നീലാംബരി: ഭാഗം 17

neelambari

എഴുത്തുകാരി: ANU RAJEEV

നീലുവിനോടൊന്ന് മനസ്സ് തുറന്ന് സംസാരിക്കാൻ പോലും സിദ്ധുവിന് സാധിച്ചിരുന്നില്ല... 2 ദിവസം മാത്രമേ കല്യാണത്തിന് ബാക്കിയുള്ളു എന്ന സത്യം അവനെ നോവിച്ചുകൊണ്ടിരുന്നു... എപ്പോ സംസാരിക്കാൻ ചെന്നാലും അവൾക്കരികിൽ കാർത്തിക്ക് ഉണ്ടാവും... മാറ്റി നിർത്തി സംസാരിക്കാം എന്ന് വച്ചാൽ പാര പോലെ ദീപ്തി വരും... ഞങ്ങളെ തമ്മിൽ സംസാരിക്കാൻ സമ്മതിക്കില്ല എന്ന് വാശി ഉള്ള പോലെ... കണ്ണടച്ച് ഓരോന്ന് ആലോചിച്ച് കിടക്കുമ്പോഴാണ് താഴെ നിന്നും കലപില ശബ്ദം കാതിൽ പതിച്ചത്... അവൻ എഴുന്നേറ്റ് ജനലിലൂടെ പുറത്തേക്ക് നോക്കി... നീലുവും ദീപ്തിയും മാവിൻറെ മുകളിലേക്ക് നോക്കി നിൽപ്പുണ്ട്... എന്തൊക്കെയോ കത്തി കത്തി പറയുന്നുണ്ട്... നീലുവിന്റെ മുഖത്തും സന്തോഷം.. അവളും ഈ വിവാഹത്തിൽ സന്തോഷവതിയായിരിക്കുമോ? അവന്റെ ഉള്ളിൽ ചോദ്യം ഉയർന്നുകൊണ്ടിരുന്നു... പതിയെ നോട്ടം മാവിന് മുകളിലേക്ക് മാറ്റി... ഒരുത്തൻ അതാ അതിന്റെ മണ്ടയിൽ കയറിയിരിക്കുന്നു... മാങ്ങ വലിച്ച് താഴെ ഇടുന്നുമുണ്ട്... കാർത്തിക്...

ഇവനെന്തിനാ ഇതിന്റെ മോളിലോട്ട് കേറുന്നേ.. ഇവിടെ എത്ര പണിക്കാരുണ്ട്.. അവരോട്‌ പറഞ്ഞാൽ പോരെ... അല്ലെങ്കിൽ തോട്ടി കെട്ടി വലിക്കണം... വെറും ചീപ്പ്‌ ഷൈനിങ്... അല്ലെങ്കിൽ ഒരു ഷർട്ടെങ്കിലും ഇട്ടൂടെ... സ്ലീവ് ലെസ്സ് വെസ്റ്റ് and ഷോട്സ് ഇട്ട് മരത്തിനു മുകളിൽ നിന്ന് ചാടി ഇറങ്ങിയ അവനെ നോക്കി സിദ്ധു മനസ്സിൽ കരുതി... എന്നിട്ട് സ്വയം തലക്കടിച്ചു... "It amazes me how much I have changed" അവൻ ചുണ്ടിൽ ഊറിയ പുഞ്ചിരിയുമായി പുറത്തേക്ക് നോക്കി... വീണ്ടും മുഖം കൂർത്ത് വന്നു.... കാർത്തിക് മാങ്ങയെടുത്തു തുടച്ച് നീലുവിന് കൊടുക്കുന്നു... അതും പച്ച മാങ്ങ .. അവളെ പച്ചമാങ്ങ തീറ്റിക്കാൻ അവന്റെ കൊച്ചാണോ അവള്ടെ വയറ്റിൽ... അവൻ ദേഷ്യം കൊണ്ട് മുഖം ചുവപ്പിച്ച് താഴേക്ക് പോവാനായി തിരിഞ്ഞു... അപ്പോഴേക്കും ദീപ്തി കേറി വന്നു... അവളെ നോക്കി ഒന്ന് വെറുതെ ചിരിച്ചു.. പണ്ട് എന്റെ മുഖത്തു നോക്കാൻ പോലും ഭയന്നിരുന്ന പെണ്ണാണ്... ഇപ്പോൾ എന്തൊക്കെയോ ഉള്ളിൽ വച്ച് പെരുമാറും പോലെ.. ജനാലയിലൂടെ പുറത്ത് നീലുവിനെയും കാർത്തിയെയും നോക്കി നിൽക്കുന്ന ദീപ്തിയെ നോക്കി സിദ്ധു മനസ്സിൽ വിചാരിച്ചു..

"Made for each other ലേ...." അവൾ പറഞ്ഞത് മനസിലാകാതെ അവൻ അവളെ ഒന്ന് കൂടി തല താഴ്ത്തി നോക്കി.. "അവരേ... കാർത്തിക്കും നീലുവും... എന്തൊരു പെർഫെക്ട് ജോടിയാ ലേ... ശരിക്കും made for each other....." അത് കേട്ടതും അവന്റെ മുഖത്ത് രൗദ്രഭാവം വന്ന് നിറഞ്ഞു... അവൾക്ക് കുറച്ച് പേടി തോന്നിയെങ്കിലും ശ്രദ്ധിക്കാത്ത പോലെ നിന്നു... "ആ... സിദ്ധുവേട്ടാ ഞാൻ വന്നതേ നമ്മൾക്ക് ഡ്രസ്സ്‌ എടുക്കാൻ പോവണ്ടേ... ഇന്ന് തന്നെ പോവാമെന്ന് മുത്തശ്ശി പറഞ്ഞു... ഇനി 2 ദിവസമല്ലേ ഉള്ളു..." അവൻ അതിന് ചെറുതായൊന്ന് മൂളി... അപ്പോഴും അവളുടെ നോട്ടം പുറത്തേക്ക് തന്നെയായിരുന്നു... പതുക്കെ കൈ കൊണ്ട് എന്തോ ആക്ഷൻ കാണിച്ചു... "അയ്യോ... സിദ്ധുവേട്ടാ... കണ്ണിൽ പൊടി പോയി... അയ്യോ... എന്റെ കണ്ണ്..." അവൾ നിലവിളിച്ച് ജനലിൽ നിന്ന് മാറി നിന്നു... സിദ്ധു വേഗം ജനലിന്റെ ഭാഗത്ത് വന്ന് അവളുടെ കണ്ണിലേക്ക് നോക്കി... ഒന്നുകൂടെ നിലവിളിച്ചപ്പോ അവൻ വേഗം കൈ കൊണ്ട് പോയി കണ്ണ് തുറന്ന് പിടിച്ചു നോക്കി... സമയം പാഴാക്കാതെ അപ്പൊ തന്നെ കാർത്തിക് അവന്റെ ഡയലോഗ് എടുത്തിട്ടു...

"ശേ... ഇവർക്കിതൊക്കെ ജനലും വാതിലുമൊക്കെ അടച്ചിട്ടു ചെയ്തൂടെ..." നീലു കാര്യം മനസിലാകാതെ നെറ്റി ചുളിച് നോക്കിയപ്പോൾ അവൻ നാണത്തോടെ മുകളിലേക്ക് കൈ കാണിച്ചു... അവളുടെ നോട്ടവും അവന്റെ കൈകളെ പിന്തുടർന്നപ്പോ കണ്ട കാഴ്ച പിന്തിരിഞ്ഞു നിൽക്കുന്ന സിദ്ധു.. അവന്റെ കൈ ആരുടെയോ മുഖത്തെന്ന് വ്യക്തം... കാരണം തല താഴ്ത്തി നിൽപ്പുണ്ട്, വേറെ രണ്ടു കൈകൾ അവന്റെ കൈകൾക്കടിയിലൂടെ ജനലഴികളിൽ മുറുകിയിരിക്കുന്നു.. കുപ്പിവളയിട്ട കൈകൾ ആരുടെയെന്ന് മനസിലാക്കാൻ നീലുവിന് കൂടുതൽ സമയം വേണ്ടായിരുന്നു... അവളുടെ കണ്ണിൽ കണ്ണീരു നിറച്ച് സിദ്ധു എന്റെയാ എന്ന് പറയുമെന്ന് കരുതി അവളെ തന്നെ സസൂഷ്മം നിരീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു കാർത്തിക്.. കണ്ണീരിനു പകരം ദേഷ്യം കൊണ്ട് ചുവന്നിരുന്നു ആ കണ്ണുകൾ... എന്നിട്ട് കാർത്തിക്കിനെ ഒരൊറ്റ നോട്ടം... അവൻ ഒരടി പുറകോട്ട് മാറി... കാർത്തിക് ഇങ്ങോട്ട് വാ... അവന്റെ കയ്യും പിടിച്ച് അവൾ കുളപ്പുര തുറന്ന് അകത്തേക്ക് കേറി.. "നീ ഈ കല്യാണത്തിന് സമ്മതിച്ചത് സീരിയസ് ആയാണോ???"

അവൻ എന്ത് പറയണമെന്ന് അറിയാതെ രണ്ടു വശത്തേക്കും തലയാട്ടി... "ഇത്ര നേരവും ഞാനിതിനു സമ്മതിക്കില്ല എന്ന് ഉറപ്പിച്ചു തീരുമാനിച്ചതായിരുന്നു... പക്ഷെ.. ഇപ്പൊ എന്റെ തീരുമാനം മാറ്റി...." അവൻ അവിഞ്ഞ മുഖ ഭാവത്തോടെ അവളെ തന്നെ നോക്കി നിന്നു.. "എനിക്ക് ഈ വിവാഹത്തിന് സമ്മതമാണ്... നിന്നെ സ്നേഹിച്ച് കഴിയാം എന്നൊന്നും ഉറപ്പ് പറയാൻ പറ്റില്ല.. പക്ഷെ ഞാൻ ശ്രമിച്ചോളാം.. എന്റെ കുഞ്ഞിനെ സ്നേഹിക്കാനുള്ള മനസ്സ് മാത്രം മതി " അത്രയും പറഞ്ഞ് കണ്ണ് തുടച്ചുകൊണ്ട് തിരിഞ്ഞു നോക്കാതെ പടികൾ കയറി പോയി... "ഭഗവാനെ... വെളുക്കാൻ തേച്ചത് പാണ്ടായ🙄🙄🙄.." അവൻ അവിടെ തന്നെ താടിക്ക് കയ്യും കൊടുത്ത് ഇരുന്നു പോയി... "എനിക്ക് നീലുവിനെ ഇഷ്ടമൊക്കെ തന്നെയാ... കുഞ്ഞും എനിക്കൊരു പ്രശ്നമായിരുന്നില്ല... പക്ഷെ അത് സിദ്ധുവിന്റെ കുഞ്ഞാണെന്ന് അറിയുന്നത് വരെ.. ഒരുപക്ഷെ ഞാനത് അറിഞ്ഞില്ലായിരുന്നെങ്കിൽ കൂടെ കൂട്ടിയേനെ... ഇനി അതിനാവില്ല... ആ മനുഷ്യന്റെ കണ്ണിൽ ഞാൻ കണ്ടിട്ടുണ്ട് അവളോടുള്ള അഗാധമായ പ്രണയം...

അത് കണ്ടില്ലെന്ന് നടിക്കാൻ എനിക്ക് കഴിയില്ല... നിന്റെ ദേഷ്യം പോലും സിദ്ധുവിനോടുള്ള പ്രണയമാണെന്ന് എങ്ങനെയാ മനസിലാക്കി തരേണ്ടത് എന്നെനിക്കറിയില്ല നീലു....അവൻ കുളത്തിലേക്ക് നോട്ടം കൊടുത്കൊണ്ട് ചിന്തകളിൽ മുഴുകി... കുളപ്പുര വാതിൽ തുറന്ന ശബ്ദത്തിനൊപ്പം പുറകിൽ നിന്നും വള കിലുക്കം കേട്ടപ്പോൾ തന്നെ ആളെ മനസിലായിരുന്നു.. എന്നാലും അവൻ തിരിഞ്ഞു നോക്കിയില്ല.. "എന്താ കാർത്തിക് ഇവിടെയിരിക്കുന്നെ?? ഞാൻ എവിടെയൊക്കെ നോക്കിയെന്നറിയോ... എന്തായി പ്ലാൻ oky ആണോ..? നീലു എന്ത് പറഞ്ഞു????" ആകാംഷയോടെ ചോദിക്കുന്ന അവളുടെ മുഖത്തേക്ക് നോക്കി അവൻ ചെറുതായൊന്ന് ചിരിച്ചു .. "അവൾക്ക് കല്യാണത്തിന് സമ്മതമാണെന്ന് പറഞ്ഞു..." "എന്ത് 🙄🙄🙄" "ഹ്മ്മ്... ഒരുപക്ഷെ നിങ്ങൾ നന്നായി ജീവിക്കട്ടെ എന്ന് കരുതിയാവും.. അല്ലെങ്കിൽ, സിദ്ധുവിനോടുള്ള ദേഷ്യം കൊണ്ടാവും... അറിയില്ല... " വാടിയ മുഖത്ത് തിളങ്ങുന്ന കണ്ണിൽ തന്നെ നോക്കി ഇരുന്നാണ് അവൻ പറഞ്ഞു നിർത്തിയത്...

അവളാണെങ്കിൽ കുളത്തിലേക്കെന്നെ നോക്കിയിരിക്കുന്നു... അവളുടെ കണ്ണിൽ എന്തോ ഒരു നനവ് പോലെ... ഇനി തോന്നിയതാവുമോ... അവൾ എന്തോ പറയാൻ തലയുയർത്തിയതും തന്റെ മിഴികളിൽ തന്നെ നോട്ടമിട്ടിരിക്കുന്ന കാർത്തിയെ കണ്ട് ഒന്ന് പതറി... ഉമിനീരിറക്കി ചുറ്റും ഒന്ന് കണ്ണോടിച്ചു.. "എന്താ....." പതിഞ്ഞ സ്വരത്തിൽ അവൾ ചോദിച്ചു... അവൻ ഒന്ന് ചിരിച്ചു കൊണ്ട് ചുണ്ടിന്റെ ഒരു ഭാഗം കടിച്ചു പിടിച്ച് ഒന്നുമില്ല എന്നർത്ഥത്തിൽ തലയാട്ടി... അവൾ പതറി കൊണ്ട് തന്നെ കുളത്തിലേക്ക് നോട്ടം മാറ്റി... എന്തോ ഓർത്തെടുത്ത് കൊണ്ട് വേഗം എണീറ്റു... അവൻ സംശയത്തോടെ നോക്കി.. "അത്... ഡ്രസ്സ്‌ എടുക്കാൻ പോവാമെന്ന് പറഞ്ഞിരുന്നു... റെഡി ആവാൻ... നീയും... വാ.... " കണ്ണ് മുറുകെ ചിമ്മി സാരീ ഞൊറിയും പിടിച്ച് ഓടി പടികൾ കയറി... അവളുടെ ഓട്ടം കണ്ട് അവനിൽ ഒരു കുസൃതി ചിരി വിടർന്നു................തുടരും............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story