നീലകണ്ണുള്ള സുൽത്താൻ: ഭാഗം 9

neelakannulla sulthan

എഴുത്തുകാരി: പൊന്നു (കുഞ്ഞി)

"ചേച്ചി.... ഒന്ന് വേഗം വന്നേ.....ദേ.. അച്ഛൻ... വേഗം വാ... ചേച്ചി...." പുറത്തു നിന്നും ആരവ് വിളിച്ചു പറഞ്ഞതും ഫോൺ ബെഡിലേക്ക് വലിച്ചെറിഞ്ഞു കൊണ്ട് മിത്ര ഓടി പോയി വാതിൽ തുറന്നു. "എന്താടാ.... അച്ഛന്.... അച്ഛന് എന്താ പറ്റിയെ... " "ചേച്ചി... അച്ഛന്.... അച്ഛന്... പെട്ടെന്ന് ഒരു നെഞ്ചുവേദന...... ഇപ്പൊ വിളിച്ചിട്ട് കണ്ണ് തുറക്കുന്നില്ല..... അമ്മ അവിടെ ഇരുന്നു ഒരേ കരച്ചിലാ.... " "അയ്യോ ദേവിയെ.... എന്റെ അച്ഛൻ... " നെഞ്ചിൽ കൈ വച്ചു പറഞ്ഞു കൊണ്ട് മിത്ര അച്ഛന്റെയും അമ്മയുടെയും മുറിയിലേക്ക് ഓടി.പിറകെ ആരവും. "അച്ഛാ....ഈശ്വരാ... ഇതെന്താ പറ്റിയെ.... " മിത്ര അച്ഛനെ കുലുക്കി വിളിച്ചെങ്കിലും ഒരു പ്രതികരണവും ഉണ്ടായിരുന്നില്ല. "മോളെ.... അച്ഛൻ.... അയ്യോ.... " അമ്മ നെഞ്ചത്തടിച്ചു കരഞ്ഞു കൊണ്ടിരുന്നു. "അമ്മ അച്ഛനൊന്നുല്ല.... അമ്മ ഒന്ന് കരയാതെ.... നമുക്ക് വേഗം അച്ഛനെ ഹോസ്പിറ്റലിൽ കൊണ്ട് പോകാം "(ആരവ്)

ആരവ് അവന്റെ ഫോൺ എടുത്ത് അറിയാവുന്നവരെ ഒക്കെ വണ്ടിക്കായി വിളിച്ചു നോക്കി.പലരും പല കാര്യവും പറഞ്ഞൊഴിഞ്ഞു. "ചേച്ചി ആരെയും കിട്ടണില്ല... ഇനി എന്ത് ചെയ്യും...നിനക്ക് പരിചയമുള്ളവരെ ഒന്ന് വിളിച്ചു നോക്ക്."(ആരവ്) "...അഹ്..." മിത്ര റൂമിലേക്ക് ഓടി കേറി ഫോൺ എടുത്തതും ഇങ്ങോട്ടേക്കു call വന്നു. "നീലകണ്ണുള്ള സുൽത്താൻ calling " സ്‌ക്രീനിൽ ഇങ്ങനെ തെളിഞ്ഞതും മറുത്തൊന്നും ആലോചിക്കാതെ മിത്ര call അറ്റൻഡ് ചെയ്തു. "ദേവൂ.... ഇപ്പൊ വീട്ടിന്റെ മുന്നിൽ ഒരു കാർ വരും അച്ഛനെ അതിൽ കേറ്റി വേഗം ഹോസ്പിറ്റലിലേക്ക് പൊക്കോ... വേഗം " അവളെ ഒന്നും പറയാൻ പോലും അനുവദിക്കാതെ ആദിത് വെപ്രാളാപെട്ടുകൊണ്ട് പറഞ്ഞു. അപ്പൊ തന്നെ പുറത്ത് ഒരു കാർ വന്നുനിന്ന സൗണ്ട് കേട്ടതും മിത്ര ഫോൺ കട്ട് ചെയ്ത് അച്ഛന്റെ അടുത്തേക്ക് ഓടി. "ആരവേ... വണ്ടി വന്നു. അച്ഛനെ വേഗം പിടിക്ക്... "

എല്ലാരും കൂടി അച്ഛനെ പിടിച്ചു വണ്ടിയിൽ കേറ്റി ഹോസ്പിറ്റലിലേക്ക് വിട്ടു. കാറിലെ ഡ്രൈവറും ആരവും കൂടി അച്ഛനെ icu വിലേക്ക് കൊണ്ട് പോയി. അമ്മ മിത്രയുടെ തോളിൽ ചാരി ഇരുന്ന് സാരി തലപ്പുകൊണ്ടു കണ്ണീർ തുടച്ചു കരയുക തന്നെയാണ്. മിത്രയും മൗനമായി തേങ്ങുക തന്നെയായിരുന്നു. ആരവ് icu വിന് മുന്നിലൂടെ ടെൻഷനോട് അങ്ങോട്ടും ഇങ്ങോട്ടും നടന്നു. ഏറെ നേരത്തെ പരിശോധനക്കൊടുവിൽ ഡോക്ടർ പുറത്തേക്ക് വന്നു, ആരവിനെയും മിത്രയെയും ക്യാബിനിലേക്ക് വിളിപ്പിച്ചു. "നിങ്ങളുടെ അച്ഛനാണല്ലേ Mr. ഗോപിനാഥ്. "(ഡോക്ടർ) "അതെ ഡോക്ടർ... അച്ഛനിപ്പോ എങ്ങനുണ്ട്..."(മിത്ര) "അതിനാണ് നിങ്ങളെ ഞാൻ വിളിപ്പിച്ചത്.... നിങ്ങളുടെ അച്ഛന് മൈനർ അറ്റാക്ക് ആയിരുന്നു. ബിപി വളരെ കുറവാണ്. അച്ഛന്റെ വിഷമിപ്പിക്കാതിരിക്കുക, അതുപോലെ ആഗ്രഹങ്ങളൊക്കെ സാധിച്ചു കൊടുക്കുക..

ആണ്, പരമാവധി റസ്റ്റ്‌ എടുപ്പിക്കാട്ടോ.... എല്ലാം കൊണ്ടും ഇനി അച്ഛനെ നല്ല സന്തോഷത്തോടെ ജീവിപ്പിക്കുക.. Ok " പുറത്തേക്ക് ഇറങ്ങിയതും അമ്മയോട് എന്ത് പറയും എന്ന ആശയ കുഴപ്പത്തിലായിരുന്നു ഇരുവരും. "മക്കളെ... ഡോക്ടർ എന്ത് പറഞ്ഞു... അച്ഛന് കുഴപ്പമൊന്നുമില്ലല്ലോ... " അമ്മ വേവലാതിയോടെ ചോദിക്കുന്നത് കണ്ടിട്ട് അവർക്ക് സത്യം പറയാൻ തോന്നിയില്ല. "ഒന്നുല്ല അമ്മ... ബിപി ലോ ആയതാ... അല്ലാതെ അച്ഛന് ഒന്നുല്ല.... "(ആരവ്) അച്ഛനെ കേറി കണ്ട ഉടനെ അമ്മ കരയാൻ തുടങ്ങി.... "എനിക്ക് ഒന്നുല്ല.. എന്റെ പ്രഭേ....." പിറ്റേന്ന് ഡിസ്ചാർജ് ആവുന്നത് വരെയുള്ള എല്ലാ കാര്യവും ആ കാർ ഡ്രൈവർ ആണ് നോക്കിയത്. മിത്ര പല പ്രാവിശ്യം തടഞ്ഞെങ്കിലും sir ഇന്റെ ഓഡർ ആണ് ഇതെന്നും പറഞ്ഞ് ബില്ല് അടക്കുന്നതടക്കം എല്ലാം ചെയ്തു. "ഹലോ.... Thanks... എന്റെ അച്ഛനെ രക്ഷിച്ചതിന്.... ഒരുപാട് നന്ദി..... "

ഫോണിലൂടെ ആദിതിനെ വിളിച്ച് മിത്ര നന്ദി പറയാൻ മറന്നില്ല. "എന്താ ദേവൂ.... അതെന്റേം കൂടി അച്ഛനല്ലെടി...." മിത്രയുടെ നേർത്ത ഏങ്ങലടികൾ ആദിത് കേട്ടു. "എന്റെ പെണ്ണെ... ഇങ്ങനെ കരയാതെ.... ഇന്ന് ഡിസ്ചാർജ് ആവില്ലേ.... അച്ഛന്റെ അടുത്ത് ചെന്നിരിക്ക് പോയെ.... ഇവിടെ നിന്ന് കരയാതെ.... " "...മ്മ്... " ........................................ ഡിസ്ചാർജ് ചെയ്ത ശേഷം ഗോപിനാഥിനെയും കൊണ്ട് കാറിൽ കേറി പുറപ്പെടാൻ തുടങ്ങിയതും.... "അയ്യോ എന്റെ ഫോൺ.... അത് റൂമിൽ ഇരിക്കുവാ.... ഞാൻ പോയി എടുത്തിട്ട് വരാം..." ആരവ് വേഗം ഹോസ്പിറ്റലിന്റെ അകത്തേക്ക് പോയി. ഫോൺ എടുത്ത് തിരികെ വരുന്ന വഴി അവൻ കണ്ടു അന്ന് അവനെ ഇടിച്ച ആ പെൺകുട്ടിയെ.... റിസപ്ഷനിൽ നിന്നും ബില്ല് അടച്ചു വരുവാണ്. കരഞ്ഞു കലങ്ങിയ കണ്ണുകൾ, വാടിതളർന്ന മുഖം....

എങ്കിലും വല്ലാത്ത ഒരു ഐശ്വര്യം ആയിരുന്നു അവളുടെ മുഖത്ത്.ആരവ് കണ്ണെടുക്കാതെ അവളെ തന്നെ നോക്കി നിന്നു. "....ആരോഹി...." ആരോ വിളിച്ചതും അവൾ തിരിഞ്ഞു നോക്കി. "അപ്പൊ അവളുടെ പേര് ആരോഹി എന്നാണല്ലേ.... " മിത്രയുടെ call വന്നതും അവൻ സ്വയം നാക്ക് കടിച്ചു. "ഹലോ.... നീ ഇതെവിടെയാടാ.... എത്ര നേരമായി പോയിട്ട്.... " "ദാ വരുന്നു... " അതും പറഞ്ഞു ഫോൺ കട്ട് ആക്കിയ ശേഷം ആരോഹിയെ അവിടെ ഒക്കെ നോക്കി എങ്കിലും അവളെ കാണാൻ കഴിഞ്ഞില്ല....... തുടരും .....…

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story