നീലാംബരി : ഭാഗം 43

Neelambari-Arthana

രചന: അർത്ഥന

ശബിയും നീലുവും കൂടി ഓഫീസിലേക്ക് പോയി മിന്നു നേരംവൈകി ആണ് എഴുന്നേറ്റത് അതോണ്ട് അവള് ശബിയെയും നീലുവിനെയും കണ്ടില്ല മിന്നു ശിവേന്റെ അടുത്തേക്ക് പോയി ശിവേ..... ഇന്ന് നിനക്ക് സ്കൂൾ ഇല്ലേ ഇല്ല ഇനിക്ക് സ്കൂൾ ഇണ്ടോ സ്കൂളോ സ്കൂൾ അല്ല കോളേജ് ആണ് ആ അത് ഇണ്ടോ മ്മ് ഉച്ചവരെ അപ്പൊ നീ പോകുന്നുണ്ടോ നീ പോയാൽ നാൻ ഒറ്റക്കായി പോകുലേ ഞാൻ വേഗം വരും അതുവരെ അച്ഛമ്മേടെയും അമ്മേടെയും കൂടെ നല്ല കുട്ടിയായി ഇരിക്കണം ഞാൻ പോയി വന്നിട്ട് നമ്മക്ക് കളിക്കാം നീ വരുമ്പോ ഐസ്ക്രീം കൊണ്ടെരോ കൊണ്ടെര എന്നാലേ ഞാൻ പോട്ടെ വയ്യ കാണാം എല്ലാരും പോയപ്പോ മിന്നു ഒറ്റക്കായി അപ്പോഴാണ് ധന്യ മിന്നുന് കൊടുക്കാൻ വേണ്ടി ഫുഡ്‌ കൊണ്ട് വന്നത് അമ്മ എനിച് ഇത് വേണ്ടാ പിന്നെ എന്താ വേണ്ടേ ഒന്നും വേണ്ട അതെന്താ വേണ്ടാതെ മരിയാദിക്ക് കഴിച്ചോണം ഞാൻ ഇപ്പൊ വരാം മിന്നുമോള് ഫുഡിൽ കയ്യും വച് കൊച്ചുടീവിയും നോക്കി ഇരിക്കുന്നു തിന്നാൻ കൊടുത്തതൊന്നും വായിലോട്ടു പോകുന്നില്ല പിന്നെ ധന്യവന്ന് മിന്നുന് വാരികൊടുത്തു

ധന്യയെ അങ്ങോട്ടും ഇങ്ങോട്ടും ഓടിച്ചാണ് ഒരുവിധം ഫുഡ്‌ കഴിച്ചത് അമ്മയുടെ അടുക്കളയിലെ പണിയൊക്കെ കഴിഞ്ഞപ്പോൾ മിന്നു ധന്യയെയും അമ്മയെയും പിടിച്ചിരുത്തി ഫോണിൽ ലുഡോയും, ഏണിയും പാമ്പും ഒക്കെ കളിക്കുവാണ് മിന്നുമോള് തോൽക്കാൻ പോകുമ്പോൾ ആരാണോ കളിയിൽ മുന്നിലുള്ളത് ഫോൺ തിരിച്ചുവച്ചു അവരുടെത് മിന്നൂന്റെ നേർക്കക്കും പെണ്ണ് ഫുൾ ഉടായിപ്പാണ് പിന്നെ ഉച്ചയ്ക്ക് ശിവ വന്നപ്പോ മിന്നു അവളുടെ കൂടെയായി ശബിയും നീലുവും ഓഫീസിൽ ഇരുന്ന് വർക്ക്‌ ചെയ്യുവാണ് രാവിലെ വന്നപ്പോ മുതൽ അല്ലുവിന്റെ മുഖം ഒരു കോട്ടയ്ക്കുണ്ട് ആരവിനെ കാണുമ്പോൾ അവൾ നോക്കി പേടിപ്പിക്കും അവൻ അത് കാണുമ്പോൾ നൈസ് ആയിട്ട് മുങ്ങുകയും ചെയ്യും ഒരു 11 മണിയായപ്പോൾ അല്ലുവിന് ഒരു ഫോൺ വന്നു ഹെലോ അപ്പാ ആ മോളെ അല്ലു നിന്നെ കാണാൻ വരുന്ന ചെക്കന് നിന്റെ ഓഫീസിലെ നമ്പർ കൊടുത്തിട്ടുണ്ട് അവൻ അവിടെ എത്തിയാൽ വിളിക്കും ഓക്കേ എനി നീ കണ്ടിട്ട് ഇഷ്ട്ടായാൽ നമ്മക്ക് ഉറപ്പിക്കാം മ്മ് ഫോൺ വച്ചതും അല്ലു അവളുടെ ചെയറിൽ നിന്നും എണീച്ചു

എന്നിട്ട് ശിൽപയുടെ അടുത്ത് പോയി ഡീ ആ പ്രാന്തൻ എവിടെ ഏ.. ഏത് പ്രാന്തൻ ആരവ് കൊരങ്ങൻ ഓ ആരവേട്ടനോ അങ്ങേര് സാറിന്റെ കേബിനിൽ ഇണ്ടാവും അപ്പൊത്തന്നെ അല്ലു ശബിയുടെ കേബിനിലേക്ക് പോയി ആരവാണെങ്കിൽ ശബിയോട് എന്തൊക്കെയോ കാര്യങ്ങൾ ഡിസ്കസ് ചെയ്യുവാണ് അല്ലു പെർമിഷൻ പോലും ചോദിക്കാതെ ഡോറും തുറന്ന് അകത്തേക്ക് കേറി ആരവ് അല്ലുവിന്റെ വരവ് കണ്ട് ശബിയുടെ അടുത്ത് നിന്നും കുറച്ച് മാറി നിന്നു അല്ലു ആരവിന്റെ നേരെ വന്ന് അവന്റെ കൊങ്ങയ്ക്ക് പിടിച്ചു ഡോ തനിക്ക് എന്നേ കെട്ടാൻ പറ്റോ ഇല്ലയോ എന്നെ തേക്കാൻ വല്ല ഉദ്ദേശവും ഇണ്ടെങ്ങി അത് മായിച്ചു കളഞ്ഞേക്ക് ഞാൻ നിങ്ങളെ വിട്ട് പോകുല എന്റെ വീട്ടിൽ വന്നു ചോദിച്ചില്ലേൽ ഞാൻ വീട്ടിൽ പറഞ്ഞോളാം എന്നിട്ടും സമ്മതിച്ചില്ലേൽ ഞാൻ ചാവുകയൊന്നും ഇല്ല ഞാൻ എന്റെ താമസം നിങ്ങളെ വീട്ടിലേക്ക് മറ്റും അല്ലു അവന്റെ കഴുത്തിൽ പിടിച് ഉറഞ്ഞു

തുള്ളുവാണ് ശബിയും നീലുവും അല്ലുവിന്റെ പ്രകടനം കണ്ട് ഞെട്ടി നിൽക്കുവാണ് പിന്നെ രണ്ടിനും ബോധം വന്നപ്പോ അല്ലുനെ നീലുവും ശബിയും കൂടി പിടിച്ചുമാറ്റി ആരവാണേൽ അവളുടെ പിടിയിൽ നിന്നും രക്ഷപ്പെട്ട് തൊണ്ടയിൽ പിടിച് ശ്വാസം വലിച്ച് വിടുവാണ് ശബി അവന് വെള്ളം കൊടുത്തു ആരവ് എന്താ പ്രശ്നം എനിക്കറിയില്ല സാറെ അല്ലു ആണേൽ അവനെ നോക്കി പേടിപ്പിക്കുവാണ് മനസ്സിൽ കൊറേ സ്മരിക്കുന്നുമുണ്ട് അലീന നീ എന്താ ഈ കാണിചേ (ശബി ) അല്ലു എന്താ പറ്റിയെ കാര്യം പറ അല്ലു അവളെ പെണ്ണ് കാണാൻ വരുന്നതും ഒക്കെ അവരോട് പറഞ്ഞു

അപ്പൊത്തന്നെ ശബിയുടെ കൈയിൽ നിന്നും ആരവിന് ഒന്ന് കിട്ടി പ്രേമിച്ച പെണ്ണിന്റെ വീട്ടിൽ പോയി ഇവളെ കെട്ടിച് തരുവോ എന്ന് ചോദിക്കാൻ ധൈര്യം ഇല്ലേൽ പിന്നെ എന്തിനാടാ പ്രേമിക്കാൻ നിന്നെ അല്ലു അപ്പത്തന്നെ പോയി ശബിക്ക് ഷെയ്ക്ക് ഹാൻഡ് കൊടുത്തു സാറെ നിങ്ങള് പൊളിയാ ഞാൻ കൊടുക്കാൻ വിചാരിച്ചതാ സാർ കൊടുത്തേ ശബി അവളെ നോക്കി ചിരിച്ചു അപ്പോഴാണ് ശബിക്ക് ഫോൺ വന്നത് ശബി അതെടുത്തു സംസാരിച് അല്ലുവിനെ നോക്കി അലീന തന്നെ കാണാൻ ഒരാൾ വന്നിരിക്കുന്നു അയാൾ ഇപ്പൊ വിസിറ്റെഴ്സ് റൂമിൽ ഉണ്ട് അല്ലു അപ്പൊത്തന്നെ ആരവിനെ ഒരു നോട്ടം നോക്കി അങ്ങോട്ടേക്ക് പോയി ഇനി എന്തൊക്കെ സംഭവിക്കുമോ എന്തോ കണ്ടറിയാം...തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story