നീലാംബരി : ഭാഗം 40

Neelambari-Arthana

രചന: അർത്ഥന

ശബിയും നീലുവും മിന്നൂന്റെ സ്കൂളിൽ പോകാൻ വേണ്ടി കേബിനിൽ നിന്നും ഇറങ്ങി നടക്കുമ്പോഴാണ് ആരവും അല്ലുവും വിപിയും ശില്പയും ശബിയെയും നീലുവിനെയും നോക്കിനിൽക്കുന്നത് ശബി കണ്ടത് അവൻ അവരെ നോക്കി ചിരിച് പുറത്തേക്ക് പോയി പുറകെ നീലുവും ഡീ ഞാൻ കണ്ടത് തന്നെയാണോ നീയും കണ്ടേ നീ ഒന്ന് എന്നേ നുള്ളിയെ (അല്ലു) അപ്പൊത്തന്നെ ആരവ് അല്ലുനെ നുള്ളി ആ ഒന്ന് പതുക്കെ എന്റെ കൈ ഇപ്പൊ പറഞ്ഞു വന്നേനെ ഇപ്പൊ ഇതായിരുന്നു കുറ്റം നിങ്ങള് ഒന്ന് നിർത്ത് എപ്പോ നോക്കിയാലും തല്ലാണല്ലോ (ശില്പ ) സാർ നമ്മളെ നോക്കി ചിരിച്ചില്ലേ

സാറിനെ ഞാൻ ആദ്യായിട്ട ചിരിക്കൂന്നേ കണ്ടേ ഇല്ലേൽ എപ്പോ നോക്കിയാലും എയർ പിടിച് അത് ശെരിയാ നീലു വന്നപ്പോഴാണ് സാറിന് ചേഞ്ച്‌ വന്നത് നീലുവിനെ സമ്മതിക്കണം (വിപി) ഏയ്‌ സാർ ചിരിക്കുന്നത് കാണണമെങ്കിൽ നീ വീട്ടിൽ പോയാൽ മതി സാർ എപ്പോഴും ചിരിച്ചിട്ടേ ഉണ്ടാവു (ആരവ്) ഇയാള് എന്താ അന്യനോ അന്യനല്ല ഡ്രാക്കുള ഒന്ന് പോടീ എല്ലാവരും ഓരോ വഴിക്ക് പോയി നീലുവും ശബിയും മിന്നുവിന്റെ സ്കൂളിലേക്ക് പോയി നീലു നീ അവരോട് നമ്മുടെ കല്യാണം കഴിഞ്ഞത് പറഞ്ഞു അല്ലെ ആ പറഞ്ഞു എന്തിനാ പറഞ്ഞെ അതുണ്ടല്ലോ ഈ ഇടയായിട്ട് നിങ്ങൾക്ക് ഇച്ചിരി റൊമാൻസ് കൂടുതലാ ഓഫീസ് ആണെന്ന് പോലും ബോധം ഇല്ല

അപ്പൊ അവര് എന്തേലും കണ്ടാൽ എന്നേ തെറ്റിദ്ധരിക്കാൻ പാടില്ലലോ അതോണ്ടാ പറഞ്ഞെ അപ്പൊ ബാക്കിയുള്ളവരോ അതൊന്നും കുഴപ്പമില്ല അവര് എന്റെ ഫ്രണ്ട്‌സ് അല്ലെ അപ്പൊ എന്തോ മറച്ചുവെക്കാൻ തോന്നിയില്ല നീ എല്ലാം പറഞ്ഞോ മ്മ് അപ്പൊ എന്റെ ഇമേജ് മൊത്തത്തിൽ പോയി അത് സാരമില്ല ആ കാലന്റെ ഇമേജ് അല്ലെ എന്തോന്ന് ഒന്നുമില്ല നിങ്ങള് വേഗം പോകാൻ നോക്ക് അങ്ങനെ അവര് സ്കൂളിൽ പോയി അപ്പോഴേക്കും മിന്നുവിന്റെ പ്രോഗ്രാം തുടങ്ങാനായി മിന്നുന്റെ പേര് വിളിച്ചപ്പോൾ മിന്നു പോയി അടിപൊളിയായി പാട്ടൊക്കെ പാടി പ്രോഗ്രാം എല്ലാം കഴിഞ്ഞ് റിസൾട്ട്‌ അനൗൺസ്‌ ചെയ്തു മിന്നുവിന് തന്നെ ഫസ്റ്റ് കിട്ടി മിന്നുന് മൊമെന്റോ കൊടുത്തത് പ്രിൻസി ആണ്

മിന്നു അവരെ നോക്കിചിരിച്ചു പിന്നെ ഞങ്ങളുടെ അടുത്തേക്ക് വന്നു അമ്മാ അച്ഛേ ഇത് നോക്ക് എനിച്ച ഫസ്റ്റ് ശബി കണ്ടോ നീലു നോക്ക് ഏട്ടൻ മിന്നുവിനെ എടുത്തു കവിളിൽ ഉമ്മവച്ചു അച്ഛേ നാൻ ഫസ്റ്റ് മാങ്ങിലെ അതോണ്ട് എനിച് ഐസ്ക്രീം മാങ്ങിതരണം അതിനെന്താ വാങ്ങാലോ അവര് മിന്നുനെയും കൊണ്ട് പുറത്തേക്ക് പോകുമ്പോഴാ മധു വന്ന് മിന്നുനെ വിളിച്ചത് മധു ഇത് കണ്ടോ എനിച് കിട്ടിയതാ എനിക്കുണ്ട് അവന് കിട്ടിയ മൊമെന്റോ കാണിച്ചുകൊടുത്തു മധു ഇന്റെ വാവ വന്നിനോ ആ വന്നിന് അവിടെ ഇണ്ട് അച്ഛേ നാൻ വാവേനെ കണ്ടിട്ടും വരാം അതും പറഞ്ഞ് മിന്നു പോയി ഹരിയേട്ടാ എനി വാവയെ കണ്ടാൽ അവള് പിന്നെയും അവൾക്കും വേണമെന്ന് പറഞ്ഞു വാശി പിടിക്കും

ധന്യേ നീ ടെൻഷൻ ആവാതെ വാ നമ്മുക്ക് അങ്ങോട്ട് പോവാം ശബി വാ ആ ഏട്ടാ ശബിയും നീലുവും അവരുടെ പുറകെ പോയി ശബി ഏട്ടത്തി എന്താ അങ്ങനെ പറഞ്ഞെ അത് ഏട്ടത്തിക്ക് എനി ഒരു കുഞ്ഞുണ്ടാവില്ല അതെന്താ മിന്നുനെ പ്രെഗ്നന്റ് ആയ ടൈം ഏട്ടത്തിക്ക് എന്തൊക്കെയോ കോംപ്ലിക്കേഷൻസ് ഇണ്ടയിരുന്നു മിന്നുനെയും ഏട്ടത്തിയെയും തിരിച്ചുകിട്ടിയത് തന്നെ ഭാഗ്യം അവര് രണ്ടാളും അവിടെ എത്തിയപ്പോൾ ഏട്ടത്തി വാവയെ കൈയിൽ എടുത്തിരിക്കുവാണ് മിന്നു വാവയോട് എന്തൊക്കെയോ പറയുന്നുണ്ട്

ഏട്ടൻ മധുന്റെ അച്ഛനോട് സംസാരിക്കുന്നു പിന്നെ ശബിയും സംസാരിച് അപ്പോഴാ ഏട്ടൻ പറഞ്ഞത് ഏട്ടന്റെ കൂടെ കോളേജിൽ പഠിച്ച ആളാണ് മധുന്റെ അച്ഛൻ എന്ന് പിന്നെ നീലു വാവയെ എടുത്തു കുറേസമയം സംസാരിച് യാത്രപറഞ്ഞ് ഇറങ്ങി അവരെ ഒരു ദിവസം വീട്ടിലേക്ക് ക്ഷണിച്ചു ശബി നീ അച്ഛനെ ഒന്ന് വിളിച്ചേ എന്നിട്ട് വീട്ടിലെത്തിയോന്ന് ചോദിക്ക് ആ മിന്നുന് ഐസ്ക്രീം ഒക്കെ വാങ്ങിക്കൊടുത്ത് കുറച്ച് സാധനം ഒക്കെ വാങ്ങി അവർ വീട്ടിലേക്ക് പോയി  ..തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story