നീലാംബരി : ഭാഗം 34

Neelambari-Arthana

രചന: അർത്ഥന

നീലു ശബിന്റെ അടുത്തുനിന്നും നേരെ താഴേക്ക് പോകുവായിരുന്നു അപ്പോഴാണ് ശിവയെ കണ്ടത് ഏട്ടത്തി എന്താ ഇന്ന് ലേറ്റ് ആയെ തലവേദന അല്ല നിനക്കിന്ന് കോളേജ് ഇല്ലേ ഇന്ന് ലീവാ മിന്നുമോള് പോയോ പിന്നെ എപ്പോഴേ പോയി അവര് രണ്ടാളും കൂടി നേരെ അടുക്കളയിലേക്ക് പോയി ആ വന്നോ ഇന്ന് എന്നെന്തുപറ്റി അത് ഏട്ടത്തി തലവേദന മ്മ് ധന്യ നീലുവിന്‌ ചായ കൊടുത്തു ഏട്ടത്തി അമ്മ എവിടെ അമ്മയും അച്ഛനും കൂടി അമ്മായിയുടെ വീട്ടിൽ പോയി രണ്ട് ദിവസം കഴിഞ്ഞേ വരൂ എന്തുപറ്റി പെട്ടെന്ന് പോകാൻ അമ്മായിക്ക് വയ്യാന്ന് ഓ.. നീലു ചായ കുടിക്കുമ്പോഴാണ് ശിവ നീലുവിനെ സൂക്ഷിച്ചു നോക്കുന്നത് കണ്ടത് നീയെന്താ ഇങ്ങനെ നോക്കുന്നെ അല്ല ഏട്ടത്തിയുടെ കഴുത്തിൽ എന്താ നീലുന്റെ കൈ കഴുത്തിലേക്ക് പോയി അ.. അത് ഒന്നുല്ല പിന്നെ നീലു കൊറേസമയം അവിടെ നിന്നു പിന്നെ റൂമിലേക്ക് പോയി നീലു വേഗം കണ്ണാടിയിൽ നോക്കി കഴുത്തിൽ ശബി കടിച്ച പാട് അവള് അങ്ങോട്ടും ഇങ്ങോട്ടും കഴുത്ത് വെട്ടിച്ചു നോക്കുന്നു എന്താടി നിന്റെ കഴുത്തിനു പറ്റിയെ ഒന്നും പറ്റിയില്ല

എല്ലാം ചെയ്തു വച്ചിട്ട് ഞാൻ ഇപ്പൊ നാണം കെട്ടേനെ നീ എന്തൊക്കെയാ പറയുന്നേ നിങ്ങള് കണ്ണ് തുറന്ന് നോക്ക് എന്താ ചെയ്‌തെന്ന് ശബി നീലുനെ നോക്കി ഇളിച്ചു അത് പിന്നെ അപ്പോഴത്തെ ഒരു ഇതിൽ നിങ്ങടെ ഒരു ഇത് ഇതെങ്ങാനം ശിവ കണ്ടിരുന്നേൽ ഞാൻ നാണം കെട്ടേനെ നീലു ശബിയെ പുച്ഛിച്ച് താഴേക്ക് പോയി കുറച്ച് കഴിഞ്ഞപ്പോൾ ശബി എന്തോ അത്യാവശ്യം ഇണ്ടെന്നു പറഞ്ഞു പുറത്തേക്ക് പോയി ഉച്ചയ്ക്ക് നീലു ശബിയെ വിളിച്ചിട്ടട്ട് ഫോൺ പോലും എടുത്തില്ല തിരക്കിലാവും എന്ന് കരുതി പിന്നെ അവൾ വിളിച്ചില്ല ഒരു മൂന്നുമണിയൊക്കെ ആയപ്പോ ശബി വിളിച്ചു മിന്നുനെ ശബി സ്കൂളിൽ നിന്നും പിക് ചെയ്യുമെന്നും അവര് വരുമ്പോഴേക്കും മൂന്നാളും റെഡിയായി നിൽക്കണമെന്ന് പറഞ്ഞു അവർ മൂന്നാളും റെഡിയാപ്പോഴേക്കും മിന്നുവും ശബിയും വന്നു അമ്മ നമ്മള് ബന്നു നമ്മക്ക് പോബാണ്ടേ പോകാം അതിന് മുൻപ് യൂണിഫോം ഒക്കെ മാറണ്ടേ നല്ല ചുന്ദരിയായിട്ട് പോകാം

പിന്നെ മിന്നുനെ റെഡിയാക്കി ബാ പോവാം നാൻ ശബിന്റെ ഒപ്പരം മുന്നിൽ ഇരിക്കട്ടെ മിന്നു വേണ്ട നീ എന്റെ കൂടെ ബാക്കിൽ ഇരുന്നാൽ മതി ഇല്ല നാൻ ശബിന്റെ കൂടെ ഇരിക്കൂ 😭😭 ആ കരയണ്ട നീ എവിടെയാന്ന് വച്ചാൽ ഇരുന്നോ 😁😁😘 മിന്നു മുന്നിൽ ഇരുന്നു ശബി അവൾക്ക് സീറ്റ്‌ ബെൽറ്റ്‌ ഇട്ടുകൊടുത്തു ശബി പോവാ ഡാ ശബി എവിടെയാ പോകുന്നേ അത് നമ്മക്ക് എല്ലാവർക്കും ഒന്ന് കറങ്ങിയിട്ട് വരാം ഏട്ടൻ മാളിൽ വരാം എന്ന് പറഞ്ഞിട്ടുണ്ട് അവര് ആദ്യം മാളിലേക്കാണ് പോയത് അവിടെ full ചുറ്റി നടന്നു മിന്നുമോള് ആണേൽ അവിടെ കാണുന്ന ടോയ്‌സ് ഒക്കെ വേണം എന്നും പറഞ്ഞു വാശി ആണ് ഏട്ടൻ അവൾക്ക് എല്ലാം വാങ്ങി കൊടുക്കുന്നുമുണ്ട് അവസാനം നടന്ന് ഒരു ടെഡി ഷോപ്പിന് മുന്നിൽ എത്തി അച്ഛേ എനിച് അത് വേണം മിന്നു അവളെക്കാളും വലുപ്പമുള്ള ടെഡി കാണിച് കൊടുത്തു മിന്നു അത് വേണ്ട അതിനെക്കാളും ചെറുത്‌ വാങ്ങിത്തരാം മാണ്ട എനിച് ഇതെന്നെ വേണം ദേ മിന്നു അടി കിട്ടും മര്യാതിക്ക് വേറെ വാങ്ങിത്തരാം എന്ന് പറഞ്ഞില്ലേ

ഇല്ല എനിച് ഇതെന്നെ ബേണം മോള് കരയാതെ അച്ഛ വാങ്ങിത്തരാലോ ഹരി മിന്നുന് അത് വാങ്ങിക്കൊടുത്തു ആ ഷോപ്പിൽ നിന്നും മിന്നു ആ ടെഡിയും പിടിച് നടന്നു ടെഡി മിന്നുനെ കാളും വലുപ്പം ഉണ്ടായൊണ്ട് മിന്നുന് മുന്നിലുള്ളത് ഒന്നും കാണാൻ പറ്റുന്നില്ല മിന്നുമോള് പെട്ടെന്ന് എന്തിലോ തടഞ്ഞ് വീണു അമ്മ എന്നെ പിടിച്ച് മിന്നുമോള് വീണു അപ്പോഴേക്കും ഹരിയും ധന്യയും അങ്ങോട്ടേക്ക് വന്നു ധന്യ മിന്നുനെ വേഗം എടുത്തു എന്തേലും പറ്റിയോ നോക്കട്ടെ എനിച് ഒന്നും പറ്റിയില്ലമ്മ ദേ ടെഡി തായേ വീണു അതിന് വല്ലോം പറ്റിയോ അച്ഛേ എനിച് അത് എടുത്തിറ്റ് ഒന്നും കാണുന്നില്ല അതല്ലേ ഞാനും പറഞ്ഞെ ഇത് അച്ഛ പിടിക്ക് അത് ഹരിയുടെ കൈയിൽ കൊടുത്തു അവര് പുറത്തിറങ്ങി അപ്പോഴേക്കും ശബിയും നീലുവും ശിവയും വന്നു പിന്നെ അവരെല്ലാരും ബീച്ച്ലേക്ക് പോയി

അവിടെയെത്തിയപ്പോൾ തന്നെ ശിവയുടെ കൈയും പിടിച്ച് മിന്നു വേഗം ഇറങ്ങി വാ ശിവേ ബെള്ളത്തിൽ കളിക്കാം ശിവ ഹരിയോട് ചോദിച്ച് മിന്നുനെയും കൂട്ടി വെള്ളത്തിൽ കളിക്കാൻ തുടങ്ങി ആദ്യമൊക്കെ മിന്നു തിര വരുമ്പോൾ ശിവയെയും പിടിച്ച് പുറകിലേക്ക് ഓടും പിന്നെ ശിവ മിന്നുനെ തിര വരുമ്പോൾ അവിടെ പിടിച്ച് വച്ചു പിന്നെ അവരുടെ കൂടെ നീലുവും വന്നു എല്ലാം കൂടി വെള്ളത്തിൽ കളിക്കാൻ തുടങ്ങി അവരെ വിളിക്കാൻ വേണ്ടി ശബി വന്നു മിന്നു ആണേൽ ശബിയുടെ മേത്ത് വെള്ളമാക്കി അത് പോലെ തന്നെ മിന്നുവും രണ്ടാളും കളിച് കളിച് കുളിച്ച അവസ്ഥയായി ഹരിയുടെ കൈൽനിന്നും വഴക്ക് കേട്ടപ്പോ എല്ലാവരും കരയിലേക്ക് വന്ന് അവിടെ മണലിൽ ഇരുന്നു ഏട്ടാ എന്താടി ഐസ് ക്രീം ഞാൻ പോയി വാങ്ങിയിട്ട് വരാം ശബി നാനും മിന്നുവും അവന്റെ കൂടെ പോയി അവര് രണ്ടാളും പോകുമ്പോഴാണ് മിഴി എന്ന് ആരോ പുറകിൽനിന്നും വിളിച്ചത് ..തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story