നീലാംബരി: ഭാഗം 4

neelambari

എഴുത്തുകാരി: ANU RAJEEV

ഉറങ്ങി എഴുന്നേൽക്കുമ്പോൾ വൈകുന്നേരം നാലുമണി കഴിഞ്ഞിരുന്നു... രാവിലെ അന്നമ്മ ഉണ്ടാക്കി വച്ച ഫുഡൊക്കെ ടേബിളിൽ അത് പോലെ തന്നെ ഇരുപ്പുണ്ട്. അതിലേക്ക് ഒന്നു നോക്കി അവൾ ബാൽക്കണിയിലേക്ക് നടന്നു.. മനസ്സ് കൈവിട്ടു പോകുന്ന പോലെ.... അരുത്.. ഇനി എന്തുതന്നെ സംഭവിച്ചാലും നീ തളരരുത്... ജീവിതത്തിൽ ഇതിനേക്കാൾ വലിയ പ്രശ്നങ്ങളെ നേരിട്ടവളാണ് നീ.. ഇത്കൊണ്ടൊന്നും ഒന്നും മാറാൻ പോവുന്നില്ല... സ്വയം മനസിൽ പറഞ്ഞുകൊണ്ടിരുന്നു... ഡോർ തുറക്കുന്ന ശബ്ദമാണ് അവളെ ബോധമണ്ഡലത്തേക്ക് കൊണ്ട് വന്നത്.. "നീയെന്താ നേരത്തെ....???" "ഒന്നുല്ല, ഇന്നലത്തെ പെൻഡിങ് വർക് മാത്രമേ ഉണ്ടായിരുന്നുള്ളു.. അത് തീർന്നതും വേഗം ഇറങ്ങി..." അതിനൊന്നു മൂളികൊടുത്ത് വീണ്ടും വിദൂരതയിലേക്ക് നോക്കി നിന്നു... "എന്തു പറ്റി നീലു കൊച്ചിന്... രാവിലെ നിന്റെ മൂഡ് ശരിയല്ലന്നു തോന്നിയത് കൊണ്ടാ ചോദിക്കാതിരുന്നത്.... എന്താടാ...." " ഒന്നുല്ല... നിനക്ക് തോന്നുന്നതാ... iam perfectly alright... നോക്കിക്കേ..." നീലു ഒരു ക്ലോസപ്പ് ചിരിയങ് കാച്ചി...

""ഈ ചിരിയിലൊന്നും അന്നമ്മ വീഴത്തില്ല ന്ന് അറിയാലോ... ഇപ്പൊ വിട്ടേക്കുവാ... നീ തോന്നുമ്പോ പറഞ്ഞാ മതി... " നീലു ചിരിച്ചോണ്ട് തലയാട്ടി... "ആഹ്.. പിന്നെ നിന്റെ ആ മറ്റവളില്ലേ , ആ മായ..,, അതിന്റെ കൂടെ ഒരുപാട് അടുക്കാൻ നിക്കണ്ട... " "അതെന്താടി..." "എനിക്കിഷ്ട്ടല്ല... അവളുടെ ഒരു പുട്ടിയും, വായ തുറന്നാലാണെലോ ചറ പറ ഇംഗ്ലീഷും... അങ്ങനെയുള്ളവരെ കണ്ടാലേ എനിക്ക് അറപ്പാ...." "എടി, അവൾ വലിയ വീട്ടിലെ പെങ്കൊച്ചാ... ഈ ജോബിനോടുള്ള പാഷൻ കൊണ്ടാ ഞങ്ങടെ ഓഫീസിൽ വർക് ചെയ്യുന്നത്... " "ആഹ്... എന്നതായാലും എനിക്കെന്തോ ആ പെണ്ണിനെ കാണുമ്പോ ഒരു വിമ്മിഷ്ട്ടം ..☹️☹️" "എന്തിഷ്ട്ടം??😲😲" "വിമ്മിഷ്ട്ടം😝😝😝" "ഇത്ര കടുപ്പമുള്ള വാക്കൊന്നും പറയല്ലെന്റെ അന്നാമോ..." നീലു വീണ്ടും ഫോമിലായപ്പോ അന്ന ഹാപ്പി ആയി.. "എന്തായാലും നീ നേരത്തെ വന്നതല്ലേ.. നമുക്കൊന്ന് പുറത്ത് പോകാം..." "അതിനെന്നാ... വിത്തിൻ ഫൈവ് മിനുറ്റ്സ് ഞാൻ ഫ്രഷ് ആയിട്ട് വരാട്ടോ..." ഒന്നു മൂളി കൊണ്ട് നിലുവും പോയി റെഡി ആയി.. തിരക്കേറിയ നഗരവീഥിയിലും വഴിവില്പനക്കാർക്കിടയിലും കലപില സംസാരിച്ചോണ്ട് അന്നയും മൗനമായി നീലുവും നടന്നു... "ദേ നീലു... ഇങ്ങനെയാണേൽ ഞാൻ തിരിച്ചു പോവുംട്ടോ..." "എന്താടി...."

"ആഹാ അപ്പൊ ഇത്ര നേരം ഞാൻ പറഞ്ഞതൊന്നും നീ കേട്ടില്ല ലെ..." "ശരി പിണങ്ങാതെ... ഇങ്ങോട്ട് നോക്ക്... ഇന്ന് ഫുൾ ചിലവും എന്റെ വക..." "സത്യം..☺️☺️☺️ എടി പിശുക്കീ.. നിനക്ക് ഇന്ന് എന്ത് ലോട്ടറിയാ അടിച്ചത്... കാര്യമായെന്തോ കിട്ടിയിട്ടുണ്ടല്ലോ..." കിട്ടിയതല്ല.. പോയതാ.. എന്നാലും അതിൽ എനിക്ക് ഒരു സങ്കടവുമില്ല... അവൾ പുഞ്ചിരിയോടെ മനസ്സിൽ പറഞ്ഞു... *********** രാത്രി വരെ ഫ്ളാറ്റിൽ തന്നെ ഇരുന്നു... ഫോണിൽ 54 മിസ്സ്ഡ് calls... ഒന്നു പോലും അറ്റൻഡ് ചെയ്യാൻ തോന്നുന്നില്ല... അവളെ കാണാൻ എന്തെങ്കിലും വഴി... ദീപക്‌നെ വിളിച്ചു പറഞ്ഞിട്ടുണ്ട് അന്വേഷിക്കാൻ , പക്ഷെ നീലാംബരി എന്ന പേരു മാത്രം വച്ച് ഇത്ര വലിയ സിറ്റിയിൽ എവിടെ അന്വേഷിക്കും... സിദ്ധു തലയിൽ കൈ വച്ച് ആലോചിച്ചു കിടന്നു... പെട്ടെന്നൊരു കാൾ വന്നു.. അവന്റെ ഡാഡിയുടെ നമ്പർ ആയത് കൊണ്ട് അറ്റൻഡ് ചെയ്തു... അതിൽ നിന്നും കേൾക്കുന്ന വാക്കുകൾ അവനെ ദേഷ്യത്തിൽ ഉച്ചസ്ഥായിൽ എത്തിച്ചു... മുഷ്ടി ചുരുട്ടി കണ്ണിലേക്ക് രക്തം ഇരച്ചു കേറി .. ഒന്നു മൂളി കൊണ്ട് ഫോൺ cut ചെയ്ത് ബെഡിലേക്കെറിഞ്ഞു... *********** " അന്നാമോ... ഞാൻ ഒരു കാര്യം പറഞ്ഞാൽ നീ സമ്മതിക്കുവോ...? " "നീ കാര്യം പറ." "എടീ .. മായയില്ലേ..🙄." "മായയും മന്ത്രവുമൊന്നും എനിക്കറിയില്ല😑"

"ഈ ചളിയടി മാത്രം താങ്ങില്ല എന്റന്നാമോ😵..." "ആഹ് ശരി, മായക്ക് എന്നാ പറ്റി😏" "അവൾ ഇന്നൊരു പാർട്ടി നടത്തുന്നുണ്ട്... shake&lake ൽ... എന്നെ invite ചെയ്തിട്ടുണ്ട്... എനിക്ക് ഒറ്റക്ക് പോവാൻ ഒരു മൂടില്ല... നീയും വരാവോ..." "ഹോ.. ഇതായിരുന്നോ... ഫ്രീ ഫുഡും കള്ളും ഉണ്ടെന്ന് മാത്രം പറഞ്ഞാ പോരായിരുന്നോടീ കൊച്ചേ.. അതാരുടെ പാർട്ടിയായൽ എനിക്കെന്താ... ഇപ്പൊ തന്നെ പോവാം" "ഏയ്.. നമുക്ക് ഫ്ലാറ്റിൽ പോയി ഡ്രസ്സ് മാറിയിട്ട് പോവാം... ഇനിയും ടൈം ഉണ്ട്" "ആഹ് എങ്കിൽ വാ..." ഫ്ലാറ്റിൽ പോയി ഡ്രസ് ചേഞ്ച്‌ ചെയ്തു.. നീലു ഒരു redwine കളർ ഓഫ്ഷോൾഡർ ഫ്രോക് ഇട്ടു... കണ്ണുകൾ വിടർത്തിയെഴുതി , ലൈറ്റ് കളർ ലിപ്സ്റ്റിക് ഇട്ടു ഭംഗിയിൽ ഒരുങ്ങിയിറങ്ങി.. തനിക്കൊന്നും സംഭവിച്ചിട്ടില്ല എന്നു ഊട്ടിയുറപ്പിക്കും പോലെ.. അന്നമ്മ അവളെ കണ്ടു കണ്ണു മിഴിച്ചു.. "എടീ.. നിന്റെ എൻഗേജ്‌മെൻഡോ മറ്റോ ആണോ... എന്ത് ക്യൂട്ട് ആയുട്ടുണ്ട്ന്നു അറിയാവോ.. ഈശോയെ ഇനി നിന്റെ കൂടെ വന്ന എന്നെ ആരു നോക്കാനാ... ഞാൻ വരുന്നില്ല😔😔😔" "അന്നാമോ... ഫ്രീ ഫുഡും കള്ളും....☺️☺️☺️" "ഹോ...

പ്രലോഭിപ്പിക്കാൻ ഇറങ്ങിക്കോളും... വാ പോകാം..." ഒന്ന് ചിരിച്ചോണ്ട് നീലുവും ഇറങ്ങി.. ഒരു ടാക്സി വിളിച്ച് രണ്ടാളും പാർട്ടി ഹാളിൽ എത്തി... വിചാരിച്ചതിലും കൂടുതൽ തിരക്കുണ്ടായിരുന്നു.. """"ലേഡീസ് ആൻഡ് ജന്റിൽമാൻ....." മൈക്കിൽ നിന്നും ഗാമ്പീര്യമുള്ളൊരു സൗണ്ട് വന്നു... "എടീ ഏതോ ഒരു അപ്പൂപ്പൻ വന്നു സ്റ്റേജിൽ നിൽക്കുന്നുണ്ട്.. വാ പോയി ഫുഡ് കഴിക്കാം... "ഒന്ന് നിൽക്കെന്റെ അന്നാമോ... ആദ്യം മായയെ ഒന്ന് കാണട്ടെ.." അന്നമ്മ താൽപര്യമില്ലാത്ത പോലെ നിന്നു.. മൈക്കിൽ നിന്നും വീണ്ടും ശബ്ദം ഉയർന്നു... "We are here to announce that my grandchildren's wedding has been formally declared and the engagement will take place here today..." "എടീ മൂപ്പിലാൻ ഫുൾ ഇംഗ്ലീഷ് ആണല്ലോ..." "മ്മ്..." "ആരുടെയാ എൻഗേജ്‌മെന്റ്.,🙄.." "ആവോ..🙄🙄." "ഇതൊന്നും അറിയാതെ നീ എന്തിനാടി ഇങ്ങോട്ട് വന്നത്..😕😕😕" "😬😬😬" "മതി പല്ലു കാട്ടിയത്... ഞാൻ ഫുഡ് സെക്ഷനിൽ ഉണ്ടാവും... ഇതൊക്കെ കഴിഞ്ഞു നീ അങ്ങോട്ട് വാ" അവളുടെ പോക്കും കണ്ട് ചിരിച്ചോണ്ട് തിരിഞ്ഞ അവൾ ഞെട്ടി തരിച്ചു പോയി... മായയുടെ കയ്യിൽ മോതിരം അണിയുന്ന ആ കൈകളെ അവൾ നിറമിഴികളോടെ നോക്കി നിന്നു..............തുടരും............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story