നീലാംബരി: ഭാഗം 2

neelambari

എഴുത്തുകാരി: ANU RAJEEV

എന്തോ ഒരു ഓർമയിൽ നീലു ഞെട്ടി ഉണർന്നു.. സമയം 5.30... വേഗം എഴുന്നേറ്റു ഹാളിലേക്ക് പോയി... സോഫയിൽ കമഴ്ന്നു കിടക്കുകയാണ് തന്റെ പ്രണയം.. ചിരിച്ചു കൊണ്ട് അവനടുത്തേക്ക് നീങ്ങി... എന്നിട്ട് പതുക്കെ പറഞ്ഞു... "സ്നേഹിക്കാൻ അർഹതയുണ്ടോ എന്നു അറിയില്ല.. പക്ഷെ ആരാണെന്നും എന്താണെന്നും അറിയുന്നതിന് മുന്നേ മനസ്സിൽ കേറി കൂടിയതാ... വീണ്ടും ഇങ്ങനെയൊക്ക കാണുമ്പോ എന്തോ ഒരു പ്രതീക്ഷ.. ചിലപ്പോ ദൈവ നിശ്ചയം ആണെങ്കിലോ എന്നൊരു തോന്നൽ...", അത്രയും പറഞ്ഞു പതിയെ അവന്റെ തലയിൽ തലോടി.. പെട്ടെന്ന് തിരിഞ്ഞു കിടന്നതും അവൾ പേടിച്ച് നിലത്തിരുന്നു.. "അയ്യേ .. എണീറ്റില്ലേ.. വെറുതെ പേടിച്ചു...🤦" ആ മുഖത്തേക്ക് കുറച്ചു നേരം കൂടെ നോക്കി.. പതുകെ താഴ്ന്നു അവന്റെ നെറ്റിയിൽ ചുണ്ടുകൾ ചേർത്തു... എഴുന്നേൽക്കാനുള്ള പുറപ്പാടാണെന്ന് മനസിലായതും ഒറ്റ വിടലായിരുന്നു അടുക്കളയിലേക്ക്.. അവിടെ എത്തിയതും നെഞ്ചിൽ കൈ വച്ച് ശ്വാസം ആഞ്ഞു വിട്ടു.. എന്തായാലും എങ്ങനെ ഇവിടെ എത്തി എന്നു ചോദിക്കും ...

ആദ്യമായി എന്റെ മുഖത്തേക്ക് നോക്കും.. ഫസ്റ്റ് ഇമ്പ്രെഷൻ ഇസ് ദ് ബെസ്റ്റ് ഇമ്പ്രെഷൻ... അത് കൊണ്ട് ഒന്നു പ്രീപെയ്ഡ് ആകാം... ഹലോ.. എന്നെ ഓർമയില്ലേ.. iam നീലാംബരി.. നീലു ന്നു വിളിച്ചാൽ മതി... "" അയ്യേ.,😖😖😖. അത് വേണ്ട ഓവർ ആകും.. ക്യാഷ്വൽ ആയി സംസാരിക്ക്‌ നീലു.. ☹️☹️☹️ അവൾ സ്വയം മോട്ടിവെറ്റ് ചെയ്തോണ്ടിരുന്നു.. പെട്ടെന്ന് ഹാളിൽ നിന്നെന്തൊക്കെയോ ശബ്ദം.. ഓടി ഹാളിൽ എത്തുമ്പോഴേക്കും ചെവി പൊളിയുന്ന പോലെ ഡോർ അടയുന്ന ശബ്ദമാണ് കേട്ടത്.. നോക്കുമ്പോ അന്നമ്മ അതാ കുന്തം വിഴുങ്ങിയ പോലെ നിൽക്കുന്നു.. "അന്നാമോ.. എന്തു പറ്റിയെടി..?" "ആ പോയത് എന്തിന്റെ കുഞ്ഞാണെന്നു അറിയാവോ..." "ങേ....???" "😠😠😠😠 എന്ത് ങേ... എടി ദുഷ്ട്ടത്തീ.. വേണമെന്ന് വച്ചല്ലെടി ആ കാലന്റെ മുന്നിൽ എന്നെ ഇട്ടു കൊടുത്തിട്ട് നൈസായി മുങ്ങിയത്... " "എന്തു പറ്റിയെടി.. കാര്യം പറ..." " ഇനി എന്തു പറ്റാൻ.. ചെവി ഫെനോയിൽ ഇട്ടു കഴുകണം... അമ്മാതിരി തെറിയാ ഞാൻ കേട്ടത് ... ചെവി കൊണ്ട്വാ പറഞ്ഞു തരാം..." "ഈ... വേണ്ട..."

"ഹൗ.. പ്രേമിക്കാൻ കണ്ടൊരു ചള്ക്ക്.. ഈശോയെ.. കുറച്ചു നേരത്തേക്ക് ആണെങ്കിലും ഞാനും വായിനോക്കിയല്ലോ ആ കാട്ടാളനെ...., നീ എന്ത് ആലോജിക്ക് നിക്കുവാടീ..." "എന്തിനാ ചീത്ത വിളിച്ചെന്ന് ആലോചിക്കുവായിരുന്നു..." " ആഹാ... എന്നാ പിന്നെ എന്റെ നീലൂട്ടി പോയി ചോദിച്ചിട്ട് വാ.. തൊട്ടപ്പുറത്തുണ്ടല്ലോ.. " നീലു ഒരു വളിഞ്ഞ ഇളി കൊടുത്തൊണ്ട് കിച്ചേനിലോട്ടു വലിഞ്ഞു. അന്ന എന്തൊക്കെയോ പിറുപിറുതൊണ്ട് ബാത്റൂമിലേക്കും.. ദിവസങ്ങൾ കൊഴിഞ്ഞു കൊണ്ടിരുന്നു... അവളെ ഇത് വരെ സിദ്ധു ഒന്നു ശ്രദ്ധിച്ചത് പോലുമില്ല... എന്നും നാലു കാലിൽ കുടിച്ചു ലക്ക് കെട്ട് വരുന്നത് ബാൽകണിയിലൂടെ നോക്കി നിൽക്കുന്നത് നീലുവിന്റെ പതിവായി.. അവനെ കുറിച്ച് കൂടുതൽ ഒന്നും അറിയില്ലെങ്കിലും ഓരോ ദിവസം കഴിയുന്തോറും അവൾ അവനെ ഭ്രാന്തമായി പ്രണയിച്ചു കൊണ്ടിരുന്നു.. ഒരു ദിവസം കാറിൽ നിന്നിറങ്ങുമ്പോൾ കൂടെ ഒരു മധ്യവയസ്കനെയും നീലു കണ്ടു.. അയാൾ അവനോട് എന്തൊക്കെയോ താഴ്മയായി ചോദിച്ചു കൊണ്ടിരിക്കുന്നു.. ദൂരെ ഒരു ബ്ലാക്ക്‌ സ്‌കോർപിയോ നിർത്തിയിട്ടിരുന്നു..

അതിലേക്ക് അയാളുടെ കണ്ണു പോകുന്നതും കണ്ടതോടെ നീലുവിന് എന്തൊക്കെയോ സംശയം തോന്നി. അയാളെ വിലക്കികൊണ്ട് സിദ്ധു ഒറ്റക്കി ലൈഫ്റ്റിനടുത്തേക്ക് പോയി... അയാളുടെ മുഖത്ത് നിരാശ പടർന്നിരുന്നു... എന്നാൽ പിറ്റേ ദിവസവും സിദ്ധാർത്ഥ്നൊപ്പം അയാളെ കണ്ടപ്പോൾ നീലുവിന് എന്തോ അസ്വസ്ഥത തോന്നി... അന്ന് പക്ഷെ സിദ്ധു അയാൾക്ക് കൈ കൊടുത്തു... മുഖത്ത് വലിയ താൽപ്പര്യമൊന്നും ഉണ്ടായിരുന്നില്ല... അവൻ തിരിഞ്ഞതും അയാൾ ആ സ്‌കോർപിയോക്ക് അടുത്തേക്ക് നീങ്ങി.. എന്തോ ഒരു ഉൾപ്രേരണയിൽ നീലു വേഗം ഓടി സ്റ്റെപ്‌സ് ഇറങ്ങി താഴോട്ടോടി.. പാർക്കിങ് ഏരിയയിലെ തൂണിന് മറവിലേക്ക് നിന്നു... അയാളുടെ കൂടെ മുഖത്ത് ചായം പൂശിയ ശരീര ഭാഗങ്ങൾ പുറത്തേക്ക് കാണിക്കും വിധം സാരി ചുറ്റിയ ഒരു പെണ്ണുണ്ടായിരുന്നു.. അവളോടായി അയാൾ പറഞ്ഞു., """ ഒരുപാട് കഷ്ടപെട്ടിട്ടാണ് ആ ചെറുക്കൻ ഇതിനു സമ്മതിച്ചത്.. നിനക്ക് അവന്റെ മേലെയുള്ള ഭ്രമം കൊണ്ടാണ് നിന്നെ തന്നെ ഏൽപ്പിക്കുന്നത് , നീ സുഖിക്കേണ്ട എന്നു ഞാൻ പറയുന്നില്ല... പക്ഷെ നമ്മുടെ കാര്യം നടന്നിരിക്കണം...

അവൻ ഇപ്പോഴേ ഫുൾ ഫിറ്റ് ആണ്.. ഇനിയും മദ്യ സേവ തന്നെയായിരിക്കും... നിന്റെ കാര്യം കഴിഞ്ഞ് അവൻ കുടിക്കുന്ന മദ്യത്തിൽ ഈ പൊടി കലർത്തിയ മാത്രം മതി.. അവൻ കുടിച്ചോളും.. ബാക്കി ഞങ്ങളേറ്റു... നിന്നെ കാത്തിരിക്കുന്നുണ്ടാവും... ചെല്ല്...." ഇതൊക്കെ കേട്ട് എന്തു ചെയ്യണമെന്നറിയാതെ തറഞ്ഞു നിൽക്കുകയായിരുന്നു നീലു... പെട്ടെന്ന് ബോധം വന്ന പോലെ അവിടുന്ന് ഓടി സ്റ്റെപ്‌സ് കേറി.. അപ്പോഴേക്കും അവർ പറഞ്ഞയച്ച പെണ്ണ് ലിഫ്റ്റിലേക്ക് കയറിയിരുന്നു... നീലു വേഗത്തിൽ വന്ന് സിദ്ധാർത്ഥ്ന്റെ മുറിയുടെ ഡോറിൽ മുട്ടുമ്പോൾ അവൾ അകത്തേക്ക് പോയിരിക്കുമോ എന്ന ഭയം മാത്രമേ അവൾക്ക് ഉണ്ടായിരുന്നുള്ളു... മൂന്നു നാലു തവണ മുട്ടുമ്പോഴേക്കും വാതിൽ തുറക്കപ്പെട്ടു.. അവൾ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങി നിൽക്കുമ്പോഴേക്കും ആ കൈകൾ അവളെ പിടിച്ച് അകത്തേക്ക് വലിച്ച് ഡോർ ക്ലോസ് ചെയ്തിരുന്നു... എന്തെങ്കിലും പറയും മുന്നേ ആ കൈകൾ അവളുടെ ഇടുപ്പിലൂടെ ഇഴഞ്ഞ് അവന്റെ മാറിലേക്ക് അമർത്തി അടുപ്പിച്ചിരുന്നു... അവൾ അവന്റെ മുഖം അത്രയും അടുത്ത് കണ്ടതിലുള്ള പരിഭ്രമത്തിൽ കണ്ണിലേക്ക് തന്നെ നോക്കി നിന്നു.. പെട്ടെന്ന് അവൻ അവളുടെ ചുണ്ടിലേക്ക് അവന്റെ അധരങ്ങൾ ചേർത്തു നുണഞ്ഞു.. അവൾക്ക് ഒന്ന് തള്ളി മാറ്റാൻ പോലും സാധിച്ചില്ല...

അവന്റെ മേലെയുള്ള പ്രണയം അവളെ അത്രത്തോളം സ്വാധീനിച്ചിരുന്നു.. മദ്യത്തിന്റെ ഗന്ധം അവളുടെ ദേഹത്ത് വന്നു മൂടുന്ന പോലെ തോന്നി അവൾക്ക്.. പെട്ടെന്ന് ആരോ കാളിങ് ബെൽ അടിച്ചു, അവളിൽ നിന്ന് അകലാൻ തുനിഞ്ഞ സിദ്ധുവിനെ തടഞ്ഞു കൊണ്ട് അവൾ ആ ചുണ്ടിലേക്ക് ആഴ്ന്നിറങ്ങി... മൂന്നു നാലു തവണ ബെൽ അടിച്ചിട്ട് ആ ശബ്‌ദം നിലച്ചു.. അപ്പോഴാണ് അവൾക്ക് മനസിലായത് സിദ്ധുവിന്റെ കൈകൾ തൻറെ ഷർട്ടിന്റെ ബട്ടണുകൾ ഓരോന്നായി അഴിച്ചു കൊണ്ടിരിക്കുകയാണെന്ന്... പെട്ടെന്ന് തോന്നിയ ഉൾപ്രേരണയിൽ അവനെ പിടിച്ച് പുറകോട്ട് തള്ളി... അവന്റെ കണ്ണുകൾ രക്തവർണമാകുന്നത് ഒരു പേടിയോടെ നീലു നോക്കി നിന്നു.. " നിന്റെ ബ്രോക്കറിന്റെ കയ്യിൽ വേണ്ട കാശു കൊടുത്തിരുന്നല്ലോ... ആത്മാർത്ഥത കാണിക്കേടി... അതോ നീ ഈ തൊഴിലിന് പുതിയതാണോ... " അവൻ പുച്ഛം നിറച്ച് ചോദിച്ചു... അവൾക്ക് താൻ ഉരുകി ഒലിക്കുന്നത്‌ പോലെ തോന്നി.. ഷർട്ടിന്റെ രണ്ടു ഭാഗവും കൂട്ടിചേർത്ത് മാറോട് ചേർത്ത് വച്ചിരിക്കുന്ന കൈ അവൻ എടുത്ത് മാറ്റിക്കൊണ്ട് ആ ഷർട്ട് ഊരി നിലത്തേക്കെറിഞ്ഞു...

വീണ്ടും വന്നു ഗാഢമായി ചുംബിച്ചു ... ആ ചുംബനത്തിൽ അവൾക്ക് അവളെ തന്നെ നഷ്ടമാകുന്ന പോലെ തോന്നി.. കൈ കൊണ്ട് ചെറുത്തു നിൽക്കാൻ ശ്രമിച്ചെങ്കിലും ആ കൈകരുത്തിന് മുൻപിൽ സാധിച്ചില്ല.. വസ്ത്രങ്ങൾ ഓരോന്നും ശരീരത്തിൽ നിന്ന് ഉതിർന്നു പോയി.. അവന്റെ കൈകൾ അവളുടെ ശരീരത്തിൽ ചിത്രങ്ങൾ വരച്ചു കൊണ്ടിരുന്നു.. ബെഡിലേക്ക് കിടത്തി അവളിലേക്ക് പടർന്നു കയറുമ്പോൾ അവനിൽ അല്പം പോലും പ്രണയമുണ്ടായിരുന്നില്ല... മദ്യത്തിനോടൊപ്പം അവന്റെ സിരകളിൽ കാമവും നിറഞ്ഞപ്പോൾ അത് ശരീരത്തിനും മനസ്സിനും നോവ്‌ മാത്രം നൽകുന്നത് നീലു അറിഞ്ഞു.. അവളുടെ കരച്ചിൽ കേൾക്കാനും മനസിലാക്കാനുമുള്ള കഴിവിനെ മദ്യം തടഞ്ഞു നിർത്തിയിരുന്നു... കുറച്ചു സമയത്തിനു ശേഷം ഒരു കിതപ്പോടെ അവളിലേക്ക് തന്നെ അവൻ വീഴുമ്പോൾ ഇനിയെന്ത് എന്നറിയാതെ അവളുടെ കണ്ണുകൾ പെയ്തു കൊണ്ടേയിരുന്നു..............തുടരും............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story