നീലാംബരം: ഭാഗം 33

neelambaram

എഴുത്തുകാരി: രുദ്രാ ലക്ഷ്മി

അന്നേ ദിവസം അത്താഴമൊക്കെ കഴിഞ്ഞ് ഉറങ്ങാനേരം റൂമിൽ അവന്റെ നെഞ്ചിനോട് ചേർന്നിരിക്കുകയായിരുന്നു നീലു.... അവളുടെ കൈ വിരലുകൾ അവന്റെ കവിളിനെ മറച്ചിരിക്കുന്ന താടിരോമങ്ങൾക്കിടയിലൂടെ അവളുടെ പ്രിയപ്പെട്ട നുണക്കുഴികളെ പരതികൊണ്ടേ ഇരുന്നു...അതെ സമയം അനന്തന്റെ കൈവിരലുകൾ അവളുടെ ഉന്തിയ വയറിനെ ചേർത്ത് പിടിച്ചുകൊണ്ട് വാത്സല്യത്തോടെ ആ വയറിൽ തഴുകികൊണ്ടിരുന്നു..... തൊട്ടടുത്ത ദിവസംതന്നെ സ്കാനിങ്ങും കഴിഞ്ഞതോടെ കുഞ്ഞിനെക്കുറിച്ചുള്ള നീളുവിന്റെയും അനന്തന്റെയും എല്ലാ പേടിയും മാറിയിരുന്നു.... പൂർണ ആരോഗ്യവാനായ തങ്ങളുടെ കുഞ്ഞുവാവക്കായുള്ള കാത്തിരിപ്പായിരുന്നു ഇരുവർക്കും പിന്നങ്ങോട്ട്..... മാത്രമല്ല സ്‌നേഹത്തിന്റെയും വാത്സല്യത്തിനെന്റെയും ദിനങ്ങളായിരുന്നു മുന്നോട്ട് നീലാംബരിയെ വരവേറ്റത്.... അനന്തന് അവളോടുള്ള പ്രണയത്തിനും കരുതലിനും അതിരുകൾ ഇല്ലായിരുന്നു.... ഇത്രയും നാൾ നഷ്ടപെട്ട സ്നേഹവും വാത്സല്യവും ഒക്കെ ഒരുമിച്ചു അവൾക് നൽകാനായി മത്സരിക്കുകയായിരുന്നു അനന്തനും സുഭദ്രമ്മയും......

അനന്തൻ എടുത്തിരുന്ന ലീവ് ഒക്കെ ക്യാൻസൽ ചെയ്തു തിരികെ ജോലിക് കയറി...... അവന് അവളോടൊപ്പം പ്രസവം വരെ കൂടെ നീക്കണമെന്നുണ്ടായിരുന്നെങ്കിലും സുഭദ്രമ്മയുടെ നിര്ബന്ധം കൂടി വന്നപ്പോൾ മറ്റു മാർഗങ്ങളില്ലാതെ അവൻ തിരികെ ജോയിൻ ചെയ്തു ... കൂടെ നീലുവും സുഭദ്രമ്മക്ക് സപ്പോർട്ടിനായി ഉണ്ടായിരുന്നു...എന്നും രാവിലെ കോളേജിൽ പോകും മുന്നേ അവൾക്കൊരു നൂറ് ഉപദേശങ്ങളും നിർദേശങ്ങളും ഒക്കെ കൊടുത്തിട്ടാണ് അനന്തൻ വീട് വിട്ട് ഇറങ്ങാറ്....പോരാത്തതിന് സുഭദ്രമ്മക്കും കൊടുക്കാറുണ്ട് ഉപദേശം....എങ്കിൽപോലും പോയി വരുന്നത് വരെ അനന്തന് ഒരു സമാധാനവും ഉണ്ടാകില്ല.. അതുകൊണ്ടുതന്നെ കിട്ടുന്ന സമയങ്ങളിലൊക്കെ നീലുവിനെ വിളിച് സംസാരിക്കാറാണ് പതിവ്... കഴിച്ചോ.. കുടിച്ചോ.. നടക്കുന്നുണ്ടോ.. റസ്റ്റ്‌ എടുക്കുന്നുണ്ടോ... അങ്ങിനെ അങ്ങിനെ നൂറു നൂറ് ചോദ്യങ്ങളാണ് അവന്.... കോളേജിൽ നിന്നും വന്നുകഴിഞ്ഞാൽ പിന്നെ അവളുടെ അടുത്തുനിന്നു മാറില്ല അനന്തൻ....അവളുടെ എല്ലാ കാര്യത്തിലും അവൻ പ്രത്യേകം ശ്രദ്ധചെലുത്തിയിരുന്നു..

അതുമാത്രമല്ല തിരികെ വന്നുകഴിഞ്ഞാൽ നീലുവിന്റെ കയ്യും കോർത്തു പിടിച് ഒരു നടത്തവും പതിവാണ്... ദിവസങ്ങൾ പോകെ പോകെ നീലുവിൽ പഴയ പ്രസരിപ്പും ആരോഗ്യവും ഒക്കെ വീണ്ടെടുത്തു..... കവിൾ തടങ്ങളിലൊക്കെ പഴയ അരുണാഭ കലർന്നു.... കുറച്ചൊന്നു വണ്ണം വെച്ചു.... മൊത്തത്തിൽ ഒന്ന് തുടുത്തു പെണ്ണ്..... അത്രക്കും വേണ്ടി ഉണ്ടായിരുന്നു അനന്തന്റെയും സുഭദ്രമ്മയുടെയും സ്നേഹവും പരിചരണവും ഒക്കെ..... അനന്തൻ സ്നേഹവും പരിചരണവും ഒക്കെ ആവശ്യത്തിലേറെ നൽകുമ്പോഴും അവൾ ഏറെ ആഗ്രഹിക്കുന്ന കൊതിക്കുന്ന അവന്റെ പ്രണയവും അതിരുകളില്ലാതെ അവളിലേക്ക് പകർന്നു കൊടുത്തുകൊണ്ടിരുന്നു.... അപ്പോഴും അവളുടെ പഴയ കുറുമ്പും കുസൃതിയുമൊക്കെ അവൻ ഒരുപാട് ആഗ്രഹിക്കുന്നുണ്ടായിരുന്നു......അവളിൽ അവനോട് സ്നേഹവും പ്രണയവും ഒക്കെ നിറഞ്ഞു നിൽക്കുമ്പോഴും പുറമെ എപ്പോഴും വല്ലാത്തൊരു മൗനം മാത്രമായിരുന്നു.....എങ്കിലും ചുണ്ടിൽ അവനുവേണ്ടി എപ്പോഴും ഒരു നറു പുഞ്ചിരി മായാതെ നിൽക്കും........ ****************

രാത്രിയിൽ അനന്തൻ കാര്യമായ വായനയിൽ ആണ്.... അടുത്തായി തന്നെ നീലു കിടപ്പുണ്ട്... അവൾ തിരികെ വന്നതിൽപ്പിന്നെ അവൾക്കിടക്കുമ്പോൾത്തന്നെ അനന്തനും അരികത്തായി അവളെ ചേർത്ത് പിടിച് കിടക്കാരാണ് പതിവ്.... പക്ഷെ മുന്പായിരുന്നെങ്കിൽ മിക്കദിവസങ്ങളിലും ഏതേലും ബുക്ക്‌ വായിച്ചു ഇരിക്കാറുണ്ടായിരുന്നു അവൻ... അന്നൊക്കെ പെണ്ണ് കുറുമ്പോടെ അവനെ പിണങ്ങി മാറികിടക്കുമായിരുന്നു.... അന്നവൻ അതൊന്നും കാര്യമാകരേ ഉണ്ടായിരുന്നില്ല... അവളുടെ പരിഭവങ്ങളൊക്കെ ചിരിച്ചു തള്ളാരായിരുന്നു പതിവ്.... പക്ഷെ കുറെ നാളുകൾക്കു ശേഷം അനന്തൻ ഇന്ന് പതിവില്ലാത്തവിധം ബുക്ക്‌ വായിച്ചിരിക്കുന്നത് മുന്നത്തെപോലെതന്നെ നീലുവിൽ ചെറിയൊരു ആസ്വസ്‌ഥഗത നിറച്ചു.... എത്രയൊക്കെ മൗനം നടിച്ചാലും അനന്തന്റെ പെരുമാറ്റത്തിൽ കുഞ്ഞൊരു മാറ്റം വന്നാൽമതി പെണ്ണിന് ഒളിച്ചിരിക്കുന്ന പരിഭവവും കുറുമ്പും ഒക്കെ തല പോക്കും...... അവൾ ആസ്വസ്ഥതയോടെ കൈവിരലുകൾ അമർത്തി ഞെരിച്ചു... ഇടയ്ക്കിടെ തളച്ചേരിച് അവനെ നോക്കുന്നും ഉണ്ട്....

കുറെ നേരമായിട്ടും ഇത് തന്നെ തുടർന്നു... ഇനിയും അവൻ കിടക്കുന്നില്ല എന്ന് കണ്ടതും അവൾ വേഗം തിരിഞ്ഞെഴുനേറ്റു.... അവന്റെ കാണിക്കിടയിലൂടെ നൂഴ്ന് കയറി നെഞ്ചിൽ തല ചായ്ച്ചു.... അനന്തൻ ഒന്ന് അമ്പരന്നു.... പെട്ടെന്നെവൻ പുസ്തകത്തിൽനിന്നും കണ്ണുകൾ പിൻവലിച്ചുകൊണ്ട് തന്റെ നെഞ്ചിൽ ചേർന്ന് കിടക്കുന്നവളെ നോക്കി.... അവൾ ഇതൊന്നും ശ്രദ്ധിക്കാതെ ഒന്നുകൂടി അവന്റെ നെഞ്ചിലേക്ക് പറ്റിച്ചേർന്നുകൊണ്ട് ഇടംകൈ അവന്റെ നെഞ്ചിലൂടെ വലം തോളിലേക്ക് എടുത്തു വെച്ചു.... അനന്തൻ ഒന്ന് പുഞ്ചിരിച്ചു...... പയ്യെ ബുക്ക്‌ മടക്കി അവന്റെ മടിയിലേക്ക് വെച്ചു.... ശേഷം വലംകൈകൊണ്ട് അവളെ ചേർത്പിടിച്ചു..... മറുകൈ വാത്സല്യത്തോടെ അവളുടെ നെറുകിലൂടെ തലോടി.... നീലൂട്ടി....... മ്മ്മ്മ്..... അവൾ പയ്യെ ഒന്ന് മൂളി.. എന്തേയ്?? പെട്ടെന്നെന്തേയ് എന്നെ ചേർന്നിരിക്കാൻ... ഉറങ്ങാമായിരുന്നില്ലേ കുഞ്ഞേ..... നീലു മുഖമുയർത്തി അവനെ ഒന്ന് നോക്കി..... ആ ഉണ്ടക്കണ്ണുകളിൽ പതിവില്ലാത്തതുപോലെ....മുന്ബെങ്ങോ കണ്ടുമറഞ്ഞ കുറുമ്പിന്റെ ലാഞ്ചന വീണ്ടും അവൻ തിരിച്ചറിഞ്ഞു....

അനന്തൻ അവളുടെ മിഴികളിലേക് തന്നെ ഉറ്റുനോക്കി.... നീലുവിന്റെ ചുണ്ടിൽ ചെറിയൊരു പുഞ്ചിരി വിരിഞ്ഞു..... അതുകൂടി കണ്ടതും അവന്റെ കണ്ണുകൾ ഒന്ന് തിളങ്ങി..... ആ മുഖത്തെ നുണക്കുഴികൾ അവളെ നോക്കി ഭംഗിയിൽ ഒന്ന് വിടർന്നു... ഏതുക്ക് ഇപ്പിടി പാകിറെ??? എന്താ എനിക്കെന്റെ പെണ്ണിനെ നോക്കാൻ പാടില്ലേ...... നീലു അതിന് മറുപടിയായി ഒന്ന് ഭാഗിയായി ചിരിച്ചു... സുന്ദരിയായിട്ടുണ്ട് എന്റെ കുഞ്.... അവളിൽ നിന്നും കണ്ണെടുക്കാതെ അനന്തൻ മെല്ലെ പറഞ്ഞു...... ആ വാക്കുകൾ കേട്ടതും അവൾ ഒന്നുകൂടി ചുവന്നു.... കണ്ണുകളിൽ വല്ലാത്ത പരാവേശം വന്ന് നിറഞ്ഞു.... അവനെ നോക്കിയിരിക്കാൻ അവൾ വല്ലാതെ ബുദ്ധിമുട്ടി.... വീണ്ടും ആ കുഞ്ഞു മുഖം അവന്റെ നെഞ്ചിലേക്ക് തന്നെ ഒളിപ്പിച്ചു... എന്തേയ് എന്റെ മോൾക് നാണമാണോ??? എവിടെ ഞാനൊന്നുകൂടി കാണട്ടെ... അനന്തൻ കുസൃതിചിരിയോടെ അവളുടെ മുഖം തടിത്തുമ്പിൽ പിടിച്ചുയർത്തി..... അവൾ നാണത്താൽ കണ്ണുകൾ ഇറുകെ അടച്ചുപിടിച്ചു..... അതുകാണെ അനന്തൻ പൊട്ടിച്ചിരിച്ചു.....

എന്താപ്പെണ്ണേ... ദേ വയറ്റിലൊരു കുഞ്ഞുവാവ ആയി... ഇനിയും നാണമാണോ നിനക്ക്??? ഏഹ്?? എന്തിനാ നീ നാണിക്കുന്നെ...നോക്കിയേ ഈ കവിളൊക്കെ ചുവന്നു ആപ്പിൾ പോലെ ആയിട്ടുണ്ട്‌ കേട്ടോ.... ഇനിയും ചുവന്നാൽ ചോര തോട്ടെടുക്കാം അതുകൊണ്ട് എന്റെമോൾ കണ്ണുതുറന്നെ.... നോക്കട്ടെ ഞാൻ.. നീലു മെല്ലെ കണ്ണ് തുറന്നു.... അവനെനോക്കാൻ വല്ലാത്തപോലെ... ആ കണ്ണുകളിൽ സ്വയം നഷ്ടപ്പെടും പോലെ.... എന്താ... ഇന്ന്‌ ഞാൻ ബുക്ക്‌ വായിച്ചിരുന്നതുകൊണ്ടാണോ ഈ ഉള്ളിൽ അടക്കിവച്ച കുറുമ്പൊക്കെ കുറേശ്ശേ പുറത്ത് വന്നത്??? ഏഹ്??....അനന്തൻ അവളുടെ മുടിയിഴകളിലൂടെ വിരലോടിച്ചു നീലു മറുപടി ഒന്നും പറഞ്ഞില്ല... കുഞ്ഞാ.... വെറുതെ വായിച്ചിരുന്നതാടാ... എന്തോ നിർത്താൻ തോന്നിയില്ല... എന്റെ കുഞ്ഞിന് വിഷമം ആയോ???? ആയെങ്കിൽ സോറി... ഇല്ലൈ. അപ്പിടി... അപ്പിടി ഒന്രും ഇല്ലൈ....അവൾ വേഗം കയ്യുയർത്തി അവന്റെ വാ പൊതികൊണ്ട് പറഞ്ഞു.. അനന്തൻ അവളെ തന്നെ നോക്കി.....മെല്ലെ അവന്റെ വായെ മൂടിയിരുന്ന അവളുടെ കൈ അവൻ സ്വന്തമാക്കി..... മ്മ്മ്.. മ്മ്മ് നിന്നെ എനിക്കറിയില്ലേ എന്റെ നീലൂട്ടി...... ഈ മനസ്സിൽ ഒരു കുഞ്ഞു കുറുമ്പും സങ്കടവും ഒക്കെ പൊട്ടിമുളച്ചിട്ടുണ്ട്.... അതെനിക് മനസിലാകുന്നുണ്ട് കേട്ടോ...

അവനൊരു കല്ലചിരിയോടെ പറഞ്ഞു എന്താപ്പെണ്ണേ എന്നെ കെട്ടിപിടിച് കിടക്കാതെ ഉറക്കം വർണ്ണില്ലെന്നുണ്ടോ???? അവളുടെ കൈകളിൽ അമർത്തി ഉമ്മവച്ചുകൊണ്ട് അവൻചോദിച്ചു.... തന്റെ മനസ്സിൽ ഉള്ളതൊക്കെ കൃത്യമായി അവൻപറഞ്ഞപ്പോൾ വല്ലാത്തൊരു ചമ്മൽ തോന്നി പെണ്ണിന്.... എന്നാൽ അവൾ വിട്ട് കൊടുക്കാൻ തയ്യാറായില്ല.... നീലു അവനെ ഒന്ന് കൂർപ്പിച്ചു നോക്കി..... അവന്റെ മുഖം ആകെ അവളുടെ കണ്ണുകൾ പരതി....അവൾ അവന്റെ നെഞ്ചിൽ നിന്നും പെട്ടെന്നൊന്നു ഉയർന്നുപോങ്ങി അവന്റെ ഇടങ്കവിളിലെ നുണക്കുഴിയിൽ അവളുടെ പല്ലുകൾ ആഴ്ത്തി... അനന്തൻ ഇത് പ്രതീക്ഷിച്ചിരുന്നപോലെ ഒന്ന് ചിരിച്ചു... ചെറുതായി അവനൊന്നു എരിവ് വലിച്ചു....അവൾ അവിടെയൊന്നു അമർത്തി ചുംബിച്ചുകൊണ്ട് ചുണ്ടുകൾ പിൻവലിച്ചു.... പിന്നെ എങ്ങനുണ്ടെന്ന കണക്കെ അനന്തനെ ഒന്ന് നോക്കി.... അനന്തൻ പാവത്താനെപോലെ ചുണ്ടുകൾ പുറത്തേക്കുന്തി പരിഭവം അഭിനയിച്ചു....അവളുടെ കണ്ണുകൾ അവന്റെ ഇളം റോസ് നിറത്തിലുള്ള വിടർന്ന ചുണ്ടുകളിൽ കുറുമ്പോടെ തങ്ങിനിന്നു...

തൊട്ടടുത്താനിമിഷം തന്നെ അവളുടെ കുഞ്ഞിച്ചുണ്ടുകൾ അതിനോട് ചേർത്ത് വെച്ചു..... അനന്തൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല..... അവന്റെ മിഴികൾ അമ്പരപ്പോടെ ഒന്ന് വിടർന്നു.... അവളവന്റെ ചുണ്ടുകളെ സ്വന്തമാക്കി.... ആദ്യത്തെ ഞെട്ടലിന് ശേഷം അനന്തൻ അവൾക് വിധേയനായി നിന്നുകൊടുത്തു... അവൾക് മതിവരുവോളം ചുമ്പിക്കാനായി...... ചുംബനത്തിന്റെ അവസാനം അവൾ അവന്റെ മേൽച്ചുണ്ടിനോട് ചേർന്ന് നിന്ന മീശയിൽ ഒന്നിൽ കടിച് വലിച്ചുകൊണ്ട് അവനിൽനിന്നും അകന്ന് മാറി .... അഹ്.... അനന്തൻ വേദനയോടെ ചുണ്ടിൽ കൈവച്ചു... അത് കണ്ട് നീലു പൊട്ടിച്ചിരിച്ചു..... അനന്തൻ അവൾ ചിരിക്കുന്നത് തന്നെ നോക്കിയിരുന്നു... ആ കാഴ്ച്ചയിൽ അവന്റെ വേദനപോലും മറന്നപോലെ.....പൊടുന്നനെ അവൻ അവളെ നെഞ്ചിലേക്ക് വലിച്ചിട്ടുകൊണ്ട് മുറുകെ ചുറ്റി പിടിച്ചു....... ഇതാ... ഇതാ എനിക്ക് വേണ്ടത്... ഇങ്ങിനെ എന്നെ സ്നേഹിക്കുന്ന... കുറുമ്പുകാണിക്കുന്ന എന്റെ നീലുവിനെയാ എനിക്ക് വേണ്ടത്.... അനന്തൻ സന്തോഷത്തോടെ അവളുടെ നെറുകിലും മറ്റും ഉമ്മവച്ചു......

നീലുവിനും വല്ലാത്തൊരു സന്തോഷമായിരുന്നു.... കുറച്ചുനാളുകൾക്ക് ശേഷം മനസ്സറിഞ്ഞൊന്നു ചിരിച്ചപോലെ... അവന്റെ സ്നേഹം ആവോളം ആസ്വദിച്ചുകൊണ്ട് നീലു ആ നെഞ്ചിലേക്ക് ഒന്നുകൂടി ചേർന്നിരുന്നു... അല്ലപ്പെണ്ണേ... നീ എന്തിനാ എന്റെ മീശ കടിച് പൊട്ടിക്കുന്നെ.... നല്ല വേദനയാട്ടോ.... അങ്ങിനെയാണോ???.... നീലു കണ്ണുകൾ വിടർത്തി ചോദിച്ചു... മലയാളത്തിൽ ആണെങ്കിലും അതിൽ നന്നയിത്തന്നെ തമിഴ് ചുവ കലർന്നിരുന്നു..അതുകേക്കെ അനന്തന് ചിരിപ്പൊട്ടി... അതെ.... അങ്ങിനെയാണല്ലോ.... എന്താ ഭവതിക്കതു അറിയണ്ടേ.... ഇങ്ങോട്ട് വന്നേ ഞാനിപ്പോ അറിയിച്ചു തരാം.... അവളെ ബെഡിലേക്ക് കിടത്തികൊണ്ട് അവനും അവൾക്കാരുകിലായി ചേർന്നു കിടന്നു.... നോക്കു... വേണ..... ഞാൻ ഇനിമേ ഇപ്പിടി പണ്ണലെ....അവൾ വെപ്രാളംത്തോടെ അവനെ തള്ളിമാറ്റാൻ നോക്കികൊണ്ട്‌ പറഞ്ഞു... അയ്യടാ... നിനക്കെന്നെ എന്തുവേണേലും ചെയ്യമല്ലേ... അങ്ങനാണേൽ എനിക്കും ചെയ്യാം... കേട്ടോടി ഗുണ്ട് മുളകെ.... ഇങ്ങോട്ട് വന്നേ..... അനന്തൻ അവളെ അവനിലേക്ക് വലിച്ചടുപ്പിച്ചു.... ഏറെ നാളുകൾക്ക് ശേഷം വീണ്ടും ആ മുറിയിൽ നിശബ്ദതയെ ഭേധിച്ചുകൊണ്ട് അവളുടെ പൊട്ടിച്ചിരിക്കൾ ഉയർന്നു കേട്ടു.... ഇരുവരും പരസ്പരം മത്സരിച് പ്രണയിച്ചുകൊണ്ട് എപ്പോഴോ നിദ്രയെ പുൽകി.....

ഉറക്കത്തിൽ പോലും അനന്തന്റെ കൈകൾ അവളെ കരുതലോടെ ചേർത്ത് പിടിച്ചിരുന്നു.. **************** പിറ്റേന്ന് രാവിലെ വല്ല്യ ഉന്മേഷത്തോടെയാണ് നീലു എഴുന്നേറ്റത്.... അനന്തൻ നേരത്തെത്തന്നെ എഴുനേറ്റ് താഴേക്ക് പോയിട്ടുണ്ടായിരുന്നു... തലേദിവസത്തെ കാര്യങ്ങളൊക്കെ ഓർത്ത് അവൾ ഒരു പുഞ്ചിരിയോടെ കുറച്ച് നേരംകൂടി അങ്ങിനെതന്നെ കിടന്നു.... പിന്നെ പയ്യെ എഴുനേറ്റ് പോയി കുളിച് ഒരു ദാവണി എടുത്തു ചുറ്റി.... തലതുവർത്തി മുടി കുളിപ്പിന്നൽ കെട്ടിയിട്ടു.... അത്യാവശ്യം ഒന്ന് കണ്ണെഴുതി പൊട്ടുതോട്ടു ... നെറ്റിയിൽ സിന്ദൂരവും ചാർത്തി.... അവൾ മൊത്തത്തിൽ അവളെത്തന്നെ ഒന്ന് നോക്കി.... അനന്തൻ പറഞ്ഞ വാക്കുകൾ അവൾ ഒന്നുകൂടി ഓർത്തു..... "സുന്ദരിയായിട്ടുണ്ട് എന്റെ പെണ്ണ് "...... അവളുടെ മുഖത്ത് നാണം വന്നു.....അവൾക് തന്നെ തോന്നി കുറച്ചുകൂടി ഒന്ന് നിറം വച്ചിട്ടുണ്ട്... വണ്ണവും കൂടിയിട്ടുണ്ട്..... ആകെ മൊത്തത്തിൽ ഒരു മാറ്റം..... പുഞ്ചിരിയോടെ കണ്ണാടിയിൽ നോക്കി കുറെ നേരം അങ്ങിനെ നിന്നു.... നീലു താഴേക്ക് ചെന്നപ്പോഴേക്കും അനന്തനും സുഭദ്രമായും ഡൈനിങ് ടേബിൾ ന് മുന്നിലായി ഇരിപ്പുണ്ടായിരുന്നു....

അവളൊരു പുഞ്ചിരിയോടെ സ്റ്റെപ്പിറങ്ങി അവർക്കടുത്തേക് നടന്നു.. അഹ്... മോള് വന്നുവോ... വാ വന്നിരിക് ദേ കഴിക്കാനുള്ളതൊക്കെ ആയി.. മോള് വരാനായി ഞങ്ങൾ കാത്തിരുന്നതാ... സുഭദ്രമ്മ അവളെ പിടിച് പയ്യെ ഒരു കസേരയിലേക്കിരുതി... അനന്തൻ കണ്ണെടുക്കാതെ അവളെത്തന്നെ നോക്കുന്നുണ്ട്... ചുണ്ടിൽ ഒരു കുസൃതി ചിരിയും ഉണ്ട്.... തന്റെ നേരെയാണ് അവന്റെ നോട്ടമെന്ന് മനസിലായതുകൊണ്ടുതന്നെ നീലു മനഃപൂർവം അവനെ നോക്കിയില്ല..... അത് അനന്തനും മനസിലായി.... മൂന്നാളും ഒന്നിച്ചിരുന്ന് ആഹാരം കഴിച്ചു... കഴിക്കുന്നതിനിടയിലാണ് പെട്ടെന്ന് അനന്തൻ സംസാരത്തിന് തുടക്കം ഇട്ടത്.. നീലു... കഴിച്ചിട്ട് നമുക്കൊരു ഇടംവരെ പോകണം കേട്ടോ.... നീലു അവനെ ഒന്ന് നോക്കി..... എങ്ങോട്ടാ അനന്താ രാവിലെ മോളെയും കൊണ്ട്... ദൂരേക്കേങ്ങും ഇല്ലമ്മേ... തറവാട്ടിലേക്ക.... കാണേണ്ട രണ്ടുപേരുണ്ടല്ലോ അവിടെ... കണക്കുകളൊക്കെ ഇന്നത്തെകൊണ്ടങ്ങു തീർക്കണം...അവൻ വല്ലാത്തൊരു ഭാവത്തോടെ പറഞ്ഞു നീലു ഒന്ന് ഞെട്ടി.... അവൾ അനന്തനെയും സുഭദ്രമ്മയെയും മാറി മാറി നോക്കി....

അത് വേണോ അനന്താ എല്ലാം കഴിഞ്ഞില്ലേ.... നീ വിട്ടുകള... ഒന്നാമത് മോള് ഇങ്ങിനിരിക്കുവാ... അതിനിടക് ഇനി.... മാത്രമല്ല അവർക്ക് കിട്ടാനുള്ളത് കിട്ടിയല്ലോ.. വേണ്ടമ്മേ... അമ്മ തർക്കികണ്ട.. ഇതിനൊരു മാറ്റവും ഇല്ല.... നീലു നീ കഴിച് കഴിഞ്ഞ് ഉമ്മറത്തേക് വാ... ഇനിയിപ്പോ വേഷമൊന്നും മാറ്റാൻ നിക്കണ്ട ഇതുതന്നെ മതി... ഞാൻ ഉമ്മറത്തുണ്ടാകും... അവൻ കഴിപ് കഴിഞ്ഞ് എഴുനേറ്റ് കൈകഴുകി ഉമ്മറത്തേക് നടന്നു.... നീലുവും സുഭദ്രമ്മയും അവന്റെ പോക്കും നോക്കി ഇരുന്നു.... **************** അനന്തന്റെകൂടെ തറവാട്ടിലേക്ക് നടക്കുമ്പോഴും നീലു നിശബ്ദയായിരുന്നു... അവൻ യാതൊരു ഭാവഭേദവും ഇല്ലാതെയാണ് നടപ്പ്.. ഇടയ്ക്കിടയ്ക്ക് അവളോട്‌ ഓരോന്നൊക്കെ പറഞ് ചിരിക്കുന്നുമുണ്ട്..... ഒപ്പംതന്നെ അവളുടെ ഒരു കൈ അവൻ കരുതലോടെ ചേർത്ത് പിടിച്ചിട്ടുണ്ട്... എന്താ പെണ്ണെ... ടെൻഷൻ ഉണ്ടോ????അവളുടെ മിണ്ടാതെയുള്ള നടപ്പ് കണ്ട് അവൻ ചോദിച്ചു അവളൊന്നും മിണ്ടാതെ തന്നെ പരിഭവത്തോടെ ഒന്ന് നോക്കി അവനെ.. ഹാ... പരിഭവിക്കണ്ടന്റെ പോന്നു കുഞ്ഞേ... ഇപ്പൊ അവിടുള്ളത് രണ്ട് പല്ലുപോയ സിംഹങ്ങള... പണ്ട് നിന്നെ രണ്ടുംകൂടി കുറെ കടിച് കുടഞ്ഞിട്ടുള്ളതല്ലേ.. ഇപ്പൊ ഒന്നുകണ്ടില്ലേൽ മോശമല്ലേ.... അതുകൊണ്ട് നീ ധൈര്യമായിട് വാ... നിന്റെ അനന്തേട്ടനല്ലേ കൂടെ ഉള്ളെ പെണ്ണെ.... അവളൊന്ന് ചിരിച്ചു....

പിന്നെ രണ്ടാളും മുന്നോട്ട് നടന്നു.. മുറ്റത്തേക്ക് കയറിയപ്പോളെ നീലുവിന്റെ കണ്ണുകൾ അവിടെ ചുറ്റുപാടും ഒന്ന് വീക്ഷിച്ചു... മുറ്റമൊക്കെ ആകെ കരിയിലയും പുല്ലും കേറി കിടക്കുന്നു... അടിച്ചുവാരിയിട് നാളുകൾ ആയപോലുണ്ട്... എപ്പോൾ ഇങ്ങോട്ട് വന്നാലും കാണുന്നൊരു കാഴ്ചയാണ് ഉമ്മറത്തിരുന്നു വർത്താനം പറയുന്ന അമ്മയേം മകളേം.... ഇന്നതിനു പകരം രണ്ട് ഒഴിഞ്ഞ കസേരകൾ മാത്രം ഉമ്മറത്ത് കിടക്കുന്നു.... അവൾ സംശയത്തോടെ ചുറ്റുപാടും ഒന്നുകൂടി കണ്ണോടിച്ചു... എല്ലാം കാടുകയറി കിടപ്പുണ്ട്.... ശെരിക്കും ആൾവസം ഇല്ലാതെപോലുണ്ട്... പക്ഷെ തൊഴുത്തിന്റെ ഭാഗത്ത്‌ നിന്നും പയ്ക്കളുടെ കരച്ചിൽ കേൾക്കാം.... അവൾ സംശയത്തോടെ അനന്തനെ നോക്കി.... താൻ നോക്കേണ്ടെടോ... ഇവിടെ ആൾക്കാരൊക്കെ ഉണ്ട്... മരുമോന്റെ സ്വഭാവഗുണം നാട്ടുകാരൊക്കെ അറിഞ്ഞില്ലേ അതില്പിന്നെ ഇങ്ങിനാ.... അമ്മയും മോളും പുറത്തേക്ക് ഇറങ്ങാറില്ല... ആകെ പോകുന്നത് സൊസൈറ്റിയിലേക്കാ.... അതും പഴയപോലൊന്നുമല്ല ഓട്ടോയ്ക്ക പോക്കും വരവും ഒക്കെ... അനന്തൻ ഒരു പുച്ഛത്തോടെ പറഞ്ഞു.. താൻ വാ.... നമുക്ക് വിളിച് നോക്കാം...

അനന്തൻ ഉമ്മറത്തേക് കയറി അവിടെ ഉള്ള കാളിങ് ബെല്ലിൽ വിരലമർത്തി....എന്നാൽ നീലു കയറാതെ മുറ്റത് തന്നെ അറച് നിന്നിരുന്നു... രണ്ടുമൂന്നു തവണ ബെൽ അമർത്തിയ ശേഷമാണ് ഉമ്മറവാതിൽ തുറക്കപ്പെട്ടത്.... മാലതിയാണ് വാതിൽ തുറന്നത്... ഒട്ടും പ്രതീക്ഷിക്കാതെ മുന്നിൽ നിൽക്കുന്ന അനന്തനെ കണ്ടു അവരുടെ മുഖം ഒന്ന് ചുളിഞ്ഞു... പിന്നെയാണ് നോട്ടം പുറകിൽ നിൽക്കുന്ന നീലുവിലെത്തിയത്... അവരാകെ ഒന്ന് പതറി.....അതെ പതർച്ചയോടെ അവർ അകത്തേക്ക് ഒന്ന് നോക്കി... ഹാ... എന്താ അമ്മായി ഞങ്ങളെ അകത്തേക്ക് വിളിക്കുന്നില്ലേ??? ഇതെന്താ പന്തം കണ്ട പേരുചാഴിയേക്കൂട്ട് നിക്കുന്നെ... അവരെന്തോ പറയാൻവന്നതും അനന്തൻ തുടർന്നു... അല്ലേൽ ഇപ്പൊ അമ്മായി പറയുന്നേ എന്തിനാ നീ വന്നേ നീലൂട്ടിയെ... നമുക്ക് ഇവിടെ ഇരുന്നു സംസാരിക്കാം.... വാ കയറി... അനന്തൻ വളരെ കൂൾ ആയിട്ടാണ് സംസാരവും പെരുമാറ്റവും ഒക്കെ..... നീലു ഒന്ന് പരിഭ്രമിച്ചെങ്കിലും അത് പുറമെ കാട്ടിയില്ല.. അവളും അകത്തേക്ക് കയറി... രണ്ടാളും അവിടെ കിടന്ന കസേരകളിലേക്കിരുന്നു... നീ എന്തിനാ ഇപ്പൊ ഇങ്ങോട്ട് വന്നത്???

അവരുടെ വരവും സംസാരവും ഇരിപ്പും ഒന്നും ഇഷ്ടപ്പെടാതെ മാലതി ചോദിച്ചു.... ഹാ അതെന്ത് ചോദ്യമ അമ്മായി... നിങ്ങളൊക്കെ എനിക്ക് വേണ്ടപ്പെട്ടവരല്ലേ..... പ്രത്യേകിച്ചും അമ്മായിടെ മോള്.... അവളെ ഒന്ന് കാണാനാ ഞങ്ങൾ വന്നേ.... അല്ലേ നീലു... അവൾ ഒന്ന് ചിരിച്ചു.... അവനും തിരികെ അർത്ഥം വച്ചൊന്ന് ചിരിച്ചു.... മാലതി ഇതൊന്നും ഇഷ്ടപ്പെടതെ നിൽപ്പാണെന്നു അവരുടെ മുഖം പറയുന്നുണ്ടായിരുന്നു.. അല്ല എവിടെ അവൾ.... അപ്പോഴേക്കും അശ്വതി ഉമ്മറത്തേക്ക് വന്നിരുന്നു... പക്ഷെ വന്നത് ഇവരാണെന്നു അറിയാതെ ആണ് അവൾ ഇറങ്ങി വന്നത് ആരാ അമ്മേ വന്ന.... പറഞ് പൂർത്തീയസക്കുമുന്നേ അവൾ അവരെകണ്ടുകഴിഞ്ഞിരുന്നു.... അവളൊന്ന് പതറി.... പെട്ടന്നവളുടെ നോട്ടം നീലുവിലെത്തി... അവളുടെ ഉന്തിയ വയറ് കാണെ അവളിൽ അത്ഭുതം ആയിരുന്നു... അവൾക് വിശ്വായിക്കാനായില്ല..... അവൾ നീലുവിനെ തന്നെ തുറിച്ചു നോക്കികൊണ്ടിരുന്നു... പെട്ടെന്നാണ് അനന്തൻ അവൾക് നേരെ ഒന്ന് വിരൽ ഞൊടിച്ചത്... അവൾ ഒന്ന് ഞെട്ടി.... എന്താടി വിശ്വാസം വരുന്നില്ലേ????? അനന്തൻ കസേരയിൽ നിന്നും ചാടി എഴുനേറ്റു.......

നീ എന്താ കരുതിയെ ഇവൾ ഒരിക്കലും എന്റെ ജീവിതത്തിലേക്കിനി തിരിച് വരില്ലെന്നോ... അതോ ഇവളെ എന്റെ ജീവിതത്തിന്നു ഒഴിവാക്കി പകരം നിനക്ക് കയറി കൂടാമെന്നോ???? പറയടി.... അനന്തൻ അവൾക്കു നേരെ ചീറി അടുത്തു അടിമുടി വിറക്കുകയിരുന്നു അവൻ ..... അവന്റെ അങ്ങനൊരു ഭാവത്തിൽ അശ്വതി ഒന്ന് ഭയന്നു.... എന്താടി.. നിന്റെ നാവിറങ്ങിപോയോ??? എന്റെ പെണ്ണിനോട് ഇല്ലാത്ത അനാവശ്യംമൊക്കെ പറഞ് തമ്മിൽ തല്ലിക്കാൻ നിനക്ക് നല്ല നാവായിരുന്നല്ലോ... ഇപ്പൊ എന്താടി നിന്റെ നാവ് പാതാളത്തിലേക് ഇറങ്ങിപ്പോയോ???? ദേ അനന്താ നീ നിന്റെ ഭാര്യേം കൊണ്ട് ഇവിടുന്ന് പോയെ... എനിക്ക്... എനിക്ക് നിന്നോടൊന്നും പറയാനില്ല... ഞങ്ങള്ക്ക് മനസമാധാനത്തോടെ ജീവിക്കണം... ഒന്ന് പോയിത... അവൾ പതർച്ചയോടെ എങ്ങനൊക്കെയോ പറഞ്ഞു.... അനന്തന് അവന്റെ ദേഷ്യം നിയന്ത്രിക്കാനായില്ല.... അവൻ മുന്നോട്ട് ചെന്ന് അവളുടെ മുടിയിൽ കുത്തിപിടിച്ചു ചുമരിനോട് ചേർത്ത് നിർത്തി.... അവൾ അവന്റെ പിടിയിൽ നിന്നും കുതറിമാറാൻ നോക്കികൊണ്ടിരുന്നു... അവൾക് വേദനിച്ചതല്ലാതെ അവൻ പിടിവിട്ടിരുന്നില്ല....

രംഗം വഷളായതും നീലു വേഗം എഴുനേറ്റ് അവനടുക്കലേക് ചെന്നു.... മാലതിയും ഇതൊക്കെ കണ്ട് അന്തംവിട്ട് നിൽപ്പാണ്.. അനന്തേട്ട വേണ... അവരെ വീട്ടിടുങ്കോ...... അവൾ പറയുന്നതൊന്നും അനന്തൻ കേൾക്കാൻ കൂട്ടാക്കിയിരുന്നില്ല.... നീലുവിനെ ഒന്ന് തിരിഞ്ഞ് നോക്കിയശേഷം വീണ്ടും ദേഷ്യത്തോടെ അശ്വതിക് നേരെ തിരിഞ്ഞു..... എന്റെ ജീവിതലിലെ സമാധാനം ഇല്ലാതാക്കിയിട്ട് നിനക്കിപ്പോ സമാധാനമായി ജീവിക്കണമെന്നോ...പറയടി... നീ എന്തിനാ എന്റെ ജീവിതതിൽ ആവശ്യമില്ലാത്ത പ്രശ്നങ്ങൾ ഉണ്ടാക്കിയത്.... പറയടി ഞാനാണോ നിന്റെ കൊച്ചിന്റെ തന്ത.. അനന്തൻ മറുകൈ അവളുടെ കഴുത്തിൽ കുത്തി പിടിച്ചു.... വേണ... അനന്തേട്ട പീസ്... കൊഞ്ചം നാൻ സോൾരത് കേട്ടുക്കോ....ഇപ്പിടിയൊന്നു സെഞ്ച കൂടാത്... അവരെ വീട്ടിടുങ്കോ... അവൾ ആശ്വതിയുടെ കഴുത്തിൽ പിടിച്ചിരിക്കുന്ന അനന്തന്റെ കയ്യിൽ കയറിപിടിച്ചുകൊണ്ട് പറഞ്ഞു... ആവുന്നതും അവൾ അവന്റെ കൈ എടുപ്പിക്കാൻ ശ്രമിച്ചു... എന്നാൽ അനന്താന് ഒരു കുലുക്കവും ഉണ്ടായില്ല.... അവന്റെ കഴുത്തിലുള്ള പിടി മുറുകും തോറും അവൾക് ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് തോന്നി... കണ്ണൊക്കെ വല്ലാതെ തുറിച്ചു വന്നു.... നീലു കരഞ്ഞുപറഞ്ഞിട്ടും അവൻ കേൾക്കുന്നുണ്ടായില്ല.....

അശ്വതിയുടെ അവസ്ഥകണ്ടതും പേടിയോടെ ആണേലും മാലതി അവൾക്കടുത്തേക് ഓടി വന്നു.... അനന്താ.... അവൾ ചത്തുപോകുമെടാ ഒന്ന് കയ്യെടുക്കെടാ...... അവർ കെഞ്ചി പറഞ്ഞു.... ഒന്നിലും അവന്റെ മനസലിഞ്ഞില്ല... വല്ലാത്തൊരു പ്രതികാരമനോഭാവം ആയിരുന്നു അവന്... ഒടുവിൽ അവളുടെ ജീവൻ നിന്നുപോകുമെന്ന് അവന് തോന്നിയ നിമിഷത്തിൽ അവൻ കൈകൾ പിൻവലിച്ചു.... അശ്വതി ശ്വാസം ആഞ്ഞു വലിച്ചു ചുമച്ചുകൊണ്ട് നിലത്തേക്കൂർന്നിരുന്നു.... മാലതി വേഗം അവളെ താങ്ങി പിടിച്ചിരുത്തി... ഇതൊക്കെ കണ്ട് നീലു ആകെ തളർന്നിരുന്നു.... അവൾ കലങ്ങിയ കണ്ണുകളോടെ അവനെ ദയനീയമായി നോക്കി.... അനന്തൻ ഒന്നുമില്ലെന്നോണം അവളെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു... ആശ്വസിപ്പിക്കാനായി മെല്ലെ ചുമലിൽ ഒന്ന് തട്ടി... അപ്പോഴും അവന്റെ കണ്ണുകൾ പകയോടെ അശ്വതിയെ നോക്കുന്നുണ്ടായിരുന്നു.....അപ്പോഴേക്കും മാലതി അശ്വതിയെ ഒരുവിധം എഴുനേൽപ്പിച്ചു താങ്ങി നിർത്തി.... കഴിഞ്ഞെങ്കിൽ ഒന്ന് പൊ അനന്താ... ഈ പെണ്ണ് വിവരമില്ലാതെ ചെയ്തു കൂട്ടിയതാ...

അന്നേ ഞാൻ വിലക്കിയതാ കേട്ടില്ല... നീ ഒന്ന് ക്ഷേമിക്കാനന്ത..... നീലാംബരി ഒന്നിവനേം വിളിച്ചോണ്ട് പൊ കൊച്ചേ... ഞാൻ നിന്റെ കാൽ പിടിക്കാം.... അകത്തൊരു കൊചുണ്ട് അതിന്റെ തന്തയോ കളഞ്ഞിട്ട് പോയി... ഇവൻ ഇനി നിന്നാൽ ഇനി ഈ പെങ്കൊച്ചിനെകൂടി കൊല്ലും... തന്തേം തള്ളേം ഇല്ലാത്ത അതിനെക്കൂടി വളർത്താൻ എനിക്ക് വയ്യ.... ദയവു ചെയ്തു കൊണ്ട് പൊ കൊച്ചേ...... നീലു ദയനീയമായി അവനെ നോക്കി... പോകാമെന്നു കണ്ണുകൾ കൊണ്ട് യാചിച്ചു..... അനന്തൻ അവളെ ഇരുകണ്ണുകളും ഒന്ന് അടച് കാണിച്ചു... അവനിലേക്കൊന്നുകൂടി ചേർത്ത് പിടിച്ചു...... വേണം.... നിങ്ങൾ വളർത്തണം... തന്തയും തള്ളയും ഇല്ലാത്ത കൊച്ചിനെ.... കാരണം അത്രേം നന്നായിട്ടാണല്ലോ മോളെ വളർത്തി പഠിപ്പിച് വച്ചിരിക്കുന്നെ.... പിന്നെ ആരുമില്ലാത്തതിന്റെ പേരിൽ അമ്മയും മോളുംകൂടി ഇവളെ കൊല്ലാകൊല ചെയ്തില്ലേ.... അതുപോരാഞ് നിങ്ങടെ ഈ നിക്കുന്ന മോള് എന്റെ പെണ്ണിനെ നോവിച്ചില്ലേ..... ആവശ്യമില്ലാത്തതൊക്കെ പറഞ് ഞങ്ങളെതമ്മിൽ അകറ്റാൻ നോക്കിയില്ലേ... ആ നിങ്ങൾക്കിതൊന്നും വന്നാൽ പോരാ... എവിടെടി.... എവിടെടി നിന്റെ കെട്ടിയോൻ....നീ ഞങ്ങളെ രണ്ടുപേരെയും രണ്ട് വഴിക്കാക്കാൻ നോക്കിയവളല്ലേ... എന്നിട്ടോ??? എന്നിട്ടിപ്പോ ആരാടി രണ്ട് ധ്രുവങ്ങളിൽ ആയെ?? ആർക്കാടി ചതിവ് പറ്റിയത്????

അശ്വതി അപമാനത്താൽ തല ഉയർത്തി നോക്കാനാവാതെ നിന്നു..... നീ ഇങ്ങിനെ നീക്കണമെടി ഞങ്ങളുടെ മുന്നിൽ... ദൈവം നിർത്തിച്ചതാ നിന്നെ ഇങ്ങിനെ.... നീ ചെയ്ത് കൂട്ടുന്ന കൊള്ളരുതായ്മകൾക്കൊക്കെ ഫലം അനുഭവിക്കേണ്ടത് ആ കൊച്ചു കുഞ്ഞുകൂടിയ... അതെങ്ങിനെ സ്വന്തം കുഞ്ഞിന്റെ പിതൃത്വം പോലും യാതൊരു ഉളുപ്പുമില്ലാതെ സ്വാർത്ഥ താല്പര്യങ്ങൾക്കുവേണ്ടി മറ്റുള്ളവരുടെ തലയിൽ വാക്കുന്നവളല്ലേ...... ആ നിനക്ക് ഇതൊന്നും ഒന്നും അല്ലായിരിക്കാം.... എന്നാലും എനിക്കറിഞ്ഞേ തീരു... ഞാനെപ്പഴാടി നിനക്ക് ഒരു കുഞ്ഞിനെ സമ്മാനിച്ചേ???? എപ്പോഴാടി നമ്മൾ തമ്മിൽ അതിരുവിട്ട ബന്ധങ്ങൾ ഉണ്ടായത്.... അനന്തൻ നീലുവിനെ ചേർത്ത് പിടിച് തന്നെ അവൽക്കരികിലേക്ക് നീങ്ങി... പറയടി.... പറയാൻ..... അശ്വതി ഉത്തരമൊന്നും പറയാനാകാതെ വിളറി വെളുത്തു...... പെട്ടെന്നാണ് അനന്തന്റെ കൈ അവൾക്ക് നേരെ ഉയർന്നു താണത്.... അശ്വതി മുഖം പൊത്തി ഒരു സൈഡിലേക്കു ചെരിഞ്ഞുപോയി..... അവൾക് നടന്നതെന്താണെന്നു ചിന്തിക്കാൻ ഉള്ള സമയം കിട്ടും മുന്നേ അടുത്ത കവിളിലും അവന്റെ കൈ പതിഞ്ഞിരുന്നു....

ഇതെന്തിനാണെന്നു നിനക്കറിയാമോ.... എന്റെ... എന്റെ പെണ്ണിനെ.... അവളുടെ മനസ് വേദനിപ്പിച്ചതിന്.... കുറച്ച് നാളത്തേക്കാണെങ്കിലും എന്നേം അവളേം അകറ്റിയതിനു.... ഇനി മേലിൽ.... ഇനി മേലിൽ നിന്റെ ദുഷിച്ച മനസ് ഞങ്ങള്ക്ക് എതിരായി ചിന്തിക്കാൻ പോലും മുതിരരുത്.... അങ്ങിനെ ചെയ്താൽ...... പിന്നെ ഇപ്പൊ കണ്ടതാകില്ല...പച്ചക്ക് കത്തിക്കും ഞാൻ നിന്നെ.... കേട്ടോടി.... ദേ അമ്മായി... പുന്നാര മോളെ ഇതൊക്കെ പറഞ് മനസിലാക്കിച്ചോ..... അല്ലെങ്കിൽ നേരത്തെ പറഞ്ഞപോലെ തന്തേം തള്ളേം ഇല്ലാത്ത കൊച്ചിനെ നിങ്ങൾ വളർത്തേണ്ടിവന്നെന്നിരിക്കും...... അവനൊരു താക്കീതോടെ അവരോടു പറഞ്ഞു.... മാലതി ഭയത്തോടെ വേഗം തലയാട്ടി സമ്മതിച്ചു..... ഡീ... അശ്വതി ഞെട്ടി അനന്തനെ നോക്കി.... ദേ നോക്കടി... ഇത്‌ കണ്ടോ നീ.... അനന്തൻ നീലുവിന്റെ ഉന്തിയ വയറിലേക്ക് കൈ ചേർത്തു....നീലു നിറ മിഴിയാലേ അനന്തനെ നോക്കി ഇതാണ്... ഇതാണ് അനന്തന്റെ ചോര..... അല്ലാതെ നിന്നപ്പോലെ ഒരു യോഗ്യതയും ഇല്ലാത്തവൾക്ക് അവകാശ പെടാനുള്ള ഒന്നല്ല അത്.... ഈ ലോകത്ത് എന്നെ സ്വീകരിക്കാനും.....

എന്റെ കുഞ്ഞുങ്ങളെ ഗർഭം ധരിക്കാനും പ്രസവിക്കാനും വളർത്താനും ഒക്കെ അവകാശമുള്ള ഓരേയൊരു പെണ്ണെ ഉള്ളു.... അത് ദേ ഇവളാണ്.... എന്റെ നീലാംബരി...... ഈ ജന്മത്തിലും ഇനി വരും ജന്മങ്ങളിലും ഒക്കെ അതിനി അങ്ങിനെ തന്നെ ആകും.... അത്രയ്ക്കു പരസ്പരം ആത്മാവിൽ അലിഞ്ഞു ചേർന്നവരാടി ഞങ്ങൾ.... അവിടെ നിനക്കെന്നല്ല.... മറ്റാർക്കും ഒരു അവകാശവുമില്ല.... അതുകൊണ്ട്.... അതുകൊണ്ടിനി ഞങ്ങളുടെ നിഴൽവേട്ടതുപോലും കണ്ടുപോകരുത് നിന്നെ.... കേട്ടോടി......ഇനിയൊരു കണ്ടുമുട്ടലിനുപോലും അവസരം ഉണ്ടാകാതിരിക്കട്ടെ.... അശ്വതി എല്ലാം തകർന്നവളെപ്പോലെ അവർക്ക് മുന്നിൽ നിന്നു.... അടികിട്ടിയ തളർച്ചയും കൂടാതെ അവന്റെ വാക്കുകൾ തീർത്ത അപമാനഭാരവും കൂടി ആയപ്പോൾ അവളുടെ പതനം പൂർത്തിയായപോലെ ആയിരുന്നു..... അവർ നോക്കി നിൽക്കേ തന്നെ അനന്തൻ നീലുവിനേം ചേർത്ത് പിടിച് ആ പടികളിറങ്ങി... **************** അശ്വതിയോട് പറയാനുള്ളത് പറഞ്ഞതോടെ അനന്തന്റെ മനസ്സിൽ ബാക്കികിടന്ന ആ ഒരു കരടും മാഞ്ഞു പോയിരുന്നു.... പിന്നങ്ങോട്ട് അവർക്ക് സന്തോഷത്തിന്റെ നാളുകൾ മാത്രമായിരുന്നു..... സുഭദ്രമ്മയും അനന്തനും നീലുവിനെ കൈവെള്ളയിൽ കൊണ്ട് നടന്നു.... അവൾക് ചുറ്റും അവരോരു സ്വർഗം തന്നെ തീർത്തുകൊടുത്തു.......

നീലുവും പഴയ കുറുമ്പി പെണ്ണായി മാറി.... മൂവരും സന്തോഷത്തോടെ അവരുടെ കുഞ്ഞു കണ്മണിക്കായുള്ള കാത്തിരിപ്പിലായിരുന്നു..... സമയം അടുക്കുംതോറും നീലുവിന് ആസ്വസ്ഥതകൾ കൂടി വന്നു.... അതോടെ അനന്തന് ടെൻഷനും കൂടി.... വീണ്ടും അവൻ ലീവെടുത്തു... മുഴുവൻ സമയവും അവൾക്കൊപ്പം തന്നെ ചിലവഴിച്ചു.... ആ കുഞ്ഞിപ്പെണ്ണിനോടുള്ള പ്രണയവും കരുതലും ഒക്കെ അനന്തനിൽ നാൾക്ക് നാൾ വർധിച്ചുകൊണ്ടിരിന്നു.... നീലുവിനും അങ്ങിനെതന്നെ ആയിരുന്നു... വല്ലാത്തൊരു കൊതിയോടെ ആയിരുന്നു അവൾക്ക് അവനോടുള്ള ഓരോ നോട്ടങ്ങൾ പോലും.... ദിവസങ്ങൾ പിന്നെയും ഓടി മറഞ്ഞു.... നീലുവിന്റെ ഡേറ്റ് ന് ഇനി ദിവസങ്ങൾ മാത്രം ബാക്കിയായി..... സമയം അടുത്തപ്പോൾ നീലുവിലും ചെറിയൊരു പേടിയൊക്കെ ഉണ്ടായി തുടങ്ങി..... ഒരു വൈകുന്നേരം നീലു കുളിക്കാൻ കയറിയതാണ്... പെട്ടെന്നാണ് ബാത്‌റൂമിൽനിന്നും അവളുടെ നിലവിളി കേട്ടത്....... അനന്തൻ വേഗം തന്നെ അങ്ങോട്ടേക്ക് ഓടി... നീലു..... മോളെ നീലു.... എന്താ... എന്താ... വാതിൽ തുറക്കൂ...അനന്തൻ വാതിലിൽ തട്ടി വിളിച്ചു നീലു അകത്തു നിന്നും വാതിൽ തുറന്നുകൊടുത്തു...അപ്പോഴേക്കും ഭയം കാരണം വിറക്കുന്നുണ്ടായിരുന്നു അവൾ എന്താ... എന്താമോളെ... വേദനിക്കുന്നുണ്ടോ???

അനന്തൻ വെപ്രാളംത്തോടെ അകത്തേക്ക് കയറി... അവളെ ആകെ ഒന്ന് നോക്കി... വേഷമൊക്കെ കുളിച് മാറിയിട്ടുണ്ട്... പക്ഷെ ഇട്ടിരിക്കുന്ന പാവാട ആകെ നനഞ്ഞു കുതിർന്നുകൊണ്ടിരിക്കുന്നു.... നീലു ആകെ ഭയന്നിട്ട് ഉണ്ട്.. നന്ദേട്ടാ.... ഇല്ല ഒന്നുല്ല മോളെ... വാ നമുക്കുടനെ ഹോസ്പിറ്റലിൽ പോണം..... നമ്മുടെ വാവ വരാറായതാ കണ്ണാ.... പേടിക്കണ്ടടാ.... വാ... അനന്തൻ വേഗം അവളെ താങ്ങി റൂമിലേക്കു കൊണ്ടുവന്നു.... അവിടെന്നവൻ വേഗം തന്നെ ടാക്സി വിളിച് അറേഞ്ച് ചെയ്തു ഡ്രെസ്സും മാറി... ഫോണും പേഴ്സും ഒക്കെ എടുത്തു.... ബെഡിൽ ഇരിക്കുന്ന നീലുവിനെ ഇടയ്ക്കിടെ തിരിഞ്ഞു നോക്കുന്നതും ഉണ്ട്.... ഒന്നുല്ലടാ മോളെ... വാട്ടർ ബ്രേക്ക്‌ ആയതാ... പേടിക്കണ്ടാട്ടൊ...ഇപ്പൊ വണ്ടിവരും.... ഞാൻ അമ്മയോട് റെഡിയാവാൻ പറയട്ടെ.... അനന്തൻ താഴേക്കുപോയി സുഭദ്രമ്മയോട് കാര്യം പറഞ്ഞു... അവർ വേഗം തന്നെ റെഡിയാക്കി വച്ചിരുന്ന ബാഗും എടുത്തു വന്നു...

അപ്പോഴേക്കും ടാക്സിയും എത്തിയിരുന്നു.... അനന്തൻ വേഗം മുകളിലേക്ക് പോയി നീലുവിനെ കൈകളിൽ എടുത്ത് താഴെക്കിറങ്ങി.... പിന്നെ നേരെ ഹോസ്പിറ്റലിലേക്ക് വണ്ടി പാഞ്ഞു **************** ഹോസ്പിറ്റൽ ലേബർ റൂമിന്റെ പുറത്ത് മണിക്കൂറുകളുടെ കാത്തിരിപ്പായിരുന്നു... ഇടക്കൊക്കെ നീലുവിന്റെ ഉച്ചത്തിലുള്ള നിലവിളി പുറത്ത് വരെ കേൾക്കുന്നുണ്ടായിരുന്നു..... അനന്തന്റെ കണ്ണുകൾ വേദനയാൽ നിറഞ്ഞു....നീലാംബരി അനന്തനെ കാണണമെന്ന് വാശിപിടിച്ചു കരഞ്ഞതുകാരണം ഇടക്കൊന്നുരണ്ടുവട്ടം അനന്തനെ അകത്തേക്ക് വിളിപ്പിച്ചിരുന്നു..... ആകെ തളർന്ന് കോലംകെട്ടു കിടക്കുന്ന അവളെ കാണെ അവനിൽ അത് കൂടുതൽ വേദന ഉണ്ടാക്കി മണിക്കൂറുകൾ വീണ്ടും കടന്നുപോയി..... അകത്തുനിന്നും അവളുടെ ഉച്ചത്തിലുള്ള നിലവിളി ഉയർന്നു കേൾക്കുന്നുണ്ടായിരുന്നു.... ചുരുക്കി പറഞ്ഞാൽ നീലു ആ ഹോസ്പിറ്റൽ കുടുക്കി മറിച്ചെന്നു തന്നെ പറയം.... അവസാനം അവളുടെ ഉച്ചത്തിലുള്ള ഒരു നിലവിളിക്കൊപ്പംതന്നെ ഒരു കുഞ്ഞികരച്ചിൽകൂടി ഉയർന്നു........................ (തുടരും )...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story