നീലാംബരം: ഭാഗം 21

neelambaram

എഴുത്തുകാരി: രുദ്രാ ലക്ഷ്മി

അന്നേദിവസം നീലുവിന്റെ ഉള്ളിൽ അശ്വതിപറഞ്ഞ വാക്കുകൾ നീറി പുകഞ്ഞുകൊണ്ടിരുന്നു..... എന്നിരുന്നാലും പുറമെ അവളൊന്നും കാട്ടിയില്ല..... എന്തുതന്നെ ആയാലും അശ്വതി പറഞ്ഞതിലെ പൊരുൾ കണ്ടെത്തണമെന്ന് തന്നെ നീലു ഉറപ്പിച്ചു.... അതുപോലെ തന്നെ അശ്വതിയെകണ്ട കാര്യം സുഭദ്രമ്മയോടും ദേവനോടും പറയണോ വേണ്ടയോ എന്നകാര്യം അവളെ വീണ്ടും ആശയകുഴപ്പത്തിലാക്കി.... നീലാംബരി പലകുറി അതേപറ്റി ആലോചിച്ചു.... അനന്തൻ ചിലപ്പോൾ വഴക്കുപറഞ്ഞാലോ എന്നൊരു ഭയം അവളുടെ ഉള്ളിൽ ഉള്ളതുകൊണ്ടുതന്നെ വ്യക്തമായൊരു തീരുമാനമെടുക്കാൻ ആ പെണ്ണിന് ആയില്ല....എന്നാൽ അവരോട് ഒളിപ്പിച്ചു വക്കാനും അവളുടെ മനസിന് ആകുമായിരുന്നില്ല....അവസാനം ഏറെ നേരത്തെ ചിന്തകൾക്കൊടുവിൽ അശ്വതിയെ കണ്ടതുമാത്രം പറയാമെന്നവൾ ഉറപ്പിച്ചു.....

പതിവുപോലെ രാത്രി മൂവരും അത്താഴം കഴിക്കാൻ ഇരുന്നസമയം നീലു മടിച് മടിച് ആണേലും അനന്ദനോടും സുഭദ്രമ്മയോടും കാര്യം പറഞ്ഞു... ആദ്യം അവർ രണ്ടാളും വിശ്വാസം വരാത്ത രീതിയിൽ പരസ്പരം നോക്കി..... പിന്നെ രണ്ടുപേരുടെയും നോട്ടം ഒരുപോലെ നീലു വിലേക്ക് തന്നെ ചെന്നു നിന്നു..... പക്ഷെ അനന്തന്റെ മുഖം അശ്വതിയുടെ പേരുകേട്ടതിനാലാക്കണം ദേഷ്യത്താൽ വലിഞ്ഞു മുറുകിയിരുന്നു.. അവളെന്താ നിന്നോട് പറഞ്ഞത്.... പഴയപോലെ തട്ടികയറാൻ വന്നോ... എന്നിട്ടെന്താ നീ ഇത്രേം നേരം ആയിട്ടും ഞങ്ങളോട് പറയാതിരുന്നത്????? അനന്തന്റെ ചോദ്യത്തിൽ നന്നേ ഗൗരവം കലർന്നിരുന്നു... അപ്പിടിയൊന്നും ഇല്ലൈ... അവർ റൊമ്പ ചേഞ്ച്‌ ആയിട്ടേ നന്ദേട്ടാ.... എങ്കിട്ടെ റൊമ്പ പാസാമ താ പേസിട്ടെ... അത് മട്ടും അല്ലൈ അക്ക എങ്കിട്ടെ മന്നിപ്പ് കൂടി കേട്ടിട്ടേ....

സംസാരത്തിന്റെ തുടക്കത്തിൽ ഉണ്ടായിരുന്ന ചെറിയൊരു പരിഭ്രമം മാറി അവൾ ആവേശത്തോടെ പറഞ്ഞു.. അനന്തൻ അവളെ വിശ്വാസം വരാത്ത പോലെ ഒന്ന് ചൂഴ്ന്ന് നോക്കി.... സുഭദ്രമ്മയും ഒന്നും വിശ്വാസം വരാതെ അവളെത്തന്നെ നോക്കി.. അനന്തന്റെ ചൂഴ്ന്ന് നോട്ടകണ്ടതും പെണ്ണിന്റെ മുഖത്തെ ആവേശം പതിയെ മങ്ങി തുടങ്ങി... അവൾ പയ്യെ സുഭദ്രാമ്മയെ നോക്കി അവിടെയും ഏതാണ്ട് അതുപോലൊക്കെ തന്നാണ് മുഖഭാവം... അവരുടെ നോട്ടത്തിൽ നിന്നുതന്നെ രണ്ടാളും താൻ പറഞ്ഞത് വിശ്വസിച്ചിട്ടില്ലെന്ന് അവൾക് മനസിലായി... നിജം താ സോൾറെ.... അവൾ ദയനീയമായി അനന്തനെ നോക്കി പറഞ്ഞു.... പിന്നെ സുഭദ്രമ്മയെ നോക്കി അതേയെന്നപോലെ തല കുലുക്കി... എനിക്കങ്ങോട്ട് വിശ്വാസം വരുന്നില്ലലോ നീലു.. അവൾ നിന്നോട് സ്നേഹത്തിൽ സംസാരിക്കാൻ ഒരിക്കലും വഴിയില്ല....

പിന്നെ അങ്ങിനെ അവൾ പെരുമാറിയിട്ടുണ്ടെൽ മനസ്സിൽ മറ്റെന്തേലും കരുതിയിട്ടുണ്ടാകും അല്ലാതെ നീ പറഞ്ഞപോലെ ആ അമ്മക്കും മകൾക്കും മനസാന്തരം വരുമെന്ന് ഒരിക്കലും പ്രതീക്ഷിക്കണ്ട.. അതും നിന്നോട്... അതെ മോളെ... അപ്പമ്മാകും അങ്ങിന തോന്നുന്നത്... മനസ്സിൽ എന്തേലും കരുതിയിട്ടുണ്ടാകും മാലതിയും മോളും.. അല്ല അപ്പാമ്മ അവർ റൊമ്പ മാറിട്ടെ...അവർക്കുള്ളെ എന്നന്നമോ പ്രചനം ഇറുക്ക്... ആക്കാവോടെ ഹസ്ബൻഡ്... അന്ത മഹേഷ്‌...അവർ അക്കക്കൂടെ ഇല്ലൈ... അവർ അക്കവേ ഇങ്ക വിട്ട് തിരുമ്പി പോയിട്ടേ ...അക്കവേ പാക്കരുതുകു റൊമ്പ കഷ്ടമാറുകു... അതിന് മറുപടിയായി അനന്തന്റെ മുഖത്തൊരു പുച്ഛം നിറഞ്ഞ ചിരി വിരിഞ്ഞു..... പ്രതീക്ഷിച്ചതെന്തോ നടന്നപോലെ..യാതൊരു കൂസലും ഇല്ലാതെ അവൻ കഴിപ് തുടർന്നു എന്തോ ആയിക്കൊള്ളട്ടെ മോളെ.... എന്തായാലും നമുക്കെന്താ...

അവരുടെ ഗുണതിനും ദോഷത്തിനും നമുക്ക് പോകണ്ട..... ഇനി അഥവാ എന്തേലും മിണ്ടാൻ വന്നാൽ തന്നെ മോൾ അധികം അടുപ്പം കാണിക്കണ്ട കേട്ടോ... ആരെയും വിശ്വസിക്കാൻ പറ്റില്ല... പ്രത്യേകിച്ചും ഇവരെപോലുള്ളവരെ... സുഭദ്രമ്മ അവളെ ഉപദേശിക്കുന്ന രീതിയിൽ പറഞ്ഞു.... അത് ശെരിവക്കാണെന്നോണം അനന്തനും ഒന്ന് അവളെ നോക്കി തലയാട്ടി നീലു ആകെ ആശയകുഴപ്പത്തിലായി...ഒരുവേള അവളുടെ മനസിലും അങ്ങനൊരു ചിന്ത ഉടലെടുത്തിരുന്നു എന്നാൽ എന്തോ അശ്വതിയുടെ കരഞ്ഞമുഖം മനസ്സിൽ ഓർത്തതും അവൾക്ക് അശ്വതിയെ ആവിശ്വസിക്കാനും ആയില്ല... എന്നാലോട്ട് പൂർണമായി വിശ്വസിക്കാനും കഴിയുന്നില്ല....അനന്ദന്റെയും സുഭദ്രമ്മയുടെയും വാക്കുകൾ കൂടി ആയപ്പോളേക്കും എന്ത് തള്ളണം എന്ത് കൊള്ളണം എന്നവൾക് മനസിലാക്കാൻ കഴിഞ്ഞില്ല... ആകെ ഒരു കൺഫ്യൂഷൻ പോലെ ...

എന്നാൽ അശ്വതിപറഞ്ഞ ചിലകാര്യങ്ങൾ ഒക്കെ മനസിലേക്ക് വരെ അവൾക്ക് അതിനൊരു വ്യക്തത വരുത്തണം എന്ന ചിന്ത ഉടലെടുത്തു.... അവളുടെ അപക്വമായ മനസ് പലവിധ ചിന്തകളാലും കാട് കയറി... എന്താ നീലു നീ ഈ കളം വരച്ചിരിക്കുന്നെ... ആഹാരത്തിന്റെ മുന്നിലാണോ നിന്റെ ചിന്ത.... ഇപ്പൊ നീ കഴിക്കാൻ നോക്ക്... എന്തായാലും ഇങ്ങോട്ട് വന്ന് നിന്നെ ഒന്നും പറയാനും ചെയ്യാനും അവൾ ധൈര്യപ്പെടില്ല... നീ ആയിട്ട് അങ്ങിട്ടു ചെന്നു കേറിക്കൊടുക്കാതിരുന്നാൽ മതി കേട്ടോ....ഇപ്പൊ കഴിക്കാൻ നോക്ക് നീ... ആഹാരത്തിൽ കയ്യിട്ടിളക്കി എന്തോ ചിന്തിക്കുന്ന നീലുവിനോട് അല്പം സ്വരം കടുപ്പിച് തന്നെ അനന്തൻ പറഞ്ഞു.... അവൾ മെല്ലെ തലയാട്ടി.... പതിയെ കഴിക്കാൻ ആരംഭിച്ചു... എങ്കിലും എങ്ങിനെയെങ്കിലും അശ്വതിയെ കണ്ട് അവൾ പറയാൻ മടിച്ച കാര്യം അറിയണമെന്ന് തന്നെ അവളുടെ മനസ് പറഞ്ഞുകൊണ്ടിരുന്നു....

നീലു കഴിച്ചിരിക്കുന്നതിനിടയിൽത്തന്നെ അനന്തൻ അത്താഴം കഴിഞ്ഞ് മുകളിലേക്ക് പോയി... കഴിച്ചെഴുന്നേറ്റ നീലുവും സുഭദ്രാമ്മയും കൂടി അടുക്കളയിലെ ബാക്കി പണിയൊക്കെ ഒതുക്കിയശേഷം കിടക്കാനായി അവരവരുടെ മുറികളിലേക്ക് പോയി. **************** നീലു മുകളിലേക്ക് ചെന്നപ്പോഴേക്കും അനന്തൻ എന്തോ വായനയിലായിരുന്നു... അവൾ വന്നതറിഞ്ഞതും അവൻ പുസ്തകത്തിൽനിന്നും തലഉയർത്തി ഒന്ന് നോക്കി... പിന്നതുപോലെ തന്നെ വായന തുടർന്നു..... നീലു കതക് അടച്ചശേഷം അവനരുകിലായി വന്നിരുന്നു... എന്തോ പറയാനുണ്ടെന്നപോലെ...തന്നെ അവൻ മൈൻഡ് ചെയ്യുന്നില്ലെന്ന് കണ്ടതും പെണ്ണിന് ചെറുതായി ദേഷ്യം വന്ന് തുടങ്ങി... കുറേനേരമായിട്ടും അവൾ കയറി കിടക്കാത്തതുകാരണം അനന്തൻ ഒന്നുകൂടി അവളെ നോക്കി.... അപ്പോഴുണ്ട് കണ്ണുക്കൂർപ്പിച്ചു അവനെത്തന്നെ നോക്കിയിരിപ്പാണ് പെണ്ണ്....

അവളുടെ മുഖം കാണെ അവന്റെ ചുണ്ടിൽ ഒരു കുസൃതി ചിരി പൊട്ടി... അവളെ മൈൻഡ് ആക്കാത്തത്തിലുള്ള പരിഭവമാണെന്ന് അനന്തന് മനസിലായി..... അവനൊരു ചിരിയോടെ കയ്യിലിരുന്ന പുസ്തകം മടക്കി സൈഡിലെ ട്ടീപ്പൊയിലേക്ക് വെച്ചു... ശേഷം നെഞ്ചത് കയ്യുംകെട്ടി അവളെത്തന്നെ നോക്കി ഇരുന്നു.... എന്തെ???? അനന്തൻ പൊട്ടിവന്ന ചിരി ചുണ്ടാലേ കടിച്ചുപിടിച്ചു... ഒരുകയ്യുടെ പെരുവിരൽകൊണ്ട് അവന്റെ ചുണ്ടിലൊന്ന് ഉഴിഞ്ഞുകൊണ്ട് അവളോട്‌ ചോദിച്ചു... ഉങ്കൾക്കെന്നോട് യാതാവത് കോപമിറുക്കാ???? വീർപ്പിച്ച മുഖത്തോടെ പെണ്ണ് പരിഭവം ചോദിച്ചു... എനിക്കോ....???? അതെന്താ നീലുവേ അങ്ങിനെ ചോദിച്ചേ???? അനന്തൻ അതെ ചിരിയോടെ ചോദിച്ചു.. അത്... അത് വന്ത് ഉങ്കളെ കേൾക്കാമ ഫ്രണ്ട്സയെ കാണ പോയതുക്ക്.... പിന്നെ അശ്വതി അക്ക കാര്യം പേസവില്ലിയ അതുക്കും?????.. ഹാ ഹാ ഹാ ഹാ... അനന്തൻ പൊട്ടി ചിരിച്ചു......

അവളെ കളിയാക്കും പോലുള്ള അവന്റെ ചിരി കണ്ടതും അവൾ കണ്ണും ചുണ്ടും കൂർപ്പിച് അവനെ നോക്കി എന്റെ നീലുപെണ്ണേ.... നീ ഇങ്ങിനെ നോക്കാതെ.... എനിക്ക് കുഞ്ഞിനോട് ഒരു ദേഷ്യവും ഇല്ല കേട്ടോ.... അതിനാണോ ഈ കുഞ്ഞുമുഖം ഇങ്ങിനെ വീർപ്പിക്കുന്നെ.... അയ്യേ..... പിന്നെ ഏതുക്ക്... ഫുഡ്‌ കഴിക്കുന്ന ടൈമിലെ എങ്കിട്ടെ ഗൗരവമാ പെസിട്ടെ.... അതുമട്ടും അല്ലൈ... ഏതുക് നാൻ റൂമിക്കുള്ളെ വന്തിട്ടും കാണമേ നടിച്ചിട്ടേ... അവൾ പരിഭവം പറയുംപോലെ അവനോട് ചോദിച്ചു.. കുറച്ച് നേരം അവൻ സ്നേഹത്തോടെ അവളെത്തന്നെ നോക്കി...... പിന്നെ കയ്യാട്ടി അവന്റടുക്കലേക്ക് വന്നിരിക്കാൻ പറഞ്ഞു... അവൾ സംശയത്തോടൊന്ന് നോക്കി.... എന്നാൽ അവൻ കണ്ണുകൊണ്ടു അവിടെ വന്നിരിക്കാൻ വീണ്ടും പറഞ്ഞു..... അവളൊരു കപട പരിഭവത്തോടെ കാട്ടിലിലേക്ക് കയറി അവനെ ചേർന്നിരുന്നു.... പിന്നൊന്നു ഒളിക്കണ്ണിട്ട് നോക്കി...

അനന്തന്റെ നോട്ടം അവളിൽ മാത്രമാണ്....ഒന്നവളെ ചേർത്ത് പിടിച്ചു... എന്റെ നീലുട്ടി... എനിക്ക് നിന്നോടൊന്നു ദേഷ്യം കാണിക്കരുതോ???? കൊച്ചു കുഞ്ഞാ നിയ്യ്????... ഞാൻ കാര്യം പറഞ്ഞതല്ലേ മോളെ..... എനിക്ക് നിന്നോടൊരു ദേഷ്യവും ഇല്ലാട്ടോ...... പിന്നെ റൂംമിൽ വന്നപ്പോൾ ഞാനൊന്നു കളിപ്പിക്കാൻ നോക്കിയതല്ലേ എന്റെ വായാടിയെ..... നിന്റെ ഈ കുറുമ്പും പരിഭവവും ഒക്കെ ഒന്ന് കാണാൻ.... നീ എന്റെ പെണ്ണല്ലെടി... നിന്നോടല്ലാതെ ഈ അനന്തൻ വേറെരോടാ ഇങ്ങിനൊക്കെ കാണിക്കാൻ.... മ്മ്മ്???? അതുകേട്ടതും പെണ്ണിന്റെ മുഖം തെളിഞ്ഞു.... അവളൊന്ന് ഒളിക്കണ്ണിട്ട് നോക്കി.....കണ്ണിലുടക്കിയ പുഞ്ചിരിക്കുന്ന ആ നുണക്കുഴികവിളിൽ ഇറുകെ കടിച്ചു.... ആഹ്ഹ്.... എനിക്ക് വയ്യാട്ടോ നീലുവേ... കടിച് കടിച് ഒരു പരുവമായിട്ടുണ്ട് എന്റെ കവിൾ... നീ എന്താ നായ്കുട്ടീടെ ജന്മമാണോ... പെണ്ണ് അമിങ്ങി ചിരിച്ചു.... അനന്തൻ അവളുടെ ഇടുപ്പിലൊരു പിച് കൊടുത്തു...."സ്സ്സ് "....പെണ്ണിന് നന്നായിട്ട് നൊന്തിട്ടുണ്ട് അവൾ അനന്തനെ വീണ്ടും കൂർപ്പിച് നോക്കി കുറുമ്പി.....

അനന്തൻ അവളുടെ കഴുത്തിനടുത്തായി വന്ന് മൊഴിഞ്ഞു അല്ല..... ഇന്നെന്തോ ബോർ അടിക്കുന്നെന്നോ ഒറ്റക്കെ ഉള്ളെന്നോ ഒക്കെ പറയുന്നുണ്ടായിരുന്നല്ലോ പെണ്ണെ.... അവൾ മനസിലായില്ലെന്നോണം കണ്ണ് മിഴിഞ് നോക്കി... ഹാ... പെണ്ണെ നീയല്ലേ പറഞ്ഞെ നിനക്കിവിടെ ബോർ ആകുന്നെന്നു... അങ്ങനല്ലേ പിള്ളേരെ കാണാനായി പോയെ... മറുപടിയായി അവളൊന്ന് വെളുക്കെ ചിരിച്ചു കൊടുത്തു.... അതെന്തേ ഭാര്യേ.... ഞാനില്ലേ ഇവിടെ??? പിന്നെങ്ങിനെ എന്റെ കൊച്ചിന് ഇത്രക്കും ബോർ അടിച്ചേ....ചോദിക്കുന്നതിനിടക്കുതന്നെ അനന്തന്റെ കൈകൾ അവളിൽ കുസൃതി കാണിക്കാൻ തുടങ്ങി.... നീലു അവന്റെ കൈക്കുള്ളിൽ ഞെളിപിരികൊണ്ടു. ഇടയ്ക്കിടെ അവൾ പൊട്ടിച്ചിരിച്ചു....അവന്റെ കൈയ്യിൽ അവൾ ബലമായി പിടുത്തമിട്ടുകൊണ്ട് അവന്റെ കണ്ണിലേക്കു നോക്കി..... അവനും അവളുടെ കണ്ണിലേക്കുതന്നെ നിമിഷങ്ങളോളം ഇമചിമ്മാതെ നോക്കിയിരുന്നു....

നീലൂട്ടീടെ ബോറടി നന്തേട്ടൻ മാറ്റിതരട്ടെ????? അവന്റെ സ്വരം അത്രമേൽ പതിഞ് ആർദ്രമായി അവളുടെ മിഴികളൊന്ന് പിടഞ്ഞു....ചൊടികളിൽ നാണം നിറഞ്ഞു.. അനന്തൻ ഒന്നുകൂടി അവനിലേക് അവളെ ചേർത്ത് പിടിച്ചു.....അവനെ നേരിടാനാകാതെ അവളാകെ പരവേശപെട്ടു.... വളരെ കഷ്ടപെട്ടെന്നോണം ഉമിനീറിറക്കി.... എന്തെ പേടിയാണോ????? അവളൊരു നാണം കലർന്ന ചിരിയോടെ അല്ലെന്നെ കണക്കെ തല വിലങ്ങനെ ചലിപ്പിച്ചു.... മുഖം നാണത്താൽ താഴ്ന്നുപോയി..... അനന്തൻ മെല്ലെ ആ മുഖം പിടിച്ചുയർത്തി... പിന്നെന്താ നീലുപെണ്ണേ....നാണമാണോ???? അവൾ അവന്റെ ചോദ്യത്തെ നേരിടാനാവാതെ മറ്റെങ്ങോട്ടോ നോട്ടം മാറ്റി...... ആഹാ... എങ്കിൽ എനിക്കൊന്നറിയണമല്ലോ... അനന്തൻ അവളെ ഒന്നുകൂടെ മുറുകെ പിടിച്ചുകൊണ്ട് അവനിലേക്കടുപ്പിച്ചു.....കൈകൾ നഗ്നമായ വയറിൽ വീണ്ടും ഇക്കിളികൂട്ടാൻ തുടങ്ങി.... നന്ദേട്ട... വേണ... വിടുങ്കോ..

എനക്കെന്നാണമോ മാതിരി ആകുത്... അവൾ ചിണുങ്ങി.... എന്നിട്ടും അനന്തൻ പിന്മാറാതെ വീണ്ടും വീണ്ടും അവളിൽ കുസൃതിക്കാട്ടി..... നീലു അവനെ പിച്ചാനും മാന്താനും ഒക്കെ തുടങ്ങി... അവന്റ മീശ കടിച് വലിച്ചും കവിളിൽ നുള്ളിയും ഒക്കെ അവളും കുസൃതി കാട്ടി....അവളുടെ മേലുള്ള അനന്തന്റെ കൈകളുടെ ചലനത്തിനനുസരിച് ആ മുറിക്കുള്ളിൽ അവളുടെ ചിരിയൊചകൾ അലയടിച്ചു... പതിയെ പതിയെ കുറുമ്പുകളും കുസൃതികളും അതിന്റെ അതിരുകൾ ഭേധിച്ചുകൊണ്ട് പ്രണയത്തിന്റെ മറ്റൊരു തലത്തിലേക്ക് സഞ്ചരിച്ചു.... രണ്ടാളും പരസ്പരം പുണർന്നുകൊണ്ട് കിടക്കയിലേക്കമർന്നു..... അത്യധികം പ്രണയത്തോടെ സ്നേഹത്തോടെ അതിലുപരി അവളോടുള്ള കരുതലോടെ അനന്തൻ ഒരു കുളിർത്തെന്നൽ പോലെ അവളിലേക്ക് അലിഞ്ഞു ചേർന്നു.... അവന്റെ പ്രണയത്തെ അതിന്റെ എല്ലാ പൂർണതയോടുംകൂടി നീലാംബരി അവളിലേക്കാവഹിച്ചു... ****************

വീണ്ടും ദിവസങ്ങൾ കടന്ന് പോയികൊണ്ടിരുന്നു....അനന്തനും നീലുവും മനസുകൊണ്ടും ശരീരംകൊണ്ടും പരസ്പരം പിരിയാൻ പറ്റത്തവിധം അടുത്തു.... ഒരു ശാന്തമായ പുഴപോലെ അവരുടെ ജീവിതം ഒഴുകികൊണ്ടിരുന്നു.....എങ്കിലും ഇടക്കൊക്കെ അശ്വതി അന്ന് പറഞ്ഞ കാര്യങ്ങൾ അവളുടെ മനസിലേക്ക് വിരുന്നേതുമായിരുന്നു... അതുകൊണ്ട് തന്നെ ഒരിക്കൽക്കൂടി അവളെകണ്ട് സംസാരിക്കാനായി നീലു ഒരു അവസരം കാത്തിരുന്നു... വീണ്ടും ആഴ്ചകൾ കടന്നുപോയി.... ഈ ഇടയായി അനന്തൻ നല്ല തിരക്കിലാണ്... കോളേജിലെ ആർട്സ് ഡേയോട് അനുബന്ധിച്ചുള്ള കാര്യങ്ങൾക്കും മറ്റുമായി മീറ്റിങ്ങും കുട്ടികളുടെ പ്രാക്ടീസ് ന്റെ മേൽനോട്ടവും കാര്യങ്ങളും ഒക്കെ ഉള്ളതിനാൽ മിക്കവാറും നേരം ഒത്തിരി വൈകിയാണ് വീട്ടിൽ വരാറുള്ളത്... അതുകൊണ്ടുതന്നെ അതൊരു അവസരമാക്കി നീലു അവനറിയാതെ തന്നെ അശ്വതിയെ കാണാൻ പോകാനായി തീരുമാനിച്ചു....

എന്നാൽ എന്തുകൊണ്ടോ ആ വീട്ടിലേക്ക് പോയി കാണാനുള്ള ഒരു ധൈര്യം അവൾക്ക് കിട്ടിയില്ല..... ഒരു ദിവസം ഉച്ചയോടെ സുഭദ്രമ്മയോട് കുഞ്ഞിപ്പിള്ളേരെ കാണാൻ പോകുവാണെന്ന പേരും പറഞ് അനുവാദം വാങ്ങിക്കൊണ്ട് അവൾ പുറത്തേക്കിറങ്ങി... സ്ഥിരം മാലതിയും അശ്വതിയും വരാറുള്ള വഴിക്കടുത്തുള്ള പറമ്പിൽ അവരെക്കാതെന്നോണം നിന്നു....ടെൻഷൻ കാരണം കൈകൾ കൂട്ടി തിരുമ്മികൊണ്ടേ ഇരുന്നു പെണ്ണ്.... എന്നും വരുന്ന നേരമായതും നീലു കണ്ടു ദൂരത്തുനിന്നും റോഡ് കഴിഞ്ഞ് ഇടവഴിയിലേക്ക് നടന്ന് കയറുന്ന അശ്വതിയെ.... അന്നെന്തോ അവളുടെ കൂടെ മാലതി ഉണ്ടായിരുന്നില്ല... അവൾ അടുത്തേക്ക് വരുന്നതും കാത്ത് നീലു വഴിയരികിലേക്കിറങ്ങിനിന്നു....

അശ്വതി നടന്നടുക്കുതോറും എന്തോ അസാധാരണമാവിധം നീലുവിന്റെ ഹൃദയമിടിപ്പുയർന്നുകേട്ടു..... അകാരണമായ ഭയം അവളെവന്ന് മൂടുന്നതവൾ അറിഞ്ഞു... എന്നാൽ അവളെ കാത്തെന്നപോലെ നിൽക്കുന്ന നീലുവിനെ ദൂരന്നുനിന്നെ അശ്വതി കണ്ടിരുന്നു..... ആ സമയം ഇരയെ കെണിവച്ചുപിടിച്ചൊരു വേട്ടക്കാരന്റെ പ്രതീതിയായിരുന്നു അവളുടെ മനസ്സിൽ.... ഈ വരവ് കുറച്ചുകൂടി മുന്നേ അവൾ പ്രതീക്ഷിച്ചിരുന്നു... അതിനായി മെനഞ്ഞെടുത്ത കഥകളൊക്കെ അവൾക്ക് മുന്നിൽ അഭിനയിച്ചു ഭലിപ്പിക്കാനായി അവൾ ഒന്നുകൂടി പൊടിതട്ടി എടുത്തു ....മുഖത്ത് ദയനീയ ഭാവം വരുത്തി എന്നാൽ ഒരു സൂത്രശാലി യായ കുറുക്കന്റെ മനോഭാവത്തോടെ അവൾ നീലുവിന്റെ അടുക്കലേക്കു നടന്നടുത്തു .........(തുടരും ).......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story