നീലാംബരി: ഭാഗം 3

neelambari

എഴുത്തുകാരി: ANU RAJEEV

വേദനയിലും പുകച്ചിലിലും അവൾ വേച്ചു വേച്ചു എഴുന്നേറ്റു... അന്നമ്മ തിരയുന്നുണ്ടാവും.. ടേബിളിൽ ഫോൺ കണ്ടു... സ്ക്രീൻ ടച്ച് ചെയ്ത് ടൈം നോക്കി.. "അയ്യോ... 11 മണി കഴിഞ്ഞു... അന്നമ്മയോട് എന്തു പറയും.. ഇത്ര നേരം എവിടെയായിരുന്നു എന്ന് എന്തായാലും ചോദിക്കും... ഫോൺ പോലും എടുത്തില്ല ലോ ഭഗവാനെ... ഇപ്പൊ ഈ കോലത്തിൽ കേറി ചെന്നാൽ...... വേണ്ട... അവൾ ഫോൺ unlock ചെയ്യാൻ നോക്കി.. ഫിംഗർ ലോക്ക് ആയിരുന്നു... അവന്റെ കയ്യെടുത്തു വച്ച് ലോക്ക് ഓപ്പൺ ആക്കി... അന്നമ്മടെ number ഓർമയില്ല... വേഗം സ്വന്തം നമ്പർ ഡയൽ ചെയ്തു... രണ്ടു റിങ് അടിക്കുമ്പോഴേക്കും അന്നമ്മ എടുത്തു.. "ടീ.. ഞാനാ നീലു...." "ഫ്ഭാ... നാറി.. നീ എവിടെ പോയി കിടക്കുവായിരുന്നടി.. മനുഷ്യനെ തീ തീറ്റിക്കാൻ... എവിടെയെങ്കിലും പോവുമ്പോ ഒന്നു പറയാനുള്ള മര്യാദ , വേണ്ട.. ഫോണെങ്കിലും കൊണ്ട് പോണം , അതും വേണ്ട , atleast ഫ്ലാറ്റ് ലോക്ക് ചെയ്‌തെങ്കിലും പൊയ്ക്കൂടെ... മനുഷ്യൻ എത്ര പേടിച്ചു ന്ന് അറിയോ #@%#!%#$%^* " " എന്റെ പൊന്നു അന്നാമോ.. നീ നിർത്തി നിർത്തി തെറി പറ... ഇപ്പൊ ഇതും കൂടി കേൾക്കാനുള്ള ത്രാണി എനിക്കില്ലടി..."

" നിന്റെ ശബ്ദമെന്താ വല്ലാതിരിക്കുന്നെ.. നീ എവിടെയാ..." "ഏയ്.. പേടിക്കാനൊന്നുമില്ലടീ... emergency ആയി ഒരു ബ്രേക്കിങ് ന്യൂസ് ഉണ്ടെന്ന് പറഞ്ഞു ഓഫീസിന്ന് വിളിച്ചതാ. പെട്ടെന്നായത് കൊണ്ട് ഫോൺ എടുക്കാനും മറന്നു... ബട്ട് അത് fake ന്യൂസ് ആയിരുന്നു.. ഇനിയെന്തായാലും ലേറ്റ് ആയില്ലേ, ഞാൻ ഓഫീസിലെ മായടെ കൂടെ വന്നു... മോർണിംഗ് എത്തിയേക്കാം.." "ഉം... ശരി ശരി... take care... ബാക്കി വന്നിട്ട്തരാം... " കാൾ കട്ട് ചെയ്ത് ഫോൺ ടേബിളിലേക്ക് വച്ചു .. ശരീരം മൊത്തം നീറി പുകയുന്നു... എണീറ്റ് നിൽക്കാൻ പോലും ബുദ്ധിമുട്ട്തോന്നി... പതിയെ സിദ്ധുവിനോട് ചേർന്നു കിടന്നു.. രാത്രിയിൽ എപ്പോഴോ അവന്റെ കൈകൾ അവളെ മുറുകെ പുണർന്നിരുന്നു... ബാൽക്കണി ഗ്ലാസ്സിലൂടെ മുഖത്തേക്ക് സൂര്യ പ്രകാശമടിച്ചപ്പോളാണ് സിദ്ധു കണ്ണു തുറന്നത് .. ഇന്നലെ കുടിച്ചത് കുറച്ചു കൂടുതലായിരുന്നു എന്നു തോന്നി അവനു .. തലക്ക് ഒരു തരം പെരുക്കം. എഴുന്നേറ്റിരുന്നു കഴിഞ്ഞാണ് കംഫോട്ടറിനടിയിൽ രണ്ടു കാലു കൂടെ കാണുന്നത്... അവൻ പതുക്കെ അത് പൊക്കി നോക്കി.. പുറം ഭാഗം നഗ്നമായി കമഴ്ന്നു കിടക്കുന്നൊരു പെണ്ണ്..

പുറത്തൊക്കെ അവന്റെ നഖത്തിന്റെയും കടിച്ചതിന്റെയും പാടുകൾ. "ഓഹ്.. shit... " അവൻ സ്വയം മുടിയിൽ പിടിച്ചു വലിച്ചു... എത്രയൊക്കെ ചീത്ത ശീലങ്ങൾ ഉണ്ടെങ്കിലും ഇത് വരെ ഇങ്ങനെയൊന്ന് ഉണ്ടായിട്ടില്ല.. ഇന്ന് അതും.... അവനു സ്വയം പുച്ഛം തോന്നി... അവൻ തലേന്നാളത്തെ കാര്യങ്ങൾ ഓർത്തെടുക്കാൻ നോക്കി.. രണ്ടു ദിവസമായി ഒരാൾ വന്നു തന്നെ ശല്യം ചെയ്യാൻ തുടങ്ങിയിട്ട്... അവസാനം മദ്യത്തിന്റെ ലഹരിയിൽ എപ്പോഴോ സമ്മതം മൂളിപോയി... ഡോർ തുറന്ന അവളെ കണ്ടപ്പോ.. മനസ്സിൽ തെളിഞ്ഞത് എന്റെ ദീപ്തിയുടെ മുഖമായിരുന്നു.. എന്നിൽ നിന്നും അകന്നുപോയവൾ വീണ്ടും എനിക്കായി വന്നു എന്ന് തോന്നിപോയി... ഒരു പ്രോസ്റ്റിട്യൂട്ടിന്റെ കൂടെ ഒരു നാൾ താൻ.. ശെയ്... അവന് അമർഷം അടക്കാനായില്ല.. വാഷ്‌റൂമിൽ കേറി ഡോർ വലിച്ചടച്ചു.. ആ ശബ്‌ദം കേട്ട് നീലു ഞെട്ടി ഉണർന്നു.. തലേന്നാളത്തെ വേദനയിൽ അല്പം കുറവുണ്ടെന്നു അവൾക്ക് തോന്നി.. അയാളെ എങ്ങനെ ഫേസ് ചെയ്യും എന്ന പേടി അവളിൽ വന്നു നിറഞ്ഞു.. " ഒരു i love u അങ്ങോട്ട് കാച്ചിയാലോ... വേണ്ട.. ഇന്നലെ നടന്നത് മുഴുവൻ പറയാം..

ഡോർ തുറന്നതും എന്തേ അത് പറഞ്ഞില്ല എന്നു ചോദിച്ചാലോ... ഞാൻ എന്ത് പറയും.. വേഗം ഡോർ തുറന്ന് oodi പോയാലോ... വേണ്ട. നീലു നീ എന്തിനാ പേടിക്കുന്നെ... അവൻ നിന്നെ റേപ്പ് ചെയ്തു... അയ്യേ .. ഞാനും കൂടെ സമ്മതിച്ചിട്ടല്ലേ.. അതെങ്ങനെ റേപ്പ് ആകും... അത്രയും ചിന്തിക്കുമ്പോഴേക്കും ബാത്രൂം തുറക്കപ്പെട്ടു. ഒരു ടവൽ മാത്രം ഉടുത്തുകൊണ്ട് സിദ്ധു ഇറങ്ങി വരുന്നത് അവൾ പേടിയോടെ നോക്കി നിന്നു.. " ആഹാ.. മഹാറാണിടെ പള്ളിയുറക്കം തീർന്നോ... ഈ വയസ്സിൽ തന്നെ ഈ പണിക്ക് ഇറങ്ങാൻ ഉളുപ്പില്ലെടി കൊച്ചേ...." അവൾ ഒന്നും മിണ്ടാതെ തല താഴ്ത്തി ഇരുന്നു.. " ഒരു night നു സാധാരണ നീ എത്രയാ വാങ്ങാറ്... നിന്റെ ബ്രോക്കർ എന്റെ കയ്യിന്ന് twenty thousand ആ വാങ്ങിയത്.. അത്ര മാത്രം എന്തെങ്കിലും ഉണ്ടോ നിനക്ക്... " അവളുടെ കണ്ണു നിറഞ്ഞു തുളുമ്പാൻ വെമ്പി നിന്നു... "ഉണക്ക കൊള്ളി പോലെയുള്ള നിനക്ക് ഇത്ര ഡിമാൻഡോ... നിന്റെ പേരു പോലും എനിക്കറിയണ്ട... ഇപ്പൊ ഇറങ്ങിക്കോ ഇവിടുന്ന്.. നിന്നെ പോലെയുള്ള സാധനങ്ങൾക്ക് പറയാൻ കുടുംബപ്രാരാബ്ദമൊക്കെ ഉണ്ടാകുമല്ലോ..."

അവൻ നീലുവിന്റെ അടുത്തേക്ക് നീങ്ങി.. അതറിഞ്ഞിട്ടും അവൾക്ക് തല ഉയർത്തി നോക്കാൻ കഴിഞ്ഞില്ല.. താൻ അപമാനിക്കപ്പെടുന്നു എന്നത് അവളെ പൊള്ളിച്ചുകൊണ്ടിരുന്നു... പെട്ടെന്ന് കുറച്ചു നോട്ടുകൾ അവൾ മാറോട് ചേർത്തു വച്ചിരിക്കുന്ന പുതപ്പിലോട്ടു തിരുകി. അവൾ ഞെട്ടി മുഖമുയർത്തി. കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നുണ്ടെങ്കിലും തീ പാറുന്ന നോട്ടമായിരുന്നു അത്. ആ അഗ്നിയിൽ താൻ വെന്തു പോകുമെന്ന് തോന്നി സിദ്ധുവിന്... അവൻ പെട്ടെന്ന് എണീറ്റ് ബാൽകണിയിലേക്ക് നടന്നു.. അവൾ പൊട്ടി കരഞ്ഞു.. ആ ശബ്ദം അവനെ വല്ലാതെ അസ്വസ്ഥനാക്കി... നീലു പതുക്കെ എണീറ്റ് വസ്ത്രമെല്ലാം ഇട്ട് അവനടുത്തേക്ക് നീങ്ങി.. " നിങ്ങടെ പണം എനിക്ക് ആവശ്യമില്ല... എന്റെ പേര് നീലാംബരി. ബൈ. " അത്രയും പറഞ്ഞു ആ പൈസ ടേബിളിലേക്ക് വച്ച് അവൾ ഡോർ തുറന്ന് പുറത്തേക്കിറങ്ങി... അവളുടെ കണ്ണുകൾ ഇടതിരിവില്ലാതെ പെയ്തുകൊണ്ടേയിരുന്നു... അതേ.. ഒരു പെണ്ണിന് വിലപ്പെട്ടതെല്ലാം തനിക്ക് നഷ്ടമായിരിക്കുന്നു... പക്ഷെ ഞാനത് സമർപ്പിച്ചത് തന്റെ പ്രണയത്തിന് മുന്നിലാണ്.. പക്ഷെ അവനു മുന്നിൽ താൻ വെറും പ്രോസ്റ്റിട്യൂട്ടായി...

അതും അവന്റെ വായിന്നു തന്നെ കേട്ടു... അവൾ തേങ്ങി തേങ്ങി കരഞ്ഞു... പെട്ടെന്ന് പരിസര ബോധം വന്നപ്പോൾ മുഖം അമർത്തി തുടച്ച് അവളുടെ ഫ്ലാറ്റിലോട്ടു പോയി. കാളിങ് ബെൽ അടിച്ചതും അന്നമ്മ വന്നു തുറന്നു.. "എന്താടി ഈ കോലത്തിൽ... എന്തു പറ്റി... എന്തിനാ കരഞ്ഞത്..." "ഏയ്.. നിനക്ക് തോന്നിയതാവും.. സ്ഥലം മാറി കിടന്നത് കൊണ്ട് ശരിക്കും ഉറങ്ങിയില്ല... ഞാൻ പോയൊന്നു കിടക്കട്ടെ.. നീ ഓഫീസിൽ പൊയ്ക്കോ.. " നീലു വരണ്ട പുഞ്ചിരി സമ്മാനിച്ച് റൂമിലോട്ട് പോയി... അന്നയ്ക്ക് എന്തോ പന്തികേട് തോന്നിയെങ്കിലും ലേറ്റ് ആയത് കൊണ്ട് വന്നിട്ട് ചോദിക്കാമെന്ന് വച്ചു... കുറെ നേരം ബാൽക്കണിയിൽ നിന്ന് എന്തൊക്കെയോ ചിന്തിച്ചുകൊണ്ടിരിക്കുകയായിരുന്നു സിദ്ധു.. മനസ്സിൽ എന്തോ ഒരു ഭാരം.. തെറ്റ് പറ്റിയോ എന്നൊരു തോന്നൽ . അവൾ അത്തരം ഒരു പെണ്ണല്ല എന്ന് ഉള്ളിലിരുന്നു ആരോ പറയും പോലെ... തല പെരുക്കും പോലെ അനുഭവപ്പെട്ടപ്പോൾ അവൻ റൂമിലേക്ക് കേറി... ഡ്രോയിൽ നിന്നു ഒരു ബോട്ടിൽ എടുത്ത് വായ്‌ലോട്ടു കമഴ്ത്തി.. എല്ലാം മറക്കാനെന്ന പോലെ.. തിരിഞ്ഞു ബെഡിലോട്ടു നോക്കിയ അവന്റെ നെഞ്ചിൽ ഒരു കൊള്ളിയാൻ മിന്നി ... രക്ത വർണമായ തന്റെ ബെഡ്ഷീറ്റ് അവളുടെ പവിത്രത വിളിച്ചോതി.. അതേ...

അവൾ അത്തരം പെണ്ണല്ല... അങ്ങനെയെങ്കിൽ അവൾ എന്തിന് ഇവിടെ വന്നു... തന്റെ കൂടെ ഒരു രാത്രി.... ..." ഒരു പെണ്ണിന്റെ കന്യകാത്വം താൻ കാരണം നഷ്ടമായി എന്നത് അവനിൽ കുറ്റബോധമുണർത്തി. . അവളെ ഇനി ഇവിടെ പോയി തേടും. ഒന്നുമറിയില്ല അവളെ കുറിച്ച്. തനിക്ക് ചോദിക്കാമായിരുന്നു... അവനു ഭ്രാന്ത്‌പിടിക്കുന്ന പോലെ തോന്നി... അവൻ ബെഡിലേക്ക് കിടന്നു... അതിൽ മുഴുവൻ അവളുടെ സുഗന്ധമായിരുന്നു... ചന്ദനത്തിന്റെ മണം... ആ ഗന്ധം അവനെ തലേന്നാളത്തെ ഓർമകളിലേക്ക് ചലിപ്പിച്ചു... തന്നെ തള്ളി മാറ്റി മാറിൽ കൈ ചേർത്ത് താഴോട്ട് നോക്കി നിന്ന പെണ്കുട്ടിയുടെ രൂപം അവന്റെ കണ്ണിൽ തെളിഞ്ഞു.. വേദന കൊണ്ട് തന്നെ തടയുന്ന തള്ളി മാറ്റാൻ ശ്രമിക്കുന്ന പെണ്കുട്ടിയുടെ... താൻ ബലം പ്രയോഗിച്ചാണ് അവളെ സ്വന്തമാക്കിയത് എന്ന സത്യം അവനെ തളർത്തി .. കൺ കോണിലൂടെ ഒരു തുള്ളി വെള്ളം ചെന്നിയിലേക്ക് ഒലിച്ചിറങ്ങി... അവൻ മൗനമായി മൊഴിഞ്ഞു... "നീലാംബരീ........"...........തുടരും............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story