നീലാംബരം: ഭാഗം 17

neelambaram

എഴുത്തുകാരി: രുദ്രാ ലക്ഷ്മി

അപ്പൊ എന്നോട് ഇഷ്ടം താനെ.... അതെ നീലുട്ടി... ഇഷ്ടമാണല്ലോ... അതല്ലേ ഇപ്പൊ ഇങ്ങിനിരിക്കുന്നെ... ഇഷ്ടമല്ലെങ്കിൽ ഞാനിങ്ങിനെ ചേർത്ത് പിടിക്കുമോ മോളെ.... ഒന്നുകൂടി അവന്റെ ചുണ്ടുകൾ അവളുടെ നെറ്റിയിലമർന്നു.... അവൾ കണ്ണിമ ചിമ്മാതെ അവനെ തന്നെ നോക്കി... കുറുമ്പി പെണ്ണായിരുന്നേൽ ഇപ്പോൾ ഒരുപാട് മുത്തം തിരികെ കിട്ടിയേനെ എന്നവൻ ഒരു ചിരിയോടെ ഓർത്തു... അവളുടെ മനസിലാക്കേ സങ്കടമാണ്.... അത് മനസിലാക്കി അവൻ ഒന്നുകൂടി മുറുകെ കെട്ടി പിടിച്ചു....അവൾ കൺ പോളകൾ അമർത്തി അടച്ചു.... ദിവസങ്ങളായി നീറി പുകഞ്ഞുകൊണ്ടിരുന്ന ആ കുഞ്ഞിപ്പെണ്ണിന്റെ മനസ്സിൽ ആ വാക്കുകളും ചേർത്തുനിർത്തലും നേർത്ത തണുപ്പ് പടർത്തി....

അവൾ മതിവരുവോളം അവന്റെ നെഞ്ചിലങ്ങിനെചേർന്ന് കണ്ണുകളടച്ചിരുന്നു.... നീലു..... തെല്ലു നേരത്തിന് ശേഷം അനന്താ വിളിച്ചു മ്മ്മ്മ്മ്..... സങ്കടമൊക്കെ മാറിയോ????? മ്മ്.... ആ മൂളലിനു ശക്തി പോരായിരുന്നു.... ശെരിക്കും?????? അവളൊന്നും മിണ്ടിയില്ല....അവളുടെ മൗനത്തിലെ പൊരുൾ മനസിലാക്കിയ അനന്തനും കുറച്ചുനേരം ഒന്നും മിണ്ടിയില്ല... നീലു...... മൗനത്തെ ഭേധിച്ചുകൊണ്ട് അനന്തൻ വിളിച്ചു മ്മ്മ്മ്... വിദ്യട അമ്മ പറഞ്ഞതോർത്താണ് നീ സങ്കടപെടുന്നതെങ്കിൽ അത് വേണ്ട..... അവൻ പറഞ്ഞതിന്റെ പൊരുൾ മനസിലായില്ലെന്നോണം നീലുവിന്റെ പുരികകൊടികൾ ഒന്ന് വളഞ്ഞു... നെഞ്ചിൽ നിന്നും പതിയെ മുഖമുയർത്തി അവനെ നോക്കി...

നോട്ടം കണ്ടതും അനന്തൻ അവളെ നെഞ്ചിൽ നിന്നും അടർത്തിമാറ്റി അവന് അഭിമുഖമായി മുന്നിലേക്ക് ഇരുത്തി....പിന്നെ അതേയെന്നുള്ള കണക്കെ കണ്ണുകൾ അടച്ചുകൊണ്ട് തല ചലിപ്പിച്ചു...അവളുടെ മുഖം വീണ്ടും കുനിഞ്ഞു... നോക്ക് നീലുട്ടി... എല്ലാവരെയും നിനക്ക് നന്നായി അറിയാല്ലോ... പിന്നെ എന്തിനാ ആരെങ്കിലും പറയുന്നത് കേട്ടിങ്ങിനെ മനസ് വിഷമിപ്പിക്കുന്നെ... നിന്നെ കരയിക്കാനായി അവർ ഓരോന്ന് പറയുന്നതാണെന്നറിയില്ലേ... നീ മൈൻഡ് ചെയ്യാതിരുന്നാൽ പ്രശ്നം തീരില്ലേ??? നീലുവിന്റെ മുഖത്ത് വിഷാദം കലർന്നൊരു പുഞ്ചിരി വിരിഞ്ഞു.... മെല്ലെ അവൾ തലയുയരത്തി അവന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി അവർ സൊന്നത് നിജം താനേ....???

പതിഞ്ഞ ശബ്‍ദം ആയിരുന്നെങ്കിലും വാക്കുകൾക്ക് വല്ലാത്ത ദൃടത അനന്തന് തോന്നി.... അവന്റെ മുഖം ഒന്ന് ചുളിഞ്ഞു അവൾ ഒന്നുകൂടി ഒന്ന് ചിരിച്ചു....ഉങ്കൾക്ക് അത് സൊന്നാ തെറിയലെ... അന്ത വലി ഉങ്കൾക്ക് പുരിയലെ.... ആണ എന്നാലേ അത് കേൾക്കാമ മാതിരി നടിക്കറുത്ക്ക് മുടിയാത്...അന്ത മാതിരിയെല്ലാം കേൾക്കുമ്പോത് ഏൻ മനസ് റൊമ്പ വലിക്കത്.... അഴകൂടാതെന്നു നിനച്ച്റ്ന്താലും എന്നാലേ മുടിയാത്.... പിന്നെ നാൻ എന്നവേണം???? ഏൻ മനസുക്കുള്ള വലി ഇരുന്ന്താലും എല്ലാര്ക്കിട്ടെയും സിരിച്ചു കാട്ടി നടക്ക വേണമാ???? ഉങ്കൾക്ക് തെരിയുമാ...അപ്പിടി താ നാൻ ഇതന നാളും ഇരുന്തത്... ഏൻ വലിയേല്ലമേ ഏൻ മനസുക്കുള്ളെ മൂടി നീറി നീറി താ എല്ലാര്ക്കിട്ടെയും ജോളിയാ നടിച്ചിട്ടേ...... ഒരുതരം ആത്മനിന്ദ യോടെ വാക്കുകൾ പുറത്തേക്ക് വന്നു... അനന്തന് അവളോട് പറയാൻ വാക്കുകളില്ലായിരുന്നു....

അവൻ നിർവികരമായി മുഖം കുനിച്ചു...അവളുടെ കണ്ണുകൾ അവന്റെ ചെയ്തികളെ തന്നെ ഉറ്റുനോക്കുകയായിരുന്നു... അവളുടെ കൈ അനന്തന്റെ തോളിൽ അമർന്നു..... തോളിൽ സ്പർശനം അറിഞ്ഞതും കുനിഞ്ഞിരുന്ന പടിതന്നെ തലചരിച്ചൊന്ന് നോക്കി... അവളുടെ ചൊടിയിൽ ഒരു നേർത്ത പുഞ്ചിരി അവന് വേണ്ടി വിരിഞ്ഞു.... നോക്കു....നീങ്കൾ കവലപ്പെട വേണ്ട... എനക് തെരിയും... .. ഉങ്കൾക് എങ്കിട്ടെ പാസം ഇറുക്ക്‌... ആണ അത് പുരുഷന്ക്ക് അവൻ പൊണ്ടാട്ടിമേലെ ഇറുക്കണ പാസം മട്ടും അല്ലൈ... ഉങ്കൾക് നാൻ ഇപ്പോവും ചെറിയ കൊളന്ത മാതിരി..അന്ത പാസം താ ഉങ്കൾക്ക് ഏൻ മേലെ ഇറുക്ക്.... അനന്തന്റെ നോട്ടം ദയനീയമായി....

അവളെ കുറ്റംപറയാനും അവന് കഴിയുമായിരുന്നില്ല കാരണം അവന്റെ ഉള്ളിൽ നീലുവിനോടുള്ള സ്നേഹം അവനും തിരിച്ചറിഞ്ഞിട്ട് നാളുകളയാതെ ഉണ്ടായിരുന്നുള്ളു.... അവളോട് അതൊട്ട് പ്രകടിപ്പിക്കാനും തനിക്ക് കഴിയാതെ പോകുന്നു.... തെറ്റുകാരൻ താൻ മാത്രമാണ്...അവന്റെ ശിരസ് കുറ്റബോധത്താൽ കുനിഞ്ഞുപോയി....അതുപോലെ തന്നെ എന്തെന്നില്ലാത്ത ദേഷ്യവും തോന്നി ഉങ്കൾക്കിപ്പോവും അശ്വതി അക്കമേലെ പാസം ഇറുക്കാ???? അവൻ ഇഷ്ടപെടാത്തതെന്തോ കേട്ടപോലെ അവളെ നോക്കി.... അവളുടെ മുഖഭാവം കണ്ടതും ആസ്വസ്ഥതയോടെ മുഖം തിരിച്ചു... ദേഷ്യം വരാതിരിക്കാൻ സ്വയം നിയന്ത്രിച്ചു... സൊള്ളുങ്കോ.... വിടാതെയുള്ള അവളുടെ ചോദ്യം വീണ്ടും അനന്തനിൽ അസ്വസ്ഥത നിറച്ചു... അവൻ ദേഷ്യത്തോടെ കണ്ണുകൾ ഇറുകെ അടച്ചു പിടിച്ചു... എന്നാൽ അവന്റെ മൗനം ആ പെണ്ണിനെ വീണ്ടും ചൊടിപ്പിച്ചു....

അറിയാമായിരുന്നിട്ടും അവന്റെ വായിൽ നിന്നും അശ്വതി യെ അല്ല നിന്നെയാണ് ഇഷ്ടമെന്ന് കേൾക്കാനുള്ള ഒരു കൊതി മാത്രമായിരുന്നു പെണ്ണിന്... അവളുടെ നിഷ്കളങ്ക മനസിന് അവന്റെ ആ ഒരു മറുപടി മാത്രം മതിയായിരുന്നു..പ്രതീക്ഷിച്ചവണ്ണം അനന്തന്റെ പ്രതികരണമെത്മില്ലാതെ വന്നതിനാലാക്കണം അവളുടെ മനസിലും അകാരണമായി ദേഷ്യം നുരഞ് പൊന്തി... ഏൻ സ്ഥാനത് അവർ ആയിരുന്താൽ നിങ്കൾ ഇപ്പിടി എല്ലാം പണ്ണുവങ്കളാ??? ഇപ്പിടി അവോയ്ഡ് പണ്ണുവങ്കളാ??? കൊലന്തൈകള കൊടുക്കമാ ഇരുന്തരുവങ്കളാ???? അനന്തന്റെ തോളിൽ പിടിച്ചുലച്ചുകൊണ്ട് അവൾ മനസ്സിൽ തോന്നിയതൊക്കെ വിളിച് പറഞ്ഞു നീലാംബരി.........അനന്തൻ അലറിക്കൊണ്ട് ചാടി എഴുനേറ്റു...

അവളെ വലിച്ചെഴുൽപ്പിച്ചുകൊണ്ട് മുഖത്ത് ആഞ്ഞടിച്ചു......അടിയുടെ ശക്തിയിൽ മുഖമാകെ ഒരു സൈഡിലേക്കു ആയപോലെ തോന്നി നീലുവിന്... ആകെ നീറി പുകയും പോലെ... അവൾ കണ്ണുകൾ മുറുകെ അടച്ചു... തികട്ടിവന്ന സങ്കടം വാശിയോട് കടിച് പിടിച്ചു....ശ്വാസഗതിയിൽ ഏറ്റക്കുറച്ചിലുകൾ അനുഭവപ്പെട്ടു.... വേദനയുടെ ആദിഖ്യത്തിൽ കൈകൾ പാവാടയിൽ മുറുകെ പിടിച്ചു...ഒരു വാശിയോട് ഒരു തുള്ളി കണ്ണുനീർപോലും പുറത്തേക്ക് വരാതെ അവൾ അടക്കി പിടിച്ചു.... പിന്നെ ഒരു വാശിയോട് തന്നെ അനന്തന്റെ മുഖത്തേക്ക് നോക്കി.. അവൻ നിന്ന് വിറക്കുവാണ്...... ദേഷ്യം നിയന്ത്രിക്കാനാകാത്തപോലെ.... പോതുമാ... ഇല്ലേന ഇനിം അടിച്ചുക്കോ... അവൾ മുഖം അവന് നേരെ വാശിയോട് നീട്ടി പിടിച്ചു.... അനന്തൻ വർധിച്ച ദേഷ്യത്തോടെ അവളെ നോക്കി.... നിന്റെ തലക്കകതെന്താ കളിമണ്ണാണോ???? എന്തിനാ നീ വെറുതെ എഴുതാപ്പുറം വായിക്കുന്നേ???

ഇതൊക്കെ പറയാനുംവേണ്ടി ഇപ്പൊ എന്ത ഉണ്ടായേ ഇവിടെ....അനാവശ്യ കാര്യങ്ങൾ എന്തിനാ നീ പറയുന്നേ??? നോക്ക് നീലാംബരി പലതവണ നിന്നോട് പറഞ്ഞതാ... ഒരിക്കൽ പറഞ്ഞകാര്യങ്ങൾ ഇനിയും ഇനിയും ആവർത്തിക്കാൻ എനിക്ക് കഴിയില്ല.... അശ്വതി എന്റെ പാസ്റ്റ് ആയിരുന്നു.. അത് സത്യമാണ് അതൊരിക്കലും മായിച്ചുകളയാനും പറ്റില്ല...ഒരുമിച്ച് ഒരുപാട് സ്വപ്നങ്ങളും കണ്ടിട്ടുണ്ട്..എന്നാൽ ഇന്ന് അവളെന്റെ ലൈഫ് ഇല്ല..... ഒരിക്കൽ ഒരുപാട് വേദന തന്ന് പോയവളാ അവൾ... കാലംകുറെ എടുത്ത് അതൊക്കെ ഒന്ന് മാറി വരാൻ.. എന്നാൽ ഇന്ന്‌ വിവാഹാശേഷവും അവളെ ഓർത്തിരിക്കുന്ന വൃത്തികെട്ട ഒരുത്തനല്ല ഈ അനന്തൻ... അനന്തന്റെ വാക്കുകൾ പലതും നീലാംബരിയുടെ ഹൃദയത്തെ കീറിമുറിക്കാൻ ശേഷിയുള്ളതായിരുന്നു... ഹൃദയത്തിൽനിന്നും ചോരകിനീയുന്ന വേദന തോന്നിയിട്ടും അവൾ കരഞ്ഞില്ല...

കല്ലുപോലെ നിന്നു... നീ ഒരുകാര്യം മനസിലാക്കിക്കോ നീലാംബരി ഇനിമേലിൽ ഇതുപോലത്തെ വർത്തമാനം നമുക്കിടയിൽ ഉണ്ടായാൽ പിന്നെ.......ഒന്ന് നിർത്തികൊണ്ട് അവൻ അവൾക്ക് നേരെ താക്കീതോടെ വിരൽ ചൂണ്ടി.... ശേഷം ആസ്വസ്ഥതയോടെ ജനാലക്കരുകിൽ പോയി പുറത്തേക്ക് നോക്കി നിന്നു.... ഇത്രയും അനന്തൻ പൊട്ടിത്തെറിച്ചിട്ടും നീലു ഭാവഭേദം ഏതുമില്ലാതെ അവനെ തന്നെ നോക്കി നിന്നു...അവൻ തിരിഞ്ഞ് പോയിട്ടും അവൾ അവിടെത്തന്നെ ഉറച്ച് നിന്നു....മനസ് ചുട്ട്പോള്ളുന്നുണ്ടെങ്കിലും പുറമെ കല്ലുപോലെ നിന്നുപെണ്ണ്....അവനോട് മറുപടിയായി മനസിലുള്ളതൊക്കെ പറയണമെന്നുണ്ടെങ്കിലും സംസാരിച്ചാൽ കരച്ചിൽ ചീളുകൾ പുറത്തേക്ക് വരുമോ എന്നവൾ ഭയന്നു....

ഏറെ നേരം അതേപടി നിന്നു... പലതവണ ശ്വാസം എടുത്തുവിട്ടു....പിന്നെ അനനന്ദനരുകിലേക്ക് നടന്നു.. പുറകിൽ അവളുടെ സാമിപ്യം അറിഞ്ഞെങ്കിലും എന്തുകൊണ്ടോ അവൻ തിരിഞ്ഞ് നോക്കിയില്ല..... അവൾ പറഞ്ഞ വാക്കുകൾ ആയിരുന്നില്ല അവളെ അടിച്ചതോർത്തായിരുന്നു അനന്തന്റെ മനസ് ആസ്വസ്ഥമായികൊണ്ടിരുന്നത്... പണ്ടും ഓരോന്നൊക്കെ ഇങ്ങിനെ വിളിച്ചു പറഞ്ഞിട്ടുണ്ട്... പക്ഷെ ഇന്നെന്തോ എല്ലാംകൂടി നിയന്ത്രണം വിട്ടുപോയി... അവൻ മനഃപൂർവം തിരിഞ്ഞു നോക്കാത്തതാണെന്നു നീലുവിന് മനസിലായി... അവൾ പതിയെ അവന്റെ കൈത്തണ്ടയിൽ രണ്ട് കയ്യും ചേർത്ത് പിടിച്ചു... അവളുടെ സ്പർശനം അറിഞ്ഞതും അവന് നോക്കാതിരിക്കാൻ ആകുമായിരുന്നില്ല... അവൾ അവനെ തന്നെ കണ്ണിമചിമ്മാതെ നോക്കി.... ആശ്രയമെത്തുമില്ലാത്ത ഒരു പെൺകുട്ടിയുടെ ഭവമായിരുന്നു അവളുടെ മിഴികളിൽ..... അനന്തനെന്തോ അവളുടെ കണ്ണുകളെ നേരിടാനായില്ല...

അനന്തന്റെ കയ്യിലുള്ള അവളുടെ പിടി ഒന്നുകൂടി മുറുകി... അവൻ മിഴികൾ താഴ്ത്തി മുറുക്കിപിടിച്ചിരിക്കുന്ന അവളുടെ കൈകളിലേക്ക് നോക്കി പിന്നെആ നോട്ടം അവളുടെ മുഖത്തേകേത്തിനിന്നു .. ഇന്ത ഉലകത്തിലെ എല്ലാര്ക്കുമെ അവരുടെ വാഴ്കമേലെ ആസയിരുക്ക്...കനവിരുക്കു...പാസം ഇറുക്ക്...ഉങ്കളും സൊള്ളവില്ലിയ... ഉങ്കൾക്കും അശ്വതിയാക്കക്കൂടെ സെർന്ത് വാഴ്രതക് റൊമ്പ ആശയിരുന്തിരിച്ചെന്നു... അന്ത വാഴ്കമേലെ കനവ് ഇരുന്തിരിച്ചെന്ന്.... എനക്കും ഏൻ വാഴ്കമേലെ ആസയിരുക്ക്... കനവിറുക്ക്... എൻ വാഴ്ക ഏൻ കനവ് എല്ലാമേ നീങ്ക താ... നീങ്കൾ കൂടെ സെർന്ത് സന്തോഷമാ വാഴവേണം....ഉങ്ക പുള്ളേങ്കളെ പെത്തിട വേണം ... ഇതേ മട്ടും താ ഏൻ ഓറെയൊരു കനവ്...ആന ഇതേയെല്ലാം നാൻ യാർക്കിട്ടെ സൊല്ലവേണം??? നീങ്കൾ കേകുമാ ... അതുക്കപ്പുറം ഏൻ അസൈ യെല്ലാം നടത്തി വൈയ്കുവങ്കളാ????...

അവനോടുള്ള പ്രണയം വാക്കുകളായി പുറത്ത് വന്നു... ആ പ്രണയചൂടിൽ തടഞ്ഞു നിർത്തിയ കണ്ണുനീർപോലും അനുവാദം കേൾക്കാതെ ഇരുകവിളിലൂടെയും ഉരുകിയൊലിച്ചു..... അനന്തന് ചലിക്കുവാനായില്ല... അവളുടെ വാക്കുകൾ അവന്റെ മനസിനെ പൊള്ളിച്ചു.... സ്വയം ആത്മാനിന്താ തോന്നിപ്പോയ നിമിഷങ്ങളിലൊന്നു..... അവൻ ഒന്നും തന്നെ പറയുവാൻ കഴിഞ്ഞില്ല... എനക്ക് അപ്പ അമ്മ യരുമേ ഇല്ലൈ....ഒരു പാട്ടി മട്ടും ഇറുക്ക്‌.. ആന അവറാലെ ഇന്ത നിനമേ എന്നെ സേർത് പിടിക്ക മുടിയാത്.....പോകറുത്ക്ക് വേറെ യെന്ത ഇടവും കേടയാത്.... അപ്പിടിയൊന്നു ഇരുന്തിരിച്ചാ ഇതുക്കു മുന്നാടി നാൻ തിരുമ്പി പോയിട്ടേ.... നാൻ പലവാട്ടി സൊള്ളവില്ലിയ എനക് നിങ്കൾ മട്ടും താ ഇറുക്ക്.....

എനക്ക് റൊമ്പ റൊമ്പ പുടിക്കും.. എപ്പിടി സൊല്ലവേണമെൻറത് എനക് തെറിയലെ...യാതവത് തപ്പാ പേസിട്ട മന്നിച്ച്ടുങ്ങോ..... ഇത്രയും പറഞ് അവന്റെ മുഖത്ത് തന്നെ അവൾ നോക്കി നിന്നു.... അടങ്ങാത്ത പ്രണയമാണ് നീലാംബരിക്ക് അനന്തനോട്..... അവളുടെ ഓരോ അണുവിലും അനന്തൻ നിറഞ്ഞു നിൽക്കുന്നു... അവന്റെ നോക്കും വാക്കും ചലനവും എല്ലാം...... ഒരിക്കൽ ഹൃദയം നീറി പറിച്ചെറിഞ്ഞതാണ് അവനെ... പക്ഷെ ഇപ്പോൾ പൂർവ്വതികം ശക്തിയോടെ വീണ്ടും ഹൃദയത്തിൽ വേരുറച്ച് പോയിരിക്കുന്നു... അവളുടെ പ്രായത്തിന്റെ ചാപല്യം മാത്രമാണെന്ന് അനന്തൻ കരുതുമ്പോഴും ആ പെണ്ണിന് അവൻ ജീവശ്വാസമായി മാറുകയായിരുന്നു.....

അവന്റെ കണ്ണുകളെ കവിള്കളെ മൂക്കിനെ ചുണ്ടിനെ എല്ലാം അവൾ മതിവരാതെ നോക്കി നിന്നു.... അവളുടെ മതിമറന്നുള്ള നോട്ടത്തിനിടയിലും താൻ ചെയ്തു പോയതെറ്റിന്റെ കുറ്റബോധത്താൽ അനന്തൻ നീറി... അവളെ ഒന്ന് നേരിടാൻ പോലും ആകാതെ.... അവൻ നോട്ടം മാറ്റി...... അവന്റെ കണ്ണുകൾ വീണ്ടും ജനാലഴികൾക്കപ്പുറത്തുകൂടി വിദൂരത തേടി പോയപ്പോൾ അവളുടെ ഹൃദയം ഒന്ന് പിടഞ്ഞു.... എന്തോ ഒരു ചേർത്ത് നിർത്തൽ അവൾ അപ്പോൾ ആഗ്രഹിച്ചിരുന്നു.... ആ കുഞ് മുഖത്ത് നിരാശ കൂടുകെട്ടി... പയ്യെ അനന്തന് മേലുള്ള അവളുടെ കൈകളുടെ മുറുക്കം കുറഞ്ഞു...... പതിയെ ആ കൈകൾ വിട്ടുമാറി....എന്നാൽ അവനിൽ നിന്നും അകലുവാനാകാതെ എന്തോ ഒന്നവളെ അവിടെ തന്നെ പിടിച് നിർത്തി.... അവന്റെ സാമീപ്യതെ പോലും അവൾ അത്രമേൽ പ്രണയിച്ചിരുന്നു...

നീറിപുകയുന്ന കവിൾതടത്തിനൊപ്പം അവളുടെ മനസും ഉമീതീയിൽ എന്നപോലെ നീറി എങ്കിലും അവനെത്തന്നെ കണ്ണിമചിമ്മാതെ നോക്കി നിന്നു.... നിമിഷങ്ങൾ കടന്നുപോയി.... അവൾ പോയിരിക്കും എന്ന തോന്നലിൽ തിരിഞ്ഞുനോക്കിയ അനന്തൻ കാണുന്നത് അവനെ തന്നെ കണ്ണിമചിമ്മാതെ നോക്കി നിൽക്കുന്ന നീലുവിനെ ആണ്.... ഒരു നിമിഷം അവനും ഒന്ന് പതറി.....അവളുടെ മനസ് ഒരു ചേർത്ത് നിർത്തൽ കൊതിക്കുമ്പോലെ അവന് തോന്നി... ആ മുഖത്തെ നിസഹായാവസ്ഥ.... അതിലുപരി ആ കണ്ണിൽ കാണുന്ന അടങ്ങാത്ത പ്രണയം ... എല്ലാത്തിനും മുന്നിൽ അവൻ തോറ്റ് പോകും പോലെ തോന്നി.....അവളെ നേരിടാനാകാതെ വീണ്ടും തിരിയാനാഞ്ഞതും അവൾ വീണ്ടും ആ കൈകളിൽ പിടിച് തടഞ്ഞു..... വേണ.... നാൻ പൊറേ.... അനന്തൻ ആ കണ്ണുകളിലെ നോക്കി.... തൊട്ടടുത്താനിമിഷം നീലു അനന്തന്റെ നെഞ്ചിലേക്ക് ചേർന്നിരുന്നു....

അവൻപോലും പ്രതീക്ഷിക്കാതെ.... ആ കൈകൾ അവനെ ചുറ്റി വരിഞ്ഞു.... എന്നിട്ടും മതിവരാതെ പെരുവിൽ ഊന്നി എത്തികുത്തി നിന്ന് ആ മുഖം അവൾ കൈകളിൽ എടുതു...തെരുതേരെ ആ അധരങ്ങൾ അവന്റെ മുഖമാകെ ഓടി നടന്നു..... ആദ്യം ഒന്ന് പകച്ചെങ്കിലും പിന്നീട് അനന്തൻ സ്വീകരിക്കാനെന്നോണം കണ്ണുകളടച്ചു...അവന്റെ ചുണ്ടിലും വേദനയിൽ കുതിർന്നൊരു പുഞ്ചിരി വിരിഞ്ഞു.... എത്ര വേദനിപ്പിച്ചാലും പൂച്ചക്കുട്ടിയെപ്പോലെ വീണ്ടും മുട്ടിയുരുമി വരുന്ന ആ പെണ്ണിന് വേണ്ടി..... ആ നിമിഷം അനന്തനും മറ്റെല്ലാം മറന്നു...മതിവരുവോളം ആ മുഖമാകെ അവൾ ചുംബിച്ചു... ഇടക്കെപ്പോഴോ ബാലൻസ് തെറ്റി വീഴാൻ ആഞ്ഞതും അവളുടെ കൈകൾ അവന്റെ തോളിൽ മുറുകി.... ആ സമയതന്നെ അനന്തൻ തന്റെ കൈകൾ അവൾ വീഴാതിരിക്കാൻ അവളുടെ ഇടുപ്പിലൂടെ ഇട്ട് അവനിലേക്ക് ചേർത്ത് പിടിച്ചു.......

ആ ചേർത്ത് പിടിക്കലിൽ നീലു പ്രണയത്തോടെ ആ കണ്ണിലേക്കു തന്നെ നോക്കി..... ഉങ്കൾക്കെന്നെ പുടികലാം പുടിക്കാമ ഇരിക്കലാം... ഇനിമേ എനക്ക് അതുക്കാകെ എന്ത പ്രചനവും കേടായത്... ഇതേ സൊല്ലി ഉങ്ക പിന്നാടി നടക്കവേ ഇല്ല ..ആന ഏൻ മനസ്സിൽ നീങ്ക മട്ടും താ ഇറുക്ക്‌... ഉങ്കൾക്കാകെ താ ഏൻ വാഴ്ക......ഏൻ ഉയിരേ നാൻ ഉൻ മേലെ വചര്കെ..... I Love You..... വാശിയോട് അവൾ പറഞ്ഞുകൊണ്ട് അവന്റെ ചുണ്ടിലായി അവളുടെ അധരങ്ങൾ ചേർത്തു....അവൾ അത്രമേൽ ആഗ്രഹിച്ച സെക്കന്ഡുകൾ മാത്രം നീണ്ടുനിന്ന നേർത്തൊരു സ്പർശനം... അവനൊന്നു ചിന്തിക്കാൻ പോലും ഇടംകൊടുക്കാതെ തൊട്ടടുത്ത നിമിഷം തന്നെ അവളുടെ പല്ലുകൾ അവന്റെ കവിളിൽ ആഴ്‌നിറങ്ങി..

അവൾക്ക് പ്രിയപ്പെട്ട അവന്റെ നുണക്കുഴി കവിളിൽ... പെട്ടെന്നൊരു തോന്നലിൽ അനന്തൻ അവളെ തള്ളിമാറ്റി.... പക്ഷെ അവൾക്ക് വേദന തോന്നിയില്ല... മരവിച്ച മനസിനും ശരീരത്തിനും എന്ത് വേദന എന്നപോലെ.... എങ്കിലും കണ്ണുനീർ എവിടെനിന്നോ പെയ്യാൻ വെമ്പിനിന്നപോലെ... അവളെത്തോൽപ്പിച്ചുകൊണ്ട് അത് പുറത്തേക്ക് ചാടും മുന്നേ അവനൊരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട് അവൾ മുറിവിട്ട് പോയി..................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story