നീലാംബരി: ഭാഗം 14

neelambari

എഴുത്തുകാരി: ANU RAJEEV

ആദ്യം നീ ഒന്ന് കൂൾ ആകൂ... എന്നിട്ട് പറ നിനക്ക് ശരിക്കും ആരെയാ കൂടുതൽ ഇഷ്ട്ടം....?? ജെയിംസ്ന്റെ ചോദ്യത്തിന് വ്യക്തമായൊരു ഉത്തരം നൽകാൻ കഴിയാതെ സിദ്ധു വിഷമിച്ചു... "ജെയിംസ്, ദീപ്തിയെ ഞാൻ ഒരുപാട് സ്നേഹിച്ചിരുന്നു.. ഒരു നാട്ടിൻപുറത്തുകാരിയുടെ നന്മയും കുസൃതിയും നിറഞ്ഞൊരു പെൺകുട്ടി. എല്ലാത്തിലുമുപരി എന്റെ ദീപക്കിന്റെ പെങ്ങൾ... അവളെ കൂടെ കൂട്ടാമെന്ന് ചിന്തിക്കുമ്പോൾ വേറെ ഒന്നും ആലോചിച്ചിരുന്നില്ല... അത്രക്ക് ഇഷ്ട്ടമായിരുന്നു അവൾക്ക് എന്നെ... ഇത്രയും നാൾ ആ ഭ്രാന്താശുപത്രിയിൽ കിടത്തിയപ്പോഴും മായ ആവശ്യപ്പെട്ടത് എന്നെ വിട്ട് എങ്ങോട്ടെങ്കിലും പൊയ്ക്കോളാൻ ആയിരുന്നു.. പക്ഷെ ജീവനുള്ളടത്തോളം കാലം സിദ്ധുവേട്ടനെ വിട്ട് എങ്ങോട്ടും പോവില്ല എന്ന് അവൾ തറപ്പിച്ചു പറഞ്ഞുവത്രെ... അത് കൊണ്ടാണ് അവൾക്ക് ഇത്രയും അനുഭവിക്കേണ്ടി വന്നത്... നീലു.... ഏതോ മുൻകാല ബന്ധമുള്ള പോലെ തോന്നിയിട്ടുണ്ടെനിക്ക് .... നിനക്കറിയോ, ദീപ്തിക്കു നേരെ ഞാൻ തെറ്റായ രീതിയിൽ ഒന്ന് നോക്കിയിട്ട് പോലുമില്ല...

ഞാൻ എത്ര ദിവസം ദീപക്കിന്റെ കൂടേ അവരുടെ ഫ്ലാറ്റിൽ നിന്നിട്ടുണ്ടെന്നറിയുമോ നിനക്ക്.. അനാവശ്യമായി എന്റെ കൈവിരൽ പോലും അവൾക്ക് നേരെ നീണ്ടിട്ടില്ല... പക്ഷെ നീലു.. അവൾ എനിക്ക് വേണ്ടി ജനിച്ചതാണെന്ന് തോന്നിയിട്ടുണ്ട്... അവളെ സ്വന്തമാക്കിയതിൽ കുറച്ചു പോലും കുറ്റബോധം ഉണ്ടായിരുന്നില്ല... എന്തോ ഒരു അധികാരം, അവകാശം,... അവളെ സ്വന്തമാക്കാൻ താലിയുടെ ബന്ധനങ്ങളോ സിന്ദൂരത്തിന്റെ അതിർവരമ്പുകളോ ആവശ്യമില്ല എന്ന് മനസിലിരുന്ന് ആരോ മന്ത്രിച്ചിരുന്നു... ആ ഫീലിംഗ് എങ്ങനെ എക്സ്പ്രെസ് ചെയ്യണമെന്ന് എനിക്കറിയില്ല ജെയിംസ്... iam madly in love with her.... " "and, this is your answer......" സിദ്ധു മുഖമുയർത്തി നോക്കി... "അതെ സിദ്ധു... ഇതിൽ കൺഫ്യൂഷൻ തോന്നേണ്ട കാര്യമില്ല... നിന്റെ കൺഫ്യൂഷനിനുള്ള ആൻസർ ആണ് നീ ഇപ്പൊ പറഞ്ഞത്... നിന്റെ പ്രണയം നീലുവാണ്.. അത് നിന്റെ വാക്കുകളിലൂടെ വ്യക്തമാണ്.. മലയാളം മര്യാദക്ക് എഴുതാൻ പോലും അറിയാത്ത നിനക്ക് നീലുവിനെ കുറിച്ച് പറയുമ്പോൾ ഇത്ര മാത്രം സാഹിത്യം എവിടന്ന് വരുന്നു..???

അതാണ്‌ സിദ്ധു പ്രണയം... നീ നിന്റെ ബുദ്ധിയെക്കാൾ ഹൃദയത്തിൽ വിശ്വസിക്ക്... ആദ്യം നീളുവിനോട് എല്ലാം തുറന്നു പറ... അത് കഴിഞ്ഞ് രണ്ടാളും കൂടി ദീപ്തിയെ സാവധാനം കാര്യങ്ങൾ പറഞ്ഞു മനസിലാക്കു... " സിദ്ധു എങ്ങോട്ടോ നോക്കി നിന്ന് തലയാട്ടി.. "ദീപക് വന്നില്ലേ..." "no.... അവൻ ദീപ്തിയുടെ അവസ്ഥയിൽ തന്നെ തളർന്നിരുന്നു... നീലുവും അവനു പെങ്ങളെ പോലെ തന്നെയാണത്രേ... ദീപ്തി ഇങ്ങോട്ട് വരണമെന്ന് പറഞ്ഞു വാശി പിടിച്ചപ്പോൾ പറഞ്ഞു, നീലു ഇനിയും വേദനിക്കുന്നത് കാണാൻ വയ്യെന്ന്.... ഞാനും നിർബന്ധിച്ചില്ല..." "time ഒരുപാട് വൈകി. നീ പോവാൻ നോക്ക്... "' "ഹാ... നീ ഒരു ദിവസം അങ്ങോട്ട് ഇറങ്... " ജെയിംസ് ചിരിച്ചു കൊണ്ട് കെട്ടിപിടിച്ചു... "oky ഡാ.. bye..." വണ്ടി ഓടിക്കുമ്പോഴും സിദ്ധു വീട്ടിലെത്തിയാലുള്ള കാര്യങ്ങൾ ആലോചിച്ചുകൊണ്ടിരിക്കുകയായിരുന്നു.... വേറെ വണ്ടി നിർത്തിയപ്പോഴാണ് കുറച്ച് മാറി വേറൊരു കാർ കൂടി മുറ്റത്തു പാർക്ക്‌ ചെയ്തിരിക്കുന്നു... ആരുടേയാവുമെന്ന് ആലോചിച്ച് ഹാളിൽ കേറിയതും ചിരിച്ചു കൊണ്ട് ആർക്കോ സെർവ് ചെയ്യുന്ന നീളുവിനെയാണ് കണ്ടത്.. തിരിഞ്ഞിരിക്കുന്നത് കൊണ്ട് ആളിന്റെ മുഖം വ്യക്തമല്ല... നീലു തലയുയർത്തിയതും വാതിൽക്കൽ നിൽക്കുന്ന സിദ്ധുവിനെ കണ്ടു മുഖത്തു വിരിഞ്ഞ ചിരി മങ്ങി... അത് സിദ്ധുവിനെ വേദനിപ്പിച്ചു...

അപ്പോഴേക്കും അടുക്കളയിൽ നിന്നും മുത്തശ്ശിയും കൂടെ ഒരു 50,55 വയസ്സ് പ്രായം തോന്നിക്കുന്ന സ്ത്രീയും ഇറങ്ങി വന്നു... "ഹാ കണ്ണൻ വന്നോ..."ബി മുത്തശ്ശിയുടെ ശബ്ദമാണ് എല്ലാരേം അങ്ങോട്ട് തിരിച്ചത്... അപ്പോഴാണ് സിദ്ധു ഭക്ഷണം കഴിക്കുന്ന ആളെ കണ്ടത്... 26, 27 വയസ്സ് തോന്നിക്കുന്ന ഒരു യുവാവ്... ക്ലീൻ ഷേവ് ആണ്.. 6 അടിയോളം പൊക്കമുണ്ടാവും... നല്ല ഒത്ത ശരീരം.. ഇരുനിറം ആണെങ്കിലും നുണക്കുഴി കവിളും, എല്ലാത്തിനേക്കാളുമുപരി നല്ല ചിരി.. അവൻ എഴുന്നേറ്റുകൊണ്ട് സിദ്ധുവിനു നേരെ വന്നു കൈനീട്ടി... "ഹായ് , iam karthik.... nice to meet u mr. sidharth raghav... " സിദ്ധുവും കൈ കൊടുത്തെങ്കിലും എന്തോ ഒരു അബാഗത തോന്നി അവന്റെ പരിചയപ്പെടലിൽ... "ഞങ്ങൾ കഴിക്കാൻ പോവുന്നെ ഉള്ളു.. come &join with us.. " "it's ok, you guys carry on. ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് വരാം... " . ടേബിളിൽ ഇരിക്കുന്ന ദീപ്തിയെ ഒന്ന് നോക്കി അവൻ സ്റ്റെപ്സ് കേറി പോയി.. റൂമിലെത്തിയതും അവൻ അസ്വസ്ഥതയോടെ ഒരു സിഗരറ്റ് എടുത്തു കൊളുത്തി ഒരു പഫ് എടുത്ത് കണ്ണടച്ച് ടെൻഷൻ കുറക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു.. അവനെ നോക്കി നിറഞ്ഞ ചിരിയോടെ വിളമ്പി കൊണ്ടിരുന്ന നീലുവിന്റെ മുഖം അവനെ അസ്വസ്ഥമാക്കി... അവൻ ആരാണെന്ന് എങ്ങനെ അറിയും...

ആ സ്ത്രീയെ കണ്ടിട്ട് അവന്റെ അമ്മയെ പോലെയുണ്ട്.. ദീപ്തിയോട് ചോദിക്കാം... അവൻ വേഗം ഫ്രഷ് ആയി താഴേക്ക് പോവാൻ നിക്കുമ്പോഴാണ് അവൾ മുകളിലേക്ക് കേറി വന്നത്.. "ഹാ... ദീപ്തി... ഫുഡ്‌ കഴിച്ചോ... " "മ്മ് മം... " "അവരൊക്കെ ആരാ ദീപ്തി... " "അത്... അമ്പിളിയുടെ നാട്ടിലെയാ... അവരുടെ വീട്ടിലായിരുന്നുത്രെ അവൾ കുറച്ചു നാൾ... " "അവളുടെ നാടോ....." "ഹാ... തമിഴ്നാട്... അവിടെയാ അമ്പിളിയുടെ നാടത്രേ.. പിന്നെ അവരൊക്കെ അവളെ നീലു എന്നാ വിളിക്കുന്നത് .. ചോദിച്ചപ്പോ pet name ആണെന്ന് പറഞ്ഞു.. " "ഹോ.. അവർ എപ്പോ പോകും.. " "അവർ പെട്ടെന്ന് പോയിട്ട് സിദ്ധുവേട്ടന് എന്താ...." അത് കേട്ടതും സിദ്ധുവിന്റെ മുഖം മാറി.. ദീപ്തിക്ക് എന്തെങ്കിലും തോന്നിയിട്ടുണ്ടാവുമോ എന്ന് ഭയന്നു.. "അത്.... അത് ദീപ്...... "സിദ്ധുവേട്ടാ... അവർ എന്തിനാ വന്നെന്ന് അറിയോ...." അവൻ ഇല്ല എന്ന അർത്ഥത്തിൽ തലയാട്ടി... "അമ്പിളിയെ കാർത്തിക്കിന് വേണ്ടി ആലോചിക്കാൻ...." സിദ്ധു ഞെട്ടിപ്പോയി... അവന്റെ മുഖം കണ്ട് ദീപ്തി തുടർന്നു.. "അതിന് സിദ്ധുവേട്ടൻ എന്തിനാ ഞെട്ടുന്നെ... അവര് നേരത്തെ പരിജയം ഉണ്ടല്ലോ..

പിന്നെ കാർത്തിക് സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആണത്രേ.. ഏതോ ലീഡിങ് IT കമ്പനിയിൽ വർക്ക്‌ ചെയ്യുവാ... അമ്പിളി ജോബിന് വേണ്ടി അവിടന്ന് പറയാതെ പോയതാണ്ത്രെ... ഇത്ര കാലം കാർത്തിക്ക് അന്വേഷിച്ചു നടന്നതായിരുന്നു.. 2 ഡേയ്‌സ് മുമ്പ് ആൾടെ ഫ്രണ്ട് ഇവിടെ വച് അമ്പിളിയെ കണ്ടപ്പോ വിളിച്ചു പറഞ്ഞു അപ്പൊ തന്നെ ഇങ്ങോട്ട് പുറപ്പെട്ടു , ഇവിടെ ഉണ്ടെന്ന് ഉറപ്പിച്ചതിനു ശേഷം പോയി അമ്മയേം വിളിച്ചോണ്ട് വന്നതാ... അവനു എന്ത് പറയണമെന്നറിയാതെ മിഴിച്ചു നിന്നു, ദീപ്തിയാണെങ്കിൽ ഡൈനിങ് ടേബിളിന്ന് കിട്ടിയ കാര്യങ്ങളും അവരുടെ നോട്ടവും ചിരിയും എല്ലാം ചേർത്ത് പറഞ്ഞുകൊണ്ടേ ഇരിക്കുന്നുണ്ട്... പറഞ്ഞു പറഞ്ഞ് നീലുവിന്റെ കല്യാണവും ഇവിടന്ന് പറഞ്ഞയക്കലും കൂടെ ആയപ്പോഴേക്കും സിദ്ധുവിന്റെ ക്ഷമ നശിച്ചിരുന്നു.. "just shut upppppppp.... " അതൊരു അലർച്ചയായിരുന്നു.. ദീപ്തി പേടിച്ചു വിറച്ചു. അവൻ ദേഷ്യത്തോടെ അവളെ മാറ്റി നിർത്തി താഴെക്കിറങ്ങി പോയി... "എന്തിനാ എന്നോടിപ്പോ ദേഷ്യപ്പെട്ടത്... ഹോ.. ഈ സിദ്ധുവേട്ടനെ മനസിലാകുന്നെ ഇല്ലല്ലോ ഈശ്വരാ.... ":

സ്വയം പറഞ്ഞു കൊണ്ട് അവൾ റൂമിലേക്ക് പോയി...  എല്ലാരും കഴിച്ചു പോയതിനു ശേഷവും പ്ലേറ്റിൽ ചിത്രം വരച്ചുകൊണ്ട് പഴയ കാര്യങ്ങൾ ഓർക്കുകയായിരുന്നു നീലു... 18 വയസ്സ് കഴിഞ്ഞതും അനാഥാശ്രമത്തിൽ നിന്നും ഇറങ്ങേണ്ടി വന്നു... പ്ലസ് ടു ൽ ഫുൾ A+ ആയിരുന്നത് കൊണ്ട് govt കോളേജിൽ BA journalism ത്തിനു സീറ്റ് കിട്ടിയിരുന്നു... ക്ലാസ്സ്‌ തുടങ്ങിയിരുന്നില്ല.. ഈ സമയത്ത് എങ്ങനെ മുന്നോട്ട് പോകുമെന്ന് ആലോചിച്ചു നിന്നപ്പോഴായിരുന്നു കോളേജിനടുത് ഒരു പിസ ഹട്ടിൽ വാക്കൻസി ഉണ്ടെന്ന് അറിഞ്ഞത്... പോയി അന്വേഷിച്ചപ്പോൾ ബോയ്സ്നെ ആണ് ആവശ്യം കാരണം ഡോർ ഡെലിവറിക്ക് ആണ് ആളെ വേണ്ടത് ത്രെ... ഞാൻ ചെയ്തോളാംന്ന് പറഞ്ഞപ്പോൾ മാനേജർ സമ്മതിച്ചില്ല.. നൈറ്റ്‌ ഡെലിവറി ചെയ്യുന്നത് സേഫ് ആയിരിക്കില്ല എന്നൊക്കെ പറഞ്ഞു, അവസാനം കരഞ്ഞു കാലു പിടിച്ചു അവസ്ഥ പറഞ്ഞപ്പോൾ ആണ് അയാൾ ഓക്കേ പറഞ്ഞത്... കോളേജ് 4 മണിക്ക് വിട്ടതും നേരെ ഷോപ്പിലോട്ട് പോകും.. പിന്നെയൊരു ഓട്ടമാണ്... 9 or 10 മണി വരെയൊക്കെ ഡെലിവറി ചെയ്യണ്ടി വരും...

എല്ലാരും എന്നെ അത്ഭുതത്തോടെ നോക്കിയിരുന്നു... ആ ടൈമിൽ ഹോസ്റ്റലിൽ കയറാൻ കഴിയാത്തത് കൊണ്ട് അവിടെ നിന്നും പുറത്താക്കി... കണ്ടടം നിരങ്ങി തോന്നിയ നേരത്ത് കയറി വരാൻ പറ്റില്ല എന്ന് വാർഡൻ തീർത്തു പറഞ്ഞു... 2 ദിവസം ജെനിയുടെ കൂടെ ആയിരുന്നു... ആർക്കും ശല്യമാവരുത് എന്ന് കരുതി വീടോ ഹോസ്റ്റലോ തപ്പാൻ തുടങ്ങി... കോളേജിൽ പോവാതെ ഒരു ബ്രോക്കർ പറഞ്ഞതനുസരിച്ചു വീട് നോക്കാൻ ഇറങ്ങിയതായിരുന്നു... ശ്രദ്ധിക്കാതെ ഡോർ മുറിച്ചു കടന്നതും മുന്നിൽ ഒരു കാർ വന്നു സഡ്ഡൻ ബ്രേക്ക്‌ ഇട്ടു നിർത്തി... പേടിച്ചത് കൊണ്ടാണെന്ന് തോന്നുന്നു ബോധം പോയി.. കണ്ണ് തുറക്കുമ്പോ മുന്നിൽ 2 പേരുണ്ടായിരുന്നു. കാർത്തിക്കും അമ്മയും... അവർ എന്റെ കാര്യങ്ങൾ കേട്ടപ്പോൾ അവരുടെ വീട്ടിലേക്ക് കൊണ്ട് പോയി... മുകളിലെ പോർഷൻ എനിക്കായി തന്നു... ഞാൻ നിർബന്ധിച്ചു വാടക കൊടുത്ത് അവിടെ താമസിച്ചു... നീണ്ട 3 വർഷം... കാർത്തിക് ചെന്നൈയിൽ ആയിരുന്നു പഠിക്കുന്നുണ്ടായിരുന്നത്... ലീവിന് വരുമ്പോൾ എന്നെ കാണുമ്പോൾ മാത്രം ഉണ്ടാകുന്ന ആ കണ്ണിലെ തിളക്കം വേണമെന്ന് വച് കണ്ടില്ല എന്ന് നടിച്ചു. ലക്ഷ്യമായിരുന്നു പ്രധാനം...

അതിന് വേണ്ടി ഒരു വാക്ക് പോലും മിണ്ടാതെ അവിടെ നിന്നും മുംബൈലേക്ക് തിരിക്കുമ്പോൾ സ്നേഹിച്ചവരെ വേദനിപ്പിക്കേണ്ടി വന്നതോർത്തുള്ള കുറ്റബോധം മാത്രമായിരുന്നു മനസ് നിറയെ.. ഇപ്പൊ.. വീണ്ടും... ഞാൻ എങ്ങനെ പറയും ഇപ്പൊ ഞാൻ ഒറ്റക്കല്ല എന്റെ ഉദരത്തിൽ ഒരു ജീവൻ കൂടെയുണ്ടെന്ന്.. ആ ജീവനെ എനിക്ക് സമ്മാനിച്ചവൻ എന്റെ കണ്മുന്നിൽ തന്നെയുണ്ടെന്ന്... കലങ്ങിയ കണ്ണുകൾ ഉയർത്തിയപ്പോൾ കണ്ടത് തന്നെ' തന്നെ നോക്കി നിൽക്കുന്ന സിദ്ധുവിനെയാണ്... വേഗം പ്ലേറ്റ് എടുത്ത് അടുക്കളയിലേക്ക് പോയി... അവളുടെ കലങ്ങിയ കണ്ണുകൾ അവന്റെ ഹൃദയത്തിൽ കൊണ്ടു... ഇനിയും വൈകിയാൽ അവളെ നഷ്ടപ്പെടുമോ എന്ന് പോലും അവൻ ഭയന്നു... എന്നോടുള്ള വാശി കൊണ്ടെങ്കിലും അവൾ സമ്മതം മൂളിയാൽ.... ഇല്ല നീലു... നിന്നെ ഞാൻ ആർക്കും വിട്ടു കൊടുക്കില്ല... 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺 സമയം ഒരുപാട് കഴിഞ്ഞിട്ടും ദീപ്തിക്ക് ഉറക്കം വന്നില്ല... നീലുവിനെ കുറിച്ചു പറയുമ്പോൾ അവന്റെ മുഖത്തുണ്ടാകുന്ന ഭാവ വ്യത്യാസം അവളെ അലട്ടിക്കൊണ്ടിരുന്നു... ക്ലോക്കിൽ നോക്കുമ്പോൾ സമയം 12.45... എന്നാലും സിദ്ധുവിനെ ഒന്ന് കാണാം എന്ന് മനസ്സിൽ കരുതി അവൾ വാതിൽ തുറന്നു... ദൂരെ വരാന്തയിൽ ആരോ നിൽക്കുന്നത് അവളുടെ ശ്രദ്ധയിൽ പെട്ടു..

വൈകുന്നേരം ഇട്ടിരുന്ന ബ്ലാക്ക് ടീഷർട് കണ്ടതും അവൾ സംശയിച്ചു.. സിദ്ധുവേട്ടൻ ഇത്ര നേരം ഉറങ്ങിയില്ലേ.. അവൾ ആലോചിച്ച് കൊണ്ട് യാന്ത്രികമായി നടന്നു... ദേഷ്യപ്പെട്ട് പോയത് കൊണ്ട് തന്നെ തലയുയർത്തി അവനെ നോക്കാൻ അവൾ ഭയന്നു... തിരിഞ്ഞു നിൽക്കുന്ന അവന്റെ പുറകിൽ പോയി നിന്നു.. ഒന്ന് ചെറുതായി മുരടനക്കി... ശബ്ദം കേട്ട് തിരഞ്ഞതും അവനെ അവൾ പൂണ്ടടക്കം കെട്ടിപിടിച്ചു... എന്നിട്ടും തലയുയർത്തി നോക്കിയില്ല... അവന്റെ ഹൃദയം അവളുടെ ചെവിക്കരികിലായി മിടിച്ചു കൊണ്ടിരുന്നു.. "ഇങ്ങനെ മിടിച്ചാൽ വല്ല ഹാർട്ട് അറ്റാക്കും വരുംട്ടോ സിദ്............ പറഞ്ഞു കൊണ്ടേ മുഖമുയർത്തി നോക്കിയ ദീപ്തി ആ മുഖം കണ്ട് ബാക്കി പറയാനാവാതെ മിഴിച്ചു നിന്നു... കാർത്തിക്ക്.... ആദ്യത്തെ അമ്പരപ്പ് മാറിയതും അവൾ മുഖത്തു ദേഷ്യം നിറച്ചു... "ടോ... ആര് വന്നു കെട്ടിപ്പിച്ചാലും മിണ്ടാതെ നിന്നോളണം... തനിക്ക് പറഞ്ഞൂടായിരുന്നോ ടോ..." . കാർത്തിക്ക് വേഗം പോയ ബോധം തിരികെ കൊണ്ട് വന്നു... "എടീ... നീ വന്നു കെട്ടിപിടിച്ചിട്ട് ഇപ്പൊ എന്നെ ചീത്ത വിളിക്കുന്നോ... നിനക്കെന്താടി കണ്ണില്ലേ...

അതോ സോമനാബുലിസം ഉണ്ടോ... ആദ്യം എന്റെ മേലെന്ന് മാറി നിക്കടി മറുതെ....." അവൾ പല്ല് കടിച്ചു കൊണ്ട് കണ്ണ് കൊണ്ട് താഴേക്ക് കാണിച്ചു കൊടുത്തു... അവളുടെ കണ്ണിനെ ഫോളോ ചെയ്തപ്പോഴാ കണ്ടത് അവളുടെ ഇടുപ്പിൽ മുറുകിയിരിക്കുന്ന അവന്റെ കൈകൾ... ഒരു അവിഞ്ഞ ചിരി കൊടുത്ത് അവൻ ആ കൈകൾ എടുത്ത് മാറ്റി.. അവൾ അവന്റെ അടുത്തിന്ന് നീങ്ങി നിന്നു.. "എടൊ... തന്നെ ഞാൻ കാണിച്ചു തരാം... " "സോറി.. എനിക്കിപ്പോ അതൊന്നും കാണാൻ തീരെ താല്പര്യമില്ല...." അവന്റെ മറുപടി കേട്ട് അവൾ ചവിട്ടി തുള്ളി മുറിയിലേക്ക് പോയി.. അവൻ വീണ്ടും ഇരുട്ടിലേക്ക് മിഴികളൂന്നി... മനസ്സ് നിറയെ കുറച്ചു മുമ്പ് നീലു പറഞ്ഞ കാര്യങ്ങൾ ആയിരുന്നു.. അവൾ തന്റെ വീട്ടിൽ ആയിരുന്നപ്പോൾ ഒരു ക്രഷ് തോന്നിയിരുന്നു എങ്കിലും കാര്യമായെടുത്തിരുന്നില്ല... അച്ഛന്റെ മരണശേഷം കഷ്ടപ്പെട്ട് തന്നെ പഠിപ്പിച്ച അമ്മയുടെ ആഗ്രഹം പോലെ റാങ്ക് വാങ്ങണം, നല്ല ഒരു ജോലി സാമ്പാദിക്കണം എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ... അതിനിടയിൽ നീലു ഒരുപാട് ദൂരെ പോയപ്പോൾ താനും എല്ലാം മറന്നിരുന്നു...

അമ്മ വീണ്ടും കല്യാണത്തെ കുറിച്ച് പറഞ്ഞപ്പോൾ ഓർമ വന്നത് നീലുവിന്റെ മുഖമാണ്.. എങ്ങനെ അന്വേഷിക്കുമെന്ന് അറിയാതെ നിന്നപ്പോഴാണ് എന്റെ ഒരു ഫ്രണ്ട് അവളെ ഇവിടെ കണ്ടെന്നു പറഞ്ഞത്.. വിശ്വസിക്കാൻ പ്രയാസമായിരുന്നു.. ഇവിടെ വന്നു ദൂരെ നിന്ന് അവളെ കണ്ട് മടങ്ങി , ഇന്ന് അമ്മയേം കൂട്ടി വന്നപ്പോഴും ഒരു പ്രതീക്ഷയുണ്ടായിരുന്നു... എന്നാൽ കുറച്ചു മിനിറ്റുകൾക്ക് മുമ്പ് നീലു പറഞ്ഞ കാര്യങ്ങൾ... അവൾ പ്രെഗ്നന്റ് ആണെന്ന് അറിഞ്ഞപ്പോൾ ഒരു ഞെട്ടൽ ആയിരുന്നു... പക്ഷെ അതിന്റെ കാരണക്കാരൻ ആരാണെന്ന് പറഞ്ഞില്ല... ഞാൻ തയ്യാറായിരുന്നു... ആ കുഞ്ഞിനേയും അവളെയും സ്നേഹിക്കാൻ തനിക്ക് കഴിയും.. പക്ഷെ അവൾ പറയുന്നു.. അവൾക്ക് മറ്റാരോടും പ്രണയമുണ്ടാവില്ലെന്ന്... """ അറിയാതെ പറ്റിപ്പോയ ഒരു അബദ്ധമായല്ല, എന്റെ പ്രണയത്തിന്റെ ആഴമാണ്, തീവ്രതയാണ്, എന്റെ പ്രണയം എനിക്ക് സമ്മാനിച്ച നിധിയായാണ് ഞാനീ കുഞ്ഞിനെ കാണുന്നത് """"" അവൾ പറഞ്ഞ വാക്കുകൾ കാർത്തിക്കിന്റെ കാതിൽ വീണ്ടും വീണ്ടും മുഴങ്ങി കൊണ്ടിരുന്നു.............തുടരും............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story