നീലാംബരി: ഭാഗം 13

neelambari

എഴുത്തുകാരി: ANU RAJEEV

തലേന്നാളത്തെ ക്ഷീണം കാരണം വളരെ വൈകിയാണ് നീലു ഉണർന്നത്... മുഖത്തു ഒരു പുഞ്ചിരി ഫിറ്റ്‌ ചെയ്തു... ഇനിയൊരിക്കലും തോൽക്കില്ല എന്ന് മനസ്സിൽ ഊട്ടിയുറപ്പിച്ചു കൊണ്ട് ഫ്രഷ് ആയി താഴോട്ടിറങ്ങി "ഹാ, മോളെണീറ്റോ.... " "മ്മ്... ചായ എവിടെ മുത്തശ്ശി.." "ഇതാ മോളെ.. വയ്യാത്തതല്ലേ കുറച്ചൂടെ കിടക്കാമായിരുന്നില്ലേ..." "ഇപ്പൊ ക്ഷീണമൊന്നുമില്ല മുത്തശ്ശി." "മ്മ്.. ഈ ചായ കണ്ണന് കൊടുത്തിട്ട് വരാവോ മോളെ..." നീലുവിന്റെ മുഖത്തെ തെളിച്ചം മങ്ങി.. എങ്കിലും വാശിയോടെ 2 ഗ്ലാസ്‌ ചായയും എടുത്ത് മുകളിലേക്ക് കയറി പോയി. അവിടത്തെ കാഴ്ചയിൽ ഒരു നിമിഷം അവളുടെ കാലുകൾ നിശ്ചലമായി... സിദ്ധുവിന്റെ മുറിയിൽ നിന്ന് ഇറങ്ങി വരുന്ന ദീപ്തി... ഹൃദയം നുറുങ്ങുന്ന വേദനയിലും ചുണ്ടിൽ ഒരു പുഞ്ചിരി നിറച്ച് അവൾക്ക് നേരെ ചായ കപ്പ്‌ നീട്ടി.. ഒരു താങ്ക്സ് പറഞ്ഞുകൊണ്ട് അവൾ അത് വാങ്ങി.. നേരെ സിദ്ധുവിന്റെ മുറിയിലേക്ക് കയറി.. അവൻ ഷർട്ടിടാതെ കമഴ്ന്നു കിടക്കുന്നു... അത് കാണെ വീണ്ടും നെഞ്ചിൽ ഒരു കല്ലെടുത്തു വച്ച പോലെ..

ടേബിളിൽ ചായ വച്ചു തിരിയവേ അവൻ അവളുടെ കയ്യിലേക്ക് പിടിച്ചു.. ഒരു നിമിഷം ഒന്ന് ഞെട്ടിയെങ്കിലും പാതി ഉറക്കത്തിൽ ആണെന്ന് മനസിലായപ്പോൾ ആശ്വാസത്തോടെ ആ കൈകൾ പിടിച്ചു മാറ്റി. എന്തൊക്കെയോ പുലമ്പുന്നത് കേട്ട് അവൾ ആ ശബ്ദത്തിലേക്ക് ശ്രദ്ധ തിരിച്ചു. "ദീപ്തി... iam sorry... സോറി.... " അവന്റെ നാവിൽ നിന്നും പ്രതീക്ഷിച്ചതിനു വിപരീതമായി എന്തോ കേട്ട പോലെ അവൾ കണ്ണുകൾ മുറുകെ അടച്ചു.. തന്റെ കൈയിൽ പിടിച്ചത് പോലും അവളാണെന്ന് കരുതിയാവും എന്നത് അവളെ വീണ്ടും വീണ്ടും നോവിച്ചു... കൂടുതൽ നേരം അവിടെ നിൽക്കാതെ അവൾ മുറ്റത്തെ മാവിൻ ചുവട്ടിലേക്ക് നടന്നു... കുളിർന്നു വീശുന്ന കാറ്റിനും തന്റെ മനസിലെ അഗ്നിയെ ശമിപ്പിക്കാൻ കഴിയില്ല എന്നവൾക്ക് മനസിലായി... അമ്പലത്തിൽ നിന്നും ഒഴുകി വരുന്ന പാട്ട് മാത്രം ശ്രദ്ധിച്ച് മനസിലെ വേദനകളെ മറക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു..

"നീലാംബരി.... " അവൾ തിരിഞ്ഞു നോക്കി... ചിരിച്ചു കൊണ്ട് നടന്നടുക്കുന്ന ദീപ്തിയെ കണ്ട് അവൾ തിരിച്ചും ഒരു പുഞ്ചിരി സമ്മാനിച്ചു.. "താനെന്താടോ ഇവിടെ നിക്കുന്നെ.." "വെറുതെ....." "മ്മ്... ഇപ്പൊ ക്ഷീണമൊക്കെ മാറിയോ..." "ഹാ...." "തനിക്കെന്താ ഒരു ബുദ്ധിമുട്ട് പോലെ.. ഞങ്ങൾ വന്നത് ഇഷ്ടമായില്ലേ.." "അങ്ങനെയൊന്നുമില്ല..." "എന്നെ തനിക്ക് നേരത്തെ അറിയുമായിരുന്നോ..." നീലു എന്ത് പറയണമെന്നറിയാതെ കുഴങ്ങി... " "അത് സിദ്ധു... സിദ്ധാർഥും ദീപകും മുമ്പ് വന്നപ്പോൾ പറഞ്ഞിരുന്നു... " "ഓഹ്.. ദീപക് എന്റെ ബ്രദർ ആണ്... ഞങ്ങൾ മുംബൈയിൽ എത്തിയിട്ട് 4 yrs ആയിട്ടേ ഉള്ളു.. അപ്പോൾ മുതൽ അവർ ബെസ്റ്റ് ഫ്രണ്ട്സ് ആയിരുന്നു.. അത് കഴിഞ്ഞ് ഒരുപാട് നാൾക്ക് ശേഷമാണ് ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലായത്... " പറയുമ്പോൾ അവളുടെ കവിളിൽ പടർന്ന ചുവപ്പ് രാശിക്ക് നീലുവിന്റെ ഹൃദയം നുറുക്കി കൊണ്ടൊഴുകുന്ന ചോരയുടെ നിറമായിരുന്നു... എങ്കിലും പുഞ്ചിരിച്ചു കൊണ്ട് ബാക്കി കേൾക്കാൻ തയ്യാറായി കൊണ്ട് നിന്നു... "ഇടയിൽ കുറച്ചു തെറ്റിദ്ധാരണ മൂലം ഞങ്ങൾക്ക് അകലേണ്ടി വന്നു...

ഇപ്പോഴാ എല്ലാം കലങ്ങി തെളിഞ്ഞത്...." അപ്പോഴും നീളുവിന് ഒന്നും വ്യക്തമായി മനസിലായില്ല.... തിരിച് ഒന്നും ചോദിക്കാൻ നാവു പൊങ്ങിയതുമില്ല.. അപ്പോഴേക്കും സിദ്ധു ഇറങ്ങി വന്നു.. ഷോർട്സും ബ്ലാക്ക് ടീഷർട്ടുമായിരുന്നു അവന്റെ വേഷം... മുടി കോതിയൊതുക്കി അവൻ നേരെ ദീപ്തിക്കരുകിൽ വന്നു.. "ഞാൻ പുറത്ത് പോവുകയാ... വരാൻ വൈകും " അവൾ ചിരിച്ചു കൊണ്ട് തലയാട്ടി.. അറിയാതെ പോലും അവന്റെ നോട്ടം തന്റെ മേലേക്ക് നീളുന്നില്ല എന്നത് അവൾ ശ്രദ്ധിച്ചു... പക്ഷെ മുഖത്തു വേദന പടർന്നില്ല... അവൻ തിരിഞ്ഞു നടന്നതും അവൾ ഒന്ന് ആഞ്ഞു ശ്വാസം വിട്ടു... ദീപ്തിയോട് ഒന്ന് ചിരിച്ച് അകത്തേക്ക് കയറിപ്പോയി.. ദീപ്തി കുറച്ച് നേരം അവളുടെ പോക്ക് നോക്കി നിന്നു എന്തൊക്കെയോ ആലോചിച്ച് പുറകെ പോയി... 🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀 സിദ്ധു നേരെ പോയത് ജെയിംസ്നടുത്തേക്കായിരുന്നു... "എന്ത് പറ്റി സിദ്ധു..." "എനിക്ക് നീലുവിനെ സ്വന്തമാക്കാൻ കഴിയില്ല..." അവന്റെ വാക്കുകൾ കേട്ട് ജെയിംസ് സംശയ ഭാവത്തോടെ അവനെ നോക്കി... "

"അതെ... എനിക്കൊന്നും അറിയുന്നില്ല ജെയിംസ്... ഇനി എന്ത് വേണമെന്നും അറിയുന്നില്ല... ". "ആദ്യം നീ കാര്യം പറ.. എന്നിട്ടാലോചിക്കാം ഇനി എന്ത് വേണമെന്ന്..." പതഞ്ഞുയർന്നു പൊങ്ങുന്ന തിരമാലകളെ നോക്കി കൊണ്ട് അവന്റെ മനസ്സ് 2 മാസം മുമ്പോട്ട് സഞ്ചരിച്ചു... മുംബൈയിൽ ഫ്ലൈറ്റ് ഇറങ്ങി നേരെ പോയത് ഡാഡിയുടെ അടുത്താണ്.. ഇത് വരെ ഡാഡിയുടെ നേർക്ക് നിന്ന് സംസാരിക്കാത്ത സിദ്ധു നേർക്ക് നിന്ന് ചോദിച്ചു "അമ്മയുടെ ഏട്ടനെയും കുടുംബത്തെയും കൊന്നത് നിങ്ങളാണോ..." "മോനെ നീ എന്താ ഈ പറയുന്നേ..." "നിങ്ങൾ അഭിനയിക്കണ്ട.. ഞാൻ എല്ലാം അറിഞ്ഞിട്ട് തന്നെയാ ഈ ചോദിക്കുന്നത് " അയാൾ ചെറുതായൊന്നു പതറി... അവന്റെ കണ്ണിലെ അഗ്നിയിൽ വെന്തു വെണ്ണീറായി പോവുമെന്ന് പോലും അയാൾക്ക് തോന്നി... "മോനെ... അത്...." "നിങ്ങൾ ഇനി കള്ളം പറയണ്ട.. എനിക്കെല്ലാം അറിയണം..." അയാൾ ഒന്ന് ദീർഘശ്വാസമെടുത്തു പറഞ്ഞു തുടങ്ങി.. "ഒന്നുമില്ലാത്തവനോടുള്ള നിന്റെ അമ്മയുടെ വീട്ടുകാരുടെ പുച്ഛവും പരിഹാസവും താങ്ങാൻ കഴിയാത്തത് കൊണ്ടായിരുന്നു മുംബൈലേക്ക് വന്നത്.

അവിടെ എല്ലാമായി കൂടെ ഉണ്ടായിരുന്നത് ദേവൻ ആയിരുന്നു... എന്റെ കൂട്ടുകാരൻ... അവൻ പറഞ്ഞു തന്നത് വച് അച്ഛനൊരു അബദ്ധം പറ്റി പോയതാ മോനെ... രാമചന്ദ്രനും കുടുംബവും ഇല്ലാതായാൽ സ്വത്തുവകകൾ എല്ലാം നിന്റെ അമ്മയുടെ പേർക്ക് വരും പിന്നെ ആരുടെ മുമ്പിലും കൈകെട്ടി നിൽക്കേണ്ടി വരില്ല എന്നൊക്കെ പറഞ്ഞപ്പോ ഞാൻ അറിയാതെ സമ്മതം മൂളിപ്പോയി.. ഒരു ലോറി ഡ്രൈവറെ വിലക്കെടുത്ത് അവർ വരുന്ന കാർ തട്ടി തെറിപ്പിച് മൂന്ന് പേരെയും കൊന്നു എന്ന് പറഞ്ഞപ്പോൾ എനിക്ക് എവിടെയോ ഒരു മനസാക്ഷി കുത്ത് ഉണ്ടായിരുന്നു.. ഞാൻ പൂർണമായും തകർന്നത് അതിനു ശേഷം വീട്ടിൽ വന്ന വക്കീൽ നോട്ടീസ് കണ്ടപ്പോഴാണ്.. മരിക്കുന്നതിന് മുമ്പ് തന്നെ സ്വത്തിൽ 75 ശതമാനവും നിന്റെ അമ്മയുടെ പേരിൽ എഴുതി വച്ചിരുന്നു ആ മനുഷ്യൻ.. കുറ്റബോധം കൊണ്ട് നീറി എറിഞ്ഞ വർഷങ്ങൾ ആയിരുന്നു പിന്നീടങ്ങോട്ട്...

ബിസിനസ്‌ വളരുമ്പോഴും നീ അതിനെ ഉയർത്തിയപ്പോഴും ഒന്നും ആരോടും പറയാൻ കഴിഞ്ഞില്ല എനിക്ക്... ചെയ്ത പാപങ്ങൾ ഒഴുക്കി കളയാൻ ഒരുപാട് പുണ്യ പ്രവർത്തികൾ ചെയ്തു... അതിൽ നിന്നാണ് നമ്മുടെ ട്രസ്റ്റും ഹോസ്പിറ്റലുമൊക്കെ സേവനം മാത്രം മനസ്സിൽ കണ്ട് ഞാൻ മുന്നോട്ട് കൊണ്ട് പോയത്... ദേവൻ അവന്റെ മകളെ നിന്നെ കൊണ്ട് കല്യാണം കഴിപ്പിക്കണം എന്ന ആവശ്യം മുന്നോട്ട് വച്ചപ്പോഴും എനിക് എതിർക്കാൻ കഴിയാതിരുന്നത് അത് കൊണ്ടാണ്... അവനു മാത്രം അറിയാവുന്ന സത്യം പുറത്തു വരുമോ എന്ന് ഞാൻ ഭയന്നു.. പക്ഷെ നിനക്ക് മറ്റൊരു പെൺകുട്ടിയെ ഇഷ്ട്ടമാണെന്ന് പറഞ്ഞപ്പോൾ ഞാൻ അവനോട് ഈ ആവശ്യത്തിൽ നിന്ന് പിൻതിരിയാൻ പറഞ്ഞു.. അപ്പോഴേക്കും ആ കുട്ടി ആരുടെ കൂടെയോ ഓടി പോയി .. നീ നശിക്കുന്നത് കാണാൻ ഇഷ്ടമില്ലാത്തത് കൊണ്ടാണ് വീണ്ടും ഞാൻ അതിന് നിർബന്ധിച്ചത്... "

എന്നും തലയുയർത്തി മാത്രം സംസാരിച്ചിരുന്ന ഡാഡി ഇത് വരെ തല താഴ്ത്തി പറഞ്ഞ കാര്യങ്ങൾ അവനെ ദേഷ്യത്തിന്റെ ഉച്ഛസ്ഥായിൽ എത്തിച്ചു... പോക്കറ്റിൽ നിന്ന് ഫോൺ എടുത്ത് അതിൽ ഒരു ഫോട്ടോ കാണിച്ച് അയാളോട് ചോദിച്ചു "ഇതാരാ????" "ഇത് വിഷ്ണു .. ദേവന്റെ റിലേറ്റീവ് ആണ്... അവന്റെ കൂടെ കണ്ടിട്ടുണ്ട്..." നീലുവിന്റെ ഡയറിയിൽ നിന്ന് കിട്ടിയ ഫോട്ടോ ആയിരുന്നു അത്. ഡാഡിയും ദേവനും ഒരു സൈഡിലായി വിഷ്ണുവും പെട്ടിരിക്കുന്നു.. എവിടന്നോ ഒളിഞ്ഞു നിന്ന് എടുത്ത പോലത്തെ ഫോട്ടോ.. "ഇവൻ ഇപ്പൊ എവിടെയുണ്ട്..." "അറിയില്ല.., ഞാൻ 3 ദിവസം മുമ്പ് കണ്ടിരുന്നു..." "എന്നാൽ ഡാഡി ഇത് കൂടി കേട്ടോ... ദീപ്തി ഓടിപ്പോയെന്ന് പറഞ്ഞത് ഇവന്റെ കൂടെയാ... അവളുടെ പിറകെ ശല്യം ചെയ്ത് നടന്നിരുന്നു ഈ ഫ്രോഡ്.... അവന്റെ കൂടെ പോയെന്ന് കേട്ട് തകർന്ന് പോയി ഞാൻ... 3 ദിവസം മുമ്പ് കണ്ടെങ്കിൽ ദീപ്തി എവിടെ?" "എനിക്കറിയില്ല മോനെ..." "വേണ്ട... ഞാൻ കണ്ടു പിടിച്ചോളാം...." ദേഷ്യത്തിൽ അവിടെ നിന്നിറങ്ങുമ്പോ മനസ്സ് മുഴുവൻ ഒരു തരം പിടച്ചിലായിരുന്നു... തെറ്റ് പറ്റി പോയി എന്ന് ഉള്ളിലിരുന്ന് ആരോ പറയും പോലെ...

പെട്ടെന്ന് അവൻ കാർ ബ്രേക്ക്‌ ഇട്ടു നിർത്തി... റോഡ് സൈഡിൽ വിഷ്ണുവും ഒരു പെണ്ണും... തിരിഞ്ഞു നിക്കുന്നത് കൊണ്ട് അവളെ കാണാൻ കഴിഞ്ഞില്ല... കാറിൽ നിന്നിറങ്ങി അങ്ങോട്ട് നടക്കാൻ തുടങ്ങിയതും ആ പെണ്ണ് തിരിഞ്ഞു... മായ..... വീണ്ടും ഒരുപാട് സംശയങ്ങൾ കുമിഞ്ഞു കൂടി വന്നു... അപ്പോഴേക്കും വിഷ്ണു ബൈക്ക് എടുത്ത് പോയിരുന്നു... ആ ബൈക്കും നോക്കി നിന്ന് തിരിഞ്ഞ അവൾ സിദ്ധുവിനെ കണ്ടതും ഒന്ന് പതറി.. "വന്ന് കാറിൽ കയറ്..." അത്ര മാത്രം പറഞ്ഞു കൊണ്ട് പോയി വണ്ടി സ്റ്റാർട്ട്‌ ചെയ്തു ... അവൾ കയറിയിരുന്നു.. കാർ വളരെ വിജനമായ സ്ഥലത്തേക്ക് നിന്നു അവൾ ഇറങ്ങിയതും ചെകിടടച്ചു ഒരാടിയായിരുന്നു... ഭൂമി മൊത്തത്തിൽ ഒന്ന് കുലുങ്ങുന്ന പോലെ തോന്നി അവൾക്ക്.. "പറയടി... ദീപ്തി എവിടെ...." അവന്റെ മുഖം ക്രോധത്താൽ ചുവന്നു.. അവൾ പേടിച് രണ്ടടി പുറകിലേക്ക് നീങ്ങി.. അവൻ ദേഷ്യത്തോടെ ആഞ്ഞു അവളുടെ മുടിയിൽ കൈ മുറുക്കി... "പറയടി........" മോളെ... നിന്റെ തന്തയുടെ പണിയൊക്കെ അറിഞ്ഞിട്ടാ ഞാൻ വന്നത്... എവിടെയാടി ദീപ്തി... "

അവൾ പേടിച്ചുകൊണ്ട് സത്യം പറഞ്ഞു... കഴിഞ്ഞ ഒരു വർഷത്തോളമായി ഒരു ഭ്രാന്താശുപത്രിയിൽ കഴിയുകയായിരുന്നു അവൾ, അതും തന്നെ പ്രണയിച്ചു എന്ന കുറ്റത്തിന് എന്നത് അവനെ ഒരുപാട് വേദനിപ്പിച്ചു... മായയെ അവിടെ ഉപേക്ഷിച്ചു കാർ എടുത്തു പാഞ്ഞു .. അവൾ പറഞ്ഞ ഹോസ്പിറ്റലിലേക്ക്... അവിടെ കണ്ട കാഴ്ച അവനെ തളർത്തി കളഞ്ഞു.. ഒരു ഇരുട്ട് സെല്ലിൽ ക്ഷീണിച്ച തേജസ്സുറ്റ ആ രൂപം... കണ്ണിലെ കുറുമ്പും ചുണ്ടിലെ പുഞ്ചിരിയും പേരിനു പോലും ഇല്ലാതെ എങ്ങോട്ടോ നോട്ടം കൊടുത്ത് ഇരിക്കുന്നു... അവിടെ നിന്ന് അവളേം കൂടെ കൂട്ടി ഇറങ്ങുമ്പോൾ ദീപക് പുറത്ത് വെയിറ്റ് ചെയ്യുന്നുണ്ടായിരുന്നു... ഈ 2 മാസം കഷ്ട്ടപെട്ടിട്ടാ അവളെ പഴയ പോലെ തിരിച്ചു കിട്ടിയത്.. ഇപ്പൊ ഞാൻ നീലുവിനെ പ്രണയിക്കുന്നു എന്ന് പറഞ്ഞാൽ അവൾ എങ്ങനെ പ്രതികരിക്കുമെന്ന് എനിക്കറിയില്ല ജെയിംസ്... iam totally confused... നീലുവിനെ നോക്കി ചിരിക്കാൻ പോലും എനിക്കാവുന്നില്ല ജെയിംസ്... കുറ്റബോധം തോന്നുന്നു.. എല്ലാം ഉപേക്ഷിച്ചു വന്നവൾക്ക് വീണ്ടും പ്രതീക്ഷ കൊടുത്തവനാ ഞാൻ.. നീ പറ ഇനി എന്ത് വേണം???!!!!!...........തുടരും............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story