നീലാംബരി: ഭാഗം 15

neelambari

എഴുത്തുകാരി: ANU RAJEEV

ഉള്ളിൽ കനലെരിയുന്നു ണ്ടെങ്കിലും ചിരിച്ചു കൊണ്ട് എല്ലാത്തിനെയും സമീപിക്കാൻ നീലു ഇതിനകം പഠിച്ചിരിക്കുന്നു... രാവിലെ താഴോട്ടിറങ്ങി വരുമ്പോൾ തന്നെ പുറത്തെന്തോ വഴക്ക് കേട്ടിരുന്നു.. "ടോ... ഇതിന് ഞാൻ എന്താ ചെയ്യാന്നു താൻ കണ്ടോ... ശരിയാക്കി തരാം " ദീപ്തിയുടെ സൗണ്ട് ആണല്ലോ... "നീ പോയി നിനക്കാവുന്നത് ചെയ്യ്‌... ഒരു വട്ടം സോറി പറഞ്ഞില്ലേ... " കാർത്തിക്..... ഇത് നോക്കി നിന്ന നീലുവിന്റെ മുന്നിലൂടെ ശരവേഗത്തിൽ അവൾ കടന്നുപോയി... "എന്ത് പറ്റി കാർത്തിക്.. ആ കുട്ടിയെന്താ മുഴുവൻ നനഞ്ഞിരിക്കുന്നത്... "ഒന്നും പറയണ്ടെന്റെ നീലു.. ഞാൻ ബ്രഷ് ചെയ്തോണ്ട് നിന്നപ്പോ മുത്തശ്ശി ഒരു പാത്രം വെള്ളം തന്നു പുറത്തേക്ക് കളയാൻ പറഞ്ഞു... ഞാൻ അത് വാങ്ങി ഒരു ഫ്ലോയിൽ പുറത്തേക്ക് ഒഴിച്ച്.. ആ പൂതന കുളിച്ചു വരുന്നത് ഞാൻ കണ്ടില്ല... ഉള്ളിതോലും പച്ചക്കറി വേസ്റ്റുമൊക്കെ അവളുടെ തലയിൽ... പെട്ടെന്ന് കുറച്ച് ചിരി വന്നു... അറിയാതെ ചിരിക്കും ചെയ്തു.. എന്നിട്ട് ആ താടകയോട് ഞാൻ സോറിയും പറഞ്ഞു... എന്നിട്ട അവൾ ഇങ്ങനെ...

നീലുവിന്റെ കണ്ണിന്റെ സ്ഥാന വ്യാധിയാനത്തിൽ എന്തോ സംശയം തോന്നിയ കാർത്തിക് തിരിഞ്ഞതും കണ്ടു, പറഞ്ഞത് മുഴുവൻ കേട്ട് കയ്യിൽ ഒരു ബക്കറ്റും പിടിച്ചു നിൽക്കുന്ന ദീപ്തിയെ... അവനു ചിന്തിക്കാൻ സമയം കിട്ടും മുന്നേ ആ ബക്കറ്റ് അവന്റെ തലയ്ക്കു മുകളിൽ കമഴ്ത്തിയിരുന്നു.... തലയിലൂടെ ഒഴുകി ഇറങ്ങിയ കാടി വെള്ളത്തിൽ നിന്നും തലയിൽ തങ്ങി നിന്ന പഴ തൊലി കൈകൊണ്ട് എടുത്ത് അവൻ ദയനീയമായി നീലുവിനെ ഒന്ന് നോക്കി... എന്ത് കൊണ്ടോ അവൾക്ക് ചിരി കണ്ട്രോൾ ചെയ്യാൻ സാധിച്ചില്ല... പൊട്ടി പൊട്ടി ചിരിക്കുന്ന നീലുവിനെ കണ്ടതും തലേന്നാൾ തന്റെ മുന്നിൽ കണ്ണ് നിറച്ച് നിന്ന പെണ്ണാണെന്നെ കാർത്തിക്കിന്‌ തോന്നിയില്ല... അവൻ ദേഷ്യത്തോടെ ദീപ്തിയെ നോക്കി... നോട്ടം പന്തിയല്ലന്ന് തോന്നിയത്തും ഉടുത്തിരുന്ന സാരീ ഞൊറി ചേർത്ത് പൊക്കി പിടിച്ച് ഒരൊറ്റ ഓട്ടം വച് കൊടുത്ത്... "എടീ... എരപ്പെ... നിക്കടീ അവടെ.... പുറകിൽ തന്നെ കാർത്തിക്കും ഓടി.. അവരുടെ ഓട്ടം കണ്ട് എല്ലാം മറന്ന് ചിരിക്കുകയായിരുന്നു നീലു... ഇതെല്ലാം കണ്ടുകൊണ്ട് മുകളിലെ വരാന്തയിൽ തന്നെ സിദ്ധുവും ഉണ്ടായിരുന്നു...

ചിരിക്കുന്ന നീലുവിൽ തന്നെ അവന്റെ കണ്ണുകൾ തങ്ങി നിന്നു... ഒപ്പം ദീപ്തിയിലെ കുറുമ്പും കുസൃതിയും തിരിച്ചു വന്നതിലുള്ള ആശ്വാസവും ആ കണ്ണുകളിൽ ഉണ്ടായിരുന്നു... പെട്ടെന്ന് നീലുവിന് കണ്ണിലേക്ക് ഇരുട്ട് കയറും പോലെ തോന്നി... എന്തിലേക്കെങ്കിലും പിടിക്കാൻ കൈ നീട്ടുമ്പോഴേക്കും അവൾ നിലം പതിച്ചിരുന്നു.. കാർത്തിക് തിരിഞ്ഞു നോക്കിയതും വീഴാൻ ആയുന്ന നീലുവിനെ ആയിരുന്നു കണ്ടത്... അവൻ ഓടി വന്ന് അവളെ താങ്ങി കൈകളിൽ കോരി എടുത്തു... അപ്പോഴേക്കും സിദ്ധുവും താഴെ എത്തിയിരുന്നു...അവന്റെ ഹൃദയം പതിന്മടങ്ങു വേഗത്തിൽ മിടിക്കാൻ തുടങ്ങി... ദീപ്തിയും മുത്തശ്ശിയും അപ്പോഴേക്കും വെള്ളവുമായി അവർക്കരുകിൽ എത്തിയിരുന്നു... വെള്ളം തെളിച്ചിട്ടും ബോധം വരാതായപ്പോൾ മുത്തശ്ശി പറഞ്ഞു ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ.. കാർത്തിക്കിന് കാര്യം അറിയാവുന്നത് കൊണ്ട് ഒന്നും മിണ്ടിയില്ല... സിദ്ധു വേഗം അകത്തേക്ക് ഓടി കീ എടുത്ത് വന്ന് വണ്ടി സ്റ്റാർട്ട്‌ ആക്കി... വേറെ വഴിയില്ലാതെ കാർത്തിക് അവളെ എടുത്ത് വണ്ടിയിൽ കേറി...

കോഡ്രൈവിംഗ് സീറ്റിൽ ദീപ്തിയും... പുറകിൽ തന്നെ മുത്തശ്ശിയും കേറി... ഡോക്ടർ അകത്തേക്ക് കേറി പോയി.. പുറത്ത് ടെൻഷനോടെ നിക്കുകയായിരുന്നു സിദ്ധുവും, കാർത്തിക്കും... രണ്ടാളും അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ട്... ദീപ്തി രണ്ടാളേം സൂക്ഷിച്ചു നോക്കി... 'നടപ്പ് കണ്ടാ തോന്നും രണ്ടാൾടേം ഭാര്യ അകത്തു പ്രസവിക്കാൻ കിടക്കുവാന്ന്...' മനസ്സിൽ വിചാരിച്ചു... കാർത്തിക് ടെൻഷനോടെ ദീപ്തിക്ക് തൊട്ടുള്ള സീറ്റിൽ വന്നിരുന്നു.. "അതെ... പറയുന്നത് കൊണ്ടൊന്നും വിചാരിക്കരുത്...." ദീപ്തിയുടെ ശബ്ദം കേട്ട് അവൻ അവളിലേക്ക് തിരിഞ്ഞു... എന്താ എന്ന ഭാവത്തിൽ പുരികമുയർത്തി കാട്ടി... അവൾ പതുകെ അവന്റെ ചെവിക്കരികിലായി വന്നു.. "തനിക്കൊന്ന് കുളിച്ചിട്ട് വന്നൂടായിരുന്നടോ. നാറീറ്റ് പാടില്ല... അറ്റ്ലീസ്റ്റ് തലയിലെ ചോറ് വറ്റെങ്കിലും തട്ടി കളഞ്ഞൂടെ..." ഒരു തരം വൃത്തികെട്ട മുഖഭാവത്തോടെ അവൾ പറഞ്ഞു നിർത്തി .. അവൻ എന്തോ സീരിയസ് കാര്യം പ്രതീക്ഷിച്ചിരിക്കെ അവളുടെ വായിൽ നിന്ന് വന്നത് കേട്ട് പല്ല് കടിച്ചു കണ്ട്രോൾ ചെയ്തു... "നിന്റെ അമ്മായപ്പനോട് പോയി പറയടി കുളിക്കാൻ...."

അവനു മറുപടി കൊടുക്കാൻ നാവുയർത്തുമ്പോഴേക്കും ഡോക്ടർ പുറത്തേക്ക് വന്നു... എല്ലാരും ഒരുമിച്ച് ഡോക്ടർനടുത്തേക്ക് നീങ്ങി... "Dont worry... ആ കുട്ടി ഇന്നലെ ഉച്ചക്ക് മുതൽ ഭക്ഷണം കഴിച്ചിട്ടില്ല ലെ.. കൺസീവ് ആയിരിക്കുമ്പോൾ കറക്റ്റ് ടൈമിൽ ഫുഡ്‌ കൊടുക്കാൻ ശ്രദ്ധിക്കണ്ടേ..." ഡോക്ടറിന്റെ വാക്കുകൾ ഒരാൾക്കൊഴിച് മറ്റെല്ലാരിലും ഒരു തരം നടുക്കം സൃഷ്ടിച്ചു... സിദ്ധു തറഞ്ഞു നിന്നു പോയി... ഹൃദയം വിങ്ങി പൊട്ടുന്ന പോലെ... അതിൽ വൃണപ്പെട്ടു രക്തം കിനിയുന്നത് പോലെ തോന്നി അവന്... കേട്ട വാക്കുകൾ വീണ്ടും വീണ്ടും കാതിൽ മുഴങ്ങി കൊണ്ടിരുന്നു... ഡോക്ടർ വീണ്ടും എന്തൊക്കെയോ പറഞ്ഞ് അവിടെ നിന്നും പോയി... അവൻ ഒന്നും കേട്ടില്ല... ദീപ്തി കയ്യിൽ പിടിച്ചു വലിച്ചപ്പോഴാണ് അവൻ ബോധമണ്ഡലത്തിലേക്ക് തിരികെ വന്നത്... "എന്താ......." അവൻ ശാന്തമായി ചോദിച്ചു.. "അമ്പിളിയെ റൂമിലേക്ക് മാറ്റി... വാ.. കാണാൻ പോകാം..." അവൻ പ്രതിമ കണക്കെ അവളുടെ കൂടെ പോയി.. കയ്യിൽ ട്രിപ്പ്‌ ഇട്ട് കണ്ണടച്ച് കിടക്കുകയായിരുന്നു നീലു.. ഡോർ തുറക്കുന്ന ശബ്ദം കേട്ട് നോക്കിയപ്പോൾ മുന്നിൽ നിൽക്കുന്ന മുത്തശ്ശിയെയും കാർത്തിക്കിനെയും കണ്ടതും അവൾ വേഗം എണീറ്റിരുന്നു... മുത്തശ്ശിയുടെ നോട്ടത്തിൽ നിന്ന് തന്നെ മനസിലായിരുന്നു, എല്ലാരും എല്ലാം അറിഞ്ഞുവെന്ന്...

അവൾ തല താഴ്ത്തി.. പുറകെ തന്നെ കേറി വരുന്ന സിദ്ധുവിനെയും ദീപ്തിയെയും തല ഉയർത്തി നോക്കാൻ പോലും അവൾ ധൈര്യപ്പെട്ടില്ല... "മോളെ...." മുത്തശ്ശിയുടെ വിളിയിൽ സഹതാപവും കലർന്നുവെന്ന് അവൾക്ക് തോന്നി.... "മോളെന്താ മുത്തശ്ശിയോട് ഇത് പറയാഞ്ഞേ... മോൾക്ക് ആരെയെങ്കിലും ഇഷ്ടമാണോ... ആ കുട്ടി അറിഞ്ഞോ മോൾടെ അവസ്ഥ.." അപ്പോഴും അവൾക്ക് തലയുയർത്താൻ സാധിച്ചില്ല... "ഇങ്ങനെ തല താഴ്ത്തി നിൽക്കാൻ മാത്രം രൂക്ഷമായ തെറ്റൊന്നും എന്റെ കുട്ടി ചെയ്തില്ല.. ഈ തെറ്റ് എത്രയും വേഗം ശരിയാക്കി മാറ്റണം... ഇതിന്റെ ഉത്തരവാദി ആരാന്ന് വച്ചാൽ പറയാ... ഇപ്പൊ തന്നെ നമുക്ക് ശരിയാക്കാം..." അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി... "അയ്യേ.. എന്റെ കുട്ടി കരയുവാണോ... മോശം... നിനക്ക് ആരുമില്ല എന്ന് പറഞ്ഞത് കൊണ്ടാ മറിച്ചൊന്നും ആലോചിക്കാതെ മുത്തശ്ശി ആ വീട് നിനക്കും കൂടെ തന്നത്, ഒറ്റക്കാകുന്നതിന്റെ വേദന നിക്ക് നല്ല നിശ്ചയുണ്ട്... നിന്നെ ഇനി ഒറ്റക്കാക്കാൻ ഈ മുത്തശ്ശി സമ്മതിക്കില്ല... മോള് പറ....." അവൾക്ക് മറുപടി ഇല്ലായിരുന്നു... പതുക്കെ തലയുയർത്തി ദീപ്തിക്ക് നേരെ നോക്കി...

മറുപടിക്ക് കാതോർത്ത് നിൽക്കുന്ന ദീപ്തിയെ കണ്ടതും വീണ്ടും കണ്ണുകൾ നിറഞ്ഞു.. സ്വന്തം കുഞ്ഞിന്റെ അച്ഛനെ ചൂണ്ടി കാണിച്ച് കൊടുക്കാൻ പോലും കഴിയാത്ത തന്റെ ഗതികേടിനെ ആലോചിച്ച് അവൾ തേങ്ങി കരഞ്ഞു... പെട്ടെന്ന് കാർത്തിക് അവളെ ചേർത്ത് പിടിച്ചു... അവളുടെ മുഖത്തിന് നേർക്ക് കണ്ണ് ചിമ്മി കാണിച്ചു... ഒരു ആത്മവിശ്വാസത്തോടെ ചിരിച്ച് എണീറ്റുനിന്ന് മുത്തശ്ശിയുടെ മുഖത്തേക്ക് നോക്കി... "മുത്തശ്ശി... ഈ കിടക്കുന്ന നീലുവിന്റെ വയറ്റിലെ കുഞ്ഞിന്റെ അച്ഛൻ ഞാനാ...." ഒരു നടുക്കത്തോടെ നീലു തലയുയർത്തി കാർത്തിക്കിനെ നോക്കി... ആ നോട്ടം നേരെ സിദ്ധുവിൽ വന്നു നിന്നു... കണ്ണുകൾ കലങ്ങി ചുവന്ന് ഞരമ്പുകൾ മുറുകി കാർത്തിക്കിനെ നോക്കുന്ന സിദ്ധുവിനെ കണ്ട് നീലു ഭയന്നു... "ആഹാ.. അതാണല്ലേ വേഗം കല്യാണാലോചനയും കൊണ്ട് വന്നത്...." മുത്തശ്ശിയുടെ വാക്കുകൾക്ക് അവൻ മങ്ങിയ ചിരിക്കൊപ്പം ഒരു മൂളലും കൊടുത്തു... സിദ്ധു ഡോർ തുറന്ന് ശരവേഗം പുറത്തേക്ക് പാഞ്ഞു.. പിറകെ തന്നെ ദീപ്തിയും..

അവൻ പോയതിന്റെ പൊരുളറിയാതെ നിൽക്കുകയായിരുന്നു മുത്തശ്ശിയും കാർത്തിക്കും... നീലുവിനാണെങ്കിൽ അവളുടെ സ്ഥായി ഭാവം.. കണ്ണീർ.... മുത്തശ്ശി പുറത്തേക്കിറങ്ങിയതും കാർത്തിക്ക് അവൾക്കരികിൽ ഇരുന്നു... "Sorry നീലു.. ഞാൻ നിന്റെ അപ്പോഴത്തെ അവസ്ഥയിൽ... ഉത്തരമില്ലാതെ നിൽക്കുന്നത് കണ്ടപ്പോ... Iam really sorry.. അവരോട് എന്ത് പറഞ്ഞാലും കുഴപ്പമില്ല ലോ... നീ സ്നേഹിക്കുന്നവൻ അറിയാതിരുന്നാ പോരെ... " നീലുവിന്റെ ഭാഗത്തിന്ന് പ്രതികരണമൊന്നും ഉണ്ടായിരുന്നില്ല... അവൻ അവളുടെ കൈകൾക്ക് മേൽ കൈ വച്ചു... "എന്നെ വിവാഹം കഴിക്കണമെന്ന് ഞാൻ പറയുന്നില്ല... പക്ഷെ ഈ ഒരവസ്ഥയിൽ നിന്നെ ഒറ്റക്കാക്കി പോയവനെ ഓർത്ത് നീ എന്തിനാ ഇങ്ങനെ വേദനിക്കുന്നത്, സ്വന്തം ജീവിതം ഇല്ലാതാക്കുന്നത് എന്തിനാ ടാ..." "അവൻ എന്നെ ഒറ്റക്കാക്കിയിട്ടില്ല കാർത്തി... എനിക്ക് കൂട്ടിനായല്ലേ ഇവനെ തന്നത്... " അവൾ വയറിൽ തഴുകികൊണ്ട് പറഞ്ഞു... "നിനക്ക് പ്രാന്താ... മനുഷ്യൻ പറയുന്നത് മനസിലാക്കാണെങ്കിലും ശ്രമിക്കണം.... അവൻ ദേഷ്യത്തോടെ എണീറ്റു...

അവൾ അവന്റെ കയ്യിൽ പിടിച്ചു നിർത്തി... പെട്ടെന്ന് ഡോർ തുറന്ന് സിദ്ധു അകത്തേക്ക് കയറി വന്നു... കാർത്തിക്കിന്റെ കയ്യിൽ പിടിച്ചു നിൽക്കുന്ന നീലുവിനെ കണ്ടതും അവന്റെ മുഖം വലിഞ്ഞു മുറുകി... അവൻ അവിടെ ഉണ്ടായിരുന്ന ചെയർ തട്ടി തെറിപ്പിച്ചു കൊണ്ട് പുറത്തേക്കെന്നെ പോയി 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺 ട്രിപ്പ്‌ തീർന്നതിനു ശേഷം വീട്ടിലേക്ക് തിരിച്ചു... സിദ്ധുവും ദീപ്തിയും നേരത്തെ തിരികെ പോയിരുന്നു... അത് കൊണ്ട് അവർ മൂന്ന് പേരും ടാക്സി വിളിച്ചായിരുന്നു പോയത്... വീടെത്തിയതും മുത്തശ്ശി നീലുവിനെ റൂമിൽ റസ്റ്റ്‌ ചെയ്യാൻ വിട്ട് നേരെ കാർത്തിക്കിന്റെ അമ്മയുടെ അടുത്തേക്കാണ് പോയത്... മുത്തശ്ശി കാര്യങ്ങൾ മുഴുവൻ പറഞ്ഞു... അവർക്ക് കേട്ടതൊന്നും വിശ്വസിക്കാൻ കഴിഞ്ഞില്ല... തന്റെ മകന്റെ ഭാഗത്ത് നിന്നും അങ്ങനെയൊന്ന് അവർ പ്രതീക്ഷിച്ചിരുന്നില്ല... ആ സമയത്താണ് കാർത്തി കയറി വന്നത്, എന്തെങ്കിലും ഒന്ന് പറയും മുന്നേ അവരുടെ കൈ അവന്റെ ഇടത് കവിളിൽ പതിഞ്ഞിരുന്നു. സത്യം പറയാൻ വന്ന കാർത്തി പകച്ചു പോയി...

എന്തെങ്കിലും പറയും മുന്നേ അമ്മയുടെ അഭിപ്രായം എത്തിയിരുന്നു.. "ഏറ്റവും അടുത്ത മുഹൂർത്തത്തിൽ നിന്റെയും നീലുവിന്റെയും വിവാഹം....." അവരുടെ വാക്കുകൾ ഉറച്ചതായിരുന്നു... മുത്തശ്ശി സന്തോഷത്തോടെ ആ അമ്മയുടെ തോളിൽ കൈ വച്ചു... പുറത്ത് ചുമരിൽ ചാരി നിന്ന് ഇതെല്ലാം കേട്ട സിദ്ധു പ്രതികരിക്കാൻ മറന്ന് തറഞ്ഞു നിന്നു... കലങ്ങിയ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ നിലം പതിച്ചു... റൂം എത്തിയതും വെർബോർഡ് തുറന്ന് അതിൽ കരുതിയിരുന്ന മദ്യം കുപ്പിയോടെ വായിലേക്ക് കമഴ്ത്തി... ദീപ്തിയെ നഷ്ട്ടമായപ്പോൾ തുടങ്ങിയ ശീലം... നീലു ജീവിതത്തിൽ വന്നപ്പോൾ നിർത്തിയ ശീലം... വീണ്ടും അവളെ നഷ്ട്ടമാവൻ പോകുന്നു എന്ന തിരിച്ചറിവിൽ വീണ്ടും..... "എനിക്കറിയാം നീലു.. എന്റെ കുഞ്ഞാ... എനിക്കെല്ലാം അറിയാം... നിനക്ക് എന്നെയല്ലാതെ മറ്റാരെയും സ്നേഹിക്കാൻ കഴിയില്ലെന്ന് എനിക്കറിയാം... അവൻ ബോധമില്ലാതെ ഓരോന്നും പുലമ്പിക്കൊണ്ടിരുന്നു...

"അതിനിടയിൽ അവൻ ആരാ... ആ കാർത്തി... ടാ... നിനക്ക് നീലു ആരാണെന്ന് അറിയോ ടാ... അവൻ അച്ഛനാവാൻ നടക്കുന്നു.... എന്റെ കുഞ്ഞാടാ... എന്റെ... "" പറയുന്തോറും അവന്റെ കണ്ണുകൾ അടഞ്ഞു പോയി.. വീണ്ടും ഞെട്ടി ഉണർന്ന് പറയാൻ തുടങ്ങി... 'ആ ഹോസ്പിറ്റൽ മുഴുവൻ കേൾക്കെ അലറണമെന്ന് തോന്നിയിരുന്നു നീലു... എന്റെ കുഞ്ഞാണെന്ന് എല്ലാരോടും പറയണമെന്ന് കരുതിതാ.. പക്ഷെ അറിയാതെ പോലും നിന്റെ നോട്ടം എന്റെ മേൽ വീണില്ല ലോ.. ദീപ്തിയെ നോക്കി കണ്ണീരോഴുക്കി... അത് വന്നു കൊണ്ടത് എന്റെ ചങ്കിലാടി..." അപ്പോഴേക്കും അവൻ നിലത്തേക്കൂർന്നു പോയിരുന്നു... തറയിൽ ചുരുണ്ടു കൂടി കൊണ്ട് പുലമ്പാൻ തുടങ്ങി... "നിന്റെ കല്യാണം... എല്ലാരും കൂടെ തീരുമാനിച്ചു... അറിഞ്ഞോ നീ... അറിഞ്ഞിട്ടുണ്ടാവും ലെ... അവന്റെ കൺകോണിൽ നിന്നും കണ്ണുനീർ ഒഴുകിയിറങ്ങി നീർച്ചാലുകൾ തീർത്തു കൊണ്ടേയിരുന്നു .. ഇതെല്ലാം കേട്ട് വായ അമർത്തി പിടിച്ചു തേങ്ങി കൊണ്ടിരുന്ന അവളും ചില തീരുമാനങ്ങൾ എടുത്തിരുന്നു...........തുടരും............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story