നീലാംബരി: ഭാഗം 23

neelambari

എഴുത്തുകാരി: ANU RAJEEV

 നീലു ഭയന്നു കൊണ്ട് ഓരോ പടികളായി കയറി.... ഭയം അവളെ കീഴ്പ്പെടുത്തിയിരുന്നു.. നടന്നു നടന്നു വസ്ത്രം മാറാൻ ഉപയോഗിക്കുന്ന മറപ്പുരയിലേക്കാണ് അവൾ കയറിയത്.. ചാരി വയ്ക്കാൻ സാധിക്കുന്ന ഒരു മരക്കതവല്ലാതെ അതു പൂട്ടി വയ്ക്കാൻ സാധിക്കുമായിരുന്നില്ല... എന്നാലും അവൾ അതിനു മുന്നിലെത്തിയതും വേഗം കതകു തുറന്നു അകത്തേക്ക് കയറി വാതിൽ അകത്തു നിന്നു ചാരി വാതിലിൽ അമർത്തിപ്പിടിച്ചു...... അങ്ങനെയൊരു നീക്കം മായ പ്രതീക്ഷിക്കാത്ത അതുകൊണ്ടുതന്നെ ഒന്ന് പതറിയെങ്കിലും ആ കതവിൽ പിടിച്ച് ശക്തമായി അവൾ അകത്തേക്ക് തള്ളി.... ബോഡി കണ്ടീഷൻ വീക്ക് ആയതുകൊണ്ട് തന്നെ നീലുവിന് ഒരുപാട് നേരം പിടിച്ചു നിൽക്കാൻ സാധിക്കില്ല എന്ന് അവൾക്കു തന്നെ ബോധ്യമുണ്ടായിരുന്നു.... ഒരുതരം ഭ്രാന്തമായ അവസ്ഥയിലായിരുന്ന മായ.... സർവ്വശക്തിയുമെടുത്ത് അകത്തേക്ക് തള്ളുംതോറും കതവ് തുറന്നു തുറന്നു വിടവിലൂടെ അകം ദൃശ്യമായി തുടങ്ങി.... നീലു കണ്ണുകൾകൊണ്ട് മുറിക്കുള്ളിൽ പരതി...

കുളത്തിൽ നിന്ന് ചേറു വാരാൻ ഉപയോഗിക്കുന്ന കലപ്പ പോലെ ഒരു വസ്തു അതിനുള്ളിൽ കിടക്കുന്നത് നീലുവിന്റെ ശ്രദ്ധയിൽപ്പെട്ടു... ഒരു കൈകൊണ്ട് ഡോറിൽ അമർത്തിപ്പിടിച്ച് ഇടതു കൈകൊണ്ട് എത്തി ആ വസ്തു കയ്യിലെടുത്തു... കതവ് മുക്കാൽ ഭാഗത്തോളം തുറന്നതും മായ അകത്തേക്ക് കയറി.... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 ഇതേസമയം നീലുവിനെ നോക്കി നടക്കുകയായിരുന്നു സിദ്ധു..... അവളെ ഒന്ന് കാണാൻ പോലും കഴിഞ്ഞില്ല എന്നുള്ളത് അവന് വലിയ വിഷമം ആയി തോന്നി... അവളോട് ഒരുപാട് സംസാരിക്കാനും പരാതികളും പരിഭവങ്ങളും തീർക്കാനും അവന്റെ ഉള്ളം കൊതിച്ചു... ഓരോ മുറിയിൽ കയറി ഇറങ്ങുമ്പോഴും നിരാശയായിരുന്നു ഫലം.... ഒപ്പംതന്നെ മായയും അവിടെ എവിടെയും ഇല്ല എന്നത് അവനെ ഭയത്തിൽ ആഴ്ത്തി.... നീലുവിന്റെ മുറിയിൽ നിന്ന്കൊണ്ട് അവൻ തലയുഴിഞ്ഞു ആലോചിച്ചുകൊണ്ടിരുന്നു.. അറിയാതെ അവന്റെ നോട്ടം ജനലിലൂടെ കുളപ്പുര യിലേക്ക് നീങ്ങി... പൂട്ടിക്കിടക്കുന്ന വാതിലിലൂടെ മഞ്ഞവെളിച്ചം പുറത്തേക്ക് വ്യാപിക്കുന്നുണ്ടായിരുന്നു.. ഒരു പക്ഷേ ആരെങ്കിലും അതിനകത്ത് കുളിക്കുന്നുണ്ടെങ്കിൽ പോലും കതവടച്ചു വെച്ച് കുളിക്കില്ല എന്ന് അവനു തോന്നി....

തന്റെ പ്രിയപ്പെട്ട ഒന്നിന് എന്തോ അപകടം സംഭവിച്ചു എന്ന് ഉള്ളിൽ നിന്ന് ആരോ വിളിച്ചു പറയും പോലെ.... അവൻ ധൃതിയിൽ പടിയിറങ്ങി മുറ്റത്തൂടെ ഓടി കുളിപ്പുരയിൽ പോയി വാതിലിൽ അമർത്തി... അത് തുറക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല സർവ്വശക്തിയുമെടുത്ത് ചരിഞ്ഞു നിന്ന് കൈ കൊണ്ട് അമർത്തി തള്ളി... രണ്ടുമൂന്നു വട്ടം തള്ളിയപ്പോൾ വലിയ ശബ്ദത്തോടെ ആ വാതിൽ കുറ്റി ഇളകി തുറക്കപ്പെട്ടു... പ്രത്യക്ഷത്തിൽ അവിടെ ആരും തന്നെ ഉണ്ടായിരുന്നില്ല... എന്തുകൊണ്ടോ പക്ഷേ നീലുവിന്റെ സാമീപ്യം അവിടെയുണ്ടെന്ന് അവന്റെ മനസ്സ് മന്ത്രിച്ചു കൊണ്ടിരുന്നു.... പേടിയോടെ അവൻ പടികളിറങ്ങി കുളത്തിലേക്ക് നോക്കി ശാന്തമായി യാതൊരുവിധ ഇളക്കവും തട്ടാത്ത വെള്ളം അവന്റെ മനസ്സിന് അൽപം ആശ്വാസം നൽകി... തിരിഞ്ഞു പടികൾ കയറുമ്പോൾ ആണ് ആണ് ആരുടെയോ ഉയർന്ന ശ്വാസോച്ഛ്വാസം കേട്ടത്... വേഗത്തിൽ ചലിച്ചു കൊണ്ടിരുന്ന കാലുകൾ പതുക്കെ നിശ്ചലമായി, അതു മറപ്പുരയിലേക്കു നീങ്ങി... ഭയവും ആശങ്കയും അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തിയിരുന്നു... വാതിൽ പതിയെ തുറന്നു നോക്കി ആദ്യം തന്നെ കണ്ടത് കട്ട ചുവപ്പുനിറത്തിൽ ഒഴുകിപ്പരന്ന രക്തം ആയിരുന്നു... പകുതി തകർന്ന ഹൃദയത്തോടെ അവൻ പതിയെ നോട്ടം മാറ്റി മുകളിലേക്ക് നോക്കി...

വെളിച്ചം കടക്കാത്ത മുറിക്കുള്ളിൽ രക്തത്തിൽ മുങ്ങി കിടക്കുന്ന മുടിയിഴകൾ അവനെ തളർത്തി... അവൻ അതിനുള്ളിലേക്ക് കാലെടുത്തു വച്ച് എന്തോ ഓർത്ത പോലെ പോക്കറ്റിൽ നിന്ന് മൊബൈൽ എടുത്ത് ഫ്ലാഷ് on ആക്കി ആ കമഴ്ന്നു കിടക്കുന്ന ശരീരത്തിലേക്ക് അടിച്ചു... മായ....... അവൾക്കടുത്തേക്ക് ഇരിക്കാൻ പോവുമ്പോഴേക്കും മുറിയുടെ ഒരു മൂലക്ക് കയ്യിൽ ഇരുമ്പിന്റെ കലപ്പ പോലെയൊരു വസ്തുവും കയ്യിൽ പിടിച്ച് കാൽ മുട്ടിൽ തലയമർത്തി കിതച്ചുകൊണ്ടിരിക്കുന്ന ഒരു സ്ത്രീരൂപം... അത് നീലുവാണെന്ന് മനസിലാക്കാൻ അവനധികം സമയം വേണ്ടി വന്നില്ല... അവൻ മായയെ ചാടി കടന്ന് നീലുവിന്റെ അടുത്ത് പോയി മുട്ടിലിരുന്നു.. അവളുടെ തോളിൽ കൈ അമർത്തി.. "എൻറെ കുഞ്ഞിനെ ഒന്നും ചെയ്യല്ലേ......" അവൾ ഞെട്ടി കൊണ്ട് അലറി വിളിച്ചു... അരണ്ട വെളിച്ചത്തിൽ സിദ്ധുവിന്റെ മുഖം കണ്ടതും അവൾ പൊട്ടി കരഞ്ഞു കൊണ്ട് അവനെ കെട്ടിപിടിച്ചു... അപ്പോഴാണ് അവളുടെ കയ്യിൽ നിന്നും ആ കലപ്പ താഴെ വീണത്... "സി....സിദ്ധു.... സിദ്ധു.. മാ മായ.... മായാ.........."

അവൾക്ക് തൊണ്ടയിൽ നിന്നും വാക്കുകൾ പുറത്ത് വരുന്നുണ്ടായിരുന്നില്ല.. അവൻ അവളെ തലയിലൂടെ തലോടി ആശ്വസിപ്പിച്ചു കൊണ്ടിരുന്നു... വ്യകതമല്ലെങ്കിലും ഒരുവിധം എന്ത് സംഭവിച്ചിരിക്കും എന്ന് അവൻ ഊഹിച്ചു... അവൾ കുറച്ചു നേരം കരഞ്ഞു തളർന്നപ്പോൾ അവന്റെ മേൽ ഉള്ള പിടി അയഞ്ഞു... അവളെ ചുമരിലേക്ക് ചേർത്തി ഇരുത്തി നേരെ മയക്കരികിൽ പോയി... മൂക്കിനടുത് കൈ വച്ചു നോക്കി... നേരിയ തോതിൽ ശ്വാസം ഉണ്ടായിരുന്നു... അത് അവന് ആശ്വാസമായി തോന്നി... അപ്പോഴും നീലു കരഞ്ഞോണ്ടിരിക്കുവായിരുന്നു... അവൻ വേഗം ഫോൺ എടുത്ത് ആരെയോ വിളിച്ചു... അതിനുശേഷം നീലുവിന്റെ അടുത്ത് വന്നിരുന്നു.. അവളെ പതിയെ കയ്യിൽ കോരിയെടുത്തു... അവൾ തളർന്നിരുന്നു... മായയെ വീണ്ടും കാണാതിരിക്കാൻ നെഞ്ചിൽ മുഖം പൂഴ്ത്തി പിടിച്ച് അവൻ അവളെ അവിടെ നിന്നും കൊണ്ട് പോയി... ആരുടേയും ശ്രദ്ധയിൽ പെടാതെ റൂമിൽ കിടത്തി... കണ്ണുകൾ തുടച്ച് നെറ്റിയിൽ നനുത്ത ഒരു ചുംബനം കൊടുത്തു... "മായക്കൊന്നും പറ്റിയിട്ടില്ല... ഹോസ്പിറ്റലിൽ കൊണ്ട് പോയി... ഇനി എന്തെങ്കിലും സംഭവിച്ചാൽ പോലും അത് അവൾ അർഹിക്കുന്നുണ്ട്... നിനക്ക് ഇതിന്റെ പേരിൽ ഒരു പോറൽ പോലും പറ്റില്ല...

ഇത് എന്റെ വാക്കാ....! ഉറങ്ങിക്കോ.. ഞാൻ ഇപ്പൊ വരാം..". അതും പറഞ് അവൻ പുറത്തേക്കിറങ്ങി.. അവന്റെ വാക്കുകൾ നൽകിയ ആത്മവിശ്വാസത്തിൽ അവൾ പതിയെ കണ്ണുകളടച്ചു.... 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺 ക്രൂരമായ കണ്ണുകളോടെ കത്തി കയ്യിൽ മുറുകെ പിടിച്ചു മായ നീലുവിന് അരികിലേക്ക് നടന്നു വ്യക്തമല്ലെങ്കിലും ബൈബിളിലൂടെ വരുന്ന അരണ്ടവെളിച്ചത്തിൽ കയ്യിലെ കത്തി വജ്രം പോലെ തിളങ്ങുന്നുണ്ടായിരുന്നു അതു കാണുന്തോറും നീലു ഇടതുകൈ വയറ്റിൽ ചേർത്ത് മുറുകെ പിടിച്ചു രക്ഷപ്പെടാനുള്ള അവസാന മാർഗം എന്ന നിലയിൽ വലതുകൈയ്യിലെ കൈമാറിയിരുന്ന ആയുധം അവൾക്ക് നേരെ ആഞ്ഞുവീശി കണ്ണു മുറുകെപ്പിടിച്ച് വീശി അതുകൊണ്ടുതന്നെ അത് എവിടെയാണ് തട്ടി എന്നത് പോലും അവൾക്ക് നിശ്ചയമുണ്ടായിരുന്നില്ല പതിയെ കണ്ണ് തുറന്ന് നോക്കിയപ്പോൾ കമിഴ്ന്നു കിടക്കുന്ന മായേ അവളുടെ തലയിൽ നിന്ന് ഒലിച്ചിറങ്ങുന്ന രക്തവുമാണ് കണ്ണിൽപ്പെട്ടത് കൈ കാലുകളുടെ ചലനം നഷ്ടപ്പെട്ട പോലെ അവള് ചുമരിലൂടെ ഊർന്നു താഴേക്കു കയ്യിൽനിന്നും ആകെ ആ കലപ്പ എടുത്ത് മാറ്റാൻ ഉള്ള ധൈര്യം പോലും അവൾക്ക് ഉണ്ടായില്ല സ്വയം രക്ഷയ്ക്ക് ആണെങ്കിൽ പോലും ചെയ്തത് തെറ്റായിപ്പോയി എന്ന് തന്നെ മനസ്സ് ഉറച്ചു വിശ്വസിച്ചു..

മനസ്സ് മരവിച്ചിരുന്നു സമയത്തായിരുന്നു കാതടപ്പിക്കുന്ന തരത്തിലുള്ള ശബ്ദം കേട്ടത് നീലു ഞെട്ടിയുണർന്നു ഒരു സ്വപ്നം എന്നപോലെ കഴിഞ്ഞ കാര്യങ്ങൾ തന്നെ മനസ്സിലേക്ക് വന്നതാണെന്ന് മനസ്സിലായപ്പോൾ അവളുടെ കണ്ണുകൾ സിദ്ധിവിനായി പരതി.. ബഡ്ഡിങ് സൈഡിലെ വുഡ് ചെയറിൽ ചാരിയിരുന്ന് ഉറങ്ങുന്ന സിദ്ധുവിനെ കണ്ടപ്പോൾ അവൾക്ക് ശ്വാസം തിരിച്ചുകിട്ടിയ പോലെ തോന്നി... കാലുകൾ രണ്ടും ടേബിളിലേക്ക് കയറ്റിവച്ച് കണ്ണുകൾക്ക് മീതെ വലതു കൈ മടക്കിവെച്ച് മറുകൈ ചെയറിന്റെ ഹാൻഡിലിൽ പിടിച്ച് ഉറങ്ങുന്നത് അവൾ കൗതുകത്തോടെ നോക്കിയിരുന്നു.... അവനെ ഇത്രയും അടുത്ത് കണ്ടിട്ട് ഒരുപാട് കാലമായ പോലെ തോന്നി അവൾക്ക്... ഉറങ്ങുകയാണ് മായയുടെ കാര്യം ചോദിക്കണമെന്നുണ്ടായിരുന്നു പക്ഷേ ഉണർത്താൻ തോന്നുന്നില്ല ക്ലോക്കിലേക്ക് നോക്കി സമയം പതിനൊന്നര കഴിഞ്ഞു ശബ്ദം പോലും പുറത്തു വരുന്നില്ല എന്ന് തോന്നി അവൾക്ക്.... പതുക്കെ ബെഡിൽ നിന്ന് എഴുന്നേറ്റ് വാഷ് റൂമിൽ പോയി മുഖം കഴുകി പുറത്തുവരുമ്പോൾ സിദ്ധു ബെഡ്ഡിൽ കിടക്കുന്നു... അവൾ അത്ഭുതത്തോടെ ബെഡിനരികിലേക്ക് നടന്നു... അപ്പോൾ അവൻ ഒരു കൈ തലയിൽ താങ്ങി ചരിഞ്ഞു കിടന്ന് അവളെ നോക്കി കണ്ണിറുക്കി ചിരിച്ചു..

ഇത്രനേരം തോന്നിയിരുന്ന ആധിയും വേദനയും ആ ഒരു ചിരിയിൽ ഇല്ലാതായ പോലെ തോന്നി അവൾക്ക്..... നീലു പതിയെ ബെഡിലേക്ക് ഇരുന്നു, തന്റെ മനസ്സിലെ ചോദ്യം വായിച്ചറിഞ്ഞെന്നപോലെ അവളുടെ വലതുകൈയുടെ മേലെ അവൻ കൈ ചേർത്തു,, താഴോട്ടു നോക്കിയിരുന്നു നീലു പൊടുന്നനെ അവന്റെ മുഖത്തേക്ക് നോട്ടമെറിഞ്ഞു... " മായയ്ക്ക് കുഴപ്പമൊന്നുമില്ല.. ബോധം തെളിഞ്ഞിട്ടില്ല... പക്ഷേ ജീവന് ആപത്തൊമൊന്നുമില്ല എന്ന് ഡോക്ടർ പറഞ്ഞു.... വീണതാണ് എന്നാണ് പറഞ്ഞിരിക്കുന്നത്.... അങ്ങനെയൊരു സംഭവം നീ അറിഞ്ഞിട്ടില്ല... നീ ഒന്നും ചെയ്തിട്ടില്ല.... ഈ നിമിഷം നിന്റെ മനസ്സിൽ നിന്ന് അതെല്ലാം മായ്ച്ച് കളഞ്ഞിരിക്കണം നീലു... ഇനി മായാ എന്നൊരു അദ്ധ്യായം നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരാൻ ഞാൻ സമ്മതിക്കില്ല... നിന്റെ കൂടെ ഇനിയെന്നും ഞാൻ ഉണ്ടാവും..."" അവനോട് പറ്റിച്ചേർന്നു കിടക്കുമ്പോൾ മനസ്സിലെ ഭാരങ്ങൾ എല്ലാം ഒഴിഞ്ഞു പോകുന്ന പോലെ തോന്നി നീലുവിന്...................തുടരും............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story