നീലാംബരി: ഭാഗം 20

neelambari

എഴുത്തുകാരി: ANU RAJEEV

മനസാകെ അസ്വസ്ഥമാണ്... സിദ്ധുവിനോടുള്ള ദേഷ്യത്തിന് കാർത്തിക്കിനോട് സമ്മതം പറഞ്ഞു... പക്ഷെ എനിക്കൊരിക്കലും അവനെ സ്നേഹിക്കാൻ കഴിയില്ല... അവനെയെന്നല്ല, മറ്റാരേയും... ഇനിയും വൈകിയാൽ ഒരുപക്ഷെ തിരുത്താൻ പറ്റാത്ത തെറ്റാവും ഞാൻ കാർത്തിയോട് ചെയ്യുന്നത്... വേണ്ട... അവനോട് പറയാം സിദ്ധുവിന്റെ കുഞ്ഞാണെന്ന്, കണ്മുന്നിൽ സിദ്ധുവുള്ളപ്പോൾ പിന്നെ കാർത്തിക്കിന് എന്നെ വിവാഹം കഴിക്കാൻ സാധിക്കില്ല... നിന്റെ സ്വാർത്ഥത കാരണം ആരുടേയും ജീവിതം നശിക്കാൻ പാടില്ല... സ്വയം പറഞ്ഞു കൊണ്ട് അവൾ പുറത്തേക്കിറങ്ങാൻ നിൽക്കുമ്പോഴായിരുന്നു മുത്തശ്ശി അകത്തേക്ക് വന്നത്... "എന്തിനാ മുത്തശ്ശി കോണിപടി കേറിയേ... പറഞ്ഞിരുന്നേൽ ഞാൻ വരുമായിരുന്നല്ലോ... "എന്റെ കുട്ടിയാ ഇപ്പൊ കൂടുതൽ സൂക്ഷിക്കണ്ടത്.. അതെങ്ങനെയാ താഴത്തെ മുറിയിൽ കിടക്കാൻ പറഞ്ഞ കേൾക്കില്ലലോ..." ഇത് എന്റെ അച്ഛനും അമ്മയും കഴിഞ്ഞ മുറിയാ മുത്തശ്ശി... ഇവിടെ ജീവിക്കുന്നത്രയും കാലം ഇവിടെ കഴിയുന്നതാ എന്റെ സന്തോഷം....

അവൾ മനസ്സിൽ പറഞ്ഞുകൊണ്ട് മുത്തശ്ശിയെ നോക്കി ഒന്ന് പുഞ്ചിരിച്ചു.. "അല്ലേലും എന്തെങ്കിലും പറയുമ്പോ ചിരിച്ച് മയക്കാൻ നീ മിടുക്കിയാ...." മുത്തശ്ശി പരിഭവത്തോടെ പറഞ്ഞു... "അതൊക്കെ പോട്ടെ... മണിമംഗലത്തെ സൗദാമിനി തമ്പുരാട്ടിയുടെ എഴുന്നള്ളത്തിന്റെ ഉദ്ദേശം പറഞ്ഞില്ല.....എന്താ കയ്യിലൊക്കെ പെട്ടിയൊക്കെ?" അവൾ കളിയാലേ ചോദിച്ചു.. "ഇത് വെറും പെട്ടിയല്ല മോളെ... ആമാഡ പെട്ടിയാ... എനിക്ക് ഇതൊന്നും കൊടുക്കാൻ ആരുമില്ല.. ഇതിനൊന്നും അവകാശിയും ഇപ്പൊ ജീവിച്ചിരുപ്പില്ല... ഇത് മോൾക്ക് മുത്തശ്ശിയുടെ വിവാഹസമ്മാനം...." അവളുടെ കയ്യിൽ വച്ചു കൊടുത്ത പെട്ടി തുറന്ന് നോക്കി... കുറച്ച് ആഭരണങ്ങൾ ആയിരുന്നു അതിൽ.... "മുത്തശ്ശി... എനിക്കിതൊന്നും.. "വേണ്ടന്ന് പറയല്ലേ മോളെ... നിന്നെ ഞാൻ എന്റെ പേരക്കുട്ടിയായെ കണ്ടിട്ടുള്ളു.. എന്റെ കണ്ണനെ പോലെ.. ദീപ്തി മോൾക്കുള്ളത് ഞാൻ കൊടുത്തിട്ടുണ്ട്.. ഇത് എന്റെ മോൾക്കാ...." അവളുടെ കവിളിൽ കൈകൾ ചേർത്ത് ആ വൃദ്ധ പറഞ്ഞു നിർത്തിയതും അവൾ അവരെ കെട്ടിപിടിച്ചു പൊട്ടികരഞ്ഞു...

അനാഥത്വത്തിന്റെ തീവ്രതയറിഞ്ഞവൾക്ക് ഇത്തരം അനുഭൂതി അന്യമായിരുന്നു... സ്വത്തിനും പണത്തിനും വേണ്ടി കണ്മുമ്പിൽ വച്ച് മരണം വരിച്ചവരെ ഓർത്തുള്ള ജീവിതത്തിൽ നിസ്വാർത്ഥമായ സ്നേഹം എന്നൊന്ന് ഇല്ല എന്ന് തന്നെ ഉറച്ചു വിശ്വസിച്ച ഒരു നീലു ഉണ്ടായിരുന്നു... പക്ഷേ ഇവിടെ... അവളെ ആശ്വസിപ്പിക്കാനെന്ന വണ്ണം അവരുടെ ചുളുങ്ങിയ കൈകൾ ആ മുടിയിഴകളിലൂടെ തഴുകി കൊണ്ടിരുന്നു... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 സമയം വൈകുന്നേരം 6.50 കഴിഞ്ഞിരുന്നു... നാളെ പുലർന്നാൽ കല്യാണം... 4 ഹൃദയങ്ങൾ പലതരം കണക്കുകൂട്ടലുകളിൽ മുഴുകിയിരുന്നു.. ദീപ്തി കാലിലെ കൊലുസ് കാണാതെ തപ്പി നടക്കുവായിരുന്നു... പെട്ടെന്നാണവൾക്ക് കുളപ്പടവിലിരുന്നു സംസാരിച്ചത് ഓർമ വന്നത്... വേഗമവൾ കുളപ്പടവിലേക്ക് നടന്നു... ഇരുട്ട് വീണു തുടങ്ങിയിരിക്കുന്നു... എന്തോ ഭയം തോന്നിയെങ്കിലും വേഗത്തിൽ നടന്നു... കുളപ്പുര വാതിൽ തുറന്ന് അകത്തു കയറിയതും, അവളെ പിന്തുടർന്ന് നടന്ന കാലുകളും കുളപ്പുരയിലേക്ക് കയറി... ചുറ്റും ഒന്ന് കണ്ണോടിച്ച് ആ വാതിൽ വലിച്ചടച്ചു... 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

"സിദ്ധു... അന്നയുടെ കാര്യം എന്തായടാ... നിനക്ക് വയ്യെങ്കിൽ പറ, ഞാൻ പോയി നോക്കട്ടെ... എന്നെയും വിടുന്നില്ല , നീയാണെങ്കിൽ ഇവിടെ മലർന്ന് കിടക്കുന്നു...." ദീപു ദേഷ്യം സഹിക്കാൻ കഴിയാതെ മുഷ്ടി ചുരുട്ടികൊണ്ട് പറഞ്ഞു നിർത്തി... "അന്ന സേഫാ...." "എന്ത്?????" "അന്ന സേഫാ.. എന്റെ കസ്റ്റഡിയിൽ ഉണ്ട് " അവന്റെ മുഖത്ത് നോക്കാതെയുള്ള പറച്ചിൽ ദീപുവിന് അത്ര വിശ്വാസം വന്നില്ല... "നിന്റെ കൂടെ ഉണ്ടെങ്കിൽ എന്താ നീ ഇങ്ങോട്ട് കൊണ്ട് വരാഞ്ഞത്... അവൾ ഒന്ന് വിളിച്ചത് പോലുമില്ല ലോ... നീ മുബൈലേക്ക് പോയിട്ടും ഇല്ല .. Then how can u?" "How എന്നുള്ളതല്ല important... ഇപ്പൊ she's with me.... പറ്റുവാണേൽ വിശ്വസിച്ചാൽ മതി..." അവനെ നോക്കി ടെൻഷനോടെ ഫോണെടുത്ത് അന്ന എന്ന നമ്പറിൽ ഒന്ന് കൂടെ വിളിച്ചു നോക്കി... അപ്പോഴും നിലവിലില്ല എന്നെന്നെ കേട്ടു... 🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

"മോളെ... ദീപ്തി മോളെവിടെ....??"" ദൃതിയിൽ സ്റ്റെപ് ഇറങ്ങി വന്ന മായയോട് മുത്തശ്ശി ചോദിച്ചു... മുഖത്തെ പതർച്ച മറച്ചു വച്ചു കൊണ്ട് അവൾ പറഞ്ഞു, "ദീപ്തി റൂമിലുണ്ട് മുത്തശ്ശി... തല വേദനിക്കുന്നു എന്ന് പറഞ്ഞു, കിടക്കുവാണ്, ഫുഡ്‌ വേണ്ടാത്രെ..." വേഗം പറഞ്ഞൊപ്പിച്ച് കയ്യിലെ ഫോൺ ചെവിയിലേക്ക് ചേർത്ത് മുറ്റത്തേക്കിറങ്ങി... "ഡാഡി... It's done..." അവളുടെ മുഖത്ത് ഒരു ക്രൂരമായ ചിരി നിറഞ്ഞു...  അമ്പലത്തിൽ വിവാഹവും ഭക്ഷണം വീട്ടിലും ആയിരുന്നു... അത് കൊണ്ട് തന്നെ രാത്രി മുഴുവൻ പണിക്കാരെ കൊണ്ട് വീട് നിറഞ്ഞിരുന്നു... പുലർച്ചെ തന്നെ പച്ചക്കറി കട്ടിങ്ങും പായസം വെപ്പുമൊക്കെ തുടങ്ങി.. നീലുവിന് ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല... ഉച്ച വരെ കാർത്തിക് വീടിനു മുമ്പിൽ തന്നെ ഉണ്ടായിരുന്നു... അത് കഴിഞ്ഞ് അവനെ കണ്ടതേയില്ല... മുത്തശ്ശിയും ഗീതാമ്മയും അനങ്ങാൻ സമ്മതിക്കുന്നില്ല... അവരുടെ മകന്റെ കുഞ്ഞാണെന്ന് കരുതിയാണല്ലോ ഈ caring എന്നാലോചിക്കുമ്പോൾ ഒരു വേദന... സത്യമറിയുമ്പോൾ വെറുക്കുമായിരിക്കും... ഒറ്റക്കാണെങ്കിൽ എങ്ങോട്ടെങ്കിലും നാടുവിട്ടേനെ... പക്ഷെ ഇപ്പൊ... എന്റെ കുഞ്... അവളുടെ കണ്ണിൽ നിന്ന് ചെന്നിയിലേക്ക് കണ്ണുനീർ വരമ്പുകൾ തീർത്തു... സമയം നോക്കി... 4.30.. ഞാൻ ആഗ്രഹിച്ച സ്ഥാനത്ത്...

സിദ്ധുവിന്റെ വാമഭാഗത്ത് ഇന്ന് ദീപ്തി ഇരിക്കും... താൻ കോർക്കാൻ ആഗ്രഹിച്ച ഇടതു കയ്യിലെ ചെറുവിരലിൽ അവളുടെ ചെറുവിരൽ ചേരും... ഏതോ ഒരു നിമിഷത്തിൽ അവളുടെ മിഴികൾ ഉറക്കത്തിലേക്ക് ഊളിയിട്ടു... നേരം വെളുത്തു... നീലു ഫ്രഷ് ആകാൻ കയറി... ഒരു സെറ്റ് മുണ്ടായിരുന്നു അമ്പലത്തിലേക്ക് പോവാൻ വാങ്ങിയത്... അവിടെ തന്നെ മേക്കപ്പിന് വേണ്ട റൂമൊക്കെ ഉള്ളത് കൊണ്ട് സാരിയും ഓർണമെൻറ്സും അവിടന്ന് ഇട്ടാൽ മതി എന്ന് പറഞ്ഞിരുന്നു... ബ്യൂട്ടീഷ്യൻ വരുമത്രേ... ഓരോ വണ്ടിയിലായി ആളുകൾ അമ്പലത്തിലേക്ക് തിരിച്ചിരുന്നു... താഴെ വന്നതും ഗീതാമ്മയോട് ദീപ്തി എവിടെയെന്നു ചോദിച്ചു... നേരത്തെ അമ്പലത്തിലേക്ക് പോയെന്ന് മായ മോള് പറഞ്ഞു എന്ന് മാത്രം പറഞ്ഞു... ഞാൻ തലയാട്ടി കൊണ്ട് മുത്തശ്ശിയുടെ അനുഗ്രഹം വാങ്ങി... അപ്പോഴും കണ്ണുകൾ കാർത്തിക്കിനെയും സിദ്ധുവിനെയും തേടുകയായിരുന്നു... ആരെയും കാണുന്നില്ല... നേരെ പോയി ഗീതാമ്മയുടെ അനുഗ്രഹവും വാങ്ങി... എല്ലാം ഇനി വിധി പോലെ നടക്കട്ടെ... എന്ത് ഉണ്ടായാലും നേരിടണം എന്ന് മനസിനെ പഠിപ്പിച്ചു...

ഞങ്ങൾ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു... മായയും ഞങ്ങൾക്കൊപ്പം വണ്ടിയിൽ കയറി... അമ്പലത്തിൽ എത്തിയപ്പോൾ അത്യാവശ്യം തിരക്കുണ്ടായിരുന്നു... ക്ഷണിച്ചവരെല്ലാം വന്നിരുന്നു... എല്ലാർക്കും ഒരു ചിരി സമ്മാനിച്ച് നേരെ മേക്കപ്പ് റൂമിലേക്ക് കയറി... അവിടെ ബ്യൂട്ടീഷ്യൻ മാത്രമേ ഉണ്ടായിരുന്നുള്ളു... "ചേച്ചി... വേറെ ഒരു കുട്ടിയെ കൂടെ ഒരുക്കാൻ ഉണ്ടായിരുന്നു... വന്നായിരുന്നോ ഇങ്ങോട്ട്?"" "ഇല്ല മോളെ... പറഞ്ഞിരുന്നു രണ്ടു വിവാഹം ആണെന്ന്.. ചിലപ്പോ വരുമായിരിക്കും... മോളിരിക്ക്... ഇത് കഴിഞ്ഞിട്ട് ആ കുട്ടിക്ക് ചെയ്യാം... മോൾടെ മുഹൂർത്തം 10 മണിക്കാണോ 10.15 നാണോ..?" "10 നാ ചേച്ചി...." "ആഹ്.. എന്നിട്ടാണോ രണ്ടാമത്തെ ആളെ അന്വേഷിക്കുന്നെ... ആദ്യം മോളൊരുങ്ങ്" ചില്ലി റെഡ് നിറത്തിലുള്ള വിവാഹ പട്ടിൽ അവൾ തിളങ്ങി നിന്നു... മിതമായ ആഭരണങ്ങളും മേക്കപ്പും അവളുടെ തിളക്കം കൂട്ടി.. "നീലു......." പരിചിത ശബ്ദം കേട്ട ഭാഗത്തേക്ക് തിരിഞ്ഞ നീലുവിന്റെ കണ്ണുകൾ അത്ഭുതം കൊണ്ട് വിടർന്നു... "അന്നാമോ........" കരഞ്ഞു കൊണ്ടുള്ള വിളി കേട്ട് അവൾ പരിഭവിച്ചു തിരിഞ്ഞു നിന്നു...

നീലു വേഗം അവൾക്കടുത്തേക്ക് പോയി പുറത്ത് മുഖം ചേർത്ത് കരഞ്ഞു... അന്നമ്മയും കണ്ണ് തുടച്ചുകൊണ്ട് തിരിഞ്ഞു നിന്ന് കുനിഞ്ഞു നിന്ന നീലുവിന്റെ മുഖം കൈകൾ കൊണ്ട് വാരി എടുത്തു... "കരഞ്ഞു കരഞ്ഞു മേക്കപ്പ് കളയല്ലേ പെണ്ണെ...." "പോടീ... ഞാൻ അത്ര മേക്കപ്പൊന്നും ഇട്ടിട്ടില്ല " "അതെനിക്കറിയാലോ... എന്റെ നീലു മുഖം കഴുകി ഒരു പൊട്ട് മാത്രം തൊട്ട് വന്നാലും സുന്ദരിയാ... എന്റെ ചുന്ദരി കോത!!" കുറച്ച് നേരം കൊണ്ട് തന്റെ സങ്കടങ്ങളും ആശങ്കകളും മറന്നു പോയിരുന്നു അവൾ... "നിനക്ക് എന്നോട് ദേഷ്യം ഉണ്ടോടി..." "ഉണ്ടായിരുന്നു... പക്ഷെ നീ എന്തിനാ എന്നെ വിട്ട് പോയതെന്ന് ദീപു പറഞ്ഞപ്പോ, നിന്നെ കുറിച്ചെല്ലാം അറിഞ്ഞപ്പോ ആ ദേഷ്യം ആവിയായി പോയി...." "എല്ലാം എന്ന് വച്ചാൽ????" "എല്ലാം എന്ന് വച്ചാൽ എല്ലാം..." നീലു സംശയത്തോടെ കൂർപ്പിച്ചു നോക്കി. ദീപുവിന് അറിയുമായിരിക്കുമോ എന്റെ വയറ്റിൽ സിദ്ധുവിന്റെ കുഞ്ഞാണെന്ന്... ഏയ്‌.. സാധ്യതയില്ല.. എല്ലാം അറിഞ്ഞു കൊണ്ട് ആരെങ്കിലും സ്വന്തം പെങ്ങളെ വിവാഹം കഴിച്ചു കൊടുക്കാൻ തയ്യാറാവുമോ??? ചിന്തകൾ കാട് കേറും മുന്നേ ആരോ വന്ന് നടയിലേക്ക് വിളിച്ചു...

മുഹൂർത്തം ആയി... അവളുടെ നെഞ്ചിൽ കൊള്ളിയാൻ മിന്നിയ പോലെ തോന്നി.. പ്രതീക്ഷിച്ചതാണെങ്കിലും എന്തോ ഒരു വെപ്രാളം വന്ന് പൊതിയുന്ന പോലെ... കയ്യിൽ കൊടുത്ത താലവുമായി അവൾ ക്ഷേത്ര നടയിലേക്ക് നടന്നു... അവിടെ അവൾ പ്രതീക്ഷിച്ച എല്ലാ മുഖങ്ങളും ഉണ്ടായിരുന്നു... കൂടെ വന്ന അന്നയെ കണ്ട് മായയുടെ മുഖം വിളറി വെളുത്തു.. അവൾ അവിടെ നിന്നും നോട്ടം മാറ്റി തിരിഞ്ഞതും അപ്പുറത്ത് നിൽക്കുന്ന ദീപ്തിയെ കണ്ട് അവൾ ഞെട്ടി തരിച്ചു പോയി... അവളുടെ മനസ്സിൽ തലേന്നാളത്തെ കാര്യങ്ങൾ തിരശീല പോലെ തെളിഞ്ഞു വന്നു... മായയുടെ ഡാഡി ഏൽപ്പിച്ച ആളുകൾ വീടിനു ചുറ്റും ഉണ്ടായിരുന്നു.. ദീപ്തിയെ കൊല്ലാൻ തന്നെയായിരുന്നു തീരുമാനം.. ഒറ്റക്ക് കിട്ടാൻ തക്കം പാർത്തു അവളുടെ പുറകെ തന്നെ ഉണ്ടായിരുന്നു മായയുടെ കണ്ണുകൾ.. അവൾ കുളപ്പടവിലേക്ക് നീങ്ങുന്നത് കണ്ടതും വീടിനു പുറത്ത് നിൽക്കുന്ന ആൾക്ക് മെസ്സേജ് അയച്ചിരുന്നു അവൾ.. അയാൾ മതിൽ ചാടി അകത്തേക്ക് വന്നതും കണ്ട് ബോധ്യപ്പെട്ടു... കുറച്ചു നേരം കഴിഞ്ഞ് കുളപ്പടവിലേക്ക് പോയി നോക്കിയപ്പോൾ കണ്ടത് ദീപ്തിയുടെ കാലിലെ ഒരു കൊലുസ് മാത്രം പടവിൽ കിടക്കുന്നതാണ്... ഉദ്ദേശിച്ച കാര്യം നടന്ന നിർവൃതിയോടെ അവൾ അകത്തേക്ക് നടന്നു... ഡാഡിയെ വിളിച്ച് കാര്യം അറിയിച്ചു..

അവൾ മുറിയിൽ ഉണ്ടെന്ന് എല്ലാവരെയും തെറ്റിദ്ധരിപ്പിച്ചു... നേരത്തെ മണ്ഡപത്തിലേക്ക് പോയെന്നും എല്ലാവരേയും വിശ്വസിപ്പിക്കാൻ കഴിഞ്ഞു.. ഒരേ ഒരു കാര്യം മാത്രമായിരുന്നു ലക്ഷ്യം... മണ്ഡപത്തിൽ പെണ്ണെത്താതെ വരുമ്പോൾ ഉറപ്പായും മറ്റൊരുവളെ സ്വീകരിക്കാൻ സിദ്ധു തയ്യാറാവും.. ഒരു തവണ രജിസ്റ്റർ ഓഫീസിൽ വരാതിരുന്നത് കൊണ്ട് മാത്രം മാനസിക നില തകരാറായ പോലെ ജീവിച്ചിരുന്ന സിദ്ധു ഉണ്ടായിരുന്നു.. വെറും പത്തു പേരുടെ മുന്നിൽ അപമാനിക്കപ്പെട്ടപ്പോൾ ജീവിതമേ വെറുത്തു പോയ സിദ്ധു ഇന്ന് നൂറു പേരുടെ മുന്നിൽ അപമാനിക്കപ്പെട്ടാൽ????? അങ്കിളും ആന്റിയും ഉറപ്പായും തന്റെ കാര്യം എടുത്തിടും എന്ന് അവൾ ഉറച്ചു വിശ്വസിച്ചു.. ഇനി അവർ ഓർത്തില്ലെങ്കിൽ കൂടി തന്റെ ഡാഡി അവരോട് ആവശ്യപ്പെടും.... ഇതെല്ലാം ഓർത്തു കൊണ്ട് തന്റെ മുന്നിൽ നിൽക്കുന്ന ദീപ്തിയെ കാണെ മായക്ക് സമനില തെറ്റുന്ന പോലെ തോന്നി... കണ്ണിൽ എരിയുന്ന പക നിറച്ച് അവളെ ദേഷ്യത്തോടെ നോക്കി... എന്നാൽ ദീപ്തിയും തലേന്നാൾ നടന്ന കാര്യങ്ങളുടെ വ്യാപ്തിയിൽ പെട്ടുഴലുകയായിരുന്നു....

കൊലുസ് അന്വേഷിച്ച് കുളപ്പടവിലേക്ക് കേറിയതും ആരോ വാതിൽ വലിച്ചടക്കുന്ന ശബ്ദമാണ് കേട്ടത്.. ഞെട്ടി തിരിഞ്ഞു നോക്കിയപ്പോൾ പോയ ശ്വാസം തിരിച്ചു കിട്ടിയ പോലെ തോന്നി... "കാർത്തിക്..!!! എന്താ...???. " "നീ ഇങ്ങോട്ട് വാ..." അവൻ അവളുടെ കയ്യിൽ പിടിച്ച് കുളത്തിലേക്ക് ഇറങ്ങാൻ തുടങ്ങിക്കൊണ്ട് പറഞ്ഞു... "എങ്ങോട്ട്..." "വാടി ഇങ്ങോട്ട്... പറഞ്ഞു കഴിയലും രണ്ടാളും കൂടി കുളത്തിലേക്ക് മറിഞ്ഞതും ഒരുമിച്ചായിരുന്നു... വെള്ളത്തിന്റെ ആഴങ്ങളിലേക്ക് പോകുന്ന പോലെ തോന്നി ദീപ്തിക്ക്.. അവന്റെ കൈകൾ അവളെ വരിഞ്ഞുമുറുകി.. നഗ്നമായ ഇടുപ്പിലൂടെ അവന്റെ കൈകൾ ഇഴഞ്ഞു കൊണ്ടിരിക്കെ വെള്ളത്തിൽ കുതിർന്ന ആ അധരങ്ങളിലേക്ക് അവന്റെ ചുണ്ടുകൾ ആഴ്ന്നിറങ്ങി.. ഒട്ടും നോവിക്കാതെ അവൻ ആ അധരങ്ങൾ നുകർന്നുകൊണ്ടിരുന്നു... ആദ്യമൊന്ന് കുതറിയെങ്കിലും അവളും ആ ചുംബനത്തിൽ ലയിച്ചു പോയിരുന്നു.. ശ്വാസം മുട്ടി തുടങ്ങിയെന്നു മനസിലായപ്പോൾ അവൻ അവളെയും കൊണ്ട് ഉയർന്നു പൊങ്ങി, ചേർത്ത് പിടിച്ച് എതിർവശത്തെ പടവിലേക്ക് നീന്തി കയറി... അപ്പോഴാണ് ആരോ കുളപ്പുര വാതിൽ തുറന്ന് അകത്തേക്ക് വന്ന പോലെ തോന്നിയത്..

എതിർവശത്താണെ ങ്കിലും നോക്കിയാൽ കാണും എന്നുള്ളത് കൊണ്ട് ഇരുട്ടിലേക്ക് നീങ്ങി നിന്നു... അവൻ അവളുടെ മിഴികളിലേക്ക് തന്നെ നോക്കി നിന്നു... അവന്റെ മുഖത്തേക്ക് നോക്കാൻ കഴിയാതെ കണ്ണുകൾ കഥകളി കളിക്കുന്നുണ്ടായിരുന്നു... " ഒരുപാട് തവണ പറയാൻ നിന്നതാ.... പിന്നെ കരുതി, പറഞ്ഞു മനസിലാകുന്നതിനേക്കാൾ നല്ലത് ഇതാണെന്ന്... കാര്യം മനസിലായല്ലോ...? " അവൾ ഒന്നും മിണ്ടാതെ തല കുനിച്ചു നിന്നു.. നനഞ്ഞു ഒട്ടി നിൽക്കുന്ന അവളെ ചേർത്ത് പിടിച്ചു, "എന്തോ.. തന്നെ ആർക്കും വിട്ട് കൊടുക്കാൻ തോന്നുന്നില്ല... I Love You....." അപ്പോൾ മാത്രം അവൾ തലയുയർത്തി അവനെയൊന്ന് നോക്കി... അത്ര നേരം ചലനമില്ലാതെ കിടന്നിരുന്ന കൈകൾ ഉയർത്തി അവനെ തിരിച്ചു പുണർന്നു... അവന്റെ ചുണ്ടിൽ ഒരു സന്തോഷത്തിൽ കുതിർന്ന പുഞ്ചിരി വിരിഞ്ഞു... അപ്പുറത്തെ കടവിൽ, കഴുത്ത് തിരിഞ് ബോധം കെട്ട നിലയിൽ കയ്യിടയിൽ കിടക്കുന്ന ശത്രുവിനെ താങ്ങി നിന്ന സിദ്ധുവിന്റെ ചുണ്ടിലും ആ കാഴ്ച പുഞ്ചിരി നിറച്ചു... കയ്യിലെ ബോധമറ്റ ശരീരത്തെ കാണെ ആ പുഞ്ചിരിയിൽ ഒരു ക്രൂരത നിറഞ്ഞു..............തുടരും............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story