നീലാംബരി : ഭാഗം 52

Neelambari-Arthana

രചന: അർത്ഥന

ശബി എണീക്ക് എന്താടി രാവിലെതന്നെ ഉറങ്ങാനും സമ്മതിക്കുല എന്ന നിങ്ങള് മീറ്റിങ്ങിനൊന്നും പോകാതെ ഇവിടെ കിടന്നുറങ്ങിക്കോ നീലു അതും പറഞ്ഞു ബെഡിൽ നിന്നും പുതപ്പു ചുറ്റി എണീച്ചതും ശബി അവളെ പിടിച്ച് വലിച് ബെഡിലേക്കിട്ട് അവളുടെ മടിയിൽ തലവച്ചു കിടന്നു നീ എവിടെക്കാ ഈ ഓടുന്നെ ദേ നിങ്ങള് എണീച്ചു മാറിയേ ഞാൻ പോട്ടെ എങ്ങോട്ട് പോകാൻ വീടാണേൽ പറയാം എല്ലാവരും തിരക്കുമെന്ന് ഇവിടെ ആര് വരാനാ ഇങ്ങോട്ട് വന്നേ എനിക്ക് ഭയങ്കര ക്ഷീണം ഞാൻ കുറച്ചുസമയം കൂടി കിടക്കട്ടെ ശബി സൈറ്റ് അടിച്ച് കള്ളച്ചിരി ചിരിച്ച് നീലുവിനെയും കെട്ടിപിടിച് കിടന്നു ശബി മാറ് മീറ്റിങ്ങിനു പോകണ്ടേ അതിന് മീറ്റിംഗ് ഒന്നുമില്ല അതൊക്കെ മാറ്റിവച്ചു എന്തിനാ മാറ്റിയെ ഇവിടെ ചെറിയ ഒരു പ്രോബ്ലം ഇണ്ടയിരുന്നു പിന്നെ ഇന്നൊരു വെഡിങ് റിസെപ്ഷൻ ഇണ്ട് ആരുടെ റിസെപ്ഷൻ ശബി ഫോൺ എടുത്ത് നീലുവിന് ഒരു ഫോട്ടോ കാണിച്ചുകൊടുത്തു

ശബി മായയും സമീറും എപ്പോഴാ കല്യാണം കഴിച്ചേ ഇന്ന് രാവിലെ ഇന്നലെ അവരെ പോലീസ് പിടിച്ച് ഇമ്മോറൽ ട്രാഫിക്കിന് ശബി നമ്മള് കാരണമാണോ അവരെ പോലീസ് പിടിച്ചേ അതിന് നമ്മൾ ഒന്നും ചെയ്തില്ലലോ അവര് നമ്മക്ക് തന്ന പണി തിരിച്ചു കൊടുത്തു ഇല്ലേൽ നമ്മളെ പോലീസ് പിടിച്ചേനെ എന്തെ നിനക്ക് അവനെ കെട്ടണമായിരുന്നോ നീലു അവനെ നോക്കിപേടിപ്പിച്ചു നീ എന്നെ നോക്കി പേടിപ്പിക്കേണ്ട ഞാൻ പേടിക്കതൊന്നുമില്ല പിന്നെ ഓരോന്ന് ആലോചിച് ഈ തല പുണ്ണാക്കേണ്ട അപ്പൊ നമ്മൾ ഇന്നും വീട്ടിൽ പോകില്ലേ ഇല്ല ഇന്നും കൂടി നമ്മൾ ഇവിടെ നമ്മക്ക് ഒന്ന് ചുറ്റികറങ്ങിയിട്ട് വരാം നിന്നെ എവിടെയും കൊണ്ടുപോയില്ലെന്നു പറയില്ലലോ എവിടെയെല്ല പോകുന്നെ എനിക്ക് കുറച്ച് സാധനം വാങ്ങാൻ ഇണ്ട് സാധനോ മ്മ് മിന്നുന് ടോയ്‌സ് വാങ്ങണം

ശിവക്ക് ഡ്രസ്സ്‌ അങ്ങനെ കൊറേ സാധനം ഇണ്ട് പിന്നെ രണ്ടാളും കൂടി അവരുടെ പർച്ചെസിങ്ങും ചുറ്റികറങ്ങലും ഒക്കെയായി നേരം പോയി അവര് രണ്ടാളും മാളിൽ ഒക്കെ കറങ്ങി നടക്കുമ്പോഴാണ് ശബിക്ക് ഫോൺ വന്നത് വിപിയും ശില്പയും ആണ് വിളിച്ചത് അവരുടെ കല്യാണം രണ്ടാഴ്ച കഴിഞ്ഞാണ് കല്യാണം ക്ഷണിക്കാൻ വിളിച്ചതാണ് രണ്ട് വീട്ടുകാരും ഒരേ നാട്ടുകാർ ആയതുകൊണ്ടും പരസ്പരം അറിയാവുന്നതുകൊണ്ടും നാട്ടിൽവച്ചുതന്നെ കല്യാണം നടത്താൻ തീരുമാനിച്ചു ശബിയോടും നീലുവിനോടും കല്യാണം പറയാൻ വിളിച്ച പോലെ അല്ലുനെയും ആരവിനെയും വിളിച്ചിരുന്നു അവര് രണ്ടാളും ഓഫീസിൽ ആയിരുന്നു ഉണ്ടായത് ആരാവേട്ടാ മ്മ് ഡോ... മ്മ് ഡാ പൊട്ടാ

എന്താടി എന്റെകൂടെ ടൗണിൽ വരോ നിന്റെ സ്കൂട്ടി ഇല്ലേ അതിൽ പൊയ്ക്കോ എനിക്ക് വേറെ പണിയുണ്ട് അതെ എന്റെ വണ്ടി സർവീസിനു കൊടുത്തിരിക്ക പ്ലീസ്‌ വരോ എന്റെ കൂടെ നീ പോയെ എനിക്കൊന്നും വയ്യ പ്ലീസ്‌ വരോ എനിക്ക് ശിൽപയുടെയും വിപിയുടെയും കല്യാണത്തിന് ഡ്രസ്സ്‌ എടുക്കാനാ കല്യാണത്തിന് ഡ്രസ്സ്‌ എടുക്കാനോ കല്യാണത്തിന് ഇനിയും 2ആഴ്ച ഉണ്ട് അതിനാണോ ഇപ്പോഴേ ഡ്രസ്സ്‌ എടുക്കുന്നെ കല്യാണത്തിന് അവര് പോലും ഡ്രസ്സ്‌ എടുത്തിട്ടുണ്ടാവില്ല എന്നിട്ട നിനക്ക് നിങ്ങൾക്ക് ഒക്കെ ഏതേലും ഡ്രസ്സ്‌ ഇട്ട് പോയാൽ മതിയാലോ എനിക്കാണേൽ ഡ്രസ്സ്‌ എടുത്ത് അത് ഓൾട്ടർ ചെയ്യാൻ കൊടുക്കണം

സാരി എടുക്കുമ്പോൾ ബ്ലോസ് അടിക്കാൻ കൊടുക്കണം അത് ഇപ്പൊ കൊടുത്താലേ കല്യാണത്തിന് പോകുന്ന ടൈം ആകുമ്പോഴെങ്കിലും കിട്ടു ഓ മതി നിർത്ത് ഞാൻ നിന്റെ കൂടെ വരാം പിന്നെ അല്ലുവും ആരവും കൂടി ഡ്രസ്സ്‌ എടുക്കാൻ പോയി അല്ലു ഒരു 10 ഷോപ്പിലെങ്കിലും കേറിക്കാണും എല്ലാ ഷോപ്പിലും കേറും എന്നിട്ട് എല്ലാം വലിച്ചുവാരി ഇടിപ്പിച്ച് ഒന്നും ഇഷ്ട്ടായില്ലെന്നു പറയും അവസാനം അവക്ക് ഇഷ്ട്ടപെട്ട ഡ്രസ്സ്‌ കിട്ടി പിന്നെ ആരവിനും സെയിം കളർ ഷർട്ട്‌ ഒക്കെ എടുത്തു കല്യാണത്തിന് പോകുമ്പോൾ മാച്ചിംഗ് മാച്ചിംഗ് ആവണ്ടേ പിന്നെ രണ്ടാളും കൊറേ കാങ്ങിയിട്ടൊക്കെയാണ് വീട്ടിൽ പോയത് അല്ലുവിന്റെ കാര്യം പറഞ്ഞത് പോലെ തന്നെയാണ് നീലുവിന്റെ കാര്യവും

ശബിയും ഇതുപോലെ കൊറേ ഷോപ്പിൽ കേറി ഇറങ്ങി എല്ലാവർക്കും ഡ്രസ്സ് ഒക്കെ എടുത്തു തിരിച് റൂമിലേക്ക് പോയി പിന്നെ രാത്രി റിസെപ്ഷനും സമീറിന്റെയും മായയുടെയും ഫാമിലിയും ഒക്കെ ഇണ്ടയിരുന്നു ശബിയും നീലുവും അവരെ വിഷ് ചെയ്തു സമീറിനും മായയ്ക്കും ഇന്നലെ എന്താണ് നടന്നതെന്നു ശെരിക്കും ഓർമയില്ലെന്നു തോന്നുന്നു അല്ലെ ഇങ്ങനെ പ്രശ്നം ഒക്കെ ഇണ്ടായപ്പോൾ ചിലപ്പോൾ നന്നായി കാണും ശബിയോടും നീലുവിനോടും ചിരിച്ചിട്ടാണ് സംസാരിച്ചതൊക്കെ പിന്നെ പാർട്ടിയൊക്കെ കഴിഞ്ഞ് പിറ്റേന്ന് മീറ്റിങ്ങും കഴിഞ്ഞ് അവര് വീട്ടിലേക്ക് തിരിച്ചു...തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story