നീലാംബരി : ഭാഗം 3

Neelambari-Arthana

രചന: അർത്ഥന

വണ്ടിയുടെ സൗണ്ട് കേട്ട് എല്ലാവരും പുറത്തേക്ക് വന്നു നീലു ആണെങ്കിൽ അവന്റെ പുറത്ത് തബല കൊട്ടുവാണ് അടങ്ങി ഇരിയാടി ഇല്ലേൽ ഞാൻ നിന്നെ താഴെ ഇടും ഡാ നീ എന്ത് പണിയ കാണിച്ചേ ആരോടും ചോദിക്കാതെയും പറയാതെയുമാണോ കല്യാണം കഴിക്കുന്നേ വരാന്തയിൽ എത്തിയപ്പോൾ അവളെ താഴെ ഇറക്കി അമ്മാവോ അമ്മാവൻ തന്നെ പറ ഞാൻ ചോദിക്കാതെയും പറയാതെയുമാണോ ഇവളെ കെട്ടിയത് ശബരി നീലുവിന്റെ അച്ഛനോട് ചോദിച്ചു എല്ലാവരും അപ്പോൾ അവരെരണ്ടാളെയും മാറി മാറി നോക്കി അമ്മാവാ എന്താ ഒന്നും പറയാതെ ഞാൻ അന്ന് വീട്ടിൽ വന്ന് ഇവളെ എനിക്ക് തരുമോ എന്ന് ചോദിച്ചതല്ലേ അപ്പൊ നിങ്ങള് എന്താ പറഞ്ഞേ ഇവളെ കല്യാണം ഉറപ്പിച്ചു എന്ന് അതോണ്ട് ഞാൻ ഇവളെ പിടിച്ചോണ്ട് പോയി അങ്ങ് കെട്ടി അത്രേ ഉള്ളു ഡാ ഒരു പെണ്ണിനെ കെട്ടിച്ചു തരുവോ എന്ന് ചോദിക്കേണ്ടത്

നീ ചോദിച്ച പോലെയാണോ കുടുംബക്കാരോട് ഒക്കെ ചോദിച്ച് ചെയ്യേണ്ടതല്ലേ എന്നിട്ട് അവൻ കൂൾ ആയി പറയുന്നത് കേട്ടില്ലേ അമ്മാവന് ഇപ്പൊ എന്താ പ്രശ്നം എല്ലാവരോടും ആലോചിച്ച് കല്യാണം നടത്താത്തതാണോ അതാണേൽ എനി ഒരിക്കൽക്കൂടി ഇവളെ ഞാൻ കെട്ടണോ അല്ലേൽ വേണ്ട നമ്മുക്ക് ഒരു റിസപ്ഷൻ വെക്കാം അമ്മാവനിങ് വന്നേ അവൻ രാമനാഥനെയും കൊണ്ട് അകത്തേക്ക് പോയി ബാക്കിയുള്ള എല്ലാവരും എന്താ ഇപ്പൊ ഇണ്ടായേ എന്ന അവസ്ഥയിലും പിന്നെ നിർമലയും ധന്യയും വന്ന് അവളെ അകത്തേക്ക് കൂട്ടിക്കൊണ്ട് പോയി കുറച്ച് കഴിഞ്ഞപ്പോൾത്തന്നെ നീലുവിന്റെ അച്ഛനും അമ്മയും അനിയനും പോയി മോള് പോയി ഫ്രഷായി വാ അപ്പോഴേക്കും ഞാൻ ഡ്രസ്സ്‌ കൊണ്ടുത്തരാം (നിമ്മി ) നിർമല അതൊന്നും വേണ്ടമ്മേ ഇവൾക്കുള്ള ഡ്രസ്സ്‌ എല്ലാം റൂമിലുണ്ട് ഏട്ടത്തി ഇവൾക്കൊന്നു റൂം കാണിച്ചു കൊടുക്ക് ഞാൻ ഇപ്പൊ വരാം

നീ എങ്ങോട്ടാടാ പോണേ ഞാൻ മിന്നുമോളെയും ശിവയെയും കൂട്ടിട്ട് വരാം പിന്നെ കുറച്ച് സാധനങ്ങൾ വാങ്ങാൻ ഇണ്ട് അതും പറഞ്ഞ് അവൻ പോയി നീലാഞ്ജന എന്നല്ലേ തന്റെ പേര് ആ എന്നെ നീലു എന്ന് വിളിച്ചാൽ മതി ഞാൻ ധന്യ ശബരിയുടെ ഏട്ടന്റെ ഭാര്യയാണ് എന്നാലും അവൻ ഇങ്ങനെയൊക്കെ കാട്ടിക്കൂട്ടും എന്ന് വിചാരിച്ചില്ല എന്നാലും അയാൾ എന്റെ അച്ഛനെ കുപ്പിയിൽ ആക്കിയില്ലേ ഇപ്പൊ അങ്കിളിനും പ്രശ്നമില്ലലോ അവനൊരു പാവം ആണ് മ്മ് പാവം എന്നിട്ടല്ലേ അവൻ എന്നെ നേരത്തെ തല്ലിയത് ഇത് നീലു മനസ്സിൽ ഓർത്തതാണ് ഇതാണ് അവന്റെ റൂം ചേച്ചി ഇവിടെ ഇരിക്കുമോ

ഞാൻ ഫ്രഷാവുന്നത് വരെ ഓക്കേ നീലു പോയി ഫ്രഷായി വാ നീലു ഫ്രഷാവൻ പോയി കുറച്ച് കഴിഞ്ഞപ്പോൾ ധന്യയെ അമ്മ വിളിച്ചോണ്ട് അവൾ താഴേക്ക്‌ പോയി നീലു ഫ്രഷ് ആയി റൂമിലേക്ക്‌ വന്നു അപ്പൊ അവൾ ധന്യയെ കണ്ടില്ല അവൾ വാതില് ചാരി കണ്ണാടിയുടെ മുന്നിൽപോയി സ്വയം ഒന്ന് നോക്കി ഒരു ദിവസം കൊണ്ട് എന്തൊക്കെയാ സംഭവിച്ചേ ഇന്നെന്റെ birthday ആണെന്ന് പോലും ഞാൻ മറന്നിരിക്കയിരുന്നു വീട്ടിലാണെങ്കിൽ ഇന്നത്തെ ദിവസം എങ്ങനെ വേണമെന്ന് ഞാനും നിവിയും കൂടി ഒരു മാസം മുന്നേ പ്ലാൻ ചെയ്തതായിരുന്നു അതൊക്കെ ആലോചിച്ചപ്പോൾ അവൾക്ക് സങ്കടം വന്നു പിന്നെ വേഗം റെഡിയായി താഴേക്ക്‌ പോകാനായി വാതിൽ തുറന്നപ്പോ ആരെയോ കൂട്ടി ഇടിച്ചു രണ്ടാളും താഴേക്ക് വീണു ...തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story