നീലാംബരി : ഭാഗം 25

Neelambari-Arthana

രചന: അർത്ഥന

നീലു താഴേക്ക് പോകുമ്പോൾ ശബരി അവളുടെ കൈയിൽ പിടിച്ചുവച്ചു നീ എങ്ങോട്ടാ ഈ പോകുന്നെ ദുബായിക്ക് എന്തെ നിങ്ങളും വരുന്നോ ആ വരുന്നുണ്ട് നിങ്ങള് ഒന്ന് മാറിയേ ഞാൻ പോട്ടെ അങ്ങനെ അങ്ങ് പോകാതെ നിന്നോട് ഞാൻ ഒരു കാര്യം പറയാനാ വന്നേ പറയട്ടെ നമ്മള് എല്ലാവരും നമ്മുടെ കുടുംബക്ഷേത്രത്തിൽ പോകുന്നുണ്ട് അപ്പൊ എല്ലാവരോടും വേഗം റെഡിയാവാൻ അമ്മ പറഞ്ഞു ഉച്ചയോടെ ഇവിടുന്ന് ഇറങ്ങും മ്മ് ഞാൻ ഒന്ന് അമ്മയുടെ അടുത്ത് പോയിട്ട് വരാം ഓ അമ്മ പറഞ്ഞാലേ വിശ്വാസം ആവുള്ളുന്നുണ്ടോ അതൊന്നുമല്ല ഞാൻ ഇപ്പൊ വരാം നീലു അമ്മയുടെ അടുത്തേക്ക് പോയി അമ്മേ ഏത് അമ്പലത്തിലേക്ക പോകുന്നെ അത് കുറച്ച് ദൂരെയാ പിന്നെ മോളെ ശബരിയുടെ ഒരു ജോഡി ഡ്രെസ്സും കൂടി എടുത്തോ കുറച്ച് നേർച്ചയൊക്കെയുണ്ട് ശെരിയമ്മേ

എന്നാൽ മോള് പോയി റെഡിയായിക്കോ നീലു റൂമിലേക്ക് വന്നു അപ്പൊ ശബരി ഫ്രഷായി കണ്ണാടിയുടെ മുന്നിൽ നിൽക്കുന്നുണ്ടായിരുന്നു ഇങ്ങേര് ഇത്ര വേഗം ഫ്രഷായോ ഡീ നീ എന്തും നോക്കി നിൽക്കുവാ റെഡിയാവുന്നില്ലേ റെഡിയാവാം അതും പറഞ്ഞ് നീലു ഫ്രഷാവൻ പോയി തിരിചിറങ്ങിയപ്പോൾ ശബരി റൂമിൽ ഇണ്ടായിരുന്നില്ല ഹോ ഭാഗ്യം നീലു സ്വയം ഒന്ന് നോക്കി സാരിയുടെ ബ്ലൗസും പാവാടയും ആണ് ഇട്ടിരിക്കുന്നത് ബെഡിൽ വച്ച സാരി ഉടുക്കാൻ തുടങ്ങി അതാണെങ്കിൽ ഉടുത്തിട്ടും ഉടുത്തിട്ടും ശെരിയാവുന്നില്ല ഈ സാരി എന്താ ഇങ്ങനെ നീലു സാരിയും കൈയിൽ പിടിച്ചു നിൽക്കുമ്പോഴാണ് ശബരി അങ്ങോട്ടേക്ക് വന്നത് നീ ഇങ്ങനെ ആണോ വരുന്നേ നിങ്ങള് എന്നെ കളിയാക്കാൻ നിൽക്കുവാണോ ഇത് ഉടുത്തിട്ട് ശെരിയാവുന്നില്ല നിങ്ങൾക്ക് ഒന്ന് ഹെൽപ് ചെയ്തുടെ

അതിന് ഞാൻ എന്തോന്ന് ഹെൽപ്പാൻ നിങ്ങള് ഇതൊന്ന് പിടിച്ചേ നീലു സാരിയുടെ ഞൊറി എടുത്ത് എന്നിട്ട് ശബരിയോട് അത് താഴത്ത് പിടിച്ചുകൊടുക്കാൻ പറഞ്ഞു അവൻ പിടിച്ചു കൊടുത്തു അവള് വേഗം തന്നെ സാരി ഉടുത്തു കഴിഞ്ഞോ ഇത് കഴിഞ്ഞു നീലു മുടി ഉണക്കി വേഗം കെട്ടി സിന്ദൂരം ഇടുമ്പോൾ അവൻ ഇട്ടുതരാം എന്ന് പറഞ്ഞ് ഇട്ടുകൊടുത്തു അവൻ താഴേക്ക്‌ പോയി അപ്പോഴേക്കും മിന്നുമോള് അവന്റെ അടുത്തേക്ക് വന്നു ശബി നോക്കിയേ എന്നെയെന്നോ ശിവേനെ ആണോ നല്ലരസം അത് പിന്നെ പറയാനുണ്ടോ എന്റെ കുഞ്ഞിനെ ആല്ലേ എന്നാലും ശിവേന കുഴപ്പമില്ല എന്നാലും എന്നെ അല്ലെ രസം അതേല്ലോ വാ നമ്മക്ക് പോകണ്ടേ പിന്നെ എല്ലാവരും വന്നു അച്ഛനും അമ്മയും ഏട്ടനും ഏട്ടത്തിയും ഒരു കാറിലും ശബിയും നീലുവും ശിവയും മിന്നുവും ഒരു കാറിലും ആണ് പോയത് മിന്നുമോള് പുറത്തേക്ക് നോക്കി ഇരിപ്പാണ്

കാണുന്നതിനെ കുറിച്ചൊക്കെ വാതോരാതെ സംസാരിക്കുന്നു എന്തേലും അവൾക്ക് ഇഷ്ട്ടയത് കണ്ടാൽ അപ്പൊത്തന്നെ ശിവക്കും നീലുവിനും ശബിക്കും കാണിച്ചു കൊടുക്കും കുറെ നേരത്തെ യാത്രയ്ക്ക് ശേഷം അവർ എല്ലാവരും അമ്പലത്തിൽ എത്തി തൊഴുത് വലം വച്ചു പ്രസാദം വാങ്ങി ശബി ഞാൻ ഒരു നേർച്ച നേർന്നിരുന്നു നിനക്ക് നല്ലൊരു പെണ്ണിനെ കിട്ടാൻ വേണ്ടി അതിന് ഞാൻ എന്താ വേണ്ടേ അമ്മ നേർച്ച നടത്തിക്കോ അത് നിന്നെക്കൊണ്ട് ശയന പ്രദക്ഷിണം നടത്താമെന്ന എന്തോന്ന് 😳ശയന പ്രദക്ഷീണോ അതൊന്നും നടക്കുലെ എന്നെകൊണ്ടൊന്നും പറ്റില്ല അച്ഛനോട് ചെയ്യാൻ പറ അച്ഛനാകുമ്പോൾ നല്ല പരിചയം ഇണ്ടാവുമല്ലോ ഡാ നീ കളിക്കാതെ ഇത് എന്തായാലും ചെയ്തേ പറ്റു ഇല്ലേൽ നീലുവിനും നിങ്ങള്ക്ക് ജനിക്കാൻ പോകുന്ന കുട്ടികൾക്കും ആയിരിക്കും ദോഷം

ഓ ഇനി പറഞ്ഞു പറഞ്ഞ് കാട് കേറണ്ട ഞാൻ ചെയ്തോളാം ശബരി ശയനപ്രദക്ഷിണം ചെയ്യാൻ തുടങ്ങി ഏട്ടത്തി ഏട്ടന്റെ നെഞ്ചിലെ ടാറ്റു എവിടെ ടാറ്റുവോ ഏത് ടാറ്റു ഏട്ടന്റെ നെഞ്ചിൽ ഒരു ടാറ്റു ഇണ്ട് എന്നിട്ട് ഞാൻ കണ്ടില്ലലോ ഏട്ടത്തി ഏട്ടനോട് ചോദിച്ച് നോക്ക് പിന്നെ ശബിയുടെ നേർച്ചയൊക്ക കഴിഞ്ഞു അപ്പോഴേക്കും വിളക്കുകൾ തെളിയിക്കാൻ തുടങ്ങിയിരുന്നു എല്ലാവരും വിളക്ക് തെളിയിക്കാൻ തുടങ്ങി അമ്മ എനിച്ചും ആക്കണം അതൊന്നും വേണ്ട പൊള്ളും ഇല്ല എനിച്ചും ബേണം ഇനി കരയണ്ട ഇത് പിടിക്ക് ധന്യ മിന്നുവിന്റെ കൈയിൽ വിളക്ക് കൊടുത്തു എന്നിട്ട് അവളും ഒരുമിച്ച് കത്തിച്ചു അയ്ശ് നല്ല രസാണ്ടല്ലേ അമ്മേ മ്മ് മതി ശബിക്ക് ആണെങ്കിൽ ഒരുന്മേഷവും ഇല്ല പിന്നെ എല്ലാം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി വീട്ടിൽ എത്തുമ്പോഴേക്കും മിന്നുമോൾ ഉറങ്ങിയിരുന്നു ...തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story