നീലകണ്ണുള്ള സുൽത്താൻ: ഭാഗം 6

neelakannulla sulthan

എഴുത്തുകാരി: പൊന്നു (കുഞ്ഞി)

"I love you മിത്ര. ❤" 'അയ്യേ..... ഇങ്ങനെയാണോ പ്രൊപോസ്സ് ചെയ്യണേ.....🤭🤭'(മിത്ര) 'അല്ലല്ലോ...... നീ കണ്ണടക്ക്. എന്നിട്ട് തുറക്ക്. അപ്പൊ നിന്റെ മുന്നിൽ ഒരു ബോക്സ് ഉണ്ടാവും അത് തുറന്നുനോക്ക്. Ok ' അപ്പൊ തന്നെ മിത്ര കണ്ണുകൾ അടച്ചു തുറന്നു.മുന്നിലുള്ള റോസാപൂവ് മുകളിൽ വെച്ച ചുവന്ന ബോക്സ്‌ അവൾ കൈയ്യിൽ എടുത്തു.അതിലെ കെട്ടുകൾ ഇളക്കി. ബോക്സ്‌ തുറന്നതും റൂം പെട്ടെന്ന് തന്നെ ഇരുട്ടായി മാറി. ബോക്സിൽ നിന്നും മുകളിലേക്ക് എന്തോ പ്രകാശം പരന്നു. മുകളിൽ സീലിംഗിൽ ഗോൾഡൻ നിറത്തിൽ സാവധാനത്തിൽ ഓരോ അക്ഷരങ്ങളായി തെളിഞ്ഞു വന്നു. ഓരോ വാക്കും അവൾ വായിച്ചു. "❤I love you... മിത്ര. ഈ വാക്കിൽ മാത്രം ഒതുങ്ങുന്നതല്ല പ്രണയിനി എന്നിലെ പ്രണയം. അത് പൂർണമാകണമെങ്കിൽ എന്റെ പേര് കൊത്തിയ താലി നിന്റെ കഴുത്തിൽ ചാർത്തണം,

എന്റെ കൈയ്യാൽ നിന്റെ നെറുകയെ സിന്ദൂരത്താൽ ചുവപ്പിക്കണം. കാത്തിരിക്കുന്നു പെണ്ണെ നിന്റെ നീലകണ്ണുള്ള സുൽത്താൻ നിനക്കായ്‌ മാത്രം ❤" മിത്രയുടെ കണ്ണുകൾ സന്തോഷത്താൽ തിളങ്ങി. അവൾ അത് വായിച്ചു തീർന്നതും ആ വാക്കുകൾ പതിയെ മാഞ്ഞു അവളിലേക്ക് വാഖ പൂക്കളായി പൊഴിഞ്ഞു വീണുകൊണ്ടിരിന്നു. അവളുടെ അധരങ്ങൾ മന്ത്രിച്ചു. " I love you നീലകണ്ണുള്ള സുൽത്താൻ. നിന്നിലലിയാൻ ഞാനും കാത്തിരിക്കുന്നു പ്രാണനായക..... " ........................................ ............................... 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 "കാർത്തി ഇനി എന്ത് ചെയ്യും... എനിക്ക് പേടിയാവുന്നു. അച്ഛനും അമ്മയും ഈ കല്യാണം എല്ലാം ഉറപ്പിച്ച മട്ടാണ്. ഇതെങ്ങാനം നടന്ന പിന്നെ നീ കാണുന്നത് എന്റെ ശവമായിരിക്കും നോക്കിക്കോ... " കാർത്തിക്കിന്റെ നെഞ്ചിൽ മുഖമമർത്തി കരഞ്ഞു കൊണ്ട് ലച്ചു പറഞ്ഞു. "കരയാതെടി.... ഒന്നും സംഭവിക്കില്ല. അവര് നാളെ വന്ന് പെണ്ണ് കാന്നുന്നല്ലേ ഉള്ളു. അല്ലാതെ കല്യാണമൊന്നും നടത്തില്ലല്ലോ.... നിന്റെ കഴുത്തിൽ ഒരു താലി വീഴുന്നുണ്ടെങ്കിൽ അത് ഈ കാർത്തിക്കിന്റെ ആയിരിക്കും.

ഇത് ഞാൻ തരുന്ന വാക്കാ.... " ലച്ചുവിന്റെ മുടിയിൽ തലോടി കൊണ്ട് കാർത്തിക് പറഞ്ഞതും ലച്ചു കരഞ്ഞു കലങ്ങിയ കണ്ണുകളോടെ അവനെ നോക്കി. "കരയാതെടി..... ഈ കണ്ണൊക്കെ തുടച്ചിട്ട് എന്റെ ലച്ചൂട്ടി വീട്ടിൽ പോയെ.... " അവളുടെ കണ്ണുകൾ തുടച്ചു കൊണ്ട് കാർത്തിക് ലച്ചുവിന്റെ നെറുകയിൽ ചുംബിച്ചു. "പൊക്കോ...... പേടിക്കണ്ട ഞാനുണ്ട് കൂടെ......" കാർത്തിക്കിനോട് യാത്ര പറഞ്ഞ ശേഷം കടൽ തീരത്തുനിന്നും ലച്ചു മടങ്ങി പോയി. കാർത്തിക് കടലിലേക്ക് നോട്ടം പായിച്ചു കൊണ്ട് അവിടെ നിന്നു. മനസ്സിൽ ഉറച്ച തീരുമാനത്തോടെ..... ........................................ "മിത്രേച്ചി...... കളിക്കാൻ പോവാം.... " അക്കു മിത്രയുടെ വീടിന്റെ പടിക്കൽ നിന്നുകൊണ്ട് വിളിച്ചു പറഞ്ഞു.അപ്പോഴാണ് അകത്തുനിന്നും പ്ലാസ്റ്റർ ഇട്ട കൈയും താങ്ങി പിടിച്ചുകൊണ്ടു ആരവ് വരുന്നത് കണ്ടത്. "ങ്ങേ....... ഇതെന്തുപറ്റി ആരവേട്ടാ.... "(അക്കു) "അത്....ഞാൻ ചെറുതായിട്ട് ഒന്ന് വീണതാ....." "ഇങ്ങടെ കൈയ്യിൽ ഇരിപ്പിന് അങ്ങനെ തന്നെ വേണം. എന്നെ എന്തോരം വഴക്കാ നിങ്ങള് പറഞ്ഞിട്ടുള്ളത്....🤭🤭"(അക്കു)

"നീ പോടാ കുരിപ്പേ...."(ആരവ്) "ഓഹ്.... രണ്ടും കൂടി തുടങ്ങിയോ.... എടാ അക്കു വാ നമ്മക്ക് പാടത്തുപോയി സാറ്റ് കളിക്കാം."മിത്ര അങ്ങോട്ടേക്ക് വന്നുകൊണ്ട് പറഞ്ഞു. "Ok വാ ചേച്ചി." "Daa ബാക്കിയുള്ളവരൊക്കെ എന്തിയെ... " പടവരമ്പത്തേക്ക് നടക്കുന്നതിനിടയിൽ മിത്ര ചോദിച്ചു. "അവരൊക്കെ അവിടെ നിപ്പുണ്ട് ചേച്ചി... " (അതെ ഈ അക്കു 7 വയസുള്ള കുട്ടിയാണെ...) കടും പച്ച നിറത്തിലുള്ള ധാവണിയും പിടിച്ചുകൊണ്ട് മിത്ര അക്കുവിന്റെ കൂടെ നടന്നു. രണ്ട് കാമം നിറഞ്ഞ കണ്ണുകൾ അവളെ പിന്തുടർന്നുകൊണ്ടിരുന്നു. ദാവണി തുമ്പ് ഇളിയിൽ കുത്തിവെച്ചുകൊണ്ട് മിത്ര പാടത്തുകൂടെ ഓടി. "എടാ ആരെണ്ണും.... "(മിത്ര) "ഞാനെണ്ണം...." കൂട്ടത്തിൽ ഒരു കുട്ടി പറഞ്ഞു. "Ok. എന്നാ തുടങ്ങിക്കോ... " എന്നും പറഞ്ഞു കൊണ്ട് പലരും പല വഴി ഓടി.

ആരവിന്റെ മനസ്സിലേക്ക് ആ പെൺകുട്ടിയുടെ മുഖം തെളിഞ്ഞു വന്നു. ചിരിക്കാൻ പോലും മറന്ന അവളുടെ കണ്ണുകൾ അവന്റെ ഹൃദയത്തിന്റെ കോണിൽ എവിടെയോ പതിഞ്ഞിരുന്നു. "Daa... നീ ഒന്ന് റെഡി ആയി വന്നെ.... നമ്മുക്ക് ഒന്ന് ഹോസ്പിറ്റലിൽ പോയിട്ട് വരാം. " അച്ഛൻ ഗോപിനാഥ്‌ ഷർട്ട്‌ ഇട്ടുകൊണ്ട് പറഞ്ഞു. "എന്താ അച്ഛാ..... ആർക്കാ വയ്യാത്തെ... " ആരവ് വെപ്രാളപ്പെട്ടുകൊണ്ട് ചോദിച്ചു. "നമ്മുടെ കടയുടെ തൊട്ടപ്പുറത്തു കട നടത്തുന്ന ശങ്കരേട്ടന് പെട്ടെന്നൊരു നെഞ്ചുവേദന ആയിട്ട് അഡ്മിറ്റ്‌ ചെയ്തിരിക്കുവാ... നമ്മുക്ക് ഒന്ന് അവിടം വരെ പോയി എന്താന്നൊക്കെ തിരക്കിട്ടു വരാം... " "ഞാൻ ഈ കൈയ്യും വെച്ചോണ്ടെങ്ങനെയാ വരുന്നേ.... " "അതൊക്കെ എങ്ങേനെലും വാ... " "Mm... ഇപ്പൊ വരാം അച്ഛാ..." ആരവ് മുറിയിൽ പോയി റെഡി ആയി ഇറങ്ങി. ഷർട്ടിന്റെ കൈയ്യിൽ എങ്ങനെ ഒക്കെയോ കൈ കേറ്റി മുടിയൊക്കെ കോതി ഒതുക്കി കൊണ്ട് അച്ഛനോടൊപ്പം ഓട്ടോയിൽ ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു.

ശങ്കരനെയും കണ്ട് അയാൾക്കാവിശ്യമായ കാര്യങ്ങൾ ഒക്കെ ചെയ്ത ശേഷം തിരികെ പോവാനായി നടന്നു. തനിക്ക് വേണ്ടപ്പെട്ടതെന്തോ ഒന്ന് അടുത്തെവിടെയോ ഉള്ളതുപോലെ ആരവിന് അനുഭവപ്പെട്ടു. കണ്ണുകൾ കൊണ്ട് അവിടമാകെ പരതി. ICU വിന്റെ മുന്നിൽ ഒരു സ്ത്രീയുടെ തോളിൽ കരഞ്ഞു തളർന്നിരിക്കുന്ന അവളെ കണ്ടതും ആരവിന്റെ ഹൃദയം വേഗത്തിൽ ഇടിക്കാൻ തുടങ്ങിയത് അവൻ അറിഞ്ഞു. "ഇത് എന്നെ വന്ന് ഇടിച്ച കുട്ടിയല്ലേ.... " ആരവ് മനസ്സിൽ പറഞ്ഞു കൊണ്ട് ആ പെൺകുട്ടിയുടെ മുഖത്തേക്ക് നോക്കി. Icu വിന്റെ ഉള്ളിൽ നിന്നും ഡോക്ടർ പുറത്തേക്ക് വന്നുകൊണ്ട് എന്തോ പറഞ്ഞതും അവിടെ കൂട്ട കരച്ചിൽ ഉയർന്നു. ആ പെൺകുട്ടി കരഞ്ഞു കൊണ്ട് താഴേക്ക് ഊർന്നിരുന്നു. ആരവിന് ആ പെൺകുട്ടിയുടെ കരഞ്ഞുവീർത്ത മുഖം കാണുംതോറും മനസ്സ് വിങ്ങി പൊട്ടും പോലെ തോന്നി.

അവന്റെ മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ ഉയർന്നുവന്നിരുന്നു. "എന്താ മോനെ ഇങ്ങനെ നിക്കുന്നെ വാ പോകാം. " അച്ഛന്റെ വിളിയാണ് അവനെ ചിന്തകളിൽ നിന്നും മോചിപ്പിച്ചത്. പോകുന്ന വഴിയിൽ പലപ്പോഴും അവളെ തന്നെ അവൻ തിരിഞ്ഞു നോക്കികൊണ്ടിരുന്നു. തിരികെ വീട്ടിൽ എത്തുമ്പോഴും അവന്റെ ചിന്ത അവളെ കുറിച്ചായിരുന്നു. .മിത്ര ഓടി പോയി ഒരു മഴത്തിന്റെ ചുവട്ടിൽ ഒളിച്ചിരുന്നു. ധാവണിയുടെ ഇടയിലൂടെ കാണുന്ന അവളുടെ വെളുത്ത വയറിലേക്ക് അയാൾ കാമം നിറഞ്ഞ കണ്ണുകളോടെ നോക്കി. ക്രൂരമായ ചിരിയോടെ അവളുടെ അടുത്തേക്ക് അയാൾ പതിയെ നടന്നുവന്നു. "ഒരുപാട് നാളായി നിന്റെ ശരീരം ഞാൻ മോഹിച്ചിട്ട്. ഇന്നെനിക്കത് സ്വന്തമാകാൻ പോകുന്നു." അയാൾ മനസ്സിൽ പറഞ്ഞു കൊണ്ട് അവളുടെ അടുത്തേക്ക് വന്നുകൊണ്ടിരുന്നു........ തുടരും .....…

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story