നീലാംബരം: ഭാഗം 32

neelambaram

എഴുത്തുകാരി: രുദ്രാ ലക്ഷ്മി

നീലുവേ..... നോക്കിയേ എനിക്ക് നമ്മുടെ വാവയെ കാണാൻ കൊതിയായിട്ടോ..... നമുക്കൊന്ന് ഡോക്ടറേടുത്തു പോകണ്ടേ മോളെ.... ഒരു നിമിഷം അവളുടെ കണ്ണുകളും വിടർന്നു..... ആഹാ.... മുഖം തെളിഞ്ഞല്ലോ.... എങ്കിൽ പറഞ്ഞെ.... അവിടെ ഡോക്ടറെ കണ്ടിരുന്നോ മോള്??? എപ്പോഴാ... എപ്പോഴാ നമ്മുടെ വാവ ഇവിടെ ഉണ്ടെന്നു അറിഞ്ഞത്??? അനന്തൻ അവളുടെ വയറ്റിൽ കൈചേർത്തുകൊണ്ട് ചോദിച്ചു....പറ മോളെ.... അനന്തന്റെ സ്വരത്തിൽ കുഞ്ഞിനെക്കുറിച്ചുള്ള കാര്യങ്ങൾ അറിയുവാനുള്ള ആകാംഷ നിറഞ്ഞിരുന്നു .... അവളുടെ വിടർന്ന കണ്ണുകളിലെ സന്തോഷം പതിയെ മങ്ങി..... വിഷാദം വന്ന് മൂടിയെങ്കിലും നീലു അവന് നേരെ നേർത്തൊരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട് കണ്ണുകൾ മെല്ലെ താഴ്ത്തി.... അനന്തൻ അവളുടെ ഓരോ ഭവമാറ്റങ്ങളും സൂഷ്മതയോടെ ഒപ്പിയെടുക്കുകയിരുന്നു....അവളിൽ നിന്നും പ്രതികരണം ഒന്നും കിട്ടാതെ വന്നതോടെ അനന്തന്റെ പുരികകൊടികൾ സംശയത്താൽ ഒന്ന് വളഞ്ഞു..... നീലൂ...... എന്താ നീ ഒന്നും മിണ്ടാത്തത് കുഞ്ഞേ ????

താടിത്തുമ്പിൽ പിടിച് ആ മുഖം മെല്ലെ ഉയർത്തി അനന്തൻ.....എന്നാൽ ക്ഷണമാത്രയിൽ തന്നെ അവൾ അനന്തന് മുഖം കൊടുക്കാതെ നോട്ടം മാറ്റി....ആ കണ്ണുകൾ ഒന്ന് കലങ്ങിച്ചുവന്നുവോ......അനന്തന്റെ നെഞ്ചോന്നു പിടഞ്ഞു..... ഏറിയ നെഞ്ചിടിപ്പോടെ ഒന്നുകൂടി അവളെ അവന് നേരെ തിരിച്ചു...... കണ്ണുകൾ ചെറുതായി ഒന്ന് കലങ്ങി ചുവന്നിട്ടുണ്ട്.... എന്താ... എന്താമോളെ??? എന്തിനാ ഈ കണ്ണുകളിങ്ങിനെ നിറക്കുന്നത്????? "നാൻ... നാൻ ഇതുവരെയും യെന്ത ഹോസ്പിറ്റലിലും പോകലെ..." അവനെ നേരിടാനാകാതെ മിഴികൾ താഴ്ത്തികൊണ്ട് പതിയെ പറഞ്ഞു..... അത് കേട്ട മാത്രയിൽ അവളുടെ താടിത്തുമ്പിൽ പിടിച്ചിച്ചിരുന്ന ആ കൈ വിരലുകൾ ഒന്ന് വിറച്ചു......അനന്തന് വിശ്വസിക്കാൻ കഴിഞ്ഞില്ല "നീലു.... ഇതുവരെ.... ഇതുവരെയും.... മോളെ...... " അവൻ വിശ്വസിക്കാനാകാത്ത വിധം അവളെ നോക്കി...... അവളുടെ കണ്ണുകളിലെ ദയനീയ ഭാവം കണ്ടതോടെ കൂടുതൽ ഒന്നും ചോദിക്കാൻ അനന്തന് തോന്നിയില്ല.....പതിയെ അവൻ അവളെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു..

നീലു തേങ്ങലടക്കി അവന്റെ നെഞ്ചിലേക്ക് പറ്റി ചേർന്നു......കണ്ണുകൾ ഇറുകെ അടച്ചു...എത്ര അമർത്തിപിടിച്ചിട്ടും ചെറിയ തേങ്ങൽ ചീളുകൾ അവളുടെ തൊണ്ടക്കുഴിയിൽ നിന്നും പുറത്തേക്ക് വന്നു......അതറിഞ്ഞെന്നോണം അവളെ ചേർത്ത് പിടിച്ചിരുന്ന അനന്തന്റെ കയ്യുടെ മുറുക്കം ഒന്നുകൂടി കൂടി..... പരസ്പരം ഒന്നും മിണ്ടാതെ.... ഉരിയാടാതെ നിമിഷങ്ങളോളം ഇരുവരും അങ്ങിനെ ചേർന്നിരുന്നു.... *************** ഭക്ഷണം കഴിച്ചപാടെ തന്നെ അനന്തൻ നീലുവിനെയും കൂട്ടി ഹോസ്പിറ്റലിലേക് പോകാൻ തയ്യാറായി ഇറങ്ങി..... കാര്യങ്ങളൊക്കെ സുഭദ്രമ്മയോട് പറഞ്ഞതും അവർത്തന്നെയാണ് ഇനിയും വച് താമസിക്കാതെ എത്രയും വേഗം ഹോസ്പിറ്റലിൽ കാണിക്കാൻ പറഞ്ഞത്.... സിറ്റിയിലെത്തന്നെ അത്യാവശ്യം പേരുകേട്ട ഗൈനകോളജിസ്റ്റിന്റെ അടുത്തേക്ക് തന്നെ ആയിരുന്നു അനന്തൻ അവളെ കൊണ്ടുപോയത്.... കേബിനിന്റെ പുറത്ത് തന്നെ ഡോക്ടറിന്റെ നെയിം നീല ബോർഡിൽ എഴുതി വച്ചിട്ടുണ്ടായിരുന്നു.... നീലു അതിലൂടെ ഒന്ന് കണ്ണോടിച്ചു.. Dr. ബ്രഹ്മലക്ഷ്മി അയ്യർ.....അവളൊന്ന് നിശ്വസിച്ചു.....

അനന്തനെ നോക്കി... ഒന്നുകൂടി ഒന്ന് അവനിലേക്ക് ചേർന്നിരുന്നു.... അനന്തൻ ഒരു ചിരിയോടെ അവളെ ചേർത്ത് പിടിച്ചു.. അവരെകൂടാതെ പുറത്തുതന്നെ ഒന്നുരണ്ടുപേര്കൂടി ഡോക്ടറെ കാണാനായി കാത്ത് നിൽപ്പുണ്ടായിരുന്നു.... ടോക്കൺ അടുക്കും തോറും നീലുവിന് എന്തോ ഒരു പരിഭ്രമം പോലെ തോന്നിയിരുന്നു.... ഉള്ളിൽ വല്ലാത്ത പേടിയും.... അവൾ അനന്തന്റെ കൈകളിൽ വിടാതെ മുറുകെ പിടിച്ചിരുന്നു....മുറുകെ പിടിച്ചിരുന്ന കൈകൾ വിയർപ് കണങ്ങളാൽ കുതിർന്നു..... അവളുടെ ഉള്ളിലെ പരിഭ്രമം മനസിലാക്കിയെന്നോണം അനന്തൻ മെല്ലെ അവളുടെ തോളിലൊന്ന് അമർത്തി പിടിച്ചു..... ധൈര്യമായി ഇരിക്കാൻ പറയും പോലെ.....അതിന് മറുപടിയായി വെറുതെയാണെങ്കിൽപോലും അവളുടെ ഉള്ളിലെ പരിഭ്രമം മറച്ചുകൊണ്ട് ഒരു വിളറിയ ചിരി അവൾ അവനായി സമ്മാനിച്ചു. അവളുടെ ടോക്കൺ നമ്പർ വിളിച്ചതും അനന്തൻ അവളെയും കൊണ്ട് അകത്തേക്ക് കയറി **************** സീ മിസ്റ്റർ അനന്തൻ നിങ്ങൾ പറഞ്ഞതൊക്കെ വെച്ചു നോക്കിയാൽ ബേബിക്കു ഏകദേശം 6 മന്ത്സ്‌ വളർച്ച ഉണ്ടാകും....

പക്ഷെ നമുക്ക് അങ്ങിനെ ഉറപ്പിക്കാൻ പറ്റില്ല കേട്ടോ... എസ്എപ്ഷണൽ കേസിസ് ഒക്കെ ഒത്തിരി ഉണ്ടാകാറുണ്ട്...ഞാൻ പറഞ്ഞതെന്തെന്നാൽ നമ്മൾ കണക്കുകൂട്ടുന്നതിനേക്കാളും ബേബിക് ഗ്രോത് ഉണ്ടാകാറുണ്ട് പല കേസിലും...അതിനനുസരിച്ചു ഡെലിവറി യിൽ ചില മാറ്റങ്ങളൊക്കെ വന്നെന്നിരിക്കാം..... ഇവിടിപ്പോ നീലാംബരിയുടെ പ്രീവിയസ് റിപ്പോർട്സ് ഒന്നും ഇല്ലാലോ സൊ നമുക്ക് ആദ്യം സ്കാൻ എടുക്കാം... എന്നിട്ട് ബാക്കിയൊക്കെ നോക്കാം..... അനന്തന്റെ ഉള്ളിലും ചെറിയൊരു ടെൻഷൻ ഉണ്ടായിരുന്നു.... അതുകൊണ്ട് തന്നെ ഡോക്ടരോട് ഇതുവരെ ഉള്ള കാര്യങ്ങളൊക്കെ അവൻ ആദ്യമേ തന്നെ പറഞ്ഞു... ഇപ്പൊ എന്തായാലും ഞാൻ ഇയാളെ ഒന്ന് ഡീറ്റൈൽ ആയി ചെക്ക് ചെയ്യട്ടെ... വാടോ... ഡോക്ടർ എഴുനേറ്റ് കോൺസൽട്ടിങ് റൂമിനോട് ചേർന്ന സ്കാനിങ് ഏരിയയിലേക്ക് നടക്കുന്നു... നീലു പരിഭ്രമത്തോടെ അനന്തനെ നോക്കി.... മുഖമൊക്കെ വല്ലാതായിട്ടുണ്ട്.... അത് മനസിലാക്കി അനന്തൻ ഒന്നുമില്ല ധൈര്യമായി പോയിട്ടുവയെന്നാകണക്കെ ഒരു പുഞ്ചിരിയോടെ ഇരുകണ്ണുകളും അടച്ചുകൊണ്ട് അവൾക് ധൈര്യം കൊടുത്തു ..

അപ്പോഴേക്കും നേഴ്സ് വന്ന് അവളെ ആ മുറിക്കുള്ളിലേക് കൊണ്ടുപോയി.. ഡോക്ടറിനു മുന്നിലുള്ള ബെഡിൽ കിടക്കുമ്പോഴും അവളുടെ മുഖത്ത് പേടിയും പരിഭ്രമവും ഒക്കെ നിറഞ്ഞിരുന്നു.... കൈകൾ രണ്ടും ബെഡ്ഷീറ്റിൽ കോർത്തു പിടിച്ചിരുന്നു..ഡോക്ടർ ഒരു ജൽ അവളുടെ വയറിലായി തേച്ചുകൊണ്ട് സ്കാനിംഗ് തുടങ്ങി.... അവർ സ്ക്രീനിലേക്ക് തന്നെ ശ്രദ്ധയോടെ എന്തൊക്കയോ നോക്കുന്നുണ്ടായിരുന്നു.... ഇടക്കൊന്നു തിരിഞ്ഞ് അവളെ നോക്കിയതും പേടിച്ച മുഖത്തോടെ കിടക്കുന്ന നീലുവിനെ കണ്ട് അവർക്ക് അവളോട്‌ വല്ലാത്ത അലിവ് തോന്നി..... ഏയ്... എന്തിനാടോ ഇങ്ങിനെ ടെൻഷൻ ആകുന്നെ....??? തനിക് തന്റെ കുഞ്ഞിനെ കാണണ്ടേ...????ഡോക്ടർ വളരെ സൗമ്യതയോടെ ആയിരുന്നു അവളോട്‌ സംസാരിച്ചത്... ആ വാക്കുകൾ കേട്ടതും അത്രനേരവും നിറഞ്ഞുനിന്ന ഭയവും ടെൻഷനും ആ മുഖത്ത് നിന്നും മാറി പകരം എവിടെനിന്നോ ഒരു പുഞ്ചിരി മുഖത്തേക്ക് വന്നു... അവൾ ആകാംഷയോടെ ഡോക്ടരുടെ മുഖത്തേക്ക് ഉറ്റുനോക്കി... ഞാനൊന്നു നോക്കട്ടെട്ടോ.... ഇപ്പൊ കാണിച്ച് തരവേ...

അവൾ നോക്കുമ്പോൾ ഡോക്ടർ എന്തൊക്കെയോ കാര്യമായി നോക്കുന്നുണ്ട്... അവൾ അവരുടെ മുഖത്ത് വരുന്ന ഓരോ ഭവങ്ങളും സൂഷ്മതയോടെ ശ്രദ്ധിച്ചുകൊണ്ട് കിടന്നു... ദേ നോക്കൂ നീലാംബരി.... ഇതാ തന്റെ കുഞ്... ഡോക്ടർ സ്ക്രീനിലൂടെ അവൾക് കാണിച്ചുകൊടുത്തു.... വ്യക്തമായി ഒന്നും മനസിലായില്ലെങ്കിലും.... ഡോക്ടർ കുഞ്ഞിന്റെ തലയും കയ്യും കാലും ഒക്കെ കാണിച്ചു കൊടുക്കുന്നതിനനുസരിച്ചു ആ പെണ്ണിന്റെ മുഖം പൂർണചന്ദ്രനെപോലെ തെളിഞ്ഞു.... തന്റെ കുഞ്ഞിന്റെ അനക്കം ആ സ്ക്രീനിലൂടെ അവൾ കണ്ടറിഞ്ഞു.....എന്തിനോ അനന്തന്റെ സാമീപ്യം അവൾ ഒന്ന് കൊതിച്ചു.......അവന്റെ കയ്യിൽ കോർത്തു പിടിച് കൊണ്ട് കുഞ്ഞിന്റെ തുടിപ്പുകൾ കണ്ടറിയാൻ അവൾ അതിയായി ആഗ്രഹിച്ചു....... എങ്കിൽ പോലും ആ നിമിഷം സന്തോഷത്താൽ അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു... ഹാപ്പി ആയോ..... മ്മ്മ്...നീലു സന്തോഷത്തോടെ തലയാട്ടി മ്മ്... എന്നാൽ പതിയെ എഴുനേറ്റ് വായോ.... സിസ്റ്ററെ... കുട്ടിയെ ഒന്ന് എഴുനേൽക്കാൻ സഹായിക് കേട്ടോ.... നീലു എഴുനേൽക്കുമ്പോഴേക്കും ഡോക്ടർ തിരികെ കൺസൽട്ടിങ് റൂമിലേക്കു കയറിയിരുന്നു..നീലുവും പതിയെ റൂമിലേക്കു വന്നു...

അവളുടെ കണ്ണുകൾ ആദ്യം ചെന്നെത്തിയത് അക്ഷമയോടെ ഇരിക്കുന്ന അനന്തന്റെ മുഖത്തേക്കാണ്... അവളുടെ മുഖത്തെ സന്തോഷം കണ്ടുകൊണ്ടാകണം അവന്റെ മുഖത്തെ ഭാവത്തിന് നന്നേ അയവു വന്നിരുന്നു... അവിടെയും ആശ്വാസം നിഴലിച്ചു.. ആ... വാടോ.. വന്നിരിക് ഡോക്ടർ മുന്നിലിരിക്കുന്ന മോണിറ്ററിൽ നോക്കി എന്തൊക്കയോ ചെയ്യുന്നതിനിടക്ക് തന്നെ നീലുവിനോട് പറഞ്ഞു.... അവൾ മെല്ലെ അനന്ദനടുക്കലേക്ക് വന്നിരുന്നു.... അവനെ ഒന്ന് നോക്കി..... അനന്തനും അവളെ നോക്കി..... നീലു പെട്ടെന്ന് അവന്റെ കയ്യിലേക്ക് അവളുടെ കൈവിരലുകൾ കോർത്തു പിടിച്ചു...... "നോക്കു.... രണ്ടാളും ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം കേട്ടോ..." പെട്ടെന്നായിരുന്നു ഡോക്ടർ അത് പറഞ്ഞത്... ഒരുനിമിഷം അവരുടേതായ ലോകത്ത് നിന്നും രണ്ടാളും യഥാർദ്യത്തിലേക്ക് വന്നു... കൂടെ ചെറിയൊരു പേടിയും ഇരുവർക്കും തോന്നാത്തിരുന്നില്ല... എന്താ ഡോക്ടർ... എന്തെങ്കിലും കുഴപ്പം???? അനന്തന്റെ വാക്കുകളിൽ വല്ലാതെ ഭയം നിറഞ്ഞിരുന്നു.. ഏയ്... സീരിയസ് ആയിട് ഒന്നുമില്ല... ബട്ട് നമ്മൾ ശ്രദ്ധിക്കണം...

ബികോസ്.. നീലാംബരിയുടെ ബോഡി ഭയങ്കര വീക്ക്‌ ആണ്... ഈ അവസ്ഥ തുടർന്നുപോയാൽ ഈ പ്രെഗ്നൻസി റിസ്ക് ആവും... സൊ നന്നായി ഫുഡും വെള്ളവും ഒക്കെ കഴിക്കുക... റസ്റ്റ്‌ എടുക്കണം.. കേട്ടോ.. പിന്നെ ഞാൻ കുറച്ച് സപ്പ്ലിമെന്റ്സ് ഒക്കെ എഴുതുന്നുണ്ട്... കൂടെ ഒരു ടോണിക്കും അതൊക്കെ മുടക്കം വരുത്താണ്ട് കഴിക്കണം... പിന്നെ ആവശ്യമില്ലാത്ത ടെൻഷനും വിഷമങ്ങളും ഒക്കെ മാറ്റിവച്ച് നല്ല മിടുക്കിയായി ഇരിക്കു കേട്ടോ.... ഇരുവരും ആശ്വാസമായെന്നപോലെ നിറഞ്ഞ പുഞ്ചിരിയാലേ തലകുലുക്കി.... അ.. പിന്നെ നാളെ ഒരു സ്കാൻ കൂടി എടുത്തോളൂ... ഇന്നിപ്പോൾ ഇത്രേം ടൈമ് ആയിലെ... നാളെ വന്നാൽ മതി... ബുക്ക്‌ ചെയ്ത് ഇട്ടിട്ട് പൊക്കോളൂട്ടോ... അതെടുത്താൽ മാത്രമേ... കുറച്ചുകൂടി വ്യക്തമായിട് പറയാൻ പറ്റുള്ളൂ... ഓക്കേ....?? ഓക്കേ ഡോക്ടർ... അനന്തൻ സമ്മതമെന്നോണം പറഞ്ഞു... ക്യാബിൻ വിട്ട് പുറത്തിറങ്ങുമ്പോഴും നീലു അവന്റെ കോർത്തു പിടിച്ച കൈകൾ വിട്ടിരുന്നില്ല......കുറച്മുന്നേവരെ രണ്ടാളുടേം ഉള്ളിൽ ഉണ്ടായിരുന്ന പേടിയും ഭയവും എല്ലാം വിട്ടൊഴിഞ്ഞിരുന്നു....

വളരെ സന്തോഷത്തോടെയാണ് ഇരുവരും വീട്ടിലേക്ക് മടങ്ങിയത്.... **************** തിരികെ വീട്ടിൽ മടങ്ങിയെത്തിയ അനന്തനും നീലുവും കാണുന്നത് ഉമ്മറത്തുതന്നെ അക്ഷമയോടെ തങ്കളെ കാത്തിരിക്കുന്ന സുഭദ്രാമ്മയെ ആണ്.... അവരുടെ തൊട്ടടുത്തായി തന്നെ വിദ്യയും ഇരുപ്പുണ്ട്.... നടവഴിയികടന്ന് മുറ്റത്തേക്ക് കയറിയ അവരെകണ്ടതെ വിദ്യ മുറ്റത്തേക്ക് ഓടിയിറങ്ങി..... ഓടി ചെന്ന് നീലുവിനെ കേട്ടിപ്പിടിച്ചു....... വിദ്യാക്കാ.........നീലുവും തിരികെ അവളെ കെട്ടിപിടിച്ചുകൊണ്ട് വിളിച്ചു... രണ്ടാളും ഏറെനാളുകൾക്കു ശേഷം തമ്മിൽ കണ്ട സന്തോഷത്താൽ കരച്ചിലിന്റെ വക്കോളാം എത്തിയിരുന്നു.... അനന്തൻ തൊട്ടടുത്തുതന്നെ അവരുടെ സ്നേഹപ്രകടനങ്ങളൊക്കെ കണ്ട് ഒരു പുഞ്ചിരിയോടെ നോക്കി നിന്നു... വെയിലത്തുന്നു അകത്തോട്ടു കയറിയിട്ടാവാം സ്നേഹപ്രകടനമൊക്കെ.... രണ്ടാളും അകത്തേക്ക് വായോ ...... സുഭദ്രമ്മ ഉമ്മറത്തുനിന്ന് തെല്ലൊരു ശാസനയോടെ വിളിച് പറഞ്ഞു.. മൂന്നാളുംകൂടി വേഗംതന്നെ അകത്തേക്ക് കയറി...വിദ്യ നീലു വിനെ സോപനത്തിലേക്ക് ഇരുത്തി.. മോളെ..... എന്ത് പണിയ നീ കാണിച്ചേ..... എന്തിനാ മോളെ....???

വിദ്യാക്കാ..... നീലു വാക്കുകൾ കിട്ടാതെ ഒന്ന് പതറി... അനന്തനെയും സുഭദ്രമ്മയേം ഒക്കെ മാറി മാറി നോക്കി... വേണ്ട... വിളിക്കണ്ട നീ അങ്ങിനെ.... ഞങ്ങളെയൊക്കെ വിട്ട് നീ പോയതല്ലേ... അപ്പൊ എവിടായിരുന്നു ഈ സ്നേഹമൊക്കെ???? അപ്പോൾ ഞങ്ങളെയൊന്നും നീ ഓർത്തില്ലല്ലോ??? ഓർത്തുവോ???? വിദ്യ പരിഭവിച്ചു... തെറിയാമേ പണ്ണിട്ടെ വിദ്യാക്ക.... ഉങ്കൾക്കും ഏൻ മേലെ കോപമിറുക്കാ???? എന്നെ മണ്ണിച്ചിടുങ്ങോ... നീലു സങ്കടത്തോടെ മിഴികൾ താഴ്ത്തി.... വിദ്യാക് അവളോട്‌ വല്ലാത്ത വാത്സല്യം തോന്നി..... പൊട്ടിപെണ്ണാണ്..... ആരെന്തു പറഞ്ഞാലും വിശ്വസിക്കുന്നൊരു പൊട്ടി..... അവൾ തെല്ലുനേരം നീലുവിനെ തന്നെ നോക്കി ഇരുന്നു.... മ്മ്മ്മ്...... ഞാൻ ക്ഷമിക്കാം... പക്ഷെ അത് നിനക്കുവേണ്ടിയല്ല.... ദേ ഇവിടെയുള്ള കുഞ് വാവക്ക് വേണ്ടി....ആദ്യം ഗൗരവത്തോടെ പറഞ് തുടങ്ങിയെങ്കിലും അവസാനം ഒരു കുസൃതിചിരിയോടെ വിദ്യ നീലുവിന്റെ വയറിൽ കൈചേർത്തുവച്ചു... നീലു സന്തോഷത്തോടെ അവളെ നോക്കി.. പിന്നെ മാറി മാറി എല്ലാ മുഖങ്ങളിലും നോക്കി എല്ലാവരുടെ മുഖത്തും നിറഞ്ഞ സന്തോഷം മാത്രം..ഒരുപാട് നേരം വിദ്യ നീലുവുമായി സംസാരിച്ചിരുന്നു....അവർക്ക് സംസാരിക്കാനുള്ള അവസരം കൊടുത്തുകൊണ്ട് തന്നെ അനന്തനും സുഭദ്രമ്മയും അകത്തേക്ക് പോയിരുന്നു...

കുഞ്ഞിനെകൊണ്ടുവരതത്തിലുള്ള പരിഭവവും അവൾ പറയാൻ മറന്നില്ല.... അവസാനം നാളെത്തന്നെ കുഞ്ഞിമാളൂനെകൊണ്ട് കാണിക്കാമെന്ന ഉറപ്പ് കൊടുത്ത ശേഷമാണ് അവൾ പോകാനിറങ്ങിയത്... അപ്പോളേക്കും സുഭദ്രമ്മയും അനന്തനും ഉമ്മറത്തേക് വന്നിരുന്നു... നീ പോകുവാണോ വിദ്യെ... അതെ അനന്താ... മോളെ ഉറക്കി കിടത്തിയിട്ട വന്നേ... ചായകുടിച്ചിട് പോകാം മോളെ.... ഇല്ല അമ്മേ... ഞാൻ നാളെ വരാം... കുഞ്ഞിനേം കൂട്ടിട്ട് അപ്പോളാകാം... അല്ലനന്താ നാളെ എപ്പോളാ നിങ്ങൾ സ്കാനിംഗ് ന് പോകുന്നത്??? നീലു പറഞ്ഞിരുന്നു നാളെ പോകണമെന്നുള്ളത് രാവിലെ പോകുമെടി.... ഉച്ചയോടെ ഡോക്ടറെ കണ്ട് വരാൻ പറ്റുമെന്ന തോന്നുന്നത്.... അനന്തൻ നീലുവിനടുത്തേക്ക് വന്നുകൊണ്ട് അവളുടെ തോളിലൂടെ ചേർത്ത് പിടിച്ചുകൊണ്ട് മറുപടി കൊടുത്തു.. ന്നാൽ ശെരി ഞാൻ അങ്ങോട്ട് ചെല്ലട്ടെ.. ഞാൻ ചെന്നിട് വേണം അമ്മക്ക് ആ അശ്വതിയുടെ വീട്ടിലേക്കു പോകാൻ.... അല്ല അതുപറഞ്ഞപ്പോളാ... നിങ്ങൾ ആരും ഒന്നും അറിഞ്ഞില്ലേ????? അശ്വതിയിയുടെ പേര് കേട്ടതും ആ മൂന്ന് മുഖങ്ങളിലും വെറുപ് നിറഞ്ഞു എന്ത്???

എന്താരിയുന്ന കാര്യമാ വിദ്യെ നീ പറയുന്നേ??? സുഭദ്രമ്മയും അനന്തനും കാര്യം മനസിലാവാതെ പരസ്പരം നോക്കി.. അഹ്.. അതോ..അപ്പോൾ നിങ്ങൾ അറിഞ്ഞിരുന്നില്ലല്ലേ....ആ അശ്വതിയിയുടെ ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന്... അതിലൊരു ഒരു കുട്ടിയും ഉണ്ട് ... അങ്ങിനെ പ്രശ്നങ്ങളൊക്കെ ആയിട്ട് ഇപ്പോൾ അവൻ ആ പെണ്ണിന്റേം കുഞ്ഞിന്റേം കൂടെ ആണ് താമസം.... അശ്വതി കുറെ പ്രശ്നങ്ങളൊക്കെ ഉണ്ടാക്കിയെന്ന അറിഞ്ഞത്... അവന് അശ്വതിയേം കുഞ്ഞിനേം വേണ്ടന്ന പറയുന്നേ... അങ്ങിനെ ആകെ പ്രശ്നങ്ങളൊക്കെയാ... മാലതി ആന്റിയ ഇതൊക്കെ അമ്മയോട് വിളിച് പറഞ്ഞത്...ഇപ്പൊ അമ്മയും മോളും കരഞ്ഞു വിളിച് നടക്കുവാണെന്ന അറിഞ്ഞത്..... പിന്നെ അമ്മയുടെ കാര്യം... എത്ര പറഞ്ഞിട്ടും കാര്യമില്ല അവർ ഉറ്റ സുഹൃത്തുക്കലല്ലേ പറഞ്ഞിട്ടും കേൾക്കാതെ പോകാനായിട് അവിടെ ഒരുങ്ങി നിൽപ്പുണ്ട്.... അവസാനത്തെ വാക്കുകളിൽ നന്നേ പുച്ഛം നിറഞ്ഞിരുന്നു. ആദ്യം അത് കേട്ടതും സുഭദ്രമ്മയിലും നീലുവിലും ഒരു ഞെട്ടൽ ഉണ്ടായി....

പക്ഷെ അനന്തൻ മാത്രം പ്രതീക്ഷിച്ചതെന്തോ കേട്ടപോലെ അതിലുപരി അവൾക് അർഹിച്ച ശിക്ഷ തന്നെ കിട്ടിയപോലത്തെ മുഖഭാവത്തോടെ നിന്നു.... അവന്റെ ഉള്ളിലെ ചിന്ത മനസിലാക്കിയത് പോലെ വിദ്യ അവനൊരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട് തിരികെ നടന്നു.. **************** രാത്രി അത്താഴത്തിനിരിക്കുമ്പോഴാണ് സുഭദ്രമ്മ അശ്വതിയുടെ കാര്യം എടുത്തിട്ടത് കേട്ടില്ലേ അനന്താ വിദ്യമോൾ പറഞ്ഞത്.... ഇതാ പറയുന്നേ ദൈവം എല്ലാം കാണുന്നുണ്ടെന്നു..... നിങളെ ദ്രോഹിക്കാൻ നോക്കിയതല്ലേ... എന്നിട്ടിപ്പോ അതെ നാണയത്തിൽ തന്നെ അവൾക്ക് കിട്ടിയില്ലേ.... മ്മ്മ്... അവൾക്കിതൊന്നും കിട്ടിയാൽ പോരമ്മേ... കാണുന്നുണ്ട് ഞാനവളെ....5 മാസം...5 മാസം ഞാനും എന്റെ പെണ്ണും അനുഭവിച്ചതിനെല്ലാംകൂടി ചേർത്ത് തിരിച് കൊടുക്കുന്നുണ്ട് ഞാൻ..... അനന്തൻ നീലുവിനെ ഒന്ന് നോക്കി.... പിന്നെ അരിശത്തോടെ പല്ലുകൾ കടിച്ചു... നീലുവിന്റെ മനസിലും അവളോട്‌ വല്ലാത്ത വെറുപ് തോന്നി ആ നിമിഷം.... ഒരുവേള അവൾക് സംഭവിച്ചതൊക്കെ ദൈവം കൊടുത്ത തിരിച്ചടിയാണെന്ന് തന്നെ അവളും വിശ്വസിച്ചു.....

വേണ്ട അനന്താ... ഇനി ഒന്നിനും നിൽക്കണ്ട... എല്ലാം നേരെ ആയില്ലേ.... നമ്മുടെ മോളെ നമുക്ക് തിരികെ കിട്ടിയില്ലേ.... ഇനി എന്തിനാ... എല്ലാം വിട്ടേക്ക്... സുഭദ്രമ്മ പറഞ്ഞത് ശെരിയാണെന്നാകണക്കെ നീലു പ്രതീക്ഷയോടെ അനന്തനെ നോക്കി... ഇല്ലമ്മേ....അങ്ങിനെ ഞാൻ വിട്ട് കളയാൻ ഉദ്ദേശിക്കുന്നില്ല.... ആദ്യം ഇവളുടെ ആരോഗ്യം ഒക്കെ ഒന്ന് ശേരിയാവട്ടെ... എന്നിട്ട് പോകുന്നുണ്ട് ഞാൻ ഇവളെയും കൊണ്ട് തന്നെ.... അതിൽ ഒരു മാറ്റവും ഇല്ല.... അനന്തന്റെ ഉറച്ചവാക്കുകൾ കേട്ടതും സുഭദ്രമ്മ പിന്നൊന്നും പറയാൻ മുതിർന്നില്ല...ഇനി പറഞ്ഞിട്ട് കാര്യമില്ലെന്ന കണക്ക് ഒരു നെടുവീർപ്പോടെ അവരും കഴിക്കാനായി ഇരുന്നു....നീലുവും മൗനമായി തന്നെ ഇരുന്നു... അന്നേ ദിവസം അത്താഴമൊക്കെ കഴിഞ്ഞ് ഉറങ്ങാനേരം റൂമിൽ അവന്റെ നെഞ്ചിനോട് ചേർന്നിരിക്കുകയായിരുന്നു നീലു.... അവളുടെ കൈ വിരലുകൾ അവന്റെ കവിളിനെ മറച്ചിരിക്കുന്ന താടിരോമങ്ങൾക്കിടയിലൂടെ അവളുടെ പ്രിയപ്പെട്ട നുണക്കുഴികളെ പരതികൊണ്ടേ ഇരുന്നു...അതെ സമയം അനന്തന്റെ കൈവിരലുകൾ അവളുടെ ഉന്തിയ വയറിനെ ചേർത്ത് പിടിച്ചുകൊണ്ട് വാത്സല്യത്തോടെ ആ വയറിൽ തഴുകികൊണ്ടിരുന്നു...................... (തുടരും )...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story