നീലാംബരി : ഭാഗം 19

Neelambari-Arthana

രചന: അർത്ഥന

 ശബരി റൂമിലേക്ക് പോയി അവിടെ മിന്നുമോളും നീലുവും കൂടി എന്തോ ഭയങ്കര ചർച്ചയിലാണ് എന്നെ കണ്ടപ്പോൾ നിർത്തി മിക്കവാറും ആർദ്രയ്ക്കുള്ള പണി ആയിരിക്കും നിങ്ങള് രണ്ടാളും ഇവിടെ എന്തു ചെയ്യാ ഒന്നുല്ല ഞാനും നീലുവും വെറുതെ വർത്താനം പറഞ്ഞതാ ഓ അങ്ങനെ ആണോ എന്നാല് കുഞ്ഞി ഇങ് വന്നേ എന്താ ശബി മോളെന്തിനാ ആ ആന്റിയോട് മിണ്ടാഞ്ഞേ അബളെ എനിച് ബേണ്ട അബളില്ലേ എന്റെ മേത്ത് തൊട്ടു എനിച് ഇഷ്‌തല്ല നാനും നീലും മാത്രം ശബിന്ന് ബിളിച്ചാൽ മതി ഓള് ബിളിക്കണ്ട അതോണ്ടാണോ മിണ്ടാഞ്ഞേ ആ ആന്റി പാവം അല്ലെ അല്ല എനിച് ഓളെ ഇഷ്‌തം അല്ല അതും പറഞ്ഞ് മിന്നുമോള് റൂമിൽനിന്നും പുറത്തേക്ക് പോയി നീലു അവനെ മൈന്റ് ചെയ്യാതെ ബാത്‌റൂമിലേക്ക് പോയി ഇവർക്ക് രണ്ടാൾക്കും ഇതെന്തു പറ്റി മിക്കവാറും ആർദ്രയെ രണ്ടും കൂടി പെട്ടിയിൽ കേറ്റും മിന്നുമോള് ശബരിയോട് ദേഷ്യം പിടിച് താഴേക്ക് വന്നപ്പോഴാണ് ആർദ്ര മിന്നുമോളെ എന്നും വിളിച് അടുത്തേക്ക് വന്നത്

മിന്നുമോൾ അവിടുന്ന് പോകാൻ നിന്നതും അവളെ അവിടെ പിടിച്ചു വച്ചു എന്നിട്ട് അവൾ മിന്നുനെ എടുക്കാൻ വേണ്ടി കൈ നീട്ടിയതും മിന്നു ആർദ്രയുടെ കവിൾ ഒന്ന് പൊട്ടിച്ചു അതോടെ മിന്നുനെ എടുക്കാൻ പോയത് നിർത്തി കവിളിൽ കയ്യും വെച്ച് നിന്നു മിന്നു നേരെ ശിവയുടെ അടുത്ത് പോയി ശിവേ..... എന്താണ് എന്റെ മിന്നൂസ് ചൂടിൽ ആണല്ലോ എന്തുപറ്റി അബള് എന്നെ എടുക്കാൻ ബന്ന് ആര് ഏത് പെണ്ണ് ഇപ്പൊ ശബിന്റെ ഒപ്പരം ബന്ന പെണ്ണ് എന്നിട്ട് നീ അവളെ വല്ലതും ചെയ്തോ നാൻ അബളെ അടിച്ചു നീ ഓളോട് ഇബിടുന്ന് പോകാൻ പറ എനിച് ഓളെ ഇഷ്‌തല്ല 😏😏 എന്റെ പൊന്നു മോളെ നീ അവളെ ഒന്നും ചെയ്യരുത് നാൻ ഒന്നും ചെയ്യൂല നീ ചെയ്യും ഞാനോ ആ നാൻ പോയി നീലുനെ ബിളിച്ചിട്ട് ബെരം ഈശ്വരാ ഈ പെണ്ണും ഏട്ടത്തിയും കൂടി എന്നെ കുഴിയിൽ ചാടിക്കുമെന്ന തോന്നുന്നേ എന്നെ മാത്രം കാത്തോളണേ മിന്നു നീലുവിന്റെ അടുത്തേക്ക് പോയി

നീലു നിനക്ക് ഓഫീസിൽ പറ്റുന്നില്ലേൽ വരണ്ട നീ ഭയങ്കര മൂഡ് ഓഫ്‌ ആണെന്ന് തോന്നുന്നു നീലു ശബരിയെ നോക്കി പേടിപ്പിച്ചു എന്നിട്ടെന്താ നിങ്ങൾക്ക് വേറെ പെണ്ണിനെ ആ പോസ്റ്റിൽ അപ്പോയിന്മെന്റ് ചെയ്യാൻ അല്ലെ അയ്യോ ഞാൻ അങ്ങനെ ഒന്നും വിചാരിച്ചില്ല എനിക്കറിയാം നിങ്ങളെ മനസിലിരുപ്പ് ഇപ്പൊ വന്ന സാധനത്തിനെ ഇവിടുന്ന് പറഞ്ഞ് വിട്ടോണം ഇല്ലെങ്കിൽ ഉണ്ടല്ലോ അവള് നിങ്ങളുടെ ആരാ അവള് എന്റെ ഫ്രണ്ട് ആണ് അതിന് നിനക്കെന്താ ഇത്ര ദേഷ്യം എനിക്ക് അവളെ ഇഷ്ട്ടായില്ല അതെന്താ ഇഷ്ട്ടാവാതെ അവള് നിങ്ങളെ ഫ്രണ്ട് ആയിട്ടല്ല കാണുന്നതെന്ന എനിക്ക് തോന്നുന്നേ അവളുടെ ബിഹെവിയർ ശെരിയല്ല

അത് നീയാണോ തീരുമാനിക്കുന്നെ അതെ നീ ഒന്ന് പോയെ മനുഷ്യനെ പ്രാന്തക്കാതെ ഓ എന്നെയൊന്നും പിടിക്കുല ഞാൻ പോണ് നീലു റൂമിൽനിന്നും പോയി അപ്പോഴാണ് മിന്നു അങ്ങോട്ട് വന്നത് അവള് മിന്നുവിനെയും കൂട്ടി ശിവയുടെ അടുത്ത് പോയി ശിവേ നീ എന്നെ ഹെല്പ് ചെയ്യണം എന്നെയും ഞാൻ എന്താ വേണ്ടേ നീ ആർദ്രയെ ഞങ്ങള് പറയുമ്പോൾ ശബി വിളിക്കുന്നെന്നും പറഞ്ഞ് റൂമിലേക്ക് വിടണം ഇല്ലെങ്കിൽ ഇല്ലേൽ ഇങ് വാ പറഞ്ഞുതരാം എന്താ നീ ഡെയിലി മിന്നുവിന് കൊണ്ടുകൊടുക്കുന്ന മിട്ടായി അടിച്ചുമാറ്റുന്ന കാര്യം ഞാൻ അവളോട് പറയട്ടെ വേണ്ട പറഞ്ഞ കുട്ടിപിശാശ് എന്നെ കൊല്ലും എന്നാൽ ഞാൻ പറഞ്ഞത് കേൾക്കുമല്ലോ മ്മ് കേൾക്കാം ശബി വിളിക്കുന്നുണ്ടെന്നു പറഞ്ഞാൽ മതി ആ പൂതന ഓടി ചാടി വന്നോളും എന്നാൽ ഓക്കേ ഞാൻ ഏറ്റു പക്ഷെ മറ്റേ കാര്യം മിന്നുനോട് പറയരുത്

മ്മ് ഓക്കേ അങ്ങനെ എല്ലാം സെറ്റ് ആക്കി ശിവ ആർദ്രയോട് ശബരി വിളിക്കുന്നെന്ന് പറഞ്ഞതും നീലു പറഞ്ഞപോലെ ഓടി ചാടി പോകുന്നു ആർദ്ര സ്റ്റെപ് കേറി റൂമിലേക്ക് പോകുമ്പോഴാണ് പെട്ടെന്ന് തറയിൽ ഇണ്ടായിരുന്നു വെള്ളം ചവിട്ടി ഒരു പോക്കായിരുന്നു അവസാനം മൂക്കും കുത്തി വീണു അവളുടെ അലറൽ കേട്ട് എല്ലാവരും വന്നു അവളെ കാണേണ്ട കോലം ആയിരുന്നു മൂക്കൊക്കെ ചുവന്ന് അവള് സംസാരിച്ചപ്പോൾ ശെരിക്കു സൗണ്ട് തോമയിലെ ദിലീപിനെ പോലെ അത് കണ്ട് നീലുവും മിന്നുവും ചിരിയോട് ചിരി മിന്നുമോള് നിലത്ത് കിടന്നാണ് ചിരി അവസാനം നീലു മിന്നുവിനെയും കൂട്ടി റൂമിലേക്ക്‌ പോയി അടുത്ത പണി ആലോചിക്കാൻ.......തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story