നീലകണ്ണുള്ള സുൽത്താൻ: ഭാഗം 20

neelakannulla sulthan

എഴുത്തുകാരി: പൊന്നു (കുഞ്ഞി)

ആരോഹി വിളിച്ച ഭാഗത്തേക്ക് നോക്കിയതും കണ്ടു.... ചിരിയോടെ നടന്നുവരുന്ന ആദിത്തും പിറകെ ഒന്നും തിരിയാതെ വരുന്ന മിത്രയെയും.... അവനെ കണ്ടതും ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു... "ഏട്ടാ.... എന്താ ഇവിടെ " ഒരുപാട് സന്തോഷത്തോടെ അവൾ അവനോടു ചോദിച്ചതും വാത്സല്യത്തോടെ ആദിത് അവളുടെ തലയിൽ തലോടി.... "ഞങ്ങൾ അമ്പലത്തിൽ പോകുവായിരുന്നു... അപ്പോഴാ നിന്നെ കണ്ടേ....അല്ല ഇപ്പൊ നിന്നോട് സംസാരിച്ചു കൊണ്ട് നിന്ന ആരാ... ഒരു പയ്യൻ.... അവനെ മോൾക്ക് അറിയോ... " മിത്രയെ ഇടം കണ്ണിട്ട് നോക്കികൊണ്ട് ആദി ആരോഹിയോടായി പറഞ്ഞു... "Oo അതോ... അതൊരു കോഴി ആണ്... കുറച്ചു day ആയി ശല്യം ചെയ്യുവാ.... " "എടീ കാന്താരി.... എന്റെ അളിയനെ കോഴി എന്ന് വിളിക്കുന്നോ..... " അവളുടെ ചെവിക്ക് പിടിച്ചുകൊണ്ട് പറഞ്ഞതും ആരോഹി ചെവിയിൽ കൈവച്ചു എരിവ് വലിച്ചുകൊണ്ട് രണ്ടാളെയും മാറി മാറി നോക്കി.... "അവൻ എന്റെ അളിയൻ അതായത് എന്റെ പെണ്ണിന്റെ അനിയൻ... അവൻ കോഴിയൊന്നും അല്ലാട്ടോ... ഇനി ചെക്കന് വല്ല പ്രേമവും തോന്നിയോന്ന് ഞാൻ അവനോടു തിരക്കാം....

ചേട്ടന് എങ്ങനെ ഉണ്ട് ഇപ്പൊ... " "കുഴപ്പമില്ല സുഖായിട്ട് ഇരിക്കുന്നു.... അന്ന് ആദി ഏട്ടൻ ചേട്ടനെ തല്ലിയതുകൊണ്ട് ഇപ്പൊ നന്നായി....ഇന്ന് ഇവിടെ വരാന്ന് പറഞ്ഞിരുന്നു... " ആരോഹി അത് പറഞ്ഞപ്പോൾ ഒക്കെയും മിത്ര ഒന്നും മനസ്സിലാകാതെ രണ്ടാളെയും മാറി മാറി നോക്കി... ""ആരു.... "" കൈയ്യിൽ ഒരു പൊതിയുമായി നടന്നു വരുന്ന ഋഷിയെ കണ്ടതും മിത്ര പഴയ കാര്യങ്ങൾ ഓർത്തു... കോളേജിൽ വച്ച് ഋഷി തന്നെ കേറി പിടിച്ചതും അന്നാദ്യമായി ആദിത് അവളെ രക്ഷിക്കാൻ വന്നതുമൊക്കെ ഓർമയിലേക്ക് കടന്നു വന്നു....... ""ഋഷി... "" അവളുടെ ചുണ്ടുകൾ താനെ മൊഴിഞ്ഞു... മിത്രയെ കണ്ടതും ഋഷിയുടെ മുഖം കുറ്റബോധത്താൽ താണു... "Hi മിത്ര... മനസ്സിലായി കാണുമല്ലേ.... Srry.... എല്ലാത്തിനും.... ഇപ്പൊ ഞാൻ നന്നായി... ആദി കാരണം.... നിന്നെ ഒരിക്കൽ നീ പോലും അറിയാതെ ഞാൻ ഉപദ്രവിക്കാൻ വന്നിരുന്നു... പാടത്ത് വച്ച്... അന്ന് നിന്റെ ഈ ചെക്കൻ എന്നെ അടിച്ച് ഒതുക്കി...

കുറെ നാൾ icu വിൽ കിടന്നു... അപ്പോഴും എല്ലാത്തിനും സഹായിച്ചത് ദേ ഈ ആദി തന്നെയാ... ഇപ്പൊ എന്നെ നല്ലവൻ ആക്കിയതും ഇവൻ തന്നെ..." ചിരിയോടെ മാറിൽ കൈപിണച്ചുകെട്ടികൊണ്ട് നിൽക്കുന്ന അവന്റെ അടുത്തേക്ക് മിത്ര ചേർന്നു നിന്നു... എന്തോ അടങ്ങാത്ത ആരാധന വന്ന് നിറഞ്ഞ പോലെ... "ദേ മോളെ നിന്റെ ചോറ്.....അപ്പൊ ശെരി ഞാൻ പോട്ടെ... Duty ഉണ്ട്.." ആരോഹിയുടെ കൈയ്യിൽ ചോറ്റുപാത്രം കൊടുത്ത ശേഷം മിത്രയെയും ആദിയെയും നോക്കി യാത്ര പറഞ്ഞു കൊണ്ട് അവൻ നടന്നകന്നു.... "ശോ... ദേഷ്യപ്പെട്ട് പോരണ്ടായിരുന്നു.... ഞാൻ എന്നാലും ദേഷ്യത്തിൽ എന്താ പറഞ്ഞെ... എല്ലാ വിലയും പോയില്ലേ... ഇപ്പൊ ഒരുമാതിരി ഊള പ്രൊപ്പോസ് ആയി പോയില്ലോ.... അവളുടെ മറുപടി പോലും കേക്കാതെ പോന്നല്ലോ ഞാൻ.... " ദേഷ്യത്തിൽ വണ്ടി ഓടിച്ച് പാതിവഴിയിൽ എത്തിയതും ആരവ് മനസ്സിൽ പറഞ്ഞു കൊണ്ട് ബൈക്ക് തിരിച്ചു വിട്ടു... അവളുടെ സ്കൂളിൽ എത്തിയതും കണ്ടു അളിയനോടും ചേച്ചിയോടും സംസാരിച്ചു നിക്കുന്ന തന്റെ പെണ്ണിനെ......

"അയ്യോ... ഇവരെന്താ ഇവിടെ... ഇനി എന്റേം ഇവളുടേം കാര്യം എങ്ങാനും അറിഞ്ഞോ.... എന്റെ കഞ്ഞിയിൽ പാറ്റ ആവോ... പോയി നോക്കണോ... അതോ തിരികെ പോണോ.... എന്തേലും ആവട്ടെ. ഇതുവരെ വന്നതല്ലേ.. എന്താണെന്ന് അറിഞ്ഞിട്ട് തന്നെ കാര്യം...." ചിന്തിച്ച് ഒരു തീരുമാനം എടുത്ത ശേഷം അവരുടെ അടുത്തേക്ക് ചെന്നു... "അളിയാ.... നിങ്ങൾ ഇവിടെ എന്ത് ചെയ്യാ...ആരെ എങ്കിലും കാണാൻ വന്നതാണോ... " ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണ എന്ന ഭാവത്തിൽ ആരവ് പറഞ്ഞു "ഞങ്ങൾ ദേ ഈ നിക്കുന്ന ആരോഹിയെ കാണാൻ വന്നതാ... കുറച്ചുമുമ്പ് നീ ഇവിടെ ഉണ്ടായിരുന്നല്ലോ... എന്തായിരുന്നു പരുപാടി... ഹേ.... " ആദിത് അത് പറയുമ്പോൾ ആരവ് അവനെ നോക്കി ചമ്മിയ ചിരി അങ്ങ് പാസ്സാക്കി... "അത്....അത് ഈ കുട്ടിയെ എനിക്ക് നേരത്തെ അറിയാം.. അപ്പൊ വെറുതെ ഇതുവഴി പോയപ്പോ കേറി കണ്ടു... അത്രേ ഉള്ളു...... " "അല്ലാതെ ഒന്നൂല്ലല്ലേ.... "(മിത്ര) "Eay ഇല്ല ചേച്ചി...അല്ല നിങ്ങൾക്ക് എങ്ങനെയാ ആരോഹിയെ പരിചയം.." മനസ്സിലെ സംശയം അവൻ ചോദിക്കുമ്പോൾ എല്ലാ കാര്യവും മിത്ര തന്നെ അവനോട് വെളിപ്പെടുത്തി....

"അപ്പൊ അന്ന് ഇയാള് hospitalil നിന്നത് ചേട്ടൻ ഉണ്ടായത് കൊണ്ടാണല്ലേ.... "(ആരവ്) "Mm അതേ..." ആരോഹിയുടെ മുഖത്തേക്ക് നോക്കിയതും ആരവ് അവളിൽ തറഞ്ഞു നിന്നു.... അവളുടെ മൂക്കുത്തിയും ചിരിക്കുമ്പോൾ കവിളിൽ തെളിയുന്ന നുണക്കുഴിയിലും അവന്റെ കണ്ണുകൾ മാറി മാറി സഞ്ചരിച്ചു.... "അളിയോ... മതി മോനെ വായിനോക്കിയത്... കോളേജിൽ പോകാൻ നോക്ക്... ചെല്ല് ചെല്ല്... " ആരോഹിയെ തന്നെ നോക്കി നിക്കുന്ന ആരവിനോട് അവനു മാത്രം കേൾക്കത്തക്ക വിധത്തിൽ ആദി പറഞ്ഞു.... 32 പല്ലും കാട്ടി ഇളിച്ചുകൊണ്ട് മിത്രയുടെ അടുത്തേക്ക് നീങ്ങി നിന്നു അവൻ... "അപ്പൊ രണ്ടാളും പോവാൻ നോക്ക്... Class തുടങ്ങാറായില്ലേ... ഞങ്ങളും പോവാണ്... Bye.... " മിത്രയും ആദിയും ആരോഹിയോട് പറഞ്ഞു കൊണ്ട് ആരവിനെ കൂട്ടി പോവാൻ നോക്കി.. "അയ്യോ ചേച്ചി, ചേട്ടാ..നിങ്ങള് പൊക്കോ.. എനിക്കെ... എനിക്ക് ഇവിടെ HM ഇനെ കാണാൻ ഉണ്ട്.. " ആരവ് കള്ളം വിക്കികൊണ്ട് കള്ളം പറഞ്ഞതും ആദി അവനെ നോക്കി അമർത്തി മൂളി....

രണ്ടാളും പോയതും അവർക്ക് Tata കൊടുത്ത ശേഷം ആരോഹിയും കൂട്ട് കാരിയും തിരികെ നടക്കാൻ ഒരുങ്ങി... "അതേ... നേരത്തെ ഒരു കാര്യം ഞാൻ പറഞ്ഞിരുന്നു.... എന്നെ ഇഷ്ട്ടാണോ ആരോഹിക്ക്.... Plzz ഒന്ന് പറയാവോ..." അവരുടെ മുന്നിൽ കേറി നിന്നുകൊണ്ട് ആരോഹിയെ നോക്കി അവൻ പറഞ്ഞു... പ്രതീക്ഷയോടെ അവളുടെ കാപ്പി കണ്ണുകളിലേക്ക് നോക്കി.... അവനെ നോക്കി ഒന്ന് നിറഞ്ഞ ചിരിയാലേ അവൾ ക്ലാസ്സിലേക്ക് നടന്നു.... ക്ലാസ്സിൽ കയറും മുന്നേ... അവനെ തിരിഞ്ഞു നോക്കി ഒരു കണ്ണടച്ച് കാണിച്ചുകൊണ്ട് ചിരിച്ചുകൊണ്ട് അകത്തേക്ക് കയറി...... 1000 ലഡു ഒരുമിച്ച് പൊട്ടിയ പൊലെ ആരവ് സ്തംഭിച്ചു നിന്നു.... "Yes.... " സന്തോഷം കൊണ്ട് അവനു എന്ത് ചെയ്യണമെന്നറിയില്ലായിരുന്നു.... ഇനി അവർ പ്രണയിക്കട്ടെ.... ❤❤ _______ "ലച്ചു നീ ഇതുവരെ റെഡി ആയില്ലേ.... മുഹൂർത്തത്തിന് സമയമായി... " "ദേ ഇപ്പൊ കഴിയും di.... " Dressing റൂമിലേക്ക് കടന്നു വന്നുകൊണ്ട് മിത്ര ലച്ചുവിനോട് പറഞ്ഞു.... പിങ്ക് കളർ പട്ട് സാരിയുടുത്തു ലച്ചു സുന്ദരിയായിരുന്നു.....

സർവ്വാഭരണ വിഭൂഷിതയായ ലച്ചുവിനെ കതിർമണ്ഡപത്തിലേക്ക് കൊണ്ട് വന്നു.... ""Karthik❤ Weds ❤Lakshmi ""എന്നെഴുതിയ ബോഡിന് സമീപത്തായി ഉള്ള കതിർമണ്ഡപത്തിൽ കാർത്തി തന്റെ പ്രണയിനിയെയും കാത്ത് ഇരിപ്പുണ്ട്.. കാർത്തിക്കിന്റെ അരികിലായി അവൾ ഇരിക്കുമ്പോൾ ഇരുവരുടെയും സ്വപ്നം പൂർത്തിയാകുന്നതിൽ ആനന്ദത്താൽ ഹൃദയം തുടികൊണ്ടു.. അഗ്നിയെ സാക്ഷിയാക്കി കാർത്തിക് അവളുടെ കഴുത്തിലായി താലി അണിയിച്ചു... നെറ്റിയിൽ ഒന്ന് ചുംബിച്ച ശേഷം അവളുടെ സീമന്ത രേഖ ചുവപ്പിച്ചു.... ______ "ദേ കാർത്തിക് എനിക്ക് ഇക്കിളി ആവുന്നുണ്ട്ട്ടോ.... വിട്ടേ...." "വിടില്ലല്ലോ മോളേ.... പിന്നേ ഈ കാർത്തി വിളി നിർത്തിയിട്ട് ഏട്ടാന്ന് വിളിച്ചോണം കേട്ടല്ലോ... ഈ ഒരു ദിവസം എത്ര ആയി കാത്തിരിക്കുവാണെടി പെണ്ണെ.... ഇങ്ങനെ സമയം പാഴാക്കണോ.... " ലച്ചുവിന്റെ ഇടുപ്പിലൂടെ ചുറ്റി പിടിച്ചുകൊണ്ട് കഴുത്തിടുക്കിൽ ചുംബിച്ചു കൊണ്ട് കാർത്തിക് പറഞ്ഞു...

അവളുടെ മൗനം സമ്മതമായി എടുത്തു കൊണ്ട് അവൻ ലൈറ്റ് off ചെയ്തു കൊണ്ട് അവളിലേക്ക് ചേർന്നു കിടന്നു.... പ്രണയത്തോടെ അവൻ അവളുടെ കണ്ണുകളിൽ ചുംബിച്ചു... താഴേക്ക് ചുണ്ടുകൾ സഞ്ചരിച്ചു കൊണ്ട് അവളുടെ അധരങ്ങൾ അവൻ സ്വന്തമാക്കി.... കൈകളോടൊപ്പം അവന്റെ നാവും പല്ലുകളും അവളുടെ ഉടലിൽ ആകെ സഞ്ചരിച്ചു... ഓരോ വസ്ത്രങ്ങളായി അഴിഞ്ഞു വീഴുമ്പോഴും അവൾ അവനിലേക് കൂടുതൽ ചേർന്നു കിടന്നു.... ആ കൊടുംതണുപ്പിലും ഇരുവരും വിയർത്തു കുളിച്ചു... അവളുടെ പൂർണ സമ്മതതോടെ ഇരുവരും എല്ലാ അർത്ഥത്തിലും ഒന്നായി.... 🍁🍁🍁🍁🍁🍁🍁 "ദേവൂ.... ഉറങ്ങിയോ പെണ്ണെ.... " മറുവശം തിരിഞ്ഞു കിടക്കുന്ന മിത്രയെ ചേർത്തു കിടത്തികൊണ്ട് അവൻ അവളുടെ കാതോരം ചോദിച്ചു.... "ഇല്ലല്ലോ.... എന്തേയ്..... " "എനിക്കേ..... നിന്നെ ഇപ്പൊ കടിച്ചു തിന്നാൻ തോന്നുവാ ഡി....

നല്ല കാറ്റും മഴയും കൂടെ എന്റെ പെണ്ണും... കണ്ട്രോൾ പോവുന്നെടി.... " ആർദ്രമായി അവളുടെ കാതിൽ ചുംബിച്ചു കൊണ്ട് അവൻ പറഞ്ഞതും അവൾ അവന് അഭിമുകമായി കിടന്നു... "അയ്യടാ... പറയുന്ന കേട്ടാൽ തോന്നും രാത്രി എന്നെ ഒന്നും ചെയ്യുന്നില്ലന്ന്.... മനുഷ്യനെ ഉറങ്ങാനും സമ്മതിക്കാതെ ഓരോന്ന് ചെയ്തിട്ട്... ഇപ്പൊ മഴയെന്നും പറഞ്ഞു വരുന്നോ... മഴ ഇല്ലെങ്കിലും നിങ്ങൾക്ക് ഇത് തന്നെയല്ലേ പണി.... വൃത്തികെട്ടവൻ.. " "Ooho.. ഞാനിപ്പോ വൃത്തികെട്ടവൻ ആയി അല്ലെ.... ഞാൻ എന്ത് ചെയ്യാനാടി.... നിന്നെ ഇങ്ങനെ അടുത്ത് കാണുമ്പോൾ..... " "കാണുമ്പോൾ എന്താ...." ആകാംഷയോടെ മിത്ര ചോദിച്ചതും മറുപടിയായി അവൻ അവളുടെ അധരങ്ങൾ കവർന്നെടുത്തു... അവളുടെ മാധള ചുണ്ടുകൾ ആവോളം നുകർന്ന ശേഷം അവന്റെ ചുണ്ടുകൾ താഴേക്ക് സഞ്ചരിച്ചു..... ശരീരത്തിന്റെ ഓരോ അണുവിലും അവൻ ആഴ്ന്നിറങ്ങി.... മതിവരാതെ പിന്നെയും പിന്നെയും അവളിലേക്ക് അവൻ പടർന്നു കയറി............... തുടരും .....…

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story