നീലാംബരം: ഭാഗം 7

neelambaram

എഴുത്തുകാരി: രുദ്രാ ലക്ഷ്മി

അപ്പാമ്മ... എനക്ക് 5 കൊളന്തൈ മട്ടും പോതും... അവരിതെന്തെന്ന മട്ടിൽ അന്തിച്ചു നിപ്പാണ്... അവളുടെ പറച്ചിൽകേട്ടതും കുടിച്ചുകൊണ്ടിരുന്ന ജ്യൂസ്‌ അറിയാതെ തരിപ്പിൽ പോയി വിദ്യക്ക് അപ്പോഴാണ് നടവഴി കഴിഞ്ഞ് അനന്തൻ മുറ്റത്തേക്ക് കയറിയത് അഹ്... ദേ അനന്തൻ വന്നൂല്ലോ....വിഷയം മാറ്റാനായി വിദ്യ വേഗം പറഞ്ഞു... അവളെ അവിടെ കണ്ടുകൊണ്ടു തന്നെ ഒരു ചിരിയോടെയാണ് അനന്തൻ അകത്തേക്ക് കയറിയത്.. ഇതെന്താടോ... പതിവില്ലാതെ ഇങ്ങോട്ടൊക്കെ??? അതോ... ഒരു പിടികിട്ടാപുള്ളിയെ അന്വേഷിച്ചിറങ്ങിയതാ അനന്താ... നീലുനെ ഒന്ന് ഇടങ്കണ്ണിട്ട് നോക്കിക്കൊണ്ട് പറഞ്ഞു... അനന്തനും ഒന്ന് അവളെ നോക്കി.... അവൻ വന്നോതൊന്നും അറിഞ്ഞിട്ടില്ല...

കാര്യമായ എന്തോ ചിന്തയിലാണ്... അവനൊന്നു പുരികം ചുളിച്ചു... അതുപിന്നെ എപ്പോളും അങ്ങിനെ ആയതുകൊണ്ട് എന്തേലും ആവട്ടെന്ന മട്ടിൽ വിദ്യായോട് ഓരോ വിശേഷങ്ങളൊക്കെ ചോദിച്ചു കുഞ്ഞിമാളൂനെ കൊണ്ടുവന്നില്ലേ????... മോള്നല്ല ഉറക്കത്തില്ലടാ... അതാ കൊടുവരാഞ്ഞേ സന്തോഷ്‌ വിളിക്കാരൊക്കെ ഉണ്ടോ വിദ്യെ ??? അവനോരോന്നൊക്കെ ചോദിക്കുന്ന കൂട്ടത്തിൽ ഉമ്മറത്തിട്ടിരിക്കുന്ന കസേരയിലേക്ക് ഒന്നിരുന്നു എന്നാൽ നീലാംബരി ഇതൊന്നും അറിയാതെ സ്വപ്നലോകത്തെന്നപോൽ ഓരോന്നൊക്കെ ചിന്തിച്ചു നിപ്പാണ്....ചിന്തക്കനുസരിച് കയ്യിലെ നഖം തിന്നു തീർക്കുന്നും ഉണ്ട്... നീലുവേ പോയി കുളിക്ക്...

ഒത്തിരി നേരായി... തലനീരിറങ്ങേണ്ട കുട്ടി.... എവിടെ.... ആളിതൊന്നും കേട്ട മട്ടില്ല.... എല്ലാവരും പരസ്പരം നോക്കി.... പിന്നെ മൂവരുടെയും നോട്ടം ഒരുപോലെ നീലുവിലേക്കു നീണ്ടു....അവിടെ മുഖത്ത് നവരസങ്ങളും വിരിയുന്നുണ്ട്... എന്തൊക്കെയോ കാര്യമായി ചിന്തിച് കൂട്ടുവാണ് കക്ഷി... വിദ്യാകേകദേശം കാര്യങ്ങളുടെ കിടപ്പ് മനസിലായി... പെണ്ണ് ബോധമില്ലാതെ അനന്തന്റെ മുന്നിൽവച്ചു വല്ലതും വിളിച്ചു പറയുമൊന്നുള്ള ചെറിയൊരു പേടി അവൾക് തോന്നി.... അവൾ മെല്ലെ... നീലുവിന്റെ കയ്യിലൊന്ന് തോണ്ടി.... എവിടെ... വീണ്ടും അതെ നിൽപ് തന്നെ... അനന്തൻ എന്താണെന്നറിയാതെ അവളെത്തന്നെ നോക്കി നിൽപ്പുണ്ട്.. ഇവളെന്താ അമ്മേ എണ്ണ തോണിയിൽ വീണോ????..

. മിണ്ടാതിരിക്കനന്താ.... സുഭദ്രമ്മ അവന്റെ കയ്യിലൊരു കൊട്ടുകൊടുത്തു അല്ല ഈ പെണ്ണിതെന്താ നിന്നു ദിവാ സ്വപ്നം കാണുവാണോ...അനന്തൻ വീണ്ടും സുഭദ്രമ്മയോട് ചോദിച്ചു.. ഈ കുട്ടീടെ ഒരു കാര്യം..... നീലുവേ...അവർ അടുത്തോട്ടു ചെന്നൊന്നു തട്ടിവിളിച്ചു.... 5 കൊളന്താകൾ മട്ടും പോതും.... അല്ലെ അപ്പാമ്മ..... വിദ്യ ഇവളിതു കുളമാക്കും എന്ന രീതിയിൽ തലയ്ക്കു കൈ കൊടുത്ത് പോയി... നീ ഇതെന്താ പറയുന്നേ എന്റെ കുട്ടി... കുറെ നേരമായല്ലോ... ആരുടെ കാര്യമാ ഈ പറയുന്നേ... അതോ.... ഇന്ത വിദ്യാക്ക സൊള്ളിയാച്... കല്യാണത്തുക്കപ്പുറം എനക്കും പാപ്പാ വന്തിടുമെന്ന്... ആണ എനക്ക് ആയിന്ത് പേർ വേണം.......

അവളെന്തോ വല്യ കാര്യം പറയുന്നപോൽ വലതുകയ്യിടെ അഞ്ചുവിരലും ഒന്നാകെ ഉയർത്തിക്കാട്ടി പറഞ്ഞു.. അവളുടെ വർത്തമാനം കേട്ട് അവർ വായിക്ക് മേൽ കൈവച്ചുപോയി ചിരിവന്നെങ്കിലും അനന്തൻ നിൽക്കുന്നത് കൊണ്ട് അവർക്ക് ചിരിക്കാനും വയ്യ... വിദ്യാണെങ്കിൽ ഇഞ്ചിക്കടിച്ച കുരങ്ങനെപോലെ മുഖഭാവത്തോടെ അനന്തനെ ഒന്ന് നോക്കി..... അനന്തൻ നിന്ന് വിയക്കുന്നുണ്ട്... അതൂടി കണ്ടപ്പോൾ വിദ്യക്ക് ചിരിപ്പൊട്ടി... അവനൊരു കൂർത്ത നോട്ടം അവൾക്കുനേരെ നൽകി സുഭദ്രമ്മ തിരിഞ്ഞു അനന്തനെ ഒന്ന് നോക്കി.... സുഭദ്രമ്മയുടെ നോട്ടംപോയവഴിയേ അവളൊന്ന് നോക്കിയപ്പോഴാണ് സുഭദ്രമയുടെ പുറകിലായി കസേരയിൽ ഇരിക്കുന്ന അനന്തനെ കണ്ടത്...

ഉയർത്തി പിടിച്ച കൈവിരലുകൾ താനേ മടങ്ങി....അവൾ ദയനീയമായി നഖം കടിച്ചുകൊണ്ട് എല്ലാവരേം മാറി മാറി നോക്കി... അനന്തനാണെങ്കിൽ അവളെ ദാഹിപ്പിക്കും വിധം നോക്കി നിൽപ്പുണ്ട്... അവനെന്തേലും പറയുവോ എന്നവൾ പേടിച്ച്... പെണ്ണ് പെട്ടന്ന് സുഭദ്രമ്മക്ക് പിന്നിലേക്കോളിച്ചു... അനന്തനാണെങ്കിൽ അവിടെന്നെങ്ങനേലും പോയാൽ മതിയെന്നായി.... ഞാനൊന്ന് ഈ വേഷമൊക്കെ മാറ്റട്ടെ... ആകെ വിയർത്തു മുഷിഞ്ഞു...അവൻ തിടുക്കത്തിൽ പറഞ്ഞുകൊണ്ട് അകത്തേക്ക് നടന്നു....പോകും വഴി അവളെ ഒന്ന് കടുപ്പിച്ചു നോക്കാനും മറന്നില്ല അനന്തൻ പോയെന്ന് ഉറപ്പായതും രക്ഷപെട്ടെന്ന രീതിയിൽ നെഞ്ചിൽ കൈവച്ചുകൊണ്ട് നീലു ഒന്ന് ആഞ്ഞു ശ്വാസം വിട്ടു...

അപ്പോഴുണ്ട് സുഭദ്രമ്മയും വിദ്യായുംകൂടി അവളെനോക്കി അടക്കി പിടിച് ചിരിക്കുന്നു.... അവളൊന്ന് ചുണ്ടുച്ചുള്ക്കി കൂർപ്പിച്ചു നോക്കി... അതുകൂടി ആയതും ചിരിയുടെ ആക്കം ഒന്നുകൂടി കൂടി... നോക്കു... നീങ്ക രണ്ടാളും എന്നെ കളിപറയവേണ്ട... ആഹാ... ഇപ്പൊ കുറ്റം ഞങ്ങൾക്കയോ.. നീതന്നല്ലേ നീലുവേ.. ഇവിടെനിന്നോരോന്നു വിളിച്ചു പറഞ്ഞത്??? അപ്പാമ്മ..... വേണ...നാൻ എതോ തെറിയമാ സൊല്ലിട്ടേൻ നിന്റെ വാർത്താനം കെട്ടിട്ടു ഈ നിർത്താതെ പെയ്യുന്ന മഴയത്തും എന്റെ കുഞ്ഞന് ഉഷ്ണം കേറിട്ട അകത്തേക്ക് പോയിരിക്കുന്നെ.... അവന്റെ മുന്നിൽ ചെന്നു പെടാതെ നോക്കിക്കൊ.. അവർ വീണ്ടും കളിയാക്കി പെണ്ണിനെ അതുകേട്ടതും പെണ്ണിന് ഞൊടിയിടയിൽ നാണം വന്നു....

ഞാൻ കുളിക്കപോരെ.... അതും പറഞ്ഞു ഒറ്റ ഒട്ടമായിരുന്നു അകത്തേക്ക്... അവളുടെ പോകുകണ്ട് രണ്ടാളും ഒന്നുകൂടി ചിരിച്ചു **************** അകത്തേക്കൊടിയ നീലു ഗോവണിയുടെ അടുത്തെത്തിയതും സ്വിച്ചിട്ടപ്പോലെ നിന്നു.... ഗോവണിയുടെ താഴത്തെ പടിയിലായി അനന്തൻ ഏണിന് കയ്യും കൊടുത്ത് നിൽപ്പുണ്ട്.... അവളെ പ്രതീക്ഷിച്ചു നിന്നതാണെന്നു ഉറപ്പ്... അവന്റെ നോട്ടവും നിൽപ്പും ഭാവവും ഒക്കെ കണ്ടിട്ട് അവൾക്ക് തിരിച്ചു ഉമ്മറത്തേക്ക് പോയാലോന്നു തോന്നിപോയി... അവളവിടെനിന്ന് താളം ചവിട്ടി... പിന്നെ ഒട്ടിച്ചു വച്ചപോലെ ഒരു ചിരി അവന് സമ്മാനിച്ചു... അവൻ നോട്ടം ഒന്നുകൂടി കൂർപ്പിച്ചു... അതുകണ്ടതും പെട്ടന്ന് മുഖം വീർപ്പിച്ചു...

എന്തോ.... ദോ വരെ അപ്പാമ്മ....... കള്ളത്തരം കാണിച്ച് വേഗം തിരിഞ്ഞ് നടക്കാൻ ഒരുങ്ങി ഡീ.... അവൾ തിരിഞ്ഞുനിന്നു കണ്ണിറുക്കി അടച്ചു... കടവുളേ.... എന്നെ ഇപ്പൊ സെരിപ്പണ്ണുവേ.... കാപ്പാത്തുങ്കോപ്പ അവൾ പിറുപിറുത്തു ഡി...അവൾ തിരിഞ്ഞു നോക്കാത്തതുകൊണ്ട് ഒന്നുകൂടി വിളിച്ചു.. അവൾ പയ്യെ തലമാത്രം ചെരിച്ചു അവനെ ഒന്ന് നോക്കി... നീ എവിടെക്കാ... പോണേ... നിന്നെ ആരും വിളിക്കുന്നത് ഞാൻ കേട്ടില്ലല്ലോ.... കള്ളത്തരം കാണിക്കുന്നോ???? അത് വന്ത്..... അപ്പാമ്മ കൂപ്പിട്ട മാതിരി തോന്നിയാച് .. അത് താ.... അവൾ വിക്കി വിക്കി പറഞ്ഞു... നിനക്ക് തോന്നൽ അൽപ്പം കൂടുതലാ.... സാരമില്ല അത് ഞാൻ ശേരിയാക്കി തരാം കേട്ടോ...

അവൾ കണ്ണുമിഴിച് അവനെത്തന്നെ നോക്കി.... എന്താടി ഉണ്ടക്കണ്ണി നോക്കുന്നെ.... ഒരു പാട്ട എണ്ണ കമ്ഴ്ത്തിയിട്ടുണ്ടല്ലോ തലയിൽ വേഗംപോയി കഴുകികളഞ്ഞിട്ട് മുകളിലേക്കു വന്നോണം... മേലെയാ.... നാനാ... ഏതുക്കു??? എന്തിനെന്നറിഞ്ഞാലേ തമ്പുരാട്ടി വരുള്ളോ??? അവൾ വേണ്ടാന്ന് തലയാട്ടി.... പാവം അവനെ പേടിച്ചിട്ടാണ് പെണ്ണ്...വീണ്ടും നിലത്തേക്ക് നോക്കി ഓരോന്നാലോചിച്ച അവിടെത്തന്നെ നിന്നു... ഇടക്ക് മുഖമൊക്കെ വച്ചു ഓരോ ഗോഷ്ടി കാണിക്കുന്നുണ്ട്... അനന്തൻ ഇതെല്ലാം നോക്കി നിക്കുവാണ്.. ഇടക്കൊന്നു തല നിവർത്തി നോക്കിയപ്പോളും അനന്തൻ അതെ പടി നിൽപ്പാണ്.. എന്താടി പോണില്ലേ???? എഹ്... അഹ്.. ദോ പൊറേ... അവൾ ജീവനുംകൊണ്ടോടി..

അവളുടെ കൊല്സിന്റെ ഒച്ച അകലും വരെ അനന്തൻ അവൾ പോയവഴിയേ തന്നെ നോക്കി നിന്നു.... **************** അനന്തൻ കട്ടിലിൽ ഇരുന്നു കാര്യമായ വായനയിലാണ്... കയ്യിലിരുന്ന പുസ്തകത്തിന്റെ താള് മറിക്കുന്നതിനിടയിലാണ് വാതിൽക്കൽ ഒരു നിഴലനക്കം ശ്രദ്ധിച്ചത്....കയ്യിലിരുന്ന ബുക്ക്‌ മടക്കി അരികിലേക്ക് വച്ചുകൊണ്ട് ഒന്ന് അങ്ങോട്ടേക്ക് എത്തിനോക്കി.... ആരെയും കാണാനില്ല... എന്നാൽ കതകിന്റെ കട്ടിളയിൽ ചുവന്ന കുപ്പിവള അണിഞ്ഞ കൈ ചേർത്ത് പിടിച്ചിരിക്കുന്നതവന്റെ ശ്രദ്ധയിൽ പെട്ടു.... എന്തെന്നറിയാതെ ഒരു പുഞ്ചിരി മുഖത്ത് വന്നു... പെട്ടെന്നാണ് ഒരു തല അകത്തേക്ക് എത്തിനോക്കിയത്... പെട്ടെന്നവൻ മുഖത്ത് ഗൗരവം വരുത്തി.....

കടവുളേ.... കാപ്പാത്തുങ്കോ... അവർ എന്നെ സെരിപണ്ണുവേ... പെണ്ണ് നഖം കടിച് കുടഞ്ഞു.. ആരാ അവിടെ??? യാരും ഇല്ലൈ..... പറഞ്ഞു കഴിഞ്ഞാണ് പെണ്ണിന് അബദ്ധം പറ്റിയത് മനസിലായത്.. സ്വയം തലയ്ക്കിട്ടൊന്നു കിഴുക്കി... പിന്നെ പതിയെ വാതിൽ കടന്ന് മുന്നിലേക്ക്‌ വന്നു... നാൻ താ നീലാംബരി കള്ളം ചെയ്തകുട്ടികളെപ്പോലെ തല കുമ്പിട്ടു നിന്നാണ് പറയുന്നത്...അനന്ദന് അവളുടെ നിൽപ്പും പറച്ചിലും ഒക്കെ കേട്ട് ചിരിവന്നെങ്കിലും പുറമെ കാണിച്ചില്ല... ഓഹോ.... നീയാണോ നീലാംബരി.... അതെനിക്കറിയില്ലാരുന്നല്ലലോ... അത് കേട്ടതും അതേപടി നിന്നുതന്നെ ചുണ്ടോന്നു ഇരുവശത്തേക്കും കോട്ടി.... ഡി.... എന്ന... മുഖത്ത് നോക്കടി... മെല്ലെ മിഴികൾ മാത്രം ഉയർത്തി ഒന്ന് നോക്കി...

എന്തിനാ ഇപ്പൊ ഇങ്ങോട്ട് വന്നേ ആവോ???? അവനറിയാമായിരുന്നിട്ടും വെറുതെ അവളെ ദേഷ്യം പിടിപ്പിക്കാനായി ചോദിച്ചു.. നീങ്കത്താനെ എങ്കിട്ടെ സൊള്ളിയിരിക്??? ആണ ഇപ്പൊ എങ്കിട്ടെ കേക്കിറിയ??? ഏതുക്ക് നീങ്ക എന്നെ ഇങ്ക വര സൊല്ലിയെ??? അവളും വിട്ടുകൊടുത്തില്ല അഹ്... അപ്പോൾ ഓർമ്മയുണ്ടല്ലേ അവളിതെന്തുകൂത്തെന്ന മട്ടിൽ അനന്തനെ കണ്ണുമിഴിച് നോക്കി... ഓഹ്... തുടങ്ങി ഉരുട്ടി പേടിപ്പിക്കാൻ... അവളൊന്നവനെ ചുണ്ട് കൂർപ്പിച്ചുനോക്കി പിന്നെ തലവെട്ടിച്ചു ഒരുവശത്തേക്ക് തിരിച്ചു.. അഹ്.... നിനക്ക് ഇങ്ങിനെ കണ്ണുരുട്ടി നോക്കാൻ മാത്രമേ ഈ കണ്ണുകൊണ്ടു ഉപയോഗം ഉള്ളു അല്ലെ.....ചുറ്റും നടക്കുന്നതൊന്നും അറിയില്ലല്ലോ... അതെങ്ങനെ എപ്പോഴും സ്വപ്നലോകത്തല്ലേ എന്ന...

എനിക്ക് പുരിയലെ??? മനസിലിയെല്ലെന്നോണം കണ്ണൊന്നു ചുരുക്കി പറഞ്ഞു ഇന്ന്‌ താഴെ നിന്ന് എന്തൊക്കെയാടി കഴുതപെണ്ണേ നീ വിളിച്ചു പറഞ്ഞെ.... മനുഷ്യനെ നാണംകെടുത്തുവോ നീ... എഹ്??? അത്... വന്ത് വിദ്യക്ക എങ്കിട്ടെ സൊള്ളിയാച്... കല്യാണത്തുക്കപ്പുറം... എനക്കും പപ്പാ വന്തിടുമെന്ന്...പെട്ടെന്നൊരു നാണമൊക്കെ വന്നു നീലാംബരിക്ക് അനന്തൻ അവളെ നോക്കിയൊന്നു പല്ല് കടിച്ചു... അത് കണ്ടതും പെണ്ണിന് പെട്ടെന്നൊരു കുസൃതി തോന്നി... ആണ... അതുക്ക് ഉനക്കെന്ന വേണം??? നാൻ ഏൻ കാര്യം മട്ടും താ സൊള്ളിയത്?? നിങ്കൾ ഏതുക് ഏൻ മേലെ കോപപെടറെ?? അവളൊരു കുറുമ്പോട് അവനോടു ചോദിച്ചു അനന്തന് പെട്ടെന്ന് എന്ത് പറയണമെന്ന് കൺഫ്യൂഷൻ ആയി...

അവളാണെങ്കിൽ ചിരി അടക്കി അവനെത്തന്നെ നോക്കി നിൽക്കുന്നുണ്ട്... എനിക്കെന്താ??? എനിക്കൊന്നുല്ല....അല്ല എന്തിനാ കുറക്കുന്നെ... ഒന്നുടെ ആക്കിക്കോ... അപ്പോൾ അര ഡസൻ തികയിക്കലോ... എന്തേയ്... അവൻ പുച്ഛത്തോടെ പറഞ്ഞു കണ്ണുകൊർപ്പിച്ചൊന്നു നോക്കി അവൾ.. പിന്നെ ചുണ്ടുകൊട്ടികൊണ്ട് മുഖം തിരിച്ചു... പിന്നെ ഏൻ എന്നെ വരസൊള്ളെ??? അഹ്... അതോ... ഇങ്ങു വാ... അവൻ കയ്യാട്ടി അവളെ അടുത്തേക്ക് വിളിച്ചു... ആദ്യം ഒന്ന് മടിച്ചു.... ഇനി ചെവിക്ക് പിടിച് കിഴുക്കാനാണോ എന്നൊന്ന് സംശയിച്ചു.... പണ്ടൊരിക്കൽ കിട്ടിയിട്ടുള്ളതാണെ... ആ ഓർമയിൽ അവളൊന്ന് ചെവിയിൽ പിടിച്ചുപോയി.. അവിടെ നിന്ന് സ്വപ്നം കാണാതെ ഇങ്ങോട്ട് വാ കൊച്ചേ...

അവൾ മടിച്ചു മടിച് അവനടുത്തേക്ക് ചെന്നു... അപ്പോഴുണ്ട് അനന്തൻ അടുത്തിരുന്ന പുസ്തകം എടുത്ത് അവൾക് നേരെ നീട്ടി.. അവളൊന്ന് അമ്പരുന്നു.... പിന്നെ പതിയെ ആ ഉണ്ടക്കണ്ണുകൾ വിടർന്നു...അവൾ വേഗം അതവന്റെ കയ്യിൽനിന്നും വാങ്ങി... THE TEMPEST WILLIAM SHAKESPEARE അതിന്റെ പുറംചട്ടയിൽ എഴുതിയിരിക്കുന്നത് മെല്ലെ വായിച്ചു... സന്തോഷത്തോടെ അനന്തനെ നോക്കി പെണ്ണ്... അവനും ഒരു പുഞ്ചിരിയോടെ അവളുടെ മുഖത്തെ സന്തോഷം നോക്കിക്കാണുവായിരുന്നു.. എനക്കാ??? ചോദിക്കുന്നതിനൊപ്പം തന്നെ തലയും ആണോ എന്ന രീതിയിൽ ചലിക്കുന്നുണ്ടായിരുന്നു അവനും അതുപോലെ തലമാത്രം ആട്ടി അതേയെന്നു കാണിച്ചു...

അവൾ സന്തോഷം അടക്കാൻ വയ്യാതെ ബുക്ക്‌ കയ്യിൽ ഇറുക്കെ പിടിച് നെഞ്ചോട് ചേർത്ത് വെച്ച് കണ്ണുകളൊന്ന് ഇറുകെ അടച്ചു. അവിടെവിടേലും കൊണ്ടിടരുത് കേട്ടോ... വായിച്ചിട് തിരികെ തരണം... അവൻ കുറച്ച് ഗൗരവത്തിൽ തന്നെ പറഞ്ഞു.. കണ്ടിപ്പാ തരെ .... ആണ 2 ഡേയ്സ്ക് അപ്പുറം.... അതുപോതുമ??? മ്മ്മ്..... ഉങ്കൾക്കിട്ട് ഇനിയും ഇന്ത മാതിരി നെറയെ ബുക്സ് ഇറുക്കാ... അവൾ കണ്ണുകൾ വിടർത്തി അറിയാനുള്ള ആകാംഷയോടെ തിരക്കി... ആനന്ദനൊന്നു ചിരിച്ചു.... എന്റെ കയ്യിലില്ല കുട്ടി...ഈ മലയാളം വാദ്യാരുടെ കയ്യിൽ മലയാളം ബുക്സ് മാത്രെ ഉള്ളു....കവലയിൽ പോയപ്പോൾ വായനശാലയിൽനിന്ന് എടുത്തതാ.... അവിടെയും മലയാളം മാത്രമേ ഉള്ളു...

പിന്നെ ഒരുപാട് തപ്പിയിട്ട ഇത്‌ ഒരെണ്ണം തന്നെ കിട്ടിയേ.... അതുകേട്ടതും ആ കുഞ്ഞ് മുഖം വാടി.. ഹാ.... നീലാംബരി ആദ്യം ഇതുവായിക്ക്... അപ്പോളേക്കും നമുക്ക് നോക്കാം... ടൗണിൽ കിട്ടും.. അവൾ പ്രതീക്ഷയോടെ നോക്കി... അതെ കുട്ടി.... ടൗണിന്നു മേടിക്കാം... ചെല്ല് പോയി വായിച്ചോ.... സന്തോഷത്തോടെ തലയാട്ടികൊണ്ട് തിരിഞ്ഞോടി....വാതിൽക്കൽ എത്തിയതും കുറുമ്പോട് വീണ്ടും തിരിഞ്ഞു നിന്നു....ബുക്ക്‌ നെഞ്ചോരം തന്നെ ചേർത്ത് പിടിച്ചിട്ടുണ്ട് മ്മ്മ്????? താങ്ക്സ്... ഓ... ആയിക്കോട്ടെ....അനന്തൻ ഒന്ന് ചിരിച്ചു നോക്കു.....വിദ്യാക്ക അതുമട്ടും അല്ലെ സൊല്ലിയത്... ഇന്നോറ് കാര്യം കൂടി സൊള്ളിയിരുക്ക്.....

അതെന്നതെന്നു സൊള്ളാട്ടുമ... അനന്തന്റെ മുഖത്തെ ചിരി മാറി... പകരം ഒന്ന് കൂർപ്പിച്ചു നോക്കി.... കല്യാണത്തുക്കപ്പുറം ഉങ്കിട്ടെ സൊല്ലിയ എത്തനെ കൊളന്തൈ വേണേലും തന്തിടുമെന്ന്.... നിജമാ....????അവൾ നാണത്തോടെ നഖം കടിച്ചുകൊണ്ട് ചോദിച്ചു... അനന്തൻ ഒന്നൂടി ഒന്ന് നോട്ടം കൂർപ്പിച്ചു...ഞാൻ അങ്ങോട്ട്‌ വരണോ....ഇറങ്ങി പോടീ.... പോകാമാട്ടെ.... അവൾ കുറുമ്പോട് ഒന്നൂടി അകത്തേക്ക് കയറി നിന്നു ഇനിയെന്താ എന്നുള്ള ഭാവത്തിൽ അനന്തൻ അവളെത്തന്നെ നോക്കി കൈകെട്ടി ഇരുന്നു അവനെ ദേഷ്യം പിടിപ്പിക്കാനായി ഒന്നുകൂടി വല്യനാണം അഭിനയിച്ചുകൊണ്ട് അവിടെനിന്നു കാലുകൊണ്ട് കളംവരച്ചു... ഇടയ്ക്കിടെ ഒളിക്കണ്ണിട്ടു അവനെ നോക്കുന്നും ഉണ്ട്...

എങ്ങാനും അവൻ എഴുനേറ്റ് വന്നാൽ ഓടാൻ പാകത്തിനാണ് ആളിന്റെ നിൽപ്.... അനന്തനാണെങ്കിൽ ഇതെവിടംവരെ പോകുമെന്നറിയട്ടെ എന്ന മട്ടിൽ അവളെ നോക്കി ഇരിപ്പാണ് സാധാരണ തെറികേൾക്കേണ്ട നേരമായിട്ടും അവന്റ അനക്കമൊന്നുമില്ലാത്ത കാരണം അവൾ മെല്ലെ അതെ നാണത്തോടെ ഒന്ന് മുഖമുയർത്തി നോക്കി.... നോക്കിയത് മാത്രെ അവൾക്കോർമ്മയുള്ളൂ.... ധാ തന്റെ മുന്നിൽ കയ്യുംകെട്ടി കല്ലുപോലെ വന്ന് നിൽക്കുന്നു.... പെണ്ണിന്റെ നാണമൊക്കെ താനേ ആവിയായി പോയി.... അവന്റെ മുഖത്ത് നോക്കി നവരസങ്ങളും കാണിക്കുന്നുണ്ട്...... പെട്ടെന്ന് തിരിഞ്ഞോടാൻ നോക്കിയതും മുടിയിലായി പിടി വീണിരുന്നു... ആഹ്ഹ്... കടവുളേ... വിടുങ്കോ....

ഇവിടെ വാടി.....നിന്നെ ഇന്ന് ഞാൻ...അവൻ ഒരുകൈകൊണ്ട് ചെവിയിൽ പിടുത്തമിട്ടുകൊണ്ട് മുടിയിൽ നിന്നും കൈ എടുത്ത്കൊണ്ട് അവൾക് മുന്നിലായി വന്ന് നിന്നു... വേണ്ട വേണ്ടാന്ന് വാക്കുമ്പോൾ എന്റെ കയ്യിന്നു വാങ്ങിചേ അടങ്ങു അല്ലെ... അവൻ ദേഷ്യത്തിൽ ചോദിച്ചു കൊഞ്ചം കൈ എടുത്തിടുങ്കോ.... എനിക്ക് വലിക്കിത്... അവൾ ചുണ്ട് പുറത്തേക്ക് മലർത്തികൊണ്ട് അവനോടു കെഞ്ചി.. നിനക്ക് കളി അല്പം കൂടുന്നുണ്ട്.... മിണ്ടാതെ നിക്കുമ്പോൾ തലയിൽ കെറുവാ നിയ്യ്... നിന്റെ അഹങ്കാരം ഞാൻ തീർത്ത് തരാം കേട്ടോ... അനന്തൻ നീലാംബരിയുടെ ചെവിപിടിച്ചു തിരിച്ചു പൊന്നാക്കി.... അമ്മമ്മാ.... എനിക്ക് വലി താങ്ക മുടിയാത്... കൊഞ്ചം കൈ എടുത്തിടുങ്കോ...

അവൾ വീണ്ടും കെഞ്ചി പറഞ്ഞു... എന്നിട്ടും അനന്തൻ കൈ എടുത്തില്ല.. ഇനി മേ നാൻ അപ്പിടി ഏതുവും സോളമട്ടെ... നിജമാ സോളമട്ടെ... കൈ കൊഞ്ചം എടുത്തിടുങ്കോ... വേദനകൊണ്ട് ആ കുഞ്ഞുമുഖമൊക്കെ ചുളിഞ്ഞു... കണ്ണുകൾ ചുവന്നു നിറഞ്ഞു.. നന്ദേട്ടാ കൊഞ്ചം പിടി വിടുങ്കോ... പറയുന്നതിനൊപ്പം ഒരുതുള്ളി കണ്ണുനീർ കവിളിലൂടെ ഒഴുകി ഇറങ്ങി... ഒരുവേള അനന്തന്റെ കൈകളുടെ മുറുക്കം ഒന്ന് അയഞ്ഞു.... അവൻ വേഗം കയ്യെടുത്തു.. ഹോ... കടവുളേ... അവൾ ആശ്വാസത്തോടെ വിളിച്ചു കൊണ്ട് ചെവിയിൽ കൈചേർത്ത് പിടിച്ചു.... ചെവിയൊക്കെ രക്തവർണ്ണമായിട്ടുണ്ട്.. പെണ്ണോടി അവിടെ ഉള്ള കണ്ണാടി അലമാരയുടെ മുന്നിൽ ചെന്നു നിന്നു...

മുടി ഒതുക്കികൊണ്ട് അവൻ പിടിച്ച ചെവി തൊട്ടും പിടിച്ചുമൊക്കെ നോക്കി.... പിന്നെ തിരിഞ്ഞ് കണ്ണ് കൂർപ്പിച്ചൊരു നോട്ടം നോക്കി... നോക്ക്... ഇന്തപാര്.... ഏൻ ചെവി... യാർക്കിട്ടയും ഇപ്പിടിയൊന്നും പണ്ണകൂടാത്.. ആണോ... എനിക്കറിയില്ലായിരുന്നു... അതെ ഈ വായിൽ കിടക്കുന്ന നാക്ക് വായിൽ വരുന്നതൊക്കെ വിളിച്ചു പറയാനല്ല... ചിന്തിച്ചു സംസാരിക്കണം കേട്ടോ... അല്ലെങ്കിൽ ഇതുപോലെ ചുവന്നെന്നൊക്കെ ഇരിക്കും... അനന്തൻ ഒരു പുച്ഛത്തോടെ പറഞ്ഞു.. അവളും തിരികെ മുഖം കോട്ടി.. അതെ സൗന്ദര്യം ആസ്വദിച്ചു കഴിഞ്ഞെങ്കിൽ ഒന്നിറങ്ങി പോകാമോ.... ഞാൻ പൊറേ... അവളും ദേഷ്യത്തോടെ പറഞ്ഞിട്ട് തലവെട്ടിതിരിച്ചു ഒന്നുകൂടി കണ്ണാടി നോക്കി....

പുറകിൽ അനന്തൻ അവളെ നോക്കി ചിരിക്കുന്നത് കണ്ണാടിയിലൂടെ കണ്ട് പെണ്ണ്.... അവൾ വീണ്ടും തലച്ചേരിച് ഒന്ന് കൂർപ്പിച്ചു നോക്കി... എന്താടി... കഴിഞ്ഞെങ്കിൽ ഇറങ്ങിപ്പോ... അവൾ നോക്കുന്നെകണ്ടു ചിരിയടക്കി വല്യ ദേഷ്യത്തിൽ പറഞ്ഞു... അവൾ ദേഷ്യത്തോടെ തിരിഞ്ഞ് നടന്നു... അനന്തന്റെ അടുത്തെത്തിയതും ഒന്ന് നിന്നു... പിന്നെ ആ കുഞ്ഞ് മുഖത്ത് ദേഷ്യം മാറി കുറുമ്പ് നിറഞ്ഞു.... അനന്തനും അവളെത്തന്നെ നോക്കി... നിമിഷ നേരം കൊണ്ട് അവനെ മുറുകെ കെട്ടിപിടിച്ചു കൊണ്ട് എത്തി കുത്തി ആ കവിളിലേ നുണക്കുഴിയിൽ അമർത്തി ഉമ്മ വെച്ചു.... അനന്തന് അവൾ എന്താണ് ചെയ്യുന്നതെന്നുള്ള അമ്പരപ്പിലായിരുന്നു... അവൻ വാ തുറന്നുപടി നിന്നുപോയി....

അവൾ അതുപോലെ വിട്ട് മാറി.... അര ഡസൻ ആയിരുന്തലും എനക്ക് സമ്മതം താനെ.... ഒരുകണ്ണിറുക്കി പറഞ്ഞുകൊണ്ട് ഓടികളഞ്ഞു പെണ്ണ് അനന്തൻ ഒട്ടും കരുതിയില്ല അവൾ അങ്ങിനെ ചെയ്യുമെന്ന്... ആ ഒരു പകപ്പവനെ വിട്ടുമാറിയപ്പോളേക്കും നീലാംബരി താഴെ എത്തിയിരുന്നു.... അനന്തൻ കൈകൊണ്ടു മുഖമാകെ അമർത്തി ഒന്ന് തുടച്ചു... പിന്നെ യാന്ദ്രികമായി കൈ താടിരോമങ്ങൾക്കുളിലെ നുണക്കുഴിയിൽ ഒന്ന് തൊട്ടു... അവളുടെ ചുണ്ടിന്റെ നാനവിപ്പോഴും അവിടെ തങ്ങി നിൽക്കുന്നു...ആദ്യത്തെ ആ ഒരു പകപ്പിന് ശേഷം അവന്റെ ചുണ്ടുകൾ അറിയാതെ ഒന്ന് പുഞ്ചിരിച്ചു... ****************

അവൾ നേരെ പോയത് അടുക്കളയിലേക്കായിരുന്നു.. തിരക്കിട്ട ജോലിയിലായിട്ടുന്ന സുഭദ്രാമ്മയെ പിന്നിലൂടെ വട്ടം ചുറ്റി പിടിച്ചു.... ഒഹ്.... പേടിപ്പിച്ചു കളഞ്ഞല്ലോ കുട്ടി.... ആട്ടെ എന്താ ഇത്ര സന്തോഷം.. അവൾ വേഗം കയ്യിലിരുന്ന ബുക്ക്‌ അവർക്കുനേരെ കാട്ടി... ആഹാ... ഇതെവിടെന്നു കിട്ടി??? അവർ തന്നതാ.... ആര് അനന്തനോ??? മ്മ്മ്... ആഹാ.... എന്നാൽ ചെന്നിരുന്നു വായിച്ചോ... അത്... ഇവിടെ യാതവത് ജോലി ഇറുക്കാ... ആണ അതുക്കപ്പുറം പഠിക്കലാം... ഒരു ജോലിയും ഇല്ല... നീലുകുട്ടി പോയി വായിച്ചോളൂ.... അവൾ വേഗം സന്തോഷത്തോടെ തലയാട്ടി... അല്ല നീലുവേ നിന്റെ ചെവിക്കിതെന്തുപറ്റി.... നോക്കട്ടെ ചുവന്നു കിടക്കുവാണല്ലോ കുട്ടി...

അവർ സൂഷ്മതയോടെ പിടിച്ചു നോക്കികൊണ്ട് പറഞ്ഞു അതുകേട്ടതും കീഴ്ച്ചുണ്ടോന്നു പുറത്തേക്കുന്തി മൂക്കൊന്ന് ചുളിച്ചു.. മ്മ്മ്... എന്താ??? അത് വന്ത് അവർ ഏൻറെ സെവിക് പിടിത് മുറുക്കി അനന്തനോ.... അവൻ അങ്ങിനെ ചെയ്‌തോ??? വിശ്വാസംവരാതെ അവർ തിരക്കി അമാ... അപ്പാമ്മ...അവൾ സങ്കടത്തോടെ പറഞ്ഞു.. സുഭദ്രമ്മ അവളെ ഒന്ന് ചൂഴ്ന്ന് നോക്കി??? നിജമാ സൊൾറെ.... നീങ്ക യെ അപ്പാമ്മ ഇന്തമാതിരി പാകിറെ??? അവളൊന്ന് പതറി മ്മ്മ്.... മ്മ്.. പറഞ്ഞത് ഞാൻ വിശ്വസിച്ചു... പക്ഷെ എന്തിനാ അവൻ കിഴുക്കിയേ???? അതിനും മാത്രം എന്തേലും കാണിക്കാതിരിക്കില്ല എന്റെ വഴക്കാളി പാറു.. അത് കേട്ടതും അവളൊന്ന് വെളുക്കെ ചിരിച്ചു....... ആണ നാൻ പോകട്ടുമ...

അവൾ ഒരു കള്ള ലക്ഷണത്തോടെ ചോദിച്ചു മ്മ്.. മ്മ്.. പൊയ്ക്കോ... പോയിരുന്നു വായിച്ചോ... കേൾക്കേണ്ട താമസമെ ഉണ്ടായിരുന്നുളൂ... അവളകത്തേയ്ക്കൊടി. **************** അനന്തൻ കട്ടിൽ പടിയിൽ തലചാരി വച് കിടപ്പാണ്.... വലതുകയി നെറ്റിക്കു കുറുകെ മടക്കി വച്ചിട്ടുണ്ട്.. മാറുകയ് നെഞ്ചിലും.. ചിന്തകളിലെല്ലാം അറിയാതെ എങ്കിലും അവളുടെ വായിന്നു വീണ നന്ദേട്ടാ എന്നുള്ള വിളിയായിരുന്നു..... തന്നെ ഇതുവരെ അങ്ങിനെ ആരും വിളിച്ചിട്ടില്ല.... എല്ലാപേർക്കും അനന്ത പത്മനാഭൻ എന്ന താൻ അനന്തനായിരുന്നു.... രണ്ട് മൂന്നു വയസിന് ഇളപ്പമുണ്ടായിരുന്നിട്ടു കൂടി അശ്വതി പോലും ഏട്ടന്നോ മറ്റോ വിളിച്ചിട്ടില്ല... അവൾക്കും ഞാൻ അനന്തനായിരുന്നു.....

പണ്ടും ഒന്നുരണ്ടു തവണ നീലാംബരി നന്ദേട്ടാ ന്നു വിളിച്ച് വന്നിട്ടുണ്ട് പക്ഷെ അന്നൊക്കെ അശ്വതി എന്റെ മുന്നിൽവച്ചു തന്നെ അവളെ ഓരോന്ന് പറഞ്ഞ് വിട്ടിട്ടുണ്ട്... ഇപ്പോൾ തോന്നുന്നു... അതിന്റെയൊക്കെ ബാക്കി ചിലപ്പോൾ വീട്ടിൽ ചെന്നിട്ടും കിട്ടി കാണണം... അതായിരിക്കാം പിന്നീടൊരിക്കൽ പോലും അവൾ അങ്ങിനെ ഒന്നും എന്നെ വിളിച്ചു കേൾക്കാതിരുന്നത്.... എന്തോ... മനസവളോട് അടുക്കുന്നപോലെ... പണ്ടെന്നേ ആസ്വസ്തമാക്കിയിരുന്ന അവളുടെ സംസാരം പോലും ഇപ്പൊ ഇഷ്ടപ്പെട്ടു പോകുന്നു...അവൾ കാണിക്കുന്ന കുറുമ്പുകളൊക്കെ ആസ്വദിച്ചു പോകുന്നു.... ചേർത്ത് പിടിക്കാൻ പോലും ഇല്ലാത്തൊരു കുഞ്ഞ് പെണ്ണ്...

അവന്റെ മുന്നിൽ അവളുടെ കുറുമ്പോട് ചിരിക്കുന്ന മുഖം കണ്ണാടിയിലെന്നപ്പോൽ തെളിഞ്ഞു വന്നു... അനന്താ.... താഴത്തേക്ക് വായോ... സമയായി... അപ്പോഴേക്കും താഴെ നിന്നു അത്താഴം കഴിക്കാനുള്ള സുഭദ്രമ്മയുടെ വിളി വന്നിരുന്നു... അവൻ കണ്ണുകളൊന്നുറുക്കിയടച് ശ്വാസം എടുത്തുവിട്ടു... അതെ പുഞ്ചിരിയോടെ തന്നെ താഴെക്കിറങ്ങി **************** അനന്തൻ കൈകഴുകി ഊണ് മേശക്കു മുന്നിലേക്കിരുന്നു... പതിവില്ലാതെ എന്തോ മിഴികൾ നീലാംബരിയെ തിരഞ്ഞു.... അല്ലെങ്കിൽ അമ്മയോട് കലപില പറഞ്ഞു ഇവിടെ കാണേണ്ടതാണ്... നീലാംബരി എവിടെ അമ്മേ??? അഹ്... നീയല്ലേ അവൾക്കെത്താണ്ട് ബുക്ക്‌ കൊടുത്തേ... അതും വായിച്ചിരിപ്പുണ്ട്...

അവൾക് കഴിക്കണ്ടേ... ഞാൻ വിളിച്ചതാ മോനെ... വരണ്ടേ പെണ്ണ്... വല്ല്യ സന്തോഷത്തിലാ... മ്മ്... ഞാനൊന്നു നോക്കട്ടെ... സുഭദ്രമ്മയുടെ മുറിയിലേക് പോകാനായി അനന്തൻ വേഗം എഴുനേറ്റു... ദേ അനന്താ... പോകുന്നതൊക്കെ കൊള്ളാം... അതിനെ ഒന്നും ചെയ്യരുത് കേട്ടല്ലോ.. അവനൊന്നു പകച്ചു.... മനസിലാവാത്ത പോലെ ഒന്ന് നോക്കി.. നോക്കണ്ട നിയ്യ്... അതിന്റെ ചെവി പിടിച് പൊന്നാക്കിയത് ഞാൻകണ്ടു... അതാ പറഞ്ഞെ... അനന്തനൊന്നു ആശ്വാസത്തോടെ ചിരിച്ചു... പെണ്ണിനെ വിശ്വസിക്കാൻ പറ്റില്ലേ.... വേറെന്തെലും പറഞ്ഞോ എന്നൊരു പേടിയായിരുന്നു അവന്.. ഞാനൊന്നും ചെയ്യില്ലമേ... എന്നും പറഞ്ഞു അനന്തൻ റൂമിലേക്കു നടന്നു..................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story