നീലാംബരം: ഭാഗം 31

neelambaram

എഴുത്തുകാരി: രുദ്രാ ലക്ഷ്മി

വാ... നമുക്ക് താഴേക്ക് പോകാം.... പോയിട്ടു വന്ന് ഒത്തിരി സംസാരിക്കാനുണ്ട് എന്റെ പെണ്ണിനോട് വന്നേ... അവൻ താഴേക്ക് ഊർന്നിരുന്ന അവളുടെ നേരിയത് ശേരിയാക്കി തോളിലേക്ക് ഇട്ടുകൊടുത്തുകൊണ്ട് പറഞ്ഞു.... അവളും ഒന്ന് പുഞ്ചിരിച്ചുകൊണ്ട് തലയാട്ടി അനന്തൻ മെല്ലെ അവന്റെ നെറ്റി അവളുടെ നെറ്റിയുമായൊന്നു മുട്ടിച്ചു... പിന്നെ അവളെ ചേർത്ത് പിടിച് താഴേക്കിറങ്ങി **************** രണ്ടാളും താഴേക്ക് ചെല്ലുന്നതും നോക്കി സുഭദ്രമ്മ അക്ഷമയോടെ താഴെത്തന്നെ കാത്ത് ഇരിപ്പുണ്ടായിരുന്നു.... അനന്തൻ നീലുവിന്റെ കയ്യും പിടിച് ഇറങ്ങിവരുന്നത് കണ്ടതും അവർ സന്തോഷത്തോടെ എഴുനേറ്റ് ഗോവണിക്കരികിലേക്ക് നടന്നു... എന്താ അനന്താ ഇത്... സമയം എത്ര ആയിന്നാ....ഒന്നും കഴിക്കണ്ടേ???? സുഭദ്രമ്മ ഒരു പരിഭവത്തോടെ അവനോട് ചോദിച്ചുകൊണ്ട് നീലുവിന്റെ കൈ ചേർത്ത് പിടിച്ചു നീലു ഒന്ന് അനന്തനെ പാളി നോക്കി.... ആഹാ.... ഇപ്പൊ എനിക്കയോ കുറ്റം.... ദേ നിക്കുന്നു അമ്മേടെ മോള്... ആളാ ഇത്രേം നേരം കിടന്നുറങ്ങിയേ....അല്ലെടോ???? അതിനിപ്പോ എന്താ??...അതല്ലേ ഞാൻ നിന്നോട് ചോദിച്ചേ....

മോൾക് ക്ഷീണം കാണും എന്നും പറഞ് നീ വേണ്ടേ അവളെ സമയത്തിന് എഴുനേൽപ്പിച്ചു എന്തേലും കൊടുക്കാൻ.... "ഇങ്ങോട്ടിരിക് മോളെ".. അനന്തന്നോട് പറയുന്നതിനിടയിൽത്തന്നെ അവളെ ഡൈനിങ് ടേബിളിന് മുന്നിലെ ചെയറിലേക്ക് പിടിച്ചിരുത്തി.... അനന്തൻ ഇതെല്ലാം കണ്ടും കെട്ടും ഒരു പുഞ്ചിരിയോടെ നിന്നു... പിന്നെ അവൾക്കരികിലായി തന്നെ ഒരു ചെയർ വലിച്ചിട് അവനും ഇരുന്നു.... ദേ പഴയപോലല്ല എന്റെ പേരക്കുട്ടികൂടി ഉണ്ട് ഉള്ളിൽ...രണ്ടാൾക്കും അത് ഓർമ്മവേണം കേട്ടോ....ഹാ.... നീലു ഒരു നാണം കലർന്ന പുഞ്ചിരിയോടെ അനന്തനെ ഒളിക്കണ്ണിട്ട് നോക്കി..... അവളുടെ ആ നോട്ടം പ്രതീക്ഷിച്ചപോൽ അനന്തനും അവളെ ഒന്ന് നോക്കി..... നോട്ടങ്ങൾ ഇടഞ്ഞതും അനന്തൻ ചുണ്ട് കൂട്ടി ഉമ്മ വക്കുന്നപോലെ ഒന്ന് കാണിച്ചു..... നീലു വേഗം വെപ്രാളംത്തോടെ നോട്ടം മാറ്റി..... സുഭദ്രമ്മ അവരുടെ ഈ കളികളൊക്കെ കാണുന്നുണ്ടായിരുന്നു.... അവർ ഉള്ളാലെ ഏറെ സന്തോഷിച്ചു.... ആ നിമിഷം അവർ മനസ്സിൽ സർവേശ്വരന്മാരോട് നന്ദി പറയുകയായിരുന്നു...

തന്റെ മക്കളുടെ സന്തോഷം വീണ്ടും തിരികെ തന്നതിന് ദേ അനന്താ കുട്ടികളിയൊക്കെ അങ്ങ് മാറ്റിക്കോ കേട്ടോ...... അവന്റെ ചുമലിൽ അവരോന്ന് ഒന്ന് തട്ടി ....ആ നിമിഷം അവനും ഒന്ന് ചമ്മി..... അവിടെ നടന്നത് അവർ കണ്ടെന്നു അനന്തന് മനസിലായി.... അവൻ ഒരു കുസൃതിചിരിയോടെ അവരെ നോക്കി ഒരു കണ്ണ് ചിമ്മി കാണിച്ചു....നീലു ആണെങ്കിൽ നാണത്തോടെ മുഖം താഴ്ത്തിക്കളഞ്ഞു.... ദേ ചെക്കാ ... തമാശയല്ല ദേ നോക്ക് ഇപ്പോൾ തന്നെ ഒരുകോലമായിട്ടുണ്ട് എന്റെ കുഞ്... ഇനി ഞാൻ എന്തൊക്കെ ചെയ്തലാ പഴയ ആ പ്രസരിപ്പൊക്കെ തിരിച് കിട്ടുന്നെന്നറിയോ..... കേട്ടോ അനന്താ..... ഇനി നീ വേണം മോൾടെ ആഹാരകാര്യമൊക്കെ ശ്രദ്ധിക്കാൻ... എപ്പോളെലും ഉള്ള കഴിപ്പൊന്നും ഇനി പറ്റില്ല... ഹോ... എന്റെ പൊന്നമ്മേ... അമ്മ ഇപ്പൊ ഒന്ന് കഴിക്കാൻ തരുമോ???? ബാക്കിയൊക്കെ പിന്നല്ലേ... ആദ്യം ഇപ്പോഴത്തെ ഇവളുടെ വിശപ് മാറട്ടെ... ബാക്കിയൊക്കെ നമുക്ക് വഴിയേ ശേരിയാക്കാം എന്താ പോരെ????? അനന്തൻ സുഭദ്രമ്മക്ക് നേരെ തൊഴുന്ന ആക്ഷൻ കാണിച്ചുകൊണ്ട് പറഞ്ഞു...

നീലു രണ്ടാളുടേം വർത്താനം കേട്ട് ഒരു പുഞ്ചിരിയോടെ ഇരുന്നു... ഒന്ന് പൊ ചെക്കാ..... ധാ മോളെ കഴിക്... മസാലദോശയ.... ഞാൻ ഒന്നുകൂടി നെയ്യിൽ ചൂടാക്കിയിട്ടുണ്ട്.... മോള് വയറ് നിറയെ കഴിക് കേട്ടോ അവർ അവളുടെ നെറുകിലൂടെ തലോടി..... അവൾ ഇരുവരെയും മാറി മാറി നോക്കി.... അനന്തൻ ടേബിളിൽ കൈകുത്തി താടിക്ക് താങ്ങുകൊടുത്തുകൊണ്ട് കണ്ണെടുക്കാതെ അവളെതന്നെ നോക്കി ഇരിപ്പുണ്ട്.... അവൾ നോക്കിയതും കഴിക് എന്നോണം ഇരുകണ്ണുകളും അടച് തല ഒന്ന് ചലിപ്പിച്ചു.... ദേ....നീയും കഴിക് അനന്താ....അവന്റെ മുന്നിലെ പ്ളേറ്റിലേക്ക് കൂടി ദോശ വച്ചുകൊണ്ട് സുഭദ്രമ്മ പറഞ്ഞു..... മ്മ്മ്.... അമ്മ കഴിക്കുന്നില്ലേ???? ഹാ... ഞാൻ എപ്പോഴേ കഴിച്ചു.... എനിക്കെ അടുക്കളയിൽ പിടിപ്പത് പണിയുണ്ട്.... എന്റെ മോൾക് ഇഷ്ടപ്പെട്ടതൊക്കെ ഉണ്ടാക്കണം.... ഞാൻ നേരത്തെ കഴിച്ചിട്ട് പണിയും തുടങ്ങി.... സുഭദ്രമ്മ എന്തോ വല്യകാര്യം പറയുംപോലെ പറഞ്ഞിട്ട് അനന്തനെ നോക്കിയൊന്നു പുച്ഛിച്ചു..... അനന്തൻ അവരെ തന്നെ അന്തംവിട്ട് നോക്കി...... എന്താടാ ചെക്കാ നോക്കുന്നെ??? വേഗം കഴിക്കാൻ നോക്ക്... നീയും കഴിച് മോളേം കഴുപ്പിച്ചിട് നീ ഇവിടുന്ന് എഴുന്നേറ്റൽ മതി... അനന്തൻ അറിയാതെ തന്നെ സമ്മതമെന്നോണം തലയാട്ടി.... നീലു ഇരുവരേം മാറി മാറി നോക്കുന്നുണ്ട്....

അല്ലമേ അപ്പൊ ഈ അഞ്ചു മാസം ഈ വീട്ടിലെ പണിമുഴുവൻ എന്നെകൊണ്ട് കരുതികൂട്ടി ചെയ്യിച്ചതാണൊന്നൊരു സംശയം....അനന്തൻ സുഭദ്രാമ്മയെ കളിയാക്കുംവിധം എങ്ങോട്ടെന്നില്ലാതെ നോക്കികൊണ്ട്‌ പറഞ്ഞു...... പിന്നെ അവരുടെ പ്രതികരണം അറിയാനായി ഒന്ന് ഒളിക്കണ്ണിട്ട് നോക്കി.... അവനെ കൂർപ്പിച് നോക്കി നിൽപ്പുണ്ട് സുഭദ്രമ്മ...... അനന്തൻ പൊട്ടിവന്ന ചിരി കടിച് പിടിച്ചിരുന്നു .... അതേടാ.... ഞാൻ മനഃപൂർവം ചെയ്യിച്ചതാ.... അതിനിപ്പോ നിനക്കെന്താ????വേഗം കഴിച്ചിട്ട് അടുക്കളലേക്ക് വന്നേക് കേട്ടോ... അവിടെ ഒരുപാട് പണിയുണ്ട്..... വേഗം വന്നേക്.... അവർ വീണ്ടും അനന്തനെ ഒന്ന് പുച്ഛിച്ചിട്ടു തലവെട്ടിച്ചുകൊണ്ട് അകത്തേക്ക് പോയി.... ആ പോക്ക് കണ്ട് അനന്തൻ അറിയാതെ ചിരിച്ചു പൊയി...... കഴിക്കാനായി തിരിഞ്ഞതും ഒന്നും മനസിലാകാണ്ടു അവനെത്തന്നെ നോക്കിയിരിക്കുന്ന നീലുവിൽ അവന്റെ കണ്ണുകളുടക്കി...... മ്മ്മ്???? അനന്തൻ ഒന്ന് പുരികം ഉയർത്തി അപ്പാമ്മ.... അവർക്ക്... അവർക്ക് എന്നാച്???? നീങ്ക രണ്ടാളും പേസിയതൊന്നുമെ എനക് പുരിയലെ... ഓഹ്... അതാണോ.... അതൊന്നുല്ല പെണ്ണെ..... നിന്നെ കാണാതെ നിന്റെ അപ്പാമ്മക്ക് പറ്റിയില്ല പെണ്ണെ..... മനസിന്റെ വയ്യായിക പതിയെ പതിയെ ശരീരത്തെയും കീഴ്പ്പെടുത്തിക്കളഞ്ഞു........

ആ നാളുകളുടെ ഓർമയിൽ അവൻ ഒന്ന് നിശ്വസിച്ചു....... കുറ്റബോധത്താൽ നീലുവിന്റെ കണ്ണുകൾ വീണ്ടും നിറഞ്ഞു....... ഏയ്.... എന്തിനാ എന്റെ കുഞ് കരയുന്നത്??? മ്മ്മ്??? അതൊക്കെ കഴിഞ്ഞില്ലേ..... എന്റെ മോളെക്കുറിച്ചു ചെറിയൊരു സൂചനകിട്ടിയപ്പോ തന്നെ ദേ നിന്റെ അപ്പാമ്മ ഓക്കേ ആയി പെണ്ണെ.... കണ്ടില്ലേ എന്റെകൂടെ സേലം വരെ വന്നത്.... എന്റെ മോള് അതൊന്നും ഇനി ഓർക്കേണ്ട..... ഇനി ദേ ഇയാളെപ്പറ്റി മാത്രം ഓർത്താൽ മതി..... നമ്മുടെ കുഞ്....അനന്തൻ അവളുടെ വയറിലേക് മെല്ലെ കൈ ചേർത്തുകൊണ്ട് പറഞ്ഞു നീലു മെല്ലെ ഒന്ന് പുഞ്ചിരിച്ചു.... എങ്കിലും ആ ചൊടികളിൽ വിഷാദഭാവം തെളിഞ്ഞു നിന്നു........ "എല്ലാമേ.... എന്നാലേ താൻ അല്ലിയ??????" ഏയ്...ആരാ പറഞ്ഞെ..... അങ്ങിനൊന്നുല്ല....എന്റെ കുഞ് അതൊന്നും ഓർക്കേണ്ട... വേഗം കഴിച്ചേ... ദേ സമയം കുറെ ആയി... ഇനിയും ഇത് കഴിച്ചില്ലേൽ സുഭദ്രമ്മ ഇപ്പൊ തന്നെ ഊണും കൊണ്ട് വരും കേട്ടോ.... പിന്നെ രണ്ടുംകൂടി എന്റെ കുഞ്ഞു ഒരുമിച്ച് കഴിക്കേണ്ടിവരും..... അനന്തൻ തമാശ രൂപത്തിൽ പറഞ്ഞു.. നീലു ഒന്ന് പുഞ്ചിരിച്ചു.... അവൾ കഴിക്കാനായി പത്രത്തിലേക്ക് കൈ നീട്ടിയതും വേഗത്തിൽ അനന്തൻ ആ പത്രം അവനടുക്കലേക്ക് നീക്കി...... നീലുവിന്റെ പുരികം ഒന്ന് ചുളിഞ്ഞു....

അവൾ സംശയത്തോടെ അനന്തനെ നോക്കി.... ഒരു കുസൃതിചിരിയോടെ ചെയർ അവൾക്ക് നേരെ തിരിച്ചിട്ട് ഇരുന്നുകൊണ്ട് ഒരുകഷ്ണം ദോശ പിച്ചെടുത്തു അവൾക് നേരെ നീട്ടി....... ആ ഉണ്ടക്കണ്ണുകളിൽ അത്ഭുതമായിരുന്നു..... അവൾ വിശ്വാസംവരാതെ നീട്ടിപിടിച്ച അവന്റെ കൈകളിലേക്കും അനന്തന്റെ മുഖത്തേക്കും മാറി മാറി നോക്കി.... ഹാ മിഴിച്ചിരിക്കാതെ ... വാ തുറക്ക് പെണ്ണെ.... അമ്മ പറഞ്ഞത് കേട്ടില്ലേ.... നിന്നെ കഴിപ്പിച്ചിട്ടേ ഇവിടുന്ന് എഴുനേൽക്കാവ് എന്ന്....കഴിക് പെണ്ണെ.... അവൾ അറിയാതെ വാ തുറന്നു...... ഓർമ വെച്ചതിപ്പിന്നെ ഇങ്ങനൊരു കാര്യം തനിക് അന്യമായിരുന്നു..... തന്റെ ഓർമയിൽ എങ്ങുമില്ല വാത്സല്യത്തോടെ തനിക്ക് നേരെ അന്നവുമായി നീളുന്ന കൈകൾ....... അതെന്നും തനിക്കൊരു സ്വപ്നമായിരുന്നു....അവൾ നിറകണ്ണുകളുമായി അനന്തന്റെ കണ്ണിൽ തന്നെ നോക്കിയിരുന്നു.... ഗൗരവകാരനായ അനന്തന്റെ പുതിയ ഭാവം അവൾക്ക് തികച്ചും അത്ഭുതമായിരുന്നു....... മുന്പും സ്നേഹമായിരുന്നെങ്കിൽ പോലും എല്ലാത്തിനും ഒരു അതിർവരമ്പ് അവൻ തീർത്തിരുന്നു.....

എന്നാൽ ഇന്ന് യാതൊരു അതിർവരമ്പുകളുമില്ലാതെ.... യാതൊരു മറകളും ഇല്ലാതെ ആ മനസിലെ മുഴുവൻ സ്നേഹവും... മുഴുവൻ പ്രണയവും കരുതലും എല്ലാം തനിക്കായി നീട്ടുകയാണ്.....അവൾക്കവനെ ഇറുകെ പുണരുവാൻ കൊതി തോന്നി....... മറ്റൊന്നും ചിന്തിക്കാതെ അവൾ എഴുനേറ്റ് അവന്റെ മടിയിലേക്കിരുന്നുകൊണ്ട് അവനെ മുറുകെ ചുറ്റി പിടിച്ചു....... കണ്ണുനീരോടെ അവന്റെ കവിളുകളിൽ മാറിമാറി ചുംബിച്ചു.... പിന്നെ അവന്റെ കഴുത്തിടുക്കിലേക്ക് മുഖം പൂഴ്ത്തി മുറുകെ മുറുകെ ചുറ്റി പിടിച്ചു കിടന്നു ... പെട്ടന്നുള്ള അവളുടെ പ്രതികരണത്തിൽ ആദ്യം അവനൊന്നു ഞെട്ടിയെങ്കിലും പിന്നെ ഒരു ചിരിയോടെ അനന്തനും മറുകയ്യാലേ അവളുടെ പുറത്ത് തലോടികൊടുത്തു.... നിമിഷങ്ങളോളം അവളാ വാത്സല്യചൂടിൽ ചേർന്നിരുന്നു... അതെ..... കുറച്ചു നേരം ആയിട്ടോ പെണ്ണെ...ഞാനൂടി എന്തേലും കഴിക്കട്ടെടി.... അനന്തൻ ഒരു കുസൃതിചിരിയോടെ പറഞ്ഞു.... നീലു പെട്ടെന്നാണ് സ്ഥലകാല ബോധം വന്നപ്പോലെ ചാടി എഴുനേൽക്കാൻ തുടങ്ങിയതും... അനന്തൻ വയറിലൂടെ ഒന്ന് ചുറ്റി പിടിച്ചു.....

പതുക്കെ എഴുനേൽക് നീലു.... അപ്പോൾ മാത്രം ഒരു കുഞ്ഞു ശാസന അവന്റെ സ്വരത്തിൽ നിറഞ്ഞിരുന്നു.... അവൾ അവനെ ഒന്ന് നോക്കി.... ഇമചിമ്മാതെ......അനന്തന്റെ കാപ്പി കണ്ണുകളിലും നീണ്ട മൂക്കിൻതുമ്പിലും ചെറുതായി തെളിഞ്ഞു കാണുന്ന നുണക്കുഴികളിലും... അവന്റെ ഇളം റോസ് നിറത്തിലുള്ള കുഞ്ഞു ചുണ്ടുകളി ലുമൊക്കെ അവളുടെ കണ്ണിലെ കൃഷ്ണമണികൾ പരൽമീനുകളെപ്പോലെ ഓടി നടന്നു.... ന്തേ പെണ്ണെ ഇങ്ങിനെ നോക്കുന്നത്????? അവന്റെ തീരെ പതിഞ്ഞ സ്വരം നീലു ഒന്നും മിണ്ടിയില്ല.... വീണ്ടും ഒരേ നോട്ടം.. എനിക്ക് വിശക്കുന്നു പെണ്ണെ.....അനന്തൻ കുസൃതിയോടെ അവളുടെ കണ്ണുകളിലേക്ക് ഒന്ന് ഊതികൊണ്ട് രഹസ്യംപോലെ പറഞ്ഞു.... ഒരു നിമിഷം..... ആ ഒരു നിമിഷംകൊണ്ട് നീലു അവളുടെ ചുണ്ടുകൾ അവന്റെ അധരങ്ങളിലേക്ക് ചേർത്തുകൊണ്ട് അകന്ന് മാറി... അനന്തൻ തിരികെ പ്രതികരിക്കും മുന്നേ അവന്റെ പിടി വിടുവിച്ചു കൊണ്ട് അവൾ എഴുനേറ്റു.... വേഗം അടുക്കളയിലേക്ക് പോയി...ഓടുകയായിരുന്നു എന്ന് വേണമെങ്കിൽ പറയാം....

പെട്ടെന്നൊന്നു ഞെട്ടിയെങ്കിലും പിന്നെ ആ ഞെട്ടൽ അനന്തന്റെ മുഖത്ത് ഒരു പുഞ്ചിരിയായി വിരിഞ്ഞു.... ചൂണ്ടുവിരളിനാൽ അവളുടെ നനുത്ത അധരങ്ങൾ പതിഞ്ഞ അവന്റെ ചുണ്ടിനെ ഒന്ന് തഴുകികൊണ്ട് അവൾ പോയവഴിയേ ഒരു നനുത്ത പുഞ്ചിരിയുമായി നോക്കിയിരുന്നു അനന്തൻ... **************** ഒരുപാട് നാളുകൾക്ക് ശേഷം ഇന്ന് ആ വീട്ടിൽ ഒരു ഉത്സവത്തിന്റെ പ്രതീതി ആയിരുന്നു....അവൾക്കിഷ്ടമുള്ളതെല്ലാം വച്ചുണ്ടാക്കുന്ന ജോലി സുഭദ്രമ്മ ഏറ്റെടുത്തു.... അമ്മയെ സഹായിച്ചുകൊണ്ട് അനന്തനും അടുക്കളയിൽ കൂടി.... രണ്ടാൾക്കുംവല്ലാത്തൊരു ഉത്സാഹമായിരുന്നു എല്ലാത്തിനും.... എന്തിനേറെ പറയുന്നു അവൾ തിരികെയെത്തിയതോടെ ഉറങ്ങിക്കിടന്ന വീടിനുപോലും പുതുജീവൻ വച്ചപോലെ.... നീലുവിനെ ഒരു ജോലിയും ചെയ്യാൻ സുഭദ്രമ്മ അനുവദിച്ചില്ല..... പോയി വിശ്രമിച്ചോളാൻ ആവുന്നതും പറഞ്ഞിട്ടും അവൾ പോകാൻ കൂട്ടാക്കിയില്ല...അവസാനം അവിടുള്ള ചെയറിലേക്ക് അവളെ അവർ പിടിച്ചിരുത്തി ....... സുഭദ്രമ്മയും അനന്തനും തിരക്ക് പിടിച്ച പണികളിലാണ്....

ഓരോ കറിയും വക്കുമ്പോളും സുഭദ്രമ്മ അവളുടെ പാകവും ഇഷ്ടവും ഒക്കെ ചോദിച്ചു അറിയാനും പ്രത്യേകം ശ്രദ്ധിച്ചിരുന്നു...... അനന്തന്റെ ശ്രദ്ധ മുഴുവൻ ചെയ്യുന്ന ജോലികളിൽ ആണ്..... അവളെ ഒന്ന് നോക്കുന്നു പോലുമില്ല...... പെണ്ണിന് ചെറിയൊരു സങ്കടം ഒക്കെ തോന്നി.... അവളുടെ കണ്ണുകൾ കൊതിയോടെ ഇടയ്ക്കിടെ അനന്തനെ തേടി ചെല്ലുന്നുണ്ടായിരുന്നു...... അവൻ നോക്കുന്നില്ലെന്നു കാണുമ്പോൾ പരിഭവത്തോടെ ആ മുഖം കുനിയും..... ഏറെ നേരം അതെ ഇരിപ്പു തുടർന്നതും അവളെ വിശ്രമിക്കാനായി സുഭദ്രമ്മ റൂമിലേക്ക് ഉന്തിത്തള്ളി പറഞ്ഞു വീട്ടു.... അവൾക്കൊട്ടും പോകാൻ താല്പര്യമില്ലായിരുന്നിട്ടും......അവസാനം ഒത്തിരി നേരം ഒരേ ഇടത് ഇരുന്നുകഴിഞ്ഞാൽ കേടാണെന്നുള്ള സുഭദ്രമ്മയുടെ നിർബന്ധത്തിന് വഴങ്ങി അവൾ റൂമിലേക്ക് നടന്നു.... പോകുമ്പോഴും ഒരു നോട്ടത്തിനായി പ്രതീക്ഷയോടെ അവൾ അനന്തനെ തിരിഞ്ഞ് നോക്കുന്നുണ്ടായിരുന്നു...... എന്നാൽ അതൊന്നും ശ്രദ്ധിക്കാതെ ജോലിയിൽ മുഴുകി നിക്കുന്നവനെ നോക്കി ഒരു നെടുവീർപ്പോടെ അവൾ ഉള്ളിലേക്കു നടന്നു.. ആഹ്ഹ്ഹ്........ അവൾ പോയതും കൊടുത്തു സുഭദ്രമ്മ അനന്തന്റെ നടുമ്പുറത്തിട്ട് ഒരെണ്ണം എന്താമ്മേ ഇത്‌... എനിക്ക് വേദനിച്ചുട്ടോ...എന്റെ പുറം തല്ലി പൊളിക്കുവോ????

അനന്തൻ പുറംതടവികൊണ്ട് അവർക്ക് നേരെ തിരിഞ്ഞു... ആഹാ... എന്റെ മോന് വേദനിച്ചുവോ??? എന്നാലേ കണക്കാക്കിപോയി... വേദനിക്കാൻ തന്നെയാ തല്ലിയെ... എന്താമ്മേ... അതിന് ഞാനിപ്പോ എന്ത് ചെയ്തിട്ടാ... ദേ അനന്താ.... എനിക്കൊന്നും മനസിലാവുന്നില്ലന്ന് കരുതണ്ട കേട്ടോ.... പാവം നീലു... എന്റെമോൾ സങ്കടപ്പെട്ടിട്ടാ പോയെ.... എന്താടാ നീ അതിനെ ഒന്ന് മൈൻഡ് പോലും ചെയ്യാതിരുന്നേ.... അതിവിടെ ഇരുന്നു വിഷമിക്കുന്നത് കണ്ടിട്ടാ ഞാൻ റൂമിലേക്കു പറഞ് വിട്ടത്.... കുറച്ച് കൂടുന്നുണ്ട് കേട്ടോ അനന്താ.... അനന്തൻ ഒരു ചമ്മിയ ചിരി ചിരിച്ചു..... അമ്മ ശ്രദ്ധിച്ചായിരുന്നീല്ലേ.... ഇല്ലടാ... എനിക്ക് കണ്ണുകാണില്ലല്ലോ.... സുഭദ്രമ്മ അനന്തനെ കൂർർപ്പിച്ചൊന്നു നോക്കി.. ശോ ദേഷ്യപ്പെടാതെന്റെ സുഭദ്രമ്മേ..... അവളെ തിരികെ വന്നീല്പിന്നെ പഴയ കുറുമ്പും കുസൃതിയും ഒന്നും ഇല്ല... ഒരു തണുപ്പൻ മട്ടാ.... അതുകൊണ്ട് പെണ്ണിനെ ഒന്ന് ദേഷ്യമ്പിടിപ്പിക്കാൻ ചെയ്തതല്ലേ.... ആ കുറുമ്പൊക്കെ ഒന്ന് കാണാൻ..... അമ്മയ്ക്കും ആഗ്രഹമില്ലേ അവളെ പഴയപോലെ കാണാൻ..... മ്മ്മ്.... ഒക്കെ ശെരിയ മോനെ.... പക്ഷെ കുട്ടി സങ്കടപ്പെട്ട പോയിരിക്കുന്നത്..... പണ്ടത്തെ നീലു ആയിരുന്നേൽ നീ പറഞ്ഞപോലെ ഇങ്ങിനൊക്കെ കാണിച്ചാൽ വഴക്കിട്ടു കുറുമ്പുകാട്ടി പിന്നാലെ നടന്നേനെ....

പക്ഷെ പാവം അതീന്നൊക്കെ ഒത്തിരി മാറിപ്പോയി...... അവരൊരു നെടുവീർപ്പിട്ടു.... മ്മ്മ്മ്മ്...എങ്ങോട്ടെന്നില്ലാതെ നോക്കികൊണ്ട്‌ അവനും അത് ശെരിവെക്കുമ്പോലൊന്ന് മൂളി നീ അങ്ങോട്ട് ചെല്ല് അനന്താ.... ഇനി ഇവിടെ കുറച്ച് പണികളല്ലേ ഉള്ളു.... നീലൂട്ടി സങ്കടപ്പെട്ടിരിക്കുവാകും.... ഈ അവസ്ഥയിൽ അതിനെ ഇനി ഒന്നിന്റെ പേരിലും വിഷമിപ്പിക്കരുത്..... ഒരുപാട് അനുഭവിച്ചു... പാവം മ്മ്മ്മ്.... ശെരിയ അമ്മേ.... ഞാൻ പെട്ടെന്ന് മറ്റൊന്നും ഓർത്തില്ല..... ഏതായാലും ഒന്ന് പോയി നോക്കട്ടെ... മ്മ്.. എന്നാൽ ചെല്ല്...പിന്നെ ഊണ് കഴിക്കാനാവുമ്പോൾ താമസിയാതെ ഇറങ്ങി വരണം കേട്ടോ.... മോൾക് സമയത്തിന് കൊടുക്കണം... രാവിലത്തെപോലെ ആകരുത്...അവരുടെ സ്വരത്തിലൊരു ശാസന കലർന്നിരുന്നു ഓഹ്... വരാം അമ്മേ..... അനന്തൻ ഒരു ചിരിയോടെ പറഞ്ഞുകൊണ്ട് കയ്യും കഴുകി തുടച് അകത്തേക്ക് നടന്നു.. ആ... പിന്നെ അനന്താ... എന്താ അമ്മേ.... അവരുടെ പിന്നിന്നുള്ള വിളികേട്ടുകൊണ്ട് അനന്തൻ ഒന്ന് തിരിഞ്ഞ് നിന്നു... മോനെ മോളെ ഹോസ്പിറ്റലിൽ കാണിക്കണ്ടേ.... ഇവിടുന്നു പോയിട്ടു തന്നെ 5 മാസം ആയില്ലേ.... അപ്പോൾ ആകണക്കിനുള്ള വളർച്ച കുഞ്ഞിനും കാണും... അവിടെ ഏതേലും ഡോക്ടറെ കണ്ടിട്ടുണ്ടാകും മോൻ അതുകൂടി ഒന്ന് ചോദിച്ചു മനസിലാക്കു കേട്ടോ...

മ്മ്... ശെരിയ അമ്മേ.... ഞാനും അത് ആലോചിക്കതിരുന്നില്ല...പറ്റുമെങ്കിൽ ഇന്ന് അല്ലെങ്കിൽ നാളെ തന്നെ അവളെ ഹോസ്പിറ്റലിൽ കൊണ്ട് പോകണം.... മ്മ്മ്..... എന്നാൽ ഇനി മോൻ പൊയ്ക്കോ.... ഒന്ന് തലയാട്ടികൊണ്ട് അവൻ അകത്തേക്ക് പോയി.. സുഭദ്രമ്മ പുഞ്ചിരിയോടെ മറ്റുപണികളിലേക്കും തിരിഞ്ഞു.. **************** അനന്തൻ റൂമിലേക്ക് ചെന്നതൊന്നും അറിയാതെ നീലു ജനാലയിലൂടെ പുറത്തേക്ക് നോക്കി നിൽപ്പാണ്... ഇരുകൈകളും ജനൽ കമ്പികളിൽ കോർത്തു പിടിച്ചിട്ടുണ്ട്.... പുറത്തുന്നു വീശിയടിക്കുന്ന കാറ്റിൽ അവളുടെ മുടിയിഴകൾ പിന്നിലേക്ക് ചെറുതായി പാറി വീഴുന്നുണ്ട്.....അനന്തൻ ഒരു പുഞ്ചിരിയോടെ അവളെ നോക്കി അൽപനേരം നിന്നു.... പിന്നെ അകത്തേക്ക് കയറി വാതിൽ ചേർത്തടച്ചു... വാതിലടഞ്ഞ ശബ്ദം കേട്ടതും നീലു മെല്ലെ തിരിഞ്ഞ് നോക്കി...... ചേർത്തടച്ച വാതിലിൽ ചാരി കൈ രണ്ടും മാറിൽ പിണച്ചുകെട്ടി അവളെനോക്കി നോക്കി പുഞ്ചിരിച്ചുകൊണ്ട് അവിടെത്തന്നെ നിന്നു അനന്തൻ......അനന്തനെക്കണ്ട നീലുവിന്റെ കണ്ണുകൾ ഒന്ന് തിളങ്ങി... അവളുടെ ചുണ്ടുകളിൽ മനോഹരമായൊരു പുഞ്ചിരി വിരിഞ്ഞു.....

അവൾ വേഗം അനന്തന് അരികിലേക്ക് ഓടി.... ഓടിച്ചെന്ന് അവന്റെ നെഞ്ചിലേക്ക് ചേർന്നു.... അവനെ ഇറുകെ ചുറ്റി പിടിച്ചു.... കുഞ്ഞേ.... പതുക്കെ..... അവളെ ചേർത്ത് പിടിച് കൊണ്ട് അവൻ പുഞ്ചിരിയോടെ പറഞ്ഞു.... മെല്ലെ അവളുടെ തലയിലൂടെ അവന്റെ കൈവിരലുകൾ തഴുകിയിറങ്ങി.... നീലു മതിവരാത്തപോലെ അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി നിന്നു..... അവന്റെ ഗന്ധം ആവോളം അവളിലേക്ക് ആവഹിക്കാനെന്നോണം...... എന്താ പിണക്കമാണോ???? മ്മ്മ്??? അനന്ദൻ അവളുടെ മുഖം മെല്ലെ ഉയർത്തി കൊണ്ട് ചോദിച്ചു.... നീലു അവനെത്തന്നെ ഉറ്റുനോക്കി....... എന്താ പെണ്ണെ നോക്കുന്നെ???? പിണക്കമാണോ എന്നോട്???? പിണക്കമാ???? എനക്കാ??? ഏതുക്ക്?? തികഞ്ഞ നിഷ്കളങ്കത മാത്രമായിരുന്നു അവളുടെ വാക്കുകളിലും നോട്ടത്തിലും എല്ലാം അനന്തന് കാണാൻ കഴിഞ്ഞത്... അപ്പൊ പിണക്കമില്ലേ??? ഇല്ലന്നാകണക്കെ അവൾ തലയാട്ടി.. മ്മ്മ്മ്..... അപ്പൊ സങ്കടമുണ്ടോ??? ഇല്ലൈ ... ആഹാ... അപ്പൊ പിണക്കവും വിഷമവും ഒന്നും ഇല്ലല്ലേ എന്റെ പെണ്ണിന്....അവൻ കുറുമ്പ് നിറഞ്ഞൊരു നോട്ടത്തോടെ ചോദിച്ചു..

ഇല്ലൈ... മ്മ്മ്..... അപ്പോൾ പിന്നെ കുറച്ചുമുന്നേ എന്തിനാ ഈ കുഞ്ഞുമുഖം വാടിയത്????? കൊതിയോടെ നോക്കിയിരുന്നിട്ടു വാടിയ മുഖവുമായി ഇങ്ങോട്ട് പോന്നതെന്തിനാ.... ഏഹ്???? നീലു അവനെ തെല്ലു പരിഭവത്തോടെ കൂർപ്പിച്ചൊന്നു നോക്കി..... അവളുടെ നോട്ടങ്ങളൊക്കെ അവൻ കണ്ടിട്ടും തന്നെ കളിപ്പിക്കാൻ വേണ്ടി മൈൻഡ് ചെയ്യാതിരുന്നതാണെന്ന് പെണ്ണിന് മനസിലായി... അവളുടെ നോട്ടം കണ്ട് അനന്തൻ പൊട്ടിച്ചിരിച്ചു........ ഞാൻ കണ്ടിരുന്നു പെണ്ണെ നിന്റെ കണ്ണുകൾ പലപ്പോഴും എന്നെ തേടി വന്നുകൊണ്ടിരുന്നത്......നിന്റെ ഓരോ അനക്കവും ഞാൻ അറിയുന്നുണ്ടായിരുന്നു....പിന്നെ മൈൻഡ് ആകാതിരുന്നതെന്തെന്നാൽ എന്റെ ഈ കുഞ്ഞിപ്പെണ്ണിന്റെ കുറുമ്പും പരിഭവവും ഒക്കെ ഒന്ന് കാണണല്ലേ...... നീലു പുഞ്ചിരിയോടെ അവനെ കണ്ണെടുക്കാതെ നോക്കി നിന്നു.... എന്തേയ് പെണ്ണെ??? എന്റെ കുഞ്ഞിന്റെ കുറുമ്പും വാശിയും പരിഭവവും ഒക്കെ എവിടെപ്പോയി????? നീ വല്ലാതെ മാറിപ്പോയി കുഞ്ഞാ.........എന്താ പെണ്ണെ.... ഒന്ന് ഉഷാറാവണ്ടേ എന്റെ നീലൂട്ടിയെ.... മ്മ്മ്????

അവൾ കുറുമ്പോടെ അവന്റെ നെഞ്ചിലൊന്നു നുള്ളി..... മെല്ലെ പാളി അവന്റെ മുഖത്തേക്ക് നോക്കി.. സ്സ്സ്...... ആാാഹ്....വേദനിച്ചു പെണ്ണെ..... അവൾ വേഗം അവിടെ ചുണ്ടുകൾ ചേർത്തു....ലവ് യു നന്ദേട്ടാ...... പതിഞ്ഞ സ്വരത്തിൽ അവന്റെ കണ്ണിലേക്കു നോക്കി പറഞ്ഞുകൊണ്ട് ആ മുഖം വീണ്ടും അവന്റെ നെഞ്ചിലൊളുപ്പിച്ചു..... അനന്തന് അതിശയം തോന്നി.....അവളുടെ പെരുമാറ്റത്തിൽ അത്രയും പിരിഞ്ഞിരുന്ന നാൾ അത്രയും അവൾ തന്നെ എത്രകണ്ടു ആഗ്രഹിച്ചിരുന്നെന്നും തന്റെ സാമിപ്യം എത്രമാത്രം കൊതിച്ചിരുന്നെന്നും അതിലുപരി ഓരോനിമിഷവും അവൾ തന്നെ എത്രമാത്രം സ്നേഹിക്കുന്നെന്നും അനന്തന് മനസിലായി ....അവൻ വേദനയോടെ അവളെ ചേർത്ത് പിടിച്ചു.... മെല്ലെ അവളെ കട്ടിലിലേക്ക് കൊണ്ടുവന്നിരുതി.... നീലുവേ..... എന്താപ്പെണ്ണേ..... ഒരുപാട് മിസ്സ്‌ ചെയ്‌തോ നീ എന്നെ????

മറുപടിയായി അവളില്നിന്നൊരു നേർത്ത തേങ്ങൽ പുറത്തേക്ക് വന്നു..... കൈകൾ അനന്തനെ അള്ളി പിടിച്ചു..... മോളെ..... പോട്ടെടാ..... എല്ലാം മറന്നുകള... നമുക്ക് നമ്മളെ തിരികെ കിട്ടിയില്ലേ..... ഇനി എന്നും മോളോടൊപ്പം ഞാൻ ഉണ്ടാകില്ലേ... പിന്നെന്തിനാ സങ്കടം..... മ്മ്മ്????ദേ ഇങ്ങോട്ട് നോക്കിയേ..... അനന്തൻ അവളുടെ മുഖം ബലമായി പിടിച്ചുയർത്തി..... കണ്ണുകൾ ചെറുതായി കലങ്ങിയിട്ടുണ്ട്.... നീലുവേ..... നോക്കിയേ എനിക്ക് നമ്മുടെ വാവയെ കാണാൻ കൊതിയായിട്ടോ..... നമുക്കൊന്ന് ഡോക്ടറേടുത്തു പോകണ്ടേ മോളെ.... ഒരു നിമിഷം അവളുടെ കണ്ണുകളും വിടർന്നു..... ആഹാ.... മുഖം തെളിഞ്ഞല്ലോ.... എങ്കിൽ പറഞ്ഞെ.... അവിടെ ഡോക്ടറെ കണ്ടിരുന്നോ മോള്??? എപ്പോഴാ... എപ്പോഴാ നമ്മുടെ വാവ ഇവിടെ ഉണ്ടെന്നു അറിഞ്ഞത്??? അനന്തൻ അവളുടെ വയറ്റിൽ കൈചേർത്തുകൊണ്ട് ചോദിച്ചു....പറ മോളെ.... അനന്തന്റെ സ്വരത്തിൽ കുഞ്ഞിനെക്കുറിച്ചുള്ള കാര്യങ്ങൾ അറിയുവാനുള്ള ആകാംഷ നിറഞ്ഞിരുന്നു .................. (തുടരും )...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story