നീലാംബരി : ഭാഗം 5

Neelambari-Arthana

രചന: അർത്ഥന

അങ്ങനെ അവർ ഓരോന്നും പറഞ്ഞോണ്ടിരിക്കുമ്പോഴാണ് ധന്യ വന്ന് അവരെ താഴേക്ക്‌ വിളിച്ചത് നീലുവും ശിവയും മിന്നുമോളും കൂടി താഴേക്ക്‌ പോയി സ്റ്റെപ് കീഞ്ഞ് അവസാന സ്റ്റെപ്പിൽ നിന്നും സ്ലിപ് ആയി വീഴാൻ പോയപ്പോൾ അവിടെ ഉണ്ടായിരുന്ന ഒരു റിബണിൽ പിടിച്ചു ഭാഗ്യത്തിന് വീണില്ല പക്ഷെ ആ റിബൺ എന്റെ കൈയിലേക്ക് വന്നു അതിന്റെ കൂടെ വേറെ എന്തൊക്കെയോ എന്റെ ദേഹത്ത് വീണു

അത് കണ്ടപ്പോൾ ഞാൻ ശെരിക്കും ഞാൻ ഞെട്ടിപ്പോയി ഞാൻ അത് എടുത്ത് നോക്കി എന്റെ ഒരുപാട് ഫോട്ടോസ് പക്ഷെ ഇതൊക്കെ എപ്പോ എടുത്ത ഫോട്ടോസ് ആണെന്നുപോലും എനിക്കറിയില്ല എന്തായാലും എല്ലാം കാണാൻ നല്ല ഭംഗിയുണ്ട് എല്ലാ ഫോട്ടോസും എടുത്ത് നോക്കുമ്പോഴാണ് മിന്നു മോൾ എന്റടുത്തേക്ക് വന്നത് എന്നിട്ട് എന്റെ കയും പിടിച്ച് ഒരു റൂമിലേക്ക് പോയി ഞാൻ അതിനകത്തേക്ക് കേറിയതും poper പൊട്ടിച്ചു

അത് മുഴുവൻ എന്റെ മേത്തേക്ക് വീണു ആ റൂമിലാണെങ്കിൽ അച്ഛനും അമ്മയും ചേച്ചിയും ഏട്ടനും ശിവയും കൂടെ ആ കാലനും ഇണ്ടായിരുന്നു ഇനി അയാളാണോ ഈ ഫോട്ടോ ഒക്കെ എടുത്തത് ആർക്കറിയാം ആ റൂമിലും ഉണ്ടായിരുന്നു എന്റെ കൊറേ ഫോട്ടോസ് ഞാൻ അതും നോക്കി കുറേസമയം അവിടെ നിന്നു അപ്പോഴാണ് ശിവ എന്നോട് കേക്ക് മുറിക്കാൻ പറഞ്ഞത് എന്നേരമ ഞാൻ ആ chocolate truffle cake വരെ കണ്ടത് പിന്നെ കേക്ക് ഒക്കെ മുറിച്ച് എല്ലാവർക്കും കൊടുത്തു

ശബരിക്ക് മാത്രം കേക്ക് കൊടുത്തില്ല പക്ഷെ അവൻ എന്റെ കൈയിൽ ഇണ്ടയിരുന്ന കേക്ക് എന്റെ കൈയിൽ പിടിച്ച് എന്റെ വായിലേക്ക് തന്നെ വെച്ചുതന്നു എന്നിട്ട് ബാക്കി അവന്റെ വായിലേക്കും വച്ചു അതോടെ എന്റെ കിളികൾ എങ്ങോട്ടോ പോയി അവൻ പെട്ടെന്ന് ഇങ്ങനെയൊക്കെ ചെയ്യുമെന്ന് ഞാൻ വിചാരിച്ചില്ല പിന്നെ എല്ലാവരും എനിക്ക് ഗിഫ്റ്റ് ഒക്കെത്തന്നു അച്ഛൻ ഒരു വള അമ്മ ഒരു സാരി ചേച്ചിയും ചേട്ടനും കൂടി ഒരു മാല ശിവ ഒരു വാച്ച് നിങ്ങൾക്കൊക്കെ അറിയായിരുന്നോ എന്റെ birthday ആണെന്ന് ഇല്ല പക്ഷെ ഇവൻ നേരത്തെ പറഞ്ഞായിരുന്നു അപ്പോഴാണ് മിന്നുമോൾ എന്റെ അടുത്തേക്ക് വന്നത്

എനിക്ക് മോള് ഒരു dairy milk silk കൊണ്ടുതന്നത് മിന്നു ഇതെവിടുന്ന നീ എടുത്തിട്ട് വന്നേ (ഏട്ടൻ ) നിങ്ങൾ എല്ലാബരും കൊറേ ഗിഫ്റ്റ് കൊടുത്തില്ലേ അപ്പൊ എനിച്ചും കൊടുക്കണ്ടേ ഓ അതാണോ നീ ഇപ്പൊ എടുക്കാൻ പോയെ മ്മ് 😁 ശബരി നീ ഒന്നും ഗിഫ്റ്റ് കൊടുക്കുന്നുമില്ലേ (അച്ഛൻ ) അതൊക്കെ ഞാൻ കൊടുത്തു പിന്നെ എല്ലാവരും ഒരുമിച്ച് കുറേനേരം സംസാരിച്ചു രാത്രി ഫുഡ്‌ ഒക്കെ കഴിച് ചേച്ചി എന്നെ റൂമിൽ കൊണ്ടാക്കിത്തന്നു...തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story