നീലാംബരി: ഭാഗം 12

neelambari

എഴുത്തുകാരി: ANU RAJEEV

ദിവസങ്ങളും മാസങ്ങളും കൊഴിഞ്ഞു കൊണ്ടിരുന്നു... 2 ദിവസമെന്ന് പറഞ്ഞ് പോയ സിദ്ധു തിരികെ വന്നില്ല... ആൻ വഴി മുംബൈയിലും അന്വേഷിച്ചു... നമ്പർ സ്വിച്ച്‌ ഓഫ് ആയിരുന്നു... കമ്പനിയിലും മറ്റു ബിസിനെസ്സ് സ്ഥാപനങ്ങളിലും അന്വേഷിച്ചപ്പോൾ ആള് available അല്ല എന്ന ഇൻഫോർമേഷൻ മാത്രമേ കിട്ടിയുള്ളൂ... ഒരു കാൾ പോലും ചെയ്തില്ല എന്നത് നീലുവിനെ ഒരുപാട് വേദനിപ്പിച്ചു... "എന്നോട് വേഗം വരാമെന്ന് പറഞ്ഞല്ലേ നീ പോയത്... ഞാൻ കഴിഞ്ഞ 2 മാസമായി കാതിരിക്കുവാ സിദ്ധു.... നീ എവിടാ... ഒന്ന് വിളിച്ച് എനിക്ക് ഒരു അപകടവും സംഭവിച്ചിട്ടില്ല, ഞാൻ എത്ര കാലം കഴിഞ്ഞായാലും നിന്റടുക്കൽ വരും എന്നെങ്കിലും പറഞ്ഞൂടെ സിദ്ധു...... നീ കൂടെ ഉണ്ട് എന്ന് സങ്കല്പിച്ചെങ്കിലും ഞാൻ ജീവിച്ചോളാ. ... നീലു സ്വയം പുലമ്പികൊണ്ടിരുന്നു.... "മോളെ... നീ ജോലിക്ക് പോയിട്ട് എത്ര ദിവസായി... ചോദിച്ചാൽ പറയും വയ്യാന്ന്... എന്ത് വയ്യായ്കയാ കുട്ടിക്ക് എന്നൊട്ട് തെളിച്ചു പറയുന്നുല്യ..... " "എനിക്ക് ആ ജോലി ശരിയാവുന്നില്ല മുത്തശ്ശി, വേറെ എവിടെയെങ്കിലും നോക്കണം... അല്ലാതെ വയ്യായ്കയൊന്നുമില്ല..."

അവൾ തീരെ തെളിച്ചമില്ലാത്ത ചിരി സമ്മാനിച്ചുകൊണ്ട് പറഞ്ഞു... പെട്ടെന്നാണ് മുറ്റത്ത് ഒരു കാർ വന്നു നിന്നത്... എന്തു കൊണ്ടോ അവളുടെ ഹൃദയം ആയിരം മടങ് വേഗത്തിൽ മിടിച്ചുകൊണ്ടിരുന്നു... കാറിൽ നിന്നും ഇറങ്ങുന്ന ആളെ കണ്ട് അവളുടെ ചുണ്ടിൽ മനോഹരമായ ഒരു പുഞ്ചിരി വിടർന്നു... വർധിച്ച സന്തോഷത്തോടെ അവൾ പടികൾ ഇറങ്ങി താഴോട്ട് വരാൻ നിന്നതും കോ-ഡ്രൈവിങ് സീറ്റിൽ നിന്നും ഒരു പെണ്കുട്ടി ഇറങ്ങി... വിടർന്ന ചിരി പതിയെ മാഞ്ഞു സംശയം നിറഞ്ഞു... അവൾ സിദ്ധുവിനടുത്തേക്ക് വന്നതും അവൻ നീലുവിനെ മൈൻഡ് ചെയ്യാതെ മുഖം താഴ്ത്തി പുറകിൽ വന്ന മുത്തശ്ശിയുടെ അടുത്തേക്ക് നടന്നു... അത് തന്നെ തനിക്ക് കിട്ടിയ അടിയായി തോന്നി നീലുവിന്... അപ്പോഴും ആ പെണ്കുട്ടി ആ വീടും പരിസരവുമൊക്കെ നോക്കുന്ന തിരക്കിലായിരുന്നു... നീലു അവളെ ശ്രദ്ധിച്ചു നോക്കി... വെളുത്തു മെലിഞ്ഞ് നീണ്ട മൂക്കും , ചെറിയ ചുവന്ന ചുണ്ടും ഇടുപ്പിന് താഴെ വരെ നീളത്തിൽ ഇട തൂർന്ന മുടിയും , ചമയങ്ങൾ ഒന്നുമില്ലാതെ തന്നെ ഐശ്വര്യം തുളുമ്പുന്ന മുഖവും... "ആരാ മോനെ ഇത് ???"

മുത്തശ്ശിയുടെ ചോദ്യമാണ് അവളെ തിരികെകൊണ്ട് വന്നത്... "മുത്തശ്ശി... അത്... ഇത് ദീപ്തി.. ഞാൻ വിവാഹം കഴിക്കാൻ പോകുന്ന കുട്ടിയാ...." നീലുവിന് തന്റെ കാൽകീഴിലെ മണ്ണ് ഒലിച്ചു പോകുന്ന പോലെ തോന്നി... കേട്ടതൊന്നും സത്യമാവല്ലേ എന്നവൾ മനസിൽ പ്രാർത്ഥിച്ചുകൊണ്ടിരുന്നു... വെറുതെ തമാശ പറയുന്നതാവും എന്ന് സ്വയം ആശ്വസിച്ചു .. എന്നിട്ടും അനുസരണയില്ലാതെ മിഴികൾ പെയ്യാൻ വെമ്പി നിന്നു... "ആഹാ... എന്നിട്ട് ഇപ്പോഴാണോ പറയുന്നേ... മോള് ഇങ്ങോട്ട് വാ..." ദീപ്തി മുത്തശ്ശിക്കടുത്തേക്ക് നിന്നു. "എന്ത് ഭംഗിയാ കുട്ടിയെ കാണാൻ.. എന്റെ കണ്ണനും കുട്ടിയും നന്നായി ചേരും.., മോൾടെ വീടെവിടാ??" "മുത്തശ്ശി, വിശേഷങ്ങളൊക്കെ പിന്നെ പറയാം.. വിശക്കുന്നുണ്ട്.. കഴിക്കാനെടുക്കു..." അവൻ ദീപ്തിയെ ചേർത്ത് പിടിച്ച് അകത്തേക്ക് പോയി.. ഒപ്പം മുത്തശ്ശിയും... നീലുവിന് അവിടെ നിന്നൊന്ന് അനങ്ങാൻ പോലും സാധിച്ചില്ല... എന്നെങ്കിലും തനിക്ക് വേണ്ടി വരുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നു.. ഇങ്ങനെയാണെങ്കിൽ വരേണ്ടിയിരുന്നില്ല... താൻ ജീവിതകാലം മുഴുവൻ കാത്തിരുന്നേനെ... അവളുടെ മിഴികൾ ഇടതിരിവില്ലാതെ പെയ്തുകൊണ്ടേയിരുന്നു.... കണ്ണമർത്തി തുടച്ച് പുറത്തെ പൈപ്പിൽ നിന്ന് മുഖം കഴുകി , റൂമിലേക്ക് പോകാൻ ഒരുങ്ങുമ്പോഴാണ് മുത്തശ്ശിയുടെ ശബ്ദം, "മോളെ... കഴിക്കുന്നില്ലേ നീ... വായോ... "

"ഇല്ല മുത്തശ്ശി, ഞാൻ പിന്നെ കഴിച്ചോളാ... " "അതെന്താ കുട്ടിയെ.. ഇവര് അന്യരോന്നുമല്ല ലോ... ഇങ്ങോട്ട് വരു" അവൾ മറുത്തൊന്നും പറയാതെ കഴിക്കാനിരുന്നു... അറിയാതെ പോലും സിദ്ധുവിന്റെ നോട്ടം തന്റെ മേൽ വീഴുന്നില്ല എന്നത് വീണ്ടും അവളെ വേദനിപ്പിച്ചു... നിറഞ്ഞ കണ്ണുകൾ എല്ലാവരിൽ നിന്നും ഒളിപ്പിക്കാൻ നീലു നന്നേ പാടുപെട്ടു... "ഇതാരാ മുത്തശ്ശി.." "ഇവടെ താമസിക്കുന്ന കുട്ടിയാ മോളെ..." "വാടകയ്ക്കോ?" "mm..." അവൾ കുറച്ചു പുച്ഛത്തോടെ പുഞ്ചിരിച്ചു... നീലു വേദനയിൽ കുതിർന്ന ചിരി തിരികെ നല്കി... അവൾ വേഗം കഴിപ്പ് മതിയാക്കി എഴുന്നേറ്റു... കൈ കഴുകി വേഗം മുകളിൽ പോയി... റൂമിൽ കയറിയതും ഭ്രാന്തിയെ പോലെ പൊട്ടി കരഞ്ഞു.. സ്വയം മുടിയിൽ പിടിച്ചു വലിച്ചു ഒച്ച വെളിയിൽ കേൾക്കാത്ത തരത്തിൽ ഏങ്ങി ഏങ്ങി കരഞ്ഞു... പതിയെ ശരീരത്തെ ബാധിച്ച തളർച്ച അവളെ മയക്കത്തിലേക്ക് തള്ളിയിട്ടു.. മുത്തശ്ശി വന്ന് വാതിലിൽ കൊട്ടിയിട്ടും അവൾ അറിഞ്ഞില്ല... അവസാനം മുത്തശ്ശി നില വിളിച്ച് സിദ്ധു വന്ന് മുറി ചവിട്ടി തുറന്നു... ബോധം പോയ നിലയിൽ നിലത്ത്‌ ചുരുണ്ട് കിടക്കുകയായിരുന്നു അവൾ...

സിദ്ധു വേഗം കൈകളിൽ കോരി കാറിൽ കിടത്തി.. ഒപ്പം ദീപ്തിയും കയറി...ആശുപത്രിയിൽ കൊണ്ടുപോയി.. ട്രിപ്പ് ഇട്ടതിനു ശേഷം തിരികെ വന്നു.. കാറിൽ അവർ രണ്ടുപേരും മുന്നിലും നീലു പുറകിലും ആയിരുന്നു... ദീപ്തി ചിരിച്ചു കളിച്ചു സംസാരിച്ചോണ്ടിരിക്കുന്നുണ്ട്... സിദ്ധു വെറുതെ മൂളി കൊണ്ട് ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചു... നീലുവിന് എത്ര ആലോചിച്ചിട്ടും ഒരുത്തരം കണ്ടെത്താനായില്ല... ചതിച്ചിട്ട് പോയെന്ന് പറഞ്ഞ ദീപ്തി ഇപ്പൊ കൂടെയുണ്ട്.. എങ്ങനെ... തന്നെ ഇത്ര വേഗം സിദ്ധു മറന്നോ... എന്നോട് ഒരു വാക്ക് പോലും മിണ്ടിയില്ല ലോ... ചിന്തകൾ കാടു കേറും മുമ്പേ വീടെത്തിയിരുന്നു... "എന്താ കണ്ണാ പറ്റിയെ കുട്ടിക്ക്.." മറുപടി പറഞ്ഞത് ദീപ്തിയായിരുന്നു.. "കുഴപ്പമൊന്നുമില്ല മുത്തശ്ശി, ബ്ലഡ് ഇത്തിരി കുറവാ, കുറച്ചു സ്ട്രെസ്സും ഉണ്ട്, എന്തൊക്കെയോ ആലോചിച്ച് ടെൻഷൻ ആയിട്ടാ വീണത്... ട്രിപ്പ് ഇട്ടിരുന്നു.. ഇപ്പൊ ok ആണ്..." നീലു ഒന്ന് മുത്തശ്ശിയെ നോക്കി ചിരിച്ചോണ്ട് അകത്തേക്ക് കയറി... റൂമിലെത്തി കണ്ണാടിയിൽ തന്റെ പ്രതിരൂപത്തെ നോക്കി... ശേഷം ഒന്ന് പുഞ്ചിരിച്ചു... ആത്മാവിശ്വാസത്തോടെയുള്ള ചിരി...

ഇത്ര നേരം ഇനി എന്തിനു ജീവിക്കണം എന്ന ചോദ്യമായിരുന്നു മുന്നിൽ... ഇപ്പൊ അതിനുള്ള ഉത്തരം കിട്ടി.. മനസ്സ് കുറച്ചുനേരം മുൻപിലേക്ക് ചലിച്ചു.. ട്രിപ്പ് ഇട്ട് കണ്ണ് തുറക്കുമ്പോൾ മുന്നിൽ കണ്ടത് ഡോക്ടർനെ ആയിരുന്നു.. "are you oky miss. neelambari..." "yes, iam..." "oky... കുട്ടിയുടെ വിവാഹം കഴിഞ്ഞിട്ടില്ല ലോ... " "നോ ഡോക്ടർ.." "ഞാൻ പുറത്തു നിക്കുന്നവരോട് ചോദിച്ചു.., അവർ പറഞ്ഞു, അവിടത്തെ പേയിങ് ഗസ്റ്റ് ആണെന്ന്, and married അല്ല എന്ന്.. so, അവരോട് പറയണ്ട എന്ന് കരുതി.. " "പറഞ്ഞോളൂ ഡോക്ടർ.. any problem?" "പ്രോബ്ലെം ഒന്നും ഇല്ല.. you are pregnant... one month കഴിഞ്ഞു..." അവൾക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി... സിദ്ധുവിനെ കുറിച്ചോ സമൂഹത്തെ കുറിച്ചോ ഒന്നുമല്ല, തന്റെ വയറിലെ ജീവന്റെ തുടിപ്പ് മാത്രമായിരുന്നു അവളിലെ ചിന്ത.... വേറെ ഭാവങ്ങൾ പ്രതീക്ഷിച്ച മുഖത്ത് നിറഞ്ഞ സന്തോഷം ഡോക്ടറെയും അത്ഭുതപെടുത്തി... താൻ പറഞ്ഞത് നല്ല കാര്യമാണെന്ന തിരിച്ചറിവിൽ ഡോക്ടറും അവൾക്ക് congrats കൊടുത്ത് ഡിസ്ചാർജ് എഴുതി... പുറത്തുള്ളവരോട് പറയരുതെന്ന് മാത്രം ഡോക്ടറിനോട് request ചെയ്തു... കണ്ണാടിക്ക് മുമ്പിൽ നിന്ന് അവൾ തന്റെ വയറിൽ കൈകൾ അമർത്തി... അപ്പോഴും അവളുടെ മുഖത്ത് ആ മനോഹരമായ പുഞ്ചിരി നിറഞ്ഞു നിന്നു................തുടരും............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story