നീലാംബരി : ഭാഗം 44

Neelambari-Arthana

രചന: അർത്ഥന

(ആരവ്) ഈ അല്ലു എന്ത് ഭാവിച്ച ഇനി ആ കാണാൻ വന്നവനോട് എന്തൊക്കെ പറയുമോ ആവോ ആരവ് അല്ലു പോയതിനു പിറകെ പോയി അവന് പിറകെ ശബിയും നീലുവും ഇവര് മൂന്നാളും അവിടെ എത്തിയപ്പോ വേറെ രണ്ടണ്ണം അവിടെ നിന്നു അല്ലുവിനെയും പെണ്ണുകാണാൻ വന്നവനെയും ഒളിഞ്ഞു നോക്കുന്നു വേറെ ആരുമല്ല ശില്പയും വിപിയും ശബി അവരുടെ അടുത്ത് പോയി അവരെ തൊട്ടുവിളിച്ചു രണ്ടും അതൊന്നും അറിയുന്നു പോലുമില്ല കുറേ സമയം അങ്ങനെ വിളിച്ചപ്പോ രണ്ടും തിരിഞ്ഞു നോക്കി അയ്യോ സാർ സാർ എന്താ ഇവിടെ നിങ്ങള് എന്താ ഇവിടെ അത് ഞങ്ങള് അല്ലുന്റെ ചെക്കനെ കാണാൻ മ്മ് നടക്കട്ടെ നടക്കട്ടെ അങ്ങോട്ട് നോക്കി സീൻ പിടി എന്നും പറഞ്ഞ് തിരിച്ചുനിർത്തി എല്ലാവരും അല്ലുവിനെയും വന്നവനെയും നോക്കാൻ തുടങ്ങി എന്താ പറയുന്നതെന്ന് കേൾക്കുന്നില്ലലോ (

ആരവ്) എന്നാൽ നീ അടുത്തൊട്ട് പോയി നിൽക്ക്‌ (ശബി) അത് അവർക്ക് ബുദ്ധിമുട്ട് ആവില്ലേ (ആരവ്) രണ്ടും വാ അടച്ചുവെക്കുമോ ഒന്ന് ശ്രെദ്ധിക്കട്ടെ (വിപി) അവര് എങ്ങനെ അല്ലുനെയും വന്നവനെയും ശ്രെദ്ധിച്ചോണ്ടിരിക്കുമ്പോഴാണ് അല്ലു ആ വന്നവന്റെ കവിളിൽ ഒന്ന് കൊടുത്തത് അപ്പൊത്തന്നെ എല്ലാവരും ആരവിനെ നോക്കി അവൻ നന്നായി ഇളിച്ചുകാണിച്ചുകൊടുത്തു ഇവനും അല്ലുന്റെ കൈൽനിന്നും കിട്ടേണ്ടതായിരുന്നു ജസ്റ്റ്‌ മിസ്സ്‌ ഓർമിപ്പിക്കരുത് ഞാൻ ജീവിച്ചു പൊക്കോട്ടെ മോനെ നീ ഓളെ കെട്ടിയില്ലേൽ നിനക്ക് പെട്ടി ഓർഡർ ചെയ്യണ്ടിവരും എന്തോന്ന് അവള് നിന്നെ കൊല്ലുമെന്ന് ഭഗവാനെ ഞാൻ പോയി ചോദിച്ച അവളുടെ തന്ത സമ്മതിക്കണേ ഇല്ലേൽ എന്റെ കാര്യം അപ്പോഴാണ് അല്ലു അങ്ങോട്ടേക്ക് വന്നത് ഇവർ അഞ്ചാളും അവൾക്ക് മുന്നിൽ പോയി നിന്നു നീ എന്തിനാടി പെണ്ണ് കാണാൻ വന്നവനെ തല്ലിയത്

അവൻ വെറും തരികിടയ എനിക്ക് അവനെ ആദ്യമേ അറിയാം അൽ കോഴി ആണ് എനിക്ക് വേറെ ഒരാളെ ഇഷ്ട്ടാണെന്ന് പറഞ്ഞപ്പോ അവന്റെ ഒരു പുച്ഛം അതാ ഒന്ന് കൊടുത്തേ അല്ലു വളരെ നിഷ്ക്കു ആയി പറയുന്നത് കേട്ടതും എല്ലാവരും ഇതെന്ത് ജീവി എന്ന നിലക്ക് അവളെ നോക്കുവാണ് അപ്പോഴാണ് ശബിക്ക് ഫോൺ വന്നത് നോക്കിയപ്പോ ശിവ എന്താടി ഈ നേരത്ത് നിനക്ക് കോളേജ് ഇല്ലേ കോളേജ് ഒക്കെ കഴിഞ്ഞു നീ വരുമ്പോൾ ഐസ്ക്രീം കൊണ്ടുവരണേ എനിക്കും മിന്നുനും മറക്കല്ലേ നീ ഫോൺ താ നാൻ പറയ മിന്നു ശിവേടെ കൈയിൽ നിന്നും ഫോൺ വാങ്ങി ശബി എനിച് ബെരുമ്പം ഐസ്ക്രീം കൊണ്ടുബെരനെ ശിവക്ക് വേണ്ടാ എനിച് മാത്രം മതി ഇബള് കോളേജിന്നു ബെരുമ്പോ കൊണ്ടെരുന്ന് പറഞ്ഞ് എന്നെ പറ്റിച്ചു അതോണ്ട് ഇബക്ക് ബേണ്ട എനിച് മാത്രം കൊണ്ടന്ന മതി ആ കൊണ്ടുവരാം ശബി മറന്നാലേ

പിന്നെ അത് കൊണ്ടതന്നാലേ നാൻ മിണ്ടു അതോണ്ട് മറക്കല്ലേ ഓ ഇല്ല കുഞ്ഞി ഞാൻ മറക്കില്ല വേറെ എന്തേലും വേണോ ആ ചോക്ലേറ്റ് വേണം എന്നാൽ ഞാൻ വരുമ്പോ കൊണ്ടെരാം മോള് ഫോൺ വച്ചോ ഫോൺ വിളിച് തിരിഞ്ഞപ്പോ നീലു ഒഴികെ ബാക്കി നാലു ശബിയെ തന്നെ നോക്കി നിക്കുന്നു നിങ്ങള് എന്താ എന്നെത്തന്നെ നോക്കി നിൽക്കുന്നെ സാർ ചിരിക്കുന്നത് കണ്ടപ്പോ സാറെ സാറിന് ആ കാലന്റെ സ്വഭാവം മാറ്റി എപ്പോഴും ചിരിച്ചോണ്ട് നിന്നുടെ (ശില്പ ) അത് കേട്ട് നീലു ഒരേ ചിരി ശബി ബാക്കിയെല്ലാവരെയും ഒന്ന് നോക്കി നീലുവിനെ കൂട്ടിയിട്ട് പോയി പോകുന്നതിനിടയ്ക്ക് ആരവിനോട് അല്ലുന്റെ വീട്ടിൽ പോയി പെണ്ണ് ചോദിക്കാൻ പറഞ്ഞു നീലു അവരുടെ കേബിനിൽ എത്തിയിട്ടും ചിരി നിർത്തുന്നില്ല നിങ്ങൾക്ക് പറ്റിയ പേര് തന്ന കാലൻ അതും കൂടിയപ്പോ ശബിക്ക് ദേഷ്യം വന്നു അവിടെ ഉണ്ടായിരുന്ന ഫ്ലവർ വെയ്‌സ് എടുത്ത് ഒറ്റ ഏറ്

അത് നിലത്തുവീണു പൊട്ടി പല കഷ്ണങ്ങളായി അതോടെ നീലുവിന്റെ ചിരി നിന്നു എന്താടി ചിരിക്കണ്ടേ ചിരിക്കെടി എനിയും ചിരിക്ക് അത് കേട്ടപ്പോ ചിരി വന്നെങ്കിലും ചിരിച്ചില്ല ചിലപ്പോ തല്ല് കിട്ടാൻ സാധ്യത ഉണ്ട് ശബി സോറി ഇനി ഞാൻ കാലന്നു വിളിക്കില്ല എന്നാലേ എനിക്ക് ഒരു ഉമ്മതന്നെ അയ്യടാ മോന്റെ മനസിലിരിപ്പ് കൊള്ളാലോ ഉമ്മയും ഇല്ല ബാപ്പയും ഇല്ല നിങ്ങള് പോയെ ഇത് ഓഫീസ് ആണെന്ന് ഒരു വിചാരവും ഇല്ല ഇല്ല നീ എനിക്ക് ഉമ്മ തരുന്നോ ഇല്ലയോ ഇല്ല തരൂല ഇല്ലേൽ വേണ്ടാ ഞാൻ തരാം എന്നും പറഞ്ഞ് നീലുവിന്റെ അധരത്തിൽ അവന്റെ ചുണ്ടുകൾ ചേർത്തു

ആ സമയത്താണ് ആരവ് അല്ലുന്റെ വീട്ടിൽ പോകാൻ നേരത്തെ ഇറങ്ങാൻ വേണ്ടി പെർമിഷൻ ചോദിക്കാൻ വേണ്ടി അങ്ങോട്ട് പോയത് ഡോർ തുറന്നതും കണ്ടത് കിസ്സിങ് സീൻ അപ്പൊത്തന്നെ വേഗം ഡോർ അടച് തിരിഞ്ഞു നടന്നു പിന്നെ കുറെ കഴിഞ്ഞപ്പോ ഡോറിൽ തട്ടി പെർമിഷൻ ചോദിച്ച് അകത്ത് കേറി പിന്നെ അല്ലുവിന്റെ വീട്ടിൽ പോകുന്ന കാര്യം പറഞ്ഞു ശബി അല്ലുവിനെയും കൂട്ടി അവളുടെ വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞു അല്ലുവും ആരവും അല്ലുവിന്റെ വീട്ടിലേക്ക് പോയി ..തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story