നീലകണ്ണുള്ള സുൽത്താൻ: ഭാഗം 4

neelakannulla sulthan

എഴുത്തുകാരി: പൊന്നു (കുഞ്ഞി)

അയാൾ മിത്രയെ വലിച്ച് അയാളുടെ നെഞ്ചത്തേക്ക് ഇട്ടു. അയാളെ കണ്ടതും അവളുടെ മുഖത്ത് ദേഷ്യം വന്നു നിറഞ്ഞു. "വിടെടാ എന്നെ.... " അയാളിൽ നിന്നും കുതറി മാറാൻ ശ്രമിചെങ്കിലും അവന്റെ കൈക്കരുത്തിനു മുൻപിൽ അവൾക്ക് ഒന്ന് അനങ്ങാൻ പോലും സാധിച്ചില്ല. "അടങ്ങി നിക്കെടി.... നിന്നെ ഞാനൊന്നു കണ്ടോട്ടെ..... നിന്റെ ഈ ശരീരം എന്നെ മത്തു പിടിപ്പിക്കാൻ തുടങ്ങിയിട്ട് കുറേ നാളായി. എത്ര നാൾ നീ ഇങ്ങനെ പിടി തരാതെ ഇരിക്കും... " "ഋഷി എന്നെ വിട്..... ചത്താലും ശരി നിനക്കെന്നെ ഒരിക്കലും കിട്ടില്ല. " "ഹാ... ഹാ.... ഞാൻ ഒന്ന് ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ എനിക്ക് അത് സ്വന്തമാക്കാനും അറിയാം. " ഋഷി ആർത്തട്ടഹസിച്ചു. '....ട്ടോ..... ' അപ്പോഴേക്കും എന്തോ ഒന്ന് വന്ന് ഋഷിയുടെ തലയിൽ അടിച്ചതും മിത്രയെ തള്ളി ഇട്ടുകൊണ്ട് അവൻ ബോധം മറിഞ്ഞു താഴേക്ക് നിലം പതിച്ചു. വീഴാൻ പോയ മിത്രയെ രണ്ടു കൈകൾ വന്ന് പൊതിഞ്ഞു പിടിച്ചു. പേടിച്ച് കണ്ണുകൾ ഇറുകെ അടച്ചിരുന്ന മിത്ര താൻ ആരുടെയോ കൈവലയത്തിൽ ആണെന്നറിഞ്ഞതും പതിയെ കണ്ണുകൾ തുറന്നു.

കണ്ണുമാത്രം കാണാത്തക്ക രീതിയിൽ സ്കാർഫ് കൊണ്ട് മുഖം മറച്ച ഒരാൾ. അവന്റെ നീലകണ്ണുകൾ അവളുടെ കണ്ണുമായി ഉടക്കി. അവന്റെ പ്രണയം നിറഞ്ഞ ആ നീലകണ്ണിലേക്ക് നോക്കവേ അവിടെനിന്നും കണ്ണെടുക്കാനാവാതെ ചുറ്റുമുള്ളതെല്ലാം അവൾ മറന്നിരുന്നു. അവൻ പതിയെ അവന്റെ ചൂണ്ടുവിരൽ കൊണ്ട് അവളുടെ നെറ്റിയിൽ തൊട്ടതും മിത്രയുടെ കണ്ണുകൾ താനേ കുമ്പിയടഞ്ഞു. ബോധം നഷ്ട്ടപെട്ട അവളെ അവൻ കൈകളാൽ കോരി എടുത്തു. തറയിലേക്ക് അവന്റെ ചൂണ്ടുവിരൽ ചൂണ്ടിയതും റോസാ പൂക്കൾ ചതുരാകൃതിയിൽ ഒരു ബെഡ് പോലെ പ്രത്യക്ഷപെട്ടു. മിത്രയെ അവൻ പതിയെ അതിലേക്കു കിടത്തി. (ഇതൊന്നും ഒരിക്കലും നടക്കില്ലെന്നറിയാം. കഥ അതിന്റേതായ സെൻസിൽ എടുക്കുക.) മിത്രയെ അതിൽ കിടത്തിയ ശേഷം പാതി ബോധത്തിൽ കിടക്കുന്ന ഋഷിയുടെ അടുത്തേക്ക് ചെന്നു. ഋഷിയും ഋഷിയുടെ രണ്ടു കൂട്ടുകാരുമല്ലാതെ അവിടെ വേറെ ആരും ഉണ്ടായിരുന്നില്ല. ബാക്കി കുട്ടികളൊക്കെ ക്ലാസിനുള്ളിലായിരുന്നു.

ഋഷിയുടെ കൂട്ടുകാർ കണ്ടതൊന്നും വിശ്വസിക്കാൻ ആകാതെ ഞെട്ടി നിന്നു. ഋഷിയെ നീലകണ്ണുള്ളവൻ ഷർട്ടിൽ പിടിച്ചെഴുനേൽപ്പിച്ചു. മുഖത്തേക്ക് മാറി മാറി കലി തീരും വരെ അടിച്ചു.മുഖത്തുകൂടി രക്തം ഒലിച്ചിറങ്ങി. " ആദിത് പ്ലീസ്‌ എന്നെ ഒന്നും ചെയ്യല്ലേ.... " ഋഷി കൈകൂപ്പിക്കൊണ്ട് പറഞ്ഞു. "നിന്നോട് ഞാൻ പറഞ്ഞതല്ലെടാ എന്റെ പെണ്ണിന്റെ നിഴലിൽ കൂടി നീ തൊടരുതെന്നു....😡" കലി തീരാതെ അവൻ പിന്നെയും അടിച്ചുകൊണ്ടിരുന്നു. "അവളെന്റെ പെണ്ണാ.... ഈ ആദിത് കൃഷ്ണ യുടെ പെണ്ണ്. ഇത് കോളേജ് ആയതുകൊണ്ട് മാത്രം നിന്നെ വെറുതെ വിടുന്നു. ഇനി എന്റെ പെണ്ണിന്റെ നേർക്കെങ്ങാനും വന്നാ........കൊന്നുകുഴിച്ചുമൂടും....😡" ഋഷിയെ ആഞ്ഞു തള്ളിക്കൊണ്ട് ആദിത് മുഖം തിരിച്ച് മിത്രയെ നോക്കി.ശേഷം ഋഷിയുടെ പേടിച്ച് വിറച്ചു നിക്കുന്ന കൂട്ടുകാരോടായി പറഞ്ഞു. "എടുത്തോണ്ട് പോടാ ഇവനെ....😠" തലയിൽ നിന്നും രക്തം വാർന്നു കിടക്കുന്ന ഋഷിയെയും എടുത്തുകൊണ്ട് അവന്മാർ അവിടുനിന്നും വേഗത്തിൽ പോയി. ആദി(ആദിത്)മിത്രയുടെ അടുത്തേക്ക് ചെന്നു.

നിഷ്കളങ്കത നിറഞ്ഞ അവളുടെ മുഖത്തേക്ക് അവൻ ഏറെ നേരം നോക്കി നിന്നു. മുഖം മറച്ചിരുന്ന സ്കാർഫ് ഒന്നുകൂടെ ശെരിയാക്കിയ ശേഷം അവളെ കൈകളിൽ കോരിയെടുത്തുകൊണ്ട് ക്ലാസ്സിന്റെ ഉള്ളിലേക്ക് കയറി. ക്ലാസ്സിൽ ഉണ്ടായിരുന്ന ഓരോ കുട്ടിയും ഒന്നും മനസ്സിലാകാതെ അവരെ നോക്കി. ലച്ചുവും കാർത്തിക്കും ഞെട്ടിത്തരിച്ച് പരസ്പരം നോക്കി. ആദി ആരെയും mind ചെയ്യാതെ മിത്രയെ കൊണ്ടുവന്ന് ലച്ചുവിന്റെ അടുത്തിരുത്തി.കുറച്ചുനേരം അവളെ നോക്കി നിന്നശേഷം അവൻ വേഗത്തിൽ പുറത്തേക്ക് പോയി. അവൻ ക്ലാസ്സിൽ നിന്നും ഇറങ്ങിയതും മിത്ര കണ്ണുകൾ ചിമ്മി തുറന്നു ചുറ്റും നോക്കി. "എടീ എന്താ പറ്റിയെ... ആരാ അവൻ "(ലച്ചു) "ആര്?" മിത്ര ഒന്നും മനസ്സിൽ ആകാതെ ചോദിച്ചു. "എടീ ആ നീലകണ്ണുള്ള ഒരുത്തൻ. അവനാ നിന്നെ ഇവിടെ കൊണ്ട് വന്ന് ഇരുത്തിയെ. നീ എങ്ങനെയാ ബോധം കെട്ട് വീണത്... "(കാർത്തിക്) അപ്പോഴാണ് മിത്രക്ക് കുറച്ചുമുൻപ് നടന്ന കാര്യം ഓർമവന്നത്. പ്രണയത്തോടെ നോക്കിയ ആ കണ്ണുകൾ ഓർമവന്നതും അവൾ ക്ലാസ്സിൽ നിന്നും ഇറങ്ങി പുറത്തേക്ക് ഓടി. ആ നീലകണ്ണിന്റെ ഉടമയെ കാണാനായി.. മിത്രയുടെ പിറകെ തന്നെ കാർത്തിക്കും ലച്ചുവും ഓടി.

മിത്ര താഴേക്കു പോകാനായി നിന്നതും കാർത്തിക് അവളുടെ കൈ പിടിച്ചു നിർത്തി. "നീ ഇതെങ്ങോട്ടാ മിത്ര ഓടുന്നെ..." കാർത്തിക് കിതച്ചു കൊണ്ട് പറഞ്ഞു. "എനിക്ക്... എനിക്ക് കാണണം അവനെ.... " "Dee അവൻ ആരെണെന്നോ എന്താണെന്നോ അറിയാതെ നീ എങ്ങോട്ട് പോയി കാണാനാ... നീ വന്നെ സാർ ഇപ്പൊ വരും."(കാർത്തിക്) "നീ വാ നമുക്ക് ക്ലാസ്സിലേക്ക് പോകാം."(ലച്ചു) ലച്ചുവും കാർത്തിക്കും കൂടി മിത്രയെ നിർബന്ധിച്ച് ക്ലാസ്സിലേക്ക് കൊണ്ടുപോയി. "ഇനി പറ എന്താ നിനക്ക് പറ്റിയെ"(ലച്ചു) അന്ന് msg അയച്ചത് മുതൽ ഉള്ള എല്ലാ കാര്യവും മിത്ര പറഞ്ഞു കൊടുത്തു. ഇതൊക്കെ കേട്ടിട്ട് കാർത്തിക്കും ലച്ചുവും വായും പൊളിച്ചിരുന്നു. 😲😲 "എന്റമ്മോ ഇവനാരു മായാവിയോ." കാർത്തിക് അതും പറഞ്ഞ് ലച്ചുവിന്റെ തോളിൽ കൈവെച്ചതും ലച്ചു അവനെ കൂർപ്പിച്ചു നോക്കി. അപ്പോൾ തന്നെ കാർത്തിക് നന്നായി ഇളിച്ചുകൊണ്ട് കൈ പിൻവലിച്ചു. "നീ എന്തൊരു ലക്കിയാടി... ഇതുപോലെ മാജിക്‌ ഒക്കെ ഉള്ള ഒരു കാമുകനെ കിട്ടിയാൽ പൊളിഅല്ലെ...,

ഹോ... എനിക്കൊരെണ്ണം ഉണ്ട്. ഒരു ഉപയോഗവും ഇല്ല. " ലച്ചു കാർത്തിക്കിനെ ഒന്ന് അടിമുടി നോക്കികൊണ്ട്‌ പറഞ്ഞു. അതിന് മറുപടിയായി കാർത്തിക് ഒരു ലോഡ് പുച്ഛം അങ്ങ് വാരി വിതറി.😏😏😏😏 മിത്ര അപ്പോഴും അവന്റെ കണ്ണുകളെ കുറിച്ച് ആലോചിച്ചുകൊണ്ടിരുന്നു. ....................................... വീട്ടിൽ എത്തി ഫ്രഷ് ആയ ഉടനെ അവൾ ഡോർ ലോക്ക് ചെയ്ത ശേഷം msg വന്നിട്ടുണ്ടോ എന്ന് നോക്കി. പക്ഷെ നിരാശ ആയിരുന്നു ഫലം.അവളുടെ മനസ്സിനെ കൊത്തി വലിക്കുന്ന അവന്റെ കണ്ണുകളെ കുറിച്ച് ഓർത്തപ്പോൾ അവളുടെ അധരങ്ങളിൽ മനോഹരമായ ഒരു പുഞ്ചിരി സ്ഥാനം പിടിച്ചു. "നീ ആരാണ് നീലകണ്ണുള്ള സുൽത്താൻ " അവളുടെ ഹൃദയം മന്ദ്രിച്ചു കൊണ്ടിരുന്നു. "ആഹ്ഹ്ഹ്.... അമ്മേ....... " ആരവിന്റെ ഉറക്കെ ഉള്ള നിലവിളി കേട്ടതും മിത്ര ഞെട്ടി എഴുനേറ്റു. ഡോർ തുറന്ന് aaravinte അലർച്ച കേട്ട ഭാഗത്തേക്ക് ഓടി.................. തുടരും .....…

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story