നീലകണ്ണുള്ള സുൽത്താൻ: ഭാഗം 3

neelakannulla sulthan

എഴുത്തുകാരി: പൊന്നു (കുഞ്ഞി)

വിളിച്ച നമ്പർ കണ്ട് ഒരു നിമിഷം അവളുടെ കണ്ണുകൾ വികസിച്ചു. രാവിലെ msg അയച്ച അതേ നമ്പർ. മിത്ര ആ നമ്പറിലേക്ക് വിളിച്ചു നോക്കി പക്ഷെ ഫോൺ അറ്റൻഡ് ചെയ്യാതെ മറുതലക്കൽ നിന്ന് കട്ടാക്കി കൊണ്ടിരുന്നു. Appo thanne അവൾക്ക് text msg വന്നു. അതേ നമ്പറിൽ നിന്നും. 'എന്റെ നമ്പറിലേക്ക് നീ എത്ര പ്രാവിശ്യം വിളിച്ചിട്ടും കാര്യമില്ല പെണ്ണെ... നിന്നെ ഓരോ ആപത്തിൽ നിന്നും രക്ഷിക്കാനായി ഞാനുണ്ടാകും നിന്റെ നിഴലായി. ' അത് വായിച്ചപ്പോൾ എന്തുകൊണ്ടോ ഒരുവേള അവളുടെ അധരങ്ങളിലും പുഞ്ചിരി വിരിഞ്ഞു, അവനായി മാത്രമുള്ള പുഞ്ചിരി.... "എന്റെ കാര്യത്തിൽ ഇയാളെന്തിനാ ഇത്രയേറെ ശ്രെദ്ധിക്കുന്നത്.ആരാ ഇയാള്... ആണാണെങ്കിൽ മുൻപിൽ വാടോ 😡" മിത്ര ആ നമ്പറിലേക്ക് msg അയച്ചു. 'ഞാൻ വരും പ്രണയിനി നിന്റെ മുന്നിൽ ഒരിക്കൽ. അന്ന് നീ എന്റെ മാത്രമായിരിക്കും. അതുവരെ കാത്തിരിക്കുക പ്രാണനെ... ' "ഇയാളെ പേരെങ്കിലും കിട്ടിയിരുന്നെങ്കിൽ fb ഇല് സെർച്ച്‌ ചെയ്യാരുന്നു. ചോദിച്ചു നോക്കാം." മിത്ര മനസ്സിൽ പറഞ്ഞുകൊണ്ട് msg അയച്ചു. 'തന്റെ പേരെങ്കിലും ഒന്ന് പറഞ്ഞാലെന്താ...

' 'പേരറിഞ്ഞിട്ട് fb ഇല് സെർച്ച്‌ ചെയ്യാൻ ആയിരുക്കുമല്ലേ... അങ്ങനെ ഇപ്പൊ നോക്കണ്ട. നിനക്ക് ഇഷ്ട്ടമുള്ള പേര് ഇട്ട് എന്നെ വിളിക്കാം. No broblem' 'ഇയാളാരാ ഈശ്വരാ മജീഷ്യനോ. ഞാൻ മനസ്സിൽ ചിന്തിച്ചത് എങ്ങനെ ഇയാള് അറിഞ്ഞു.😨"(മിത്ര ആത്മ) പിന്നെയും ആ നമ്പറിൽ നിന്നും msg വന്നു. നിനക്കായി മാത്രം ഞാൻ എന്റെ മായാജാലം ഉപയോഗിക്കു. നീ മനസ്സിൽ ചിന്തിക്കുന്ന ഓരോ കാര്യവും എനിക്ക് അറിയാൻ പറ്റും..' "😨😨. ഇവനാരാ..... ദൈവമോ..... "(മിത്ര ആത്മ) 'ദൈവമല്ല പെണ്ണെ...' '😲'(മിത്ര) 'അതേ ഇങ്ങനെ നിക്കാനാണോ പ്ലാൻ.വീട്ടിൽ പോവാനൊന്നും ഉദ്ദേശമില്ലേ... പിന്നെ ഒരു കാര്യം പറഞ്ഞേക്കാം.. പഠിത്തത്തിലെങ്ങാനും ഉഴപ്പിയാൽ.....😡' "ഇങ്ങേരെ സ്വഭാവം എത്ര പെട്ടെന്ന മാറിയത്. ഇത്രേം നേരം സാഹത്യവും പറഞ്ഞോണ്ടിരുന്നതാ. ഇപ്പൊ കലിപ്പായി...മരപ്പട്ടി "(മിത്ര ആത്മ) 'മരപ്പട്ടി നിന്റെ.....😠' ആ നമ്പറിൽ നിന്നും msg വന്നതും മിത്ര സ്വയം നാക്ക് കടിച്ചു. 'വേഗം വീട്ടിൽ പോടീ 😡' പിന്നെയും msg കണ്ടതും റോഡ് ശ്രെദ്ധയോടെ മുറിച്ചു കടന്ന് ബസ് സ്റ്റോപ്പിൽ പോയി. അവിടുന്ന് വീട്ടിലേക്കും.

വീട്ടിൽ ചെന്ന ശേഷം സാരിയൊക്കെ അഴിച്ചുവെച്ചു ഫ്രഷ് ആയ ശേഷം ഫോൺ എടുത്തു. അപ്പൊ തന്നെ ആ നമ്പറിൽ നിന്നും text msg വന്നു. 'പൊന്നുമോൾക്ക് പഠിക്കാൻ ഒന്നുമില്ലേ... വന്നപ്പോഴേ ഫോണിൽ കുത്താൻ പോവുവാണോ..🤨' "എന്റെ കൃഷ്ണ... ഇയാള് എന്റെ ദേഹത്തെങ്ങാനും ക്യാമറ വെച്ചേക്കുവാണോ.... എന്തൊരു കഷ്ട്ടമാ ഇത്.. Hum..." മിത്ര മനസ്സിൽ പറഞ്ഞു കൊണ്ട് ഫോൺ ബെഡിലേയ്ക്ക് ഇട്ടു. പിന്നെയും msg വന്ന സൗണ്ട് കേട്ടിട്ട് അവൾ വേഗം ഫോൺ എടുത്തു.എന്തിനെന്നറിയാതെ അവനോട് ചാറ്റുന്ന സമയത്തിലെല്ലാം അവളുടെ ഹൃദയം വല്ലാതെ മിടിച്ചുകൊണ്ടിരുന്നു. 'ഞാൻ ക്യാമറ ഒന്നും വെച്ചിട്ടില്ല എന്റെ മിത്ര കുട്ടി... അല്ലാതെ തന്നെ എനിക്ക് അറിയാം.... കേട്ടോ... ഇപ്പൊ നീ പോയി ഡോർ ലോക്ക് ചെയ്തിട്ട് വന്നെ. ഒരു ചെറിയ സർപ്രൈസ് തരാം..' 'എന്തിനാ ഡോർ അടക്കുന്നെ 😨' 'പോയി അടക്കെടി 😡' മിത്ര മനസ്സില്ല മനസ്സോടെ വേഗം പോയി ഡോർ ലോക്ക് ചെയ്തു.തിരിച്ചു വന്ന് ഫോൺ എടുത്തു. 'ഇനി നീ കണ്ണടച്ചിട്ട് 5 വരെ എണ്ണിയ ശേഷം കണ്ണുതുറക്കണം ok.' 'എന്തിനാ...🤨'(മിത്ര) 'ചെയ്യ്..' ' Mm ' തൊട്ടടുത്ത നിമിഷം തന്നെ മിത്ര കണ്ണുകൾ അടച്ച ശേഷം 5 വരെ എണ്ണി. 1 2 3 4 5 കണ്ണുകൾ പതിയെ തുറന്നതും അതിശയത്താൽ അവളുടെ കണ്ണുകൾ വികസിച്ചു. സന്തോഷത്താൽ നിറഞ്ഞ ചിരിയോടെ കൈകൾ വിടർത്തി.

എവിടെനിന്നെന്നറിയാതെ കടും ചുവപ്പ് നിറത്തിലുള്ള റോസാപൂക്കളുടെ ഇതളുകൾ അവളുടെ മേലേക്ക് വന്നു പതിച്ചു. കൈകൾ വിടർത്തി ചുറ്റികറങ്ങി കൊണ്ട് അവൾ സന്തോഷത്താൽ പൊട്ടി ചിരിച്ചു.അവളുടെ മാമ്പഴ നിറത്തിലുള്ള ദാവണിയുടെ പാവാട വിരിച്ചു കൊണ്ട് അവൾ ചുറ്റി കറങ്ങിക്കൊണ്ട് മേലേക്ക് പതിക്കുന്ന ഇതളുകളെ സ്വീകരിച്ചു. പെട്ടെന്നാണ് ഡോറിൽ ആരോ മുട്ടുന്ന ശബ്ദം കേട്ടത്. അപ്പൊ തന്നെ വീണുകൊണ്ടിരുന്ന റോസ് ഇതളുകൾ നിന്നു.ഇപ്പോൾ മുറി പഴയപോലെ ആയി.മിത്ര താഴേക്കു നോക്കിയപ്പോൾ തറയിൽ കിടന്നിരുന്ന ഇതളുകളെല്ലാം മറഞ്ഞു പോയിരുന്നു. "എന്താ ഇപ്പൊ ഇവിടെ ഉണ്ടായേ...😲.ഇതെന്തു മാജിക്ക... " അപ്പോഴും ഡോറിൽ ആരോ തട്ടിക്കൊണ്ടിരുന്നു. "ആരാ... "(മിത്ര) "ഞാനാ..." "അയ്യോ ഈ ശബ്‌ദം എനിക്കറിയാല്ലോ.. "(മിത്ര) "ഞാനാ ഇവിടുത്തെ ഗോപിടെ മോനാ.." "എന്തിനു വന്നു.. "(മിത്ര) "തുറക്കെടി തെണ്ടി ചേച്ചി.... പണിപാളി സോങ്ങും പാടി കളിക്കാതെ..." മിത്ര വേഗം ചെന്ന് ഡോർ തുറന്നു. "എന്താടാ കുരിപ്പേ...😏"(മിത്ര) "നീ അധികം പുച്ഛിക്കല്ലേ.....

എന്തായിരുന്നു അകത്ത് പണി.🤨" (അതേ വന്നത് മിത്രയുടെ അനിയൻ ആരവ് ആണെന്ന് നിങ്ങള്ക്ക് മനസ്സിലായല്ലോ അല്ലെ...😁) "എന്ത്.... എന്ത് പണി....എന്നെ ഭരിക്കാൻ നിക്കാതെ നീ വന്നത് എന്തിനാണെന്ന് പറ "(മിത്ര) "അത്...... നീ ആ ഹോട്ട്സ്പോട്ട് ഒന്ന് ഓണാക്കെടി ചേച്ചി... Pls...😁"(ആരവ്) "ഇതിനാണോടാ കോപ്പേ നീ ഇത്രക്കും ബിൽഡപ്പ് കാണിച്ചത് 😡" അതിന് മറുപടിയായിട്ട് ആരവ് നന്നായിട്ട് 32 പല്ലും കാണിച്ച് ഇളിച്ചുകൊടുത്തു 😁 "യ്യോ... അധികം ഇളിക്കല്ലേ.... ഓൺ ആക്കി തരാം... പിന്നെ ഈ റൂമിന്റെ പരിസരത്ത് കണ്ട് പോവരുത് കേട്ടല്ലോ.... "(മിത്ര) "ഈ പരിസരത്ത് നിന്നാലെ net കിട്ടു....." ആരവ് നിഷ്കളങ്കതയോടെ പറഞ്ഞു. "അയ്യടാ എന്താ ഒരു വിനയം." 🍁🍁🍁🍁🍁🍁🍁 ....................................... പിറ്റേന്ന് കോളേജിൽ പോകാൻ അവൾക്ക് വല്ലാത്ത ഉത്സാഹമായിരുന്നു. അവളെ കാത്തു നിന്നെന്ന പോലെ വാഖ മരത്തിൽ നിന്നും പൂക്കൾ അവളുടെ മേലേക്ക് പൊഴിച്ചു... ക്ലാസ്സിലേക്ക് കേറാനായി തുടങ്ങിയതും ആരോ മിത്രയുടെ കൈ വലിച്ചു അവളെ അവന്റെ നെഞ്ചിലേക്ക് ഇട്ടു. അവനെ കണ്ടതും മിത്രയുടെ കണ്ണുകൾ ദേഷ്യത്താൽ ചുവന്നു......................... തുടരും .....…

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story