നീലാംബരി : ഭാഗം 21

Neelambari-Arthana

രചന: അർത്ഥന

മുളക് പൊടി ആയോണ്ട് ആർദ്ര തുമ്മി തുമ്മി ഒരു വകയായി അവസാനം ഇരുന്ന് ഉറങ്ങി അപ്പോഴേക്കും നീലു ഉറക്കത്ത് അവൾക്കിട്ടൊരു ചവിട്ടും കൊടുത്തു അവള് നടുവും തല്ലി നിലത്ത് വീണു നീലു രാവിലെ എണിച്ചപ്പോൾ ആർദ്ര നിലത്ത് കിടക്കുന്നതാണ് കണ്ടത് ഇവളെങ്ങനെ നിലത്തെത്തി നീലു അവളുടെ അടുത്ത് പോയി വിളിച്ചു അയ്യോ ഇവള് തട്ടി പോയോ ഞാൻ ജയിലിൽ പോകേണ്ടി വരുമോ നീലു ജഗിലെ വെള്ളം ആർദ്രയുടെ മുഖത്ത് ഒഴിച്ചു അപ്പൊ അവള് കണ്ണൊക്കെ തുറന്നു നീലു വേഗം അവളുടെ റൂമിലേക്ക് പോയി ഇവര് നേരത്തെ എണിച്ചോ ടിവിയുടെ സൗണ്ട് ഒക്കെ കേൾക്കുന്നുണ്ടല്ലോ അതും ആലോചിച്ച് നീലു റൂമിന്റെ ഡോർ തുറന്നതും രണ്ടുംകൂടി പുതച്ചുമൂടി കിടന്നുറങ്ങുന്നു ഇന്നലെ ടീവി കണ്ടോണ്ടാണോ ഇവര് ഉറങ്ങിയേ നീലു വേഗം ഫ്രഷായി വന്നു

മോളെവിടെ മോളെ ഞാൻ റൂമിൽ കൊണ്ടോയി കിടത്തി നിങ്ങള് ഇന്ന് ഓഫീസിൽ പോകുന്നില്ലേ നീ വരുന്നില്ലേ ഞാൻ വരും വരാതെ പിന്നെ എന്നാലേ വേഗം റെഡിയാവ് ഞാനും റെഡിയാവട്ടെ ശബരി വേഗം ഫ്രഷാവൻ പോയി അപ്പോഴേക്കും നീലു റെഡിയായി നീലു ആരവിനു ഫോൺ ചെയ്തു ഇന്ന് എന്തൊക്കെയാ മീറ്റിങ് വല്ലതും ഇണ്ടൊന്നൊക്കെ ചോദിച്ചു ഫോൺ വിളിച് കഴിഞ്ഞപ്പോൾ ഇണ്ട് ശബരി അവളുടെ മുന്നിൽ അവളെ നോക്കി പേടിപ്പിക്കുന്നു എന്താ നോക്കുന്നെ ഡീ നിന്നോടാരാ സാരി ഉടുക്കാൻ പറഞ്ഞെ ഇതിനെന്താ കുഴപ്പം നല്ല രസമില്ലേ പിന്നെ നല്ല രസം പോയി മാറിയിട്ട് വാ സാരി ഒന്നും വേണ്ട ചുരിദാർ വല്ലോം ഇട്ടാൽമതി ഇതെന്തുവാ മനുഷ്യന് മരിയതിക്ക് ഡ്രസ്സ്‌ ഇടാൻ പറ്റൂലാന്ന് വച്ചാൽ പോയി ഇട്ടോണ്ട് വാടി

അവളുടെ അമ്മുമ്മയെ കെട്ടിക്കാൻ ഒരു സാരി എന്നിട്ട് വേണം ഓഫീസിലെ എല്ലായെന്നവും നിന്നെ നോക്കിയിരിക്കാൻ നിങ്ങളുടെ സ്വഭാവം പോലെയല്ല എല്ലാവരുടെയും നിങ്ങള വെറും വായിനോക്കി വായി നോക്കി നിന്റെ അല്ലേൽ വേണ്ട പറഞ്ഞ ചിലപ്പോ കൂടിപ്പോകും 😏😏 നീലു വേഗം പോയി ഡ്രസ്സ്‌ മാറി അപ്പോഴേക്കും മിന്നുമോള് നീലുവിനെ വിളിക്കാൻ വന്നു നീലു ബേം ബാ ദേ അബള് പോന്ന് പോവാനോ എവിടേക്ക് അതൊന്നും അറിയൂല ബാ പോയി നോക്ക വേഗം രണ്ടും കൂടി താഴേക്ക്‌ പോയി അപ്പോഴുണ്ട് ഒരുത്തി പെട്ടിയും കിടക്കയും എടുത്ത് നിൽക്കുന്നു ശബരി അവളോട് പോകണ്ടാന്ന് പറയുന്നുണ്ടെങ്കിലും ഞാൻ പോകും എന്നും പറഞ്ഞ് നിൽക്കുവാന് അവൾ നീലുവിനെയും മിന്നുവിനെയും കണ്ടപ്പോൾത്തന്നെ പെട്ടിയും എടുത്ത് അവള് ടാക്സി വന്നെന്നും പറഞ്ഞ് വേഗം പുറത്തേക്ക് പോയി

നീ ഇനി എന്തു നോക്കി നിൽക്ക ഓഫീസിലേക്ക് എന്റെ കൂടെ വരുന്നുണ്ടേൽ വാ അവന്റെ പുറകെ തന്നെ നീലുവും പോയി മിന്നു അവർക്ക് റ്റാറ്റ ഒക്കെ പറയുന്നുണ്ട് നീലുവും ശബരിയും ഓഫീസിൽ എത്തി ശബരി ആണേൽ ഭയങ്കര കലിപ്പ് ഓരോരുത്തരെ കേബിനിലേക്ക് വിളിക്കും കൊറേ ചീത്ത പറയും എന്നിട്ട് അവസാനം ഗെറ്റ് ഔട്ടും നീലുവിന് എല്ലാം കണ്ട് പ്രാന്തായി ഇങ്ങേർക്ക് ഇതെന്തുപറ്റി ഇനി മറ്റവള് പോയൊണ്ടാണോ നീലു നീ എന്താലോചിച്ച് ഇരിക്ക നീലുവിനും കിട്ടി കൊറേ ചീത്ത അവസാനം അവൻ കേബിനിൽ നിന്നു പുറത്ത് പോയി നീലു അവനെ കൊറേ പ്രാകി നീലു അവളുടെ ചെയറിൽ ഇരുന്നപ്പോഴാണ് അവന്റെ ചെയർ ശ്രെദ്ധിച്ചത്

നീലു വേഗം അവന്റെ ചെയറിൽ പോയിരുന്നു അതിൽ ഇരുന്ന് കുറേ കറങ്ങി കളിച്ചു എനിക്കും ഇതുപോലത്തെ ഒന്ന് വേണം എന്തിനാ ഇതുപോലത്തെ ഒന്ന് ഇത് തന്നെ എടുത്തോ തിരിഞ്ഞു കളിക്കുന്നതിനിടയിൽ ശബരി വന്നതൊന്നും നീലു അറിഞ്ഞില്ല നിങ്ങള് സീരിയസ് ആയി പറഞ്ഞതാണോ എന്ത് ഇത് എനിക്ക് തരുന്നത് ചെയർ മാത്രമായിട്ട് എന്തിനാ ceo ആയിട്ട് ഇവിടെ ഇരുന്നോ അയ്യോ അതൊരു ബുദ്ധിമുട്ട് ആവില്ലേ

ഏയ്‌ ഇല്ല നിങ്ങള്ക്ക് ബുദ്ധിമുട്ട് ആവുന്ന കാര്യം അല്ല പറഞ്ഞെ എനിക്ക് ബുദ്ധിമുട്ട് ആവുമെന്ന എന്നാലും സാരമില്ല ഞാൻ ceo ആയിട്ട് ഇരിക്കാം നിങ്ങള് എന്റെ PA യും എങ്ങനെ ഇണ്ട് നിങ്ങള് എല്ലാ പണിയും ചെയ്യും ഞാൻ ഇവിടെ വെറുതെ ഇരിക്കും പൊളി അല്ലെ എഴുന്നേറ്റ് പോടീ എന്റെ ചെയറിൽ നിന്ന് ഇല്ലേൽ നിന്റെ മുഖത്തിന്റെ ഷേപ്പ് മാറും പിന്നെ ഞാൻ തന്ന വർക്ക്‌ 10 മിനിറ്റിനുള്ളിൽ കംപ്ലീറ്റ് ആക്കിക്കൊള്ളണം ഇല്ലേ അപ്പൊ കാണാം ജാങ്കോ നീ അറിഞ്ഞോ ഞാൻ പെട്ട് എന്ന് പറഞ്ഞ അവസ്ഥയായി പാവം നീലു അവൾക്കണേൽ കൊടുത്ത വർക്ക്‌ എങ്ങനെ ചെയ്യണമെന്ന ഒരു ഐഡിയയും ഇല്ല Exam ഹാളിൽ ഒന്നും അറിയാതെ അട്ടവും നോക്കി ഇരിക്കുന്ന അവസ്ഥ ....തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story