നീലാംബരി : ഭാഗം 11

Neelambari-Arthana

രചന: അർത്ഥന

അങ്ങനെ ഓരോന്നും പറഞ്ഞ് സ്കൂളിൽ എത്തി മിന്നുമോൾ വേഗം ഇറങ്ങി ശബരിയുടെ കയും പിടിച് നടക്കാൻ തുടങ്ങി നടത്തം അവസാനിച്ചത് പ്രിൻസിയുടെ റൂമിന്റെ മുന്നിൽ ടീച്ചറെ കാണാനാണെന്ന് പറഞ്ഞ് ഇതെന്താ പ്രിൻസിയുടെ അടുത്ത് ഇതും ടീച്ചറ ഈ ടീച്ചറയ കാണണ്ടേ മ്മ് നടക്ക് അങ്ങോട്ട് കേറാൻ തുടങ്ങിയപ്പോഴാണ് അവിടത്തെ അറ്റെന്റർ വന്നത് എന്ത് വേണം അത് എനിക്ക് മെമിനെ കാണണമായിരുന്നു അപ്പൊ തന്നെ അയാൾ ഉള്ളിലേക്ക് പോയി പിന്നെ ഞങ്ങളോട് അകത്തേക്ക് കയറാൻ പറഞ്ഞു ശബരിയാണ് മുന്നിൽ നടന്നത് മിന്നുമോൾ അവന്റെ പുറകെയും അതോണ്ട് തന്നെ മിസ്സ്‌ അവളെ കണ്ടില്ല എന്തുവേണം അത് മിസ്സ്‌ ഞാൻ 1st സ്റ്റാൻഡേർഡിലെ മിഴിയുടെ ഓ ആ കുട്ടിയുടെ ഫാദർ ആണോ ആ കുട്ടിയെ പഠിക്കാനാണോ അതോ തല്ല് പിടിക്കാനാണോ നിങ്ങള് ഇങ്ങോട്ട് പറഞ്ഞു വിടുന്നത് ദിവസവും ഏതേലും കുട്ടിയുമായി തല്ലാണ്

ദാ കഴിഞ്ഞ ദിവസം ഒരു കുട്ടിയുടെ മൂക്ക് ഇടിച്ചു പരത്തി അതിന് മുന്നിലത്തെ ദിവസം ഒരു കുട്ടിയെ ബോൾ വച്ച് എറിഞ്ഞു പിന്നൊരു ദിവസം ഒരു കുട്ടിയെ കടിച്ചു നിങ്ങള് നിങ്ങളെ മോളെ ഇങ്ങനെയാണോ വളർത്തുന്നെ അച്ഛനാണ് പോലും അച്ഛൻ ആദ്യം നിങ്ങൾക്ക തല്ല് കിട്ടണ്ടേ മിസ്സ്‌ ഞാൻ ആ മിഴിയുടെ അങ്കിൾ ആണ് അപ്പൊ ഈ കുട്ടിയുടെ അച്ഛൻ ബാംഗ്ളൂരിൽ മീറ്റിംഗിന് പോയിരിക്കുവാ ഈ കുട്ടിയുടെ അമ്മ ഏട്ടത്തി ആ ഏട്ടത്തിയും ബാംഗ്ളൂരിൽ പോയി അപ്പൊത്തന്നെ മിന്നു ശബരിയെ നോക്കി ശബരി അവളെ ഇളിച്ചു കാണിച്ചു മിന്നു തിരിച്ചും പക്ഷെ അത് മിസ്സ്‌ കണ്ടു ദേ കണ്ടില്ലേ ഈ കുട്ടിക്ക് ഞാൻ ഇത്രയും പറഞ്ഞിട്ടും ഇളിച്ചു നിൽക്കുന്നത് കണ്ടില്ലേ മിസ്സ്‌ എനിക്ക് ഇപ്പൊ ഒരു മീറ്റിംഗ് ഉണ്ട് അപ്പൊ ഞാൻ പൊയ്ക്കോട്ടേ Yes നിങ്ങള് പൊയ്ക്കോളൂ മിസ്സ്‌ മിഴി മിഴി ക്ലാസ്സിൽ പൊയ്ക്കോളൂ

രണ്ടും ഓഫീസിൽ നിന്നും പുറത്തേക്ക് പോയി ഡീ കുട്ടിപിശാശ്ശെ നിനക്ക് ഇതൊക്കെ വീട്ടിൽനിന്നും പറഞ്ഞൂടായിരുന്നോ അപ്പൊ നീ ബെരൂല്ലലോ ഓ അതാണോ പറയാതിരുന്നത് മ്മ് എന്നാലേ നീ ക്ലാസ്സിൽ പൊയ്ക്കോ ഞാൻ വൈകുന്നേരം വരാം ശബരി നേരെ ഓഫീസിലേക്ക് പോയി ഉച്ചയ്ക്ക് മീറ്റിംഗ് ഒക്കെ കഴിഞ്ഞ് വൈകുന്നേരം മോളെയും കൂട്ടി വീട്ടിലേക്ക് പോയി മോൾക്ക്‌ വാങ്ങിയ ചോക്ലേറ്റ് ഒക്കെ കൈയിൽ പിടിച് മറ്റേ കൈ അവന്റെ കൈലും പിടിച് ലാ... ലാ.. പാട്ടൊക്കെ പാടി വീട്ടിലേക്ക് കേറി വരാന്തയിൽ തന്നെ ഏട്ടത്തി നിൽപ്പുണ്ടായിരുന്നു എന്താ ഏട്ടത്തി ഏട്ടനെ കാത്തുനിൽക്കുവാണോ അല്ലടാ ഞാൻ നിങ്ങളെ കാത്തുനിന്നതാ എന്താ ഏട്ടത്തി കാര്യം നീ എന്നെ ഒന്ന് ശെരിക്കും നോക്കിക്കേ എന്താ ഏട്ടത്തി പപ്പുച്ചേട്ടന്റെ ബാധ വല്ലോം കേറിയോ ആ ഒരു ബാധ തന്ന എന്റെ പ്രേതം ആണല്ലോ

ഏട്ടന്റെ കൂടെ ബാംഗ്ളൂരിൽ പോയത് ഏട്ടത്തി എന്തൊക്കെയാ പറയുന്നേ ഏട്ടത്തി ബാംഗ്ലൂർ 🙄🙄 എല്ലാം അറിഞ്ഞല്ലേ എന്നാൽ ശെരി ഞാൻ അകത്തോട്ട് കുഞ്ഞി എസ്‌കേപ്പ് ഓടിക്കോ ദേ രണ്ടും അവിടെ നിന്നോ ഇല്ലേൽ എന്റെ കൈൽനിന്നും രണ്ടിനും കിട്ടും എന്താ ഒരു അഭിനയം എനിക്കൊന്നും അറിയില്ല എല്ലാം ഇവളുടെ പണിയ അമ്മ എനിക്കൊന്നും അറിയില്ല എല്ലാം ശബിയ ഡി ഞാനോ പിന്നെ നാനാ രണ്ടും കൂടി അകത്ത് മേശയ്ക്കും സോഫയ്ക്കും ചുറ്റും ഓടി ദേ രണ്ടും നിന്നോ ഏട്ടത്തി അവർക്കു പിന്നാലെയും ...തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story