നീലാംബരി : ഭാഗം 18

Neelambari-Arthana

രചന: അർത്ഥന

ശബരി നീലുവിനെയും കൂട്ടി പുറത്തേക്ക് പോയി അതെ നമ്മൾ എങ്ങോട്ടാ പോകുന്നെ അതൊക്കെ പറയാം നീ ആദ്യം ആ വാ അടച്ചു വയ്ക്ക് ഇങ്ങനെ സംസാരിച്ചോണ്ടിരിക്കല്ലേ പിന്നെ അവിടെ എത്തിയാൽ എല്ലാവരോടും സംസാരിക്കുമ്പോലെ ചറപറ സംസാരിക്കേണ്ട 😏😏 എന്നാലേ എവിടെയാ പോകുന്നെ എന്ന് പറഞ്ഞു തൊലക്ക് എന്റെ ഒരു ഫ്രണ്ടിനെ കാണാൻ വേണ്ടി പോകുവ എങ്ങോട്ടാ പോകുന്നെ അതാ ചോദിച്ചേ എയർപോർട്ടിലേക്ക് അങ്ങനെ ഒരു മണിക്കൂർ യാത്രയ്ക്ക് ശേഷം എയർപോർട്ടിൽ എത്തി ശബരി പുറത്തേക്ക് ഇറങ്ങി കൂടെ നീലുവും കുറച്ച് കഴിഞ്ഞപ്പോൾ ഒരു പെണ്ണ് വന്ന് ശബിയെ ഹ്ഗ് ചെയ്ത് സംസാരിക്കുന്നു നീലുവിനെ മൈന്റ് ചെയ്തില്ല നീലു ഇത് എന്റെ ബെസ്റ്റി ആണ് ആർദ്ര ഹായ് ഞാൻ നീലു നീലു ആ പെണ്ണിനോട് സംസാരിച്ചിട്ടും അതൊന്നും മിണ്ടുന്നില്ല നീലുവിനെ പുച്ഛിക്കുകയാണ്

അതോണ്ട് നീലുവും അവളെ അങ്ങോട്ടേക്ക് പുച്ഛിച്ചു പോകാം( നീലു ) നീലു പറഞ്ഞപ്പോൾത്തന്നെ ആർദ്ര പോകാം എന്നും പറഞ്ഞ് മുന്നിൽ കയറിയിരുന്നു നീലു ശബരിയെ നോക്കി അവൻ ആണേൽ നീലുവിനെ നോക്കി ചിരിച് പുറകിൽ കേറാൻ പറഞ്ഞു നീലു പുറകിൽ കേറി ആർദ്ര ആണെങ്കിൽ ശബരിയോട് വാതോരാതെ സംസാരിക്കുന്നു ശബരി മിററിലൂടെ നീലുവിനെ നോക്കുന്നുണ്ട് നീലുആണെങ്കിൽ അവരെ രണ്ടാളെയും മാറിമാറി നോക്കുന്നു എന്നോട് അധികം സംസാരിക്കരുതെന്ന് പറഞ്ഞിട്ട് ആ പെണ്ണ് സംസാരിക്കുമ്പോൾ കുഴപ്പമില്ലേ നിങ്ങളെ എന്റെ കൈയിൽ കിട്ടും അപ്പൊ ഞാൻ തരാം ഡാ ശബരി നമ്മുക്ക് ഒന്ന് ബീച്ചിൽ പോയാലോ അതിനെന്താ പോകാലോ ഇനി ബീച്ചിലേക്കും പോകുന്നുണ്ടോ പിന്നെ പോകാതെ എനിക്ക് ഇവനോട് കൊറേ കാര്യങ്ങൾ പറയാനുണ്ട് താൻ വരുന്നില്ലേൽ വരണ്ട ഓ ഞാൻ വരുന്നില്ല

ശബി വണ്ടി നിർത്തിയെ ഞാൻ ഒരു ഓട്ടോ വിളിച് വീട്ടിൽ പൊയ്ക്കോളാം നീ എന്താ ഇവനെ വിളിച്ചേ ശവിയോ അത് നിന്റെ തന്ത (നീലു ആത്മ ) നീലു ഒരുമിച് പോകാം നീ ഒറ്റയ്ക്കൊന്നും പോകണ്ട അത് പറഞ്ഞ് അവർ ബീച്ച്ലേക്ക് പോയി ശബരിയും ആർദ്രയും കാറിൽനിന്നും ഇറങ്ങി അവൻ നീലുവിനെ വിളിച്ചെങ്കിലും അവൾ ഇറങ്ങാൻ കൂട്ടാക്കിയില്ല അവള് വരുന്നില്ലേൽ വരണ്ട നീ വാ നമ്മുക്ക് പോകാം അവര് പോയി നീലു അവിടെ ഒറ്റയ്ക്കിരുന്നു അവള് ശബിയുടെ ഫ്രണ്ട് മാത്രായിരിക്കുമോ എനി lover ആണോ ഒന്നും മനസിലാവുന്നില്ലലോ അങ്ങേര് പറഞ്ഞത് എന്നെ ഇഷ്ടമാണെന്നല്ലേ ദിയ പറഞ്ഞപോലെ ആണോ ശബിയുടെ സ്വഭാവം അപ്പൊ എന്നെ പറ്റിച്ചതായിരിക്കുമോ അങ്ങനെ വല്ലതും ആണെങ്കിൽ ഞാൻ അങ്ങേരെ കൊല്ലും

എന്തൊക്കെയാ ഞാൻ ആലോചിക്കുന്നേ എനിക്കെന്താ പറ്റിയെ ഞാൻ എന്തിനാ ഇങ്ങനെ ടെൻഷൻ ആവുന്നേ ഓരോന്ന് ആലോചിച് നീലുവിന്റെ തലയ്ക്ക് പ്രാന്തായി അവസാനം അവര് രണ്ടാളും വന്നു നീലു ശബരിയെ ഒന്ന് നോക്കുക പോലും ചെയ്തില്ല ആർദ്രയും അവരുടെ കൂടെ വീട്ടിലേക്ക് വരുന്നെന്ന് പറഞ്ഞു നീ വീട്ടിലേക്ക് വാടി നിനക്കുള്ള പണി ഞാൻ അവിടെ തരാം നിനക്ക് എന്നോട് പുച്ഛം അല്ലെ ഞാൻ ശെരിയാക്കിത്തരാം നീലു ഓരോന്നും മനസ്സിൽ ആലോചിച്ച് വീട്ടിലേക്ക് പോയി വീട്ടിൽ എത്തിയപ്പോൾ മിന്നുമോള് പുറത്ത് ഉണ്ടായിരുന്നു ശബരിയും ആർദ്രയും മുന്നിലും നീലു പുറകിലും ആയിരുന്നു ശബി ഇതാരാ ഹായ് മോളു ഞാൻ ശബിയുടെ ഫ്രണ്ട ആർദ്ര മിന്നുവിന്റെ താടിയിൽ പിടിച് കൊഞ്ചിച്ചുകൊണ്ട് പറഞ്ഞു അത് മിന്നുന് ഇഷ്ട്ടായില്ല എന്ന് തോന്നുന്നു

അവള് ആർദ്രയുടെ കൈത്തട്ടി മാറ്റി നേരെ നീലുവിന്റെ അടുത്തേക്ക് പോയി നീലു മോളെയും കൊണ്ട് അകത്തേക്കും ഡീ നീ എന്തിനാ മിന്നുവിന്റെ മേത്ത് തൊട്ടേ അത് മോൾക്ക് പിടിച്ചിട്ടില്ല ഞാൻ ചുമ്മ അവളുടെ അടുത്തുനിന്നും അടി കിട്ടാതെ നോക്കിക്കോ ഞാൻ വന്നപ്പോ മോളോട് മിണ്ടാത്തത് കൊണ്ട് ഒന്നാമത് ദേഷ്യത്തിൽ ആയിരിക്കും പിന്നെ നീ എന്നെ ശബി എന്നല്ലേ വിളിച്ചേ അതും ഇഷ്ട്ടായിക്കാനില്ല ആകെ നീലു അങ്ങനെ വിളിക്കുമ്പോഴേ മോൾക്ക് കുഴപ്പമില്ലാതെ ഉള്ളു അതൊക്കെ ഞാൻ നോക്കിക്കോളാം രണ്ടാളും അകത്തേക്ക് പോയി അമ്മയും എല്ലാവരും ഹാളിലേക്ക് വന്നു ഏട്ടത്തി അവൾക്ക് കുടിക്കാൻ ജൂസ് കൊടുത്തു അപ്പോഴേക്കും ശബരി റൂമിലേക്ക് പോയി അവിടെ മിന്നുമോളും നീലുവും കൂടി എന്തോ ഭയങ്കര ചർച്ചയിലാണ് എന്നെ കണ്ടപ്പോൾ നിർത്തി മിക്കവാറും ആർദ്രയ്ക്കുള്ള പണി ആയിരിക്കും  ..തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story