നീലാംബരി : ഭാഗം 27

Neelambari-Arthana

രചന: അർത്ഥന

ശബി നീലുവിനെയും കൂട്ടി ഷെൽഫിന്റെ അടുത്തേക്ക് പോയി എന്നിട്ട് ഷെൽഫിൽ നിന്ന് ഒരു ആൽബം എടുത്ത് അവൾക്ക് കൊടുത്ത് ശബി ബാൽക്കണിയിലേക്ക് പോയി നീലു ആ ആൽബം തുറന്നുനോക്കി അതിലെ ഫോട്ടോ കണ്ട് നീലു ഞെട്ടി ഈ ഫോട്ടോ ഇത് ശബി ആണോ അപ്പൊ ഈ ശബിയും ആ ശബിയും ഒന്നാണോ ഒന്നും മനസിലാവുന്നില്ലലോ അപ്പൊ ശബി പറഞ്ഞ അഞ്ചു ഞാൻ അല്ലെ എന്നെയല്ലേ ശബി അഞ്ചുന്ന് വിളിക്കുന്നെ എന്നെത്തന്നെയാണോ ഞാൻ ഇത്രസമയവും പ്രാകിയേ ഭഗവാനെ ഒന്നും ഏൽക്കല്ലേ നീലു ആൽബവും എടുത്ത് ശബിയുടെ അടുത്ത് പോയി ശബി ചെയറിൽ ഇരിക്കുവായിരുന്നു നീലു പോയി അവന്റെ മടിയിൽ ഇരുന്നു ഈ ഫോട്ടോയിലെ ശബി തന്നെയാണോ ഇത് ഇനിയും നിനക്ക് മനസിലായില്ലെ എന്നാലും എനിക്കിത് വിശ്വസിക്കാൻ പറ്റുന്നില്ല നിങ്ങളാണ് ശബി എന്ന് നിനക്ക് എന്നെ മനസ്സിലാവാൻ വേണ്ടിയാ ഞാൻ നിന്നോട് ശബി എന്ന് വിളിക്കാൻ പറഞ്ഞെ എന്നിട്ടും നിനക്കെന്നെ പിടികിട്ടിയില്ലലോ എന്നാലും ഇത്രയും വർഷങ്ങൾക്ക് ശേഷം നിങ്ങൾക്ക് എങ്ങനെയാ എന്നെ മനസിലായെ അതൊക്കെ ഇണ്ട്

നീ എന്നെ എപ്പോഴെങ്കിലും എന്നെ പറ്റി ഓർക്കാറുണ്ടായിരുന്നോ മ്മ് ഇടയ്ക്കിടക്ക് ഓർക്കാറുണ്ട് നിങ്ങള് ഇപ്പൊ എങ്ങനെയായിരിക്കും എന്നെ കണ്ടാൽ മനസിലാവുമോ എന്നൊക്കെ എന്നിട്ട് മുന്നിൽ വന്നപ്പോൾ എനിക്ക് മാസിലായില്ല അന്ന് മിന്നുമോള് ഒരു കുട്ടിയെ പന്ത് വച്ച് എറിഞ്ഞു എന്ന് പറഞ്ഞില്ലേ അന്ന് എനിക്ക് ശബിയെയാ ഓർമ വന്നേ നമ്മള് അങ്ങനെയല്ലേ പരിചയപ്പെട്ടെ പക്ഷെ മിന്നുനെ മനപൂർവം ബോൾ അടിച്ചതല്ലേ ഞാൻ അറിയാതെയും എന്നിട്ട് നീ എന്ത് കരച്ചിലാ കരഞ്ഞേ അത് പിന്നെ വേദനിച്ചിട്ടല്ലേ അതിന് ഞാൻ സോറി പറഞ്ഞല്ലോ അന്ന് നിങ്ങള് 3 rd സ്റ്റാൻഡേർഡിൽ അല്ലായിരുന്നോ മ്മ് നീ 1 st സ്റ്റാൻഡേർഡിലും അന്നുമുതലല്ലേ നമ്മള് ഫ്രണ്ട്‌സ് ആയെ അന്ന് നിന്നെക്കാണാൻ എന്ത് ക്യൂട്ട് ആയിരുന്നു എന്റെ മിന്നുനെ പോലെ മുടിയൊക്കെ രണ്ട് ഭാഗം കെട്ടി വലിട്ട് കണ്ണെഴുതി പിന്നെ നിങ്ങള് 5 ത്തിൽ നിന്നും സ്കൂൾ മാറിപ്പോയപ്പോ എനിക്ക് ഒരുപാട് സങ്കടായി നിങ്ങൾക്ക് ആ സ്കൂളിൽ തന്നെ പഠിച്ചാൽ പോരായിരുന്നോ അതിപ്പോ നീ എന്റെ അച്ഛനോട് ചോദിക്ക്

അതെ നിങ്ങള്ക്ക് എന്നെ എങ്ങനെയാ മനസിലായെ ആദ്യം നമ്മള് മാളിൽ വച്ച് കണ്ടത് ഓർമയില്ലേ പിന്നെ നമ്മള് കൂട്ടിയിടിച്ചതല്ലേ മ്മ് അന്ന് നിന്നെ കണ്ടപ്പോൾ തന്നെ എനിക്ക് ഇഷ്ട്ടായി പക്ഷെ അന്നൊന്നും ചോദിക്കാൻ പറ്റിയില്ല പിന്നെ കണ്ടത് ഒരുദിവസം ഞാനും കുഞ്ഞിയും കൂടി ബീച്ചിൽ പോയപ്പോൾ അന്ന് ഞങ്ങള് രണ്ടാളും എന്റെ കല്യാണത്തിനെ പറ്റി സംസാരിക്കുവായിരുന്നു അപ്പൊഴ നിന്നെ കാണിച്ച് ശബി ആ പെണ്ണിനെ കല്യാണം കഴിച്ചാൽ മതി എന്ന് പറഞ്ഞെ ഞങ്ങൾ രണ്ടാളും നിന്റെ അടുത്തേക്ക് വന്നപ്പോഴേക്കും നീ പോയിരുന്നു പിന്നെ ഞാൻ നിന്നെ ട്രാഫിക് സിഗ്നലിൽ നിന്ന കണ്ടേ കൂടെ നിന്റെ അച്ഛനും ഇണ്ടയിരുന്നു നിന്നെ നിന്റെ പണ്ട് സ്കൂളിൽ കൊണ്ടാക്കുന്നോണ്ട് എനിക്ക് അച്ഛനെ മനസിലായി എന്നേരത്ത എനിക്ക് നീയാണ് അഞ്ചു എന്ന് പിടി കിട്ടിയേ പിന്നെ നിന്നെ കുറെ അന്വേഷിചെങ്കിലും ഒരറിവും ഇല്ല

പിന്നെ നീ ഓഫീസിലേക്ക് വന്ന്‌ അങ്ങേനെയാ എനിക്ക് നിന്റെ അഡ്രസ് കിട്ടിയേ പിന്നെ ഞാൻ എന്നും നിന്റെ വീടിന്റെ അടുത്ത് വരുമായിരുന്നു എന്നിട്ട് ഞാൻ കണ്ടില്ലലോ ഞാൻ നിന്നെ കാണാറുണ്ടല്ലോ നിനക്ക് വന്നോണ്ടിരുന്ന കല്യാണലോചന ഫുൾ ഞാനാ മുടക്കിയെ Thank you നിങ്ങള് മുത്താണ് എന്തിന് കല്യാണം മുടക്കിയതിന് ഞാൻ എന്നിട്ട് നിന്റെ അച്ഛനോട് കെട്ടിച് തരുമോ എന്ന് ചോദിച്ചു പക്ഷെ അങ്ങേര് നിന്റെ കല്യാണം ഉറപ്പിച്ചെന്ന് പറഞ്ഞു പിന്നെ ഞാൻ ഒന്നും നോക്കിയില്ല നിന്നെ അങ്ങ് കെട്ടി മിന്നുനോട് ഞാൻ നിന്നെക്കുറിച്ച് എല്ലാം പറയാറുണ്ട് അതോണ്ടാ അവള് നിന്റെ അടുത്ത് വേഗം കമ്പനിയായെ നിങ്ങളോടെന്താ ഇത്രയ്ക്കും അടുപ്പം അവള് ജനിച്ചപ്പോതൊട്ട് ഏട്ടനെയും ഏട്ടതിയെക്കാളും എടുത്തോണ്ട് നടന്നതാ എന്തിനും എന്റെ കൂടെ ഇണ്ടാവും

നീ വരുന്നതിനു മുൻപ് മിന്നു എന്റെ കൂടെയേ എപ്പോഴും ഉറങ്ങുള്ളൂ അതെ ശബി ഈ ടാറ്റു എപ്പോഴാ ചെയ്തേ ഇത് കോളേജിൽ പഠിക്കുമ്പോൾ ഇതൊന്നും എന്നോട് ആദ്യമേ പറയാഞ്ഞതെന്താ സമയം ആവതോണ്ട് ഇപ്പൊ സമയം ആയോ ആയി ശബി നീലുവിനെ അവനോട് കൂടുതൽ ചേർത്തിരുത്തി അവളുടെ പുറം കഴുത്തിൽ ചുണ്ട് ചേർത്തു പെട്ടെന്നാണ് ഡോറിൽ മുട്ട് കേട്ടത് രണ്ടാളും വേഗം ഞെട്ടി എണിറ്റു ശബി വേഗം റൂമിൽ പോയി ഡോർ തുറന്നു ഏട്ടാ എന്താ ഈ നേരത്ത് ഡാ അത് മിന്നുന് പനിക്കുന്നു ഞങ്ങള് ഹോസ്പിറ്റലിൽ പോകുവാ നിന്റെ റൂമിൽ ലൈറ്റ് കണ്ടോണ്ട് പറഞ്ഞിട്ട് പോകാം എന്ന് കരുതി ഏട്ടാ ഞാനും വരാം വേണ്ട ഞങ്ങള് പോയിട്ട് വരാം അതും പറഞ്ഞ് ഏട്ടൻ പോയി ശബി മിന്നുന് എന്തുപറ്റി പനി നീ കിടന്നോ ഞാനും ഹോസ്പിറ്റലിൽ പോയിട്ട് വരാം എന്നാൽ ഞാനും വരാം അച്ഛനോടും അമ്മയോടും പറഞ്ഞ് അവര് ഹോസ്പിറ്റലിൽ പോയി....തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story