നീലാംബരി: ഭാഗം 24

neelambari

എഴുത്തുകാരി: ANU RAJEEV

6 മാസങ്ങൾക്കു ശേഷം... ആ തറവാട്ടിൽ വീണ്ടും ഒരു വിവാഹ പന്തലുയർന്നു... വീട് മുഴുവൻ ആളെ കൊണ്ട് നിറഞ്ഞു... സിദ്ധുവിന്റെ കണ്ണുകൾ നീലുവിന് വേണ്ടി തിരഞ്ഞു കൊണ്ടിരുന്നു... "അതെങ്ങനെയാ... ഒരവിടെ ഒതുങ്ങി ഇരിക്കാൻ പറഞ്ഞാൽ കേൾക്കില്ലലോ... റൂമിൽ നിന്നിറങ്ങരുത് എന്ന് പറഞ്ഞിട്ടാ ഒന്നു പുറത്തിറങ്ങിയത്... വന്നു നോക്കുമ്പോഴേക്കും മുങ്ങി... വയറ്റിൽ ഒന്നിനെ ഇട്ടിട്ടാ അവളുടെ ഓട്ടം... ഏത് നേരത്താണോ ഇതിനെയൊക്കെ... "വയറ്റിലാക്കാൻ തോന്നിയത് എന്നല്ലേ.... സിദ്ധു പറഞ്ഞു കൊണ്ടിരിക്കെ പെട്ടെന്നൊരു അപശബ്ദം കേട്ട് അവൻ തിരിഞ്ഞു നോക്കി... ഇളിച്ചോണ്ട് നിൽക്കുന്ന കാർത്തിക്കിനെ കണ്ട് അവൻ കൂർപ്പിച്ചു നോക്കി... "നീ കണ്ണിട്ട് ഉരുട്ടിയിട്ട് ഒരു കാര്യവുമില്ല... ഇതൊക്കെ ഒപ്പിക്കുന്നതിനു മുമ്പ് ആലോചിക്കണമായിരുന്നു...." അവൻ കുറുമ്പോടെ പറയുന്നത് കേട്ട് സിദ്ധുവിന്റെ ചുണ്ടിലും ഒരു പുഞ്ചിരി മൊട്ടിട്ടു.. അത് വിദഗ്ധമായി മറച്ചു കൊണ്ട് അവൻ കാർത്തിക്കരികിലേക്ക് നടന്നു..

"പൊന്നു മോനെ കാർത്തിക്കെ... നിനക്ക് ഇപ്പോ ഇതിനുള്ള മറുപടി തരാത്തത് ഇന്ന് നിന്റെ കല്യാണം ആയത് കൊണ്ടാ... അല്ലാ നിനക്ക് മറുപടി വേണമെങ്കിൽ നിന്റെ ഫസ്റ്റ് നൈറ്റ്‌ ഞാൻ ലാസ്റ്റ് നൈറ്റ്‌ ആക്കും... " ഒരു ഭീഷണി സ്വരത്തിൽ സിദ്ധുവിന്റെ വായിൽ നിന്നും വീണ വാക്കുകൾ കേട്ടതും കാർത്തി ഒന്ന് കുനിഞ്ഞ് നെഞ്ചിൽ രണ്ടു കയ്യും വച്ച് ഹാർട്ട് അറ്റാക്ക് വന്ന പോലെ കാണിച്ചു... "ചങ്കു പൊട്ടുന്ന പോലത്തെ വർത്തമാനം പറയല്ലേടാ... ഒരുപാട് കാലമായി സ്വപ്നം കണ്ടോണ്ട് നടന്ന ദിവസമാ.. കാലു പിടിക്കാം.. കുളമാക്കരുത്..." ഒരു പ്രതേക ഈണത്തിൽ പറയുന്നത് കേട്ട് സിദ്ധു ഒന്ന് ചിരിച്ചു.. പിന്നേ പെട്ടെന്ന് ഓർത്ത പോലെ ചോദിച്ചു, "ടാ.. നീലുവിനെ കണ്ടോ...? " "കുളപ്പുരയിലേക്ക് പോവുന്നത് കണ്ടു... ചോദിച്ചപ്പോ പറഞ്ഞു, കുറച്ചു നേരം തനിച്ചിരിക്കണമെന്ന്..." "How crazy she Is!!!! എത്ര പറഞ്ഞാലും മനസിലാവില്ല... Oky... ഞാൻ പോയി വിളിച്ചിട്ട് വരാം..." "ടാ... സമയം 8.30 കഴിഞ്ഞു... 10 നാ മുഹൂർത്തം.. രണ്ടും കൂടെ അവിടെ റൊമാൻസിച്ചോണ്ട് നിക്കരുത്..." സിദ്ധു വീണ്ടും ഒന്ന് കൂർപ്പിച്ചു ഒരു പിരികം പൊക്കി നോക്കിയതും കാർത്തി വീണ്ടുംകയ്യെടുത്തു തൊഴുതുന്നതായി കാണിച്ചു...

അവനെ നോക്കി ഒന്ന് ചിരിച്ച് സിദ്ധു കുളപ്പുരയിലേക്ക് നടന്നു... വാതിൽ തുറന്നപ്പോൾ തന്നെ കണ്ടു ഒറ്റക്ക് കുളത്തിലേക്ക് നോക്കി പടവിൽ ഇരിക്കുന്ന നീലുവിനെ... അവൻ പതിയെ അവൾക്കരികിൽ പോയിരുന്നു... ഒന്ന് തിരിഞ്ഞു പോലും നോക്കാതെ , കുളത്തിലേക്കുള്ള നോട്ടം മാറ്റാതെ തന്നെ സിദ്ധുവിന്റെ സാമിപ്യം അവൾ അറിഞ്ഞിരുന്നു... വെള്ളത്തിൽ തന്നെ കണ്ണ് നട്ട് അവൾ അവന്റെ തോളിലേക്ക് ചാഞ്ഞു... "നിന്നോട് എത്ര തവണ പറഞ്ഞിട്ടുണ്ട് ഇവിടെ തനിച്ച് ഇരിക്കരുതെന്ന്... ഒന്ന് തല കറങ്ങുകയോ വയ്യാതാവുകയോ ചെയ്‌താൽ ആരും കേൾക്കുക പോലുമില്ല..." അവളുടെ വീർത്ത വയറിൽ കൈ ചേർത്ത് ആവലാതിയോടെ പറയുന്ന അവന്റെ വാക്കുകൾ അവളിൽ സന്തോഷം നിറച്ചു.. ഇത് വരെ വഴക്കു പറയാനോ കെയർ ചെയ്യാനോ ആരുമില്ല എന്ന് കരുതിയവളുടെ കുഞ്ഞു കുഞ്ഞു സന്തോഷങ്ങൾ... "ആഹ്... ഞാൻ പറയുമ്പോൾ ചിരിയാണോ വരുന്നത്... നിന്നോട് റൂമിലിരിക്കാനല്ലേ പറഞ്ഞത്... Why are u doing like this? എന്നെ ടെൻഷൻ അടിപ്പിച്ചാലെ സമാധാനമാകൂ....?" "മായ എന്താ എന്നോടൊരു വാക്ക് പോലും പറയാതെ പോയത് സിദ്ധു???" അവളുടെ ചോദ്യം കേട്ട് ആദ്യം ഒന്ന് പതറിയെങ്കിലും അവളെ ഒന്ന് ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു...

"അവൾക്ക് നിന്നോട് ദേഷ്യമാ നീലു.. അവൾ സ്നേഹിച്ചവനെ തട്ടിയെടുത്തതിൽ... അത് കൊണ്ടല്ലേ നിന്നോട് ഒന്ന് പറയുക പോലും ചെയ്യാതെ മുംബൈലോട്ട് പോയത്... നിന്നെ ഒന്ന് കാൾ പോലും ചെയ്തില്ലലോ... അത്രയും ദേഷ്യം കാണും.. നമ്മുടെ ലൈഫിലേക്ക് അവൾ ഇനിയൊരിക്കലും വരരുത് നീലു.. വരില്ല... നീ ഇനി അവളെ കുറിച്ച് ആലോചിക്കാൻ നിൽക്കണ്ട.. പകരം ഈ കുറുമ്പനെ കുറിച്ച് ആലോജിക്ക്." അവളുടെ വയറിൽ തലോടികൊണ്ട് സിദ്ധു പറഞ്ഞു... അവൾ ഒരു മങ്ങിയ ചിരി അവന് കൊടുത്തു... "എഴുന്നേറ്റേ... മതി ഇവിടെ ഇരുന്നത്... അവിടെ രണ്ടാളും നിന്നെ അന്വേഷിച്ച് നടപ്പുണ്ട് " അവൾ സംശയത്തോടെ അവനെ നോക്കി.. "വേറെ ആരാ? ദീപ്തിയും അന്നയും... രണ്ടു പേരും ഒരുങ്ങി നിൽപ്പുണ്ട്... നീയോ??? പോയി ഡ്രസ്സ് ചേഞ്ച്‌ ചെയ്യ്... It's too late...." അവൾ ഒന്ന് തലയാട്ടി കൊണ്ട് അവിടെ നിന്നും പോയി... സിദ്ധു അവിടെ തന്നെ നിന്നു... അവന്റെ മനസ്സിൽ 6 മാസം മുൻപ് നടന്ന ഓരോന്നും തെളിഞ്ഞു വന്നു... നീലുവിനെ മുറിയിലാക്കി നേരെ പോയത് ദീപ്തിയുടെ അടുത്തേക്കാണ്... ആരെയും ഇൻവോൾവ് ചെയ്യിക്കാൻ കഴിയാത്ത കാര്യമായതിനാൽ കുളപ്പടവിൽ വീണു , തല മുറിഞ്ഞു, ഹെവി ബ്ലീഡിങ് ഉണ്ട് എന്ന് പറഞ് ഒരു ആംബുലൻസ് മാത്രമായിരുന്നു വിളിച്ചത്...

അതും വീട്ടിലേക്ക് വരുത്താതെ മെയിൻ റോഡിലേക്ക്... അത് വരെ മായയേം തൂക്കി നടന്നു.. വീട്ടിലാരും അറിയരുത് എന്ന് നിർബന്ധം ഉണ്ടായിരുന്നു. ആംബുലൻസിൽ കയറ്റിയതും അവൾക്ക് ഓക്‌സിജൻ മാസ്ക് വച്ച് കൊടുത്തിരുന്നു... അത്രക്കും സീരിയസ് കണ്ടിഷൻ ആയിരുന്നു... എന്നെ സമാധാനിപ്പിക്കാൻ എന്ന പോലെ മുമ്പിലിരുന്ന ഡ്രൈവരും കൂടെ ഉണ്ടായിരുന്ന ആളും പറഞ്ഞു... ഓക്സിജൻ മാസ്ക് ഉള്ളത് കൊണ്ട് ഹോസ്പിറ്റലിൽ എത്തുന്നത് വരെ പ്രോബ്ലം ഒന്നും ഉണ്ടാവില്ല, പിന്നേ ഡോക്ടർസ് നോക്കിക്കോളും എന്ന്... മാത്രമല്ല top ഹോസ്പിറ്റൽ ആയ C-medic ഹോസ്പിറ്റലിനെ കുറിച്ച് വായ തോരാതെ പറയുന്നുമുണ്ട്.. പറഞ്ഞത് വച്ച് നോക്കുമ്പോൾ അവിടെ എത്തിയാൽ മായ രക്ഷപെടും എന്ന ആശ്വാസത്തിൽ സിദ്ധുവും ഇരുന്നു.. പക്ഷെ ഉള്ളിലെവിടെയോ ഇവളെ എന്തിന് വേണ്ടി രക്ഷക്കണം എന്നും തോന്നി... അപ്പോഴാണ് അബോധാവസ്ഥയിൽ അവൾ എന്തൊക്കെയോ പുലമ്പുന്നത് കേട്ടത്... അവൻ അവൾക്കരികിൽ ഇരുന്ന് അവൾ പറയുന്നത് ശ്രദ്ധിച്ചു... "നിന്നെ ജീവിക്കാൻ സ....സമ്മതിക്കില്ല.. നിൻ.. നിന്റെ കുഞ്ഞിനേം കൊല്ലും..

പിന്നേ നിന്നേം... സി.. സിദ്ധു... സിദ്ധു എന്റെയാ... നിന്നെ കൊല്ലും.. കൊല്ലും... നീലു...... അവളുടെ വായിൽ നിന്ന് വീണ വാക്കുകൾ അവന്റെ ഉള്ളിലെ ചെകുത്താനെ പുറത്ത് കൊണ്ട് വരാൻ കെൽപ്പുള്ളവയായിരുന്നു... അവന്റെ കണ്ണിൽ നിറഞ്ഞു നിന്നത് ദേഷ്യമായിരുന്നില്ല... ഒരു തരം പകയായിരുന്നു.. നീലു തനിക്ക് എന്താണെന്ന് അപ്പോഴാണ് അവന് മനസിലായത്... പ്രാണനെക്കാൾ കൂടുതൽ അവളെ സ്നേഹിക്കുന്നുണ്ട്... ആ പ്രണയം അപ്പോൾ അവനെ കൊണ്ട് അത് ചെയ്യിപ്പിച്ചു... അവന്റെ കൈകൾ മായയുടെ ശ്വാസം നിലനിർത്തിയിരുന്ന ഓക്സിജൻ മാസ്കിൽ അമർന്നു... അത് മുഖത്ത് നിന്നും എടുത്ത് മാറ്റി... കണ്ണടച്ച് കിടക്കുകയായിരുന്ന അവളുടെ മുഖം അസ്വസ്ഥത നിറഞ്ഞതായി ഭാവമാറ്റം ചെയ്യപ്പെട്ടു... അവൻ ഒരു തരം കൗതുകത്തോടെ അവൾ പിടയുന്നത് നോക്കിയിരുന്നു... നീലുവിനെ കൊല്ലണം കൊല്ലണം എന്ന് വിളിച്ചു പറഞ്ഞ നാവുകൾ നിശ്ചലമാവുന്നത് വരെ അവൻ ആ കാഴ്ച കണ്ടു നിന്നു... ഹോസ്പിറ്റൽ എത്തുമ്പോഴേക്കും അവൾ മരിച്ചിരുന്നു... ജെയിംസ്ന്റെ സഹായത്തോടെ ഡോക്ടറെ സ്വാധീനിച്ച് വെറും ഒരു അപകടമരണമാക്കി മാറ്റി അതിനെ... കാലു തെന്നി വീണ് രക്തം വാർന്നു മരിച്ചു... അപ്പോൾ തന്നെ തിരികെ വന്ന് കുളപ്പുരയിൽ പോയി പരതി...

അഥവാ കേസ് അന്വേഷണം വന്നാലും ഒരു തെളിവും ലഭിക്കാതിരിക്കാൻ... അവിടെ നിന്നും ഒരു കത്തി മാത്രം കിട്ടി... അതെടുത്തു മാറ്റി, കൂടെ ആ കലപ്പയും, അവിടെയെല്ലാം കഴുകി, ഒരു തെളിവും ബാക്കി വച്ചില്ല എന്നുറപ്പിച്ച് നീലുവിനരികിൽ പോയി കിടന്നു..... യാതൊരു വിധ കേസന്വേഷണമോ മീഡിയ പ്രെസെൻസോ ഉണ്ടായില്ല... മായയ്ക്ക് വേണ്ടി മാത്രം ജീവിച്ച ദേവൻ എന്ന മൃഗം ജയിലിൽ ആയത് കൊണ്ട് ആരും കേസ് മൂവ് ചെയ്തില്ല... തകർന്ന നിലയിലുള്ള അയാളെ കാണാൻ സിദ്ധു പോയിരുന്നു.. ഒരു വാക്ക് പോലും മിണ്ടാതെ തകർന്ന് നിൽക്കുന്ന അയാളോട് ഒരു തരത്തിലുള്ള സഹതാപവും അവന് തോന്നിയില്ല.. മകളെ താൻ കൊന്നതാണെന്ന് സിദ്ധു ഏറ്റു പറഞ്ഞു... അത് ദേവന്റെ മനസിന്റെ താളം തെറ്റിച്ചു... ഭ്രാന്തനെ പോലെ വിസിറ്റർസ് റൂമിന്റെ ഇഴകളിലൂടെ സിദ്ധുവിനെ പിടിക്കാനാഞ്ഞു.. കഴിയാതെ വന്നപ്പോൾ ആ ജയിലിന്റെ ഇഴകൾ തല കൊണ്ട് ഇടിച്ചു പൊട്ടിക്കാൻ ശ്രമിച്ചു.. പോലീസുകാരെല്ലാം കൂടെ പിടിച്ച് സെല്ലിനകത്തേക്ക് ഇടുമ്പോൾ അയാളിൽ മായ എന്ന പേര് മാത്രമേ അവശേഷിച്ചിരുന്നുള്ളു...

ബാക്കിയെല്ലാം ഓർമയിൽ നിന്ന് മാഞ്ഞു പോയിരുന്നു... മകളെ ജീവന് തുല്യം, അല്ലെങ്കിൽ അതിനെക്കളേറെ സ്നേഹിച്ചിരുന്ന ഒരച്ഛൻ... ആ മകൾക്ക് വേണ്ടി, അവൾക്ക് സൗഭാഗ്യങ്ങൾ വന്ന് നിറയാൻ വേണ്ടി മാത്രം നീലുവിന്റെ കുടുംബത്തിനെ ഇല്ലാതാക്കി ആ സ്വത്തുക്കൾ സിദ്ധുവിന്റെ പേരിൽ എത്തിച്ചു അവനെ സ്വന്തം മകൾക്ക് നൽകാൻ ശ്രമിച്ച അച്ഛൻ... എന്തിന് വേണ്ടി കഷ്ട്ടപെട്ടോ, ആർക്ക് വേണ്ടി എല്ലാം തട്ടിച്ചും വെട്ടിച്ചും ഉണ്ടാക്കിയോ അവൾ ഇനി മടങ്ങി വരില്ല എന്നത് അയാളെ മുഴു ഭ്രാന്തനാക്കി മാറ്റി... ജാനകിയും സിദ്ധുവും രാഘവിനെതിരെ സാക്ഷി പറഞ്ഞു... സ്വന്തം ഭാര്യയുടെയും മകന്റെയും വാക്കുകൾ മുഖവിലക്കെടുത്ത കോടതി, തെളിവുകളുടെ അഭാവം കൊണ്ടും, കേസിന്റെ കാല പഴക്കം കൊണ്ടും 6 വർഷം കഠിന തടവിനു വിധിച്ചു... ഒന്നാം പ്രതി ദേവൻ മാനസിക നില തകരാറിലായ കാരണത്താൽ മാനസികാരോഗ്യ കേന്ദ്രത്തിലേക്കും, ചികിത്സക്ക് ശേഷം പൂർണ ആരോഗ്യവാനായതതിന് ശേഷം മേല്പറഞ്ഞ അതെ ശിക്ഷ നടപ്പിലാക്കാനും കോടതി ഉത്തരവിട്ടു...

ഒന്നിലും സിദ്ധുവിന് കുറ്റബോധം ഉണ്ടായിരുന്നില്ല... നീലുവിന് വേണ്ടി ഇത്രയെങ്കിലും വേണമെന്ന് അവന് തോന്നിയിരുന്നു.. പക്ഷെ അവളോടൊന്നും തുറന്ന് പറഞ്ഞില്ല... ഈ അവസ്ഥയിൽ അറിയണ്ട എന്ന് തോന്നി... അവൾ വേദനിക്കരുത്... കുറ്റബോധം തോന്നരുത്... അത് കൊണ്ട് തന്നെ മായ ജീവിച്ചിരുപ്പുണ്ട് എന്ന് വിശ്വസിപ്പിച്ചു... ഡാഡിക്കൊപ്പം ദേവനും ജയിലിൽ ആണെന്നും... അവളുടെ സന്തോഷത്തിനു വേണ്ടി എന്തും ചെയ്യും അവൻ.. അവളെ ഇല്ലാതാക്കണം എന്ന് നാവിൽ നിന്ന് വന്നത് കൊണ്ട് മാത്രമാണ് മായയുടെ ജീവൻ പൊലിഞ്ഞത്... അങ്ങനെ തന്നെ ആണ് എന്ന് വിശ്വസിക്കാനാണ് സിദ്ധുവിനും ഇഷ്ട്ടം.. എന്തെന്നാൽ നീലു എന്നത് പ്രണയമല്ല... അവന്റെ ഭ്രാന്താണ്... 🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀 സിദ്ധു കുളത്തിലേക്കിറങ്ങി ഒന്ന് മുഖം കഴുകി... ആ വെള്ളത്തിലെ പ്രതിബിംബത്തിൽ നോക്കി പറഞ്ഞു... "ഈ ലോകത്ത് നിന്നെ നോവിക്കാൻ ആരെയും സമ്മതിക്കില്ല നീലു... നീ എന്റെയാ... Strictly mine..... 💙"...............തുടരും............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story