നീലകണ്ണുള്ള സുൽത്താൻ: ഭാഗം 5

neelakannulla sulthan

എഴുത്തുകാരി: പൊന്നു (കുഞ്ഞി)

ആരവിന്റെ ശബ്ദം കേട്ട ഭാഗത്തേക്ക്‌ മിത്ര ഓടി ചെന്നു. ശബ്ദം കേട്ട് അടുക്കളയിൽ നിന്നും പ്രഭാവതിയും ഓടി വന്നു. "അയ്യോ... എന്റെ കൈയ്യോടിഞ്ഞേ..... ആരെങ്കിലും ഒന്ന് ഓടി വരണേ..... ആഹ്.... എന്റെ കൈ...." വീടിന്റെ സൈഡിലുള്ള പേരമരത്തിന്റെ ചുവട്ടിൽ കൈ വേദനിച്ച് അലറി കരയുന്ന ആരവിന്റെ അടുത്തേക്ക് അമ്മയും മിത്രയും ഓടി ചെന്നു. "എടാ എന്താടാ.... എന്താ പറ്റിയെ... " മിത്ര അവനെ പതിയെ പിടിച്ചെഴുനേൽപ്പിച്ചുകൊണ്ട് പറഞ്ഞു. "അയ്യോ എന്റെ കൈ...😭" ആരവ് അപ്പോഴും കൈയിൽ പിടിച്ചുകൊണ്ടു കരഞ്ഞോണ്ടിരുന്നു. "കരയാതെ കാര്യം പറയെടാ.... "(അമ്മ ) "ഞാൻ ഈ മരത്തീന്ന് വീണതാ.... എന്റെ കൈ ഇടിച്ചു... ആാാഹ്... എന്നെ ഒന്ന് ഹോസ്പിറ്റലിൽ കൊണ്ട് പോ.... അയ്യോ... എന്തൊരു വേദന...😫" പേര മരത്തെ ചൂണ്ടി കൊണ്ട് ആരവ് പറഞ്ഞതും അമ്മ അവനെ ദേഷ്യത്തിൽ നോക്കി കൊണ്ട് പറഞ്ഞു. "നിന്നോടാരാടാ ഇതിന്റെ മേലേക്ക് വലിഞ്ഞു കേറാൻ പറഞ്ഞത്. മിത്രേ നീ വേഗം അച്ഛനെ വിളിച്ച് വരാൻ പറ " മിത്ര അപ്പൊ തന്നെ റൂമിൽ പോയി ഫോൺ എടുത്ത് അച്ഛനെ വിളിച്ചു.

കുറച്ചുകഴിഞ്ഞ് ഗോപിനാഥ്‌(അച്ഛൻ) വന്ന് എല്ലാവരും കൂടി ഹോസ്പിറ്റലിലേക്ക് ഓട്ടോയിൽ പോയി. ആരവിന്റെ വലതുകൈയ്യിൽ പ്ലാസ്റ്റർ ഇട്ടശേഷം ഹോസ്പിറ്റൽ വരാന്തയിലൂടെ തിരികെ പോകാനായി നടന്നുകൊണ്ടിരിക്കെ എതിരെ ഒരു 17 വയസ് പ്രായം തോന്നിക്കുന്ന ഒരു പെൺകുട്ടി ഓടി വന്നതും ആരവിന്റെ കൈയിൽ അറിയാതെ ഇടിച്ചു. "ആഹ്.... എന്റെ കൈ.. എവിടെ നോക്കിയാടി ഓടുന്നെ.... ആഹ്... " ആരവ് ദേഷ്യത്തിൽ കൈ തടവി കൊണ്ട് പറഞ്ഞു. "Sorry... Sorry ചേട്ടാ... കണ്ടില്ല... " ആ പെൺകുട്ടി കിതച്ചുകൊണ്ട് കണ്ണിൽ നിന്നൂർന്നുവീഴുന്ന കണ്ണീർ തുടച്ചുകൊണ്ട് പറഞ്ഞു. "എന്റെ കൈയ്യിൽ വന്നിടിച്ചിട്ടു ഇരുന്ന് മോങ്ങുന്നോ... " "ചേട്ടാ പ്ലീസ്... എനിക്ക് ഇപ്പൊ പോയെ പറ്റു.... പ്ലീസ്‌.." "കുട്ടി പൊക്കോ... " മിത്ര ആ കുട്ടിയോട് പറഞ്ഞതും അവൾ വേഗം icu വിന്റെ ഭാഗത്തേക്ക് ഓടി. എടാ നീ എന്തിനാടാ അതിനോട് ദേഷ്യപ്പെട്ടത് പാവം... ആർക്കോ വയ്യാദെ കിടക്കുവാണെന്ന് തോന്നുന്നു. അതിന്റെ ആ കുട്ടീടെ കണ്ണൊക്കെ കരഞ്ഞു കലങ്ങിയിട്ടുണ്ട്. "

പ്രഭാവതി ആരവിനെ ശാസനയോടെ നോക്കി കൊണ്ട് പറഞ്ഞു. ആരവിന്റെ മനസ്സിൽ appol അവളുടെ കരഞ്ഞു കലങ്ങിയ കണ്ണുകൾ മാത്രമായിരുന്നു.എന്തിനെന്നറിയാതെ ആരവിന്റെ ഹൃദയം അവളെ കാണാനായി തുടിച്ചുകൊണ്ടിരുന്നു. "എന്താലോചിച്ചു നിക്കുവാടാ... നടക്ക് അങ്ങോട്ട്‌.. "(മിത്ര) വീട്ടിൽ എത്തി ഭക്ഷണം okke കഴിച്ച ശേഷം ആരവ് അവന്റെ റൂമിലേക്ക്‌ പോയി. ആ പെൺകുട്ടിയെ കുറിച്ച് തന്നെ അവൻ ചിന്തിച്ചുകൊണ്ടിരുന്നു. "ശേ..... ഞാനെന്തിനാ അവളെ കുറിച്ചാലോചിക്കുന്നെ.. അവൾ ആരാണെന്ന് അറിയ പോലും ഇല്ല." ആരവ് സ്വയം പറഞ്ഞു കൊണ്ടിരുന്നു. "ഡാ വേദന ഉണ്ടോടാ... " മിത്ര ആരവിന്റെ അടുത്തേക്ക് ചെന്നുകൊണ്ട് ചോദിച്ചു. "ഏയ് ഇല്ല നല്ല സുഖം..."(ആരവ്) "നിന്റെ അഹങ്കാരത്തിന് ഇത് തന്നെ വേണമെടാ... അല്ല നീ എങ്ങനെയാ വീണത് എന്തിനാ അതിന്റെ മണ്ടല് വലിഞ്ഞു പിടിച്ച് കേറിയെ...." മിത്ര ആരവിനെ നോക്കി പറഞ്ഞതും അതിന്‌ അവൻ മുഖത്ത് സങ്കടം വരുത്തികൊണ്ട് പറഞ്ഞു.

"അത് ഞാൻ കാലൊടിയോ എന്ന് ടെസ്റ്റ്‌ ചെയ്തതാ പക്ഷെ ഒടിഞ്ഞത് കൈ ആയിപോയി. ഇപ്പൊ തോന്നുന്നു ടെസ്റ്റ്‌ ചെയ്യണ്ടാരുന്നു എന്ന്.😫" "എന്താടാ നിനക്ക് വട്ടാണോ... നീ ഒരു കൊച്ച് സൈക്കോ ആണല്ലോടാ...😱" "😁" മിത്ര ആരവിന്റെ തലക്കിട്ട് ഒന്ന് കൊട്ടിയ ശേഷം അവളുടെ മുറിയിലേക്ക് പോയി. മുറിയിൽ കേറിയ ഉടനെ തന്നെ അവൾ ഫോൺ എടുത്ത് നീലകണ്ണുള്ള സുൽത്താൻ എന്ന് സേവ് ചെയ്ത നമ്പറിൽ msg അയച്ചു. ' Hloo.... ഇന്നലെ എന്റെ മുന്നില് വന്നിട്ട് മുഖം കാണിക്കാതെ പോയതെന്തിനാ....😔 ' ' നീ എന്നെ കാണാൻ സമയമായിട്ടില്ല പെണ്ണെ... അല്ല ഞാനാണ് വന്നതെന്ന് നിനക്ക് മനസ്സിലായോ.. ' ' എന്റെ രക്ഷകൻ നിങ്ങളല്ലേ.... അപ്പൊ നിങ്ങൾ തന്നെയാ ഇന്നലെ രക്ഷിച്ചേ.... അതേ ആ പേരെങ്കിലും ഒന്ന് പറഞ്ഞൂടെ... നമ്പർ സേവ് ചെയ്യാനെങ്കിലും... ' ' നീ ഇപ്പൊ സേവ് ചെയ്തിരിക്കുന്ന ആ പേര് മതി. ' '

അതെങ്ങനെ മനസ്സിലായി ' ' ഞാൻ പറഞ്ഞതല്ലേ പെണ്ണെ നിന്നോട് നിന്റെ മനസ്സിലുള്ള ഓരോ കാര്യവും എനിക്കറിയാം. അല്ല എന്റെ അളിയന്റെ കൈ എങ്ങനുണ്ട് ' ' അതും അറിഞ്ഞോ.... അല്ല ഏത് വകയില അളിയൻ ആയെ 🤨 ' ' എന്റെ പെണ്ണിന്റെ അനിയൻ എന്റെ അളിയൻ അല്ലെ..' ' ഞാനെപ്പോഴാ തന്റെ പെണ്ണയെ....😡' ' ചൂടാവതെടോ.... നീ എന്റെ പെണ്ണാണെന്ന് ഞാൻ എന്നെ ഉറപ്പിച്ചത..... ഒരിക്കൽ പൂവണിയാതെ പോയ നമ്മുടെ പ്രണയം ഉറപ്പായും പൂവണിയും. നിന്റെ പ്രണയമഴയിൽ അന്ന് ഞാൻ നനയും.. പ്രണയിക്കണം..... പരസ്പരം മത്സരിച്ചു പ്രണയിക്കണം നമുക്ക്...I love you മിത്ര....... '............. തുടരും .....…

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story