നീലാംബരി: ഭാഗം 5

neelambari

എഴുത്തുകാരി: ANU RAJEEV

നിറഞ്ഞ കണ്ണുകൾ ആരും കാണാതെ തുടച്ച് മുഖത്ത് ഒരു ചിരി ഫിറ്റ് ചെയ്തു... ജീവനില്ലാത്ത ചിരി... അപ്പോഴേക്കും മായയുടെ നോട്ടം നീലുവിലേക്ക് എത്തിയിരുന്നു... അവൾ കൈ കാണിച്ച് നീലുവിനെ സ്റ്റേജിലേക്ക് വിളിച്ചു... തലയാട്ടി ഇല്ല എന്ന് കാണിച്ചതും മറ്റൊരാളുടെ നോട്ടം അവളിലേക്ക് പാറി വീണതും ഒരുമിച്ചായിരുന്നു... ഒരു തരം വാശി... മുഖത്ത് നല്ല ഒരു പുഞ്ചിരി ഫിറ്റ് ചെയ്ത് സ്റ്റേജിലേക്ക് നടന്നു... വേഗം പോയി മായയെ കെട്ടിപിടിച്ച് congrats പറഞ്ഞു... അപ്പോഴും ആ കണ്ണുകൾ വിശ്വസിക്കാനാവാത്ത എന്തോ കണ്ടത് പോലെ ഞെട്ടി നോക്കി നിൽക്കുകയായിരുന്നു... അടുത്ത് നിന്ന് ഫോട്ടോയും എടുത്ത് നടക്കുമ്പോഴും അവളുടെ മുഖത്ത് ആ ചിരി ഉണ്ടായിരുന്നു. ഞാൻ തോൽക്കില്ല എന്ന് ഊട്ടിയുറപ്പിക്കും പോലെ.... 🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃 ഡാഡി വിളിച്ച് എൻഗേജ്‌മെന്റന്റെ കാര്യം പറഞ്ഞപ്പോൾ ശരിക്കും എന്നോട് തന്നെ ഒരു തരം വെറുപ്പ് തോന്നി.. തനിക്ക് മറ്റൊരാളെ സ്നേഹിക്കാൻ ആവില്ല എന്ന് എത്ര പറഞ്ഞിട്ടും ആർക്കും മനസിലാകുന്നില്ല... ഡാഡിയുടെ ആത്മഹത്യ ഭീഷണിക്ക് മുമ്പിൽ സമ്മതിക്കേണ്ടി വന്നു...

അതും ഡാഡിയുടെ ഏറ്റവും അടുത്ത ഫ്രണ്ട്ന്റെ മകൾ.. അതിനേക്കാൾ എന്നെ തളർത്തുന്നത് ഇന്ന് ഞാൻ കാരണം ഒരു പെണ്കുട്ടി.... നീലാംബരി.... അവളോട് ചെയ്ത തെറ്റ് തിരുത്താൻ കഴിയില്ല.. പക്ഷെ മാറ്റാരോടും തോന്നാത്ത എന്തോ ഒന്ന്, അത് പ്രണയമല്ല... തനിക്ക് പ്രണയം തോന്നിയവൾ ഇനിയൊരിക്കലും തിരികെ വരില്ല... അറിയാം... പക്ഷെ ഇനിയൊരിക്കൽ കൂടെ പ്രണയിച്ച് ചതിക്കപ്പെടാൻ വയ്യ... കുറച്ചു നേരം തന്റെ കഴിഞ്ഞ കാലത്തെ കുറിച്ച് ആലോചിച്ച് കിടക്കുമ്പോഴേക്കും വീണ്ടും കാൾ വന്നു... നാണം കെടുത്തരുത് എന്ന അപേക്ഷയും... ഒരു തരം ഇമോഷണൽ ബ്ലാക്ക്‌മെയിൽ... സ്റ്റേജിൽ ഒരുങ്ങികെട്ടി നിൽക്കുമ്പോഴും മനസിൽ മുഴുവൻ അവളായിരുന്നു.. നീലാംബരി... ആ പേര് തന്നെ ഒരുപാട് സ്വാധീനിച്ചതായി തോന്നുന്നു... ഒരു യന്ത്രം കണക്കെ ആ വിരലിൽ മോതിരമിടുമ്പോഴും മനസിൽ ആ കരിമഷി പടർന്ന കണ്ണുകളായിരുന്നു...

പ്രതീക്ഷിക്കാതെ തന്റെ മുമ്പിൽ അവളെ കണ്ടപ്പോൾ അത് സ്വപ്‌നമാണെന്ന്‌ പോലും തോന്നി പോയി... തന്നെ നോക്കി ചിരിച്ച ആ ചുണ്ടുകളേക്കാൾ, വേദന മറക്കാൻ ശ്രമിക്കുന്ന കണ്ണുകൾ എന്നെ കൊത്തിവലിക്കുന്നതായി തോന്നി... ചുവന്ന ഗൗണിൽ ഒരു പാവകുട്ടി പോലെ... രാവിലെ താൻ കണ്ടവൾ തന്നെയാണോ ഇത് എന്നു തോന്നി പോവും വിധം ഒരു മാറ്റം... അവൾ പോയ്‌ കുറെ നേരം കഴിഞ്ഞും അങ്ങോട്ട് തന്നെ നോട്ടമിട്ടു നിന്ന എന്നെ മായ തട്ടി വിളിച്ചപ്പോഴാണ് ഞാൻ സ്വബോധത്തിലേക്ക് വന്നത്.. "അതാരാ??" "ആര്?" "ഇപ്പൊ പോയ കുട്ടി..." "ഷി ഇസ് മൈ ഫ്രണ്ട് ആൻഡ് കൊളീഗ്..." "നിന്റെ കൂടെയാണോ വർക് ചെയ്യുന്നേ..." "yes..." സിദ്ധുവിന് ലോകം വെട്ടിപിടിച്ച സന്തോഷമായിരുന്നു... ഇനി എവിടെ നിന്ന് തുടങ്ങണമെന്ന് എനിക്കറിയാം... ഒരുതരം ചിരിയോടെ സിദ്ധു മനസിൽ പറഞ്ഞു.... 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺 "എടീ.. നമുക്ക് പോകാം.." "അതിനു നീ ഒന്നും കഴിച്ചില്ലലോ..." "എനിക്കൊന്നും വേണ്ട..." "എടീ ഞാൻ ഈ ഫ്രൈയും കൂടെ ഒന്നു ഫിനിഷ് ചെയ്യട്ടെ..."

വീണ്ടും പൊരിഞ്ഞു തീറ്റ കണ്ടിന്യു ചെയ്യുന്ന അന്നമ്മയെ നീലു ഒന്ന് കൂർപ്പിച്ചു നോക്കി... "എന്റമ്മോ... ഞാനിതാ വരുന്നു... കയ്യെങ്കിലും വാഷ് ചെയ്യട്ടെ... wait.." രണ്ടാളും ഒരു ടാക്സി വിളിച്ച് ഫ്ലാറ്റിലോട്ട് വിട്ടു... എത്തിയതും ക്ഷീണം കാരണം അന്നമ്മ ഓഫ് ആയി... പക്ഷെ നീലുവിന് ഉറങ്ങാൻ കഴിഞ്ഞില്ല... കുറച്ചു സമയം കൊണ്ടാണെങ്കിലും താൻ അവനെ ഒരുപാട് പ്രണയിച്ചിരുന്നു... ഒരു നോട്ടം പോലും തനിക്ക് മാത്രം അവകാശപ്പെട്ടതാവണം എന്ന് ആഗ്രഹിച്ചിരുന്നു... അവന്റെ പേരുള്ള മോതിരം, സിദ്ധാർഥ് എന്ന് തങ്കത്തിൽ കൊത്തിയ താലി, ഇതൊക്കെ എന്നോ സ്വപ്നമെന്ന പോലെ തന്റെ മനസ്സിൽ നിറഞ്ഞു നിന്നിരുന്നു... ഓർക്കുന്തോറും കണ്ണിലെ നനവ് പേമാരിയായി പെയ്തിറങ്ങി... താനാണ് തെറ്റുകാരി, അവനെ കുറിച്ച് ഒന്നുമറിയാതെ ഒരുപാട് പ്രണയിച്ചു... ഭ്രാന്തമായി... അതേ... ഭ്രാന്തമായി തന്നെ... അല്ലെങ്കിൽ അവന്റെ കാമം പോലും തനിക്ക് പ്രണയമായി മാറുമായിരുന്നോ... അവന് താൻ വെറും വേശ്യ ആയിരുന്നു... ഒരു രാത്രിക്ക് വേണ്ടി അവനെ സമീപിച്ചൾ..

പക്ഷെ തനിക്ക്.... തനിക്ക് ജീവിക്കാൻ ആ ഒരു രാത്രിയുടെ ഓർമകൾ മാത്രം മതി.. പ്രണയിക്കാൻ ശബ്ദമോ, ശരീരമോ , സാമിപ്യമോ ഒന്നും ആവശ്യമില്ല.. നിന്റെ ഓർമകൾ മാത്രം മതി... കണ്ണുകൾ അമർത്തി തുടച്ച് അവൾ നിദ്രയിലാണ്ടു.... 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 "അന്നാമോ... സമയം എത്രയായിന്ന് അറിയോ... മാഡം ഇന്ന് ഓഫീസിൽ പോകുന്നില്ലേ..." അന്ന ഉറക്കചടവിൽ പതുക്കെ മുഖമുയർത്തി ക്ലോക്കിലേക്ക് നോക്കി "എടി ദുഷ്ട്ടെ... 8 മണിയോ... അരമണിക്കൂർ കൊണ്ട് ഞാനെങ്ങനെ റെഡിയാവാനാ😢😢😢" "ഇത് നല്ല കൂത്ത്... രാവിലെ എത്ര തവണ അലാറം അടിച്ചതാ.. നീ എണീക്കാത്തതിന് ഞാൻ എന്ത് ചെയ്യാനാ എന്റെ അന്നാമോ. " "ഇപ്പൊ സമായമില്ലാത്തൊണ്ട,,, ഇതിനുള്ളത് ഈവനിംഗ് വന്നിട്ട് തരാട്ടാ...😠😠😠😠,"" "നീ എപ്പോ വേണമെങ്കിലും തന്നോ... എനിക്കിന്ന് ഇത്തിരി നേരത്തെ പോണം .. എന്റെ മോള് വേഗം റെഡി ആയി ഇറങ്ങാൻ നോക്ക്.. ബൈ..."

ഓഫീസിൽ ഇന്ന് എന്തോ മീറ്റിങ് ഉണ്ടെന്ന് പറഞ്ഞു എല്ലാരോടും 8.30 ക്ക് അസെംബൽ ചെയ്യാൻ പറഞ്ഞിരുന്നു.. ഓടി പിടിച്ച് എത്തുമ്പോഴേക്കും മീറ്റിംഗിനുള്ള ഒരുക്കങ്ങളൊക്കെ കഴിഞ്ഞിരുന്നു . എല്ലാരും മീറ്റിംഗ് ഹാളിൽ ഇരുന്നു.. ചാനൽ ഹെഡ് വന്നു സംസാരിച്ചു തുടങ്ങി.. "we are all here to tell you a happy and gud news... The leading business tycoons, SR Groups has taken us over..they were bought the Major share of this channel... they had offer salary increments, promotions, and all allowances to each and every employees... except for MD, all other posts will be continue with old people... , i think you all guys will happy after hear this.... " ചാനൽ മറ്റേതോ കമ്പനി വാങ്ങിയതിന് എനിക്കെന്താ എന്ന ഭാവത്തിലിരുന്നു ചിലരൊക്കെ.. ഭാഗ്യം ആരെയും മാറ്റിയില്ലലോ എന്ന ആശ്വാസത്തിൽ ചിലരും... സാലറി കൂടും, പ്രൊമോഷൻ ഇതെല്ലാം കേട്ട് മനകോട്ട കെട്ടുന്ന ചിലർ..

ഇതിനിടയിൽ കാട്ടുകൊഴിക്കെന്ത് സംക്രാന്തി എന്ന പോലെ നീലുവും... "oky guys... our new MD will join today itself... ready to welcome and receive him.." എല്ലാരും എണീറ്റു മെയിൻ ഡോറിൽ നിന്നു... വരുന്ന സാറിനെ സ്വീകരിക്കാൻ.. നീലുവിന്റെ കയ്യിൽ ഒരു ബൊക്കെയും കൊടുത്തു... ഒരു വൈറ്റ് BMW വന്നു നിന്നു... പുതിയ എംഡിയെ കാണാൻ എല്ലാരുടേം മുഖത്തെ വ്യഗ്രത നോക്കി കണ്ട് നിക്കുവായിരുന്നു നീലു.. കാറിൽ നിന്നും ഇറങ്ങിയ ആളെ കണ്ടതും എല്ലാരുടേം മുഖം LED ലൈറ്റ് ഇട്ട പോലെ പ്രകാശപൂരിതമായി... പ്രത്യേകിച്ചു പെണ്പിള്ളാരുടെ... നീലു മാത്രം തറഞ്ഞു നിന്നു.... അയാൾ നേരെ നീലുവിന് നേരെ വന്നു... ഒന്ന് ചിരിച്ചു കൊണ്ട് കയ്യിലെ ബോക്കെ വാങ്ങി .. എന്നിട്ട് പതിയെ താഴ്ന്ന് ചെവിക്കരികിൽ നിന്ന് പറഞ്ഞു, "you can't run away from me....." ...........തുടരും............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story