നീലാംബരി : ഭാഗം 56

Neelambari-Arthana

രചന: അർത്ഥന

ഇന്നാണ് വിപിടെയും ശിൽപ്പേടെയും കല്യാണം രാവിലെതന്നെ അല്ലുവും നീലുവും ശില്പയെ കുത്തിപ്പൊക്കി ഫ്രഷാവാൻ പറഞ്ഞയച്ചു പിന്നെ അവരും ഫ്രഷ് ആയി വന്നു ഡീ ശിൽപ്പേ നിനക്കെന്തുപറ്റി നീ എന്താ sad ആയി ഇരിക്കുന്നെ ഡീ അത് പിന്നെ എനിക്ക് എന്തോ ഒരു പേടിപോലെ എന്നാൽ നീ ഒളിച്ചോടിപൊക്കോ നീ എന്താ ബാംഗ്ലൂർ ഡെയ്‌സ് കളിക്കുവാണോ അയ്യോ ഒളിച്ചോടേണ്ട എനിക്ക് വിപിനെ കെട്ടണം പിന്നെ എന്താ പ്രശ്നം ഒന്നുല്ല ഇവർ രണ്ടാളും പിന്നെ ശിൽപയുടെ കസിൻസും കൂടി അവളെ ഒരുക്കി ചുവന്ന പട്ടുസാരിയിൽ അവളെ കാണാൻ അതി സുന്ദരിയായിരുന്നു കൂടെ മിതമായ ആഭാരങ്ങളും ഡീ നിനക്ക് ഇത്രയും മൊഞ്ചുണ്ടായിരുന്നോ നീലു നോക്കിയേ എന്തൊരു ലുക്ക്‌ ആന്ന് പെണ്ണ് എന്തായാലും വിപി ഫ്ലാറ്റ് ആവും ഒന്ന് പോടീ നിനക്ക് അസൂയയാ നിങ്ങൾ രണ്ടാളും വേഗം റെഡിയാവ് പിന്നെ അവര് രണ്ടാളും റെഡിയാവാൻ പോയി ഡീ നിങ്ങൾക്ക് ഈ സാരി നന്നായി ചേരുന്നുണ്ട് നീലു നീ കുറച്ചും കൂടി സിന്ദൂരം ഇട്ടോ ഇല്ലേൽ എല്ലാവരും നിന്നെയെ നോക്കു നമ്മളെയുന്നും ആരും നോക്കുല

ആ ഇത് ശബി കേൾക്കണ്ട ആ സിന്ദൂരം മൊത്തംഎന്റെ തലയിൽ തട്ടും സാറിന് ഒട്ടും കുശുമ്പ് ഇല്ലല്ലേ ഓ തീരെ ഇല്ല പാവം നീലു കെട്ടിയോൻ ഉള്ളോണ്ട് വായിനോക്കാൻ കൂടി പറ്റുന്നില്ല നീ പിന്നെ ആരാവേട്ടന്റെ ചോര ഊട്ടുവല്ലേ അല്ലുവും നീലുവും ഓരോന്ന് പറഞ്ഞോണ്ടിരിക്കുമ്പോഴാണ് ചെക്കനും കൂട്ടരും വന്നെന്ന് പറഞ്ഞത് അപ്പൊത്തന്നെ നീലുവും അല്ലുവും ശില്പയെ അവിടെ ആക്കി അങ്ങോട്ടേക്ക് ഓടി ചെക്കനെ കാണാനുള്ള ത്വര അല്ലുവും നീലുവും അവരുടെ ചെക്കന്മാരെ തപ്പുവാണ് ഹെലോ ആരെയാ നോക്കുന്നെ രണ്ടാളും തിരിഞ്ഞ് നോക്കിയപ്പോ ശബിയും ആരവും ഇളിച്ചോണ്ട് നിൽക്കുന്നു ആരെയാ നിങ്ങൾ രണ്ടാളും നോക്കുന്നുണ്ടായേ ആരെ നോക്കാൻ ആരെയും നോക്കിയില്ലേ ഇല്ലാലോ നിങ്ങൾക്ക് തോന്നിയതായിരിക്കും അങ്ങനെയാണോ എന്നാൽ ശെരി ശബിയും ആരവും നീലുവിനെയും അല്ലുവിനെയും കൂട്ടി മണ്ഡപത്തിന്റെ സൈഡിൽ നിന്നു

അപ്പോഴേക്കും സമയമായി പെണ്ണിനെ വിളിക്കാൻ പറഞ്ഞു ശില്പ അങ്ങോട്ടേക്ക് കൊണ്ടുവന്നു വിപിയുടെ അടുത്തിരുന്നു വിപിയാണെങ്കിൽ ശില്പയെ കണ്ട് നേരത്തെ പറഞ്ഞപോലെ ഫ്ലാറ്റ് ആയി അവളെത്തന്നെ നോക്കിയിരിക്കുവാണ് പിന്നെ അവന്റെ അച്ഛൻ ഒരു തട്ട് കൊടുത്തപ്പോഴാണ് ചെക്കന് ബോധം വന്നത് അച്ഛൻ താലിയെടുത്തു കൊടുത്തു വിപി ശിൽപയുടെ കഴുത്തിൽ താലി ചാർത്തി സീമന്തരേഖയിൽ സിന്ദൂരം ചാർത്തി ഡീ നീലു നമ്മക്ക് ഒരിക്കയും കൂടി കല്യാണം കഴിച്ചാലോ ഇതെന്തുപറ്റി ഇപ്പൊ ഇങ്ങനെ തോന്നാൻ അല്ല നമ്മുടെ കല്യാണം ഇങ്ങനെ ഒന്നുമല്ലലോ നടന്നെ ചേ ഇങ്ങനെ നടത്തായിരുന്നു ഇപ്പൊ പറഞ്ഞിട്ട് എന്താ കാര്യം ആദ്യമേ ആലോചിക്കണ്ടായിരുന്നോ അത് നിന്റെ തന്തയോട് പറ മര്യാതിക്ക് കെട്ടിച് തരാം എന്ന് പറഞ്ഞിരുന്നെങ്കിൽ നമ്മൾ ഇങ്ങനെ കല്യാണം കഴിക്കണ്ട വല്ല ആവശ്യവും ഇണ്ടെനുവോ

അല്ലാതെ നിന്റെ അച്ഛൻ കെട്ടിച്ചു തരുവായിരുന്നോ ഓ ഞാൻ ഒന്നും പറഞ്ഞില്ല വെറുതെ എന്റെ അച്ഛനെ പറയണ്ട എന്ത് പറഞ്ഞാലും എന്റെ അച്ഛനെ പറഞ്ഞോളും നീലു ശബിയെ നോക്കാതെ മുഖം തിരിച്ചു നിന്നു ഡീ നീലു കല്യാണം കഴിഞ്ഞില്ലേ വാ നമ്മക്ക് പോയി സദ്യ കഴിക്കാം ആ വാ പോകാം അല്ലു നീ ആരവിന്റെ കൂടെ പൊയ്ക്കോ ഞങ്ങൾ രണ്ടാളും വന്നോളാം ഡീ നിൽക്ക് ഞാൻ നിന്റെ കൂടെയ വരുന്നേ അയ്യോ വേണ്ട കെട്ടിയോനും കെട്ടിയോളും അങ്ങ് വന്നാ മതി അല്ലു ആരവിന്റെ കൂടെ പോയി വാ പോകാം എന്തെ മുഖം വീർപ്പിച്ചു വച്ചിരിക്കുന്നെ ഞാൻ ചുമ്മാ പറഞ്ഞതല്ലേ ശെരിക്കും ആന്നെ വാ പോകാം പിന്നെ അവര് സദ്യയൊക്കെ കഴിച്ച് ചറപറാ കൊറേ ഫോട്ടോയും എടുത്തു അപ്പോഴേക്കും ചെക്കന്റെ വീട്ടിലേക്ക് പോകാൻ സമയമായി ശബിയും നീലുവും ആരവും അല്ലുവും ശബിയുടെ കാറിലാണ് അങ്ങോട്ടേക്ക് പോയത്

അവിടെ എത്തി ചടങ്ങുകൾ ഒക്കെ കഴിഞ്ഞ് അവര് നാലാളും ഒരു ഭാഗത്ത്‌ ഇരിക്കുവായിരുന്നു അപ്പോഴാണ് ശബിക്ക് ഫോൺ വന്നത് ശബി അതും കൊണ്ട് പുറത്തേക്ക് പോയി ആരവ് വിപി വിളിച്ചപ്പോൾ അങ്ങോട്ട് പോയി പിന്നെ അല്ലുവും നീലുവും മാത്രമായി അപ്പോഴാണ് ഏതോ രണ്ടണ്ണം വന്ന് അവരുടെ അടുത്തിരുന്നത് എന്നിട്ട് ഇടിച്ചു കേറി അവരോട് സംസാരിക്കാൻ തുടങ്ങി നീലുവും അല്ലുവും വാ അടച്ച് വെക്കാത്തത് ആയോണ്ട് അവരും സംസാരിക്കാൻതുടങ്ങി അപ്പോഴാണ് ആരവ് അങ്ങോട്ട് വന്നത് അവര് ആരവിനെയും പരിചയപ്പെട്ടു ആരാവേട്ടാ ശബി എവിടെ പോയി റൂമിലുണ്ട് എന്ന ഞാൻ ഇപ്പൊ വരാം നീലു അങ്ങോട്ട് പോയി അപ്പൊ ശബി ഡ്രസ്സൊക്കെ ബാഗിൽ വെക്കുവായിരുന്നു അതെ നിങ്ങളിതെങ്ങോട്ട് പോകുവാ വീട്ടിലോട്ട് അതെന്താ നീ വരുന്നില്ലേ ഇതെന്താ പെട്ടെന്ന് പോകുന്നെ നാളെയെ പോകു എന്നല്ലേ പറഞ്ഞെ

ഇപ്പൊ അച്ഛൻ വിളിച്ചിരുന്നു നാളെ ഒരു മീറ്റിംഗ് ഉണ്ട് ആരാവേട്ടനും അല്ലുവും വരുന്നില്ലേ മ്മ് വരുന്നുണ്ട് ആരവ് എവിടെ അവനോട് റെഡിയാവാൻ പറഞ്ഞതാണല്ലോ താഴെ ഇണ്ട് പിന്നെ റെഡിയായി ആരവും വന്നു അവർ ശില്പയോടും വിപിയോടും യാത്രചോദിച്ച് ഇറങ്ങി നേരെ ശിൽപയുടെ വീട്ടിൽ പോയി അല്ലുവിന്റെയും നീലുവിന്റെയും ബാഗ് ഒക്കെ എടുത്ത് വീട്ടിലേക്ക് തിരിച്ചു അങ്ങോട്ടുള്ള യാത്രയിൽ ക്ഷീണം കൊണ്ടാണെന്നു തോന്നുന്നു നല്ല ഉറക്കമായിരുന്നു സന്ധ്യോടടുപ്പിച് അവർ വീട്ടിൽ എത്തി നീലു അമ്മാ.... എന്നും വിളിച് അകത്തേക്ക് പോയി ഓ വന്നോ ശബി എവിടെ ദേ വരുന്നു ഏട്ടത്തി എവിടെ ഇപ്പോഴാണോ ഞങ്ങളെയൊക്കെ ഓർമ വന്നേ കല്യാണം ഒക്കെ എങ്ങനെ ഇണ്ടായിരുന്നു പൊളി പിന്നെ അങ്ങോട്ട് കല്യാണത്തിന്റെ വിശേഷങ്ങൾ പറയലായി നീലു പറഞ്ഞത് മതി നീ പോയി ഫ്രഷായി വല്ലതും കഴിക്കാൻ നോക്ക് നീലു റൂമിലേക്ക് പോയി ശബി ആണെങ്കിൽ ബെഡിൽ ഇരുന്ന് ലാപ്പിൽ എന്തോ ചെയ്യുന്നു നീലു ഫ്രഷായി വന്ന് ബെഡിൽ കിടന്നു

കുറച്ച് കഴിഞ്ഞ് ശബി നോക്കുമ്പോൾ നീലു നല്ല ഉറക്കം ഫുഡ്‌ കഴിക്കാൻ വിളിച്ചിട്ട് വേണ്ടെന്നു പറഞ്ഞ് അവിടെത്തന്നെ കിടന്നു പിന്നെ ശബി അധികം നിർബന്ധിച്ചില്ല അവൻ ഫുഡ്‌ കഴിച് ഏട്ടന്റെ അടുത്തേക്ക് പോയി നാളത്തെ മീറ്റിങ്ങിനെ കുറിച് ഡിസ്‌കസ് ചെയ്ത് റൂമിലേക്ക്‌ വന്നു നീലു പുതച്ചുമൂടി കിടക്കായിരുന്നു ഇവൾടെ തലവേദന കുറഞ്ഞില്ലേ ശബി നീലുവിന്റെ നെറ്റിയിൽ ബാം ഇട്ടുകൊടുത്തു അവൾക്ക് ചെറിയ ചൂട് ഇണ്ടായിരുന്നു നീലു എണീറ്റെ നമ്മക്ക് ഹോസ്പിറ്റലിൽ പോകാം വേണ്ട ചെറുതായിട്ടേ ഉള്ളു അത് മാറിക്കോളും പിന്നെ ശബിയും കിടന്നു രാവിലെ നീലുവിന് പനി ഇണ്ടായിരുന്നില്ല പക്ഷെ നല്ല ക്ഷീണം ഇണ്ടായിരുന്നു ശബി ഹോസ്പിറ്റിൽ പോകാം എന്ന് പറഞ്ഞെങ്കിലും അവൾ വേണ്ടെന്നുപറഞ്ഞ് അവനെ ഓഫീസിലേക്ക് പറഞ്ഞയച്ചു ...തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story