നീലാംബരി : ഭാഗം 54

Neelambari-Arthana

രചന: അർത്ഥന

 എന്റെ കുഞ്ഞിക്ക് ഇതെന്തുപറ്റി ഞാൻ വന്നിട്ടും എന്റെടുത്ത്‌ വരാതെ ഇരിക്കില്ലലോ ശിവക്കും എന്തോ പറ്റിയിട്ടുണ്ട് ശബി ശിവയും മിന്നുവും കേൾക്കാൻ വേണ്ടി ഉച്ചത്തിൽ പറഞ്ഞു അതുകേട്ടു ശിവയും മിന്നുവും പരസ്പരം നോക്കി പിന്നെയും ടീവി കാണാൻ തുടങ്ങി ശബി അവരുടെ രണ്ടാളുടെയും അടുത്ത് പോയി ഇരുന്നു ഇതെന്താ മിണ്ടാതെ എന്തുപറ്റി ദേ രണ്ടാളും ഇനിയും മിണ്ടാതിരുന്നാൽ ഞാനും മിണ്ടില്ല ഞങ്ങൾ മിണ്ടാം പക്ഷേ ഞങ്ങള് പറഞ്ഞ സാധനങ്ങൾ എവിടെ അതായിരുന്നോ അത് കാറിൽ ഉണ്ട് പോയി എടുത്തിട്ട് വാ എന്നിറ്റ് മിണ്ടാം നീലു വാ നമ്മക്ക് പോയി എടുത്തിട്ട് വരാം രണ്ടാളും കാറിന്റെ അടുത്തേക്ക് പോയി ശബി ചോക്ലേറ്റും കൊറേ കവറും ആയി തിരിച് വന്നു

നീലു അവന്റെ പുറകിലും ശബി ചോക്ലേറ്റ് മിന്നുനും ശിവക്കും കൊടുത്തു മിന്നുവും ശിവയും കൂടി എല്ലാം നോക്കാൻ തുടങ്ങി അപ്പോഴാണ് നീലു വന്നത് ശബി മിന്നുനെ വിളിച്ചു ആപ്പോ നീലു മുന്നിൽ നിന്നു ഹായ് ഇത് പിങ്കി അല്ലെ ഞാൻ ശിവക്ക് കൊടുത്തേ ഇതെങ്ങനാ നീലുന്റെടുത്തു വന്നേ ഇത് ശിവക്ക് മോള് കൊടുത്തതല്ല അന്ന് എന്റെ കുഞ്ഞി ഒരുപാട് ഇഷ്ട്ടായി കരഞ്ഞു ബഹളം ഇണ്ടാക്കി വാങ്ങിയതല്ലേ അതോണ്ടാ അതുപോലത്തെ കണ്ടപ്പോ വാങ്ങിയേ അത് നീലു മിന്നുന് കൊടുത്തു നീലു ഇത് എനിച്ചാണോ പിന്നല്ലാതെ ശിവേ നോക്കിയേ എനിച്ചും കിട്ടി അന്ന് എനിച് കൊറച് സങ്കടം ഇണ്ടെന്നു ഇപ്പൊ അത് മാറി മിന്നു ശബിനെയും നീലുവിനെയും കെട്ടിപിടിച്ചു അവർക്ക് രണ്ടാൾക്കും ഉമ്മ കൊടുത്തു നാൻ ഇത് അമ്മക്ക് കാണിച്ചോടുത്തിട്ട് ബരട്ടെ അമ്മാ... ഇത് നോക്കിയേ പിന്നെ മിന്നുമോള് പിങ്കിനെ താഴത്തു വച്ചിട്ടില്ല

അതിനെ മരിയാതിക്ക് എടുക്കാൻ കൂടി പറ്റുന്നില്ല എന്നാലും അതിനെ എങ്ങനെയൊക്കെയോ എടുത്തു നടക്കുന്നുണ്ട് അച്ഛനും ഹരിയും ഒക്കെ വന്നപ്പോ എല്ലാവർക്കും പിങ്കിനെ കാണിച്ചുകൊടുക്കുന്നുണ്ട് രാത്രി ഉറങ്ങാതെ പിങ്കിനെയും കൊണ്ട് കളിക്കുവായിരുന്നു പിറ്റേ ദിവസം ശബിയും നീലുവും ഓഫീസിൽ പോയി നീലു നീ ആരവിനെ വിളിച്ചേ നീലു പോയി ആരവിനെ വിളിച്ചു എന്താ സാർ വിളിച്ചേ നിനക്ക് എന്തുപറ്റി ഭയങ്കര ക്ഷീണം ഇന്നലെ ഇത്രയും വൈകിയും വർക്ക്‌ ചെയ്യുന്നത് ഇന്നലെ 2 മണിക്കല്ലേ ആ ഫയൽ മെയിൽ ചെയ്തത് അത് സാർ ആ വർക്ക്‌ കഴിഞ്ഞപ്പോ ലേറ്റ് ആയി അതോണ്ട് നീ ഇത്രയും സ്‌ട്രെയിൻ ചെയ്ത് വർക്ക്‌ ചെയ്യണ്ട ആവശ്യം ഒന്നുമില്ല നീ വേണേൽ രണ്ട് ദിവസം ലീവ് എടുത്തോ ഏയ്‌ അതൊന്നും വേണ്ട സാർ മ്മ് എന്നാൽ പൊയ്ക്കോ അങ്ങനെ ദിവസങ്ങൾ കടന്നുപോയി വിപിക്കും ശില്പയ്ക്കും പരസ്പരം കാണാനൊന്നും അധികം കഴിഞ്ഞില്ല

ആകെ അവര് നേരിട്ടുകണ്ടത് ഡ്രസ്സ്‌ എടുക്കാൻ പോയപ്പോഴാണ് കല്യാണത്തിന് മൂന്ന് ദിവസം മുന്നെത്തന്നെ അല്ലുനോടും ആരവിനോടും ശബിയോടും നീലുവിനോടും കല്യാണത്തിന് പോകാൻ പറഞ്ഞിരുന്നു അവര് നാലാളും ഒരുമിച്ച് പോകാൻ തീരുമാനിച്ചു പക്ഷെ ഇവിടെ നീലും ശബിയും പോകുന്നതിന് മിന്നുന് ഭയങ്കര സങ്കടമാണ് പിന്നെ ശിവയും ധന്യയും ഒക്കെ സമാധാനിച്ചപ്പോ കുറച്ച് അടങ്ങി നീലുവും ശബിയും ഇല്ലാത്തോണ്ട് ശിവയും മിന്നുവും അച്ഛന്റെ പെങ്ങളെ വീട്ടിൽ പോയി ശബിയും നീലുവും ആരവും അല്ലുവും ശബിയുടെ കാറിലാണ് പോയത് അല്ലുവും നീലുവും പുറകിലാണ് ഇരുന്നത് ശബിയും ആരവും മാറിമാറിയാണ് ഡ്രൈവ് ചെയ്തത്

വിപിയുടെയും ശിൽപയുടെയും നാട്ടിലേക്ക് 5,6മണിക്കൂർ യാത്രയുണ്ട് നീലുവും അല്ലുവും കാറിൽ കേറിയപ്പോൾ മുതൽ വാ അടച്ചിട്ടില്ല സംസാരം തുടങ്ങിയത് നാട്ടിലെ ഓരോ കാര്യം പറഞ്ഞണെങ്കിലും അവസാനം അത് രാജ്യവും ലോക കാര്യം വരെ പറഞ്ഞു തുടങ്ങി അതൊക്കെ കേട്ട് കേട്ട് ശബിയുടെയും ആരാവിന്റെയും ചെവി ഇപ്പൊ അടിച്ചുപോകും എന്ന അവസ്ഥയായി ദേഷ്യം വന്ന് രണ്ടാളും ഇവരോട് വാ അടച്ച് വയ്ക്കാൻ പറഞ്ഞു അപ്പൊത്തന്നെ രണ്ടും രണ്ട് സൈഡിലേക്ക് മുഖം തിരിച് ഇരുന്നു കുറച്ച് കഴിഞ്ഞ് അവര് രണ്ടാളെയും നോക്കിയപ്പോ രണ്ടും പൊരിഞ്ഞ ഉറക്കം പിന്നെ ശബിയും ആരവും അവരെ വിളിക്കുവാൻ ഒന്നും പോയില്ല അവരുടെ ചെവിക്കും കുറച്ച് സ്വസ്ഥത കിട്ടുമല്ലോ പിന്നെ ഫുഡ്‌ കഴിക്കാൻ ആണ് രണ്ടിനെയും വിളിച്ചത് പിന്നീടുള്ള യാത്രയിൽ രണ്ടും വാ തുറന്നില്ലേ എന്തുപറ്റി

എന്തോ വൈകുന്നേരം ആകുമ്പോഴേക്കും അവര് ശിൽപയുടെ വീട്ടിൽ എത്തി ശില്പയെ കണ്ടപ്പോൾ തന്നെ അല്ലുവും നീലുവും പോയി കെട്ടിപ്പിടിച്ചു പിന്നെ അങ്ങോട്ട് സ്നേഹപ്രകാടനം ആയിരുന്നു ആരവും ശബിയും വിപിയുടെ വീട്ടിലേക്ക് പോകാൻ വേണ്ടി വഴി അറിയാത്തത് കൊണ്ട് വിപി അവരെ കൂട്ടാൻ വന്നു അവര് വിപിയുടെ വീട്ടിലേക്ക് പോയി ശബി അവരുടെ ബോസ്സ് ആയോണ്ട് വിപിയും ആരവും കുറച്ച് റെസ്‌പെക്ട് കൊടുത്തിരുന്നു പക്ഷെ ശബിക്ക് എന്തോപോലെ തോന്നിയോണ്ട് ശബിയെ അവരുടെ ഫ്രണ്ടിനെ പോലെ കാണാൻ പറഞ്ഞു പിന്നെ അവര് നല്ല കമ്പനിയായി

അല്ലുനെയും നീലുവിനെയും ശില്പ എല്ലാവർക്കും പരിചയപ്പെടുത്തികൊടുത്തു ശിൽപയുടെ റൂമിൽ ആണ് നീലുവും അല്ലുവും കിടന്നത് അതുപോലെ തന്നെയായിരുന്നു ശബിയും ആരവും രാവിലെ തന്നെ എല്ലാവരും നേരത്തെ എണീച് അമ്പലത്തിൽ പോയി അല്ലു വരുന്നില്ലെന്ന് പറഞ്ഞെങ്കിലും നാട് കാണണ്ടേ എന്നൊക്കെ പറഞ്ഞ് നിർബന്ധിച്ചു കൂട്ടിക്കൊണ്ടുപോയി നടന്നിട്ടാണ് പോയത് മൂന്നാളും സെറ്റ് സാരി ഒക്കെ ഉടുത്ത് പൊളി സ്റ്റൈലിൽ പകുതി വഴിയിൽ വച്ച് വിപിയും ആരവും ശബിയും വന്നു അവരും മുണ്ടും ഷർട്ടും ഒക്കെ ഇട്ട് നാടൻ ലൂക്കിൽ...തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story