നീലാംബരം: ഭാഗം 19

neelambaram

എഴുത്തുകാരി: രുദ്രാ ലക്ഷ്മി

മുന്നോട്ട് നടക്കാൻ ആഞ്ഞതും അവളുടെ കയ്യിലേക്ക് അനന്തൻ കൈകോർത്തു പിടിച്ചു.... ആ പിടിയിൽ അവൾ അവിടെത്തന്നെ നിന്നു.... അനന്തന്റെ കണ്ണുകളിലേക്ക് നോക്കി... അവൻ അരുതെന്ന ഭാവേന തല ചലിപ്പിച്ചു... അതുകണ്ടു വേദനയാൽ അവളൊന്നു പുഞ്ചിരിക്കാൻ ശ്രമിച്ചു....അനന്തൻ അവളുടെ കൈപിടിച്ചു മുന്പോട്ട് നടന്നു... നടന്ന് വരുന്ന അവരെ കണ്ടതും മാലതിയുടെ മുഖം ഇരുണ്ടു... അവർ മുഖം വെട്ടി തിരിച്ചു..... അശ്വതിയും ഒരു പുച്ഛത്തോടെ തന്നെ അവരെനോക്കി... എങ്കിലും അനന്തന്റെ നീലുവുമായി കോർത്തു പിടിച്ച കൈകാണെ അവളുടെ കണ്ണിൽ പകയാളി... പല്ലുകൾ ഞെരിഞ്ഞമർന്നു..... ****************

അവരെ കടന്ന് പോകുന്നവരെയും നീലാംബരി എന്തോ ഒരു ഉൽഭയത്തോടെ അനന്തന്റെ കയ്യിൽ മുറുകെ പിടിച്ചിരുന്നു... അവരെതന്നെ നോക്കി നിൽക്കുന്ന അശ്വതിയെയും മാലതിയമ്മയെയും അനന്തൻ കണ്ട ഭാവം പോലും നടിച്ചില്ല.... അവരെ കടന്ന് മുന്നോട്ട് നടന്നശേഷം നീലു കാണാതെ അനന്തൻ ഒന്ന് തിരിഞ്ഞുനോക്കി... അവരെതന്നെ പകയോടെ പിന്തുടർന്ന രണ്ടുകണ്ണുകൾ കൃത്യം അവന്റെ നോട്ടത്തിൽ ഉടക്കി നിന്നു... അതുവരെ കാണാത്ത ഒരു തരം രൗദ്ര ഭാവം അനന്തന്റെ കണ്ണുകളിൽ നിറഞ്ഞു... അശ്വതിയെ ദഹിപ്പിക്കുംവിധം അവനൊന്നു നോക്കി.... അവന്റെ ആ നോട്ടത്തിൽ അറിയാതെ അശ്വതിയുടെ മുഖം താഴ്ന്നു പോയി... കോർത്തു പിടിച്ചിരുന്ന കൈകൾ അയച്ചുകൊണ്ട് തോളിലൂടെ ചേർത്പിടിച്ചു നടന്നു അനന്തൻ....നീലു അതിശയത്തോടെ തലച്ചേരിച് ഒന്ന് നോക്കി...

അതുകാണെ അനന്തൻ ഇരുമിഴികളും ഒന്ന് ചിമ്മി തുറന്നു അതേസമയം ഇതുകണ്ടുനിന്ന അശ്വതിയുടെ പല്ലുകൾ ദേഷ്യത്തൽ ഞെരിഞ്ഞമർന്നു.. നീ ഇനി നോക്കി ദാഹിപ്പിച്ചിട്ടെന്തിനാ???? നീ തന്നെ അല്ലെ അവനെ വേണ്ടാതെ കളഞ്ഞിട്ട് പോയത്... ഇനി അവനേം നോക്കി നിക്കാതെ ആ കൊച്ചിനേം എടുത്തോണ്ട് വരുന്നെങ്കിൽ വാ പെണ്ണെ... ഞാൻ ദീപേനെ ഒന്ന് കാണട്ടെ... അതുംപറഞ് അകത്തേക്ക് നടക്കാനൊരുങ്ങിയ ദീപയെ ദേഷ്യത്തോടെ അശ്വതി ഒന്ന് നോക്കി.. നീ എന്നെ നോക്കുവൊന്നും വേണ്ടകൊച്ചേ... ഞാൻ നേര് തന്നല്ലേ പറഞ്ഞെ... അഹങ്കാരം ഒക്കെ കണക്കിനെ കാണിക്കാവു... കണ്ടില്ലേ വേലക്കാരിയായിട് കഴിഞ്ഞവളെ ഇപ്പൊ രാജകുമാരിയെപ്പോലെ അവൻ ചേർത്ത് പിടിച് കൊണ്ട് പോയത്...നിന്റെ കയ്യിലിരുപ്പിന്റെ ഫലം... അത് നീ അനുഭവിച്ചോ.... അശ്വതി ആസ്വസ്ഥതയോടെ തല തിരിച്ചു....

അതിന്... മഹേഷിന് എന്ത ഒരു കുഴപ്പം... നല്ല ജോലിയില്ലേ.. അവനെക്കാളും സുന്ദരനല്ലേ.. നല്ല പെരുമാറ്റമല്ലേ പിന്നെന്താ.. അവൾ സമർദ്ധിക്കാണെന്നോണം പറഞ്ഞു.. ദേ പെങ്കൊച്ചേ... ഇവിടെ നാലാൾ കൂടുന്ന സ്ഥലമാ.. അല്ലെങ്കിൽ ഇതിനുള്ള മറുപടി ഞാൻ തന്നേനെ...അവളുടെ ചെവിക്കരുകിലേക്ക് മുഖം അടുപ്പിച്ചു സ്വകാര്യം പോൽ അവർ പറഞ്ഞു....ആ മാങ്ങാ മോറാണാനോടി നിന്റ സുന്ദരൻ.... അതൊക്കെ പോട്ടെ നിന്റെ കെട്ടിയോന്റ സ്വഭാവഗുണംകൊണ്ടാണോടി ആ പെങ്കൊച്ചിനെകേറി പിടിച്ചതവൻ... അശ്വതി മുഖത്തടിയേറ്റ പോലെ തറഞ്ഞുപോയി നിന്റെ കെട്ടിയവനായതുകൊണ്ടാ ഞാനവനെ വീട്ടിൽ കയറ്റുന്നെ അവന്റെ സ്വഭാവമൊന്നും എനിക്കറിയില്ലെന്നു നീ വിചാരിക്കല്ലേ മോളെ.... അശ്വതി ദേഷ്യത്തിൽ അവരെനോക്കി.... മാലതിയാണെങ്കിൽ നമ്മളിതെത്രകണ്ടതാ എന്ന മട്ടിൽ അവളെ അടിമുടി ഒന്ന് നോക്കി....

ദേ പെങ്കൊച്ചേ നീ വരുന്നെങ്കിൽ വാ ഞാൻ ദീപേനെ ഒന്ന് കാണാൻ പോകുവാ... അല്ലെങ്കിൽ ഉള്ളപല്ലും കടിച് പൊട്ടിച്ചു ഇവിടെത്തന്നെ നിന്നോ... അല്ല പിന്നെ...പറഞ് കഴിഞ്ഞ് തലയും വെട്ടിച്ചു അവർ അകത്തേക്ക് കയറിപ്പോയി... നിവർത്തിയില്ലാതെ അശ്വതിയും അവരുടെ പിന്നാലെ അകത്തേക്ക് നടന്നു **************** ആഹാ.... പെണ്ണുഷാറായാല്ലോ ഇന്നലെ കണ്ട ആളെ അല്ല.... ഇങ്ങിനെ വേണം എപ്പോഴും കേട്ടോ... കട്ടിലിൽ കിടക്കുന്ന കുഞ്ഞുമാളൂനെ കളിപ്പിക്കുന്ന നീലുവിനെക്കണ്ട വിദ്യ പറഞ്ഞു... സുഭദ്രമ്മയും അവളുടെ അരികിലായി കട്ടിലിൽ ഇരിപ്പുണ്ട്... അനന്തൻ അവൾ കുഞ്ഞിനെ കളിപ്പിക്കുന്നതും കൊഞ്ചിക്കുന്നതും ഒക്കെ നോക്കി ചൊടിയിലൂറിയ പുഞ്ചിരിയുമായി റൂമിൽ ഇട്ടിരുന്ന മേശമേൽ ചാരി നിപ്പാണ്.... നീലു ഒന്ന് വിദ്യയെ നോക്കി പുഞ്ചിരിച്ചു.... അപ്പോഴേക്കും കുഞ്ഞിമാളു അള്ളിപ്പിടിച്ചുകൊണ്ട് നീലുവിന്റെ ദേഹത്തേക് കയറാൻ തുടങ്ങി...

ആഹാ... ദേ അവളുടെ നീലു ചിറ്റേ കണ്ടപ്പോളുള്ള പെണ്ണിന്റെ സന്തോഷം കണ്ടില്ലേ... എന്തായാലും ഇപ്പോളെ വന്നത് നന്നായി ഞാൻ ഹാളിലേക്കൊന്ന് ചെല്ലട്ടെ... കുഞ്ഞിപ്പെണ്ണിനെ നോക്കിക്കോളൂട്ടോ നീലുവേ..... അനന്തനെയും സുഭദ്രമ്മയെയും സന്തോഷത്തോടെ ഒന്ന് നോക്കി ചിരിച്ചുകൊണ്ട് വിദ്യ പുറത്തേക്ക് പോയി.... നീലാംബരി കുഞ്ഞിനെ വാരിയെടുത്തു.... രണ്ടുകവിളിലും ഒന്ന് മുത്തി... പിന്നെ അവൾ ചിരിക്കുന്നതിനൊത്തു ഇക്കിളിക്കൂട്ടൻ തുടങ്ങി.... ഇടക്കിടക്ക് കുഞ്ഞിമാളു നീലുവിന്റെ മുഖത്തും മുടിയിലുമൊക്കെ പിച്ചിവലിക്കുന്നുമുണ്ട്.... രണ്ടുപേരും നല്ല സന്തോഷത്തിലാണ്... സുഭദ്രമ്മയും അനന്തനും കണ്ണെടുക്കാതെ അവരുടെ ചിരിയും കളിയുമൊക്കെ നോക്കിയിരുന്നു.... ഇടക്കെപ്പോഴോ നീലുവിന്റെ കണ്ണ് അവളെ നോക്കിയിരിക്കുന്ന അനന്തന്റെ മിഴികളുമായി ഒന്ന് കോർത്തു..... ഒരു കുസൃതിചിരിയോടെ അനന്തൻ ഒരുകണ്ണിറുക്കി കാണിച്ചു പെണ്ണിനെ.... ഒരു നിമിഷം അവളുടെ മിഴികളൊന്ന് പിടഞ്ഞു...അവന്റെ ആ ചിരിയിൽ മറ്റെന്തൊക്കെയോ അർഥങ്ങൾ അവൾ തേടി....

അപ്പോഴേക്കും ബന്ധുക്കളിൽ ആരൊക്കെയോ റൂമിനകത്തേക്ക് വന്നിരുന്നു... നീലു അവരെകണ്ടതും കയ്യിലിരുന്ന കുഞ്ഞിമായി എഴുനേറ്റു..... അവരുടെ പുറകെ തന്നെ ദീപയും മാലതിയും അങ്ങോട്ടേക്ക് വന്നു... ബന്ധുക്കളുടെ ഇടയിൽ കുഞ്ഞിനെ എടുത്ത് നിൽക്കുന്ന നീലാംബരിയെ കണ്ടതും ദീപ അവളെ തുറിച്ചു നോക്കി... പിന്നെ കുടിലതയോടെ മാലതിയെ ഒന്ന് നോക്കി..... ഇതുതന്നെ പറ്റിയ അവസരമെന്നോണം മാലതി അതെ കുടിലതയോടെ അവരെ കണ്ണ് കാണിച്ചു... എന്താ ഇത്‌.... വിദ്യ എവിടെ.... നിന്നോടാരാ പറഞ്ഞെ കുഞ്ഞിനെ എടുക്കാൻ..... ആൾക്കാരെ വകഞ്ഞു മാറ്റി നീലബരിക് മുന്നിൽ ചെന്നു നിന്ന് ദീപ ആക്രോശിച്ചു... അവളൊരുനിമിഷം ഒന്ന് പകച്ചു... ചുറ്റിനും നിന്നവരും കാര്യമറിയാതെ അവളെത്തന്നെ നോക്കുവാണ്..... ഇങ്ങോട്ട് താടി കുഞ്ഞിനെ.... നിന്നോടാരാ ഇങ്ങോട്ട് വന്ന് കുഞ്ഞിനെ എടുക്കാൻ പറഞ്ഞെ....

മുന്നേകൂടി ഞാൻ പറഞ്ഞതല്ലേ നിന്റെ ഭാഗ്യകേടുംകൊണ്ട് എന്റെ കുഞ്ഞിന്റടുത്തേക് വരരുതെന്ന്.... ദീപയുടെ വർത്തമാനവും ചുറ്റിലും കൂടിനിന്നവരുടെ തുറിച്ചു നോട്ടവും ഒക്കെ ആയപ്പോളേക്കും ആ പാവം പെണ്ണ് തളർന്നു പോയിരുന്നു....അവൾ ഒരാശ്രയത്തിനായി ചുറ്റിനും നോക്കി... സ്ത്രീകളൊക്കെ അകത്തേക്ക് കയറിയപ്പോഴേക്കും റൂമിനു പുറത്തേക്കിറങ്ങിയതായിരുന്നു അനന്തൻ... അപ്പോഴേക്കും ഈ ബഹളമെല്ലാം കേട്ട് അനന്തൻ അകത്തേക്ക് തിരികെ കയറി വന്നിരുന്നു....... അപമാനത്താൽ തലകുനിച്ചു നിൽക്കുന്നവളെ ചേർത്ത് പിടിച്ചു... ദീപയെ ഒന്ന് തറപ്പിച്ചു നോക്കി... അനന്തന്റെ നോട്ടത്തിൽ ദീപ ഒന്ന് പതറി.... ദേ അനന്താ... എനിക്ക് മോനോടൊരു ഇഷ്ടക്കേടും ഇല്ല... പക്ഷെ ദേ ഈ പെണ്ണ്... ഇങ്ങിനുള്ള നല്ലകാര്യങ്ങൾക്കൊന്നും ഇവളെ കൂട്ടാൻ കൊള്ളില്ല... ഭാഗ്യം കെട്ടവൾ.. അനന്തന്റെ ദേഷ്യം ഉച്ചസ്ഥയിലായി...

അവൻ പ്രതികരിച്ചു പോകുമെന്നുറപ്പായതും സുഭദ്രമ്മ ഒന്ന് അനന്തനെ നോക്കി അരുതെന്ന രീതിയിൽ കണ്ണുകൊണ്ട് വിലക്കി. അങ്ങിനൊന്നും പറയല്ലേ ദീപേ... അവൾക്കെന്ത് ഭാഗ്യക്കേടാ നീ കാണുന്നെ??? എന്തിനാ അതിന്റെ കണ്ണിങ്ങനെ നിറക്കുന്നെ...പാപം അല്ലെ ദീപേ ഇങ്ങിനൊക്കെ പറയുന്നത്.. ടെ സുഭദ്രേചി നിങ്ങൾക്കിതൊക്കെ അറിയുന്നതല്ലേ ഇങ്ങിനുള്ള ഇവളെ നല്ല കാര്യങ്ങൾക്കു കൊണ്ടുവരാൻ പാടില്ലെന്നറിയില്ലേ.... എന്റെ കുഞ്ഞിന്റെ ആയുസ്സിനെ അതൊക്കെ കേടാ.... അതുകേട്ട് കണ്ണ് നിറച്ച് നിൽക്കാനേ സുഭദ്രമ്മക്ക് ആയുള്ളൂ.... നീലുവിന്റെ തല അപ്പോഴേക്കും അനന്തന്റെ നെഞ്ചിലേക്ക് കുനിഞ്ഞുപോയിരുന്നു.... എന്ത... എന്ത അമ്മേ ഇവിടെ... എന്തിനാ നീലു കരയുന്നെ....???കുഞ്ഞിനെ എടുക്കാൻ വന്ന വിദ്യ ബഹളവും ആൾക്കൂട്ടവും കണ്ട് ആദ്യമൊന്ന് അമ്പരന്നു...

പിന്നെ അനന്തന്റെ നെഞ്ചിൽച്ചേർന്നു കരഞ്ഞ മുഖത്തോടെ നിൽക്കുന്ന നീലുവിനെക്കൂടി കണ്ടതും അവൾ വേവലാതിയോടെ തിരക്കി എന്ത.... എന്തുപറ്റി... മിണ്ടാതെ നിക്കുന്നവരെ നോക്കി അവൾ വീണ്ടും ചോദിച്ചു അനന്താ... നീയെങ്കിലും പറ എന്ത... ന്തിനാ ഇവൾ കരയുന്നെ അനന്തൻ ഒന്ന് ചിരിക്കാൻ ശ്രമിച്ചു..... ഒന്നുല്ലാടി.... ദേ ഇതുപിടിക്.. അവൻ കയ്യിലിരുന്ന ഗിഫ്റ്റ് അവൾക് നേരെ നീട്ടി... അവൾ മനസിലാവാതെ അവനെയും ആ ഗിഫ്റ്റ് ബോക്സിലേക്കും നോക്കി... ഹാ.. പിടിക്കടി......അവൻ നിർബന്ധിച് അത് ദീപയുടെ കയ്യിലെക് വച്ചുകൊടുത്തു...... ഇനി നിക്കുന്നില്ല ഞങ്ങളിറങ്ങുവാ എന്റെ ഭാര്യയുടെ ദോഷംകൊണ്ട് ഒരു ആശുഭ കാര്യങ്ങളും ഇവിടെ നടക്കേണ്ട...പറയുന്നതിനിടയിൽ ഒരു ഊന്നൽ പോലെ ദീപയെ ഒന്ന് നോക്കി... അപ്പോൾ തന്നെ വിദ്യക് മനസിലായിരുന്നു ദീപ നീലുവിനെ എന്തോ പറഞ്ഞുവെന്ന്.....

അവൾ ദയനീയമായി അനന്തനെ നോക്കി.... അവന്റെ നെഞ്ചിൽച്ചേർന്നു നിൽക്കുന്ന നീലു ഇപ്പോളും തല കുമ്പിട്ടു തന്നെ നിൽപ്പാണ്... പോട്ടേടി....വിദ്യയോട് പറഞ് കൊണ്ട് ഒരു അനുവാദത്തിന് പോലും കാക്കാതെ അനന്തൻ മുന്നോട്ട് നടന്നു... സുഭദ്രമ്മയും അവർക്കൊപ്പം പോകനിറങ്ങിയതും ദീപ ഒന്ന് വിളിച്ചു... അല്ല സുഭദ്രേചി... നിങ്ങളെങ്ങോട്ടാ.... നിങ്ങളിവിടെ നിക്ക് സുഭദ്രമ്മ ഒരു കത്തുന്ന നോട്ടം തിരികെ നൽകി.... എന്റെ കുഞ്ഞുങ്ങളെ വേദനിപ്പിച്ചിടത് ഇനി ഞാൻ നീക്കണമെന്നാണോ ദീപേ???? എന്റെ സുഭദ്രേചി... നിങ്ങളല്ലാതെ ആരെങ്കിലും ആ കൊച്ചന്റെ ജീവിതം നശിപ്പിക്കാനായിട് ഈ പണി ചെയ്യുവോ... എങ്ങാണ്ടുന്നോ വന്ന ഒരുവളെ മരുമോളായി കൊണ്ടു വന്നേക്കുന്നു.....

മുന്നോട്ടു നടന്ന നീലുവിന്റെ കാലുകൾ ആ വാക്കിൽ ഒരുവേള നിന്നു.... ദേ ദീപേ നീ ആവശ്യമില്ലാത്തത് എന്റെ കുട്ടിയെ പറയരുത് ഞങ്ങൾ ഇനി ഇവിടെ നിക്കുന്നില്ല... പോകുവാ...പിന്നെ ഇനി ഇവിടെന്നങ്ങോട്ട് ഒരു സഹകരണം നമുക്ക് വേണ്ട... അത് ശേരിയാകില്ല... ഒന്ന് കടുപ്പിച് തന്നെ സുഭദ്രമ്മ പരന്നു.. ഓഹ്... എനിക്കല്ലേ നഷ്ടം... എവിടോകിടന്ന തമിഴത്തീയെ കൊണ്ട് മോനെ കെട്ടിച്ചു... പിന്നെ വരുന്നേടത്തും പോന്നേടത്തുമെല്ലാം എഴുന്നള്ളിച്ചോണ്ട് നടക്കുവാ.... മച്ചിപെണ്ണ്.. അവർ തിരിഞ്ഞ് നടന്നതും അവിടെ കൂടിനിന്നവരോടെന്നാവണം അവർ പുച്ഛത്തോടെ പറഞ്ഞു..... വിദ്യ ഇതെല്ലാം കണ്ട് നിസ്സഹായതയോടെ ദീപയെ നോക്കി... വാതിൽക്കൽ തറഞ് നിന്ന നീലുവിന്റെ കണ്ണുകൾ ആ വാക്കുകൾ കേൾക്കാൻ ശക്തിയില്ലാത്തവണ്ണം ഇറുകെ പൂട്ടി....

വാതിലിന്റെ മറവിൽ ഇതെല്ലാം കണ്ട് ഊറിചിരിച്ചുകൊണ്ട് അശ്വതിയും മാലതിയും നിൽപ്പുണ്ടായിരുന്നു... നീലുവിന്റെ തകർന്ന മനസും മുഖവും അവരിൽ വല്ലാത്ത ആനന്തം നിറച്ചു... അനന്തനും വല്ലാത്ത നോവ് തോന്നി മനസ്സിൽ... നീലുവിന്റെ അവസ്ഥ ആ നോവിന് വീണ്ടും ആക്കം കൂട്ടി...അവൻ കണ്ണുകൾ ഒന്ന് ഇറുകെ അടച് തുറന്നു... മോനെ...... സുഭദ്രമ്മയുടെ കൈകൾ അവന്റെ തോളിൽ അമർന്നു പോവാം മോനെ.... അവരെനോക്കി അതേയെന്ന കണക്കൊന്നു മൂളി... കണ്ണുകൾ പിൻവലിക്കാൻ ഒരുങ്ങും മുന്നേ തങ്ങളെ നോക്കി അടക്കിയ പുച്ഛത്തോടെ ചിരിക്കുന്ന രണ്ട് പേരിൽ അവന്റെ കണ്ണുകൾ ഉടക്കി.... ഒരു നിമിഷം അവനൊന്നു ആലോചിച്ചു..... അവരെ ഒന്ന് തറപ്പിച്ചു നോക്കികൊണ്ട്‌ തന്നെ ഉമ്മറത്തേക്ക് നടന്നു.....ഉമ്മറത്തെത്തിയതും നീലുവിനെ പതിയെ അമ്മയുടെ അരികിലേക്ക് മാറ്റിനിർത്തി അമ്മ ഇവളെയുംകൊണ്ട് നാടന്നോ...

ഞാൻ പുറകെ വരാം.... മോനെ... നീ... ഞാൻ വരാം അമ്മേ... അമ്മ നീലുവിനെകൊണ്ട് അപ്പുറത്രക്ക് പൊക്കോ.... സുഭദ്രമ്മ മനസില്ല മനസോടെ ഒന്ന് മൂളി... അവളുമായി മുന്നോട്ട് നടന്നു.. അനന്തൻ തിരിഞ്ഞ് മുണ്ടോന്നു മടക്കികുത്തി വീണ്ടും അകത്തേക്ക് കയറി... ഇതേസമയം അവർ പോകുന്നത് കണ്ട് ഹാളിലേക് വന്നതായിരുന്നു മാലതിയും ആശ്വതിയും... രണ്ടുപേരും എന്തൊക്കെയോ പറഞ്ഞങ് ആർത്തു ചിരിക്കുന്നുണ്ട്... ഹാളിന്റെ പടിവാതിലിൽ ഒരുകയി മടക്കി കാട്ടിളപ്പടിയിൽ കുത്തികൊണ്ട് മറുകയ് ഇടുപ്പിലും വച് അവരെ തന്നെ നോക്ക് നിൽപ്പാണ് അനന്തൻ...ബന്ധുക്കളെല്ലാരും റൂമിലായതുകൊണ്ട് തന്നെ അവിടെ മറ്റാരും ഉണ്ടായിരുന്നില്ല....

എപ്പോളോ അശ്വതി വാതിക്കൽ നിൽക്കുന്ന അനന്തനെ കണ്ടു... അതെ നിമിഷം അവളുടെ ചിരി സ്വിച്ചിട്ടപോലെ നിന്നുപോയി.... അവൾ നോക്കുന്നിടത്തേക്ക് നോക്കിയ മാലതിയും ഒരു വേള ഒന്ന് പതറി... എന്തേയ് നിർത്തികളഞ്ഞേ... ചിരിക് നിങ്ങളുടെ കൊലച്ചിരി.... പലതവണയായി ഞാൻ വേണ്ടന്ന് വക്കുവാ... അപ്പോഴൊക്കെ നിങൾ വീണ്ടും മുകളിലേക്ക് പോകുവാണ്... പറഞ്ഞുകൊണ്ട് അവർക്കടുത്തേക്ക് ചെന്നു അനന്തൻ.. എന്തോന്നാടാ ചേർക്കാ.... കെട്ടുകഴിഞ്ഞ പെണ്ണുങ്ങൾ മാസങ്ങളായിട്ടും വയറ്റിലായില്ലെങ്കിൽ നാട്ടുകാർ കുറ്റം കാണും.. അത് നാട്ടു നടപ്പാ... അതിന് നമ്മളോട് ചാടികടിക്കാൻ വരുന്നേ എന്തിനാ??? അല്ലേ... ഇതുനല്ല കൂത്ത് അതെന്താ അമ്മായി പെറാൻ മുട്ടിട്ടാണോ എല്ലാരും വിവാഹം കഴിക്കുന്നേ.... അല്ല നിങ്ങടെ ഈ നിക്കുന്ന മോൾ പെറാൻ മുട്ടിണിന്നിട്ടാണോ വേലി ചാടിപോയെ????

അതോ പ്രേമിച്ചവനെ അവളുടെ സൂക്കേട് മാറ്റാൻ കിട്ടില്ലെന്നറിഞ്ഞപ്പോൾ അടുത്തവനെ തേടിപോയതോ..... അല്ല... പോയതിന് ഏതായാലും ഗുണമുണ്ടായല്ലോ.. അവളുടെ സൂക്കേടും തീർന്ന്... പിന്നെ നിങ്ങൾക് നാട്ടുകാരുടെ വാ അടപ്പിക്കാനായിട് ഒക്കെത്തൊരു കൊച്ചിനേം കിട്ടീലെ.... അശ്വതിക്ക് തൊലിയുരിയുന്നപോലെ തോന്നിപ്പോയി.... അനന്തൻ ഈ ഒരു രീതിക്കൊക്കെ സംസാരിക്കുമെന്നത് അവൾക് പുതിയൊരു അറിവായിരുന്നു... അവളുടെ തല താനെ താഴ്ന് പോയി.. ഡാ... അനാവശ്യം പറയുന്നോ.. ഒഹ്... അമ്മായി അതികം അങ്ങ് ചൂടാകാതെ... ഒന്നും മറ്റാർക്കും അറിയില്ലെന്ന് വിചാരിക്കരുത്... മൗനം പാലിക്കുന്നത് തിരിച് പറയാൻ കഴിവില്ലാഞ്ഞിട്ടാണെന്നും വിചാരിക്കരുത്.. നിങൾ നീലുവിനോട് ചെയ്തതൊക്കെ എനിക്ക് നന്നായി അറിയാം.....അതിനൊന്നും ഞാനിപ്പോൾ ഒന്നും പറയുന്നില്ല....

പക്ഷെ എന്റെ ഭാര്യയായി അവൾ വന്ന് കഴിഞ്ഞിട്ടും നിങ്ങളുടെ മോളുടെ കൈ അവൾക്കുമേൽ പതിഞ്ഞു..... അതിന്... അതിനെനിക്ക് മറുപടി കിട്ടണം പറയടി.... അനന്തൻ ഞൊടിയിടയിൽ അശ്വതിയുടെ കൈ പിടിച് തിരിച്ചു...... അനന്താ.... കൈ.... കൈ വേദനിക്കുന്നു... വിട് അനന്താ....അശ്വതി വേദനയോടെ അനന്തനോട് കെഞ്ചി... അവൻ ഒരു പുച്ഛത്തോടെ അവളെ കൂർപ്പിച് കണ്ണെടുക്കാതെ നോക്കി... അവളുടെ വേദനിക്കുന്ന മുഖം കാണെ അവൻ കയ്യുടെ മുറുക്കം ഒന്നുകൂടി കൂട്ടി എടാ വിടാടാ എന്റെ കുഞ്ഞിന്റെ കൈ....കൊല്ലുമോടാ നീയെന്റെ കുഞ്ഞിനെ.. അനന്തൻ അവരെ നോക്കി ഒന്ന് പുച്ഛിച്ചു... രണ്ടാളോടുംകൂടി പറയുവാ... ഇനിയെന്റെ നീലുവിന്റെ പരിസരത്തുപോലും നിങ്ങളുടെ നിഴൽവെട്ടം കാണരുത്... നിങ്ങൾകാരണം ഒരിക്കൽക്കൂടി അവൾ കരയേണ്ടിവന്നാൽ അനന്തന്റെ മറ്റൊരു രൂപം നിങൾ കാണും...

കേട്ടോ തള്ളേം മോളും... അശ്വതി അറിയാതെ തലയിട്ടിപ്പോയി... അനന്തൻ അവളുടെ കൈ പുച്ഛത്തോടെ കുടഞ്ഞെറിഞ്ഞു... വേദനയാൽ അശ്വതി മാറുകയ്യാലേ കൈത്തണ്ട തിരുമി...രണ്ടുപേരെയും ഒന്നുകൂടി തർപ്പിച്ചു നോക്കികൊണ്ട്‌ തിരിഞ്ഞു നടക്കാനാഞ്ഞതും എന്തോ ഓർത്തെന്നപോലെ അവൻ ഒന്നുകൂടി അവർക്കു നേരെ നിന്നു.... അമ്മയും മകളും ഇനിയെന്തെന്നാകണക്കെ അവനെ അന്തിച്ചു നോക്കി... പിന്നെ ഒരുകാര്യം കൂടി.... ഇതെനിക്ക് നിങ്ങളോട് പറയേണ്ട കാര്യമില്ലായിരുന്നു... പക്ഷെ നിങ്ങളായിട് പറയിപ്പിക്കുന്നതാ....ഈ അനന്തന്റെ ചോരയിൽ ഒരു അവകാശി പിറക്കുന്നെങ്കിൽ അതെന്റെ നീലുവിന്റെ വയറ്റിലായിരിക്കും... അല്ലാതെ ചിലരെപോലെ ഒന്നിനെ മടുക്കുമ്പോൾ മറ്റൊരാളെ തേടിപോണ സ്വഭാവം അനന്ദനില്ല....ഭാര്യയെ നിർത്തിക്കൊണ്ട് മറ്റൊരു പെണ്ണിനെ കേറിപ്പിടിക്കുന്ന സ്വഭാവവും എനിക്കില്ല....

അശ്വതിയുടെ തല താനേ താണുപോയി...... മാലതിയും ആകെ നാണംകെട്ട് അനന്തന്റെ മുഖത്ത് നോക്കാൻ പറ്റത്തവിധം ആസ്വസ്ഥമായി.... അനന്തൻ ഒരുനിമിഷം രണ്ടുപേരുടെയും അവസ്ഥകണ്ട് മനസാൽ ഊറി ചിരിച്ചു.... അശ്വതിയുടെ കുനിഞ്ഞ മുഖത്തേക്ക് നോക്കി അവനൊന്നു വിരൽ ഞൊടിച്ചു... ഇങ്ങോട്ട് നോക്കെടി...... അവൾ വേറെ നിവർത്തിയില്ലാതെ താല്പര്യമില്ലാതെ ഒന്ന് മുഖമുയർത്തി നിന്റെ മറ്റവനുണ്ടല്ലോ.... അവനെ ഞാനൊന്നു കാണുന്നുണ്ട്.... പറഞ്ഞേക്കവനോട് കരുതിയിരുന്നോളാൻ....ശേഷം ഇരുവരെയും താക്കീതോടെ മാറി മാറി ഒന്ന് നോക്കികൊണ്ട്‌ അനന്തൻ തിരിഞ്ഞ് നടന്നു.... അവൻ പോയെന്ന് കണ്ടതും അശ്വതി മാലതിയുടെ നേർക് തിരിഞ്ഞു... അമ്മേ.... അമ്മയെന്താ അവനോടൊന്നും പറയാഞ്ഞേ.... എന്നെ ഇത്രയും പറഞ്ഞത് അമ്മ കേട്ടതല്ലേ... പോരാത്തതിന് മഹേഷിനെയും.. ടി പെങ്കൊച്ചേ... ഒന്നടങ്ങു...

തല്ക്കാലം അവന്റെ കയ്യിന്ന് ഒന്നുംകിട്ടീലല്ലോ എന്ന് സമാധാനിക്കാം... പിന്നെ മഹേഷിന്റെ കാര്യം... അവന് രണ്ട് കിട്ടേണ്ടത് അത്യാവശ്യമാണ്.... അമ്മേ.... മിണ്ടാതിരിയടി കൊച്ചേ.... നാളെ അവന്റ കൊച്ചിനേം ഒക്കത് വച്ചോണ്ട് മറ്റൊരുത്തി വന്ന് കേറാതിരിക്കാൻ നീ നോക്കിക്കോ... അല്ലെങ്കിൽ എന്റെ ഗതിത്തന്നെ ആയിപോവും നിനക്കും.... അങ്ങിനെയെങ്കിലും നിന്റെ കെട്ടിയോൻ ഒന്ന് അടങ്ങട്ടെ....പിന്നെ ഈ ചെക്കൻ കിടന്ന് തുള്ളിയതിന് വഴിയേ നമുക്ക് അവനിട്ടു നല്ലത് കൊടുക്കാം... നീയൊന്ന് അടങ് പെങ്കോച്ചേ..... വേണ്ടമ്മേ.... ആരും ഒന്നും ചെയ്യണ്ട എന്തുവേണമെന്ന് എനിക്കറിയാം...അവളൊന്ന് ഗ്കൂടമായി ഊറി ചിരിച്ചു... മാലതി മനസിലാവാത്ത രീതിയിൽ അവളെ ഒന്ന് നോക്കി.. അവൾ അവരെ നോക്കി നിഗൂഢമായി ഒന്ന് ചിരിച്ചു... അമ്മ നോക്കിക്കോ.. അവൻ ഇപ്പൊ പറഞ്ഞിട്ടുപോയ അവന്റെ നീലു ഇല്ലെ... രണ്ടുംകൂടി അധികനാൾ ഒന്നിച്ചുണ്ടാകില്ല.....

അവളൊരു പൊട്ടിയ... അത്‍‌കൊണ്ട് തന്നെ തമ്മിലകറ്റാൻ എനിക്ക് അധികം ബുദ്ധിമുട്ടേണ്ടി വരില്ല..... എന്നിട്ട് ഞാൻ പോകും അവന്റെ മുന്നിൽ... അപ്പോളുള്ള അവന്റെ മുഖമൊന്നു കാണണം എനിക്ക്... മ്മ്മ്മ്..... പോകുന്നതൊക്കെ കൊള്ളാം അവന്റെ കയ്യിന്നു മേടിച്ചോണ്ട് തിരികെവരാണ്ട് സൂക്ഷിച്ചോണം.... അവരുടെ സ്ഥായിയായ പുച്ഛത്തോടെ പറഞ്ഞു... അവളൊന്ന് പല്ല് കടിച് അവരെ നോക്കി... നോക്കി പേടിപ്പിക്കാതെ വാ കൊച്ചേ.... ആ പെൺകൊച്ചു അകത്തെങ്ങാണ്ട് ഇരിക്കുവാ അത് കാറിപൊളിക്കാൻ തുടങ്ങുമുന്നേ അങ്ങോട്ട് പോകാം... വായോ...മാലതി പറഞ്ഞിട്ട് പോയതിന് പുറകെ അശ്വതിയും അകത്തേക്ക് നടന്നു. ****************

ഉമ്മറത് വിഷമിച്ചിരിക്കുന്ന സുഭദ്രാമ്മയെ കണ്ടുകൊണ്ടാണ് അനന്തൻ വീട്ടിലേക്കു കയറി ചെന്നത്.... നീലു എവിടെ അമ്മേ.... എന്ത അനന്താ നീ വരാൻ താമസിച്ചേ??? അവിടെന്തുണ്ടായി?? ഞാനാകെ വിഷമിച്ചുപോയി... ഒന്നുമുണ്ടായില്ലമേ.. അശ്വതിയോടും അമ്മായിയോടും രണ്ട് വർത്താനം പറയാൻ നിന്നതാ അല്ലാതൊന്നുല.... നീലു എവിടെ??? അവൻ വീണ്ടും തിരക്കി മുകളിലുണ്ട് അനന്താ... എന്നെകൊണ്ട് പറ്റുവിധമൊക്കെ അശ്വസിപ്പിക്കാൻ നോക്കി... ഒരേ സങ്കടമാ അതിന്.... എന്ത് ചെയ്യാനാ.... നീയും കേട്ടതല്ലേ ആ ദുഷ്ടക്കൂട്ടങ്ങൾ പറഞ്ഞത്... പാവം ന്റെ കുട്ടി... മ്മ്മ്... ഞാനൊന്നു കാണട്ടെ അവളെ... അമ്മച്ചെന്ന് കുറച്ച് നേരം കിടന്നോ... മ്മ്മ്മ്മ്മ്... ആയിക്കോട്ടെ അനന്താ...നീ പോയി മോളെ ഒന്ന് സമാധാനിപ്പിക്... ഞാനും ഒന്ന് കിടക്കാൻ പോവാ...പറഞ്ഞുകൊണ്ട് അവർ അകത്തേക്ക് കയറിപ്പോയി... അവർക്ക് പിന്നാലെത്തന്നെ അനന്തനും അകത്തേക്ക് കയറി.. ****************

നീലൂട്ടി..... കട്ടിലിൽ കമഴ്ന്നു കിടക്കുന്നവളുടെ അടുക്കലേക് വന്ന് അനന്തൻ തട്ടി വിളിച്ചു..... അവളൊന്ന് തലചരിച്ചുനോക്കി... മുടിയെല്ലാംഅലസമായി മുഖത്തുകൂടിയും മറ്റും പടർന്നു കിടപ്പുണ്ട്... വസ്ത്രവും മാറ്റിയിട്ടില്ല....കണ്ണുനീർ വറ്റിവരണ്ടപോലെ ആയിട്ടുണ്ട്‌ മിഴികൾ.... എന്ത് കിടപ്പാ മോളെ എഴുനേറ്റെ....അവൻ അവളെയൊന്ന് പിടിച്ചെഴുനേൽപ്പിക്കാൻ തുടങ്ങിയതും അവനെ തടഞ്ഞുകൊണ്ട് അവൾ എഴുനേറ്റിരുന്നു... പറവാലെ... നാൻ തനിയാ എന്തിരിക്കലാം... എനക്ക് എന്ത പ്രചനവും കേടയാലേ... അവൾക്ക് സങ്കടമൊന്നും ഇല്ലന്ന് കാണിക്കാനായി കഷ്ടപ്പെട്ട് ചിരിവരുതാനൊക്കെ ശ്രമിക്കുന്നുണ്ട്... മുടിയൊക്കെ ഒതുക്കി ഒരു സൈഡിലേക്കു ആകികൊണ്ട് അവൾ അവനെ നോക്കി ഒന്ന് ചിരിച്ചു.....

അനന്തൻ നിശബ്ദമായി അവളെത്തന്നെ കണ്ണിമ ചിമ്മാതെ നോക്കി.... അവന്റെ ആ നോട്ടത്തിൽ അവൾ മുഖത്തണിഞ്ഞിരിക്കുന്ന പുഞ്ചിരിയുടെ മുഖംമൂടി അഴിഞ്ഞു വീഴുമോ എന്നവൾ ഭയന്നുപോയി.... കണ്ണുകൾ എന്തെന്നില്ലാതെ ചുറ്റിലും പരതി.... മുഖത്തേപുഞ്ചിരി പതിയെ മഞ്ഞുതുടങ്ങി... എങ്കിലും അവൾ കഷ്ടപ്പെട്ട് അതവിടെത്തന്നെ നിലനിർത്താൻ ശ്രമിച്ചു കൊണ്ടിരുന്നു... അവളുടെ മുഖത്തെ മാറി മറിയുന്ന ഭാവങ്ങളെല്ലാം ഇരുക്കണ്ണാലെയും ഒപ്പിയെടുത്തുകൊണ്ടിരുന്ന അനന്തൻ ഒരുനിമിഷം അവന്റെ ഇരുകൈകളും അവൾക്ക് നേരെ വിടർത്തി പിടിച്ചു..... ആ ഒറ്റൊരു നിമിഷം മതിയായിരുന്നു ആ പെണ്ണിന് തന്റെ പ്രാണനായവന്റെ നെഞ്ചിലേക്ക് ഒരു പൂച്ചകുഞ്ഞിനെപോലെ പറ്റിച്ചേരൻ.... അവളവന്റെ നെഞ്ചിലേക്ക് ചേർന്നണഞ്ഞതും ഇരുകായ്യാലെയും അവനും അവളെ മുറുകെ ചേർത്ത് പിടിച്ചു....

നിമിഷങ്ങളോളം അവളുടെ കരച്ചിലിന്റെ ഈരടികൾ ആ മുറിയിലെങ്ങും പ്രതിധ്വനിച്ചു.... അനന്തന്റെ മിഴികളും ഒന്ന് ആർദ്രമായി.... അവളെ മുറുകെ മുറുകെ കെട്ടി പിടിച്ചു....നിമിഷങ്ങൾ കടന്നുപോയി എപ്പോഴോ അവളുടെ തേങ്ങലുകൾ അടങ്ങിയിരുന്നു..... എങ്കിലും അവന്റെ നെഞ്ചിന്റെ ചൂടിൽ അവൾ കൂടുതൽ പറ്റിച്ചേർന്നു..... നീലൂട്ടി...... മ്മ്മ്മ്... അവളൊന്ന് മൂളി... സങ്കടം മാറിയോ എന്റെ നീലൂട്ടീടെ??? സങ്കടമാ??? എനക്കാ???? എനക്ക് ഏതുക് സങ്കടം???? അന്തമാതിരി ഒന്നുമേ ഇല്ലൈ... അനന്തൻ കുറുമ്പ് കലർന്ന നോട്ടത്തോടെ അവളുടെ മുഖം പിടിച്ചുയർത്തി.... പിന്നെന്തിനാടി നീ കരഞ്ഞേ... മ്മ്മ്???? പറ.. അത്... അത്.. വന്ത്.. മ്മ്മ്... മതി മതി കിടന്നു കഷ്ടപെടണ്ട.... അവളൊന്ന് ചിരിച്ചെന്ന് വരുത്തി..... അവളുടെ ആ മുഖം അനന്തനിൽ വല്ലാത്ത നോവുണർത്തി... അവൻ മെല്ലെ നീലുവിനെ കട്ടിൽപടിയിലേക്ക് ചാരിയിരുത്തി.....

അവളുടെ മുഖത്തേക്കുതന്നെ നോക്കി അവനും ഇരുന്നു... ഏ ഇപ്പിടി പാക്കിറെ????? എന്തെ എനിക്കെന്റെ നീലുപെണ്ണിനെ നോക്കാൻ പാടില്ലേ????മ്മ്മ്മ്??? അവളൊന്ന് ചിരിച്ചു... എന്താപ്പെണ്ണേ... മുന്നത്തെ പോലൊരു വോൾടേജ് ഇല്ലല്ലോ ഈ ചിരിക്ക്... മ്മ്???? നാൻ ഉങ്കളെ ഒരു വാട്ടി കൂടി കട്ടിപുടിക്കട്ടുമാ???? പെട്ടന്നുള്ള ആ ചോദ്യത്തിൽ അവനൊന്നു അമ്പരന്നു.... എന്നാൽ സമ്മതം കൊടുക്കുംമുന്നേ അവൾ അവനെ ആഞ്പുൽകി.... ഇരുകവിളിലും മാറി മാറി ചുംബിച്ചു.... ആ നുണക്കുഴി കവിളുകളിൽ അവളുടെ പല്ലുകൾ പലതവണ ആഴ്ന്നിറങ്ങി...... അനന്തൻ ഒരു പുഞ്ചിരിയോടെ ഇരു കൈകളലെയും അവളെ ചുറ്റി വരഞ്ഞു..... കവിളുകളിൽ മാറി മാറി ചുംബിക്കുന്നതിനിടയിൽ എപ്പോഴോ അനന്തൻ അവളുടെ ചുണ്ടുകളെ സ്വന്തമാക്കി.... അതിതീവ്രമായി അവൻ അവളെ ചുംബിച്ചുകൊണ്ടിരുന്നു.....

ഇരുവരുടേം മനസിലെ വിഷമങ്ങളെല്ലാം ആ ഒരു ചുംബനത്തിലൂടെ അലിഞ്ഞില്ലാതായി... പരസ്പരം ഗാഡമായി പുണർന്ന് ചുംബിച്ചുകൊണ്ടേയിരുന്നു.. ഇടക്കെപ്പോഴോ ചുംബനത്തിൽ അവളുടെ കണ്ണുനീരിന്റെ ഉപ്പുരസം അറിഞ്ഞതും അനന്തൻ ചുണ്ടുകളെ പതിയെ വേർപെടുതാനൊരുങ്ങി എന്നാൽ നീലു അവന്റെ ചുണ്ടുകളെ വീണ്ടും അവളിലേക്ക് കടിച്ചടുപ്പിച്ചു.. അവളുടെ ശരീരം ആലിലപോലെ വിറക്കുന്നപോലെ തോന്നി അനന്തന്.... ഒരു നിമിഷം വിട്ടുകൊടുക്കാതെ അവളുടെ ചുംബനം അവനിൽ പടര്ന്നു കയറികൊണ്ടേയിരുന്നു....ചുംബനത്തിൽ അലിഞ്ഞിറങ്ങുന്ന ഉപ്പുരസം അധികമായത്തോടെ അനന്തൻ ബലമായിത്തന്നെ അവളുടെ ചുണ്ടുകളിൽ നിന്നും അവന്റെ ചുണ്ടിനെ വേർപെടുത്തി..... മുഖം കൈകുമ്പിളിൽ കോരിയെടുത്തു... ആ കുഞ്ഞിപ്പെണ്ണിന്റെ മൂക്കും ചുണ്ടുമെല്ലാം വിറക്കുന്നുണ്ടായിരുന്നു...

കണ്ണുകൾ ഇറുകെ അടച് പിടിച്ചിരുന്നു.. എന്താ.... എന്തിനാടാ മോളെ ഇങ്ങിനെ കരയുന്നെ..... വിഷമങ്ങളൊക്കെ നമ്മൾ മറന്നതല്ലേ... എഹ്??? പിന്നെയും ന്തിനാ???? I luv u നന്ദേട്ടാ... എനക്ക്... എനക്ക് ഉങ്കിട്ടെ എപ്പിടി സൊല്ലവേണമെന്ന് തെരിയലെ... അറിയാടാ... അറിയാം കണ്ണാ..... ഇങ്ങിനെ കരഞ്ഞുകൊണ്ട് എന്നെകൂടി വിഷമിപ്പിക്കലെ പെണ്ണെ.... എന്നെ... എന്നെ ഇങ്ങിനെ സ്നേഹിക്കുന്നതിന് ഞാൻ എന്ത തിരികെ തരേണ്ട നീലൂട്ടി???? എന്നോടെ വയറ്റിലൊരു പാപ്പവേ തന്തിടുവങ്കളാ????...... അവളുടെ മുഖത്തിരുന്ന അനന്തന്റെ കൈകളുടെ പുറത്ത് കൂടി അവളുടെ കൈകൾ പിടിമുറുക്കി.....കണ്ണുകളിൽ അവനോടുള്ള യാജന ഭാവം തെളിഞ്ഞു നിന്നിരുന്നു..... ഒരുവാക്കുപോലും പറയുവാനാകാതെ അനന്തന്റെ മിഴികൾ നിറഞ്ഞു... അവൻ നെറ്റി അവളുടെ നെറ്റിയോട് ചേർത്ത് വെച്ചു...ഇരുവരുടെയും മിഴികളിലൂടെ കണ്ണുനീർ ഒഴുകിയിറങ്ങി ഇരുവരും ഏറെനേരം കണ്ണുകൾ അടച് അങ്ങിനെ ഇരുന്നു.... നീലാംബരി ......പരസ്പരം മുഖം അകറ്റികൊണ്ട് അനന്തൻ വിളിച്ചു... മ്മ്മ്മ്..... തന്തിടുവാങ്കള....???? ഉങ്കിട്ടെ കെഞ്ചികേക്കിറെ...

അവനുമുന്നിൽ കണ്ണുനീരോടെ യാജനയോടെ അവൾ കൈകൂപ്പി.... മോളെ..... അരുതെന്നപോലെ അനന്തൻ അവളുടെ വാ കൈകൊണ്ട് മൂടി..... ഇങ്ങിനെ യാജിക്കേണ്ടവളല്ല നീ..... നീ എന്റെ ഭാര്യയാ.... അരുത്..... സൊള്ളുങ്കോ... തന്തിടുവാ???? അവൻ ആകെ ധർമ സങ്കടത്തിലായി.... അവളോടുള്ള അടങ്ങാത്ത സ്നേഹം ഒരുവശത്ത് എന്നാൽ അവളുടെ ഭാവിയെ കരുതിയുള്ള ആശങ്ക മറുവശത്... അവന് ഒരു നിമിഷം ഒന്നും പറയുവാൻ കഴിഞ്ഞില്ല.... അവന്റെ മൌനത്തിൽ അവളുടെ മുഖം കുനിഞ് പോയി.....അവളുടെ സങ്കടത്തിന് മുന്നിൽ അനന്താന് പിടിച്ചുനിക്കാൻ ആയില്ല... ഇന്ന് അത്രയുംപേരുടെ മുന്നിൽ അവളൊരു അപഹാസ്യയായി നിൽക്കേണ്ടിവന്നതൊന്നുമാത്രമാണ് ഇന്നിപ്പോൾ ഇങ്ങനൊരു ആവശ്യം ഉന്നയിക്കാൻ കാരണമെന്ന് അനന്താന് അധികം ചിന്തിക്കാതെ തന്നെ മനസിലായി.... ഇനിയും അവളെ സകടപ്പെടുത്താൻ എന്തുകൊണ്ടോ അവന്റെ മനസ് തയ്യാറായില്ല...

അവനും അവളെ അത്രമേൽ ആഗ്രഹിച്ചിരുന്നു.... അവളുടെ ഭാവിയെ കുറിച്ചുള്ള ആകുലതകളൊക്കെ ഒരുനിമിഷം മാറിനിന്നു വിവേകം വികാരത്തിന് അടിമപ്പെട്ടുപോയപോലെ... നീലു....... അവൾ മെല്ലെ മുഖമുയർത്തി... ഞാനൊന്നു ചോദിക്കട്ടെ..... അങ്ങനാവില്ലെന്നറിയാം എങ്കിലും ചോദിക്കുവാ..... എടുത്തുചാടി ചോദിക്കുന്നതല്ലലോ ഇത്‌????.... ഒരു കുഞ്ഞയിക്കഴിഞ്ഞാൽ പിന്നെ വേണ്ടായിരുന്നു എന് ചിന്തിച്ചിട് കാര്യമില്ലാമോളെ... പിന്നെപ്പോഴേലും ഞാനും കുഞ്ഞും നിനക്കൊരു ബാധ്യത ആയി.... പറഞ് മുഴുവയ്ക്കുംമുന്നേ അവളുടെ കൈകൾ അവന്റെ ചുണ്ടുകളെ പൊതിഞ്ഞു.... അരുതെന്ന് തലയാട്ടി.... സൊള്ളകൂടാത്.... ഇപ്പിടിയൊന്നും സൊള്ളകൂടാത്... നാൻ അന്തമാതിരി ഒരു പൊണ്ണല്ലൈ... വേണ... അവൾ വീണ്ടും വേണ്ടെന്നാകണക്കെ തലയാട്ടിക്കൊണ്ടിരുന്നു അനന്തൻ അവളുടെ മിഴികളിലേക്ക് ഉറ്റുനോക്കി.....ആ ഒരു നിമിഷം അവളുടെ വിറക്കുന്ന കണ്ണും ചുണ്ടും എല്ലാം ആ 33 കാരനിൽ എന്തെന്നില്ലാത്ത വികാരങ്ങൾ നിറച്ചു..... അവന്റെ കൈ ദവണിക്കിടയിലൂടെ അവളുടെ അണിവയറിൽ പിടി മുറുകി....അവൾ കണ്ണുകൾ ആലസ്യത്തോടെ മുറുകെ അടച്ചു..... അനന്തൻ അവളുമായി കട്ടിലിലേക്ക് മറിഞ്ഞു...........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story