നീലാംബരി : ഭാഗം 13

Neelambari-Arthana

രചന: അർത്ഥന

നീലുവും ശബരിയും എല്ലാവരോടും യാത്ര പറഞ്ഞ് ഇറങ്ങി കാറിൽ പൊയ്ക്കൊണ്ടിരുന്നപ്പോഴാണ് നീലു ശബരിയെ വിളിച്ചത് അതെ മ്മ് എന്താ അത് അച്ഛൻ പറഞ്ഞത് ശെരിയാണോ എന്ത് ശെരിയാണോ എന്ന് കോളേജിൽ പഠിക്കുമ്പോൾ ഒരാളുടെ തലതല്ലി പൊട്ടിച്ച കാര്യം അതെ എന്തിനാ അങ്ങനെ ഒക്കെ ചെയ്തേ ഒരു പെണ്ണിനെ റാഗ് ചെയ്യുന്നത് കണ്ടപ്പോൾ അത് ചോദിച്ചതിന് ആ .......മോൻ എന്റെ തന്തയ്ക്ക് വിളിച്ചു അപ്പൊ എനിക്ക് ദേഷ്യം വന്നു ഞാൻ ഹോക്കി സ്റ്റിക് വച് അടിച്ചു എന്നിട്ട് എന്നിട്ട് എന്ത് അവൻ ആശുപത്രിയിൽ ആയി എനിക്ക് സസ്പെൻഷനും കിട്ടി അത് പറഞ്ഞ് അവൻ വണ്ടി നിർത്തി കരിൽനിന്നും ഇറങ്ങി അതെ എങ്ങോട്ട് പോകുവാ ഞാൻ ഇപ്പോവാരം നീ ഇതിൽ ഇരുന്നാൽ മതി ശബരി അടുത്തുള്ള ഷോപ്പിൽ പോയി കുറെ സാധനം വാങ്ങി തിരിച്ചു വന്നു ഇതൊക്ക എന്തിനാ നിന്റെ വീട്ടിലേക്ക് കൊണ്ടുപോകാനാ അതെ എന്താടി നീ കൊറേ നേരമായല്ലോ എന്നെ അതെ അതെ എന്ന് വിളിക്കുന്നെ എന്റെ പേര് ശബരി എന്നാ അല്ലാതെ അതെ എന്നല്ല ഞാൻ എന്താവിളിക്ക ശബരി എന്നോ അല്ലേൽ മിന്നുമോൾ വിളിക്കുമ്പോലെ ശബി എന്നോ വിളിച്ചോ

എന്നാ ശബി എന്ന് വിളിക്കാം മ്മ് അവൻ അമർത്തി മൂളി കാർ വീട്ടിലേക്ക് തിരിച്ചു വീടിന്റെ ഉമ്മറത്തു തന്നെ അച്ഛനും അമ്മയും നിവുവും നിൽപ്പിണ്ടായിരുന്നു കാർ നിർത്തിയപ്പൊത്തന്നെ നീലു വേഗം ഇറങ്ങി അവരുടെ അടുത്തേക്ക് പോയി ശബരി അതൊക്കെ എടുത്ത് പുറകെയും പിന്നെ എല്ലാവരും അകത്തേക്ക് കേറി അച്ഛനും ശബരിയും സംസാരിക്കുമ്പോൾ നീലു അമ്മയുടെ കൂടെ അകത്തേക്ക് പോയി കുറച്ചുകഴിഞ്ഞപ്പോൾ അമ്മ ചായ കുടിക്കാൻ വിളിച്ചു പിന്നെ എല്ലാവരും ഒരുമിച്ച് ചായയൊക്കെ കുടിച്ചു അമ്മ ഞാൻ ഈ ഡ്രസ്സ്‌ ഒന്ന് മാറ്റിയിട്ടു വരാം അതിന് മുമ്പ് നീ ഒന്നിങ്ങോട്ട് വന്നേ എന്താ അമ്മ പറയാം അമ്മ നീലുവിനെയും കൂട്ടി റൂമിലേക്ക്‌ പോയി എന്നിട്ട് ഷെൽഫിൽ നിന്നും ഡ്രസ്സ്‌ എടുത്ത് കൊടുത്ത് ഇതെന്താ അമ്മ ഇത് ഞാൻ നിനക്ക് പിറന്നാളിന് തരാൻവേണ്ടി വാങ്ങിയ ഡ്രസ്സ്‌ ആണ് ഇന്ന് നീ ഇത് ഇട്ടാൽമതി അല്ലാതെ ഇവിടെ എപ്പോഴും ഇടുന്ന പോലത്തെ കുഞ്ഞി കഷ്ണം ഡ്രസ്സ്‌ ഇട്ടോണ്ട് നടക്കേണ്ട മോൻ നിന്നെ കുറിച് എന്ത് വിചാരിക്ക അമ്മ.....

ഒര് അമ്മയും ഇല്ല ഇത് ഇട്ടാൽമതി പിന്നെ മോന് ഉള്ള ഡ്രസ്സ്‌ ഇതിൽ തന്നെ ഇണ്ട് നീലു റൂമിൽ പോയി ഡ്രസ്സ്‌ എടുത്ത് നോക്കി റെഡ് and വൈറ്റ് കളർ ദാവണി സെറ്റ് ആയിരുന്നു പിന്നെ ഫ്രഷായി അതിന്റെ പാവാടയും ബ്ലൗസും മാത്രം ഇട്ടാണ് ഇറങ്ങിയത് ശബരി റൂമിൽ ഉണ്ടെന്ന് അവൾ ശ്രെദ്ധിച്ചില്ല അവളാണെങ്കിൽ ഷോൾ ശെരിയാക്കുന്ന തിരക്കിലും ശബരി ആ റൂം ഒക്കെ ചുറ്റും നോക്കിയപ്പോഴാണ് അവളുടെ ചെറുപ്പത്തിലേ ഫോട്ടോ കണ്ടത് അതും നോക്കി കുറേസമയം നിന്നു പിന്നെ ഡോർ തുറക്കുന്ന സൗണ്ട് കേട്ടപ്പോഴാണ് അവൻ അങ്ങോട്ട് നോക്കിയത് ശബരിയുടെ കിളികൾ ഒക്കെ പറന്നു പോയി അവൻ അവളിൽ നിന്നും കണ്ണെടുക്കാതെ നോക്കി നിന്നു പിന്നെ ബോധം വന്ന പോലെ അവൻ വേഗം ഫ്രഷാവൻ കേറി ഫ്രഷായി ഇറങ്ങിയപ്പോൾ നീലുവിനെ കണ്ടില്ല അവൻ താഴേക്ക് പോയി അപ്പോഴാണ് നീലുവും നിവുവിനെയും കണ്ടത് രണ്ടും തല്ല് കൂടുവാണെന്ന് തോന്നുന്നു എന്താ ഇവിടെ പ്രശ്നം അത് അളിയ ഇവൾക്ക് ഒരു ജോബ് കിട്ടിയിരുന്നു

എന്നിട്ട് എന്താ ഇവള് പോകഞ്ഞേ അത് ഇവളുടെ ഫ്രണ്ട് എന്തൊക്കെയോ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചതാ P N ഗ്രൂപ്പിന്റെ CEO യുടെ PA ആയിട്ടാണ് പോസ്റ്റ്‌ മറ്റന്നാളും കൂടിയാണ് ജോയിൻ ചെയ്യണ്ട അവസാന ഡേറ്റ് ഇത്രയും നല്ല ഓഫർ കിട്ടിയിട്ടും ഇവളെ വിടൂല എന്നാണോ അളിയന്റെ തീരുമാനം സ്വന്തമായി ജോലി വേണമെന്ന് ഇവൾ എപ്പോഴും പറയുമായിരുന്നു മ്മ് ശബരി നീലുവിനെ നോക്കിപേടിപ്പിച്ചു നീലു വേഗം അകത്തേക്ക് പോയി പിന്നെ അവർ രണ്ടാളും കുറെ സംസാരിച്ചു അത് ഫുൾ നീലുവിനെ കുറിച്ചായിരുന്നു ശബരിക്ക് ഫോൺ വന്നപ്പോൾ അവൻ പുറത്തേക്ക് പോയി ഹെലോ ഏട്ടാ പറ അയ്യേ ഏട്ടനല്ലേ നാൻ മിന്നു ആന്ന് എന്തിനാ എന്റെ കുഞ്ഞി വിളിച്ചേ കാര്യം പറ എനി നീ വല്ല കുഴപ്പവും ഒപ്പിച്ചോ ഇല്ല പക്ഷേ അച്ഛാ എന്നെ ബയക്ക് പറഞ്ഞ് ശബി വന്നിറ്റ് അച്ഛയെ വയക്ക് പറയണേ അതിനെന്താ പറയാലോ നീലു മോള് ഫുഡ്‌ കൈച്ചോ ആ കൈച്ചു ശബി നാളെ ബേഗം വരുമോ പിന്നെ വരാതെ എനിക്ക് എന്റെ മിന്നുവിനെ കാണണ്ടേ എന്നാലേ ഉമ്മ 😘😘

ശബരി സംസാരിക്കുമ്പോഴാണ് നീലുവന്നത് ശബി വാ ഫുഡ്‌ കഴിക്കാം ശബരി അവൾക്കൊപ്പം പോയി അവന് വേണ്ടി അമ്മ ഒരുപാട് ഐറ്റംസ് ഇണ്ടാക്കിയിരുന്നു അവൻ എങ്ങനെയൊക്കെയോ കഴിച് തീർത്ത് വേഗം എണിച്ചു കുറച്ച് സമയം താഴെ ഇരുന്ന് പിന്നെ റൂമിലേക്ക് പോയി നീലു എന്താ നീ എന്താ ജോലിക്ക് പോകാത്തത് അത് പിന്നെ അവിടുത്തെ ceo ഗേൾസിനോട് വളരെ മോശമായാണ് പെരുമാറുന്നതെന്നും അയാൾ ഒരു കോഴിയാണെന്നും അയാള് കാര്യം കഴിഞ്ഞാൽ അവരെ പിരിച്ചുവിടും എന്നൊക്കെ പറഞ്ഞു എന്തൊക്കെ അബവാദങ്ങൾ ആണ് പറഞ്ഞുണ്ടാക്കുന്നെ അവൻ ഒരു പാവമാണ് എനിക്ക് അവനെ പേർസണൽ ആയി അറിയാം അതോണ്ട് നീ മറ്റന്നാൾ തന്നെ ജോലിക്ക് പൊക്കൊളു നിന്റെ ആഗ്രഹം അല്ലെ സ്വന്തമായി ഒരു ജോലി മ്മ് ശെരി എന്നാലേ നീ കിടന്നോ അപ്പൊ നിങ്ങളോ എനിക്കൊരു കോൾ ചെയ്യാനുണ്ട് അത് കഴിഞ്ഞ് കിടന്നോളാം അവൻ ഫോൺ ചെയ്ത് വന്നപ്പോഴേക്കും നീലു ഉറങ്ങിയിരുന്നു അവനും കിടന്നു ഉറങ്ങി വരുമ്പോഴാണ് അവളുടെ കാല് അവന്റെ മേത്തേക്ക് ഇട്ടത് അവൻ അതെടുത്തു മാറ്റി പിന്നെയും ഇട്ടോണ്ടിരുന്നു അവസാനം കാല് എടുത്തുമാറ്റാതെ അവളെ കെട്ടിപിടിച് ഉറങ്ങി  ...തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story