നീലാംബരി: ഭാഗം 22

neelambari

എഴുത്തുകാരി: ANU RAJEEV

കല്യാണം കഴിഞ്ഞ് വീട്ടിലേക്കെത്തുന്നത് വരെയും അവർ പരസ്പരം ഒന്നും സംസാരിച്ചില്ല.. ഡ്രൈവ് ചെയ്തുകൊണ്ടിരുന്ന കാർത്തിയും കോ ഡ്രൈവിങ് സീറ്റിലിരുന്ന ദീപ്തിയും കൂടെ സംസാരത്തോട് സംസാരം.... സിദ്ധുവിന്റെ സ്വന്തമാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം തോന്നിയെങ്കിലും ചില വേദനകൾ ഒരിക്കലും അവസാനിക്കില്ലലോ... അവരെ പോലീസുകാർ കൊണ്ട് പോയെന്നാലും, ഒരുപാട് വർഷങ്ങൾക്ക് മുമ്പുള്ള കേസ് ആയത് കൊണ്ട് തെളിവുകൾ കിട്ടുക എന്നത് എളുപ്പമല്ല,.. ഒരിക്കലും ഞാൻ ആഗ്രഹിക്കുന്ന പോലെ ഒരു ശിക്ഷ അവർക്ക് ലഭിക്കില്ല.. അവൾ സിദ്ധുവിന്റെ മുഖത്തേക്കൊന്ന് നോക്കി... അവനും എന്തോ ചിന്തയിലാണ്... ഒരുപാട് ദൂരം ഇല്ലാത്തതിനാൽ വേഗം വീടെത്തി... മുൻപ് പോയ വാഹനത്തിലുള്ളവരൊക്കെ ഭക്ഷണം കഴിക്കാൻ തുടങ്ങിയിരുന്നു.. അത്യാവശ്യം കുറച്ച് ഫോട്ടോസും എടുത്ത് സദ്യയും കഴിച്ച് റസ്റ്റ്‌ എടുക്കാനായി നീലു മുകളിലേക്ക് പോയി... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

റൂമെത്തിയതും വേഗം സാരിയും ഓർണമന്റ്സും അഴിച്ചു മാറ്റി മേല് കഴുകി വന്ന് ബെഡിലേക്ക് കിടന്നു.. മനസാകെ അസ്വസ്ഥമാണ്... ഇല്ല... ഇതല്ല അവർ അർഹിക്കുന്നത്... നിഷ്കരുണം ഒരു കുടുംബത്തെ മാത്രമല്ല, എന്റെ 17 വർഷമാണ് അവർ ഇല്ലാതാക്കിയത്... അനാഥയായി ജീവിക്കേണ്ടി വന്നത്...., ഒറ്റപ്പെടുമ്പോഴുള്ള ഭയം, അവഗണന, പരിഹാസം, ദാരിദ്ര്യം,.... ഇനി അനുഭവിക്കാൻ ഒന്നും ബാക്കിയില്ല... എന്നിട്ട് അതിന് കാരണക്കാരായവർ ഇത്രയും കാലം എല്ലാ സുഖ സൗകര്യങ്ങളോടും ജീവിച്ചു... പൈസയുള്ളത് കൊണ്ട് ജയിലിലും സുഖമായി കഴിയാം, ഉറപ്പായും പുറത്തിറങ്ങുകയും ചെയ്യും... അവൾ ഓരോന്ന് ഓർത്ത് ഉറങ്ങി പോയി... കുറച്ച് കഴിഞ്ഞപ്പോൾ ആരോ കാലിൽ പിടിച്ചിരിക്കുന്ന പോലെ തോന്നിയാണ് അവൾ കണ്ണ് തുറന്ന് നോക്കിയത്.. ഒരു ഞെട്ടലോടെ കാലു പുറകിലോട്ട് വലിച്ചു. "മായ....... എന്താടാ..." "Sorry നീലു.. എന്റെ ഡാഡി ഇത്രയും വലിയ ദുഷ്ടൻ ആണെന്ന് ഞാൻ അറിഞ്ഞില്ല... എന്നോട് ക്ഷമിക്കണം " "അയ്യോ... അതിന് നീയെന്തിനാ ക്ഷമ ചോദിക്കുന്നത്...

നിന്നെ എങ്ങനെ ആശ്വസിപ്പിക്കും എന്നറിയാത്തത് കൊണ്ടാ ഞാൻ നിന്നെ വന്ന് കാണാതിരുന്നത്... Sorry..." "ഏയ്‌.. നീ ഇപ്പൊ happy ആണല്ലോ.. എനിക്കത് മതി നീലു.. ഡാഡി തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതിനുള്ള ശിക്ഷ അനുഭവിക്കണം... ഞാൻ പുറത്തിറക്കാൻ ശ്രമിക്കില്ല... നീ അതൊന്നും ആലോചിക്കണ്ട... ഇപ്പൊ ഒരാളല്ല... ഇവിടേം ഒരാളുണ്ടെന്ന് ഓർമ വേണം"... മായ നീലുവിന്റെ വയറ്റിൽ കൈ വച്ച് പറയുമ്പോൾ നീലു പൂത്തുലഞ്ഞു... എന്തെന്നില്ലാത്ത സന്തോഷം... സിദ്ധു ചേർത്ത് പിടിച്ച് നാട്ടുകാരുടെ എല്ലാരുടേം മുന്നിൽ വച്ച് പറഞ്ഞത് അവളുടെ മനസിലേക്ക് വന്നു... "ഓക്കേ ടാ.. നീ റസ്റ്റ്‌ എടുത്തോ.. ഞാൻ പിന്നേ വരാം... " മായ വേഗം പുറത്തേക്കിറങ്ങി... നീലു എഴുന്നേറ്റു കണ്ണാടിക്ക് മുന്നിൽ പോയി നിന്നു... കഴുത്തിലെ താലിയും സീമന്ത രേഖയിലെ സിന്ദൂരവും അവളുടെ മുഖത്ത് മനോഹരമായ ഒരു പുഞ്ചിരി നിറച്ചു.. അപ്പോഴാണ് ആരോ റൂമിൽ കയറി വരും പോലെ തോന്നിയത്.. ജാനകിയമ്മയും മുത്തശ്ശിയും.. "എന്തിനാ മുത്തശ്ശി വയ്യാത്ത കാലും വച്ച് മുകളിലേക്കു കേറി വന്നത്....?" അവളുടെ പരിഭവത്തോടെയുള്ള ചോദ്യം കേട്ട് രണ്ടാളും പരസ്പരം നോക്കി... "എന്റെ ചോരയാണെന്ന് അറിഞ്ഞില്ലാലോ കുട്ട്യേ ഞാൻ..." അവർ വിതുമ്പി..

"അയ്യേ.. സെന്റി അടിക്കാൻ വന്നതാണോ രണ്ടാളും...." അവളുടെ ചോദ്യം കേട്ട് ജാനകി കണ്ണീര് തുടച്ചുകൊണ്ട് ചിരിച്ചു... അവർ അവളുടെ അടുത്തേക്ക് വന്ന് തലയിലൂടെ തലോടി... "എന്റെ കുഞ് ഒരുപാട് അനുഭവിച്ചിട്ടുണ്ടെന്നറിയാം, എത്ര ക്ഷമ ചോദിച്ചാലും മോൾക്ക് നഷ്ടപ്പെട്ടതൊന്നും തിരിച്ചു കിട്ടില്ലെന്നും അറിയാം.. എന്നാലും മോള് ഈ പാപിയോട് പൊറുക്കണം....." അവർ പൊട്ടി കരഞ്ഞു കൊണ്ട് കൈ കൂപ്പി നിലത്തേക്കൂർന്നിരുന്നു... അവൾ വേഗം അവർക്കൊപ്പം താഴെയിരുന്ന് അവർ തൊഴുതു പിടിച്ച കൈകൾക്ക് മേൽ കൈ വച്ചു... "അതിന്... അതിന് ആന്റി എന്താ ചെയ്തത്... എല്ലാം എന്റെ വിധിയാ.. ആന്റി ഒരു തെറ്റും ചെയ്തിട്ടില്ലലോ... കരയണ്ട..." അവളും കരഞ്ഞു കൊണ്ടെന്നെ അവരെ സമാധാനിപ്പിച്ചു... "എന്റെ ഏട്ടന് ലോകത്ത് ഏറ്റവും ഇഷ്ട്ടം എന്നോടായിരുന്നു... ആ ഞാനാ എല്ലാരേം ചതിച്ചിട്ട് ഇറങ്ങി പോയത്... അങ്ങനെ പോവാതിരുന്നെങ്കിൽ എന്റെ ഏട്ടനും ഏടത്തിയും ഇപ്പോഴും എന്റെ കൂടെ ഉണ്ടായേനെലെ... ഞാനാ പാപി.. ഒരു ദുഷ്ട്ടനെ ദൈവത്തിനു തുല്യം കണ്ടു... പാപി.. പാപി.. പാപി.. അവർ സ്വയം പ്രാകികൊണ്ട് രണ്ടു കൈകൾ കൊണ്ടും തലക്കടിച്ചു കൊണ്ടിരുന്നു...

നീലു ആ കൈകളെ തടഞ്ഞു... "ഇല്ല ആന്റി... എല്ലാം എന്റെ വിധിയാ.. പക്ഷെ ഞാൻ തകർന്നില്ലലോ.. ഇന്ന് എനിക്ക് എല്ലാരും ഉണ്ട്.. ഇനി എനിക്ക് ജീവിക്കണം ആന്റി.. ഇനിയെങ്കിലും ജീവിക്കണം.... അവളുടെ വാക്കുകളിലെ സങ്കടം മനസിലാക്കി ജാനകി അവളെ പൂണ്ടടക്കം കെട്ടിപിടിച്ചു... "എന്റെ മോള് കിടന്നോ.. ക്ഷീണം കാണും... കുറച്ച് കഴിഞ്ഞ് കഴിക്കാൻ താഴെ വന്നാൽ മതി ട്ടൊ... കിടന്നോ.." അവൾ ചിരിച്ചുകൊണ്ട് തലയാട്ടി... അവർ രണ്ടു പേരും താഴേക്ക് പോയി.. 🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃 കുറച്ച് നേരം കൂടി താഴെ നിന്ന് ദീപ്തി ഫ്രഷ് ആകാനായി റൂമിലേക്ക് പോയി.. രാത്രി കാർത്തിക്കിന്റെ കൂടെ ആയിരുന്നു... ലോങ്ങ്‌ ഡ്രൈവ്.. തിരിച്ചെത്തിയപ്പോൾ 4 മണി കഴിഞ്ഞിരുന്നു.. നേരെ അടുത്തുള്ള ഒരു ഹോട്ടലിലേക്ക് പോയി.. അവിടെന്നാണ് റെഡി ആയി അമ്പലത്തിലേക്ക് പോയത്.. അത് കൊണ്ട് തന്നെ നല്ല ഉറക്ക ക്ഷീണമുണ്ടായിരുന്നു അവൾക്ക്...

റൂമിലെത്തി ഡോർ ലോക്ക് ചെയ്ത് സാരീ പിൻ ചെയ്തത് ഊരി മാറിൽ നിന്നും മാറ്റുമ്പോഴേക്കും ഒരു അപശബ്ദം.. "അയ്യോ... അഴിക്കല്ലേ...." അവൾ സാരീ പഴയ പോലെ മേലേക്ക് ഇട്ട് തിരിഞ്ഞു നിൽക്കുമ്പോൾ അതാ കാർത്തിക്ക് ടവൽ മാത്രം ഉടുത്തോണ്ട് നിൽക്കുന്നു.... "നീ എന്താ ഇവിടെ..." അവൾ കുറച്ച് ദേഷ്യം കലർത്തി ചോദിച്ചു... "ഓഹ്.... ഞാൻ നിന്റെ സീന് പിടിക്കാൻ വന്നതൊന്നുമല്ല... അവിടെ റൂമിൽ ഹീറ്റർ വർക്ക്‌ ആവുന്നില്ല... സിദ്ധുവാണേൽ അവന്റെ റൂമിൽ കുളിക്കുന്നു.. പിന്നേ താഴെയൊക്കെ ഓരോ റൂമിലും ഏതൊക്കെയോ പെണ്ണുങ്ങൾ ഇരിക്കുന്നു, പിന്നേ ഫ്രീ മായടേം നീളുവിന്റേം നിന്റെം മുറിയല്ലേ... അപ്പൊ പിന്നേ..... മുഴുവൻ പറയാൻ നിൽക്കുമ്പോഴേക്കും അവൾ കയ്യെടുത്തു തടഞ്ഞു... "കള്ളത്തരം ചെയ്ത പോലെ ഇത്ര വലിയ എക്സ്പ്ലനേഷന്റെ ആവശ്യമില്ല.. നീ കുളിച്ചു കഴിഞ്ഞില്ലേ പോ... " അവൾ പുറത്തേക്ക് കൈ കാണിച്ചുകൊണ്ട് പറഞ്ഞു.. "എന്ത് പറ്റി പിത്തു😍... എന്നെ ഇങ്ങനെ കാണുമ്പോ നിന്റെ കണ്ട്രോൾ പോകുന്നുണ്ടോ """

"പിത്തുവോ?????😕" "Yes.. ദീപ്തിയുടെ ദീപു നിന്റെ ഏട്ടൻ ദീപക് എടുത്തില്ലേ, ഇനി ബാക്കി ബാക്കിയുള്ളത് 'പ്തി'.... അതിനെ ഞാൻ പിത്തു ആക്കി... എങ്ങനെയുണ്ട്???😎😎😎😎" എനിക്കെന്തിൻറെ കേടായിരുന്നു എന്ന ഭാവത്തിൽ അവൾ സ്വയം തലക്ക് കൈ വച്ചു നിന്നു.. തലയുയർത്തി നോക്കിയതും തോറ്റരികിൽ നിന്ന കാർത്തിയെ കണ്ട് അവൾ പുറകിലേക്ക് വേച്ചു.. അവൾ വീഴാതിരിക്കാൻ അവൻ അവളുടെ ഇടുപ്പിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ചു . ഒരു നിശ്വാസത്തിനിപ്പുറം രണ്ടു പേരുടെയും മുഖം... അവൾ അല്പം ഭയത്തോടെ അവന്റെ കണ്ണിലേക്ക് നോക്കി.. പക്ഷെ അവന്റെ കണ്ണിലപ്പോൾ മറ്റെന്തോ ഭാവമായിരുന്നു... ഇടുപ്പിലൂടെ പിടിച്ച കൈ ഒന്നുകൂടെ മുറുക്കി വലിച്ച് ദേഹത്തു ചേർത്ത് നിർത്തി അവളെ... അവന്റെ ശരീരത്തിലെ വെള്ള തുള്ളികളുടെ തണുപ്പ് അവളുടെ സാരിക്കുള്ളിലൂടെ ആ ദേഹത്തു വ്യാപിച്ചു... അവന്റെ മറു കൈ ഉയർത്തി അവളുടെ മുഖത്തിലേക്ക് വീണു കിടന്ന കുറുനിരകളെ ചെവികൾക്കിടയിലേക്ക് ഒതുക്കി വച്ചു കൊടുത്തു.. അവൾ കണ്ണുകൾ പതിയെ അടച്ചു...

ആ മഞ്ചാടി ചുണ്ടുകൾ എന്തിനോ വേണ്ടി വെമ്പുന്ന പോലെ തോന്നി അവന്... പതിയെ ആ മഞ്ചാടി മണിയിലേക്ക് അവൻ ചുംബന മുദ്രണം പതിപ്പിച്ചു... അവൻ മൃദുലമായി ഒന്ന് ചുംബിച്ച് ഉയർത്താൻ ആഞ്ഞ തലയിലെ മുടിയിഴകൾക്കിടയിലൂടെ അവളുടെ വിരലുകൾ കോർത്തു പിടിച്ച് വീണ്ടും ആ അധരത്തിലേക്ക് ആഴ്ത്തി.. കീഴ്ച്ചുണ്ടിൽ നിന്നും മേലേക്കും അവിടെ നിന്നും എല്ലാ സീമയും ലംഗിച്ചുകൊണ്ട് നാവിലേക്കും ആ ചുംബനം ഒഴുകി നടന്നപ്പോൾ നേരത്തെ അഴിച്ചു വച്ചിരുന്ന സാരി തുമ്പ് ഊർന്ന് താഴേക്ക് വീണത് രണ്ടാളും ശ്രദ്ധിച്ചിരുന്നില്ല... അവന്റെ കൈകൾ ഇടുപ്പിൽ നിന്നിഴഞ് അവളുടെ നഗ്നമായ അണിവയറിലൂടെ നീങ്ങി കുസൃതി കാണിക്കുമ്പോഴാണ് അവൾക്ക് മേലെ സാരിയില്ല എന്ന ബോധം വന്നത്... പെട്ടെന്ന് അവനിൽ നിന്നും അകലാൻ ശ്രമിക്കുമ്പോഴേക്കും ആരോ കതവിൽ തട്ടുന്ന ശബ്ദം കേട്ട് അവൻ അവളിൽ നിന്നും അകന്ന് നിന്നു.. ഡോറിലേക്ക് നോക്കിയ സമയം കൊണ്ട് വീണു കിടന്ന സാരീ മേലെകൂടെ ഇട്ട് അവൾ ഓടി ബാത്‌റൂമിൽ കയറി...

അവൻ ചടപ്പോടെ പോയി കതവ് തുറന്നു.. അവിടെ നിൽക്കുന്ന ഗീതയെ കണ്ട് അവൻ ഒരു വളിഞ്ഞ ചിരി ചിരിച്ചു.. അവർ ദേഷ്യത്തോടെ അകത്തേക്കും അവന്റെ കോലവും നോക്കി.. "മോളെവിടെടാ??????" "അത്... കുളിക്കാൻ... ബാത്‌റൂമിൽ....!" "ഹ്മ്മ് ... നീ കുളിച്ചില്ലേ... മോൻ പോവാൻ നോക്ക്..." അവൻ ഒന്ന് തലയാട്ടി കൊണ്ട് വേഗം റൂമിലോട്ട് നടന്നു .... അവന്റെ പോക്ക് കണ്ട് അവർ ചിരിച്ചു പോയി.... "വേഗം ഇവരുടെ കാര്യവും നടത്തണം....... അല്ലെങ്കിൽ ഇവിടെ നഴ്സറി നടത്തേണ്ടി വരും....." 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺 നീലു ക്ലോക്കിലേക്ക് നോക്കി... സമയം 7 കഴിഞ്ഞു... ഇത്ര നേരമായിട്ടും സിദ്ധുവിനെ ഒന്ന് കാണാൻ പോലും കഴിഞ്ഞില്ല... ശെയ്... കുറച്ചു നാളുകളായി വേദനയും നിരാശയും മാത്രം നിറഞ്ഞു നിന്നിരുന്ന അവളുടെ മുഖത്ത് പരിഭവം വന്ന് നിറഞ്ഞു... കുറച്ച് കഴിഞ്ഞ് കഴിക്കാൻ വരുമല്ലോ... അപ്പൊ കാണാം... "നീലു....." ആ ശബ്ദം കേട്ട് അവൾ തിരിഞ്ഞു നോക്കി... "മായ... വാടാ... എന്താ അവിടെ തന്നെ നിൽക്കുന്നെ..." "സിദ്ധു നിന്നോട് കുളപ്പാടവിലേക്ക് പോവാൻ പറഞ്ഞു..."

അത് കേട്ടതും അവളുടെ മുഖത്ത് ആയിരം നിലാവുദിച്ച പോലത്തെ തിളക്കമായിരുന്നു... പെട്ടെന്ന് ആ മുഖത്ത് സങ്കടം നിഴലിച്ചു.. "മായ... നിനക്കെന്നോട് ദേഷ്യമുണ്ടോ????" "ഏയ്‌.. എന്തിന്???" "നീ സിദ്ധുവിനെ എത്ര മാത്രം സ്നേഹിക്കുന്നുണ്ടെന്ന് എന്നോട് നേരിട്ട് പറഞ്ഞിട്ടുള്ളതാ.. എന്നിട്ടും ചതിച്ചു എന്ന് തോന്നുന്നുണ്ടോ നിനക്ക്..." "ഏയ്‌.. അല്ലെങ്കിലും സിദ്ധുവിന് എന്നെ ഇഷ്ട്ടമായിരുന്നില്ല... അങ്കിളിന്റെ നിർബന്ധം കൊണ്ടാ അന്ന് എൻഗേജ്മെന്റ് നടന്നത്... എനിക്ക് നിന്നോട് ഒരു ദേഷ്യവും ഇല്ല...." അവൾ അതിന് ഒന്ന് ചെറുതായി ചിരിച്ചു... "നീ ഇവിടെ ചിരിച്ചോണ്ട് നിക്കാതെ കുളപ്പുരയിലേക്ക് പോവാൻ നോക്ക്... ആഹ്.. പിന്നേ... ആരും കാണാതെ വേണം പോവാൻ... അതും പറഞ്ഞിരുന്നു..." നീലു അതിനൊന്ന് പുഞ്ചിരിച്ച് തലയാട്ടി ആവേശത്തിൽ റൂമിൽ നിന്ന് പുറത്തിറങ്ങി... അത്ര നേരം ചിരിച്ചോണ്ട് നിന്ന മായയുടെ ചുണ്ടിൽ ആ ചിരി മാഞ്ഞു പകരം ക്രോധം നിറഞ്ഞു... കണ്ണിൽ കനിവിന് പകരം പകയുടെ ജ്വാലകൾ ആളി കത്തി... 🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

നീലു ആരും കാണാതെ പുറത്തിറങ്ങി മുറ്റം കടന്ന് കുളപ്പുരക്കരികിലേക്ക് നീങ്ങി.. ചുറ്റും ആരുമില്ല എന്ന് ഉറപ്പിച്ചു കൊണ്ട് വാതിൽ തുറന്ന് അകത്തു കടന്നു.. തപ്പി പിടിച്ച് വാതിലിനോട് ചേർന്ന് കിടന്ന സ്വിച്ച് on ചെയ്തു... മഞ്ഞിച്ച വെളിച്ചം ആ വെള്ളത്തിലും പ്രതിധ്വനിച്ചു... അവൾ പടവിറങ്ങി താഴെ പടിയിൽ ഇരുന്നു... സിദ്ധുവിനെ കാണാനില്ലലോ... എങ്ങനെ സംസാരിക്കും... എന്ത് പറയും... അവളുടെ കൈകൾ ആ സാരിക്കിടയിലൂടെ വയറിൽ തഴുകി... നിനക്ക് എന്നെ മാത്രമേ കിട്ടുള്ളു എന്ന് ഒരുപാട് തവണ പറഞ്ഞിരുന്നു... അല്ലാട്ടോ.. എന്റെ മോന് അച്ഛയും അമ്മയും ഉണ്ടാവും... അവൾ കുഞ്ഞിന്നോടെന്ന പോലെ പറഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് വാതിൽ തുറക്കുന്ന ശബ്ദം കേട്ടത്... തിരിഞ്ഞു നോക്കാൻ പോലും അവൾക്ക് എന്തോ ഒരു വിഷമം തോന്നി... അപ്പോഴാണ് മുന്നിലെ കുളത്തിലെ വെള്ളത്തിൽ തെളിഞ്ഞ പ്രതിബിംബത്തിൽ വജ്രം പോലെ തിളങ്ങുന്ന എന്തോ ഒന്ന് തന്റടുത്തു ഓങ്ങി നിൽക്കുന്ന പോലെ തോന്നി പെട്ടെന്ന് ഇടത്തേക്ക് ഒഴിഞ്ഞു മാറിയവൾ എഴുന്നേറ്റു നിന്നു... കയ്യിൽ വലിയൊരു കത്തിയുമായി നിൽക്കുന്ന മായയെ കണ്ട് നീലു ഉമിനീരിറക്കി.. "മാ.. മായ....." "അതേടി മായ തന്നെയാ..., ഓഹ് നിന്റെ മറ്റവനോട് കിന്നരിക്കാൻ വന്നതാണല്ലേ....

എന്ത് പറ്റി.. പ്രിയതമൻ എത്തിയില്ലേ...." അവളുടെ വാക്കുകളിലെ അമർഷവും പുച്ഛവും നിറഞ്ഞ വാക്കുകളും കലങ്ങിയ ചുവന്ന നിറത്തിൽ തിളങ്ങുന്ന കണ്ണുകളും നീലുവിനെ പേടിപ്പിച്ചു... മായ ആ കുളപ്പടവിൽ ഇരുന്നു... തല താഴ്ത്തി കത്തി മുന കല്ലിൽ കുത്തി കുത്തി കൊണ്ട് അവൾ പറഞ്ഞു തുടങ്ങി... "നിനക്ക് എത്ര കാലമായി സിദ്ധുവിനെ അറിയാം... 6 മാസം, ഒരു വർഷം, 2 വർഷം.... പക്ഷെ എന്റെ കാര്യം അറിയോ നിനക്ക് , ജനിച്ച അന്ന് തൊട്ട് എന്റെ ഡാഡി ഈ മനസ്സിൽ കുത്തി വച്ചതാ അവനെ... ഈ ലോകത്ത് അവനെ സ്നേഹിച്ച പോലെ മറ്റൊന്നിനെയും ഞാൻ സ്നേഹിച്ചിട്ടില്ല... അവൻ എന്നെയൊന്നു നോക്കാൻ പോലും കൂട്ടാക്കിയിരുന്നില്ല... പക്ഷെ അവന്റെ ദേഷ്യവും വാശിയും എല്ലാം എനിക്ക് പ്രിയപ്പെട്ടതായിരുന്നു... എത്ര ആട്ടി അകറ്റിയാലും വീണ്ടും ഞാൻ അവന്റെ പുറകിൽ തന്നെയായിരുന്നു....അത്രയ്ക്ക് ഭ്രാന്തമായി ഞാനവനെ പ്രണയിച്ചിരുന്നു നീലു.. എന്റെ പ്രണയത്തിനിടയിലായിരുന്നു അവളുടെ കടന്നുകയറ്റം.... 'ദീപ്തി', അവളെ കൊല്ലണമായിരുന്നു ചെയ്തില്ല...

പകരം ഒരു വർഷം അവളെ ഞാൻ ഭ്രാന്താശുപത്രിയിൽ അടച്ചിട്ടു.... അവൾ പെട്ടെന്ന് മരിക്കാൻ പാടില്ല എന്ന് കരുതി.... എന്റെ സിദ്ധുവിനെ സ്നേഹിച്ചത് കൊണ്ടു മാത്രം നരകിച്ച് നരകിച്ച് അവൾ ചാവണം എന്നായിരുന്നു എന്റെ ആഗ്രഹം.... അതിനുവേണ്ടി മാത്രമായിരുന്നു അവളെ കൊല്ലാതെ അതിനകത്ത് ഇട്ടത്... അവൾ മറ്റൊരുത്തനും ആയി സ്നേഹത്തിലായിരുന്നുവെന്നും ഒളിച്ചോടി പോയെന്നും സിദ്ധുവിനെയടക്കം എല്ലാവരെയും വിശ്വസിപ്പിച്ചതും എന്റെ ബുദ്ധി തന്നെയായിരുന്നു... അങ്ങനെയെങ്കിലും അവളെ മറന്നു ആ ഡിപ്രഷൻൽ എന്നെ സ്വീകരിക്കും എന്ന് കരുതി... ഇതൊന്നും അറിയാത്ത കാര്യം ആയതുകൊണ്ടുതന്നെ ഞെട്ടിത്തരിച്ചു നിൽക്കുകയായിരുന്നു നീലു... മായയുടെ ഇത്തരമൊരു മുഖം അവൾക്ക് അന്യമായിരുന്നു.. ആദ്യമായി അത്തരം ഒരു ഭാവത്തിൽ അവളെ കണ്ടതിന്റെ പേടിയും നീലുവിനെ ഉള്ളിൽ നിറഞ്ഞുനിന്നു.... ഒപ്പം തന്നെ ഒരു പെണ്ണിന് ഇത്രയും ക്രൂരയാകാൻ കഴിയുമോ എന്ന ചോദ്യവും അവൾ ക്കുള്ളിൽ ഉയർന്നുകൊണ്ടിരുന്നു... മായ തുടർന്നു,

" സിദ്ധു വന്ന് ദീപ്തിയെ രക്ഷിച്ചപ്പോഴും എന്റെ ഉള്ളിൽ വിശ്വാസം ഉണ്ടായിരുന്നു, അവളെ കൊല്ലാൻ സാധിക്കും, സിദ്ധുവിനെ സ്വന്തമാക്കാനും സാധിക്കും എന്ന്.... ഇന്നലെ രാത്രി ദീപ്തിയെ തീർക്കാൻ എന്റെ ആളുകൾ ഇവിടെ വന്നിരുന്നു ..പക്ഷേ എങ്ങനെയോ അത് മിസ്സായി... നിന്നെയാണ് സിദ്ധു വിവാഹം കഴിക്കുന്നത് എന്നറിഞ്ഞിട്ടും അവരാരും അത് വെളിയിൽ പറഞ്ഞില്ല എന്നതിന് കാരണവും ഞാൻ തന്നെയാണ്.... നിന്റെ വയറ്റിൽ വളരുന്ന കുഞ്ഞ് സിദ്ധുവിന്റെയാണെന്ന് ഞാൻ അറിഞ്ഞു കഴിഞ്ഞാൽ നിന്നെയും ആ കുഞ്ഞിനെയും ജീവനോടെ വിടില്ല എന്ന് സിദ്ധുവിന് അടക്കം എല്ലാർക്കും ബോധ്യമുണ്ട്... അതുകൊണ്ടുമാത്ര മാണ് എല്ലാരും നീയാണ് സിദ്ധുവിന്റെ വധു എന്ന് എന്നിൽ നിന്നും മറച്ചു വെച്ചത.... മായ എഴുന്നേറ്റ് ഭയന്ന് മാറിനിൽക്കുന്ന നീലുവിന് അടുത്തേക്ക് നീങ്ങി... അവളുടെ കയ്യിലെ കത്തിയിലേക്കും കലങ്ങിയ ചുവന്ന കണ്ണിലേക്കും മാറി മാറി നോക്കിക്കൊണ്ട് നീലു വയറിൽ കൈ ചേർത്ത... സിദ്ധുവിനെ വെറുതെ ഒന്ന് സ്നേഹിച്ചു എന്ന കുറ്റത്തിന് ദീപ്തിയെ കൊല്ലാൻ തയ്യാറായ എന്റെ മുന്നിൽ, അവന്റെ കുഞ്ഞിനെയും വയറ്റിൽ ഇട്ടു നിൽക്കുന്ന നിന്നെ ഓർത്ത് എനിക്ക് സഹതാപം തോന്നുന്നു നീലു.....

നിന്റെ കഴുത്തിലെ താലി കാണുമ്പോൾ അതേ കയറുകൊണ്ട് തന്നെ കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിച്ചു ഇഞ്ചിഞ്ചായി നിന്നെ കൊല്ലാൻ എനിക്ക് തോന്നുന്നുണ്ട് ... പക്ഷേ വേണ്ടാ എന്റെ സിദ്ധുവിനെ ഒരു ദിവസത്തേക്കെങ്കിലും സ്വന്തം ആക്കിയതിന് അവന്റെ കുഞ്ഞിനെ നിന്റെ ഉദരത്തിൽ ചുമന്നതിന്, നിന്റെ കൺമുമ്പിൽ വച്ച് തന്നെ ആദ്യം നിന്റെ കുഞ്ഞ് ചാവണം... അതിനുശേഷം നീ... ഇതെല്ലാം കേട്ട് നീലു ഭയത്തോടെ നാലുപാടും കണ്ണുകൾ ഓടിച്ചു... പേടിച്ച് വിറച്ചത് കൊണ്ട് അവളുടെ കാലുകൾ അനങ്ങുന്നു പോലും ഉണ്ടായിരുന്നില്ല... കണ്ണിൽ നിന്നും കണ്ണുനീർ കവിൾത്തടത്തിലെ നനയിച്ച് ഒഴുകിക്കൊണ്ടിരുന്നു... അടുത്തേക്ക് നീങ്ങി വരുന്ന മായയെ നോക്കി അവൾ കൈകൂപ്പി കൊണ്ട് കെഞ്ചി... "മായാ പ്ലീസ്.... എന്റെ കുഞ്ഞിനെ ഒന്നും ചെയ്യരുത്" പക്ഷേ മായയുടെ കണ്ണിൽ ആ നിമിഷം ദയയുടെ ഒരു കണികപോലും ഉണ്ടായിരുന്നില്ല... ഒരുതരം പൈശാചിക ഭാവമായിരുന്നു.... കൈകൾ കുളപ്പുര മതിലിൽ ചേർത്ത് പതിയെ നീലു ഓരോ പടികളായി കയറി.. അതിനനുസരിച്ച് മായയും... ആരെയും അറിയിക്കാതെ അങ്ങോട്ട് വരാൻ തോന്നിയ നിമിഷത്തെ അവൾ പ്രാകി കൊണ്ട് രക്ഷപെടാനുള്ള വഴികൾ തിരഞ്ഞു.................തുടരും............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story