നീലാംബരി: ഭാഗം 10

neelambari

എഴുത്തുകാരി: ANU RAJEEV

 എങ്ങനെ അവളെ കണ്ടുപിടിക്കും എന്നാലോചിച്ച് തല പുകച്ചു കിടക്കുവായിരുന്നു.. പുറത്ത് ഏതോ ഓട്ടോന്റെ ശബ്ദമാണ് ചിന്തകളിൽ നിന്നുണർത്തിയത്... എണീറ്റ് പതുകെ താഴോട്ട് നടന്നു .. ഉമ്മറ കോലായിൽ കുറച്ചു നേരം ഇരുന്ന് ഒരു സിഗരറ്റും എടുത്ത് മുറ്റത്തെ മാവിൻ ചുവട്ടിലേക്ക് നിന്നു... ജനാലയിലൂടെ നോക്കുമ്പോൾ അവിടെ നീലു നിൽക്കുന്ന പോലെ.. ഏത് നേരവും അവളെ കുറിച്ചു ചിന്തിച്ച് ചിന്തിച്ച് ഇപ്പൊ എവിടെ നോക്കിയാലും അവളയെ കാണുന്നുള്ളൂ.. കുറച്ചു നേരം കൂടെ അവിടെ നിന്ന് പതുക്കെ അകത്തേക്ക് വലിഞ്ഞു... നോക്കുമ്പോൾ നീലു സ്റ്റെപ്‌സ് ഇറങ്ങി വരുന്ന പോലെയൊക്കെ തോന്നുന്നു.. എന്നിട്ട് പതുങ്ങി പതുങ്ങി അടുക്കളയിലേക്ക് നീങ്ങുന്നു.. തോന്നലിൽ ഇത്തരം എസ്പ്രെഷൻ ഒക്കെ വരുമോ...?😨 "ഇതാ മോളെ ചായ " ങേ... മുത്തശ്ശിടെ ശബ്ദം.. വേഗം അടുക്കളയിലേക്ക് പോയി... "മുത്തശ്ശിയുടെ പേരക്കുട്ടി എവിടെ" അയ്യോ.. അപ്പൊ തോന്നലല്ലേ..😳😳😵

"അയ്യോ.. പരിജയപ്പെട്ടില്ല ലെ.. ഇപ്പൊ വിളിക്കാംട്ടോ.. മോനെ.. കണ്ണാ..." എന്തോ... എന്ന് പറയാൻ നാവ് പുറത്തേക്കിട്ടതും അവളുടെ മറുപടി.. "അയ്യോ.. വേണ്ട മുത്തശ്ശി.. ഞാൻ പിന്നെ പരിജയപ്പെട്ടോളാ..." ഓഹോ... എന്നെ പരിചയപ്പെടാൻ നിനക്ക് മുഹൂർത്തം നോക്കണോ എന്ന് വിജാരിച്ച് അടുക്കളയുടെ ഉള്ളിലോട്ട് കടന്ന് നിന്നതും അവൾ തിരിഞ്ഞതും ഒരുമിച്ചായിരുന്നു... എന്നെ കണ്ട് ഞെട്ടി പണ്ടാരടങ്ങി നിപ്പുണ്ട്... എന്റെ മുഖത്തു വിജയീഭാവം... എന്റെ ഞെട്ടൽ നേരത്തെ തീർന്നല്ലോ😁 ഇപ്പൊ സന്തോഷം മാത്രമേ ഉള്ളു.. കളഞ്ഞു പോയ നിധി എന്തോ തിരിച്ചു കിട്ടിയ കണക്കെ സന്തോഷം... അവളുടെ പരിഭ്രമം അവനിൽ ചിരിയുണർത്തി... ഇനി എങ്ങോട്ട് ഓടി രക്ഷപെടും എന്ന അഹങ്കാരവും.. രണ്ടു പേരുടെയും ചിന്തകൾക്ക് വിരാമമിട്ടത് മുത്തശ്ശിയുടെ വാക്കുകളാണ്.. "നീ ഇവടെയുണ്ടായിരുന്നോ കണ്ണാ... ഇതാ അംബൂട്ടി. . അയ്യോ അല്ല, അമ്പിളി... ഞാൻ അംബൂട്ടിന്ന വിളിക്കുന്നെ.."

അവൾ ഒന്ന് വെളിക്കെ ചിരിച്ചു.. കള്ളം പിടിക്കപ്പെട്ട കുട്ടിയെ പോലെ.. "ഹലോ അമ്പിളി.. nice to meet u..." അവൻ നീട്ടിയ കൈയിൽ അവൾ മടിച്ചു മടിച്ചു കൈ ചേർത്തു.. "മോളിപ്പോ ചോദിച്ചേ ഉള്ളു നിന്നെ.. ദീപു മോനെന്തിയെ..." "അവൻ ഉറങ്ങുവാ മുത്തശ്ശി..." അപ്പോഴും മുറുകെ പിടിച്ച കൈ വിടുവിക്കാൻ ശ്രമിക്കുവായിരുന്നു നീലു.. എന്നാൽ ഒന്നും അറിയാത്ത പോലെ ആ കൈ അവന്റെ കൈക്കുള്ളിൽ ഭദ്രമായി പിടിച്ചിരുന്നു അവൻ.. ഒന്ന് കൈ കുടഞ്ഞെറിഞ് അവൾ തിടുക്കത്തിൽ മേലേക്ക് കേറി പോയി.. സിദ്ധു നിലത്തൊന്നും ആയിരുന്നില്ല.. അത്രയും സന്തോഷം.. നേരെ റൂമിലേക്ക് പോയി ഉറങ്ങിക്കൊണ്ടിരുന്ന ദീപുവിനെ ഒരൊറ്റ ചവിട്ട്.. അവൻ ഉരുണ്ട് താഴേക്ക് വീണു.. "നിനക്കിത് എന്തിന്റെ കേടാട ദ്രോഹി..." നടുവും തടവി കൊണ്ട് ദീപു എണീറ്റു.. "കിട്ടിയെടാ കിട്ടി.." "ആരുടെ കയ്യിന്നാ.. ഈ കയ്യിലിരുപ്പും വച്ച് പോയാ ആർക്കും ഒന്ന് തരാൻ തോന്നും.. എന്റെ നട്ടെല്ല്....😩" "എടാ.. അതല്ല.. നീലുവിനെ കിട്ടി.." ദീപു അന്തംവിട്ട് നോക്കി നിന്നു.. "എടാ പൊട്ട.. ഇവിടെ പേയിങ് ഗസ്റ്റ് എന്നും പറഞ്ഞ് ഒരു കുട്ടി നിക്കുന്നുണ്ട്ന്ന് പറഞ്ഞില്ലേ..."

"ആ.. ആ വെളുത്ത സുന്ദരി കൊച്ചല്ലേ.." "അതെങ്ങനെ നിനക്കറിയാം.. 😠" "ഞാൻ വന്നയുടനെ ഡീറ്റൈൽസ് പൊക്കി.. പേടിക്കണ്ട സദുദ്ദേശം മാത്രേ ഉള്ളു... വായിനോട്ടം.. എന്തു പറ്റിയടാ..." നിഷ്‌കു ചമഞ്ഞുള്ള അവന്റെ പറച്ചിൽ കേട്ട് സിദ്ധുവിന് അടി മുടി തരിച്ചു കേറുന്നുണ്ടായിരുന്നു.. "നിനക്കു താല്പര്യം ഇല്ലാത്തത് കൊണ്ടാ ഞാൻ പറയാതിരുന്നത്.. നിനക്ക് ദിവ്യ പ്രേമമല്ലേ.. so അമ്പിളിയെ കുറിച്ചൊന്നും അന്വേഷിക്കേണ്ട... got it.... " "എടാ.. .......... മോനെ... ആ അമ്പിളിയാണ് എന്റെ നീലു.. പേരും മാറ്റി ഇവിടെ വന്നു നിൽക്കുവാ.. സ്വന്തം വീട്ടിൽ പേയിങ് ഗസ്റ്റ് ആയിട്ട്..." ഇത് കേട്ട് കിളി പോയി നിൽക്കുവായിരുന്നു ദീപു.. "ടാ.. എന്നു വച്ചാ ഈ വീട്ടിൽ തന്നെ നിന്റെ നീലു ഉണ്ട് എന്നോ..." "ഞാനിപ്പോ മലയാളം തന്നെയല്ലേ പറഞ്ഞത്😡😡😡😡😡" "ഓഹ്.. cool man cool... പൊളിച്ചു മോനെ... അപ്പൊ വന്ന പണി തീർന്നു ലെ.. ഇനി അവളെ മടക്കാം കുപ്പിയിലാക്കാം പോവാം..." സിദ്ധു ഒന്ന് ചിരിച്ചു.. "പിന്നെ . ഞാൻ പറയുന്നത് കൊണ്ടൊന്നും തോന്നരുത്.. നിനക്ക് ലുക്ക് മാത്രേ ഉള്ളുട്ടാ.. തെറി കേട്ടാൽ പെറ്റ തള്ള സഹിക്കൂലാ... 😩😩😩😩"

അപ്പോഴും സിദ്ധുവിന്റെ ചുണ്ടിൽ ആ പുഞ്ചിരി ഉണ്ടായിരുന്നു... 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂 റൂമിൽ എത്തിയ നീലു ഡോർ അടച്ച് ആഞ്ഞു ശ്വാസം വിട്ടു.. എല്ലാം കൈ വിട്ടു പോയി... ഞാൻ ഇങ്ങോട്ട് വന്നത് തന്നെ ആരെയും വേദനിപ്പിക്കാതിരിക്കാനാ... എന്നിട്ട് വീണ്ടും ഞാൻ തോറ്റു പോയി.. മായ.. അവൾ നല്ല കുട്ടിയാ.. ഒരുപാട് ആഗ്രഹിക്കുന്നുണ്ട് സിദ്ധുവുമൊത്തൊരു ജീവിതം.. അവിടെ താൻ എങ്ങനെ വിളങ്ങുതടി ആവും.. ഇല്ല... അതിനെനിക്ക് കഴിയില്ല.. അതിനേക്കാൾ പ്രധാനപ്പെട്ട കാര്യം , എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതൽ വെറുക്കുന്ന ആളിന്റെ മകനാണ് സിദ്ധു.. ഇല്ല.. ഒന്നും വേണ്ട.. ഞാനിവിടെ അമ്പിളിയാണ്.. എനിക്ക് സിദ്ധുവിനെ അറിയില്ല.. അവൻ ഉള്ളത് പോലും മൈൻഡ് ചെയ്യരുത്.. അവൾ സ്വയം പറഞ്ഞു കൊണ്ടിരുന്നു.. ജനാലക്കരികിൽ നിന്നാൽ കുളത്തിലേക്ക് തുറക്കുന്ന മരപ്പടി കാണാം.. അങ്ങോട്ടേക്ക് നോട്ടം പോയപ്പോഴാണ് അവിടെ നിന്നും സിദ്ധു ഇറങ്ങി വരുന്നത് കണ്ടത്.. ഒരു ടവൽ മാത്രം ഉടുത്തിട്ടുണ്ട്.. നനഞ്ഞ മുടി കൈ കൊണ്ട് കോതി ഒതുക്കി പടി കടന്നതിനു ശേഷം കുളത്തിലേക്ക് നോക്കി എന്തൊക്കെയോ പറയുന്നുണ്ട്.. കുളത്തിൽ ആരോ ഉണ്ടെന്ന് അർത്ഥം..

അവന്റെ ശരീരത്തിലെ വെള്ള തുള്ളികൾ കാണെ മനസിൽ കടന്നു വന്നത് വിയർപ്പ് പൊടിഞ്ഞു തന്റെ മേലേക്ക് ചാഞ്ഞ , ആ വെള്ളത്തിൽ തന്നെ ഇറുകെ പുണർന്ന ആ രാത്രിയാണ്.. അവന്റെ മണം തന്റെ ചുറ്റും നിറയുന്നതായി തോന്നി അവൾക്ക്.. മുറ്റത്തേക്ക് നോക്കിയപ്പോൾ അവൻ എപ്പോഴോ വീട്ടിലേക്ക് കയറി കഴിഞ്ഞിരുന്നു... തിരിഞ്ഞു നോക്കിയതും പേടിച്ചു പുറകിലേക്ക് വേച്ചു പോയി . അവൻ അവളെ അരയിലൂടെ കയ്യിട്ട് അവന്റെ ശരീരത്തിലേക്ക് ചേർത്തു പിടിച്ചു... ആദ്യത്തെ ഒരു പതർച്ച മാറ്റി വച്ച് അവൾ കയ്യിൽ നിന്ന് കുതറി.. "താനെന്തിനാ ഇങ്ങോട്ട് വന്നത്.. വെളിയിൽ പോ.." " ഞാൻ എന്തിനാ വന്നേന്ന് നിനക്കറിയില്ലേ..." "എനിക്കൊന്നും അറിയില്ല.. താനിപ്പോ പുറത്തിറങ്ങുന്നോ അതോ ഞാൻ മുത്തശ്ശിയെ വിളിക്കണോ... " അവൾ വീണ്ടും ആ കൈകളിൽ കിടന്നു കുതറി.. "നിന്നെ കൊണ്ട് ഈ പിടിത്തത്തിൽ നിന്ന് രക്ഷപ്പെടാൻ പറ്റുമെന്ന് തോന്നുന്നുണ്ടോ ടീ... ഒന്നില്ലെങ്കിലും എന്റെ ബലം ശരിക്കും അറിഞ്ഞതല്ലേ മോള്... " അവൻ ഒരു കുസൃതിചിരിയോടെ പറഞ്ഞു... "ശെയ്... വിടഡോ എന്നെ.. മുത്തശ്...............

ബാക്കി വിളിക്കിമ്പോഴേക്കും അവൻ ആ ചുണ്ടുകൾ സ്വന്തമാക്കിയിരുന്നു.. അവളുടെ എതിർപ്പുകളെ വക വയ്ക്കാതെ വീണ്ടും വീണ്ടും ആഴ്ന്നിറങ്ങികൊണ്ടിരുന്നു... പതുക്കെ എതിർപ്പ് വിധേയത്വത്തിലേക്ക് മാറി... അവന്റെ കൈകൾ ചുരിദാർ ടോപ്പിനിടയിലൂടെ ഇടുപ്പിലേക്ക് കയറിയപ്പോഴാണ് അവൾക്ക് ബോധം വന്നത്... ഒരൊറ്റ തള്ളായിരുന്നു.. പ്രതീക്ഷിക്കാത്തതായത് കൊണ്ട് അവൻ പുറകിലേക്ക് നീങ്ങി.. അവൾ തിരിഞ്ഞു നിന്നു.. അവൻ ചുണ്ടും കടിച്ചു പിടിച്ച് പുറത്തേക്കിറങ്ങി... അവിടെ സിദ്ധു നിൽപ്പുണ്ടായിരുന്നു.. ടവൽ മാത്രം ഉടുത്ത് ഇടുപ്പിൽ കയ്യും കുത്തി അജു വർഗീസ് സ്റ്റൈലിൽ ചോദിച്ചു. "കള്ളാ.. കിസ്സടിച്ചല്ലേ... " അവൻ മറുപടിയായി ഒന്ന് ചിരിച്ചു.. "എവിടാ.. നെറ്റിയിലാ..." "അതുക്കും മേല...." അതും പറഞ്ഞ് സിദ്ധു റൂമിലേക്ക് നടന്നു.. "അതുക്കും മേലേന്നു വച്ചാ.. നെറ്റിന്റെ മേലെ... ഓഹോഹോ.. മുടിയിൽ... mm.. അമ്പട കള്ളാ .. സണ്ണി കുട്ടാ... 😁😁😁........തുടരും............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story