നീലാംബരി: ഭാഗം 19

neelambari

എഴുത്തുകാരി: ANU RAJEEV

സിദ്ധു രൂക്ഷമായി അവരെ നോക്കി കൊണ്ടിരുന്നു... ഭയന്നിരുന്ന നീലുവിന്റെ കണ്ണുകൾ സിദ്ധുവിലെത്തി നിന്നപ്പോൾ അവളുടെ മനസ്സിൽ നിറഞ്ഞത് അവരുടെ ആദ്യ കണ്ടുമുട്ടലായിരുന്നു.. അവന്റെ മുഖത്തിലെ രൗദ്രഭാവം അവളെ ആ രാത്രിയുടെ ഓർമകളിലേക്ക് കൊണ്ട് പോയി... രക്ഷകനെ പോലെ പുകച്ചുരുലുകൾക്കിടയിലൂടെ ചുണ്ടിൽ എരിയുന്ന സിഗരറ്റും മുഖത്ത് ഇതേ രൗദ്രഭാവവുമായി വന്ന സിദ്ധാർഥ്... ഓർമകൾക്ക് കടിഞ്ഞാണിട്ട് കൊണ്ടാണ് ആ ശബ്ദം കേട്ടത്.. ഗുണ്ടകളുടെ കൂട്ടത്തിലെ ഒരുത്തൻ വായുവിൽ ഉയർന്നു പൊങ്ങി അവരുടെ വണ്ടിയുടെ ബംബറിന് മുകളിൽ തന്നെ വീണു... കാർത്തിക് കാറിലിരുന്നു നീട്ടി ഒരു വിസിലടിച്ചു... അത് കണ്ട് ദീപ്തി അവന്റെ തലക്ക് ഒന്ന് കൊടുത്തിട്ട് പറഞ്ഞു, "ഇങ്ങനെ പെരുപ്പിച്ചു കയറ്റിയ മസിലു മാത്രേ ഉള്ളു ലെ... ഇവിടെ ഇരുന്ന് വിസിൽ അടിക്കാതെ ഇറങ്ങി പോയി അടിക്കടോ....."

"Sorry... എന്റെ തടി കേടാവുന്ന കേസുകളിൽ മാത്രമേ ഞാൻ എന്റെ ഈ പെരുപ്പിച്ച സാമഗ്രികൾ ഉപയോഗിക്കാറുള്ളു... I think... ഇത് ഏതോ പഴയ revenge ആവാനാണ് സാധ്യത... സിദ്ധുവേട്ടന്റെ പ്രോബ്ലെത്തിൽ ഞാൻ ഇടപെടുന്നത് ശരിയല്ലലോ..." ഇത് കേട്ട് മുഖം ചുളിച്ച് ദീപ്തി വീണ്ടും പുറത്തേക്ക് നോക്കി.. നീലുവിന്റെ മുഖത്ത് മുഴുവൻ ടെൻഷൻ ആയിരുന്നു... സിദ്ധുവിനെന്തെങ്കിലും പറ്റുമോ എന്ന ഭയത്തിൽ ഇവരുടെ ഡിസ്കഷൻ ഒന്നും അവൾ കേട്ടിരുന്നില്ല... മുന്നിലൂടെ ഓടി വന്ന ഒരുത്തന്റെ ഇടതുകയ്യിനിടയിലൂടെ സിദ്ധുവിന്റെ വലതുകയ്യിട്ട് തിരിച്ച് കൈ ഒടിച്ചു... അവന്റെ നിലവിളി ആ സ്ഥലത്തെ മുഴുവൻ പ്രകമ്പനം കൊള്ളിച്ചു... എല്ലൊടിയുന്ന ശബ്ദം കേട്ട് മറ്റുള്ളവർ പരസ്പരം നോക്കി... ഒടിഞ്ഞ കൈ വീണ്ടും ഒന്ന് കൂടെ മുറുക്കി.. വേദന കൊണ്ട് അവൻ ബോധമറ്റ് താഴേക്ക് വീണിരുന്നു.... അപ്പോഴേക്കും മറ്റു രണ്ടു പേര് ചേർന്ന് ഓടി വന്നു.. ചവിട്ടാൻ ആഞ്ഞു വന്നവന്റെ കാലിൽ പിടിച്ച് താഴേക്ക് വീഴ്ത്തി... അടുത്ത് വന്നവന്റെ മുടിയിൽ പിടിച്ച് ആ നെറ്റിയിലേക്ക് സിദ്ധു തന്റെ നെറ്റി കൊണ്ട് ആഞ്ഞടിച്ചു...

മുടിയൻ അലറി കൊണ്ട് നെറ്റിയിൽ കൈ വച്ചു... അവൻ വീണ്ടും മുടിയിൽ പിടിച്ച് ഓങ്ങി നെറ്റി കൊണ്ടടിച്ചു ഇപ്പ്രാവശ്യം നെറ്റി പൊട്ടി... താഴെ കിടക്കുന്നവനെ നോക്കി കൊണ്ട് വീണ്ടും വീണ്ടും വേഗത്തിൽ അടിച്ചുകൊണ്ടേയിരുന്നു... അവന്റെ ചോര തെറിച്ചു സിദ്ധുവിന്റെ മേലെ മുഴുവൻ ആയിട്ടും ആ പ്രവർത്തി നിർത്തിയില്ല... ഭ്രാന്തനെ പോലെ... ദേഷ്യവും സങ്കടവും ഒരു വിധം ഒതുങ്ങുന്നത് വരെയും അവൻ ഇടിച്ചുകൊണ്ടേയിരുന്നു. വീണു കിടന്നവൻ പേടിച്ച് എണീറ്റ് ഓടി വണ്ടിയിൽ കയറി... ബാക്കിയുള്ളവരും അടി കൊള്ളുന്നവനെ ഒന്ന് ദയനീയമായി നോക്കിയിട്ട് വണ്ടിക്കടുത്തേക്ക് നീങ്ങി... സിദ്ധു കണ്ണടച്ച് അവനെ നിലത്തേക്ക് തള്ളിയിട്ട് തിരിഞ്ഞു നിന്നു... ബാക്കിയുള്ളവരിൽ രണ്ടു പേർ പേടിയോടെ വന്ന് ചോരയിൽ മുങ്ങി ബോധമില്ലാതെ കിടന്നവനെ താങ്ങി എടുത്ത് കൊണ്ട് വണ്ടിയിൽ കയറ്റി എത്രയും വേഗം സ്ഥലം വിട്ടു..

ഇതെല്ലാം കണ്ട് കിളി പോയ പോലെ ഇരിക്കുവായിരുന്നു കാറിലെ 3 ജോഡി കണ്ണുകൾ... "ദീപ്തി... ഇത് ഐറ്റം വേറെയാട്ടാ... ഞാൻ ഇറങ്ങാതിരുന്നത് നന്നായി... കണ്ണും മൂക്കുമില്ലാത്ത അടിയല്ലേ... ഹോ.. ആളറിയാതെ ഒന്ന് കിട്ടിയിരുന്നെങ്കിൽ..... ഓർക്കാനേ വയ്യ..." ദീപ്തിയാണെങ്കിൽ ഇതെന്ത് ജീവി എന്ന രീതിയിൽ കാർത്തിക്കിനെ നോക്കുന്നുണ്ട്. നീലു ഒരു തരം ഭയത്തോടെയാണ് സിദ്ധുവിനെ നോക്കിയത്... അവരോടുള്ള ദേഷ്യം കൊണ്ടല്ല, അവന്റെ ഫ്രസ്ട്രേഷൻ കുറക്കാൻ വേണ്ടിയാണ് ഭ്രാന്തനെ പോലെ അടിച്ചത് എന്നവൾക്ക് തോന്നി... സിദ്ധു ആരെയും നോക്കാതെ വണ്ടിയിരുന്ന ബോട്ടിലെടുത്ത് മുഖവും കഴുത്തുമൊക്കെ കഴുകി കൊണ്ടിരിക്കുവായിരുന്നു... ചുവപ്പ് പടർന്ന ഷർട്ട് അഴിച്ചുമാറ്റി പാന്റ് മാത്രം ഇട്ടു കൊണ്ട് ഡ്രൈവിങ് സീറ്റിലേക്കിരുന്നു... ആരും പരസ്പരം ഒന്നും മിണ്ടിയില്ല. എന്തിനായിരിക്കും അവന്മാർ വന്നത് എന്ന ചിന്തയിലായിരുന്നു നാല് പേരും... പോക്കറ്റ് റോഡ് കടന്ന് ടൗണിലേക്ക് കടന്നതും ഒരു textiles നു മുന്നിലായി സിദ്ധു വണ്ടി ഒതുക്കി... കാർത്തിക് കാര്യം മനസിലായ പോലെ അവനെ നോക്കി ചിരിച്ച് അകത്തു പോയി...

അവൻ കൊണ്ട് വന്ന ഷർട്ട്‌ മാറ്റി ഇട്ടുകൊണ്ട് വലിയൊരു textile ലേക്ക് കയറി... ദീപ്തിയും കാർത്തിക്കുമായിരുന്നു എല്ലാം സെലക്ട്‌ ചെയ്തത് നീലുവിനും സിദ്ധുവിനും ഒന്നിനും താല്പര്യം ഉണ്ടായിരുന്നില്ല... അവിടെ നിന്നും കളറിന്റെയും ഡിസൈനിന്റെയും പേരിൽ തല്ലു കൂടുന്ന കാർത്തിക്കിനെയും ദീപ്തിയെയും കണ്ട് നീലുവിന് ചിരി വരുന്നുണ്ടായിരുന്നു... കുറെ നേരത്തെ ഷോപ്പിംഗ് മാമങ്കത്തിനു ശേഷം അവർ അവിടെ നിന്നും ഇറങ്ങി... സിദ്ധു നേരെ ഒരു റെസ്റ്റോറന്റ്ലേക്ക് നിർത്തി.. നീലുവിന് ഒട്ടും താല്പര്യമില്ലെങ്കിലും അവരുടെ കൂടെ ഇറങ്ങി... ഭക്ഷണം കഴിച്ചോണ്ട് ഇരിക്കുമ്പോഴാണ് കാർത്തി ചോദിച്ചത്, "സിദ്ധു.. ഇന്ന് അടിയുണ്ടാക്കിയവർ ആരാ?" "എനിക്കറിയില്ല." "അറിയില്ലന്നോ പിന്നെന്തിനാ നമ്മടെ വണ്ടി തടഞ്ഞത്....?" "അതിലൊരുത്തൻ വിളിച്ചു പറഞ്ഞത് കേട്ടില്ലായിരുന്നോ, രണ്ടു പെണ്ണുങ്ങൾ ഉണ്ടെന്ന്...so... I think... ഇവരിൽ ആരെയോ ആയിരുന്നു അവർക്ക് ആവശ്യം.... നീലുവിനെയും ദീപ്തിയെയും നോക്കി പറഞ്ഞ് നിർത്തിയതും രണ്ടു പേരും കഴിക്കൽ നിർത്തി പരസ്പരം നോക്കി... തിരിച്ചുള്ള യാത്രയിലും എല്ലാവരും മൗനമായിരുന്നു...

വീട്ടിലേക്ക് അടുക്കുന്തോറും നീലുവിന്റെ ഉള്ളിൽ ഒരു തരം ആധി വന്ന് നിറയുന്നതറിയുന്നുണ്ടായിരുന്നു... അരുതാത്തതെന്തോ സംഭവിക്കാൻ പോവുന്ന പോലെ.. വണ്ടി ഗേറ്റ് കടന്ന് അകത്തേക്ക് വന്നതും കണ്ടു ഒരു കാർ... പരിചയമില്ലാത്ത കാർ കണ്ട് നാല് പേരും സംശയത്തോടെ ഇറങ്ങി... അകതളത്തേക്ക് നോക്കിയപ്പോൾ ഒരാൾ തിരിഞ്ഞു നിൽക്കുന്നു... നല്ല ഹൈറ്റും തടിയും കോട്ടും സൂട്ടുമിട്ട് മുത്തശ്ശിയോട് സംസാരിച്ചു നിൽക്കുന്നു... നീലു ആരാണെന്നറിയാനുള്ള വ്യാഗ്രതയോടെ പടികൾ കയറാൻ തുടങ്ങിയതും കാലിടറി പുറകിലേക്ക് വീഴാൻ പോയി.. അപ്പോഴേക്കും സിദ്ധു അവളെ താങ്ങാനായി കൈ നീട്ടുമ്പോഴേക്കും കാർത്തിയുടെ കൈകളിൽ അവൾ ഭദ്രമായിരുന്നു. ഒരു നിമിഷം അധികരിച്ച ഹൃദയോഛാസം നിയന്ത്രിക്കാൻ അവൾ നന്നേ പാട് പെട്ടു... നന്ദിയോടെ ഒന്ന് കാർത്തിയെ നോക്കിയ ശേഷം സിദ്ധുവിലേക്ക് നോട്ടം കൊടുത്തു... മുഖത്ത് വീണ്ടും നിറഞ്ഞ ദേഷ്യവും നിരാശയും അവളിൽ നോവുണർത്തി... ഇനി ആഗ്രഹിക്കരുത് എന്ന് ആയിരം വട്ടം മനസ്സിൽ പറഞ്ഞ് പഠിപ്പിച്ചിട്ടു പോലും ചില സമയങ്ങളിൽ മനസ്സ് കൈവിട്ട് പോകുന്നു എന്നവൾക്ക് തോന്നി.. കടുപ്പിച്ചു നോക്കികൊണ്ട് തിരിഞ്ഞ അവൾ അകത്തളത്തിൽ നിൽക്കുന്ന വ്യക്തിയെ കണ്ട് സ്തംഭിച്ചു പോയി... താനീ ലോകത്ത് ഏറ്റവും വെറുക്കുന്ന വ്യക്തി...

ദേവൻ..... ഇയാളെ നശിപ്പിക്കാൻ വേണ്ടി മാത്രമായിരുന്നു താൻ മുംബൈയിലെത്തിയത്.. ഇയാളും സിദ്ധുവിന്റെ ഡാഡിയും... എന്റെ ജീവിതം മാറ്റി മറിച്ചവർ... എന്നെ അനാഥത്വത്തിലേക്ക് വലിച്ചെറിഞ്ഞവർ... 6 വയസ്സുകാരിയുടെ ഓർമയിൽ തെളിഞ്ഞു നിൽക്കുന്ന ഒരേ ഒരു മുഖം... അപ്പോഴേക്കും അയാൾ നടന്ന് അവർക്കരികിൽ എത്തിയിരുന്നു... സിദ്ധുവിന്റെ മുഖത്തെ ദേഷ്യവും ദീപ്തിയുടെ മുഖത്തെ പേടിയും സസൂക്ഷ്മം നിരീക്ഷിക്കുകയായിരുന്നു കാർത്തിക്... അയാൾ നേരെ വന്ന് സിദ്ധുവിന്റെ തോളിൽ ചേർത്ത് പിടിച്ചു... അവനത് ഇഷ്ട്ടമായില്ല എന്ന് ആ മുഖം വ്യക്തമാക്കിയിരുന്നു... "ഹാ... മോനെ... കല്യാണമായിട്ട് അങ്കിളിനോടൊന്നും പറഞ്ഞില്ലാലോ.. അകത്തേക്ക് ചെല്ല്.. മോന്റെ ഡാഡിയും മമ്മിയുമൊക്കെ വന്നിട്ടുണ്ട്.. അയാളുടെ കൈ തട്ടി മാറ്റി അവൻ അകത്തേക്ക് നടന്നു... ദീപ്തിയും അവന്റെ പിന്നാലെ തന്നെ പോയി...

അയാളെ തന്നെ നോക്കി നിൽക്കുന്ന നീലുവിന്റെ കൈ പിടിച്ച് കാർത്തിയും... അവൻ സ്റ്റെപ് കയറാൻ നിൽക്കുമ്പോഴേക്കും മുകളിൽ നിന്നും ഇറങ്ങി വന്ന ആളെ കണ്ട് അവന്റെ കണ്ണുകൾ കുറുകി.. അപ്പോഴേക്കും നീലു ഓടി വന്ന് അവളെ കെട്ടിപിടിച്ചു.. "മായ... How are you... Iam sorry da.. എനിക്കൊന്ന് പറഞ്ഞിട്ട് വരാൻ പോലും കഴിഞ്ഞില്ല..." മായയാണെങ്കിൽ നീലുവിനെ അവിടെ പ്രതീക്ഷിച്ചിരുന്നില്ല.. "ഹേയ്.. നീലു.. നീ എങ്ങനാ ഇവിടെ.?," "ഞാൻ ഇവിടെ പെയിങ് ഗസ്റ്റ് ആയിട്ട്..." "ഓഹ്.. Really... മുത്തശ്ശി പറഞ്ഞ അമ്പിളി നീയാണോ...! അവൾ അതെ എന്ന അർത്ഥത്തിൽ തലയാട്ടി... മായ അവളുടെ വയറിലേക്ക് കൈ വച്ചു... അത് സിദ്ധുവിനെ ഇറിറ്റേറ്റ് ചെയ്യുന്നുണ്ടായിരുന്നു... എന്നിട്ട് കാർത്തിയെ നോക്കി congrats പറഞ്ഞു... അവൻ ഒരു വളിച്ച ഇളി തിരികെ കൊടുത്തു.. അത് കണ്ടതും ഇത്ര നേരം പേടിച്ച് നിന്ന ദീപ്തി തല താഴ്ത്തി ചുണ്ട് കടിച്ചു പിടിച്ച് ചിരിയൊതുക്കി.. അത് കണ്ട് കാർത്തിക്കിന് ദേഷ്യം വന്നെങ്കിലും ആ ചിരി അവനിലേക്കും പടർന്നു... "നീലു.. Meet my daddy.. Mr. Devan nambiar...

അയാളെ കണ്ടതും അവളുടെ മുഖത്തെ സന്തോഷം കെട്ടു... എന്നാലും ഒരു കൃത്രിമ പുഞ്ചിരി നൽകിയവൾ നോട്ടം മാറ്റി.. "ഞാനൊന്ന് ഫ്രഷ് ആയിട്ട് വരാം " നീലു അതും പറഞ്ഞു മുകളിലേക്കു കയറി പോയി... ഒഴിഞ്ഞു മാറ്റമാണെന്ന് സിദ്ധുവിന് മാത്രം മനസിലായി.. അപ്പോഴേക്കും മുത്തശ്ശിയുടെ റൂമിൽ നിന്നും രാഘവും ജാനകിയും ഗീതയും (കാർത്തിക്കിന്റെ അമ്മ ) ഇറങ്ങി വന്നു... ജാനകി വേഗം സിദ്ധുവിനടുത്തേക്ക് നീങ്ങി.. "ഞങ്ങളെയൊന്നും അറിയിക്കാതെ കല്യാണം കഴിക്കാമെന്ന് കരുതിയോടാ നീ... ദേവേട്ടൻ വന്ന് പറഞ്ഞപ്പോ ഞാൻ ശരിക്കും ഞെട്ടി.. മകന്റെ കല്യാണം രണ്ടു ദിവസം മുമ്പ് അറിഞ്ഞ ലോകത്തെ ആദ്യത്തെ അമ്മയായിരിക്കും ഞാൻ " അവൻ അതൊന്നും കേൾക്കാൻ പറ്റിയ മാനസികാവസ്ഥയിൽ ആയിരുന്നില്ല... "മോനെ... നീ പേടിക്കണ്ട.. ഇപ്പൊ ഡാഡിക്ക് എതിർപ്പൊന്നും ഇല്ല..." ജാനകി നേരെ ദീപ്തിയുടെ കയ്യിൽ പിടിച്ചു.. "മോള് എന്റെ മരുമോളായി വരുന്നതിൽ അമ്മക്കി സന്തോഷമേ ഉള്ളു..." മനസ് കൊണ്ട് സിദ്ധുവിൽ നിന്ന് ഒരുപാട് അകന്നിരുന്ന ദീപ്തിക്ക് ആ അമ്മയുടെ വാക്കുകൾ സന്തോഷം നൽകിയില്ല...

എന്ത് കൊണ്ടോ ആ കണ്ണുകൾ കാർത്തിക്കിനെ തേടി പോയി.. അവന്റെ നോട്ടവും അവളിൽ തന്നെയായിരുന്നു... പെട്ടെന്ന് തന്നെ രണ്ടാളും നോട്ടം പിൻവലിച്ചു... "മുകളിൽ വേറൊരാള് കൂടെയുണ്ട്... മോൻ പോയി നോക്ക്.. " അമ്മ സിദ്ധുവിനെ നോക്കി പറഞ്ഞു.. അത് കേട്ടപ്പോൾ സിദ്ധു വേഗം മുകളിലേക്ക് കയറി.. അവന്റെ റൂമിൽ കമഴ്ന്നു കിടന്നുറങ്ങുന്ന ദീപക്... എന്തോ അവന് ഒരുപാട് സന്തോഷം തോന്നി.. ആർക്ക് മനസിലായില്ലെങ്കിലും ദീപുവിന് മനസിലാകും എന്നെ.. സിദ്ധു അവന്റടുത്തു ഇരുന്ന് തോളിൽ കൈ വച്ചു... ദീപു കണ്ണ് തുറക്കാതെ തന്നെ പറഞ്ഞു, "എന്റെ പെങ്ങളുടെ കല്യാണം നിങ്ങൾ രണ്ടാളും കൂടിയങ് തീരുമാനിച്ചാൽ മതിയോ????!" അവന്റെ ചോദ്യം കേട്ട് സിദ്ധുവിന്റെ മുഖം ചുളിഞ്ഞു.. "പറയടാ... മൂന്നാമതൊരാൾ പറഞ്ഞിട്ട് വേണോ ഞാൻ എന്റെ പെങ്ങളുടെ കല്യാണം അറിയാൻ?????" "sorry deepu... "

ടാ... നിന്നോട് പറയാത്തതായി ഒന്നും തന്നെ എന്റെ ലൈഫിൽ ഇല്ല... എനിക്ക്... എനിക്ക്.. ദീപ്തിയെ വിവാഹം കഴിക്കാൻ സാധിക്കില്ല" തല താഴ്ത്തികൊണ്ട് പറയുന്ന സിദ്ധുവിനെ അത്ഭുതത്തോടെ നോക്കിയിട്ട് ഓടി വന്ന് കെട്ടിപിടിച്ചു കരഞ്ഞു.. അവന്റെ പെട്ടെന്നുള്ള നീക്കത്തിൽ സിദ്ധു പതറിപ്പോയി... "എന്താ ദീപു...?" "എടാ... അവിടെ.. അന്ന... എന്നെ സ്നേഹിച്ചതിന്.. ഞാൻ കാരണം.... കരച്ചിലിനിടയിലൂടെ അവൻ പറയുന്നതൊന്നും വ്യക്തമായിരുന്നില്ല... "എന്താടാ.. എനിക്കൊന്നും മനസിലാവുന്നില്ല.. Just relax....." "ടാ.. അത്.. ഞാൻ ഇഷ്ട്ടപെട്ടു പോയി... നീലുവിനെ കുറിച്ച് അന്വേഷിക്കാൻ പോയി കണ്ട് കണ്ട് ഒരുപാട് സ്നേഹിച്ചു പോയി.. അറിയിച്ചപ്പോ അവൾക്കും എതിർപ്പൊന്നും ഉണ്ടായിരുന്നില്ല.. അത് കൊണ്ടും കൂടെയാ ഞാൻ നിന്റെ കൂടെ വരാതിരുന്നത്.. പക്ഷെ കഴിഞ്ഞ 24 മണിക്കൂർ ആയി അവൾ എന്നെയൊന്നു വിളിച്ചിട്ട്.. ഫ്ലാറ്റിലും ഇല്ല.. നാട്ടിലേക്ക് പോയിട്ടുണ്ടാകുമെന്നാ കരുതിയത്.... നിന്റെ ഡാഡി നിർബന്ധിച്ചാ എന്നെ ഇങ്ങോട്ട് കൊണ്ട് വന്നത്.. നിങ്ങളുടെ മാര്യേജ് ആണെന്ന് പറഞ്ഞപ്പോ എന്തോ ദേഷ്യം തോന്നി..

നീ എന്നോട് പോലും പറഞ്ഞില്ലാലോ എന്ന്.. ഇവിടെ എത്തിയതും എനിക്കൊരു call വന്നിരുന്നു.. അന്ന ആരുടെയോ കസ്റ്റഡിയിൽ ആണെന്നും ജീവനോടെ വേണമെങ്കിൽ ഈ വിവാഹം മുടങ്ങണമെന്നും... എനിക്കൊന്നും മനസിലാകുന്നില്ലടാ.." "എനിക്കെല്ലാം മനസിലാകുന്നുണ്ട്... നീ ടെൻഷൻ ആവണ്ട അന്നയ്ക്ക് ഒന്നും പറ്റില്ല.. നീ ആ നമ്പറിൽ വിളിച്ചു നോക്കിയോ..." "ഹ്മ്മ്.. പക്ഷെ ഇപ്പൊ ആ നമ്പർ നിലവിലില്ല എന്നാ പറയുന്നേ..." "അന്നയെ കിട്ടാൻ നീ ആ കാളിൽ കൂടെ വിവാഹം മുടങ്ങിയെന്ന് അറിയിക്കണം എന്നില്ല.. ഇവിടെ തന്നെ ഉള്ള ചിലരോട് പറഞ്ഞാൽ മതി... എനിക്കറിയാം എന്ത് വേണമെന്ന്... You dont worry... I'll manage..." സിദ്ധു ഒന്ന് പുഞ്ചിരിച്ചു കൊണ്ട് റൂമിനു പുറത്തേക്കിറങ്ങി.. വരാന്തയിലേക്ക് നടന്നു... മനസ്സിൽ ചിലതൊക്കെ കണക്കുകൂട്ടി കൊണ്ടിരുന്നു... " 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

ഇന്ന് നടന്ന ആക്രമണത്തെക്കാളും, മായയുടെ ഡാഡി ആയിരുന്നു താൻ ഇത്ര കാലം തേടി നടന്ന മനുഷ്യൻ എന്ന തിരിച്ചറിവിൽ ഉഴറി നിൽക്കുകയായിരുന്നു... കൊടും ക്രൂരനായ അയാൾ മാന്യതയുടെ മുഖം മൂടിയണിഞ് ജീവിക്കുന്നു.. ഒരു തെറ്റും ചെയ്യാത്ത ഞാനോ....? സർവ്വവും നഷ്ടപ്പെടുത്തി അനാഥയായി, എല്ലാ സന്തോഷങ്ങളും നിഷേധിക്കപെട്ടവളായി... ഇപ്പൊ സ്നേഹിച്ചവൻ പോലും..... അവളുടെ കണ്ണുകളിൽ ഉരുണ്ടു കൂടി വന്ന കണ്ണുനീർ കവിൾത്തടങ്ങളെ നനച്ചു കൊണ്ടിരുന്നു... നീ തോറ്റു പോയി നീലു ... നിന്റെ ലക്ഷ്യം മറന്ന് പ്രണയിച്ചു.. എന്നിട്ട് ആ പ്രണയം പോലും നേടാൻ നിനക്ക് സാധിച്ചോ??? ഇല്ല..... തോറ്റു പോയി നീ.. അവൾ കണ്ണാടിയിൽ തെളിഞ്ഞു നിന്ന പ്രതിരൂപത്തെ നോക്കി കരഞ്ഞു പുലമ്പി കൊണ്ടിരുന്നു.. 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺 "താനെന്താ ഇവിടെ ഇരിക്കുന്നെ?" എല്ലാത്തിൽ നിന്നും മാറി കുളപടവിൽ ഇരിക്കുന്ന ദീപ്തിയെ നോക്കി കാർത്തിക് ചോദിച്ചു... അവൾ ഒന്ന് വെറുതെ ചിരിച്ചു.. ജീവനില്ലാത്ത ചിരി... "തന്റെ ചിരിക്കത്ര വോൾട്ടേജ് പോരല്ലോ.... " "എനിക്കിതൊക്കെ എവിടെയെത്തും എന്നൊരു പിടിത്തവും ഇല്ല കാർത്തി...." "എന്ത് പറ്റിയടാ...." "ഇന്ന് ആക്രമിക്കാൻ വന്നവരുടെ ഉദ്ദേശം ഞാനായിരുന്നു... മായയും അവളുടെ ഡാഡിയും വന്നത് എന്നെ കൊല്ലാനാ..."

"ഏയ്‌... എന്തൊക്കെയാടോ പറയുന്നേ..." "അതെ കാർത്തി... അവരുടെ ഉദ്ദേശം ഞാനാ... മായക്ക് സിദ്ധുവിനോടുള്ളത് പ്രണയമല്ല, ഭ്രാന്താണ്.. ആ ഭ്രാന്ത് ഞാൻ ഒരു വർഷം അനുഭവിച്ചതാ... ഞങ്ങളുടെ കല്യാണമാണെന്ന് അറിഞ്ഞിട്ടാ ഈ വരവ്... അത് എന്റെ ജീവൻ എന്ന ലക്ഷ്യത്തോടെ തന്നെയായിരിക്കുമെന്ന് എനിക്കുറപ്പുണ്ട് " "അതിന് തന്നെ അല്ലാലോ അവൻ വിവാഹം കഴിക്കാൻ പോവുന്നത്..." "അത് നമുക്ക് മാത്രമല്ലേ അറിയൂ... സിദ്ധുവേട്ടനും നീലുവും പോലും അറിഞ്ഞിട്ടില്ല... ഇനി ആരും അറിയണ്ട.. നീലുവിന്റെ വയറ്റിലെ കുഞ് സിദ്ധുവേട്ടന്റെയാണെന്ന് അറിഞ്ഞാൽ നീലുവിനത് അപകടമാണ്.. അതിന് സമ്മതിച്ചൂടാ.. സിദ്ധുവേട്ടൻ താലി കെട്ടുമ്പോൾ അറിഞ്ഞാ മതി എല്ലാവരും... അതിന് ശേഷം നീലുവിനെ സംരക്ഷിക്കാൻ സിദ്ധുവേട്ടന്റെ കൈകൾ തന്നെ ധാരാളം..." "അപ്പൊ തനിക്ക് എന്തെങ്കിലും പറ്റിയാലോ...?"

"ഇത് വരെ എന്നെ കൊണ്ട് ആർക്കും ഒരു ഗുണവും ഉണ്ടായിട്ടില്ല... എന്നെ പ്രസവിച്ചതോടെ മരിച്ചതാ എന്റെ അമ്മ... അന്ന് തൊട്ട് പഴി വാക്കുകളെ കേട്ടിട്ടുള്ളു... ഏട്ടനായിരുന്നു ബാക്കി എല്ലാം.. ഒരച്ഛന്റെ അമ്മടേം സ്നേഹം ഒരുമിച്ചു തന്നു വളർത്തി... ഒറ്റക്കാക്കി പോകാൻ മനസ്സില്ലാത്തത് കൊണ്ടാ എന്നേം മുംബൈലേക്ക് കൊണ്ട് പോയത്... മനസറിഞ്ഞു സന്തോഷിച്ചത് സിദ്ധുവേട്ടനെ സ്നേഹിക്കാൻ തുടങ്ങിയപ്പോ തൊട്ടായിരുന്നു.. അതിനെ പ്രണയം എന്ന് വിളിക്കുന്നതിനേക്കാൾ ആരാധന എന്ന് പറയുന്നതാവും ശരി.. ഇപ്പൊ അതും..... സാരമില്ല.. എനിക്ക് എന്തെങ്കിലും സംഭവിച്ചാലും നീലുവും സിദ്ധുവേട്ടനും ഹാപ്പിയായി ഇരുന്നാൽ മതിയെനിക്ക്.. " എങ്ങോട്ടോ നോട്ടം കൊടുത്ത് പറഞ്ഞ് നിർത്തിയപ്പോൾ അവന്റെ കൈകൾ അവളുടെ കൈകളിൽ മുറുകെ പിടിച്ചിരുന്നു.... ഒരു ധൈര്യം, സുരക്ഷിതത്വം, അതിനെക്കളേറെ മറ്റെന്തോ.....💙..............തുടരും............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story