നീലാംബരി : ഭാഗം 55

Neelambari-Arthana

രചന: അർത്ഥന

നീലുവിനെ കണ്ട് ശബി ഫ്ലാറ്റ് ആയി എന്ന് പറഞ്ഞാൽ മതിയല്ലോ ശബിയെ പോലെ തന്നെ മറ്റു രണ്ടിന്റെയും അവസ്ഥ വിപിയും ആരവും അല്ലുനെയും ശില്പയെയും നോക്കികൊണ്ടിരുന്നു പിന്നെ അല്ലുവും ശില്പയും പോയി അവരുടെ തലയ്ക്ക് ഒന്ന് കൊടുത്തപ്പോഴാണ് രണ്ടിനും ബോധം വന്നത് രണ്ടും തല ഇളക്കി എന്നിട്ട് നന്നായി ഇളിച്ചുകാണിച്ചു പിന്നെ എല്ലാവരും ജോഡിയായി കയ്യും പിടിച്ച് നടന്നു ഗ്രാമപ്രദേശത്തുകൂടി മൺ പാതയിലൂടെ എല്ലാവരും പ്രണയിച്ച് നടക്കുന്നു അവർക്ക് കൂട്ടായി ഇളം തെന്നലും അവര് ദേവിയുടെ അമ്പലത്തിർക്കാണ് പോയത് അല്ലു ഉള്ളിൽ കയറുന്നില്ല എന്ന് പറഞ്ഞോണ്ട് ആരവും ഉള്ളിൽ കേറിയില്ല

അവർ അവിടെയുള്ള ആൽത്തറയിൽ ഇരുന്നു ബാക്കിയുള്ളവർ അമ്പലത്തിലേക്ക് പോയി ആദ്യം തന്നെ അമ്പലകുളത്തിലേക്കാണ് പോയത് അവിടെ നിറയോ ആമ്പൽ ആയിരുന്നു വെള്ളത്തിൽ കാൽ കഴുകി അമ്പലത്തിൽ കയറി തൊഴുതു വഴിപാടുകൾ ഒക്കെ നടത്തി പൂജാരി അവർക്ക് ചന്ദനം കൊടുത്തു അവർ പരസ്പരം തൊട്ടുകൊടുത്തു ശബി അവിടെ ഉണ്ടായിരുന്ന കുങ്കുമം നീലുവിന്റെ സീമതരേഖയിൽ ചാർത്തി ഇതെന്തിനാ ഞാൻ സിന്ദൂരം ഇട്ടതാണല്ലോ ഞാൻ നിനക്ക് കൊറേ വാങ്ങിത്തരാം നീ സിന്ദൂരം ഇല്ലാത്ത പോലെ ഇടേണ്ട പിന്നെ താലി എപ്പോഴും പുറത്ത് ഇട്ടോണം ഇല്ലേൽ നിനക്ക് ആരേലും കല്യാണം ആലോചിച് വരും ഓരോദിവസം കൂടുംതോറും നിന്റെ മൊഞ്ച് കൂടിക്കൂടി വരുവാ പിന്നെ നിങ്ങള് ആരെയും വായിനോക്കാൻ പോകരുത് അതിന് ഞാൻ നിന്നെപ്പോലെ വായിനോക്കി

അല്ല നീലു അവനെ പുച്ഛിച്ചു അതെ പിണങ്ങാതെ വാ പോകാം അവര് കാത്തുനിൽക്കുന്നുണ്ടാവും അതെ എനിക്ക് കുളത്തിൽനിന്നും ആമ്പൽ പറിച്ചു തരുമോ വേണോ മ്മ് പ്ലീസ്‌ നീലു അവനോട് കൊഞ്ചി മ്മ് വാ അവര് കുളത്തിലേക്ക് പോയി നീലു നീ ഇവിടെ നിൽക്ക്‌ ഞാൻ ഇപ്പൊ വരാം ശബി നീലുവിനോട് പടവിൽ നിൽക്കാൻ പറഞ്ഞ് അവൻ വെള്ളത്തിൽ ഇറങ്ങി കൈനിറയെ ആമ്പൽ പൊട്ടിച്ചു നീലുവിന്റെ അടുത്തേക്ക് വന്നു അവൻ അവൾക്ക് പൂക്കൾ കൊടുത്തു നീലു അത് വാങ്ങി പൂവിന്റെ ഭംഗി നോക്കി നിന്നു ശബി ആണെങ്കിൽ അവളെയും നീലു അവനെ നോക്കിയപ്പോഴാണ് അവളെത്തന്നെ നോക്കിനിക്കുന്നത് കണ്ടത് എന്താ ഇങ്ങനെ നോക്കുന്നെ ഇന്ന് നിന്നെക്കാണാൻ എന്തോ പ്രത്യേക ഭംഗി മ്മ് നീലു ഒന്ന് മൂളി അവിടെ നിന്നും പടവുകൾ കയറാൻ തുടങ്ങി പക്ഷെ അപ്പോഴേക്കും ശബി അവളുടെ കൈയിൽ പിടിച് അവനോട് ചേർത്തു എന്താ ശബി കാണിക്കുന്നേ വിട്ടേ ഇത് അമ്പലമാണ് അതിന് ഞാൻ എന്റെ ഭാര്യയെ അല്ലെ എങ്ങനെ ചേർത്തുപിടിച്ചത് അല്ലാതെ വേറെ പെണ്ണിനെ ഒന്നുമല്ലലോ

വേണമെങ്കിൽ ഞാൻ ഉമ്മയും വയ്ക്കും അതാണോ മോന്റെ മനസ്സിൽ ഇരിപ്പ് ആണെങ്കിൽ അത് നടക്കില്ല നടത്താനെ എനിക്കറിയാം ശബി അവളുടെ കൈയിൽ അവന്റെ കൈ കോർത്തുപിടിച്ചു പതിയെ അവളെ അവനോടടുപ്പിച്ചു അവളുടെ ചെഞ്ചുണ്ടുകൾ അവൻ സ്വന്തമാക്കി ശ്വാസം കിട്ടാതായപ്പോൾ നീലു അവനെ പിടിച്ച് തള്ളി പടവുകൾ ഓടിക്കയറി ശബിയും അവൾക്ക് പുറകെ വന്നു അവർ രണ്ടാളും അവസാന പടവിൽ സ്റ്റക്ക് ആയി അല്ലുവും ആരവും വിപിയും ശില്പയും നീലുവിനെയും ശബിയെയും നോക്കിനിൽക്കുന്നു എല്ലാത്തിന്റെയും കണ്ണ് ഇപ്പൊ പുറത്തുവരും എന്ന അവസ്ഥയിയിലാണ് നിങ്ങളെന്താ ഇങ്ങനെ നോക്കുന്നെ എ.. ഏയ്‌ ഒന്നുമില്ല നമ്മുക്ക് പോയാലോ എല്ലാവരും മുന്നിൽ നടന്നു നീലു ശബിക്ക് ഒരു പിച്ച് കൊടുത്തു അമ്മാ... എന്താ ശബി അത് ഒരു പിശാശ് നീലു ആയിരിക്കും അല്ലെ നീലു അത് കേട്ട് എല്ലാത്തിനെയും നോക്കി പേടിപ്പിക്കുവാണ്

ശബി നീലുവിന് ഉമ്മ കൊടുക്കുന്ന പോലെ കാണിച്ചു അവൾ അത് കീറിപ്പറിച്ചു എറിയുന്നപോലെ കാണിച്ചു പിന്നെ എല്ലാവരും വീട്ടിലേക്ക് തിരിച്ചു ഇന്നാണ് ശിൽപയുടെയും വിപിയുടെയും ഹൽദിയും മെഹന്ദി ഫങ്ക്ഷനും അതുകൊണ്ടുതന്നെ അവിടെ മുഴുവൻ ഫുൾ മഞ്ഞ മായമായിരുന്നു നീലുവും ശില്പയും അല്ലുവും എല്ലാം മഞ്ഞ ലഹങ്കയായിരുന്നു വിപിയും അല്ലുവും മഞ്ഞ കുർത്തയും വെള്ള പാന്റും ശബി വെള്ളയും മഞ്ഞയും മിക്സ് ആയ ഷർട്ടും വെള്ള പാന്റും ഹൽദിക്ക് വിപിയേയും ശില്പയെയും മഞ്ഞളിൽ കുളിപ്പിച്ചു അതിനിടയ്ക്ക് ശബി നീലുവിന്റെ മെത്തേക്കും മഞ്ഞൾ തേച്ചു അങ്ങനെ അത് കഴിഞ്ഞ് പിന്നെ മെഹന്ദി ഫങ്ക്ഷന് തുടങ്ങി അപ്പൊ നീലു ആരെകൊണ്ടോ മൈലാഞ്ചി ഇടിക്കുവായിരുന്നു അത് കഴിഞ്ഞ് നീലു റൂമിലേക്ക് പോയി ശബി ആണേൽ നീലുവിനെ തപ്പി നടക്കുവാണ് അല്ലു നീ നീലുവിനെ കണ്ടോ റൂമിൽ ഇണ്ടാവും റൂം എവിടെയാ അല്ലു റൂം പറഞ്ഞ് കൊടുത്തു ശബി റൂമിലേക്ക് പോയി നീലു ആണേൽ കൈ ഉയർത്തിപ്പിടിച്ച് അത് ഉതുവാണ് ശബി പുറകിലൂടെപ്പോയി

അവളെ വട്ടം പിടിച്ചു ശബി... എന്നും വിളിച് നീലു തിരിഞ്ഞു നിന്നു അപ്പൊത്തന്നെ ശബി അവളുടെ കൈയിൽ പിടിച്ചു ഇല്ലേൽ അവളുടെ കൈലെ മൈലാഞ്ചി മുഴുവൻ അവന്റെ മേത്തക്കിയേനെ ശബി എന്തിനാ ഇങ്ങോട്ട് വന്നേ നിന്നെ ഒന്ന് കാണാൻ ശബി പോയെ ആരേലും ഇങ്ങോട്ട് വരും വന്നാലും കുഴപ്പമില്ല ഹേ വാതില് പൂട്ടിയിട്ടുണ്ട് ശബി എന്റെ അടുത്ത് വരണ്ട ഞാൻ ഇത് നിങ്ങളെ മേത്ത് തെക്കും തേച്ചോ ദേ ഷർട്ട് ചീത്തയാവും കുഴപ്പമില്ല ഞാൻ ഇപ്പൊ വിളിച് കൂവും നീ ഒന്നും ബഹളം വയ്ക്കാതെ നീ ഇവിടെ ഇരുന്നേ നീലുവിനെ അവൻ ബെഡിൽ ഇരുത്തി അവൻ അവളുടെ മടിയിലേക്ക് കിടന്നു നീലു പ്ലീസ് എഴുന്നേറ്റ് പോവല്ലേ ഇന്നലെ നീ ഇല്ലാത്തോണ്ട് ഉറങ്ങാൻ പറ്റിയില്ല പ്ലീസ്‌ കുറച്ച് സമയം പിന്നെ ശബി അവിടെകിടന്ന് ഉറങ്ങി ഡോറിൽ മുട്ട് കേട്ടപ്പോ നീലു ശബിയെ ബെഡിൽ കിടത്തി ശബി തലയണയും കെട്ടിപ്പിടിച്ചു കിടന്നു

നീലു അവനെ നോക്കി ചിരിച്ചിട്ട് ഡോർ തുറന്നു അപ്പൊത്തന്നെ നാലെണ്ണവും റൂമിലേക്ക് ഇടിച്ചു കേറി എന്താണ് ഇവിടെ വാതിലടച്ചു പരിപാടി റൊമാൻസ് ആണോ (ആരവ് ) പിന്നെ ഒന്ന് പോയെ നിങ്ങളെ കാര്യം അല്ലെ പറയാൻ പറ്റില്ല അല്ല ശബി എവിടെ ദേ ഉറങ്ങുന്നു ഇതെന്തുപറ്റി ഇന്നലെ ഉറങ്ങിയില്ല എന്ന് പറഞ്ഞു ആ അതെ ഇന്നലെ കുറേസമയം റൂമിൽകൂടി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത് കണ്ടു അത് നീലുവിനെ കാണാതൊണ്ടാവും അപ്പൊ രണ്ടാളും കണക്ക നീലുവും ഇന്നലെ ശെരിക്ക് ഉറങ്ങിട്ടില്ല നിങ്ങള് പോകാൻ ഇറങ്ങിയതാണോ മ്മ് എന്നാൽ ഞാൻ ശബിയെ വിളിക്കാം ശബി എണീക്ക് ദേ ഇവര് പോകുവാണെന്ന് നീലു ഒരു രണ്ട് മിനിറ്റ് ശബി എണീറ്റെ കുറച്ച് കഴിയട്ടെ ദേ ശബി എണീക്ക് എണീക്കുലെ

എന്നാൽ ശെരി നീലു ശബിടെ ബാക്കിന് നോക്കി ഒറ്റ ചവിട്ടു കൊടുത്തു ശബി നേരെ താഴേക്ക് ലാന്റ് ആയി ഡീ നീലു നീ എന്നെ ഒറങ്ങാനും സമ്മതിക്കുലെ നിങ്ങള് ഒറങ്ങിയത് മതി എഴുന്നേറ്റ് പോകാൻ നോക്ക് പോകാം അതിന് മുൻപ് നീ ഒന്ന് ഇങ് വന്നേ എന്താ എന്നെയൊന്നു പിടിച്ചേ നീലു ശബിയുടെ കൈയിൽ പിടിച്ചതും അവൻ അവളുടെ കൈയിൽ പിടിച് തിരിച്ചു ദേ വിട് മനുഷ്യ ശബി അവളുടെ കൈ വിട്ട് എല്ലാവരെയും നോക്കി ഇളിച്ചു എന്നൽ നമ്മുക്ക് പോയാലോ പിന്നെ അവര് അവിടുന്ന് പോയി പിറ്റേദിവസം കല്യാണത്തിന്റെ തലേന്ന് അധികം പ്രോഗ്രാം ഒന്നും ഉണ്ടായില്ല നാളെയാണ് കല്യാണം ഇനി കല്യാണത്തിന് കാണാം ...തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story