നീലാംബരി: ഭാഗം 16

neelambari

എഴുത്തുകാരി: ANU RAJEEV

കണ്ണ് തുറക്കുമ്പോൾ തലക്കകത്തു ഒരു തരം പെരുക്കം തോന്നി സിദ്ധുവിന്... ഒഴിഞ്ഞ മദ്യക്കുപ്പി കണ്ടപ്പോഴാണ് തലേന്നലത്തെ കാര്യങ്ങൾ മനസിലേക്ക് വന്നത്. "ഏറ്റവും അടുത്ത മുഹൂർത്തത്തിൽ നിന്റെയും നീലുവിന്റെയും വിവാഹം..." കാർത്തിക്കിന്റെ അമ്മയുടെ വാക്കുകൾ അവന്റെ കാതിൽ മുഴങ്ങികൊണ്ടേയിരുന്നു... ഇല്ല... എനിക്ക് അവളെ നഷ്ടപ്പെടുത്താൻ സാധിക്കില്ല... എല്ലാരോടും എല്ലാം തുറന്ന് പറഞ്ഞിട്ടാണെങ്കിലും അവളെയും എന്റെ കുഞ്ഞിനേയും എനിക് വേണം... ഡോർ തുറന്ന് പുറത്തേക്കിറങ്ങാൻ നിന്നതും ദീപ്തി അങ്ങോട്ട് കേറി വന്നതും ഒരുമിച്ചായിരുന്നു... അവളുടെ മുഖം കണ്ടതും മനസ്സ് കൈവിട്ടു പോകുന്ന പോലെ തോന്നി അവന്... അവൾ നേരെ റൂമിനകത്തേക്ക് കയറി... അവടെ ചുമരിൽ തൂക്കിയിട്ട പെയിന്റിങ്ങിലേക്ക് കണ്ണ് നട്ടു നിന്നു... ഒരു തരം നിശബ്ദധ... അത് അവന് പുതിയതായിരുന്നു.. ഏത് നേരവും ചിലച്ചോണ്ടിരിക്കുന്നവൾ പെട്ടെന്ന് സൈലന്റ് ആയി നിൽക്കുന്നത് അവന്റെ സ്‌ട്രെസ്സിന്റെ അളവ് കൂട്ടി... അവൾ അവന് നോട്ടം കൊടുക്കാതെ തന്നെ സംസാരിച്ചു തുടങ്ങി,

"സിദ്ധുവേട്ടന് എന്നെ ഇഷ്ടമാണോ????" ആദ്യം അവൻ ഒന്ന് പകച്ചെങ്കിലും, അതെ എന്ന അർത്ഥത്തിൽ ഒന്ന് മൂളി കൊടുത്തു... "എന്നെ വിവാഹം കഴിക്കാൻ ഏട്ടന്റെ ഡാഡിയും അമ്മയും എന്തായാലും സമ്മതിക്കില്ലലോ..." അവൻ സംശയത്തോടെ അവളെ തന്നെ നോക്കി നിന്നു.. അവൾ വേഗം തിരിഞ്ഞ് അവന് നേരെ നിന്നു... "സിദ്ധുവേട്ടന്റെ വീട്ടുകാർ സമ്മതിക്കില്ലെങ്കിൽ പിന്നെ ആർക്ക് വേണ്ടിയാ നമ്മുടെ കാര്യം ഇങ്ങനെ നീട്ടി കൊണ്ട് പോവുന്നെ... സുനിതാന്റി (കാർത്തിക്കിന്റെ അമ്മ ) തീരുമാനിച്ചു കാർത്തിക്കിന്റേം നീലുവിന്റേം മാര്യേജ് നെക്സ്റ്റ് സൺ‌ഡേ വയ്ക്കാം എന്ന്... അതും ഇവിടെ അടുത്തുള്ള ഒരു ദേവി ക്ഷേത്രത്തിൽ... ഇനി 4 ദിവസം... " സിദ്ധു ഇത് കേട്ട് ഞെട്ടി തരിച്ചു നിൽക്കുകയായിരുന്നു .. അവൾ തുടർന്നു.. "നമുക്കും അന്ന് തന്നെ വിവാഹം കഴിച്ചാലോ സിദ്ധുവേട്ടാ.......????"""

അവന് എന്ത് മറുപടി കൊടുക്കണമെന്ന് അറിയുന്നുണ്ടായിരുന്നില്ല... "സിദ്ധുവേട്ടൻ ഒരുപാട് ഒന്നും ആലോചിക്കണ്ട... എപ്പോഴായാലും നടക്കണം... ഏട്ടന്റെ തറവാട്ടമ്പലത്തിൽ വച് തന്നെ ആയിക്കോട്ടെ... " അവൾ ഒന്ന് ഗൂഢമായി ചിരിച്ച് പോവാനൊരുങ്ങി.... അപ്പോഴാണ് താഴെ നിന്നും നീലു മുകളിലേക്ക് കയറി വരുന്നത് കണ്ടത്... വേഗം ദീപ്തി റൂമിലേക്ക് തന്നെ കയറി... ദീപ്തിയുടെ വാക്കുകളിൽ തറഞ്ഞു നിൽക്കുകയായിരുന്ന സിദ്ധു ഇതൊന്നും ശ്രദ്ധിച്ചിരുന്നില്ല... നീലു റൂമിനു മുന്നിലൂടെ പോവുമെന്ന് അവൾക്ക് അറിയാമായിരുന്നു.. റൂമിനു മുന്നിൽ എത്തിയതും ദീപ്തി സിദ്ധുവിനെ പുറകിലേക്ക് തള്ളിയതും ഒരുമിച്ചായിരുന്നു... ശ്രദ്ധിക്കാതെ നിന്നത് കൊണ്ട് അവൻ പെട്ടെന്ന് പുറകോട്ട് വീഴാൻ ആഞ്ഞു... മേശയിൽ കൈ കുത്തി നിന്നു... സൗണ്ട് കേട്ട് നീലു റൂമിനുള്ളിലേക്ക് നോക്കുമ്പോൾ ദീപ്തി സിദ്ധുവിനെ പിടിച്ച് തള്ളുന്നതായിരുന്നു കണ്ടത്... അവൻ വീഴാൻ പോയതും നീലുവിനുള്ളിൽ ഒരു ആന്തൽ ഉണ്ടായി... അപ്പോഴാണ് ദീപ്തിയുടെ ചിരി കേട്ടത് "എപ്പോഴും സിദ്ധുവേട്ടന് ഈ വിചാരം മാത്രമേ ഉള്ളു... പോ അങ്ങോട്ട്.... "

ഇത്രയും പറഞ്ഞ് ചുണ്ടും തുടച്ച് അവൾ പുറത്തേക്കോടി... നീലുവിന് അവിടെ നിന്ന് കാലനക്കാൻ പോലും കഴിഞ്ഞില്ല... കണ്ണിൽ വെള്ളം ഉരുണ്ടുകൂടി... അവളെ നോക്കി ഒന്ന് ചമ്മിയ ചിരി ചിരിച്ച് ദീപ്തി താഴെക്കിറങ്ങി പോയി... കണ്ണിലെ വിഷാദം ഉടനെ തന്നെ ദേഷ്യമായി പരിണമിച്ചു... സിദ്ധുവാണെങ്കിൽ, ആരാ ഇപ്പൊ പടക്കം പൊട്ടിച്ചേ' എന്നുള്ള എക്സ്പ്രഷൻ ഇട്ട് നിൽപ്പുണ്ട്... അവൾ എന്തിനാ പിടിച്ച് തള്ളിയെ, എന്താ പറഞ്ഞെ എന്നൊക്കെ ഓർക്കുമ്പോഴേക്കും മുന്നിൽ കണ്ടത് ദേഷ്യം കൊണ്ട് അടിമുടി വിറക്കുന്ന നീലുവിനെയാണ്... അവൾ കണ്ണീരു കൈ കൊണ്ട് തട്ടി മാറ്റി വരാന്തയിൽ പോയി നിന്നു.. "ഞാൻ എന്തിനാ ഇങ്ങനെ നീറി നീറി കഴിയുന്നെ... കാർത്തിക്കിന്റെ കൂടെ വിവാഹം തീരുമാനിച്ചു എന്നറിഞ്ഞപ്പോ തൊട്ട് തുടങ്ങിയ കരച്ചിലാണ്... അവനെയൊന്ന് കാണാനോ സംസാരിക്കാനോ കഴിഞ്ഞില്ല എന്ന സങ്കടം വേറെയും... അതിനിടയിൽ ഇവരുടെ ശ്രിങ്കാരവും...

ഇവനെ ഒന്നും ബാധിക്കുന്നില്ല.. അല്ലെങ്കിലും പ്രണയിച്ചത് ഞാനല്ലേ... പക്ഷെ അങ്ങനെയൊന്നും ഈ നീലു തോൽക്കില്ല... നീ ദീപ്തിയുടെ കൂടെ ഒരുപാട് ഹാപ്പി ആണല്ലോ... എനിക്കത് മതി സിദ്ധു... അത് മാത്രം മതി...."" 🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀 ദീപ്തി താഴെയിറങ്ങിയതും കണ്ണ് കൊണ്ട് സിഗ്നൽ കാണിച്ചു... അത് മനസിലായ പോലെ അവിടന്ന് ഒരുപാട് തംസപ്പും കിട്ടി... കൈ കൊണ്ട് വരാൻ ആക്ഷൻ കാണിച്ച് നേരെ കുളപ്പുരയിലേക്ക് നീങ്ങി.. കല്പടവിൽ ഇരിക്കുമ്പോഴാണ് തലേന്നാളത്തെ കാര്യങ്ങൾ മനസിലേക്ക് വന്നത് ... നീലുവിന്റെ മാര്യേജ് ഫിക്സ് ചെയ്തത് സിദ്ധുവേട്ടനെ അറിയിക്കാൻ വേണ്ടി സ്റ്റെപ് കയറി ഓടി വന്ന് വാതിൽ തുറക്കുമ്പോൾ കണ്ടത് കയ്യിൽ മദ്യക്കുപ്പിയുമായി ചുമരിൽ നിന്നൂർന്ന് താഴെക്കിരിക്കുന്ന സിദ്ധുവേട്ടനെയാണ്... അടുത്തേക്ക് ഓടാൻ നിന്നതും ആ നാവിൽ നിന്നും നീലൂ.. എന്ന വിളി കേട്ട് തറഞ്ഞു നിന്നു പോയി..

കാർത്തിക്കും അമ്മയും മാത്രം വിളിക്കുന്ന പേര് സിദ്ധുവിനെങ്ങനെ അറിയാം എന്നതായിരുന്നു ആദ്യത്തെ സംശയം.. പക്ഷെ അവന്റെ വായിൽ നിന്നും വീണ വാക്കുകൾ ആ സംശയത്തെ മാത്രമല്ല , അവർ തമ്മിലുള്ള ബന്ധത്തിന്റെ ആഴത്തെയും അവൾക്ക് മുന്നിൽ കാണിച്ചു കൊടുത്തു . ശബ്ദം പുറത്ത് വരാതിരിക്കാൻ സാരി തുമ്പ് വായിലേക്ക് ചേർത്ത് പിടിച്ച് തേങ്ങി കരഞ്ഞു... ശരിക്കും മരിക്കാൻ ആയിരുന്നു തോന്നിയത്... അത്രക്ക് ഇഷ്ട്ടമായിരുന്നു സിദ്ധുവേട്ടനെ... പിന്നെ ആലോചിച്ചപ്പോൾ തോന്നി പ്രണയത്തെക്കാൾ വലുതാണ് പിതൃത്വം... ഒരു കുഞ്ഞിന്റെ അമ്മയുടെ സങ്കടത്തിനു മുന്നിൽ പ്രണയിനിയുടെ കണ്ണുനീർ ചെറുതാണെന്ന് സ്വയം വിശ്വസിച്ചു.. തന്നെ മാത്രം പ്രണയിക്കുന്ന ഒരാളെയെ തനിക്കും സ്നേഹിക്കാൻ കഴിയു... ഉള്ളിൽ മറ്റൊരാളെ വച്ച് തന്റെ കഴുത്തിൽ ചാർത്തി തരുന്ന താലിക്ക് എന്ത് മൂല്യമാണുണ്ടാവുക? കണ്ണുകൾ ഒന്ന് അമർത്തി തുടച്ചു തലയുയർത്തുമ്പോൾ തന്റെ മുന്നിൽ 2 കാലുകൾ ഉണ്ടായിരുന്നു.. കാർത്തിക്.... "എഴുന്നേൽക്ക്... ഞാനും എല്ലാം കേട്ടു." അവൾ അവൻ നീട്ടിയ കയ്യിൽ പിടിച്ച് എഴുന്നേറ്റു..

അപ്പോഴും ആ കണ്ണിലെ നീരുറവ വറ്റിയിരുന്നില്ല... നിലാവിനെ നോക്കി നിൽക്കുന്ന അവളുടെ കണ്ണിലെ നീർതിളക്കം അത്ഭുതത്തോടെ നോക്കി കൊണ്ടവൻ പറഞ്ഞു, "ഇനിയും സിദ്ധുവിന് വേണ്ടി കരയാൻ ആണോ തീരുമാനം?" അവൾ അവന്റെ മുഖത്തേക്ക് നോക്കിയില്ല... "താൻ അവനെ തേച്ചിട്ടു പോയി എന്നാണല്ലോ കേട്ടു കേൾവി... ഇപ്പൊ എങ്ങനാ വീണ്ടും ജോയിന്റ് ആയത്???" അതിന് അവൾ ചെറുതായൊന്നു പുഞ്ചിരിച്ചു, കണ്ണീരിൽ കുതിർന്ന പുഞ്ചിരി... "എന്ന് തന്നോട് ആര് പറഞ്ഞു..." "അതൊക്കെ അറിഞ്ഞു..." "ഹ്.മ്... അപ്പൊ പോയത് എവിടെക്കാണെന്ന് കൂടി അറിയണ്ടേ..." അവൻ സംശയത്തോടെ അവളെ നോക്കി.. "ഭ്രാന്താശുപത്രിയിലേക്ക്.... " അവൻ ഞെട്ടി... "ഹ്മ്മ്.... അതൊരു കഥയാടോ... " അവൾ പിടിച്ചു കൊണ്ട് പോയതും പൂട്ടിയിട്ടതും സിദ്ധുവിനെ മറക്കാൻ ആവശ്യപ്പെട്ടതുമെല്ലാം പറഞ്ഞു.... "തനിക്കറിയോ ഞാൻ അത്രയും സഹിച്ചിട്ടും അവനെ വിട്ടു പോകാൻ തയ്യാറല്ലായിരുന്നു, കാരണം , അന്ന് സിദ്ധുവേട്ടന്റെ പ്രണയം ഞാൻ മാത്രം ആയിരുന്നു... എനിക്ക് വേണ്ടി രാഘവ് അങ്കിളിനോട് പോലും വഴക്കിട്ടിരുന്നു...

വീട് വിട്ട് വന്നു... സ്വയം അനാഥനായി... അത് കൊണ്ട് തന്നെ എത്ര വേദന വേണെങ്കിലും സഹിക്കാൻ ഞാൻ തയ്യാറായിരുന്നു..." ഒന്ന് നിർത്തി കാർത്തിയുടെ മുഖത്തേക്ക് നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവൾ തുടർന്നു..., "ഒരു പക്ഷെ താൻ പറഞ്ഞ പോലെ ഞാൻ വിട്ടിട്ട് പോയി എന്ന് കരുതിയാവുംലേ സിദ്ധുവേട്ടൻ നീലുവിനെ സ്നേഹിച്ചത്..." അവളുടെ മങ്ങിയ ചിരി അവനിൽ നോവുണർത്തി... അവന്റെ മുഖം കണ്ട് അവൾ ഒന്നുകൂടെ മനോഹരമായി പുഞ്ചിരിച്ചു... "ഇനി എന്താ പ്ലാൻ.. താൻ നീലുവിനെ കെട്ടാൻ പോവുവാണോ??"" "ആ കുഞ്ഞിന്റെ അവകാശി ഇവിടെ ഇല്ല എന്ന ധൈര്യത്തിൽ തത്കാലം ഒന്ന് രക്ഷപെടാൻ വേണ്ടിയാ ഹോസ്പിറ്റലിന്നു കള്ളം പറഞ്ഞത്.. അത് ഇങ്ങനെയൊക്കെ ആവുമെന്ന് ഞാനും കരുതിയില്ല... നീലു പറഞ്ഞില്ല സിദ്ധുവാണെന്ന്...." "ഹ്മ്മ്... രണ്ടാളും ഒന്നും പറയാത്ത സ്ഥിതിക്ക് ഇനി വേഗം ഇതിനൊരു തീരുമാനം ഉണ്ടാക്കണം..."

"സൺ‌ഡേ പറഞ്ഞ പോലെ മാര്യേജ് നടക്കുന്നു.. പക്ഷെ അത് സിദ്ധുവിന്റേം നീലുവിന്റേം ആകണം... ഓക്കേ.?" "അതിന് മുമ്പ് അവരുടെ വായിന്നു തന്നെ സത്യം വരുത്തിക്കണം..." "അപ്പൊ പൊളിക്കാം..." രണ്ടാളും കൈ കുലുക്കി... അതിന്റെ ആദ്യത്തെ ഡോസ് ആണ് രാവിലെ കണ്ടത്... ദീപ്തി ഓരോന്ന് ആലോചിച്ച് കുളത്തിലേക്ക് കാലിട്ടിരിക്കുമ്പോഴാണ്.... "ട്ടോട്ടോ .......!!" ശബ്ദം കേട്ട് പേടിച്ച് ദേ പോണു പെണ്ണ് കുളത്തിലോട്ട്.. കാർത്തിക്കാണെങ്കിൽ ചിരിയോടെ ചിരി... കയ്യും കാലും ഇട്ട് അടിക്കുന്ന ദീപ്തിയെ കണ്ടപ്പോഴാണ് ചെയ്തതെന്താണെന്ന ബോധം വന്നത്... പെട്ടെന്ന് അവനും എടുത്ത് ചാടി.. അവളുടെ മുടിയിൽ പിടിച്ച് വലിച്ച് നെഞ്ചോട് ചേർത്തി നിർത്തി ഒരു കൈ ഇടുപ്പിലൂടെ ഇട്ട് ഒരു കൈ കൊണ്ട് തുഴഞ് പടവിൽ കയറി.. സ്ഥാനം തെറ്റി കിടന്ന സാരീ നേരെയിട്ട് കൊടുത്ത് മുഖത്തു തട്ടി വിളിച്ചു...

കണ്ണ് തുറക്കാതായപ്പോൾ അവനിൽ ഒരു തരം പരിഭ്രമം വന്ന് നിറഞ്ഞു... "ദീപ്തി... എടൊ... കണ്ണ് തുറക്കഡോ" അവൻ അവളെ മടിയിൽ നിന്നും മാറ്റി പടവിൽ കിടത്തി. അവളുടെ കൈ രണ്ടും എടുത്ത് വയറിൽ വച്ച് ആ കൈകൾക്ക് മേൽ അവന്റെ കൈ വച്ച് അമർത്താൻ പോവുമ്പോഴേക്കും വായയിൽ കരുതിയ വെള്ളം അവന്റെ മുഖത്തേക്ക് തുപ്പി അവൾ ചിരിയോട് ചിരി... അവൻ അവളെ കൂർപ്പിച്ചു നോക്കി.. ദേഷ്യത്തിൽ പടവു കേറി പോയി... അവളും പുറകെ കേറി ഓടി കൈ പിടിച്ച് നിർത്തി.. "താൻ എന്തൊരു പൊട്ടനാ... എല്ലാ സ്റ്റോറിയിലും സിനിമയിലുമൊക്കെ കാണും പോലെ വയറിൽ കയ്യും വച്ച് കൃത്രിമ ശ്വാസവും തരാം ന്ന് കരുതിയോ...?" കുറുമ്പോടെ അവൾ ചോദിക്കുന്നത് കേട്ട് ചിരി വന്നെങ്കിലും, ദേഷ്യപ്പെട്ട് ആ കൈ തട്ടി മാറ്റി... "അയ്യടാ കൃത്രിമ ശ്വാസം തരാൻ പറ്റിയൊരു മൊതല്...വിറച്ചോണ്ട് നിക്കാതെ കേറി പോടീ മറുതെ അകത്തേക്ക്..." അവൾ ചിരിച്ചോണ്ട് കുളപ്പുര വാതിൽ തുറന്ന് പുറത്തേക്കോടി... അത് കണ്ടു നിന്ന അവനിലും നിറഞ്ഞിരുന്നു ആ ചിരി..............തുടരും............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story