നീലാംബരി: ഭാഗം 1

neelambari

എഴുത്തുകാരി: ANU RAJEEV

വസ്ത്രങ്ങൾ ഓരോന്നും തൻറെ ശരീരത്തിൽ നിന്നും ഊർന്നു പോകുന്നത് അറിഞ്ഞിട്ടും അവൾക്ക് പ്രതികരിക്കാൻ കഴിഞ്ഞില്ല... കാരണം ഇന്ന് തന്നെ കീഴ്പ്പെടുത്താൻ ഒരുങ്ങുന്നത് തന്റെ പ്രണയമാണ് എന്നവൾക്ക് ബോധ്യമുണ്ടായിരുന്നു... മദ്യത്തിന്റെ രൂക്ഷ ഗന്ധം മുഖത്തേക്കാഞ്ഞടിക്കുമ്പോഴും അവന്റെ മുഖത്തു നിന്നും കണ്ണുകൾ മാറ്റാൻ അവൾക്ക് സാധിച്ചില്ല... തന്റെ ചുണ്ടുകളെ ഗാഢമായി ചുംബിച്ച് അവളുമായി ബെഡിലേക്ക് മറിയുമ്പോൾ അവളുടെ കണ്ണിൽ നിന്നും ഒഴുകിയ കണ്ണുനീർ ചെന്നിയിലേക്കൊഴുകി എത്തിയിരുന്നു... അവളുടെ മനസ്സ് കുറെ കാലം മുമ്പോട്ട് സഞ്ചരിച്ചു... ഇന്റർവ്യൂനായി മുംബൈയിലെത്തിയതായിരുന്നു അവൾ.. ജേർണലിസം കഴിഞ്ഞു ഏതെങ്കിലും ഒരു ചാനലിൽ കേറി പറ്റാൻ താത്പര്യപ്പെട്ടിരുന്നില്ല... നാലാളു അറിയുന്ന നിലയിൽ വളരണം എന്ന ചിന്തയെ ഉണ്ടായിരുന്നുള്ളു.. ഇന്റർവ്യൂ കഴിഞ്ഞു ഇറങ്ങി , കുറച്ചു ദൂരെയായി ഒരു റൂം എടുത്തിരുന്നു.. അങ്ങോട്ടേക്ക് പോകുന്നതിനിടയിൽ 2 പേർ വഴിയിൽ തടഞ്ഞു നിർത്തി..

റോഡിലേക്ക് നോക്കുമ്പോൾ തിരക്ക് വളരെ കുറവാണ് . സൈഡിൽ രണ്ടു മൂന്നു ഭിക്ഷക്കാരും കുറച്ചു അപ്പുറത്തായി ഒരു ഓട്ടോയും മാത്രമേ കാണുന്നുള്ളൂ.. പെട്ടെന്ന് കിട്ടിയ ധൈര്യത്തിൽ മുന്നിൽ നിന്നയാളെ തള്ളിയിട്ട് ഓടി ആ ഓട്ടോക്കരികിലായി നിന്നു.. ഹിന്ദി അധികം വശമില്ലാത്തത് കൊണ്ട് ഇംഗ്ലീഷിൽ ഹെല്പ് ചെയ്യാൻ പറഞ്ഞോണ്ട് വേഗം ഓട്ടോയിൽ കേറിയിരുന്നു.. പുറകെ തന്നെ വേറെ രണ്ടു പേരും വന്ന് ഓട്ടോ ഡ്രൈവേറിനോട് ചിരിച്ച് കൈകുലുക്കി കൊണ്ട് ഓട്ടോയിലോട്ടു കേറി . അവളുടെ അവസാന പ്രതീക്ഷയും അസ്തമിച്ചു... വഷളൻ ചിരിയോടെ തന്റെ ശരീരത്തെ കാർന്നു തിന്നുകൊണ്ടിരിക്കുന്ന കണ്ണുകൾ അവളുടെ മനസിനെ തളർത്തി. ഓട്ടോ നീങ്ങി തുടങ്ങിയതും ആരോ ഒരാൾ ഓട്ടോക്ക് മുന്നിൽ കാലു കൊണ്ട് ബ്ലോക്ക് ചെയ്ത് നിന്നു.. തല കുനിച്ച് അവൾ ആ രൂപത്തെ നോക്കി . സിഗരറ്റിൽ നിന്നുയരുന്ന പുകയിൽ അവൾ കണ്ടു ആ രൂപത്തെ ഫോർമൽ വൈറ്റ് ഷർട്ടും ഗ്രേ പാന്റുമാണ് വേഷം .. കട്ടക്ക് താടിയും നീണ്ട അലസമായ മുടിയും ചുണ്ടിൽ എരിഞ്ഞു കൊണ്ടിരിക്കുന്ന സിഗരറ്റും ...

കൂടെ ഇരുന്ന രണ്ടുപേർ പുറത്തേക്ക് ഇറങ്ങി പോയതെ കണ്ടുള്ളൂ. മുഷ്ടി ചുരുട്ടി നിൽക്കുന്ന അവന്റെ മുന്നിൽ നിന്നും ചോര തുപ്പി കൊണ്ട് ഒരുത്തൻ നിലം പതിച്ചു.. എന്തോ ഒരു പ്രതീക്ഷ വീണ്ടും അവളിൽ അലയടിച്ചു... ബാക്കിയുള്ള രണ്ടു പേരെയും അടിച്ചിടുമ്പോഴേക്കും വേഗം ഓട്ടോയിൽ നിന്നിറങ്ങി അവന്റെ പുറകിലോട്ട് നീങ്ങി നിന്നു.. ഒരു വാക്ക് പോലും മിണ്ടാതെ ഒരു നോട്ടം പോലും വർഷിക്കാതെ നടന്ന അവനിൽ തന്റെ ഹൃദയം ഉടക്കിനിന്നു... എന്തോ ആലോചിച്ച ശേഷം അവനു പിന്നാലെ ഓടി.. "ഹെലോ... രക്ഷിച്ചിട്ട് ഒന്നു പേരു പോലും പറയാതെ പോവുവാണോ..." അവൻ ഒന്നു രൂക്ഷമായി നോക്കി.. "വേണ്ട.. ഇഷ്ടമില്ലങ്കിൽ പറയണ്ട.. എന്റെ പേര് നീലാംബരി..." അവൻ അത് കേട്ടതായി പോലും ഭാവിച്ചില്ല.. 'ഇനി ഊമയായിരിക്കോ.. അവൾ മനസിൽ ചിന്തിച്ചു... "അതേയ്.. എന്നെ ഒന്ന് മറൈൻ ഡ്രം ഹോട്ടലിൽ കൊണ്ടാക്കാമോ.. ഒരു ഇന്റർവ്യൂ ഉണ്ടായിരുന്നു .. ഇത്ര ലേറ്റ് ആകുംന്നു കരുതിയില്ല.." ഇല്ല... മറുപടിയില്ല... ഇതു ഊമ തന്നെ...

അയാൾ പെട്ടെന്ന് ഫോൺ എടുത്തു "ഹലോ.. സിദ്ധാർഥ് ഹിയർ.. ലൊക്കേഷൻ അയക്കാം.." അത്ര മാത്രം പറഞ്ഞ് കൊണ്ട് കാൾ cut ആക്കി ഫോണിൽ എന്തോ ചെയ്തുകൊണ്ടിരുന്നു.. 5 minutes ആയതും ഒരു വണ്ടി വന്നു.. അതും BMW.. ഡ്രൈവറോട് എന്തോ പറഞ്ഞോണ്ട് അതിൽ കേറാൻ പറഞ്ഞു.. അപ്പോഴും അയാളെന്റെ മുഖത്തേക്ക് നോക്കിയില്ല.. ആ കാർ നേരെ ഹോട്ടലിൽ കൊണ്ട് നിർത്തി. ഇനി ഒരിക്കലും അയാളെ കാണാൻ  സാധിക്കില്ല എന്നു വേദനയോടെ ഓർത്തുകൊണ്ട് അവൾ റൂമിലേക്ക് പോയി... അവൾക്ക് ആ ജോബ് കിട്ടി.. അവിടെ തന്നെ ഒരു ഫ്ലാറ്റ് എടുത്തു.. കൂടെ ഒരു കൂട്ടുകാരിയേം കിട്ടി... ആൻ വർഗീസ്.. അന്ന... നീലു ചാനലിൽ പെട്ടെന്ന് തന്നെ കഴിവ് തെളിയിച്ചു.. ലീഡിങ് റിപ്പോർട്ടർ ആയി.. എങ്കിലും അവളുടെ ഉള്ളിൽ അയാൾ മാത്രമായിരുന്നു.. പിന്നീട് ഓർത്തെടുത്തപ്പോൾ അവൾക്ക് അവന്റെ പേരു മാത്രം ഓർമ വന്നു.. സിദ്ധാർത്ഥ്... കുറച്ചു ദിവസങ്ങൾക്ക് ശേഷം നീലു അന്നായോടൊപ്പം ഷോപ്പിംഗ്നു പോയതായിരുന്നു..

അപ്പോൾ വീണ്ടും കണ്ടു താൻ ആഗ്രഹിച്ച മുഖം.. മാളിൽ നിന്നു ഇറങ്ങി കാറിൽ കേറി പോയി.. അന്തം വിട്ടു നിൽക്കുന്ന അവളുടെ കയ്യിൽ അന്ന പിടിച്ചു കുലുക്കിയപ്പോഴാണ് അവൾ യാഥാർത്ഥ്യതിലേക്ക് വന്നത് .. ഓടി ഇറങ്ങി കാറു പോയ വഴിയെ നോക്കി നിന്നു.. കാറിൽ നോക്കി സെക്യൂരിറ്റിയുടെ അടുത്തേക്ക് പോയി . "ആരാ ഇപ്പൊ കാറിൽ പോയത്" "അത് ഞങ്ങളുടെ ഓണർ ആണ്.. സിദ്ധാർഥ് സർ.. " അങ്ങനെയൊന്ന് അവൾ പ്രതീക്ഷിച്ചിരുന്നില്ല.. ഇങ്ങനെയൊരാളെ പ്രണയ്ക്കാൻ അർഹയല്ല എന്നു പോലും അവൾക്ക് തോന്നി.. ഇത്രയും വലിയ മാളിന്റെ ഓണർ.. അവളുടെ മുഖത്തു സ്വയം പുച്ഛിച്ചു കൊണ്ടൊരു ചിരി വിരിഞ്ഞു.. ഒരു ടാക്സിക്ക് കൈ കാണിച്ചു രണ്ടാളും മടങ്ങി... ഫ്ലാറ്റിലെത്തിയിട്ടും മനസു നിറയെ സിദ്ധാർത്ഥ് ആയിരുന്നു.. ബാൽക്കണിയിൽ ഇരിക്കുന്ന അന്നയെ കണ്ടപ്പോൾ അങ്ങോട്ട് പോയി.. "എന്താ അന്നാമോ.. ഇവടെ തന്നെ കുട്ടിയടിച്ചിരിക്കുന്നെ..." "ടീ.. അപ്പുറത്തെ ഫ്ലാറ്റിൽ ഒരു കിടു ഐറ്റം വന്നിട്ടുണ്ട് മോളെ.. എന്താ ബോഡിന്ന് അറിയോ... ഹോ!! കണ്ണെടുക്കാൻ തോന്നില്ല... ഈശോയെ.. ക്രിസ്ത്യാനി ആയാ മതിയായിരുന്നു... " ഇത് കേട്ട് നീലുവിന് ചിരി വന്നു

"നിന്റെ അപ്പൻ എന്ത് ധൈര്യത്തിലാ ഇങ്ങോട്ട് ഒറ്റക്ക് വിട്ടത് ന്ന് എനിക്ക് ഒരു പിടിയുമില്ലന്റെ അന്നാമോ.. ഇങ്ങനെ ഒരു കോഴി ... " അപ്പോഴും അടുത്ത ബാൽക്കണിയിലേക്ക് ഏന്തി വലിഞ്ഞു നോക്കുന്ന തിരക്കിലായിരുന്നു അന്നാമ.. "ഇങ്ങോട്ട് വാടി വായിനോക്കി..." ചെവിക്ക് പിടിച്ച് നീലു അവളെ അകത്തേക്ക് കൊണ്ട് പോയി.. ഫുഡ് ഒക്കെകെകഴിച്ച് അവർ വേഗം കിടന്നു.. പെട്ടെന്ന് ഡോറിൽ ആരോ മുട്ടുന്ന പോലെ തോന്നിയാണ് നീലു എണീറ്റത്.. അന്നമ്മ ഉറക്കത്തിലാണ്.. വീണ്ടും ശബ്ദം കേട്ടപ്പോ അവൾ മെയിൻ ഡോറിനടുത്തേക്ക് നീങ്ങി .. ഡോറിലുള്ള ഗ്ലാസ് ഹോളിൽ കൂടെ നോക്കി.. അവിടെ നിൽക്കുന്ന ആളെ കണ്ട് ഞെട്ടി പണ്ടാരടങ്ങി പോയി അവൾ.. പെട്ടെന്ന് ഡോർ തുറന്ന്.. സ്വപ്നമായിരിക്കുമെന് കരുതി സ്വയം കയ്യിൽ പിച്ചി നോക്കി.. വേദനിക്കുന്നുണ്ട്... സന്തോഷം കൊണ്ട് എന്തു ചെയ്യും എന്നറിയാതെ നിന്നതും ആളതാ വെട്ടിയിട്ട വാഴ പോലെ നിലത്തു കിടക്കുന്നു.. എന്തൊക്കെയോ പിറു പിറുക്കുന്നുമുണ്ട്..

പെട്ടെന്ന് താഴേക്കിരുന്ന് ആളെ തട്ടി വിളിച്ചു "സിദ്ധാർഥ്... ഹലോ.. എണീക്ക്... ഹലോ.. എസ്ക്യൂസ്‌ മീ..." ശബ്ദം കേട്ട് അന്ന എഴുന്നേറ്റു വന്നു "എടീ.. ഇതാ ഞാൻ പറഞ്ഞ ജിമ്മൻ .. ആളെങ്ങനെ ഇവിടെയെത്തി... നിനക്കറിയുമോ ഇയാളെ... ഇതെന്താ ബോധം കെട്ട് കിടക്കുന്നെ..." "അയ്യോ.. ചോദ്യമൊക്കെ പിന്നെ ചോദിക്കാം , നീ ആദ്യം ഇയാളെ ഒന്നു പിടിക്ക്.. വേറെ ആരെങ്കിലും ഫ്ലാറ്റിനു മുമ്പിൽ ഇയാളെ കണ്ടാൽ എന്തു കരുതും..." വേഗം അന്ന വന്നു പിടുച്ചു.. രണ്ടാളും കൂടെ വലിച്ചു കൊണ്ട് പോയി സോഫയിൽ കിടത്തി.. എന്നിട് പോയി ഡോർ ലോക്ക് ചെയ്തു .. നീലു അവൾക്ക് സിദ്ധുവിനെ എങ്ങനെയാ പരിചയമെന്ന് പറഞ്ഞു കൊടുത്തു.. "ഓഹ്.. അപ്പൊ എന്റെ നീലുകുട്ടി മനസിൽ കൊണ്ട് നടക്കാൻ തുടങ്ങിയിട്ട് 6 മാസം കഴിഞ്ഞല്ലേ.. സീനിയോറിറ്റി മാനിച്ചും , എന്റെ സൗന്ദര്യത്തിൽ എനിക് വിശ്വാസമുള്ളത് കൊണ്ടും മാത്രം ഞാൻ ഈ ജിമ്മനെ നിനക്ക് വിട്ടു തരുന്നു..." ഒരു കള്ള ചിരിയോടെ നീലു അവളെ അടിക്കാനായി കയ്യോങ്ങി.. അവൾ ഓടി ബെഡിൽ കേറി കിടന്നു.. അവളെ കെട്ടി പിടിച്ചു കൊണ്ട് നീലുവും.. തുടരും..

Share this story