നീലകണ്ണുള്ള സുൽത്താൻ: ഭാഗം 8

neelakannulla sulthan

എഴുത്തുകാരി: പൊന്നു (കുഞ്ഞി)

അവൻ സാരിക്കിടയിലൂടെ അവളുടെ നഗ്നമായ ഇടുപ്പിൽ പിടിച്ച് അവനോടടുപ്പിച്ചു. ഇടുപ്പിലൂടെ എന്തോ ഇഴയുന്നതറിഞ്ഞതും ലച്ചു തിരിഞ്ഞ് അവനെ പിറകിലേക്ക് തള്ളി. എവിടെയും പിടി കിട്ടാതെ അവൻ നിലത്തേക്ക് വീണു. "ആഹ്ഹ്.... എന്റമ്മോ.... എന്റെ നടു ഒടിഞ്ഞേ.... എന്റെ എല്ലാം പോയെ.... ആഹ്... " നിലത്തു കിടന്നുകൊണ്ട് അവൻ നടുവിന് കൈയ്യും കൊടുത്തുകൊണ്ട് പറഞ്ഞു. "...കാർത്തി...... " ലച്ചു ഓടിച്ചെന്ന് നിലത്തുകിടക്കുന്ന കാർത്തിക്കിനെ പിടിച്ചെഴുനേൽപ്പിച്ചു. "എടീ കാലമാടത്തി കല്യാണത്തിന് മുൻപ് തന്നെ എന്നെ നീ കൊല്ലുമോടി.... ആഹ്ഹ്.... " "ദേ.... എന്റെ വായിന്ന് നല്ലത് കേൾക്കും നിങ്ങൾക്ക്...പരട്ടെ.... ഇവിടെ മനുഷ്യന്റെ ജീവൻ പോയി നിക്കുവാ... " (ലച്ചു) "ജീവനോ... ഏത് ജീവൻ... ഞാൻ അറിയാത്ത ഏതവനാടി അവൻ... " "Ohh ഇങ്ങേരെ.... ഏത് നേരത്താണോ ആവോ ഇതിനെ ഒക്കെ...." ദേഷ്യത്തോടെ ലച്ചു പറഞ്ഞതും ഒരു കുസൃതി ചിരിയോടെ കാർത്തിക് അവളെ വലിച്ച് നെഞ്ചിലേക്കിട്ടു. "എന്താ പെണ്ണെ..... പിണക്കാണോ എന്നോട്..... "

ലച്ചുവിന്റെ താടിയിൽ പിടിച്ച് മുഖമുയർത്തി കൊണ്ട് കാർത്തിക് ചോദിച്ചതും ലച്ചു അവന്റെ നെഞ്ചിലേക്ക് വീണുപോട്ടികരഞ്ഞു. "അയ്യേ.... എന്റെ പെണ്ണ് കരയുവാണോ.... Sorry ഡി. നിനക്ക് ഒരു സർപ്രൈസ് തരാൻ വേണ്ടി ചെയ്തതാ.... ചായ തരുമ്പോ നീ നോക്കും എന്ന് വിചാരിച്ചു. എന്നെ കണ്ട് ഞെട്ടി നിക്കുന്ന നിന്നെ കാണാൻ വേണ്ടിയാ ഞാനാണ് നിന്നെ പെണ്ണ് കാണാൻ വരുന്നതെന്ന് പറയാത്തെ... പക്ഷെ നീ എന്നെ നോക്കീല.. അപ്പൊ ഇങ്ങനെ ഒരു romantic സർപ്രൈസ്‌ തരാന്ന് വിചാരിച്ചു. പറഞ്ഞിട്ട് കാര്യമില്ല നിന്നെ പോലത്തെ unromantic മൂരാച്ചിയെ പ്രേമിച്ച എന്നെ പറഞ്ഞാൽ മതീല്ലോ... എന്റെ നടുവും പോയി. പൊട്ടത്തി..." "പൊട്ടത്തി നിന്റെ കെട്ട്യോള്.... പോടാ... " ലച്ചു കാർത്തിക്കിന്റെ നെഞ്ചിൽ ഇടിച്ചു കൊണ്ട് പറഞ്ഞു. "ആണോ...... എന്നാലേ..... എന്റെ ഭാവി കെട്ട്യോളെ..... എനിക്കെ.... ഒരു ഉമ്മ തന്നെ.... ഇത്രേം നല്ലത് ഒരു അവസരം ഇനി ഫസ്റ്റ് night ഇനെ കിട്ടു. താ....." ലച്ചുവിന്റെ മുഖത്തിൽ കൂടി അവന്റെ ചൂണ്ടുവിരൽ സഞ്ചരിച്ചുകൊണ്ടിരുന്നു.

അവസാനം അവളുടെ അധരങ്ങളിൽ വന്ന് നിന്നതും ലച്ചു അവനെ അടർത്തി മാറ്റി. "അയ്യടാ.... എന്താ മോന്റെ ഉദ്ദേശം..... " "ഒരു kiss. അത്രേ ഉള്ളു " "ഇപ്പൊ മോൻ ചെല്ല്. അതൊക്കെ കല്യാണം കഴിഞ്ഞിട്ട് മതി. " കാർത്തിക്കിനെ ഉന്തി തള്ളി ലച്ചു ഡോറിന്റെ അടുത്ത് കൊണ്ടുപോയി നിർത്തി ഡോർ തുറക്കാൻ കൈ ഉയർത്തിയതും കാർത്തിക് അവളെ വലിച്ച് ഭിത്തിയോട് ചേർത്തു നിർത്തി.മുഖം കൈ കുമ്പിളിൽ എടുത്തു. "ഇന്നലെ നീ ഒന്നും കഴിച്ചില്ലെടി..... മുഖമൊക്കെ വാടി ഇരിക്കുന്നു." ഞാൻ എത്ര പേടിച്ചെന്നറിയോ നിനക്ക്... നീ എന്നെ വിട്ട് പോകുമെന്ന് തോന്നിപോയി. വിളിച്ചിട്ടാണെങ്കിൽ ഫോണും എടുത്തില്ല. ഇന്ന് നീ വന്നില്ലാരുന്നെങ്കിൽ പിന്നെ നീ കാണുന്നത് എന്റെ ജീവനില്ലാത്ത ശരീര..... " ബാക്കി പറയാൻ അനുവദിക്കാതെ കാർത്തിക്കിന്റെ വിരൽ കൊണ്ട് അവളുടെ ചുണ്ടിനെ തടഞ്ഞു.

അരുത് എന്ന് കണ്ണുകൊണ്ട് കാണിച്ചു. അവളിലേക്ക് അവൻ മുഖമടുപ്പിച്ചു.അവളുടെ കണ്ണുകളിൽ അവൻ ചുണ്ടുകൾ പതിപ്പിച്ചു.അവന്റെ ചുടുനിശ്വാസം അവളുടെ അധരങ്ങളിൽ പതിച്ചതും സമ്മതമെന്നോണം ലച്ചു കണ്ണുകൾ ഇറുകെ അടച്ചു.പതിയെ അവളുടെ അധരങ്ങളെ അവൻ സ്വന്തമാക്കി.അവളുടെ വിരലുകൾ കാർത്തിക്കിന്റെ മുടിയിലൂടെ സഞ്ചരിച്ചു. ശ്വാസം വിലങ്ങിയിട്ട് പോലും ഇരുവരും വേർപെടാൻ തയ്യാറായില്ല. "മക്കളേ.... ഇതുവരെ കഴിഞ്ഞില്ലേ സംസാരം. ബാക്കി സംസാരമൊക്കെ കല്യാണം കഴിഞ്ഞിട്ടാവാം.... " വാതിലിൽ കൊട്ടികൊണ്ട് ലച്ചുവിന്റെ അമ്മ വിളിച്ചുപറഞ്ഞതും ഇരുവരും ഞെട്ടികൊണ്ട് അകന്നു മാറി. "ആഹ്ഹ്... ദാ വരുന്നു അമ്മ..... " കിതപ്പ് എങ്ങനെ ഒക്കെയോ മറച്ചുപിടിച്ചുകൊണ്ട് കാർത്തിക് പറഞ്ഞൊപ്പിച്ചു. ലച്ചു അപ്പോഴും കിതക്കുന്നുണ്ടായിരുന്നു.

ഇരുവർക്കും പരസ്പരം മുഖത്ത് നോക്കാൻ എന്തോ മടിപോലെ തോന്നി. കാർത്തിക് ഡോർ തുറന്ന് പുറത്തേക്ക് പോയി. പിറകെ ലച്ചുവും. ........................................ "എന്താ ദേവൂ..... പിണക്കാണോ...... ഇന്നലെ വിളിക്കാന്നു പറഞ്ഞിട്ട് വിളിക്കാത്തത് കൊണ്ട്.sorry ഡി.വിളിക്കാൻ പറ്റീല sorry.ഇച്ചിരി ലേറ്റ് ആയിപോയി വീട്ടിൽ എത്തിയപ്പോ...ഇന്നലെ നിന്നെ കാണാൻ വന്നിരുന്നു. ഡ്രസ്സ്‌ ഒക്കെ മാറുമ്പോ ആ കർട്ടൻ ഒന്ന് പിടിച്ചിടുന്നത് നല്ലതാ.... കേട്ടോ.... " ഫോണിലൂടെ ആദിത് മിത്രയോട് സംസാരിച്ചുകൊണ്ടിരിക്കെ അവൾ എല്ലാം മറന്നിരുന്നു. അവന്റെ ശബ്ദം കേൾക്കെ അവനോടുള്ള പ്രണയം കൂടി കൂടി വന്നു. 🍁ശരീരമില്ലാതെ....ഒരുപാട് ദൂരെ ഇരുന്ന് ഉള്ള ആത്മാർത്ഥ പ്രണയം.....

ആരെന്നറിയാതെ.... ഹൃദയം അവരോട് മിണ്ടാനായി വെമ്പൽ കൊള്ളുന്നു. വിരൽത്തുമ്പിലൂടെ പ്രണയം കൈ മാറിയവർ.....🍁 "അപ്പൊ ഇന്നലെ എന്തേലും കണ്ടോ... " മിത്ര ഞെട്ടികൊണ്ട് ചോദിച്ചു... "കണ്ടോ എന്ന് ചോദിച്ചാൽ.... " "അപ്പൊ കണ്ടോ.... പറയ്..."(മിത്ര) "പേടിക്കണ്ട പെണ്ണെ... Njan ഒന്നും കണ്ടില്ല. വേഗം കണ്ണടച്ചതുകൊണ്ട് കണ്ടില്ല.... ഇല്ലായിരുന്നെങ്കിൽ......" "അയ്യേ.... വൃത്തികെട്ടവൻ...... പോയെ...." "പോട്ടെ..... " "വേണ്ട .... പോവണ്ട.. " കൊഞ്ചലോടെ മിത്ര പറഞ്ഞു തീർന്നതും വാതിലിൽ ആരോ കൊട്ടിയിരുന്നു. "ചേച്ചി.... വേഗം ഒന്ന് വന്നേ.... ദേ അച്ഛൻ...... ഒന്ന് വേഗം വാ ചേച്ചി... " ആരവിന്റെ ഇടറിയ ശബ്‌ദം കേട്ടതും മിത്ര phone ബെഡിലേക്ക് വലിച്ചെറിഞ്ഞു കൊണ്ട് ഡോർ തുറന്നു...... തുടരും .....…

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story