നീലാംബരി : ഭാഗം 46

Neelambari-Arthana

രചന: അർത്ഥന

ഇവരുടെ മൂന്നിന്റെയും കുക്കിവിളി കേട്ട് എല്ലാവരും വന്നു ലൈറ്റ് ഇട്ട് അപ്പൊ മൂന്നാളും ഒരു മൂലയിൽ പതുങ്ങി ഇരിക്കുന്നു ശബി അവിടെ നിൽപ്പുണ്ട് എന്താടാ ഇവിടെ പ്രശ്നം നിങ്ങടെ ഒച്ച കേട്ടപ്പോ മനുഷ്യന്റെ നല്ല ജീവനങ് പോയി (അമ്മ) അത് ഞാൻ ഇവരെ വിളിച്ചതാ അതിനാണോ ഇങ്ങനെ പേടിച് നിലവിളിച്ചേ (അച്ഛൻ) അപ്പോഴേക്കും ധന്യയും ഹരിയും മൂലക്ക് ഇരിക്കുന്ന ശിവനെയും മിന്നുനെയും നീലുവിനെയും എണീപ്പിച്ചു ഡാ പട്ടി നീയാണോ വിളിച്ചേ ഞാൻ പേടിച് ചത്തേനെ അഥവാ പേടിച്ച് ഹാർട് അറ്റാക്ക് വന്ന് ഞാൻ തട്ടിപോയിരുന്നെങ്കിൽ ആര് സമാധാനം പറയും (ശിവ) നീ വേഗമൊന്നും തട്ടിപോകുല ദേ രണ്ടും കൂടി അടി കൂടാതെ പോയെ (അമ്മ) നീലു ശബിയും കൂട്ടി റൂമിൽ പോയി അതെ ശബി നിങ്ങള് എവിടെയും പോവല്ലേ ഇവിടെത്തന്നെ ഇരിക്കണേ ഞാൻ ഫ്രഷായിട്ട് വരാം പിന്നെ ഞാൻ ഡോർ അടയ്ക്കുന്നില്ല

അതോണ്ട് നിങ്ങള് അങ്ങോട്ട് വരരുത് നീലു ഫ്രഷാവാൻ പോയി ശബി ഫോണിലും കുത്തി ബെഡിൽ ഇരുന്നു അപ്പോഴാണ് ആരവ് ഫോൺ വിളിച്ചത് ഹെലോ ആരവ് എന്താ ഈ സമയത്ത് സാർ Thanks സാറ് അല്ലുന്റെ അപ്പനോട് ഞങ്ങളെ കാര്യം പറഞ്ഞിരുന്നു അല്ലെ പിന്നെ അവര് ഓരോന്നും സംസാരിച് ഫോൺ കട്ടാക്കി ഇവളെന്നും കുളിച്ചിനില്ലേ എത്ര സമയമായി പോയി നോക്കണോ വേണ്ടാ അല്ലേൽ വേണ്ടാ പോയി നോക്കാം ശബി അവളുടെ അടുത്ത് പോകുമ്പോഴേക്കും കറണ്ട് പോയി നീലു ശബി എന്നും വിളിച് പുറത്തേക്ക് വന്നു അവനെ ഉടുമ്പ് പിടിക്കും പോലെ കെട്ടിപ്പിടിച്ചു കുറച്ച് കഴിഞ്ഞപ്പോൾ കരണ്ട് വന്നു നീലു... മ്മ്... മ്മ് നീലു അവൻ അവളെ അടർത്തി മാറ്റി നീലു ആണെങ്കിൽ നല്ലോണം പേടിച്ചിട്ടുണ്ട് കറണ്ട് പോയപ്പോ പേടിച് ഓടിയതാണ് തലയൊന്നും ശെരിക്ക് തോർത്തിയിട്ടില്ല മുടിയിലൂടെ കഴുത്തിലേക്കും നെഞ്ചിലേക്കും വെള്ളം ഉർന്നിറങ്ങുന്നുണ്ട്

ശബി വേഗം തലയൊക്കെ തോർത്തി കൊടുത്തു ഡീ നീ എന്തിനാ ഇങ്ങനെ പേടിക്കുന്നെ അത് പിന്നെ കറണ്ട് പോയപ്പോ എനിക്ക് ഇരുട്ട് പേടിയാ പ്ലീസ്‌ എന്നെ വിട്ട് പോകല്ലേ എനിക്ക് പേടിയാ ഇല്ല ഞാൻ എവിടെയും പോകുന്നില്ല നീലു അവനോട് ചേർന്നിരുന്നു പിന്നെ ഫുഡ്‌ കഴിക്കാനാണ് താഴേക്ക് പോയത് നീലുവിന് എന്തോ ഫുഡ്‌ കഴിക്കാൻ ഒന്നും തോന്നിയില്ല അവൾ കുറച്ച് കഴിച്ചെന്ന് വരുത്തി എണിറ്റു അമ്മേ ഞാൻ നിങ്ങടെ കൂടെയ ഇന്ന് കിടക്കുന്നെ എന്റെ റൂമില് എന്തോ അറിയില്ല ഫാനിനു സ്പീഡ് കുറവ് പിന്നെ വല്ലാത്ത കൊതുകും (ശിവ) അപ്പൊ ഞാൻ എവിടെ കിടക്കും (അച്ഛൻ ) എന്റെ റൂമിൽ കിടന്നോ അതൊന്നും പറ്റൂല ഞാൻ എന്റെ ഓളെപ്പരെ കിടക്കു

എന്നാൽ നമ്മക്ക് മൂന്നാക്കും ഒരുമിച്ച് കിടക്കാം നീ എന്താ കുഞ്ഞി കുട്ടിയാണോ ആ അതെ ഞാൻ ആണ് നിങ്ങളെ ഇളയ മോള് അപ്പൊ ഞാൻ ആണ് ചെറിയ കുട്ടി മനസ്സിലായോ ഞാൻ ഇപ്പൊ വരാം ശിവ അവളുടെ പുതപ്പ് എടുത്ത് വന്ന് ബെഡിൽ കിടന്നു അതും നടുക്ക് പിന്നെ രണ്ട് സൈഡിലും ആയി അച്ഛനും അമ്മയും കിടന്നു മിന്നുമോളാണെങ്കിൽ ധന്യയെ ഇറുക്കനെ കെട്ടിപ്പിടിച് ഉറങ്ങി ശബി എന്നെ കെട്ടിപ്പിടിക്കോ എനിക്ക് ഉറങ്ങാൻ പറ്റുന്നില്ല നീലു അവന്റെ നെഞ്ചിൽ തലവെച്ച് കിടന്നു ശബി ലൈറ്റ് ഓഫ്‌ ചെയ്യണ്ട എനിക്ക് പേടിയാ അവര് രണ്ടാളും ഉറങ്ങി അല്ലു വീട്ടിൽ സമ്മതിച്ച കാര്യം പറയാൻ വേണ്ടി നീലുവിനെ വിളിച്ചു കിട്ടിയില്ല പിന്നെ ശില്പയെ വിളിച് കാര്യം പറഞ്ഞു കുറെ സമയം സംസാരിച്ചു അപ്പോഴാണ് ശിൽപ്പയുടെ അമ്മ റൂമിലേക്ക് വന്നത്

എന്താ അമ്മ അത് നാളെ ഞങ്ങള് തറവാട്ടിൽ പോകും അപ്പൊ നീയും വരണം ലീവ് വിളിച് പറഞ്ഞേക്ക് മ്മ് രാത്രി ശബി ഞെട്ടി എണീറ്റു സൈഡിൽ കൈകൊണ്ട് തിരഞ്ഞപ്പോൾ നീലുവിനെ കാണുന്നില്ല അപ്പോഴാണ് ബാത്‌റൂമിൽനിന്നും സൗണ്ട് കേട്ടത് നീലു ദാ വരുന്നു അവള് ഡോർ തുറന്ന് പുറത്തേക്ക് വന്നു നീലു എന്തുപറ്റി നീ എന്താ വയറിൽ കയ്യും വെച്ച് ഒന്നുമില്ല കാര്യം പറ നിന്റെ മുഖം ഒക്കെ എന്തോ പോലെ ഇണ്ടല്ലോ നീ കരഞ്ഞോ ഇല്ല ശബി കിടന്നോ അതും പറഞ്ഞ് നീലു ഷീറ്റ് എടുത്ത് താഴെ വിരിച്ചു നീ എന്താ ചെയ്യുന്നേ ഞാൻ താഴെ കിടന്നോളാം അതൊന്നും വേണ്ടാ ബെഡിൽ കിടന്നമതി ശബി അവളെ എടുത്ത് ബെഡിൽ കിടത്തി നീലു എണീക്കാൻ നോക്കി

ശബി അവളെ അവിടെത്തന്നെ പിടിച്ചു കിടത്തി മര്യാതിക്ക് ഇവിടെ കിടന്നോണം ശബി താഴേക്ക് പോയി കുറച്ച് കഴിഞ്ഞ് റൂമിലേക്ക് വന്നു ഇത് കുടിക്ക് എന്താ ഇത് ഉലുവ വെള്ളം നീലു ശബിയെ നോക്കി എന്താ നോക്കുന്നെ അമ്മ ശിവയ്ക്കും ഏട്ടത്തിക്കും കൊടുക്കുന്നത് കണ്ടിട്ടുണ്ട് കുറച്ച് കുടിച് നീലുന് മതിയായി പക്ഷെ ശബി അവളെ മുഴുവൻ കുടിപ്പിച്ചു പിന്നെ അവളെ ചേർത്തുകിടത്തി അവന്റെ ഇളം ചൂടുള്ള കൈ അവളുടെ വയറിൽ തഴുകി ..തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story