നീലാംബരം: ഭാഗം 13

neelambaram

എഴുത്തുകാരി: രുദ്രാ ലക്ഷ്മി

ഒരു നിമിഷം സന്തോഷത്തോടെ അവളുടെ കയ്യിലിരുന്ന സർട്ടിഫിക്കറ്റിന്റെ കവർ നെഞ്ചോട് ചേർത്ത് പിടിച്ചു....പിന്നെ അതിന്റെ പുറത്തൊന്നു ചുണ്ട് ചേർത്തു... ശേഷം സന്തോഷത്തോടെ പുറത്തേക്കിറങ്ങാനായി തിരിഞ്ഞതും കണ്ണുകൾ ഉടക്കിയത് അവളെത്തന്നെ രൂക്ഷമായി നോക്കി വാതിൽക്കൽ നിക്കുന്ന അശ്വതിയിൽ ആണ്.... അവളുടെ കൂർത്ത നോട്ടത്തിൽ നീലുവിന്റെ മുഖത്തെ ചിരി പതിയെ മാഞ്ഞു... മുൻപ് കിട്ടിയ അടികളുടെ ഓർമ അവളുടെ മനസ്സിൽ ഭീതിയോടെ തെളിഞ്ഞു വന്നു അശ്വതി രൂക്ഷമായി നോക്കികൊണ്ട് അവളുടെ അടുത്തേക്ക് നടന്നു... അടുത്തേക്ക് ചെല്ലും തോറും അവളുടെ മുഖത്തെ ദേഷ്യവും വർധിച്ചുകൊണ്ടിരുന്നു....

അശ്വതിയുടെ മുഖത്തെ ക്രൂര ഭാവം നീലാംബരിയിൽ ഭീതി നിറച്ചു ഒരു ആശ്രയതിനെന്നോണം അവളുടെ കണ്ണുകൾ വെറുതെയെങ്കിലും ചുറ്റിലും ഒന്ന് പരതി... പേടിയോടെ കയ്യിലെ കവർ നെഞ്ചോടു ഇറുകെ പിടിച്ചു അശ്വതി അവളുടെ തൊട്ട് മുന്നിൽ വന്ന് നിന്നു... ദേഷ്യത്തോടെ അവളുടെ മുഖത്തേക്ക് തന്നെ ഉറ്റു നോക്കികൊണ്ടേയിരുന്നു നീലാംബരിയുടെ തൊണ്ടയൊക്കെ ഭയം കാരണം വറ്റിവരണ്ടപോലായി.. ഏ... അക്ക...നീങ്ക ഇപ്പിടി നോക്കുന്നെ??? അവൾ ധൈര്യം സംഭരിച് ചോദിച്ചു... ചോദിച്ച് കഴിയും മുന്നേ അശ്വതിയിയുടെ കൈ അവളുടെ മുഖത്ത് ശക്തിയിൽ പതിഞ്ഞിരുന്നു... മുഖത്തേറ്റ പ്രഹരത്തിൽ ഒന്ന് വേച്ചുപോയി ആ പെണ്ണ്... ആരാടി നിന്റെ അക്ക?????

പലതവണ പറഞ്ഞിട്ടുണ്ട് എന്നെ അങ്ങിനെ വിളിക്കരുതെന്നു... നീലാംബരി കണ്ണുനിറച് അശ്വതിയെതന്നെ നോക്കി... അശ്വതിയുടെ നോട്ടം അവളുടെ കൈകളിലേക്കായി.... ആ നോട്ടത്തിൽ നീലാംബരി ഒന്ന് ഭയന്നു.. കയ്യിലിരുന്ന കവർ ഒന്നുകൂടെ മുറുകെ നെഞ്ചോട് ചേർത്ത് പിടിച്ചു... ഒരുവേള അവളുടെ സർട്ടിഫിക്കറ്റ്സ് എല്ലാം നശിപ്പിക്കുമോ എന്നവാൾ ഭയന്നു.. അശ്വതി ദേഷ്യത്തോടെ അവളുടെ ഇടതുകൈ പിടിച്ചമർത്തി ഞെരിച്ചു.. ആാഹ്ഹ്..... ഏൻ കൈ..... ആഹ്ഹ്.. കൊഞ്ചം വിടുങ്കോ എനക്ക് വലിക്കത് .. നീലാംബരി കൈ വിടുവിക്കാൻ ആവുമ്പോലൊക്കെ ശ്രമിച്ചു..അശ്വതിയുടെ മനസ്സിൽ അപ്പോൾ അനന്തന്റെ കയ്യിൽ കൈ കോർത്തു വരുന്ന നീലുവിന്റെ മുഖമായിരുന്നു ...

നീലാംബരി കരഞ്ഞിട്ട് പോലും അവൾ കൈ വിടാൻ കൂട്ടാക്കിയില്ല.... പ്ലീസ് അക്ക... എന്നെ പോകവിട്.. അവർ അങ്കെ എനക്കാക വെയിറ്റ് പണ്ണിടിരികെ... വേദനക്കിടയിലും അവൾ പറഞ്ഞു... അശ്വതി ഒന്ന് പുച്ഛിച്ചു കൊണ്ട് അവളെ നോക്കി ചിരിച്ചു... ആരാടി നിന്നെ വെയിറ്റ് ചെയ്ത് ഇരിക്കുന്നെ... അവനാണോ അനന്തൻ???? അവൻ വെയിറ്റ് ചെയ്‌തോളും... കാരണം അവനതൊക്കെ പണ്ടേ ശീലമായതാ.... അവളുടെ സംസാരത്തിലെ കളിയാക്കൽ നീലുവിന് നന്നായി മനസിലായി... അറിയാതെ തന്നെ ആ പെണ്ണിന്റെ തല കുനിഞ്ഞുപോയി.. അശ്വതി അപ്പോളും അവളുടെ കയ്യിലെ പിടി വീട്ടിരുന്നില്ല.... നിന്നപോലെ പിഴച്ച ജന്മങ്ങൾക്കൊക്കെ ഇതേ പറഞ്ഞിട്ടുള്ളെടി...

ആരെങ്കിലും ഭിക്ഷ തരുന്നതോ ധാനം തരുന്നതോ ഒക്കെ വച് ജീവിതം അങ്ങ് തള്ളി നീക്കേണ്ടിവരും... നീലു മനസിലാവാതെ ഒന്ന് മുഖം ചുളിച്ചു... എന്താടി..... നിന്റെ കാര്യം തന്നെയാ ഞാൻ പറഞ്ഞെ... മുൻബൊക്കെ എന്റെ കീറിയതും പഴവിയതും ആയിട്ടുള്ള ഡ്രെസ്സുകളൊക്കെ അല്ലെ നീ ഉപയോഗിച്ചിരുന്നേ.... ഇപ്പൊ നിനക്ക് കിട്ടിയ ജീവിതമോ????? അതും ഞാൻ വലിച്ചെറിഞ്ഞുകളഞ്ഞത് തന്നല്ലേ.... അശ്വതിയുടെ മുഖത്തെ പുച്ഛവും അഹങ്കാരത്തോടെ ഉള്ള സംസാരവും ഒക്കെ നീലാംബരിയെ വളരെയധികം വേദനിപ്പിച്ചു.... കയ്യുടെ വേദനയും മുഖത്തെറ്റ അടിയുടെ പുകച്ചിലും എല്ലാംകൊണ്ടും അവളുടെ കണ്ണിൽനിന്നും കുടുകുട വെള്ളം ചാടി....

ചുണ്ടും മൂക്കും എല്ലാം ചുമന്നു വിറക്കുവാൻ തുടങ്ങി.. അശ്വതി അവളുടെ കണ്ണുനീർക്കണ്ടു കുടിലതയോടെ ചിരിച്ചു.... നീ കരയുമെടി... ഇനിയും കരയും... നിന്നെ താമസിയാതെ തന്നെ അനന്തൻ അവിടെ നിന്നും ഇറക്കി വിടും നോക്കിക്കോ.... അവന് നിന്നോട് ഒരു പ്രേമവും ഇല്ല.. നീലാംബരി ഒന്ന് ഞെട്ടി..... അശ്വതിയുടെ മുഖത്ത് തന്നെ മിഴിഞ് നോക്കി... നീ നോക്കണ്ട.... അവനൊരിക്കലും നിന്നെ സ്നേഹിക്കാൻ പോകുന്നില്ല... എനിക്ക് നന്നായി അറിയാം.... കാരണം എന്താന്ന് അറിയുവോ നിനക്ക്???? അവൾ വീണ്ടും അഹംഭാവത്തോടെ ഒന്ന് ചിരിച്ചു... അവന്റെ മനസ്സിൽ ഇപ്പോഴും ഈ ഞാനാ.... അവിടെ എനിക്ക് മാത്രെ സ്ഥാനമുള്ളു... ഞാൻ ആണ് അവനെ വേണ്ടന്ന് വച്ചത്....

അവന്റെ മനസ്സിൽ ഇപ്പോളും ഞാൻ മാത്രമ... അല്ലെങ്കിൽ നീ പറ.... നിന്നെ അവനൊരു ഭാര്യയായി കണ്ടിട്ടുണ്ടോ???... പറയടി.. നീലാംബരിയുടെ മുഖം അപമാനത്താൽ താണുപോയി....അവളുടെ വാക്കുകളൊക്കെ കൂരമ്പുപോലെ നീലുവിന്റെ ഹൃദയത്തെ കീറി മുറിച്ചു... അതുകണേ അശ്വതി ഊറി ചിരിച്ചു..... നീ നോക്കിക്കോ... അതികം താമസിയാതെ അനന്തൻ നിന്നെ അവന്റെ ജീവിതത്തിന്നു എടുത്ത് പുറത്ത് കളയും.. അതുകൊണ്ട് അതികം നികളിക്കേണ്ട.... അന്ന് ചിലപ്പോ വീണ്ടും ഇവിടത്തെ അടുക്കളകാരി പട്ടം തിരികെ കിട്ടിയെന്ന് വരാം.. നീലു ഒന്നും പ്രതികരിച്ചില്ല.... നിലത്തോട്ട് നോക്കി നിന്ന നിൽപ് തുടർന്നു...

അശ്വതിയുടെ വാക്കുകൾ അത്രയേറെ അവളുടെ ഹൃദയത്തെ വേദനിപ്പിച്ചിരുന്നു... അനന്തൻ എന്റെ ആണെടി.... എന്റെ സ്വന്തം.... ഞാൻ അവന്റെയും...ഞങ്ങൾ പരസ്പരം അറിഞ്ഞവരാ... അവിടേക്കൊരിക്കലും നിനക്കെത്താൻ കഴിയില്ല..അശ്വതി പകയോടെ സ്വകാര്യം പോലെ അവളുടെ ചെവിയുടെ അടുത്തായി വന്ന് പറഞ്ഞു.... പിന്നെ ഒന്നവളുടെ കയ്യിലേക്ക് പുച്ഛത്തോടെ നോക്കികൊണ്ട് നീലാംബരിയുടെ കൈ കുടഞ്ഞെറിഞ്ഞു... ദേഷ്യത്തിൽ മുറിവിട്ട് പുറത്തേക്ക് പോയി നീലാംബരി അശ്വതി പറഞ്ഞതിന്റെ പൊരുൾ മനസിലാവാതെ അവൾ പോയവഴിയേ നോക്കി നിന്നു... അവളുടെ മനസ്സിൽ പലവിധ ചിന്തകളും ഇടംപിടിച്ചു... കണ്ണുനീർ വാർന്നോഴുകികൊണ്ടിരുന്നു. ****************

തിരികെ പാടവരമ്പതുകൂടി അനന്തന്റെ പിന്നിലായി നടക്കുമ്പോഴും നീലു തല ഉയർത്തി നോക്കിയില്ല.... അനന്തൻ ഇടയ്ക്കിടെ അവളെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു... അവന് മുഖം കൊടുക്കായിരിക്കാൻ നീലു പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പാടവുംകഴിഞ് തോടും മുറിച് കടന്നുകൊണ്ട് രണ്ടുപേരും വീട്ടിലേക്കുള്ള നടവഴിയിലേക്ക് കയറി.... അവിടെനിന്നെ അനന്തൻ കണ്ടിരുന്നു ഉമ്മറത് അവരെയും പ്രതീക്ഷിച്ചെന്നപോൽ ഇരിക്കുന്ന സുഭദ്രാമ്മയെ.. ഇരുവരും വരുന്നത് കണ്ട് അവരുടെ മുഖത്തും ഒരു പുഞ്ചിരി ഉണ്ട്... ഇരുവരും നടമുറ്റത്തേക്ക് കയറിയപ്പോൾ സുഭദ്രമ്മയും കസേരയിൽനിന്നൊന്ന് എഴുനേറ്റു. നീലാംബരി ആദ്യമേ തന്നെ ഉമ്മറത്തേക്ക് കയറി....

ധൃതിപെട്ട് അകത്തേക്ക് കയറുന്ന അവളെ അനന്തൻ പുരികം ചുളിച് ഒന്ന് നോക്കി... അപ്പോഴും അവൾ മുഖത്തേക്ക് നോക്കിയിരുന്നില്ല... എന്നാൽ ഉമ്മറത്ത് നിന്ന സുഭദ്രാമ്മയെ നോക്കാതിരിക്കാൻ ആകുമായിരുന്നില്ല അവൾക്ക്... ചെറിയൊരു ഭയത്തോടെ അവൾ അവരെ ഒന്ന് നോക്കി ചിരിച്ചു.. ആഹാ... നീലുവേ സന്തോഷയോ നിനക്ക്... നിന്റെ എല്ലാ സർട്ടിഫിക്കേറ്റസും എടുത്തല്ലോ അല്ലെ... ഇനി അതിനായി ഒരിക്കൽക്കൂടി പോകേണ്ടി വരില്ലല്ലോ... പറയുന്നതിനൊപ്പം അവർ അവളുടെ കയ്യിൽ ഒന്ന് പിടിച്ചു.. ആഹ്ഹ്... ഒരേങ്ങൾ അവളെറിയാതെ പുറത്തുവന്നു... സുഭദ്രമ്മ വേഗം കയ്യെടുത്തു.. എന്താ... എന്തുപറ്റി മോളെ???? നീലാംബരി വേഗം തല താഴ്ത്തി.....

എന്ത് മറുപടി പറയുമെന്നറിയാതെ അവൾ വേഗം അകത്തേക്ക് പോകാൻ തുനിഞ്ഞു അവിടെനിക്ക് എങ്ങോട്ടാ നിയ് ഈ ഓടുന്നെ... ഇങ്ങോട്ട് മുഖത്തേക്ക് നോക്ക് കുട്ടി.. അവർ അവളുടെ മുഖം ബലമായി പിടിച്ചുയർത്തി... ഇതേസമയം അനന്തൻ എന്താ സംഭവിച്ചതെന്നറിയാതെ രണ്ടുപേരെയും മാറി മാറി നോക്കി ഭഗവതി.... എന്താ എന്റെ കുട്ടീടെ മുഖത്ത്.... എന്താമോളെ ഇത്‌.... എന്താ പറ്റിയെ??? എവിടെ... എവിടെ നിന്റെ കൈ കാണിച്ചേ...സുഭദ്രമ്മ വെപ്രാളത്തോടെ അവളെ ആകെമൊത്തം ഒന്ന് നോക്കികൊണ്ട്‌ പറഞ്ഞു ചുവന്നു നിലിച്ച കൈതണ്ട അവൾ ധാവണിത്തുമ്പിൽ മറച്ച് പിടിക്കാൻ ഒരു വിഭല ശ്രമം നടത്തി.... അവരപ്പോൾത്തന്നെ ആ കൈ ഒന്ന് പിടിച് എടുത്തു... എന്തായിത് നീലു???? എന്താമ്മേ???

എന്താ പറ്റിയെ?? അനന്തനും മുന്നോട്ടുവന്ന് അവളുടെ കയ്യിൽ തന്നെ നോക്കി.... വെളുത്ത കൈകളിൽ ചുവന്നു തിനർത്തതും കരിനീലിച്ചതുമായ പാടുകൾ കണ്ട് അവന്റെ മുഖം ഒന്ന് ചുളിഞ്ഞു.... അനന്തൻ നീലാംബരിയുടെ മുഖത്തേക്ക് നോക്കി.... നോട്ടം അവൾക് നേരെ വരുമെന്ന് മനസിലാക്കിയെന്നോണം അവൾ മുഖം കുനിച്ചു... അവന്റെ കൈകൾ അവളുടെ മുഖത്തിന്‌ നേരെ നീണ്ടു ... ബലമായിത്തന്നെ മുഖം പിടിച്ചുയർത്തി.... അവൾ ദയനീയമായി കരഞ്ഞുകലങ്ങിയ കണ്ണുകളോടെ അവനെത്തന്നെ നോക്കി... അവളുടെ മുഖത്ത് പതിഞ് തിന്ർത്ത വിരൽപാടുകൾ കണ്ടതും അനന്തന്റെ മുഖം വലിഞ്ഞു മുറുകി... എന്താ അനന്താ ഇത്‌???... നീളുംമോൾക്കെന്താ പറ്റിയെ???...

എന്റെ കുഞ്ഞിനെ അവർ ഉപദ്രവിച്ചിട് നീ ഒന്നും അറിഞ്ഞില്ലേ..... പിന്നെന്തിനാ അനന്താ നീ കൂടെ പോയത്???.. സുഭദ്രമ്മ അനന്തനെ ശകാരിച്ചുകൊണ്ടിരുന്നു.. അനന്തന്റെ പക്കൽ അവർക്കുള്ള ഉത്തരമേതുമില്ലാത്തതിനാലാക്കണം അമർഷം കടിച് പിടിച് അവൻ പുറത്തേക്ക് ഒന്ന് നോക്കി...പിന്നെ അതേപോലെ തിരിഞ്ഞ് നീലാംബരിയെ ഒന്ന് നോക്കി ശേഷം ക്ഷണ വേഗത്തിൽ നിലാംബരിയുടെ കയ്യിൽപിടിച്ചു വലിച്ചുകൊണ്ട് അകത്തേയ്ക് പോയി... അവളൊരു പാവകണക്കെ കൂടെ ചെന്നു... അനന്തന്റെ അവളെയും വലിച്ചുകൊണ്ടുള്ള പോക്ക് കണ്ട് സുഭദ്രമ്മ പകച്ചു നിന്നു... അവരും വേഗം അകത്തേക്ക് കടന്നു അനന്താ ....... അനന്താ .. നിക്കവിടെ.... നീ എങ്ങോട്ടാ അവളെ വലിച്ചോണ്ട് പോകുന്നെ...

ഇനി നീയുംകൂടി തുടങ്ങുവാണോ അവനൊന്നു നിന്നു... " അമ്മാ ഇപ്പൊ മുകളിലേക്ക് വരണ്ട... ഞങ്ങൾ ഇങ്ങോട്ടിറങ്ങി വന്നോളാം.... " അവന്റെ വാക്കുകൾ കേട്ട് സുഭദ്രമ്മയുടെ മുഖത് ആശങ്ക നിറഞ്ഞു.. അമ്മ പേടിക്കണ്ട.. എനിക്ക് നീലാംബരിയോടൊന്നു സംസാരിക്കണം അത്രെ ഉള്ളു.... സ്വരം ശാന്തമായിരുന്നെങ്കിലും എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ചപ്പോലായിരുന്നു അതിലെ ധ്വനി... നീലാംബരി ഒരു ജീവനുള്ള പാവകണക്കെ അവന്റെ ഒപ്പം നിന്നു.... അനന്തന്റെ വാക്കുകളിൽ ചെറിയൊരു ആശ്വാസം സുഭദ്രമ്മക്ക് കിട്ടി... അവർ പോകുന്നതും നോക്കി അൽപ നേരം അവിടെ തന്നെ നിന്നു... പിന്നെ പതിയെ മുറിയിലേക്ക് പോയി.. ****************

റൂമിലേക്ക് കയറി വാതിൽ സഷായിട്ട് തിരിഞ്ഞ അനന്തൻ നീലാംബരിയുടെ കയ്യിലെ പിടി അയച്ചു നീലാംബരി.... അല്പം ഗൗരവത്തോടെ തന്നെ അനന്തൻ വിളിച്ചു പതിയെ ഒന്ന് തലയുർത്തിനോക്കി... അനന്തന്റെ നോട്ടത്തെ നേരിടാനാവാതെ അവളുടെ മിഴികൾ ഉഴറി... കൈകൾ ദവണിയിൽ ചുറ്റിപ്പിടിച്ചു... എന്താ ഇതൊക്കെ???? അവന്റെ നോട്ടം അവളുടെ തിനർത് കിടന്ന കവിളിലേക്കും പിന്നെ കയ്യിലെ പാടിലേക്കും മാറി മാറി വീണു.. അവളൊന്നും മിണ്ടിയില്ല..... മെല്ലെ നോട്ടം അകലേക്ക്‌ മാറ്റി നിന്നോടാ ഞാൻ ചോദിക്കുന്നെ....നിന്റെ മുഖത്തും കയ്യിലുമൊക്കെ എന്താ ഈ കാണുന്നെ??? പറയില്ലെന്നുണ്ടോ നീ???? അനന്തന്റെ സ്വരം കടുത്തു അവൾ അനന്തനെ നോക്കി...

ദേഷ്യവും പരിഭവവും സങ്കടവും എല്ലാം ആ കണ്ണുകളിൽ മാറിമാറിവന്നു.... മൂക്കും ചുണ്ടും ഒക്കെ സങ്കടത്തൽ വിറക്കാൻ തുടങ്ങി എതുക് നീങ്ക എങ്കിട്ടെ കോപം കാട്ടുതെ??? നാൻ യതുവും സെയ്യലെ... അശ്വതി അക്ക താൻ ഇപ്പിടിയെല്ലാം പണ്ണിവിട്ടേ.... റൊമ്പ വലിക്കിതെനിക്ക്.... ഏൻ ഒടമ്പ് മട്ടും അല്ലൈ എൻ മനസ് കൂടി വലിക്കിത്... യെൻ വലി യാർക്കുമെ തെരിയാത്... വാക്കുകൾ പലപ്പോഴും മുറിഞ്ഞു പോയി.. എങ്കിലും വാശിയോടെ കണ്ണുനീർ തൂത്തെറിഞ്ഞുകൊണ്ട് അവൾ തുടർന്നു എനക്ക് നല്ലാ തെരിയും ഉങ്കൾക് കൊഞ്ചകൂടി എന്നെ പുടിക്കവേ ഇല്ല... അപ്പാമ്മ കട്ടയത്തെ കരുതി മട്ടും ഇല്ലിയാ നിങ്കൾ എന്നെ കല്യാണം പണ്ണിട്ടെ... എനക്ക് തെരിയും...ഉങ്കൾക്കിപ്പോവും അശ്വതിയക്കാവേ താൻ പുടിക്കും...

അശ്വതി പറഞ്ഞ കാര്യങ്ങളും പിന്നെ അനന്തന്റെ പെരുമാറ്റവും കണ്ടപ്പോൾ അവളുടെ മനസ്സിൽ വന്നതൊക്കെ വിളിച്ചു പറഞ്ഞുപെണ്ണ്... നീലാംബരി...... അനന്തൻ ദേഷ്യത്തോടെ അവളെ വിളിച്ചു...അവന് എല്ലാംകൂടി നിയന്ത്രിക്കാവുന്നതിലും അധികം ദേഷ്യം വന്നു...എങ്കിലും സ്വയം ഒന്ന് നിയന്ത്രിക്കാനായി ഒരുനിമിഷം കണ്ണുകൾ ഇറുക്കി അടച്ചു ഒന്ന് ശ്വാസമെടുത്തു. പറഞ്ഞതൊക്കെ തന്നെയും അവളുടെ പക്വത കുറവായി കാണാൻ അനന്തൻ ശ്രമിച്ചു... എങ്കിലും അവൾ പറഞ്ഞ വാക്കുകൾ എവിടൊക്കെയോ അവനിലും വേദന നിറച്ചു ...... അപ്പൊ നിനക്ക് വായിൽ നാക്കുണ്ടല്ലേ.... പിന്നെ എന്തിനാ ആരെങ്കിലും എന്തേലും പറയുമ്പോൾ മിണ്ടാതെ നിന്ന് കേള്ക്കുന്നെ???

അതെ എന്നോട് മാത്രമേ നിനക്ക് ഇങ്ങിനൊക്കെ പറയാൻ അറിയുള്ളോ??? അവൾ നിന്നെ അടിച്ചപ്പോൾ നീ എന്തിനാ നിന്ന് കൊള്ളാൻ പോയത്???? അവളൊന്നും മിണ്ടിയില്ല.. പറ നീലാംബരി.... അവൾ വീണ്ടും മുഖം കുനിച്ചു.... അനന്തൻ മെല്ലെ അവൾക്കടുത്തേക്ക് ഒന്നുകൂടി ചേർന്ന് നിന്ന് അവളുടെ മുഖം തെല്ലുയർത്തി.... "ഞാൻ ആരാ നീലാംബരി നിന്റെ...." അനന്തന്റെ ആർദ്രമായ പതിഞ്ഞ സ്വരം... അവളുടെ നോട്ടം ക്ഷണ നേരം കൊണ്ട് അനന്തന്റെ മുഖത്തേക്കായി.... മിഴികൾ പിടഞ്ഞുകൊണ്ട് അവന്റെ മുഖമാകെ അലഞ്ഞു.. അവന്റെ കണ്ണുകളിൽ അവളോടുള്ള സ്നേഹം നിറഞ്ഞു... എന്നാൽ ആ കുഞ്ഞിപ്പെണ്ണിന് അതിന്റെയൊന്നും അർത്ഥം അറിയാതെ ആ മുഖത്തവൾ മറ്റെന്തൊക്കയോ വീണ്ടും വീണ്ടും തേടികൊണ്ടിരുന്നു പറയ് നീലുട്ടി.....

അവൻ രണ്ട് കൈകൾക്കൊണ്ടും അവളുടെ മുഖം കോരിയെടുത്തുകൊണ്ട് ചോദിച്ചു..അനന്തന്റെ സ്പർശത്താൽ അവളുടെ ഉടലാകെ കോരിതരിച്ചുപോയി മിഴിയിമചിമ്മാതെ അവളുടെ കണ്ണുകൾ അവന്റെ മുഖത്താകെ അലഞ്ഞു ഉങ്കൾക്കെന്നെ പുടികുമാ???? അവൾ അവന്റെ മുഖത്താകെ കണ്ണുകളാൽ പരതികൊണ്ട് യാന്ദ്രികമായി ചോദിച്ചുപോയി അനന്തൻ അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി... പിന്നെ പതിയെ ഒന്ന് പുഞ്ചിരിച്ചു... കയ്യുടെ പെരുവിരൽകൊണ്ട് നിനർത്ത പാടുകളിൽ ഒന്ന് വിരലോടിച്ചു... "സ്സ്സ്....." വേദനയോടെ കണ്ണുകൾ ഇറുകെ അടച്ചു..... അതെ നിമിഷം അനന്തന്റെ അധരങ്ങൾ ആ കണ്ണുകളെ ചുംബിച്ചു കഴിഞ്ഞിരുന്നു...... ഇരു കണ്ണുകളിലും മാറി മാറി ചുംബിച്ചു..... നീലു വിശ്വാസം വരാതെ മിഴികൾ തുറന്ന് അവനെത്തന്നെ നോക്കിപ്പോയി.... ഞൊടിയിടയിൽ തന്റെ വേദനകളെല്ലാം എങ്ങോപോയി മറഞ്ഞപോലെ.....

കണ്ണുകൾ അറിയാതെ നിറഞ്ഞു.... സന്തോഷംകൊണ്ട് പാറിപറന്നുപോയി പെണ്ണിന്റെ മനസ്.. അനന്തൻ അവളുടെ മുഖത്ത് വിരിയുന്ന ഓരോ ഭവങ്ങളും ഒരു പുഞ്ചിരിയോടെ ഒപ്പിയെടുത്തു.... സന്തോഷവും അതിശയവും നാണവും എല്ലാം അവളുടെ മുഖത്തിന്‌ അഴക് കൂട്ടി.... അനന്തൻ ഒന്നുകൂടി ചേർത്ത് പിടിച്ച് നെറ്റിയിൽ അമർത്തി ഉമ്മവച്ചു..... കണ്ണുകൾ രണ്ടും അടച് അവൾ അതിനെ സ്വീകരിച്ചു.... അവളുടെ ഇരുകൈകളും അനന്തനെ പൊതിഞ്ഞു പിടിച്ചു... ചുണ്ടുകൾ വേർപെടുത്തി അനന്തനും അവളെ നെഞ്ചിലേക് ചേർത്ത് പിടിച്ചു... അത്രയേറെ സ്നേഹത്തോടെ........ നിലാംബരി മതിവരാത്തപോലെ അവനോട് ഇറുകെ ഇറുകെ പറ്റിച്ചേർന്നു... ചുറ്റിപ്പിടിച്ച കൈകൾക്ക് മുറുക്കം കൂടിക്കൂടി വന്നു... മുഖം അവന്റെ നെഞ്ചിലേക്ക് ഒളിപ്പിച്ചുകൊണ്ട് അവളുടെ ചുണ്ടുകൾ അവന്റെ നെഞ്ചിൽ ചുടുചുംബനങ്ങൾ അർപ്പിച്ചുകൊണ്ടിരുന്നു..............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story